Tuesday, May 1, 2012

എന്താണ് വര്‍ഗീയത ? ആരാണ് വര്‍ഗീയ വാദി ?


 കുറെ കാലമായി കേള്‍ക്കുന്ന രണ്ടു വാക്കുകളാണ് വര്‍ഗീയതയും വര്‍ഗീയവാദിയും. സത്യത്തില്‍ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ തെളിഞ്ഞു വരുന്ന രണ്ടു മുഖങ്ങളുണ്ട്.  . ഒന്ന് നെറ്റിയില്‍ ചുവന്ന കുറിയിട്ട് കാവി മുണ്ടുടുത്ത് നില്‍ക്കുന്ന ഒരാളും, മറ്റൊന്ന് താടി നീട്ടി വളര്‍ത്തി മീശ വെട്ടിക്കളഞ്ഞ് തലയില്‍ വെളള  തൊപ്പിയിട്ടിരിക്കുന്ന ഒരാളും. അത്, ഒരു ഹിന്ദുവായും മുസ്ലിമായും വേണമെങ്കില്‍ പറയാം. ഭാഗ്യം!  ക്രിസ്ത്യാനി ഇതില്‍ എന്തോ പെടുന്നില്ല. ഒരു പക്ഷെ , അയാള്‍ക്ക് തൊടാന്‍ ചുവന്ന കുറിയും കാവി മുണ്ടും പോലെയുള്ള ഒന്നും കിട്ടി കാണില്ല. അല്ലെങ്കില്‍ അയാള്‍ക്ക്‌ താടിയും മീശയും  വളരുന്നുണ്ടാകില്ല, വെളള തൊപ്പി പോലെ ഒന്നും കിട്ടി കാണുകയുമില്ല.  ( പള്ളീലച്ചന്മാര്‍ക്ക്  വെള്ള വേഷം ഉണ്ടെങ്കിലും എന്തോ അതിനെ വര്‍ഗീയതയുമായി കൂട്ടിക്കുഴക്കുന്നില്ല.  നല്ല കാര്യം .)

 ഈയിടെയായിട്ട് എന്താണെന്നറിയില്ല, വര്‍ഗീയവാദികളുടെ എണ്ണം കൂടി കൂടി വരുന്നു എന്ന്  പറയപ്പെടുന്നു. . ലീഗിനെ വിമര്‍ശിച്ചാല്‍ , ബി , ജെ. പി എന്ന വാക്ക് പറഞ്ഞാല്‍ , മദനിക്ക്  നീതി കിട്ടില്ലേ എന്ന് ചോദിച്ചാല്‍ , ഗുജറാത്തിനെയും മോഡിയേയും, എന്‍ എസ് എസ് - എസ് എന്‍ ഡി പി ക്കാരെ  കുറിച്ചു സംസാരിച്ചാല്‍, കമ്മൂണിസ്റ്റ്  നേതാക്കന്മാരെ ചോദ്യം ചെയുന്ന രീതിയില്‍ എന്തെങ്കിലും പറഞ്ഞാല്‍ ,   എല്ലാം നമ്മള്‍ വര്‍ഗീയ വാദികള്‍ ആകുമത്രെ. അയ്യോ..ഞാന്‍ ഇതൊക്കെ കേട്ടു പേടിച്ചു. ഇവരെ കുറിച്ചൊന്നും ഒരക്ഷരം പോലും ഞാന്‍ മിണ്ടിയില്ല. ജനാധിപത്യ  മതേതരത്വ   ഇന്ത്യയില്‍ എല്ലാം അക്ഷരം പ്രതി അനുസരിക്കാന്‍ നമ്മള്‍ ഇന്ത്യക്കാര്‍ ബാധ്യസ്ഥരാണ് എന്നെനിക്കും തോന്നി.  വോട്ട് ചെയ്യാന്‍ പറയുമ്പോള്‍ ഓരോ പാര്‍ട്ടിക്കാര്‍ക്കും അതങ്ങ് ചെയ്തു കൊടുക്കുക എന്നതിലുപരി നമ്മളാര് ഇതൊക്കെ അന്വേഷിക്കാനും ചോദിക്കാനും ?

 അമ്പലത്തിലും പള്ളിയിലും പോകുന്നവനെ വര്‍ഗീയവാദിയായി കരുതാനാകില്ല. ആത്മീയം സംസാരിക്കുന്നത് വര്‍ഗീയതയും അല്ല. ഭാരതത്തെ കുറിച്ചു സംസാരിക്കുന്നവന്‍ വര്‍ഗീയവാദിയാണോ? ഭാരതീയം സംസാരിച്ചാല്‍ വര്‍ഗീയത ആകുമോ ? അങ്ങനെയെങ്കില്‍   അപ്പോള്‍ യഥാര്‍ത്ഥ വര്‍ഗീയ വാദികള്‍ ആരാണ് ? എന്താണ് വര്‍ഗീയത ?

ചുവന്ന കുറിയും കാവി മുണ്ടും നീട്ടി വളര്‍ത്തിയ താടിയും വെള്ള തൊപ്പിയുംവര്‍ഗീയ വാദികളുടെ സ്ഥിരം മുഖച്ഛായ ആണെന്ന് മറ്റുള്ളവര്‍ക്ക് തോന്നിപോകാന്‍ കാരണം എന്ത് ?

 വര്‍ഗീയതയുടെയും വര്‍ഗീയവാദിയുടെയും ചിത്രം ഈ രീതിയിലാണ്   നമ്മുടെ മനസ്സില്‍  തെളിയുന്നതെങ്കില്‍   മതേതരത്വത്തിന്റെയും മതേതര വാദിയുടെയും ചിത്രം നമ്മുടെ മനസ്സില്‍ എങ്ങിനെ വരക്കണം ?

 ഈ ചോദ്യങ്ങളൊക്കെ കടന്നല്‍  കൂടിളകിയ പോലെ എനിക്ക് ചുറ്റും പാറി പറന്നു നടക്കുമ്പോളും  എന്നെ സ്നേഹം കൊണ്ട് കെട്ടിപിടിച്ച് കൂടെ ചേര്‍ത്തു നിര്‍ത്താന്‍ വന്നവരെ ഞാനും തിരിച്ചു പതിന്മടങ്ങ്‌ സ്നേഹിച്ചു. മതവും, ജാതിയും, നിറവും,എന്തിനു പറയുന്നു ദേശീയത പോലും   നോക്കാതെ  ഞാനവരെ എന്‍റെ ബന്ധുക്കളെക്കാള്‍  കൂടുതല്‍ സ്നേഹിച്ചു.  

സ്നേഹം പങ്കു വക്കുന്നതിനിടയില്‍ നിങ്ങള്‍ക്കും മനസിലാകും ചില സത്യങ്ങള്‍. ഒരാള്‍ക്ക്‌ സ്നേഹം നിഷേധിക്കുന്നതാണ് വര്‍ഗീയത. സ്നേഹത്തെ വര്‍ഗീയവല്‍ക്കരിക്കുന്നവനാണ് യഥാര്‍ത്ഥ വര്‍ഗീയവാദി.
-pravin- 

43 comments:

 1. എനിക്കറിയാവുന്ന കാര്യം പറയട്ടെ പ്രവീണ്‍,
  എന്നെപ്പോലെ ഒരു ശരാശരി ക്രിസ്ത്യാനി എന്‍റെ മതത്തിനെ സംബന്ധിച്ചു വരുന്ന പലകാര്യങ്ങളും കണ്ടു, കേട്ട്, വിമര്‍ശിച്ചു, അല്ലെങ്കില്‍ ആസ്വദിച്ചു തള്ളുകയാണ്.
  പള്ളിയില്‍ അനുഷ്ടാനങ്ങള്‍ക്ക് പലരും ഔപചാരികതയ്ക്കായി പോകുന്നതാണ്.
  പലപ്പോഴും മനസ്സില്‍ പ്രാര്‍ത്ഥന വരുക ആളൊഴിഞ്ഞ ദേവാലയം കാണുമ്പോഴാണ്.
  ഏത്‌ ലേഖനവും പുരോഹിതന്‍ വായിച്ചാലും പ്രസംഗത്തില്‍ ഉപദേശിച്ചാലും എല്ലാം അന്ധമായി വിശ്വസിക്കാതെ അത് ശരിയാണോ അച്ചാ? എന്നു മുഖത്ത് നോക്കി ചോദിക്കുന്നവരാന് പലരും.
  ഒരു ഡാവഞ്ചി കോട്പോലുള്ള സിനിമയോ, ക്രിസ്തു വിപ്ലവകാരിയാണ്, മദ്യപാനത്തെ പ്രോത്സാപിപ്പിക്കുന്നവനാണ് എന്നുള്ള പ്രസ്ഥാവനകളോ, മോശം ചിത്രമോ കാര്ടൂണോ ഒക്കെ കണ്ടു ഞാന്‍ പ്രകൊപിതനാകില്ല. അതൊന്നും എന്‍റെ വിശ്വാസങ്ങളെ തെല്ലും ഹനിക്കുന്നുമില്ല. പിന്നെ ഞാനെന്തിനു പ്രതികരിക്കണം? എന്നാല്‍ സഭ പ്രതികരിക്കും! കാരണം ഏത് സഭയുടെയും പ്രധമോദ്ദേശം തന്നെ ആളെ കൂട്ടുക എന്നതകയാലും വിശ്വാസി ആരാധനാലയത്തില്‍ വന്നില്ലെങ്കില്‍ പണിയും വരുമാനവും ഇല്ലാതെ വരും എന്നതുകൊണ്ടും ജനനം, മരണം, വിവാഹം തുടങ്ങി പല ജീവിത സന്ദര്‍ഭങ്ങളിലും പള്ളികളുടെ രേഖകള്‍ നിര്‍ബന്ധമാക്കി ഉള്ളവരെ പിടിവിടാതെ കൂടെ നിര്‍ത്തുന്നു.
  ഈ പരിപാടി ഒന്നല്ലങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാ മതത്തിലും നടക്കുന്നു.

  ReplyDelete
  Replies
  1. കൊള്ളാം ജോസലറ്റ്,
   തിരു അത്താഴ പോസ്റ്റര്‍ വിവാദം കൊടുമ്പിരികൊണ്ട് നിന്ന ദിവസങ്ങളൊന്നില്‍ സമാനമായ ആശയം ദ്യോതിപ്പിക്കുന്ന, എന്നാല്‍ കുറച്ചുകൂടി നിശിതമായ ഭാഷയില്‍ ഒരു പോസ്റ്റ് തന്നെ ഞാന്‍ പ്രസിദ്ധീകരിച്ചിരുന്നു.

   കൃസ്ത്യാനികളില്‍ ബഹു ഭൂരിപക്ഷവും പള്ളിയില്‍ പോകുന്നത് കൃസ്തുവിന്റെ പ്രബോധനങ്ങളില്‍ നിന്നും ബഹുദൂരം അകന്നു ചരിക്കുന്ന അഭിനവ മെത്രാന്മാരുടെ ആത്മപ്രശംസ കേള്‍ക്കാനോ ഒത്തുകൂടി സംഘബലം കാട്ടുവാനോ അല്ല.

   എങ്കിലും മേല്‍പറഞ്ഞ പള്ളി അധികാരികളുടെ കരാള ഹസ്തങ്ങളില്‍ നിന്നും രക്ഷപെട്ട് സ്വതന്ത്രമായി ജീവിക്കാനും ബുദ്ധിമുട്ടാണ് കാരണം പലതാണ്. ഒന്നാമത് വിവാഹം, ജാതി തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ രേഘകളില്‍ ഉള്‍പെടുത്തുന്നതിനാവശ്യമായ സര്ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള അധികാരം പള്ളികള്‍‍ക്ക് നല്‍കപെട്ടിരിക്കുന്നതിനാല്‍ അത്തരം സാഹചര്യങ്ങള്‍ മുതലാക്കി സഭകള്‍ അല്‍മായരെ അടിമകളാക്കി വാണരുളുന്നു.

   മറ്റോരു പ്രധാന കാര്യം കാലകാലങ്ങളായി പൂര്‍വികര്‍ അന്ത്യ നിദ്ര കൊള്ളുന്നത് പള്ളിയുടെ പറമ്പിലെ കല്ലറകളിലായതിനാള്‍ പള്ളിയേ പിണക്കി അധികാരികളെ ചോദ്യം ചെയ്ത് ഇടവക അംഗത്വത്തില്‍ നിന്നും വിട്ട് പോയാല്‍ പൂര്‍വികര്‍ക്ക് വേണ്ടിയുള്ള പാര്‍ത്ഥനകള്‍ അര്‍പ്പിക്കുവാന്‍ വിണ്ടും അതേ പള്ളിപ്പറമ്പില്‍ കയറുവാനുള്ള വൈമനസ്യം, അതുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ.

   അരമനകള്‍, മെത്രാന്മാര്‍ ഇത്തരം സാഹചര്യങ്ങള്‍ മുതലെടുത്ത് സാദാ ജനത്തെ അടക്കി ഭരിക്കുകയും അതേസമയം ഈ ജനത്തിന്റെ എണ്ണം കാട്ടി അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്ന നട്ടെല്ലില്ലാത്ത രഷ്ട്രീയക്കാരെ പ്രലോഭിപ്പിച്ച് സ്വന്തക്കാര്‍ക്ക് അനര്‍ഹമായ സമ്പത്തും സ്താനമാനങ്ങളും നേടിയെടുക്കുകയും ചെയ്യുന്നു.

   Delete
 2. പലതുള്ളി പെരുവെള്ളം!! എല്ലാരും വര്‍ഗീയതക്കെതിരെ പോരാടിയാല്‍ സംഭവം ...“ഡും”

  ReplyDelete
 3. ശീ.ജോസെലറ്റ് എം ജോസഫിന്‍റെ ബ്ലോഗായ 'പുഞ്ചപാടത്തി'ലും ഈ വിഷയം
  തന്നെയായിരുന്നു പുതിയ പോസ്റ്റ്.ഞാന്‍ അതു വായിച്ച് അഭിപ്രായമെഴുതി
  വന്നേയുള്ളൂ.ഇവിടെയും അതുതന്നെ വിഷയം.നല്ല കാര്യം.
  എല്ലാവരുടേയും മനസ്സില്‍ തിങ്ങിവിങ്ങി നില്‍ക്കുന്ന വികാരം അഭിപ്രായരുപേണ പുറത്തുവരുമ്പോള്‍ അഭിമാനം തോന്നുന്നു.
  നമ്മള്‍ സ്നേഹിക്കുന്ന നമ്മുടെ നാടിന്‍റെ അഖണ്ഡതയും,മതേതരത്വവും
  അഭംഗുരം നിലനില്‍ക്കും തീര്‍ച്ച.
  "ഒരാള്‍ക്ക് സ്നേഹം നിഷേധിക്കുന്നതാണ് വര്‍ഗ്ഗീയത,സ്നേഹത്തെ
  വര്‍ഗ്ഗീയവല്‍ക്കരിക്കുന്നവനാണ് യഥാര്‍ത്ഥ വര്‍ഗ്ഗീയവാദി."
  നന്നായിരിക്കുന്നു ചിന്തകള്‍.
  ആശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പേട്ടാ..ഞാന്‍ ഈ പോസ്റ്റ്‌ പകുതി എഴുതി നില്‍ക്കുമ്പോളാണ് ജോസ് എഴുതിയ ആ പോസ്റ്റ്‌ ഞാന്‍ വായിക്കുന്നത്. അവിടെ അഭിപ്രായം എഴുതുന്നതിനിടയില്‍ ഈ കാര്യം ഞാന്‍ സൂചിപ്പിച്ചിരുന്നു. യാദൃശ്ചികമെങ്കിലും എല്ലാവര്‍ക്കും ഇങ്ങനെയെല്ലാം തോന്നുമ്പോള്‍ എനിക്കും സന്തോഷമുണ്ട്. പടന്നക്കാരന്‍ എഴുതിയ ചില ലേഖനങ്ങളും ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നതായി കണ്ടു. വളരെ ശക്തമായ ഭാഷയില്‍ അയാള്‍ അത് അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. നല്ലൊരു നാളെക്കായി നമുക്ക് പ്രാര്‍ഥിക്കാം ..പ്രവര്‍ത്തിക്കാം.

   Delete
 4. മതം മനുഷ്യനെ മയക്കുന്ന കറപ്പ് ആകുന്നു.

  ReplyDelete
  Replies
  1. മതത്തില്‍ മയങ്ങി പോകുന്ന മനുഷ്യന് അതൊരു കറുപ്പ് തന്നെയാണ്.

   Delete
 5. നല്ല പോസ്റ്റ്. "സ്നേഹം നിഷേധിക്കുന്നതാണ് വര്‍ഗീയത. സ്നേഹത്തെ വര്‍ഗീയവല്‍ക്കരിക്കുന്നവനാണ് യഥാര്‍ത്ഥ വര്‍ഗീയവാദി". നല്ല ചിന്ത നല്ല അവതരണം..

  ReplyDelete
 6. വര്‍ഗീയത...വര്‍ഗീയവാദി..ഇതൊക്കെ ചുമ്മാ ജനങ്ങളെ പിരിച്ചു ഭരിക്കാന്‍ ഉപയോഗിക്കുന്നതാണ്...

  ReplyDelete
 7. സ്നേഹത്തിന്‌ മുന്നില്‍ ഒരു വര്‍ഗ്ഗീയതക്കും സ്ഥാനമില്ല... സ്നേഹവും പരസ്പരവിശ്വാസവും പരസ്പര ബഹുമാനവുമാണ്‌ സന്തുലിതാവസ്ഥക്കും നിലനില്‍പിനുമുള്ള ഏക്‌ പോം വഴി

  ReplyDelete
 8. അന്യായത്തില്‍ സ്വന്തം ആളുകളെ പിന്തുണക്കുന്നവരാണ് വര്‍ഗ്ഗിയവാദികള്‍ എന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്.പലപ്പോഴും വര്‍ഗ്ഗിയവാദികള്‍ തങ്ങളുടെ പക്ഷക്കാരുടെ അന്യായങ്ങളെ വെള്ളപൂശുന്നു.ഏതു കാര്യമായാലും സ്വന്തം വര്‍ഗ്ഗത്തിലെ ആളുകളുടെ തോല്വി അംഗീകരിക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയില്ല.

  ReplyDelete
 9. വര്‍ഗ്ഗീയത ഇല്ലാത്ത മലയാളികള്‍ ഇന്ന് അപൂര്‍വ്വമാണ്, വര്‍ഗ്ഗീയത എന്നത് വര്‍ഗ്ഗത്തില്‍ നിന്നുള്ളതോ, പ്രദേശങ്ങളില്‍ നിന്നുള്ളതോ ഒന്നുമല്ല, മറിച്ചു അത് തീര്‍ത്തും മതാതിഷ്ടിതമാണ്. തന്റെ മതത്തിനപ്പുറം മറ്റൊരു മതത്തെ കുറിച്ച് ചിന്തിക്കാനോ അവരെ ശ്രവിക്കാനോ കൂട്ടാക്കാത്തവര്‍, എന്നാല്‍ സ്വന്തം മതത്തിന്റെ ഉപദേശങ്ങളെ തീര്‍ത്തും അവഗണിക്കുകയും ചെയ്യും.

  ഇത്തരത്തില്‍ മതാതിഷ്ടിത ചിന്തകള്‍ വളര്‍ന്നു വരാന്‍ പ്രധാന കാരണം ഇപ്പോഴത്തെ വിദ്യാഭ്യാസ രീതിയാണ്, ഓരോ മതക്കാര്‍ക്കും അവരുടേതായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അതിന്റെ പേരില്‍ തന്നെ വേര്‍തിരിവ് വ്യെക്തമാണ്, ഏപ്രില്‍ മെയ്‌ മാസങ്ങളില്‍ സ്വന്തം മത വിഭാഗങ്ങളുടെ വീട് വീടാന്തരം കയറി ഇറങ്ങി അവരുടെ സ്ഥാപങ്ങളില്‍ പഠിക്കെണ്ടുന്നതിന്റെ ആവശ്യകത പറഞ്ഞു മനസ്സിലാക്കുന്ന ആളുകളെ കാണാന്‍ ഇടയായിട്ടുണ്ട്, കുരുന്നു ഹൃദയങ്ങളില്‍ നമ്മുടെ മതമാണ്‌ വലുതെന്നും , മറ്റുള്ള മതങ്ങളില്‍ പെട്ടവര്‍ വെറുക്ക പ്പെടേണ്ടവര് ആണെന്നുമുള്ള വാക്യങ്ങള്‍ ആണ് ഓതി കൊടുക്കുന്നത്,

  മതത്തിലൂടെ ആണ് എല്ലാം നോക്കി കാണുന്നത്, മതം ജീവിത വിശുദ്ധിക്ക് മാത്രമായി ഉപയോഗിക്കുകയും, അതിലൂടെ മറ്റുള്ള വിഭാഗങ്ങളെ അന്ഗീകരിക്കുകയും ചെയ്‌താല്‍ വര്‍ഗ്ഗീയത ഒരു പരിധി വേറെ അകറ്റി നിര്‍ത്താം,

  എല്ലാ ജാതി മത സമൂഹങ്ങളോടൊപ്പം കഴിഞ്ഞ പഴയ കാല പള്ളിക്കൂടങ്ങളെ ഈ അവസരത്തില്‍ ഞാന്‍ ഓര്‍ക്കുകയാണ്, ‍

  നല്ല ചിന്തകള്‍ക്ക് ഒരായിരം അഭിനന്ദനങ്ങള്‍

  "ഒരാള്‍ക്ക്‌ സ്നേഹം നിഷേധിക്കുന്നതാണ് വര്‍ഗീയത. സ്നേഹത്തെ വര്‍ഗീയവല്‍ക്കരിക്കുന്നവനാണ് യഥാര്‍ത്ഥ വര്‍ഗീയവാദി."

  ReplyDelete
 10. വര്‍ഗ്ഗീയത ഇല്ലാത്ത മലയാളികള്‍ ഇന്ന് അപൂര്‍വ്വമാണ്, വര്‍ഗ്ഗീയത എന്നാല്‍ വര്‍ഗ്ഗത്തെ കുറിച്ചുള്ളതോ, പ്രദേശങ്ങള്‍ തമ്മിലുള്ളതോ അല്ല, തീര്‍ത്തും വര്‍ഗ്ഗീയത മതത്തില്‍ അധിഷ്ടിതമാണ്. മത പരമായി എല്ലാം നോക്കി കാണുന്ന ഒരു സമൂഹമാണ് ഇപ്പോഴുള്ളത്,

  ഇപ്പോഴുള്ള വിദ്യാഭ്യാസ സമ്പ്രദായം ഈ പ്രവണതക്ക് ആക്കം കൂട്ടുന്നു. ഓരോ മതത്തില്‍ പെട്ടവര്‍ക്കും അവരുടേതായ സ്കൂളുകള്‍, ആ സ്കൂളുകളില്‍ തന്നെ പോകണമെന്ന് മത മേലധികാരികള്‍ക്കും മാതാപിതാക്കള്‍ക്കും നിര്‍ബന്ധം. അതിനാല്‍ കുരുന്നിലെ കിട്ടുന്ന ഈ വിഷലിപ്ത മായ വിദ്യാഭ്യാസം വളര്‍ന്നു വരുന്ന ഒരു തലമുറയ്ക്ക് മത വര്‍ഗ്ഗീയ മായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.

  മതം ജീവിത വിശുദ്ധി ക്കായി മാത്രം ഉപയോഗിക്കുക്കയും അതിലൂടെ തന്നെ മറ്റു മതസ്ഥരെ സ്നേഹിക്കാനും അന്ഗീകരിക്കാനും കഴിയുമെങ്കില്‍ ഈ പറഞ്ഞ വര്‍ഗ്ഗീയത ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ കഴിയും

  പ്രസക്തമായ ഒരു വിഷയം എഴുതിയതിന്‍, ആ നല്ല മനസ്സിന്‍ ഒരായിരം അഭിനന്ദങ്ങള്‍,...

  "ഒരാള്‍ക്ക്‌ സ്നേഹം നിഷേധിക്കുന്നതാണ് വര്‍ഗീയത. സ്നേഹത്തെ വര്‍ഗീയവല്‍ക്കരിക്കുന്നവനാണ് യഥാര്‍ത്ഥ വര്‍ഗീയവാദി."

  ReplyDelete
 11. ഓരോ മനുഷ്യന്റെയും അടിസ്ഥാനമാണ് വിശ്വാസം ,അതുകൊണ്ട് തന്നെ മതവിശ്വാസം എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒന്നാണ് ,മറ്റു മതെത്തെക്കാള്‍ തന്റെ മതമാണ്‌ വലുത് എന്ന് അടിച്ചേല്‍പ്പിക്കുമ്പോഴാണ് വര്‍ഗീയത ഉടലെടുക്കുന്നത് ,ഒരു നല്ല മത വിശ്വാസിക്ക് ഒരിക്കലും വര്‍ഗീയവാദി ആകാന്‍ കഴിയില്ല എന്നാണു എനിക്ക് തോന്നുന്നത് .ആശംസകള്‍ കൂട്ടുകാരാ

  ReplyDelete
  Replies
  1. "മതവിശ്വാസം എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒന്നാണ്"
   ..
   ..
   ..
   എനിക്ക് തോന്നുന്നില്ല സഹോദരാ മതത്തിലുള്ള വിശ്വാസം അത്രക്കും പ്രധാനപ്പെട്ടതാണെന്ന്. ദൈവത്തെ മനസിലാക്കാന്‍ മതം വേണമോ ... മതം പറയുന്നത് ശരിയായിരിക്കാം..തെറ്റായിരിക്കാം..പക്ഷെ അത് മാത്രമാണ് ശരികള്‍ എന്നോ മതങ്ങള്‍ പറയുന്നത് മുഴുവന്‍ തെറ്റാണ് എന്നോ പൂര്‍ണമായും മനുഷ്യന് പറയാന്‍ സാധിക്കുന്നില്ല എന്നതാണ് പല മനുഷ്യരെയും ഒരു മതം പറയുന്ന രീതിയില്‍ ദൈവത്തെ കാണാനും അറിയാനും നിര്‍ബന്ധിതനാക്കുന്നത്.

   എന്തായാലും ബൈബിളില്‍ പറയുന്ന പോലെ "നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ "
   വിശുദ്ധ ഗ്രന്ഥത്തില്‍ പറയുന്ന പോലെ "ലക്കുക്കും ദീനുക്കും വലിയ ദീന്‍."
   ഗീതയില്‍ എന്താണ് പറയുന്നതെങ്കില്‍ അത് ...അതൊക്കെ തല്‍ക്കാലം നമുക്ക് വിശ്വസിച്ചു ജീവിക്കാനെ നിവര്‍ത്തിയുള്ളൂ..

   Delete
  2. എല്ലാ മതങ്ങളും പറയുന്നത് ശെരി തന്നെയാണ് മതങ്ങള്‍ നല്ലതേ പഠിപ്പിക്കുന്നുള്ളൂ .അതിനെ മുതലെടുക്കുന്നവര്‍ തന്നെയാണ് യഥാര്‍ത്ഥ വര്‍ഗീയ വാദികള്‍ ,സാംസ്കാരികമായി ,സാമൂഹിക പരമായി പിന്നോട്ട് പോയ്കൊണ്ടിരുന്ന ഒരു ജനതയെ നന്മയിലേക്ക് കൊണ്ടുവരാന്‍ മതങ്ങളുടെ പങ്കു വലുതാണ്‌ ,മറ്റുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ഒരു മതവും പഠിപ്പിക്കുന്നുമില്ല .തല്കാലം അല്ല ജീവിതത്തിന്റെ പ്രധാനപെട്ട ഒന്ന് തന്നെയാണ് വിശ്വാസം.ആ വിശ്വാസത്തെ കരുത്തുറ്റതാക്കുന്നത് മത വിശ്വാസം തന്നെയാണ്

   Delete
  3. അതൊക്കെ ശരി തന്നെ. മതങ്ങള്‍ ഉള്ളത് കൊണ്ടല്ലേ മുതലെടുപ്പ് നടക്കുന്നത്. അതില്ലെങ്കില്‍ മുതലെടുപ്പുകളും ഉണ്ടാകില്ല എന്നാണു ഞാന്‍ ഉദ്ദേശിച്ചത്. മതങ്ങളുടെ ഉദ്ദേശ ശുദ്ധി താങ്കള്‍ ആ പറഞ്ഞത് തന്നെയാണ്. അത് ഞാനും അംഗീകരിക്കുന്നു. പക്ഷെ , അത് എത്രത്തോളം പ്രാബല്യത്തില്‍ വരുന്നു എന്ന സംശയമാണ് എനിക്കുള്ളത്.

   പിന്നെ, മതങ്ങള്‍ വേണ്ട എന്ന നിലപാടല്ല ഞാന്‍ പറഞ്ഞത്..ഞാന്‍ പറഞ്ഞത് അവസാന വരികളില്‍ ഉണ്ട്.. ആരുടേയും വിശ്വാസത്തെ ഹനിക്കാത്ത രീതിയില്‍ ഞാന്‍ അത് പറഞ്ഞെന്നാണ് എന്‍റെ തോന്നല്‍. നമ്മള്‍ ഓരോരുത്തരും ഓരോ മതങ്ങളില്‍ ജനിച്ചു വീഴുന്നു എന്നത് ആരുടേയും പുണ്യവുമല്ല, പാപവുമല്ല. ഒരു മനുഷ്യന് ജീവിക്കാന്‍ വേണ്ട അത്യാവശ്യം ഒന്നാണ് മതമെന്ന നിലപാട് ഇവിടെ ആരൊക്കെയോ ചെര്‍ന്നുണ്ടാക്കിയെടുത്തതാണ്. അതിനോടാണ് എന്‍റെ വിയോജിപ്പ്. അല്ലാതെ മതങ്ങളോട് അല്ല.

   ഈ കാര്യത്തില്‍ ഒട്ടും തര്‍ക്കിക്കാന്‍ താല്‍പ്പര്യമില്ലാത്ത ആളാണ്‌ ഞാന്‍ ..എന്തോ അതിനു എനിക്ക് ഇഷ്ടവുമില്ല, കളയാന്‍ സമയവുമില്ല.

   തുറന്ന അഭിപ്രായത്തിനും ചര്‍ച്ചക്കും നന്ദി ഷാജി..വീണ്ടും കാണാം.

   Delete
  4. ഒരു മനുഷ്യന് ജീവിക്കാന്‍ വേണ്ട അത്യാവശ്യം ഒന്നാണ് മതം . തീര്‍ച്ചയായും അത് ശേരി തന്നെയാണ് .ജീവിക്കാന്‍ പോലും സമയം കിട്ടാത്ത മനുഷ്യന്, മൂല്യങ്ങളില്‍ കോട്ടം തട്ടുന്ന മനുഷ്യന് അവന്റെ മനസ്സ് ശുദ്ധീകരിക്കാന്‍ ഒരു പരിധിവരെ എങ്കിലും മതവിശ്വാസം നല്ലതല്ലേ അത്രയെ ഞാനും ഉദ്ദേശിച്ചുള്ളൂ സുഹൃത്തേ ഇതൊരു തര്‍ക്കമാണോ ഒരിക്കലും അല്ല ,ഒരു ചിന്താഗതിയില്‍ നിന്ന് ഉടലെടുത്ത ചര്‍ച്ച അത്ര അല്ലെ ഇതിനുള്ളൂ സുഹൃത്തേ ..ഇതൊരു തര്‍ക്കം ആണ് എന്ന ചിന്ത തന്നെ അപകടം അല്ലെ സുഹൃത്തേ ..ഇവിടെയാണ്‌ മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്നതില്‍ പരാചയപ്പെടുന്നത്.ഇവിടെയാണ് മത വിശ്വാസത്തിന്റെ പ്രാധാന്യവും.

   Delete
  5. എന്‍റെ പ്രിയപ്പെട്ട ഷാജീ..അത് തന്നെയല്ലേ ഞാനും പറഞ്ഞത്..നിങ്ങള്‍ അങ്ങനെ തന്നെ വിശ്വസിച്ചു കൊള്ളൂ.. ആരും തടസ്സം പറഞ്ഞില്ല, ഞാന്‍ എന്‍റെ അഭിപ്രായം രേഖപ്പെടുത്തി എന്ന് മാത്രം. തര്‍ക്കം എന്ന് പറഞ്ഞത് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഈ സംഭാഷണത്തിന്റെ ശൈലി കൊണ്ടാണ്. അതിനര്‍ത്ഥം ഞാനും നീയും അപകടകരമായ ചിന്തയെ തട്ടി കളിക്കുകയാണ് എന്നാണോ..its quite amazing yaar..

   എനിക്കിപ്പോഴും യോജിക്കാന്‍ പറ്റാത്ത കാര്യം , താങ്കള്‍ ഉന്നയിക്കുന്ന ഈ വാചകമാണ്.."ഒരു മനുഷ്യന് ജീവിക്കാന്‍ വേണ്ട അത്യാവശ്യം ഒന്നാണ് മതം . തീര്‍ച്ചയായും അത് ശേരി തന്നെയാണ് "
   ..
   ...
   ഇത് തന്നെയാണ് ശരി എന്ന് പറയുന്നതിലെ ആധികാരികതയുടെ അടിസ്ഥാനം എന്താണ്..? ഇത് അഭിപ്രായം അല്ല. ദൃഡ വിശ്വാസമാണ്.

   ഞാന്‍ ഈ എഴുതിയ എവിടെയും മതങ്ങളെ കുറിച്ച് മോശമായി പറയുകയോ , മതങ്ങള്‍ മനുഷ്യനെ നശിപ്പിക്കുന്നു എന്നൊന്നും പറഞ്ഞില്ല. ആകെ പറഞ്ഞ കാര്യം ഒരു മനുഷ്യന് ജീവിക്കാന്‍ മതങ്ങളുടെ ആവശ്യം ഇല്ല എന്നാണു എന്‍റെ തോന്നല്‍ എന്ന് മാത്രമാണ്. അല്ലാതെ അതാണ്‌ ശരി എന്ന് ഞാനും പറഞ്ഞില്ല. എനിക്ക് അത് തോന്നാത്ത പക്ഷം താങ്കള്‍ വീണ്ടും വീണ്ടും പറയുന്ന ഈ വാചകങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു തര്‍ക്ക വിഷയമാണ് ..അതെ കുറിച്ചു ചിന്തിച്ചു കൊണ്ട് സ്വയം ഒരു ഉത്തരം കണ്ടെത്താനുള്ള വിഷയം..ഇപ്പോള്‍ തന്നെ നമ്മള്‍ എത്ര സമയം കളഞ്ഞു ഇതിന്റെ പേരില്‍ ..എന്ത് ഗുണമുണ്ടായി..എനിക്കൊരു ഗുണവും ഉണ്ടായില്ല..താങ്കളുടെ കാര്യം എനിക്കറിയില്ല.

   ഇതാണ് മതവും രാഷ്ട്രീയവും കൊണ്ടുള്ള പ്രശ്നങ്ങള്‍.. ഈ വിഷയത്തില്‍ താല്പ്പര്യമില്ലാത്തവരും താല്പ്പര്യമുള്ളവനും കൂടി ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും ചര്‍ച്ചിച്ച് സമയം കളയും...

   നന്ദി ഷാജീ..വിലപ്പെട്ട സമയം എന്‍റെ വിലയില്ലാത്ത ഒരു പോസ്റ്റിലെ അതിലും വിലയില്ലാത്ത ചില വരികള്‍ ക്ക് വേണ്ടി ചിലവാക്കിയതിനു..വീണ്ടും കാണാം..

   Delete
  6. ഡിയര്‍ ക്ഷമിക്കണം :) "ഒരു മനുഷ്യന് ജീവിക്കാന്‍ വേണ്ട അത്യാവശ്യം ഒന്നാണ് മതം" ഇതിനോടുള്ള എന്റെ പ്രിയ സുഹൃത്തിന്റെ കാഴ്ചപ്പാട് ശെരിയാണ് എന്നെ ഞാന്‍ ഉദ്ധെശിച്ചുള്ളൂ ..ഒരു മനുഷ്യന് ജീവിക്കാന്‍ മതത്തിന്റെ ആവശ്യം ഇല്ല ,എന്നാല്‍ മനുഷ്യന്‍ മനുഷ്യനായി ജീവിക്കണമെങ്കില്‍ മതവിശ്വാസത്തിന്റെ പങ്കു ചെറുതല്ല അത്രയെ ഞാന്‍ പറഞ്ഞിട്ടുള്ളൂ . ഒരിക്കലും വിലയില്ലാത്ത പോസ്റ്റ്‌ അല്ല ഇത് എന്നും ചര്‍ച്ചക്ക് വിധേയമായ ഒരു വിഷയം ആണിത് .എന്റെ ചിന്തയും ,സുഹൃത്തിന്റെ ചിന്തയും ഇവിടെ പങ്കുവെച്ചു. അത് നല്ലതല്ലേ സുഹൃത്തേ. വീണ്ടും കാണാം എന്റെ ഹൃദയത്തില്‍ വിരിഞ്ഞ ഒരു സ്നേഹപ്പൂവ് തന്നാല്‍ എന്റെ സുഹൃത്ത്‌ സ്വീകരിക്കുമോ .ഒരിക്കല്‍ കൂടി എല്ലാ നന്മകളും നേര്‍ന്നു കൊണ്ട് നിര്‍ത്തട്ടെ .

   Delete
  7. സ്വീകരിച്ചിരിക്കുന്നു സുഹൃത്തെ ...എന്‍റെ ഹൃദയം വിശാലമാണ് ...ആ റോസാപ്പൂ എന്‍റെ ഹൃദയത്തില്‍ തന്നെ സൂക്ഷിച്ച് കൊള്ളാം..

   Delete
 12. പ്രവീണേ ഞാൻ പണ്ടെങ്ങോ കേട്ട ഒരു കഥയുണ്ട്, ആരാധ്യനായ നിത്യചൈതന്യയതി ഒരു മുസ്ലീം സുഹൃത്തുമൊത്ത് ആർ.എസ്.എസ് ന്റെ ഗുരുവായ ഗോൾവാക്കറെ കാണാൻ ചെന്നു. അദ്ദേഹം നിത്യചൈതന്യയതിയെ മാത്രം അകത്തേക്ക് വിളിച്ചു,ഒപ്പം വന്ന ആളെ പുറത്ത് നിർത്തി. ഉള്ളിലെത്തിയ യതിയോട് ഗോൾവാക്കർ ചോദിച്ചു,ഞാനെന്തുകൊണ്ടാണ് അയാളെ പുറത്ത് നിർത്തിയത് എന്നറിയാമോ ? യതി പറഞ്ഞു,'അദ്ദേഹം ഒരു മുസ്ലീം ആയത്കൊണ്ട്'! ഉടനെ വന്നു ഗോൾവാക്കറിന്റെ മറുപടി, 'ഇത് പറയുന്ന അങ്ങാണോ ? ഞാനാണോ വർഗ്ഗീയ വാദി ?' ഇത്രയേയുള്ളൂ സംഭവം.! ആടിനെ പട്ടിയാക്കി കാണിക്കാനുള്ള ഒരു നാക്കുണ്ടെങ്കിൽ ആർക്കും ആരേയും എന്തും ആക്കാം. നല്ല എഴുത്ത് പ്രവീൺ. ആശംസകൾ.

  ReplyDelete
  Replies
  1. i am reminded of an old story about a guy who was sent for psychiatric evaluation.....the shrink draws a circle and asks him what does this remind you of ....he answers ...sex.....next he draws a triangle and gets the same reply ....then same with all the other figures ,lines, points etc....finally our man notices that the shrink has written " sexually obsessed" in the remarks column....and says...this is unfair....you draw all these dirty pictures ...and call me sexually obsessed ?

   JAFO

   Delete
 13. സങ്കുചിത ചിന്താഗതിക്കാരാണ് വര്‍ഗീയ വാദികള്‍. അവര്‍ കാര്യങ്ങള്‍ പഠിക്കാനോ വിശകലനം ചെയ്യാനോ തയ്യാറാവുന്നില്ല.

  ReplyDelete
 14. പ്രവീണ്‍ .. എന്താണ് വര്‍ഗ്ഗീയത എന്നന്വേഷിച്ചു വിഷമിക്കേണ്ട, അതൊരു ആഗോള പ്രതിഭാസമാണ് നമ്മുക്ക് ചുറ്റും നാം അറിയാതെ നമ്മളെ ഗ്രഹിച്ചൊരു ചീത്ത ചിന്തയാണ് വംശീയത, വര്‍ഗ്ഗീയത, ഭാരതത്തില്‍ മതങ്ങള്‍ പലതും ഉണ്ടായതിനാല്‍ മത വിശ്വാസികള്‍ തമ്മിലുള്ള വ്യക്തി വിദ്വേഷം രണ്ടു കൂട്ടം സമാന ചിന്താഗതിക്കാര്‍ തമ്മില്ലുള്ള വിദ്വേഷമാക്കി മാറ്റുന്നതാണ് വര്‍ഗ്ഗീയത ( വ്യക്തികള്‍ തമ്മിലാവുമ്പോള്‍ ലാഭം ഉണ്ടാവുന്നില്ല, ശക്തിയും ഉണ്ടാവില്ല) ഈ വിദ്വേഷങ്ങള്‍ വര്‍ഗീകരിക്കുംബോഴാനു അതൊരു വര്‍ഗ്ഗീയതയായി മാറുന്നത് . നാം കരുതുന്നത് നമ്മുക്കിടയില്‍ മാത്രമുള്ളൊരു വിഷ ചിന്ത ആണ് ഇതെന്ന് , എങ്കില്‍ തെറ്റി നൂറ്റാണ്ടുകളായി തുടരുന്ന ഏറ്റവും വലിയ വര്‍ഗ്ഗീയത പാലസ്തീന്‍ ഇസ്രയേല്‍ ക്കാര്‍ തമ്മില്ലുള്ള വിദ്വേഷമാണ് ശക്തമായ വര്‍ഗ്ഗീയത രണ്ടു കൂട്ടരും ചെറുപ്പത്തിലെ തലയിലേറ്റിയ വിഷ ചിന്ത ആണ് അവരുടെ വര്‍ഗ്ഗീയതക്ക്‌ അടിസ്ഥാനം, ഇവിടെ നമ്മുക്കിടയിലെ വര്‍ഗ്ഗീയതയുമായൊരു വ്യത്യാസം ജന്മ നാടിനായുള്ള ആവശ്യമാണ്‌ ഇവിടത്തെ വര്‍ഗ്ഗീയതക്ക്‌ അടിസ്ഥാനം, ഇനി അമേരിക്കയിലോ, വംശീയത എന്നത് വ്യക്തമായ നിറത്തില്‍ ആണന്നു ഇടയ്ക്കിടെ ഉണ്ടാവുന്ന വെടിവെയ്പ്പ് നമ്മുക്ക് കാണിച്ചു തരുന്നു, ഒരു വെളുമ്പന്‍ ഉയര്‍ന്ന പദവിയില്ലെങ്കില്‍ തൊട്ടു താഴെ കറുമ്പന്‍ ആയിരിക്കും.. ജോര്‍ജ്ജ് ബുഷ്‌ പ്രസിണ്ടന്റ് ആയപ്പോള്‍ കോളിന്‍ പവ്വല്‍ എന്ന കറുമ്പന്‍ ആയിരിന്നു തൊട്ടു താഴെ, ഇപ്പോള്‍ ഒബാമക്ക് താഴെ ഹില്ലാരി, ഇതൊക്കെ നമ്മുക്ക് വ്യക്തമായി കാണാവുന്ന സമത്വ ചിന്ത എന്നാല്‍ ഇതാണോ സത്യം ? അതറിയണമെങ്കില്‍ അവരുമോത്ത്തുള്ള ജീവിതം നയിച്ചവര്‍ക്ക് ബോധ്യമാവും ഒരു കറുമ്പന്‍ ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് പോലും ഒരു വെളുമ്പന്‍ ഇരിക്കില്ല, ഒരു വെളുമ്പനെ കണ്ടാല്‍ കറുമ്പന്‍ കാര്‍ക്കിച്ചു തുപ്പും ( തര്‍ക്കിക്കാന്‍ വരരുത് നേരിട്ട കണ്ട കാര്യമാണ് ഇതൊക്കെ ) ഇനി ആഫ്രിക്കയിലേക്ക് പോയാലോ അതിലേറെ കഷ്ടം എല്ലാം കറുമ്പന്‍ മാര്‍ എന്നിട്ടും അവര്‍ക്കിടയില്‍ വംശീയത പ്രസിദ്ധമാണ്, ഇനി ഇസ്ലാമിക രാഷ്ട്രങ്ങളിലോ അതിലേറെ കഷ്ടം ഇവര്‍ക്കിടയില്‍ ഗോത്രങ്ങളുടെ അഹന്തയാണ് പ്രശ്നക്കാരന്‍, നമ്മുടെ ശത്രു രാഷ്ട്രമായ പാക്കിസ്ഥാനില്‍ അമ്പതിലധികം ജാതികള്‍ ഇന്നും ശക്തമായി നില നില്‍ക്കുന്നു എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു ... പ്രവീണ്‍ തത്ക്കാലം നമ്മുക്ക് ഇതൊക്കെ കണ്ടില്ലാന് നടിക്കുക അല്ലാതെ മറ്റൊരു വഴിയുമില്ല ..

  ReplyDelete
 15. ലോകത്തിലെ ഇതുവരെ ജീവിച്ചതില്‍ ഭീകരനായ വര്‍ഗ്ഗീയ വാദി ഒരു ക്രിസ്ത്യന്‍ ആണ് ഹിറ്റ്ലര്‍ , അയാളുടെ വ്യക്തിപരമായ ജൂത വിദ്വേഷം വര്ഗ്ഗപരമാക്കിയതാണ് അയാളുടെ വിജയം , ഇപ്പോള്‍ കേരളത്തില്‍ അങ്ങനെയൊരു വര്‍ഗ്ഗീയവാദി ജീവിച്ചിരിപ്പുണ്ട് ... മാര്‍ .. ത്തില്‍ ആദ്യവും അവസാനവും കൂട്ടി വായിക്കുക അയാളുടെ പേര് കിട്ടും

  ReplyDelete
 16. ഈ വര്‍ഗ്ഗീയ വാദി ഒരു ക്രിസ്ത്യന്‍ ആണ്

  ReplyDelete
 17. എന്റെ ഷര്‍ട്ടിന്റെ കളര്‍ പച്ച ,നിന്റെ ചുവപ്പ്,മറ്റവന്റെ നീല...........ഇതില്‍ എന്റെ കളര്‍ ഏകാസത്യാ കളര്‍ എന്ന് ഞാന്‍ ആയിരം തവണ നിങ്ങളുടെ ചെവിട്ടില്‍ വിളിച്ചു കൂവിയാല്‍ നിങ്ങളെന്നെ എന്ത് ചെയ്യും?

  ഉത്തരം
  (എ).മറ്റുള്ളവരും ഇത് പോലെ അവനവന്റെ ഷര്‍ട്ടിന്റെ കളര്‍ സത്യമെന്ന് വിശ്വാ സിക്കുന്നവരാനെങ്കില്‍ എന്നെ തല്ലി കൊല്ലും

  (ബി) .ഞാന്‍ ബലവാനാണെങ്കില്‍ എന്റെ കൂടെ നിങ്ങളും കൂടും

  (സി) . ഷര്‍ട്ടാണ് സത്യം എന്ന് വിശ്വസിക്കുന്നവര്‍ എന്നെ സ്നേഹിച്ചു കൊല്ലും

  ReplyDelete
 18. സ്നേഹമാണഖിലസാരം എന്ന് ഉണര്‍ത്തുന്ന പോസ്റ്റിനു സ്നേഹ നമസ്കാരം..

  ReplyDelete
 19. പ്രവീണിന്റെ ബ്ലോഗില്‍ എത്തിപ്പെടാന്‍ വളരെ താമസിച്ചുപോയി,മതങ്ങളെയു മനുഷ്യരേയും സ്നേഹിക്കുന്ന ആ നല്ല മനസ് ഓരോ വാക്കിലും കാണാം,ഗ്രാമങ്ങളിലും പട്ടണങ്ങളിലും കളിസ്ഥലങ്ങള്‍ നിറയെ ഉണ്ടാക്കിയാല്‍ കുട്ടികള്‍ പ്രവീണിനെ പോലെയുള്ളവരായി വളരും,എന്റെ കുട്ടിക്കാലം പ്രവീണിന്റെത് പോലെയായിരുന്നു, ഞാന്‍ നാട്ടില്‍ചെല്ലുമ്പോള്‍ കൂട്ടുകാരന്‍ രാജീവന്റെ വീട്ടില്‍ ചെന്നാല്‍ അവന്റെ അമ്മ എന്നെ എടാ" മൊട്ടെ എന്ന് വിളിക്കുമ്പോള്‍ ഞാന്‍ എന്റെ കഷണ്ടി തടവി ഒരു ചിരി ചിരിക്കും,എന്റെ എല്ലാ വിശേഷങ്ങളും അറിയണം ആ അമ്മയ്ക്,അടുത്ത വീട്ടിലേ സജീവന്റെ വീട്ടില്‍ കാലത്ത് എനിക്കു ശാപാട്,ഉച്ച്യ്ക് അവന്‍ എന്റെ വീട്ടില്‍,സ്കൂളുകളെക്കാള്‍ കളിസ്ഥലങ്ങളഅയിരുന്നു ഞങ്ങളെ അടുപ്പിച്ചത്,,,
  വിചാരം"" മനുഷ്യന്റെ വിചാരം വിഗാരത്തിനു കീഴ്പെട്ടിരിക്കുന്നു എന്നെഴുതി,നല്ല നിരീക്ഷണം

  ReplyDelete
 20. മതം മനുഷ്യന്റെ സ്വകാര്യതയായി നിലനില്‍ക്കണം, അതിനപ്പുരത്തെക്ക് മതങ്ങളുടെ പ്രദര്‍ശനപരത നിരുല്‍സാഹപ്പെടുതെണ്ടത് തന്നെയാണ്.

  ReplyDelete
 21. ഗുണമുള്ള മണമുള്ള പോസ്റ്റ്‌

  ReplyDelete
 22. This comment has been removed by the author.

  ReplyDelete
 23. ഒരാള്‍ വര്‍ഗീയവാദി ആണെങ്കില്‍ ആദ്യം മനുഷ്യനെന്ന വര്‍ഗ്ഗത്തെ സ്നേഹിക്കെട്ടെ !
  ഒരാള്‍ മതവാദിയാണെങ്കില്‍ ആദ്യം മതത്തെ സ്നേഹികട്ടെ !
  ഒരാള്‍ ദൈവവാദിയാണെകില്‍ ആദ്യം ദൈവത്തെ സ്നേഹിക്കെട്ടെ...
  അങ്ങനെ സ്നേഹത്തിലൂടെ അവന്‍ സര്‍വ്വ ഇന്ദ്രിയങ്ങളെയും സ്നേഹിച്ചു പഠിക്കെട്ടെ !!
  അസ്രൂസാനന്ദ തിരുവടികള്‍ അഥവാ അസ്രൂസ് സൂഫി :)

  ReplyDelete
 24. >>ഒരാള്‍ക്ക്‌ സ്നേഹം നിഷേധിക്കുന്നതാണ് വര്‍ഗീയത..< ഇതില്‍ ഒരു ചെറിയ തിരുത്ത് കാണുന്നു...ഒരാള്‍ക്ക് വര്‍ഗ്ഗം നോക്കി സ്നേഹം നിഷേധിക്കലാണ് വര്‍ഗ്ഗിയത

  ReplyDelete
  Replies
  1. exactly ... ഇത് അന്ന് എഴുതിയപ്പോൾ ഉണ്ടായ ചിന്തയിൽ ശരിയാണ് എന്ന് തോന്നിയിരുന്നു .. ഇപ്പോൾ ഒന്നൂടെ ചിന്തിച്ചപ്പോൾ ഇപ്പറഞ്ഞതാണ് ഒന്നും കൂടെ വ്യക്തത നൽകുന്നത് .. നന്ദി തുളസീ ..

   Delete
 25. തന്റെ ബന്ധുക്കൽ തെറ്റ് ചെയ്താൽ അതിന്റെ കൂടെ നിൽക്കുന്നതാനു വർഗ്ഗീയത.നന്നായി എഴുതി. മതം ഒരിക്കലും വർഗ്ഗീയതയെ പ്രൊൽസായിപ്പിക്കുന്നില്ല. അത് സർവ്വ മനുഷ്യർക്കും വെന്ദിയുല്ലതാകുന്നു.മതം കറുപ്പാനു എന്ന് പരഞത് മതത്തെ അനുഭവിക്കാത്തവരാനു.അവരും വിലിക്കും അപകടം വരുംബൊൽ ഈഷ്വരാ....

  ReplyDelete
 26. ഒരു മതവും ഒരിക്കലും വർഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നില്ല....ചില ന്യൂനാൽ ന്യൂന പക്ഷം ചെയ്യുന്ന പ്രവർത്തനങ്ങൾ മതമായി വ്യാഖ്യാനിക്കുകയും ചെയ്യരുത്.

  ReplyDelete