പറഞ്ഞുറപ്പിച്ച ദിവസം എല്ലാവരും അതിർത്തിയിൽ ഇരു തലക്കിലായി ഹാജരായി. രണ്ടു കൂട്ടരും വലിയ ഒരു കൂട്ടിൽ വെള്ളരി പ്രാവുകളെ കൊണ്ട് വന്നിരുന്നു. പ്രാവുകൾ എന്തിനെന്നില്ലാതെ പരസ്പ്പരം കുറുകി കൊണ്ടിരുന്നു. അവർക്കറിയില്ലല്ലോ തങ്ങൾ സമാധാനത്തിന്റെ വെള്ളരി പ്രാവുകളായി ആകാശത്തേക്ക് പറന്നുയരാൻ പോകുകയാണെന്ന്. കൂട്ടിലുണ്ടായിരുന്ന ചെറു ഭക്ഷണവും കഴിച്ചു കൊണ്ട് അവർ പുറത്തു നടക്കുന്ന കാഴ്ചകൾ കണ്ടു കൊണ്ടിരിക്കുകയാണ്. രാഷ്ട്ര തലവന്മാർ നേർക്ക് നേരെ നടന്നടുത്തു. ക്യാമറമാനെ പോലെ ഒരു സൈനികൻ പ്രാവുകളുടെ കൂടുമെടുത്ത് കൊണ്ട് അവർക്ക് പിന്നാലെയും. രണ്ടു പേരും പ്രാവുകളെ പറത്തി വിടാൻ വേണ്ടി ഒരേ സമയം കൂട് തുറന്നു. പെട്ടെന്ന് സ്വാതന്ത്ര്യം കിട്ടിയ സന്തോഷത്തിൽ പ്രാവുകൾ കൂട്ടിൽ നിന്ന് ഒരൊറ്റ പറക്കൽ. " ട്ടെ..ട്ടെ" എന്നൊരു ശബ്ദം. അതിർത്തി കടന്നു വന്ന ഒരു പ്രാവിനെ ഒരു സൈനികൻ വെടി വച്ച് വീഴ്ത്തി. ഇത് കണ്ട രാഷ്ട്രത്തലവൻ തന്റെ സൈനികനോട് കോപത്തോടെ ചോദിച്ചു.
"താനെന്തിനാ ആ പ്രാവിനെ വെടി വച്ചിട്ടത് ?"
എന്നത്തേയും പോലെ അതിർത്തി കടന്നു വരുന്ന ജീവനുകളെ വെടി വച്ചിടുന്ന ശീലത്തിൽ അറിയാതെ കൈ യാന്ത്രികമായി ചലിച്ചതാണെന്നും മാപ്പ് തരണമെന്നും സൈനികൻ കെഞ്ചി. രാഷ്ട്ര തലവൻ അയാളോട് ക്ഷമിച്ചു. ശേഷം, നിശബ്ദനായി നിന്ന മറ്റേ രാഷ്ട്രത്തലവനെ ഹസ്ത ദാനത്തിനായി ക്ഷണിച്ചു. അയാളാകട്ടെ കോപത്തോടെ ആ ക്ഷണം നിരാകരിച്ചു. എന്നിട്ട് രണ്ടു നിമിഷത്തെ നിശബ്ദതക്കു ശേഷം പറഞ്ഞു.
"ശരി. ഹസ്തദാനം നടത്താം. പക്ഷെ നിങ്ങളുടെ സൈനികൻ കൊന്ന ഞങ്ങളുടെ വെള്ളരിപ്രാവിനു പകരം ഞങ്ങൾ തിരിച്ചു നിങ്ങളുടെയും ഒന്നിനെ കൊല്ലുന്നു." പറഞ്ഞു തീരുന്നതിനു മുൻപേ എങ്ങോട്ട് പോകണം എന്നറിയാതെ അവരുടെ തലക്ക് മുകളിലൂടെ പാറി നടന്ന ഒരു പ്രാവിനെ അവരുടെ സൈനികനും വെടി വച്ചു കൊന്നു. അതിന് ശേഷം ഹസ്ത ദാനത്തിനു തയ്യാറായി ചെന്ന രാഷ്ട്ര തലവനോട് മറ്റെയാൾ പറഞ്ഞു.
"നിൽക്കട്ടെ .. ഇപ്പോൾ സമാ സമം. എന്തായാലും തുടങ്ങിയ സ്ഥിതിക്ക് ഈ കളിയിൽ ഞങ്ങൾക്ക് ഒരു പിടി മുന്നിൽ നിന്നേ പറ്റൂ. അതാണ് ഞങ്ങളുടെ പാരമ്പര്യം "
"ഓഹോ ..അങ്ങിനെയെങ്കിൽ ഞങ്ങൾക്കും ഒന്ന് ആലോചിക്കണം. തോറ്റ് കൊടുക്കുന്നതല്ല ഞങ്ങളുടെ പാരമ്പര്യവും".
പിന്നീട് മണിക്കൂറുകൾ നീണ്ട വെടി വപ്പായിരുന്നു ആകാശത്തേക്ക്. വെള്ളരിപ്രാവുകൾ ഓരോരോന്നായി ചത്ത് വീണു. വെടി വച്ച് കൊല്ലുന്ന വ്യഗ്രതക്കിടയിൽ ആര് ആരുടെയൊക്കെ പ്രാവുകളെയാണ് കൊല്ലുന്നത് എന്ന് പോലും ശ്രദ്ധിച്ചില്ല. അവസാനം ശേഷിക്കുന്ന രണ്ടു പ്രാവുകൾക്കായി സൈനികർ വെടി വച്ച് കൊണ്ടിരിക്കുകയാണ്.
ആകാശത്തിന് അതിരുകളില്ലാ എന്ന ധാരണയിൽ ദൂരേക്ക് പറന്നു കൊണ്ടിരുന്ന അവസാനത്തെ ആ രണ്ടു പ്രാവുകൾക്കും പിന്നീട് വെടിയേറ്റു. ആകാശത്ത് നിന്ന് രണ്ടു പൂക്കൾ പൊഴിയും പോലെ താഴേക്ക് പതിച്ചു കൊണ്ടിരുന്ന അവർക്ക് അവസാനമായി ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളൂ. പ്രാണൻ പോകുന്ന സമയത്തിനുള്ളിൽ രണ്ടു രാജ്യങ്ങളുടെയും അതിർത്തിയിലേക്ക് നന്നായി ഒന്ന് കാഷ്ടിക്കുക.
-pravin-
ദേശസ്നേഹം ഒരുതരം സങ്കുചിതബോധമാകാതിരിക്കട്ടെ.
ReplyDelete“ലോകമേ തറവാട്” എന്നത് മറക്കരുത്.
Very good......ആശംസകൾ.
Thank you Hari ..
Delete.......ഭായി........ഭായി........
ReplyDeleteഅതിനിടയിലല്ലോ മനുഷ്യന്‍റെ മറ്റൊരു സ്വഭാവം സടകുടഞ്ഞെഴുന്നേല്‍ക്കുന്നത്.....
ആശംസകള്‍
അതെ ...അതും ശരിയാണ് .. നന്ദി തങ്കപ്പേട്ടാ ഈ വായനക്കും അഭിപ്രായത്തിനും
Deleteഎന്തിനെന്ന ചിന്തയില്ലാതെ മനുഷ്യന്റെ അഹന്തയും സ്വാർത്ഥതയും ഇങ്ങിനെ എത്ര ജീവിതങ്ങളെ വെടിവെച്ചു ഇല്ലാതാക്കുന്നു .... !
ReplyDeleteതീർച്ചയായും ... അതിർത്തികൾക്കിടയിലെ ജീവനുകൾക്ക് വില കുറവാണ് ..
Deleteവെറുതെ തുലച്ചു കളഞ്ഞു.. :(
ReplyDeleteഇതൊന്നു മാറ്റി വെടിപ്പായി എഴുതിയിരുന്നെങ്കിൽ ഒരൊന്നാന്തരം ക്ലാസ്സ് കഥ ആകുമായിരുന്നു. ലോക നിലവാരത്തിലുള്ളത് എന്നു പറഞ്ഞാൽ പോലും തെറ്റാവില്ല...പ്ലീസ് മാറ്റി എഴുതൂ. The theme is so good..I am not joking..
ഹി ഹി ...എന്റെ സാബു ഭായ് !! ഞാൻ ഇനി ഇതെന്താക്കാനാ ... എനിക്ക് ഇതിൽ കൂടുതൽ എഴുതി ഫലിപ്പിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല . മനസ്സിൽ വന്ന ഒരു ആശയം അതേ പടി പകർത്തി എന്ന് മാത്രം.
Deleteഅന്താരാഷ്ട്രതലത്തിലുള്ളതും, അതേസമയം സംഭവിച്ചുകൊണ്ടിരിക്കുന്നതും ആയതുകൊണ്ട്, സാബുമാഷ് പറഞ്ഞതുപോലെ ഒന്ന് ഇരുത്തി എഴുതിയാൽ ലോകനിലവാരത്തിലേക്ക് എത്തിയില്ലെങ്കിലും സോഷ്യൽ മീഡിയകൾ വഴിയെങ്കിലും പ്രചരിച്ചേനെ.
ReplyDeleteങും .. ഇനിയിപ്പോ ഇതെന്താക്കും എന്നറിയില്ല എനിക്ക് .. സൃഷ്ടിച്ചു കഴിഞ്ഞ ഒന്നിനെ പിന്നെ മറ്റൊരു രൂപത്തിൽ പുന സൃഷ്ടിക്കാൻ കഴിയാത്ത അവസ്ഥ
Deleteആകാശത്തിന് അതിരുകളില്ലാ എന്ന ധാരണയിൽ ദൂരേക്ക് പറന്നു കൊണ്ടിരുന്ന അവസാനത്തെ ആ രണ്ടു പ്രാവുകൾക്കും പിന്നീട് വെടിയേറ്റു.
ReplyDeleteആകാശത്ത് നിന്ന് രണ്ടു പൂക്കൾ പൊഴിയും പോലെ
താഴേക്ക് പതിച്ചു കൊണ്ടിരുന്ന അവർക്ക് അവസാനമായി
ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളൂ. പ്രാണൻ പോകുന്ന സമയത്തിനുള്ളിൽ
രണ്ടു രാജ്യങ്ങളുടെയും അതിർത്തിയിലേക്ക് നന്നായി ഒന്ന് കാഷ്ടിക്കുക. ..!
സന്ദർശനത്തിനും വായനക്കും നന്ദി മുരളിയേട്ടാ ..
Deleteഹി ഹി ..കഥ പോരാ എന്ന് മനസിലായി ട്ടോ പ്രദീപേട്ടാ .. അടുത്ത തവണ മെച്ചപ്പെടുത്താം ... ഹൃദയം നിറഞ്ഞ നന്ദി..
ReplyDeleteസമാധാനം ഒരക്കലും വരില്ലാ ല്ലേ?
ReplyDeleteവരും ..വരാതെ എവിടെ പോകാൻ ...
Deleteകഥ ഇഷ്ടായി പ്രവി... ഇനി ഇവരൊക്കെ പറഞ്ഞ പോലെ ഒന്ന് വൃത്തിയാക്കി നോക്ക്, എന്തെങ്കിലും ഒക്കെ ആയാലോ?
ReplyDeleteനന്ദി മുബിത്താ .. നോക്കട്ടെ എന്തെങ്കിലും ചെയ്യാൻ പറ്റുമോന്ന്
Deleteഎല്ലാത്തിനും കാരണം ഈ പ്രാവുകളാണ്. ഒക്കേറ്റിനേം വെടിവച്ചിടണം
ReplyDeleteഅജിത്തേട്ടാ ..യു ടൂ ബ്രൂട്ടസ് ആയോ ..ന്ഹെ
Deleteപ്രാവുകൾക്കും പാസ്പോര്ട്ട് വേണം അല്ലേ പ്രവീണേ
ReplyDeleteനുഴഞ്ഞു കയറാൻ പാമ്പും പഴുതാരകളും ഒക്കെ ഉണ്ടാവുമ്പോൾ സമാധാനം കോമയിൽ തന്നെ കിടക്കും
അതും ഒരു കാര്യമാണ് ..ഇല്ലാതില്ല . എന്നാലും ഇതിനൊരു അവസാനമില്ലേ ..
Deleteപ്രാവുകള്‍ പക്ഷി പനി വന്നതായിരുന്നോ ? :D
ReplyDeleteആണെങ്കിൽ തീയിലിട്ടു ചുടാമായിരുന്നു അല്ലേ ?
Deleteയുദ്ധത്തില്‍ മരിക്കുന്നതും ഒന്നുമറിയാത്ത പ്രാവുകള്‍ തന്നെ
ReplyDeleteശരിയാണ് ...
Deleteമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.....ആശംസകൾ!!!!!
ReplyDeleteതാങ്ക്യു
Delete