Tuesday, July 3, 2012

സത്യമേവ ജയതേ .. സത്യമേവ ജയതേ ..സത്യമേവ ജയതേ


ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തില്‍ നമ്മള്‍ പലരും മറന്നു പോയ , അല്ലെങ്കില്‍ ഓര്‍ക്കാന്‍ ശ്രമിക്കാത്ത ഈ വാക്കിന്‍റെ ഗാഡമായ അര്‍ത്ഥ തലങ്ങള്‍ എന്താണ് ?
ഞാനൊരു ഭാരതീയന്‍ ആയതു കൊണ്ട് മാത്രമാണോ ഈ വാക്കിനെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത് എന്ന് ചോദിച്ചാല്‍ അല്ല എന്ന് തന്നെ എനിക്ക് പറയേണ്ടി വരും. സത്യമേവ ജയതയെ കുറിച്ച്, വിദേശികളും പരദേശികളും അടക്കമുള്ള പലരും അന്വേഷിക്കാനും കൂടുതല്‍ അറിയാനും ഇടയാക്കിയ കാരണങ്ങള്‍ പലതായിരിക്കാം എന്ന് തോന്നി പോകുന്നു. ഞാനും അതിലൊരുത്തന്‍ തന്നെ. 

ഒരു ഒഴിവു ദിവസം, ലാപ്‌ ടോപ്പില്‍ സിനിമ കണ്ടു കൊണ്ടിരിക്കുകയായിരുന്ന എന്നോട് മുറിയില്‍ കയറി വന്ന എന്‍റെ സുഹൃത്ത് ജസ്റ്റിന്‍ ചോദിച്ചു. 

" നിനക്ക് സത്യമേവ ജയതെയെ കുറിച്ച് എന്താണ് അഭിപ്രായം "

"നല്ല അഭിപ്രായം. ഓരോ ഭാരതീയനും അറിഞ്ഞിരിക്കേണ്ട വാക്കാണ്‌ സത്യമേവ ജയതേ എന്ന നമ്മുടെ ദേശീയ മുദ്രാവാക്യം" കൂടുതലൊന്നും തിരിച്ചു ചോദിക്കാതെ ഞാന്‍ വീണ്ടും സിനിമയില്‍ മുഴുകാന്‍ ശ്രമിക്കുന്നതിനിടയില്‍ ..

"അല്ല..അത്..ഞാന്‍ അതല്ല ..." സുഹൃത്ത് എന്നോടായി വീണ്ടും എന്തോ സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അവനെ പറഞ്ഞു മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ മറ്റൊരു സുഹൃത്തായ ചേതന്‍ ഇടയ്ക്കു കയറി വന്നു കൊണ്ട് സംസാരം തുടങ്ങി. ഈ ചേതന്‍ ആളൊരു ബ്രാഹ്മിണനും സര്‍വോപരി വിജ്ഞാനത്തിന്റെ നിറകുടവുമാണ്. അപ്പോള്‍ പിന്നെ സംസാരിക്കാന്‍ ഒരു ഇരയെ കിട്ടിയാല്‍ പറയണ്ടല്ലോ എന്താ സംഭവിക്കുക എന്ന്. 

ഞാന്‍ പറയുന്നത് മുഴുവന്‍ കേട്ടിട്ട് ഇനി നീ എന്തെങ്കിലും പറഞ്ഞാല്‍ മതി എന്ന നിലപാടായിരുന്നു ആ സമയത്ത് ചേതന്‍ തിരുമേനിയുടെ . പാവം ജസ്റ്റിന്‍! പുലിയുടെ മുന്നില്‍ ചാടിയ മാന്‍ കുട്ടിയെ പോലെ , നിശബ്ദനായി കൊണ്ട് അവന്‍റെ വിശദീകരണത്തിനായി മനസില്ലാ മനസ്സോടെ കാതോര്‍ത്തു. രണ്ടു പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി കൊണ്ട് ആ ചര്‍ച്ചയില്‍ ഞാനും ഒരു നിശബ്ദ അംഗമായി മാറുകയായിരുന്നു. 

ചേതന്‍ തിരുമേനി സത്യമേവ ജയതയെ കുറിച്ച് വാചാലനായി കൊണ്ട് കത്തി കയറുകയാണ്. 

"ഈ 'സത്യമേവ ജയതേ' എന്ന വാക്ക് സംസ്കൃതം വാക്കാണ്‌. ഭാരതത്തിന്‍റെ ദേശീയ ചിഹ്നമായ അശോക സ്തഭത്തിനു താഴെ ദേവനാഗരി ലിപിയില്‍ ഇതേ വാക്കുകളാണ് എഴുതി വച്ചിരിക്കുന്നത്. ഈ മുദ്രാ വാക്യം ഉടലെടുക്കുന്നത് മുണ്ടകോപനിഷത്തിലെ ഒരു മന്ത്രത്തില്‍ നിന്നാണ് .. മുണ്ടകോപനിഷത്തിനെ കുറിച്ച് ഞാന്‍ പിന്നീടു വിശദായിട്ട് തന്നെ തനിക്കു പറഞ്ഞു തരാട്ടോ..ഇപ്പൊ തല്‍ക്കാലം ഈ മന്ത്രം അങ്ങട് ശ്രദ്ധിക്കൂ.."

'സത്യമേവജയതേ നാനൃതം
സത്യേന പന്ഥാ വിതതോ ദേവയ:
യേന കർമന്ത്യർഷയോ ഹ്യാപ്തകാമാ
യത്ര തത് സത്യസ്യ പരമം നിദാനം '

ചേതന്‍ ഈ ശ്ലോകം സാമാന്യം നല്ല ഈണത്തില്‍ ചൊല്ലിക്കൊടുക്കുന്ന സമയത്തും ജസ്റ്റിന്‍ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷെ അവനുണ്ടോ ജസ്റ്റിനെ പറയാന്‍ സമ്മതിക്കുന്നു. ഞാനാകട്ടെ ഒരു നല്ല തമാശ കാണുന്ന രസത്തില്‍ കട്ടിലില്‍ കിടന്നു കൊണ്ട് ഇതൊക്കെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. 

"ഇതിന്‍റെ അര്‍ത്ഥം ന്താണെന്ന് വച്ചാല്‍..സത്യം മാത്രമേ എപ്പോഴും ജയിക്കൂ, മറ്റൊന്നും (അസത്യം) ഒരിക്കലും ജയിക്കില്ല, മഹാന്മാരായ ആളുകള്‍ സത്യത്തിന്റെ വഴിയിലൂടെ പരമമായ സത്യത്തെ പ്രാപിക്കുന്നു ന്നാണ്. ഈ മന്ത്രത്തിലെ ആദ്യ വരിയാണ് പില്‍ക്കാലത്ത് ഭാരതത്തിന്‍റെ ദേശീയ മുദ്രാവാക്യമായി മാറിയത്. മനസിലാവുണ്ടോ ഇയാള്‍ക്ക്.. ഇന്നത്തെ കാലത്ത് ഇതൊക്കെ അറിയാനും ചോദിക്കാനും ആരും മെനക്കെടാറില്ലേയ്.. ന്തായാലും താനിത് ചോദിച്ചതിലും നിക്ക് ഇത് തന്നോട് പറഞ്ഞു തരാന്‍ സാധിച്ചതിലും സന്തോഷം ണ്ട് ട്ടോ". അത് പറഞ്ഞു കൊണ്ട് ചേതന്‍ തിരുമേനി തല്‍ക്കാലത്തേക്ക് സംസാരം നിര്‍ത്തി. 

ആ സമയത്ത് മൌനിയായി നിന്നിരുന്ന ജസ്റ്റിന്‍ പെട്ടെന്ന് കത്തുന്ന കണ്ണുകളോടെ, ചേതന്‍ തിരുമേനിയെ നോക്കി കൊണ്ട് ചോദിച്ചു 

"കഴിഞ്ഞോ..? ഇനിയെങ്കിലും എനിക്ക് പറയാനുള്ളത് തിരുമേനി കേള്‍ക്കുമോ ആവോ ? "

'ഹേ..ഇയാള് ചോദിക്കൂ ..ഇനീം ഞാന്‍ പറഞ്ഞു തരാം.."

"എനിക്കിനി ഒന്നും അറിയാനില്ല ഞാന്‍ ചോദിക്കാന്‍ വന്നത് അമീര്‍ ഖാന്‍ ഇപ്പോള്‍ അവതരിപ്പിക്കുന്ന ടി വി ഷോ 'സത്യമേവ ജയത' യെ കുറിച്ചാണ്.അല്ലാതെ.."

ഇത് കേട്ട ചേതന്‍ തിരുമേനി എന്‍റെ മുഖത്തേക്ക് ദയനീയമായി നോക്കി. ഞാന്‍ ഒന്നുമറിയില്ല രാമാ നാരായണാ എന്ന മട്ടില്‍ ഞാന്‍ ലാപ്‌ ടോപ്പിലേക്ക് തിരിഞ്ഞു. പക്ഷെ , അത് സിനിമ കാണാനായിരുന്നില്ല. ജസ്റ്റിന്‍ പറഞ്ഞ സത്യമേവ ജയതെ എന്താണെന്നറിയാന്‍ വേണ്ടിയായിരുന്നു. ചേതനും ഞാനും ആദ്യമായാണ് ഈ പരിപാടിയെ കുറിച്ച് കേള്‍ക്കുന്നത് പോലും. എന്നാല്‍ പിന്നെ ഇതൊന്നു കണ്ടിട്ട് തന്നെ കാര്യം. പിന്നീടങ്ങോട്ട് അമീര്‍ ഖാന്‍ അവതരിപ്പിക്കുന്ന ഈ പരിപാടിയുടെ സ്ഥിരം പ്രേക്ഷകരായി ഞങ്ങള്‍ മാറുകയായിരുന്നു. 

അമീര്‍ ഖാന്‍റെ 'സത്യമേവ ജയതേ'

ഈ അടുത്ത കാലത്ത് ടെലിവിഷനില്‍ സംപ്രേഷണം ആരംഭിച്ച "സത്യമേവ ജയതേ" എന്ന പരിപാടി, കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ടും, അവതരണ രീതി കൊണ്ടും, ജനങ്ങളുടെ പ്രതികരണം കൊണ്ടും വളരെയധികം ശ്രദ്ധ ഇതിനകം പിടിച്ചു പറ്റിയിരിക്കുന്നു. 

അമീര്‍ ഖാന്‍ എന്ന നടന്‍ എന്നതിലുപരി അയാളെ നമുക്ക് കൂടുതല്‍ മനസിലാക്കാന്‍ സാധിക്കുക സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടുന്ന ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയിലാണ്. ആ നിലപാടുകള്‍ ഇത്തരം ഒരു ചാനല്‍ ഷോക്ക് വേണ്ടി ഒരു സുപ്രഭാതത്തില്‍ അമീര്‍ ചമഞ്ഞുണ്ടാക്കിയതല്ല . ഇതിനു മുന്നേയും അമീര്‍ തന്‍റെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്. 

2006 ഇല്‍ ഗുജറാത്ത് സര്‍ക്കാര്‍ നര്‍മദ ഡാമിന്റെ നിലവിലുള്ള ഉയരം കൂട്ടാന്‍ തീരുമാനമെടുത്ത സമയത്ത് അതിനെതിരെ "നര്‍മദ ബച്ചാവോ ആന്ദോളന്‍" കമ്മിറ്റി രൂപവല്‍ക്കരിച്ചു സമരത്തെ നയിച്ചിരുന്ന മേധാ പട്ക്കറിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സമര രംഗത്ത് ആദ്യമായി വന്ന വന്ന ഒരേ ഒരു നടനായിരുന്നു അമീര്‍ ഖാന്‍. 

അതിനു ശേഷം വന്ന പല ഭരണകൂട തീരുമാനത്തിനും എതിരായും അനുകൂലമായും ഒരു പൌരനെന്ന നിലയില്‍ അമീര്‍ തന്‍റെ നിലപാടുകള്‍ തുറന്നു പറഞ്ഞിരുന്നു. അണ്ണാ ഹസാരെ സമരത്തിലും അമീര്‍ തന്‍റെ നിലപാട് ശകതമായി തന്നെ അറിയിച്ചിരുന്നു. വിനോദ നികുതി സംബന്ധമായ സര്‍ക്കാരിന്റെ പുതിയ നിയമ വശങ്ങളെ സ്വാഗതം ചെയ്തു കൊണ്ട് അമീര്‍ പറഞ്ഞ ഒരേ ഒരു ഡയലോഗ് പ്രസക്തമായിരുന്നു. "I don't want any reduction in that, all I expect is focus on education and nutrition" . 

അമീറിന്റെ അവസാനമായി ഇറങ്ങിയ സിനിമകളില്‍ പോലും അയാളുടെ സാമൂഹികപരമായ കാഴ്ചപ്പാടുകള്‍ പതിച്ചിട്ടുണ്ട് എന്ന് വേണമെങ്കില്‍ വിലയിരുത്താം. Rang De Basanti , "Taare Zameen Par, Peepli Live, Dhobi Ghat എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. 

"താന്‍ വലിയൊരു അമീര്‍ ഖാന്‍ ഗീര്‍വാണം നടത്തേണ്ട കാര്യമൊന്നും ഇല്ല, അമീര്‍ ഇത്ര പ്രബുദ്ധന്‍ ആയിരുന്നെങ്കില്‍ അയാള്‍ എന്തിനു സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു ? അയാള്‍ക്ക്‌ കുടുംബ ബന്ധങ്ങളെ കുറിച്ചൊക്കെ സംസാരിക്കാന്‍ എന്ത് ധാര്‍മികത?" എന്നൊക്കെ എന്നോട് പലരും ചോദിച്ചു. 

അവരോടൊക്കെ സമാധാനം പറയാന്‍ ഞാന്‍ ആളല്ല. എന്നാലും പറയട്ടെ, നമ്മള്‍ രാഷ്ട്ര പിതാവായി ബഹുമാനിക്കുന്ന മഹാത്മാവിന്റെ കുടുംബ ജീവിതത്തിലും അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടില്ലേ ? ഒരു നല്ല അച്ഛനോ , ഭര്‍ത്താവോ , മകനോ ആയിരുന്നോ മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധി ? അതൊന്നും നോക്കിയിട്ടല്ലല്ലോ അദ്ദേഹത്തെ നമ്മള്‍ ആദരിക്കുന്നത് ..അദ്ദേഹത്തിന്‍റെ സാമൂഹികവും രാഷ്ട്രീയവുമായ നിലപാടുകള്‍ , അതുമല്ലെങ്കില്‍ അഹിംസാ സമര മാര്‍ഗം , സ്വാതന്ത്ര്യ സമരത്തില്‍ അദ്ദേഹം വഹിച്ച പങ്കു, അങ്ങനെ ഒരുപാട് പ്രധാന ഘടകങ്ങള്‍ കണക്കിലെടുത്ത് കൊണ്ടല്ലെ ആ സ്ഥാനത്തിനു അദ്ദേഹം യോഗ്യനാണ് എന്ന് നമുക്ക് ബോധ്യപ്പെട്ടത്. അങ്ങനെയുള്ള ഒരു ചരിത്രം നമ്മുടെ മുന്നില്‍ നീണ്ടു പരന്നു കിടക്കുമ്പോള്‍, അമീര്‍ ഖാന്‍ ഈ വിഷയത്തില്‍ തീരെ പ്രസക്തനല്ലാതാകുന്നു. അയാള്‍ക്കെതിരെയുള്ള വിമര്‍ശകരുടെ ചൂണ്ടു വിരല്‍ താഴ്ത്തപ്പെടുന്നു. 

എന്തിനെയും ഏതിനെയും എപ്പോഴും വിമര്‍ശിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ചിന്താഗതികളാണ് മാറേണ്ടത്. നമുക്കൊന്നും ചെയ്യാന്‍ പറ്റാത്ത ഒരു നല്ല കാര്യം , മറ്റൊരാള്‍ ചെയ്യുന്നുണ്ടെങ്കില്‍ , അത് ചെയ്യുന്നയാളെ അംഗീകരിച്ചില്ലെങ്കിലും,വിമര്‍ശിക്കാതിരിക്കുക . ഇത്തരം ആളുകളുടെ വ്യക്തി ജീവിതങ്ങള്‍ കുഴി തോണ്ടിയെടുത്ത് വീണ്ടും വീണ്ടും പോസ്റ്റ് മാര്‍ട്ടം ചെയ്യുമ്പോള്‍ തെളിയപ്പെടുന്നത് ഇതിനൊക്കെ ചുക്കാന്‍ പിടിക്കുന്ന ആളുകളുടെ മനസ്സിന്‍റെ ജീര്‍ണതയാണ്. 

ഇവിടെ വിലയിരുത്താന്‍ ഉദ്ദേശിച്ചിരുന്നത് അമീറിന്‍റെ സത്യമേവ ജയതേ ആയിരുന്നില്ല എങ്കില്‍ കൂടി, ആ പരിപാടി കാണാത്തവര്‍ അതൊന്നു കണ്ടു നോക്കുക എന്ന് പറയാന്‍ എന്നെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കും എന്നത് ഇപ്പോഴും അജ്ഞാതം. ഒരു പക്ഷെ, പുണ്യഭൂമിയായ ഭാരതത്തില്‍ ജനിച്ചു എന്ന പേരില്‍ ഓരോ നിമിഷവും അഭിമാനം കൊള്ളുകയും, വികസനം കൊട്ടിഘോഷിക്കുന്ന ഇന്ത്യയില്‍ ഇത് മാത്രമാണ് ഇന്ത്യ എന്ന് വിശ്വസിച്ചു നടക്കുകയും ചെയ്യുന്ന നമുക്ക് , അതെ ഇന്ത്യയില്‍ തന്നെ നടക്കുന്ന പല സാമൂഹിക പ്രശ്നനങ്ങളിലെക്കും എത്തിനോക്കാനെങ്കിലും അല്ലെങ്കില്‍ അത്തരം പ്രശ്നങ്ങളെ കുറിച്ച് കുറഞ്ഞ അളവില്‍ ബോധവാന്മാരും ബോധവതികളും ആകാനെങ്കിലും ഈ പരിപാടി ചിലപ്പോള്‍ സഹായിച്ചെന്നു വരും. 

ഒന്നിനും സമയമില്ലാത്ത ഇന്നത്തെ നമ്മുടെ ജീവിതത്തില്‍ , ഒരു ടെലിവിഷന്‍ ചാനല്‍, കച്ചവട ബുദ്ധിയോടു കൂടെ തന്നെ ഇത്തരം വസ്തുതകള്‍ സത്യസന്ധമായി നമ്മുടെ മുന്നിലെത്തിച്ചാല്‍ , അതിനെ വിമര്‍ശന ബുദ്ധിയോടു കൂടെ പൂര്‍ണമായും തിരസ്ക്കരിക്കാന്‍ നമുക്കാകുമോ ? ചിന്തിക്കുക . സത്യത്തിന്‍റെ വഴിയിലൂടെ നന്നായി ചിന്തിക്കുക. 

സത്യമേവ ജയതേ ! 
-pravin-

27 comments:

 1. ഇതിനേക്കുറിച്ച് കേട്ടറിഞ്ഞ് യൂടൂബിൽ സെർച്ച് ചെയ്താണു ഞാൻ പ്രോഗ്രാം കണ്ടത്.... അമീർ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഇന്ത്യൻ നടനാണു.മദ്ദേഹത്തിനെ സിനിമകൾ വന്നാൽ ഉറപ്പാണു അതിന്റെ ക്വ്വാളിറ്റിയേപ്പറ്റി.. പക്ഷേ ഈ പ്രോഗ്രാം കണ്ടു കഴിഞ്ഞപ്പോൾ ആ റെസ്പെക്ട് ഇരട്ടിയായി...ഉറപ്പാണു അധികാരികൾ ഇതിനെ ഭയക്കുന്നു എന്ന്.... He is great!! Need not to look into his personal life to judge his talent & activities like this

  ReplyDelete
  Replies
  1. അതെ ..സുമേഷ്..അദ്ദേഹത്തിന്‍റെ പഴയ കാല വ്യക്തി ജീവിതത്തെ ഈ വിഷയത്തില്‍ കൂട്ടി കുഴക്കെണ്ടതില്ല.

   നന്ദി സുമോ..

   Delete
 2. പോസ്റ്റ്‌ ചിന്തകള്‍ക്ക് വഴിവച്ചു :) ഇങ്ങനെ ഒരു പരിപാടിയോ കണ്ടു നോക്കാം .

  ReplyDelete
  Replies
  1. കണ്ടു നോക്കൂ അനീഷ്‌....,.. നന്ദി..

   Delete
 3. പ്രോഗ്രാമിന്റെ AD കണ്ടിരുന്നു. പ്രോഗ്രാം കണ്ടിട്ടില്ല. ഇനിയിപ്പോ കണ്ടു നോക്കണം. പ്രവീണ്‍, നല്ല പോസ്റ്റ്‌ . തിരുമേനി ഇടയ്ക്കു കയറിയത് കൊണ്ടെന്താ കാര്യം മനസ്സിലായില്ലേ..

  ReplyDelete
  Replies
  1. നന്ദി ജെഫൂ..പ്രോഗ്രാം കണ്ടു നോക്കൂ..തിരുമേനി ആളൊരു സംഭവമാണ് ...ഹി ഹി..

   Delete
 4. ഞാന്‍ സിനിമ അധികം കാണാറില്ല. പക്ഷെ “താരെ ജമിന്‍ പര്‍“ കന്റ് വളരെ ഇഷ്ടപ്പെട്ടു. ടിവി പരിപാടിയും കാണാറില്ല. മൂന്ന് പത്രങ്ങള്‍ വായിക്കുന്നു. അതാണ് പുറം ലോകവുമായുള്ള വാര്‍ത്താബന്ധം. എന്നാല്‍ കേട്ടിടത്തോളം സത്യമേവ ജയതെ നല്ലൊരു സോദ്ദേശപരിപാടിയാണെന്നറിഞ്ഞു, കണ്ടു നോക്കട്ടെ.

  ReplyDelete
  Replies
  1. അജിത്തേട്ടാ..കണ്ടു നോക്കൂ..

   Delete
 5. ആഹാ എങ്കില്‍ ആ പ്രോഗ്രാം കാണണമല്ലോ ചിന്തകള്‍ ചിതറി പോയോ ഒരു വിഷയത്തെ ആധികാരികമായി പറയാന്‍ശ്രമിച്ചു കൂടെ പ്രവീണ്‍ അത് മുമ്പ് ചെയ്തിട്ടുമുണ്ടല്ലോ ഇനിയും നല്ല ചിന്തകള്‍ അക്ഷരങ്ങളായ് വിടരട്ടെ ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
  Replies
  1. ഷാജി പറഞ്ഞത് ശരിയാണ് ..ചിന്തകള്‍ ചിതറി പോയിരിക്കുന്നു..ആ കുറ്റ സമ്മതം ഞാന്‍ തന്നെ ഏറ്റവും അവസാനം പറഞ്ഞിട്ടുമുണ്ട്. സംസാരിക്കാന്‍ ആഗ്രഹിച്ച വിഷയത്തെ കുറിച്ച് കൂടുതല്‍ ആധികാരികമായി പറയാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് എഴുത്ത് വഴി മാറിയത്. ഒരു തരത്തില്‍ മനപൂര്‍വം അങ്ങനെ ഒരു ശൈലിയില്‍ തന്നെ എഴുതാന്‍ ശ്രമിച്ചു എന്നും പറയാം.. അതോടു കൂടി രണ്ടു വിഷയങ്ങള്‍ എഴുത്തില്‍ തെളിഞ്ഞതാണ് ഇപ്പോള്‍ ഷാജി പറയാനുള്ള അഭിപ്രായത്തിനു കാരണം.

   നന്ദി ഷാജി..തുറന്ന അഭിപ്രായത്തിന്..

   Delete
 6. നല്ല പോസ്റ്റ് ഒരു പാട് അല്ല കര്യങ്ങൾ പറഞ്ഞു

  അമീർഖാന്റെ ഈ പ്രൊഗ്രാം ഞാൻ കാണാറുണ്ട്

  ReplyDelete
 7. സത്യമേവ ജയതേ എന്നാ പരിപാടിയില്‍ മരുന്ന് കമ്പനികളുടെ വിലവര്‍ദ്ധന തട്ടിപ്പ് വളരെ വ്യക്തമായി തുറന്നു കാണിച്ചിരുന്നു.. അതില്‍ ഒരു ഐ എ എസ് കാരന്‍ തൊണ്ണൂറു രൂപയോളം വിലയുള്ള മരുന്ന് പത്തില്‍ താഴെ രൂപ വിലക്ക് വില്‍ക്കാനാവും, അദ്ദേഹം അങ്ങിനെ വില്‍ക്കുന്നു എന്ന് പറഞ്ഞിരുന്നു.

  ReplyDelete
 8. നല്ല പോസ്റ്റ്‌ പ്രവീണ്‍,
  രണ്ടു സത്യങ്ങളും അവതരിപ്പിച്ച പ്ലോട്ടും രീതിയും ഒത്തിരി നന്നായി.
  പിന്നെ മൂന്നു വര്‍ഷത്തോളമായി ഞാന്‍ ടി.വി കാണാറില്ല! റൂമില്‍ ടി.വിയും വച്ചിട്ടില്ല. അതുകൊണ്ട് ഇത്തരം നല്ല ചില പ്രോഗ്രാമുകള്‍ നഷ്ടമാവുന്നുണ്ട് എങ്കിലും ദുഖമില്ല കേട്ടോ കാരണം ഇന്നു സമയം എന്‍റെ പരിധിയിലാണ്.
  ആ കഠിന തീരുമാനത്തിനു ഹേതുവായ ചില സംഭവങ്ങള്‍ ഒരു പോസ്റ്റായി ഞാന്‍ ഇട്ടിരുന്നു. ദാ ഇവിടെ.

  ReplyDelete
 9. പരിപാടിയുടെ ചില ഭാഗങ്ങള്‍ കണ്ടിരുന്നു. കീടനാശിനിയുമായി ബന്ധപ്പെട്ട എപ്പിസോഡ്. അത് വളരെ പ്രസ്കതമായിരുന്നു. എന്നാല്‍ അതിലെ വിവരങ്ങള്‍ ഒരു ടി വി പരിപാടിയില്‍ തന്നെ ഒതുങ്ങി നില്‍ക്കാന്‍ പാടുള്ളതല്ല. അവ ഒരു ടി വി പരിപാടി എന്നതില്‍ കവിഞ്ഞു സമൂഹ മധ്യത്തിലേക്ക്‌ വരുകയും, സാധാരണകാരിലെക്ക് എത്തിക്കുകയും ചെയ്‌താല്‍ വളരെ ഗുണകരം ആവും എന്നതില്‍ ഒരു തര്‍ക്കവും ഇല്ല. കീടനാശിനികള്‍ ഒഴിവാക്കാന്‍ കഴിയുന്ന ഫലപ്രദമായ ആള്‍ട്ടര്‍നേറ്റീവ് കളെ പറ്റി അതില്‍ കണ്ടിരുന്നു. ഇതെല്ലാം നമ്മള്‍ കാണുകയും നെടുവീര്‍പ്പ് ഇടുകയും ചെയ്യും. പക്ഷെ ഭരണക്കാരുടെ കണ്ണുകള്‍ എങ്ങിനെ തുറപ്പിക്കാന്‍ കഴിയണം.എങ്കിലേ ഫലം ഉണ്ടാകൂ...

  ReplyDelete
 10. പ്രസക്തവും അറിവു പകരുന്നതുമായ പരിപാടിയാണ്‌ "സത്യമേവ ജയതേ". മന്ത്രത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചു സൂചിപ്പിച്ചു കൊണ്ടു തുടങ്ങി ആമിർ ഖാന്റെ പ്രോഗ്രാമിലേക്കെത്തിച്ചത്‌ ഹൃദ്യമായി.അർത്ഥതലങ്ങൾ നഷ്ടമായിക്കൊണ്ടിരിക്കുന്ന ദർശനങ്ങളുടെ നാടാണ്‌ ഇന്നു നമ്മുടേത്‌........ ജീർണ്ണതകളെ ചൂണ്ടിക്കാണിക്കാനുള്ള ശ്രമം കൂടിയാണ്‌ ഈ പ്രോഗ്രാം.
  കുറെ നല്ല ചിന്തകൾ നന്നായി അവതരിപ്പിച്ചതിന്‌ അഭിനന്ദനങ്ങൾ.

  ReplyDelete
  Replies
  1. പ്രോഗ്രാമിനെ കുറിച്ചും , നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ചും ഓര്‍മ പങ്കിട്ടതിന് നന്ദി വിജയേട്ടാ..
   വീണ്ടും കാണാം ..

   Delete
 11. അമീർഖാന്റ്റെ സത്യമേ വ ജയതേ എന്തായാലും ദേശീയ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. തോട്ടിപ്പണിക്കാരെ തൊട്ടുകൂടായ്മയിൽ നിന്നും മോചിതരാക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രിയെ അദ്ധേഹം കണ്ടിട്ടുണ്ട്, മുമ്പ് രാജസ്ഥാനിലെ പെൺ ഭ്രൂണ ഹത്യയെ കുറിച്ചും വേണ്ട രീതിയിൽ ഇടപെട്ടിട്ടുണ്ട്, നന്മ വിജയിക്കട്ടെ സത്യം ജയിക്കട്ടെ. സത്യമേ വ ജയതേ !!!

  ReplyDelete
 12. ...

  സത്യമേവ ജയതേ പ്രോഗ്രാം ഞാൻ കാണാറില്ല... ഏതായാലും ചേതനും ജസ്റ്റിനും തമ്മിൽ തല്ലായില്ലല്ലോ വെറുതെ പ്രതീക്ഷിച്ചു ഞാൻ...:)

  ReplyDelete
 13. ഓരോ ഭാരതിയനും കണ്ടിരികേണ്ട നല്ലൊരു പ്രോഗ്രാമാണ്,ആയിരം ഫിലിംഫെയര്‍ അവാരടിനേക്കാളും വലിയ അവാര്‍ഡുകളാണ് ഈ പ്രോഗ്രാമിലൂടെ അമീര്‍ ജനഹ്രതയങ്ങളില്‍ നിന്നും നേടികൊണ്ടിരിക്കുന്നത്

  ReplyDelete
 14. എനിക്ക് വളരെ ഇഷ്ടപ്പെട്ട പ്രോഗ്രാമാണ് സത്യമേവ ജയതേ..
  പലപ്പോഴും കരഞ്ഞ് പോയിട്ടുണ്ട്., അത്കണ്ട്.............

  അമീര്‍ഖാനോട് വല്ലാത്ത ആദരവ് തോന്നി..

  സി എസ് വെങ്കിടേശ്വരന്റെ കവര്‍സ്‌റ്റോറിയുണ്ട് പുതിയ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍..ഇവ്വിഷയകമായി..
  ചുമ്മാ ബുജി എഴുത്ത്.. അമീര്‍ഖാന്‍എന്ന താരത്തിന്റെ അലിവ്മനസ്സ് കാണാനത്രെ ആളുകള്‍ ഇത് കാണുന്നത്...

  ReplyDelete
 15. എന്തിനെയും ഏതിനെയും എപ്പോഴും വിമര്‍ശിച്ചു കൊണ്ടിരിക്കുന്ന
  നമ്മുടെ ചിന്താഗതികളാണ് മാറേണ്ടത്. നമുക്കൊന്നും ചെയ്യാന്‍
  പറ്റാത്ത ഒരു നല്ല കാര്യം , മറ്റൊരാള്‍ ചെയ്യുന്നുണ്ടെങ്കില്‍ ,
  അത് ചെയ്യുന്നയാളെ അംഗീകരിച്ചില്ലെങ്കിലും,വിമര്‍ശിക്കാതിരിക്കുക .
  എല്ലാം കാണാന്‍ കഴിഞ്ഞില്ല, ചിലതെല്ലാം കണ്ടിരുന്നു.ചുരുക്കത്തില്‍
  ഇത്തരം അമീര്‍ഖാന്‍മാര്‍ നാടിന്റെ അഭിമാനം എന്ന് വേണം പറയാന്‍
  ഇവിടെ ഇനിയും ജനിക്കട്ടെ ഇത്തരം അമീര്‍ഖാന്‍മാര്‍
  ഇതു share ചെയ്തതിനു നന്ദി

  ReplyDelete
 16. സത്യമേവ ജയതേ ..

  ReplyDelete
 17. ലോക പ്രശസ്തമായ ഒപ്പേരെ ഷോ പോലെ അമീര്‍ഖാന്‍ അവതരിപ്പിക്കുന്ന സത്യമേവ ജയതെ യും ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്, എല്ലാ വെള്ളിയാഴ്ചയും രാവിലെ സൌദി സമയം ഒന്‍പതു മണിക്ക് ഈ പ്രോഗ്രാം മലയാളത്തില്‍ വരുന്നുണ്ട് ..തുടക്കം മുതലേ കാണുന്ന ഒരാള്‍ എന്ന നിലയില്‍ പ്രവീണ്‍ പറഞ്ഞ അഭിപ്രയത്തോട് യോജിക്കുന്നു ,,ഈ അടുത്തു ടെലി കാസ്റ്റ് ചെയ്ത ,ഇംഗ്ലീഷ് മരുന്ന് കളുടെ കൊള്ള ലാഭത്തെ കുറിച്ചുള്ള എപോസോട് മാത്രം കണ്ടാല്‍ മതി ,ഈ പരിപാടിയില്‍ കൂടി പുറത്തു വരുന്ന സത്യങ്ങള്‍ മനസ്സിലാക്കാന്‍ ..
  ===========================
  മുകളില്‍ കൊടുത്ത ആ എമ്പ്ലം ഇങ്ങിനെ ബ്ലോഗിലും എഫ് ബി യിലും പരസ്യമായി ഉപയോഗിക്കാന്‍ പാടുണ്ടോ എന്ന കാര്യത്തില്‍ ഒരു ചെറിയ സംശയം ഉണ്ട് കേട്ടോ ...

  ReplyDelete
  Replies
  1. നമ്മുടെ ദേശീയ ചിഹ്നവും , മറ്റ് പ്രതീകങ്ങളും പൊതു ഇടങ്ങളില്‍ ഉപയോഗിക്കുനന്നത് സംബന്ധിച്ച് ചില ചിട്ട വട്ടങ്ങള്‍ ഉണ്ടെന്നു അറിയാം. പക്ഷെ , ഇത്തരം ഒരു ലേഖനത്തില്‍ അതുപയോഗിച്ചത് ബുദ്ധി മോശമായോ ? ആരോടാണ് ഇതിനെ കുറിച്ച് ഒന്ന് ചോദിക്കാന്‍ പറ്റുക?

   Delete
  2. ഞങ്ങള്‍ ഇവിടെ കുന്ഫുധയില്‍ ഇന്ത്യന്‍ കൊണ്സില്‍ ജനറല്‍ സന്തര്‍ശനത്തിന്റെ ഭാഗമായി ഇത് പോലെ ഈ എംബ്ലം വെച്ച് നോട്ടീസ് അടിച്ചു ,,ഇത് കണ്ട എംബസി ഒഫ്ഫീസര് അന്ന് അത് ഒഴിവാക്കാന്‍ വേണ്ടി ഞങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ തിന്നിരുന്നു ,,ആ അനുഭവത്തില്‍ ആണ് ഞാന്‍ അത് പറഞ്ഞത് കേട്ടോ ,,പാടില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം കേട്ടോ !!

   Delete