1. പുച്ഛം
എത്രയോ കോടി സ്വത്തുക്കൾ അവനുണ്ടത്രേ !
എത്രയോ രാജ്യങ്ങളിലേക്ക് അവൻ സഞ്ചരിച്ചിട്ടുണ്ടത്രേ !
എത്രയോ വലിയ വലിയ ആളുകളുമായി അവൻ സംസാരിച്ചിട്ടുണ്ടത്രേ !
എത്രയോ വിധത്തിലുള്ള സംസ്ക്കാര പ്രകാരം അതിഥികളോട് അവൻ മാന്യമായി പെരുമാറുമത്രേ !
എന്നിട്ടെന്തു കാര്യം ?
ഞാൻ ഒരു അഞ്ചു രൂപാ ചോദിച്ചപ്പോൾ അവന്റെ കയ്യിൽ കോടികളില്ല.
മഴ ചോർന്നൊലിക്കുന്ന എന്റെ വീട്ടിലേക്കു സഞ്ചരിക്കാൻ അവനു മടി.
മനുഷ്യനായി നിന്ന് മനുഷ്യനോടെന്ന നിലയിൽ എന്നോട് സംസാരിക്കാൻ അവനു സാധിക്കുന്നില്ല.
സ്വന്തം സംസ്ക്കാരം എന്തെന്ന് പോലും അവൻ മറന്നു പോയിരിക്കുന്നു .
എന്നിട്ടോ ?
എന്നെയും നിന്നെയും എന്നു കാണുമ്പോഴും അവന്റെ മുഖത്ത് വിരിയുന്ന പുച്ഛത്തിനുണ്ടോ വല്ല കുറവും?
പുച്ഛ ദൃഷ്ടിയോടെ പുഴുക്കളെ നോക്കുന്ന പോലെ അവൻ നമ്മളെ തന്നെ തറപ്പിച്ചു നോക്കുമ്പോൾ
ഞാനും നീയും അവന്റെ മുഖത്തു നിന്ന് കണ്ണെടുത്തു മാറ്റി ആകാശത്തിലോട്ടു നോക്കും.
ആകാശത്തിന്റെ അധിപൻ അന്നേരം തല കുനിച്ചു നിൽക്കുന്നത് കാണാം .
പിന്നൊരിക്കൽ എന്തായി ?
ആറടി മണ്ണിൽ കുഴിയിട്ട് മൂടി പുഴുവരിപ്പിക്കാനായി അവനെ കൊണ്ട് പോയ ദിവസം
അവന്റെ നിശ്ചലമായ ശരീരത്തിലേക്കും മുഖത്തിലെക്കും ഞാൻ തറപ്പിച്ചു നോക്കി.
അവന്റെ മുഖത്ത് അപ്പോഴും അതെ പുച്ഛ ഭാവമുണ്ടായിരുന്നു
അവന്റെ മുഖം ആകാശത്തിനു നേരെയായിരുന്നു.
അടഞ്ഞ കണ്ണുകൾ കൊണ്ട് ആകാശത്തിലാരെയോ അവൻ നോക്കുന്ന പോലെ തോന്നി
ആകാശത്തിന്റെ അധിപൻ അന്നേരം കുനിച്ച തല ഉയർത്തി കൊണ്ടിരിക്കുകയായിരുന്നു.
അവരൊക്കെ ആരായിരുന്നു ?
പുഴുവരിക്കപ്പെട്ടവൻ രാജാവായി രുന്നത്രേ !
പുഴുവരിപ്പിച്ചവൻ കാലമെന്ന ഏക സത്യ ദൈവവും .
പുച്ഛം എന്തിനായിരുന്നു ?
കുഴിമാടത്തിനുള്ളിൽ അവന്റെ ശരീരം തുരന്നു പുറത്തു വന്ന പുഴുക്കൾ പരസ്പ്പരം ചോദിച്ചു കൊണ്ടേയിരുന്നു.
2. വല്ലാത്തൊരു കോമ്പിനേഷന്‍
മതമില്ലാത്ത ദൈവവിശ്വാസിയും
മതമെന്തെന്നറിയാത്ത ദൈവവും.
രാഷ്ട്രമില്ലാത്ത പൗരനും
രാഷ്ട്രീയമറിയാത്ത അരാഷ്ടീയ വാദിയും
മനുഷ്യത്വമില്ലാത്ത മനുഷ്യനും
മൃഗീയത എന്തെന്നറിയാത്ത മൃഗങ്ങളും.
ആത്മാവിലാത്ത ഞാനും
ഞാൻ എന്തെന്നറിയാത്ത ഒരു വലിയ " ഞാനും "
വല്ലാത്തൊരു കോമ്പിനേഷന്‍ തന്നെ !!!!
-pravin-
എത്ര ഉയരെ പറന്നാലും , സമ്മാനം വാങ്ങാന്‍ മണ്ണ് തൊടണം ..
ReplyDeleteവിണ്ണ് തൊടുന്ന മനം പൊലും , ഇറക്കി വയ്ക്കാന്‍ അത്താണി തേടും
പ്രവിയുടെ വാക്കുകള്‍ , " ആത്മവിദ്യാലയമേ " ഗാനം ഓര്‍മിപ്പിച്ചു ..
എന്നിട്ടും ഇതൊക്കെ ആര് ഓര്‍ക്കുന്നു , അഹന്തയും അഭിമാനവും
കൊണ്ട് വിറതുള്ളുമ്പൊള്‍ , ഒരിക്കല്‍ അനങ്ങപാറയാകുമെന്ന്
അണുക്കള്‍ വന്നു കൂട്ടത്തൊടെ കാര്‍ന്ന് തിന്നുമെന്ന് ..
കാലം ബോധ്യപെടുത്തി കൊണ്ടെയിരിക്കുന്നു , നാം അതു കാണാതെയും ..
ഇപ്പൊഴും എപ്പൊഴും ഇങ്ങനെയൊക്കെയാണ് പ്രവീ ..
മതമില്ലാത്ത ദൈവവും , മതമെന്തെന്നറിയാത്ത മനുഷ്യനും
മൃഗവാസന മനുഷ്യനും , മനുഷ്യവാസന മൃഗം കാല്‍ കൊണ്ട് തട്ടുകയും ..
നാം , നമ്മെ പൊലും അറിയാന്‍ മറക്കുന്ന നിമിഷങ്ങള്‍ ..
ആകെ കെട്ടുപിണയുന്ന എന്തൊക്കെയോ ചിന്തകളാണല്ലൊ ..പ്രവീ ..
ഇതൊക്കെ ആരോര്‍ക്കുന്നു
ReplyDeleteഅല്ലെങ്കില്‍ത്തന്നെ സമയമെവിടെ?
ഇഷ്ടായി കനൽ കോരിയിടുന്ന ഈ ചിന്തകള് ..എല്ലാം വായിക്കാറുണ്ട് ഒന്നും മിണ്ടാറില്ലെന്കിലും. ആശംസകൾ പ്രവീണെട്ടാ ..
ReplyDeleteകനത്ത ചിന്തകള്.. ഈ തോന്നലുകൾ ദഹിക്കുന്നില്ല എന്നാരാ പറഞ്ഞത്???
ReplyDeleteദാഹിക്കേണ്ട 2 തോന്നലുകൾ... :)
പുജ്ഞാണിക്കലിനുണ്ടോ ഒരന്ത്യം ?
ReplyDeleteകൊള്ളാം പ്രവിയെട്ട
എല്ലാവര്ക്കും അറിയാം .പക്ഷെ ആര്‍ക്കൊട്ടും ദഹിക്കില്ല പ്രവീണ്‍ ഈ പറഞ്ഞ സത്യങ്ങള്‍ .. അതാണ് മനുഷ്യര്‍ . ആശംസകള്‍
ReplyDelete"പുച്ഛം" കൂടുതലിഷ്ടമായി.
ReplyDeletepucham oduvil puzhuvarichu..oru valiya sathyam thanne..
ReplyDeleteവല്ലാത്തൊരു കോമ്പിനേഷന്‍ തന്നെ .
ReplyDeleteകാവ്യത്മകമായ തോന്നലുകള്‍.....
ReplyDeleteമനോഹരം ഈ തോന്നലുകള്‍
ReplyDeleteചില ചിന്തകൾക്കന്ത്യമില്ല..
ReplyDeleteപക്ഷെ ചിന്തകൾ സത്യങ്ങളായി തന്നെ നമുക്കു ചുറ്റുവട്ടത്ത് പറന്നു കളിക്കുമ്പോൾ അതു വെറും ചിന്തകളോ തോന്നലുകളോ അല്ല, മറിച്ചതൊരു പച്ച പരമാർത്ഥമാണെന്നു തിരിച്ചറിയുന്നു..
ആശംസകൾ സഖേ..
വല്ലാത്ത പോയിന്റ്‌കള്‍ ...
ReplyDeleteചിന്തകള്‍ ഉണര്‍ത്തുന്ന ചിന്തകള്‍..... ..
ReplyDelete...
അസ്രൂസാശംസകള്‍
ആറടി മണ്ണിൽ കുഴിയിട്ട് മൂടി പുഴുവരിപ്പിക്കാനായി അവനെ കൊണ്ട് പോയ ദിവസം
ReplyDeleteഅവന്റെ നിശ്ചലമായ ശരീരത്തിലേക്കും മുഖത്തിലെക്കും ഞാൻ തറപ്പിച്ചു നോക്കി.
അവന്റെ മുഖത്ത് അപ്പോഴും അതെ പുച്ഛ ഭാവമുണ്ടായിരുന്നു
അവന്റെ മുഖം ആകാശത്തിനു നേരെയായിരുന്നു.
അടഞ്ഞ കണ്ണുകൾ കൊണ്ട് ആകാശത്തിലാരെയോ അവൻ നോക്കുന്ന പോലെ തോന്നി
ആകാശത്തിന്റെ അധിപൻ അന്നേരം കുനിച്ച തല ഉയർത്തി കൊണ്ടിരിക്കുകയായിരുന്നു.
അന്‍റെ അതെ തോന്നലുകള്‍ ഇനിക്കും ഉള്ളത് കൊണ്ടാണോ എന്നറിയില്ല ഈ വരികള്‍ നല്ലോണം ഇഷ്ട്ടമായി കൂടെ പറയട്ടെ നല്ലൊരു സുഖണ്ട് ഈ തോന്നലുകള്‍ വായിക്കാന്‍
ആശംസകള്‍