ഭാഗം 2 - രക്തദാനം
അങ്ങനെയിരിക്കെ ഒരു ദിവസം പട്ടാമ്പി കോളേജില്‍ പതിവ് പോലെ, പൂമരച്ചുവട്ടില്‍ കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കുന്ന സമയം. അകലെ നിന്ന് ഭേജാറു പിടിച്ചു കൊണ്ട് മുജീബ് എന്ന സുഹൃത്ത് ഞങ്ങള്‍ക്ക് നേരെ ഓടി വരുന്നത് കാണാമായിരുന്നു. സംഭവം എന്തോ പന്തികേടുണ്ട് എന്ന് അവന്‍റെ വരവ് കണ്ടപ്പോഴേ ഞാന്‍ ഊഹിച്ചു. ഓടി കിതച്ചു കൊണ്ട് വന്നു നിന്ന ശേഷം അവന്‍ എന്നോട് പറഞ്ഞു.
"ഡാ...നിന്നെ അന്വേഷിച്ചു കൊണ്ട് കുറെ നേരമായി ഒരു കൂട്ടം ആളുകള്‍ നടക്കുന്നു..നമ്മുടെ സ്ഥിരം കോളേജ് -തല്ലു -കൂടല്‍ ടീം മൊത്തം അവരുടെ കൂടെയുണ്ട്. നീ വേഗം പൊയ്ക്കോ..ഇനി കുറച്ചു ദിവസം കഴിഞ്ഞു വന്നാല്‍ മതി .."
"ഫൂ..അവന്‍റെ വക ഒരു ഉണക്ക ഉപദേശം ..." ഞാന്‍ അവനെ 'പുഞ്ഞിച്ചു' തള്ളി ..
അല്ലേലും ,തല്ലാനും കൊല്ലാനും മാത്രം ഒരു തെറ്റും ചെയ്യാത്ത ഒരു പാവമാണ് ഞാന്‍ എന്ന് ഇവിടെ എല്ലാവര്‍ക്കും അറിയാം. രാഷ്ട്രീയം എനിക്ക് തൊട്ടു തീണ്ടിയിട്ടു പോലുമില്ല. അത് കൊണ്ട് തന്നെ , ചായയും വടയും തരാമെന്നു പറഞ്ഞാല്‍ കോളേജില്‍ നടക്കുന്ന ഏത് പാര്‍ട്ടി മീറ്റിങ്ങിനും ഞാന്‍ പോകുമായിരുന്നു. അതിപ്പോ , S.F.I, K.S.U, A.B.V.P, S.I.O എന്നൊന്നും എനിക്കില്ല. അത് കൊണ്ടെന്താ എല്ലാ പാര്‍ട്ടിയിലും നല്ല സ്വാധീനം .
കൂടെയുള്ള സുഹൃത്തുക്കളുടെ നിര്‍ബന്ധം കാരണം പലപ്പോഴും K.S.U വിനോട് വല്ലാത്തൊരു ചായ്‌വ് കാണിച്ചിരുന്നു എന്നത് സത്യം. ഇന്നത്തെ പാലക്കാട് M.L.A ഷാഫി പറമ്പില്‍ , വിബിന്‍ കെ. സി എന്നിവരായിരുന്നു അന്ന് പട്ടാമ്പി കോളേജില്‍ ദുര്‍ബലമായി കിടന്നിരുന്ന K.S.U വിനെ ശാക്തീകരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു കൊണ്ടിരുന്നിരുന്നത്. സുഹൃത്തുക്കളായ അവര്‍ക്കൊപ്പം നടക്കുന്നത് കണ്ടിട്ട്, ഞാനൊരു വലിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് എന്ന് വല്ലവരും തെറ്റിദ്ധരിച്ചാല്‍ പോലും കുറ്റം പറയാന്‍ പറ്റില്ലായിരുന്നു.
ഇനി ഇപ്പൊ , ആ വഴിക്ക് വല്ല അടിയും വരാനുണ്ടോ എന്നായി എന്‍റെ ചിന്ത. എന്തായാലും ക്ലാസില്‍ പോയി ബാഗ് കൈയ്യില്‍ വക്കാന്‍ തീരുമാനിച്ചു. ഒരു ഏറ്റുമുട്ടല്‍ ഉണ്ടാകാന്‍ പോകുന്നു എന്നു മനസിലാക്കിയാല്‍ ഒന്നും നോക്കാതെ ഓടണം ..അതിപ്പോ ഒരു തെറ്റൊന്നുമല്ലല്ലോ ? മഹാന്മാരായ എത്രയോ പേര്‍ ഇത് പോലെ ഓടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഞാന്‍ എന്നെ തന്നെ ന്യായീകരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഒരാള്‍ക്കൂട്ടം എന്നെ വളഞ്ഞു. എന്‍റെ പേര് ഉറപ്പാക്കാനായിരിക്കണം അവരെന്‍റെ പേര് ചോദിച്ചു. ഇനി ഇപ്പൊ പേര് മാറ്റി പറഞ്ഞിട്ട് വലിയ കാര്യമില്ല എന്നര്‍ത്ഥത്തില്‍ നിസ്സഹായനായി കൊണ്ട് തന്നെ ഞാന്‍ എന്‍റെ പേര് പറഞ്ഞു. അപ്പോഴാണ് കാര്യം അവര്‍ തെളിച്ചു പറയുന്നത്.
പെരിന്തല്‍മണ്ണ ഹോസ്പിറ്റലില്‍ ഒരാള്‍ക്ക് O -ve രക്തം വേണം. പട്ടാമ്പി കോളേജില്‍ തന്നെ പഠിക്കുന്ന എന്‍റെ ഒരു സഖാവ് -സുഹൃത്തിന്റെ നാട്ടുകാരനാണ് രക്തം കൊടുക്കേണ്ടത്. കോളേജില്‍ അന്വേഷിച്ചപ്പോള്‍ ഈ രക്ത ഗ്രൂപ്പ് ആകെയുള്ളത് വളരെ ചുരുക്കം പേര്‍ക്ക് മാത്രമാണ്. അതില്‍ കുറച്ചു പേര്‍ പെണ്‍കുട്ടികള്‍, ബാക്കിയുള്ള ആണ്‍കുട്ടികള്‍ക്ക് വേണ്ടത്ര ആരോഗ്യവും ഇല്ല. അങ്ങനെയാണ് നറുക്ക് എനിക്ക് തന്നെ വീണത്.
ഈ കാര്യത്തില്‍ ഒരു ഉപേക്ഷ കാണിക്കാന്‍ തോന്നുന്നുമില്ല, അതെ സമയം രക്തം കൊടുക്കാന്‍ ഭയങ്കര പേടിയും. അത് മാത്രവുമല്ല, ഈ സഖാവ് സുഹൃത്ത് പലപ്പോഴായി എനിക്ക് ചായയും വടയും വാങ്ങി തന്നിട്ടുണ്ട്. ആ ഒരു നന്ദി എനിക്ക് കാണിക്കേണ്ടേ ? ഒടുക്കം ഞാന്‍ പെരിന്തല്‍മണ്ണ വരെ പോകാന്‍ തന്നെ തീരുമാനിച്ചു.
അധ്യാപകരോട് അനുവാദം വാങ്ങിയ ശേഷം എന്നെയും കൂട്ടി കൊണ്ട് ഒരു സംഘം പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് യാത്ര തിരിച്ചു. പക്ഷെ അതില്‍ ചിലര്‍ , പട്ടാമ്പി അലക്സ് തിയേറ്ററിനു അടുത്തു ബസ് നിര്‍ത്തിയപ്പോള്‍ ചാടി ഇറങ്ങുന്നത് കണ്ടു. എന്‍റെ പേരും പറഞ്ഞു കൊണ്ട് കോളേജില്‍ നിന്ന് സിനിമയ്ക്കു പോകാന്‍ ഇറങ്ങി തിരിച്ചവരായിരുന്നു അവരെല്ലാം. ഇവരെയൊക്കെ എന്ത് പേരാ വിളിക്കുക ല്ലേ ? ഹും..അങ്ങനെ വഴിയില്‍ ഓരോരുത്തരായി പല വഴിക്ക് പോയി. അവസാനം ആശുപത്രിയില്‍ എത്തിയ സമയത്ത് ഞങ്ങള്‍ വെറും രണ്ടു പേര്‍ മാത്രം.
ആശുപത്രിയില്‍ ചെന്ന് കയറിയതും ഒരു ചെറുപ്പക്കാരന്‍ എന്‍റെ കൈ പിടിച്ചു കൊണ്ട് സന്തോഷം പ്രകടിപ്പിച്ചു. അയാള്‍ ആകെ ക്ഷീണിതനായിരുന്നു. കുഴിയില്‍ ആണ്ടു പോയ പ്രതീക്ഷയറ്റ കണ്ണുകള്‍, മെലിഞ്ഞ ശരീരം, ഇരു നിറം, അതായിരുന്നു അയാളുടെ ആകെ രൂപം. രക്തം സ്വീകരിക്കേണ്ട ആളുടെ വേണ്ടപ്പെട്ട ഒരാളെന്ന നിലയിലാണ് അയാളെന്നോട് സംസാരിച്ചു കൊണ്ടിരുന്നിരുന്നത്.
ഞങ്ങള്‍ ചെന്നെത്തിയ ആശുപത്രിയില്‍ രക്തദാനം നടത്താനുള്ള സജ്ജീകരണങ്ങളുടെ കുറവ് കൊണ്ടും , ബ്ലഡ് ബാങ്കില്‍ പോയി രക്ത ദാതാവിന്‍റെ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തണം എന്നുള്ളത് കൊണ്ടും ആദ്യം അവിടെ അടുത്തു തന്നെയുള്ള ബ്ലഡ് ബാങ്ക് വരെ പോകേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍ ഞങ്ങളെ അറിയിച്ചു.
ഈ കാര്യം പറയാന്‍ വേണ്ടി , കൂടെ വന്ന സുഹൃത്തിനെ നോക്കിയപ്പോള്‍ അവന്‍ പോകാന്‍ തിടുക്കം കാണിച്ചു. ഒരാളെയും ഇക്കാര്യത്തില്‍ നിര്‍ബന്ധിച്ചു കൂടെ നിര്‍ത്തണ്ട കാര്യമില്ല എന്നത് കൊണ്ട് അവനോടു ഞാന്‍ തന്നെ പൊയ്ക്കോളാന്‍ പറഞ്ഞു. അങ്ങനെ രക്ത ദാനത്തിനു വേണ്ടി കോളേജില്‍ നിന്നും ഒരു വലിയ അകമ്പടിയോടു കൂടെ വന്ന ഞാന്‍ ഒറ്റക്കായി.
ഈ കാര്യം പറയാന്‍ വേണ്ടി , കൂടെ വന്ന സുഹൃത്തിനെ നോക്കിയപ്പോള്‍ അവന്‍ പോകാന്‍ തിടുക്കം കാണിച്ചു. ഒരാളെയും ഇക്കാര്യത്തില്‍ നിര്‍ബന്ധിച്ചു കൂടെ നിര്‍ത്തണ്ട കാര്യമില്ല എന്നത് കൊണ്ട് അവനോടു ഞാന്‍ തന്നെ പൊയ്ക്കോളാന്‍ പറഞ്ഞു. അങ്ങനെ രക്ത ദാനത്തിനു വേണ്ടി കോളേജില്‍ നിന്നും ഒരു വലിയ അകമ്പടിയോടു കൂടെ വന്ന ഞാന്‍ ഒറ്റക്കായി.
അപ്പോഴും എന്‍റെ കൂടെ ആ മെലിഞ്ഞ ആള്‍ ഉണ്ടായിരുന്നു. അയാളെന്നോട് ചിരിച്ചു കൊണ്ട് പറഞ്ഞു .
"സാരമില്ല. നമ്മള്‍ രണ്ടു പേര് പോയാല്‍ പോരെ ബ്ലഡ് ബാങ്കിലേക്ക് ..എന്താ അത് പോരെ ? "
" ഹോ..അത് മതി..ധാരാളം " ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.
അതും പറഞ്ഞു കൊണ്ട് ഞങ്ങള്‍ , ആശുപത്രി പടികള്‍ ഇറങ്ങാന്‍ തുടങ്ങി.
"നിങ്ങളുടെ ആര്‍ക്കാണ് ബ്ലഡ് വേണ്ടത് ?" ഞാന്‍ ചോദിച്ചു.
"ഹ ..ഹ..എന്‍റെ ആര്‍ക്കും ബ്ലഡ് വേണ്ട, വേണ്ടത് എനിക്ക് തന്നെയാണ് ..ഞാനൊരു ഡയബറ്റിസ് രോഗിയാണ് .. " ഒരു സന്തോഷ വാര്‍ത്ത പറഞ്ഞ പോലെ ചിരിച്ചു കൊണ്ടയാള്‍ എന്നെ നോക്കി പറഞ്ഞു.
എനിക്കത് വിശ്വസിക്കാനേ പറ്റിയില്ല . ഒരാള് പോലും കൂടെയില്ലാതെ ഏതെങ്കിലും രോഗി ഇക്കാലത്ത് ആശുപത്രിയില്‍ ഈ വക കാര്യങ്ങള്‍ക്കായി നടക്കുമോ ? എന്‍റെ സംശയത്തിനുള്ള ഉത്തരവും അയാള്‍ തന്നെ നല്‍കി. ഓട്ടോയില്‍ കയറി ബ്ലഡ് ബാങ്കിലേക്ക് പോകുന്ന വഴി അയാള്‍ ഓരോരോ കാര്യങ്ങളായി പറയാന്‍ തുടങ്ങി. അങ്ങനെ ബ്ലഡ് ബാങ്കില്‍ എത്തുന്നതിനിടയില്‍ ഞാന്‍ അയാളോട് പലതും ചോദിച്ചറിഞ്ഞു.
ഗുജറാത്തിലെ ഒരു കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന അയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായിരുന്നു. ആ സമയത്താണ് രോഗബാധിതനാകുന്നതും ജോലി ഉപേക്ഷിച്ചു നാട്ടില്‍ എത്തുന്നതും. പിന്നീട് ഭാര്യയുടെ ആഭരണങ്ങളും വീടും പറമ്പും വരെ കടപ്പെടുത്തി കൊണ്ടാണ് ചികിത്സ തുടരുന്നതെന്ന് പറയുന്നു.
"ആഴ്ച തോറും എനിക്ക് ശരീരത്തില്‍ ബ്ലഡ് കയറ്റണം. അതും കിട്ടാന്‍ വളരെ ബുദ്ധിമുട്ടുള്ള O -ve ബ്ലഡ് തന്നെ വേണം താനും. ഈ ബ്ലഡ് ഗ്രൂപ്പുള്ള കുറച്ചു സുഹൃത്തുക്കള്‍ ആണ് എനിക്ക് വേണ്ടി പതിവായി രക്തം തരാറുണ്ടായിരുന്നത്. ഒരാള്‍ ഒരിക്കല്‍ രക്ത ദാനം നടത്തിയാല്‍ മൂന്നു മാസങ്ങള്‍ക്ക് ശേഷം മാത്രമേ വീണ്ടും രക്തം കൊടുക്കാന്‍ പാടൂ എന്ന് ഡോക്റ്റര്‍മാര്‍ പറയുന്നുണ്ട്. എന്‍റെ കുറച്ചു സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇടവിട്ടാണ് എനിക്ക് രക്തം തരുന്നത്. അതില്‍ രണ്ടു പേര്‍ ഇപ്പോള്‍ ശബരി മലക്ക് പോയത് കൊണ്ടാണ് പെട്ടെന്ന് രക്തം തരാന്‍ ആളില്ലാതെയായത്. അങ്ങനെയാണ് എന്‍റെ നാട്ടുകാരനും നിങ്ങളുടെ കോളേജ് സുഹൃത്തുമായ മുരളി നിങ്ങളെ ഈ കാര്യത്തിനു വേണ്ടി സമീപ്പിക്കുന്നതും നിങ്ങളിവിടെ എത്തുന്നതും .പണ്ടൊക്കെ ഒരുപാട് പേരുടെ സഹായമുണ്ടായിരുന്നു. ഇപ്പോള്‍ ആരുമില്ല. സഹായിച്ചിട്ടു വല്യ കാര്യമില്ല എന്ന് മനസിലായിക്കാണും. അതാകും.. " അയാള്‍ ഒരു നെടുവീര്‍പ്പോട് കൂടി ഇത്രയും പറഞ്ഞു നിര്‍ത്തി.
ബ്ലഡ് ബാങ്കിലെത്തിയ ശേഷവും അയാള്‍ തന്നെയായിരുന്നു എല്ലാ കാര്യങ്ങള്‍ക്കും വേണ്ടി ഓടി നടന്നിരുന്നത്. എന്‍റെ ബ്ലഡ് ടെസ്റ്റിന്റെ റിസള്‍ട്ട് വരാന്‍ സമയം എടുക്കുമെന്ന് കണ്ടപ്പോള്‍, അയാള്‍ എന്നെയും കൂട്ടി കൊണ്ട് ഒരു ചായക്കടയില്‍ കയറി. പക്ഷെ അയാള്‍ ഒന്നും കഴിക്കുന്നില്ല എന്ന് പറഞ്ഞു. പലതും കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അയാള്‍ക്ക് ഭക്ഷണം കഴിക്കാന്‍ അവകാശമില്ല. എന്തിനു പറയുന്നു ദാഹിക്കുമ്പോള്‍ വേണ്ടത്ര വെള്ളം കുടിച്ചാല്‍ വരെ അയാളുടെ ജീവന്‍ നഷ്ടപ്പെടാന്‍ അത് കാരണമായേക്കാം. ഇതെല്ലാം അറിഞ്ഞു കൊണ്ട് എനിക്കെങ്ങനെ ചായ കുടിക്കാനാകും. ഞാന്‍ ചായ കുടി പകുതിക്ക് വച്ച് നിര്‍ത്തി. വീണ്ടും ബ്ലഡ് ബാങ്കിലേക്ക് അയാളുടെ കൂടെ നടന്നു കയറി. റിസള്‍ട്ട് കിട്ടും വരെ ബ്ലഡ് ബാങ്കിന്‍റെ വരാന്തയിലിരുന്ന് ഞങ്ങള്‍ ഓരോന്നും പറഞ്ഞു കൊണ്ടേ ഇരുന്നു.
ഭൂതകാലത്തെ നല്ല ഓര്‍മ്മകള്‍ അയാളുടെ മനസ്സിനെ അലട്ടാന്‍ തുടങ്ങിയിരുന്നു. ആ കാലത്തെ അയാളുടെ സൌന്ദര്യത്തെയും ആരോഗ്യത്തെയും ജീവിതത്തെ കുറിച്ചും അയാള്‍ ഗദ്ഗദത്തോടെ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കത് കൂടുതല്‍ മനസിലായി. സ്വന്തം കുടുംബത്തിനു വരെ ഒരു ബാധ്യതായി ജീവിക്കേണ്ടി വരുന്ന ഒരു മനുഷ്യന്‍റെ നിസ്സഹായാവസ്ഥയാണ് എനിക്കയാളില്‍ നിന്നും വായിച്ചറിയാന്‍ സാധിച്ചത്. എന്നിട്ടും തന്നെ തിരിഞ്ഞു നോക്കാത്ത ആരോടും ഒരു പരാതിയും പറയാതെ അയാള്‍ ജീവിക്കാനോ മരിക്കാനോ എന്തിനൊക്കെയോ വേണ്ടി നെട്ടോട്ടമോടുന്നു.
ഇതൊരാളുടെ മാത്രം അവസ്ഥയല്ല. ഈ രോഗത്തിന് അടിമപ്പെടുന്ന ഏതൊരാളുടെയും ജീവിതം വളരെ ദയനീയം തന്നെയാണ്. ഒരുപാട് പണം കൊടുത്ത് ചികിത്സിച്ചത് കൊണ്ടും ഇത്തരം രോഗികള്‍ രക്ഷപ്പെടുന്നില്ല. ഉണ്ടാകുന്നത് വലിയ സാമ്പത്തിക ബാധ്യതകള്‍ മാത്രം. അത് കരുതി ആരും ചികിത്സ വേണ്ടാന്നു വക്കില്ലല്ലോ. എല്ലാവരെയും പോലെ ഇവരും ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു . ഭക്ഷണവും വെള്ളവും ശരിയായ രീതിയില്‍ കഴിക്കാന്‍ പോലും പറ്റാതെ , ഒരു പ്രതീക്ഷയും ഇല്ലാതെയുള്ള അയാളുടെ ജീവിതത്തെ കുറിച്ചോര്‍ത്തു കൊണ്ട് എന്‍റെ മനസ്സ് എന്തെന്നില്ലാതെ വേദനിച്ചു.
ആദ്യമായാണ് ഞാന്‍ രക്തം കൊടുക്കുന്നതെന്നുള്ളത് കൊണ്ട് അല്‍പ്പം ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഓരോ തുള്ളി രക്തവും എന്‍റെ ശരീരത്തില്‍ നിന്ന് രക്തം ശേഖരിക്കുന്ന കവറിലേക്ക് ഒഴുകി ഇറങ്ങുമ്പോഴും , അയാളെ കുറിച്ച് മാത്രം ഞാന്‍ ഓര്‍ത്തു. അയാള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു. രക്തദാനത്തിനു ശേഷം എന്തെന്നില്ലാത്ത സംതൃപ്തി ഞാന്‍ അനുഭവിച്ചു. അര്‍ഹിക്കുന്ന ഒരാള്‍ക്ക് വേണ്ടി തന്നെയാണല്ലോ ഞാന്‍ ആദ്യമായി രക്തം കൊടുത്തത് എന്നോര്‍ക്കുമ്പോള്‍ ഒരു വേളയില്‍ എനിക്കഭിമാനം തന്നെ തോന്നി പോയി.
രക്തത്തില്‍ ഹീമോഗ്ലോബിന്‍റെ അളവ് കുറയുന്നതിന് അനുസരിച്ച് അയാള്‍ക്ക് ഇനിയും ഒരുപാട് തവണ രക്തം കയറ്റേണ്ടി വരും. ഞാന്‍ കൊടുത്ത രക്തം കൊണ്ട് മാത്രം ഡയാലിസിസ് നടത്താന്‍ സാധ്യമല്ല . ഇതേ രക്ത ഗ്രൂപ്പ് ഉള്ളവര്‍ കഴിഞ്ഞ ദിവസം നല്‍കിയ രക്തം രക്തബാങ്കില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്. പുതിയ രക്തത്തെ മാത്രമേ അയാളുടെ ശരീരം സ്വീകരിക്കുകയുള്ളൂ എന്നുള്ളത് കൊണ്ട് രണ്ടു ദിവസം മാത്രമേ ബാങ്കില്‍ ഈ രക്തം എടുത്തു വക്കുകയുള്ളൂ. പണ്ടൊരിക്കല്‍, ബ്ലഡ് ബാങ്കില്‍ തന്നെയുള്ള O-ve രക്തം അയാള്‍ സ്വീകരിച്ചപ്പോള്‍ ശരീരമാകെ ചൊറിഞ്ഞ് വീര്‍ത്തതിന്റെ മുറിപ്പാടുകള്‍ ഇപ്പോഴും അയാളുടെ ശരീരത്തില്‍ നോക്കിയാല്‍ കാണാമായിരുന്നു എനിക്ക്.
എന്‍റെ രക്തം ഒരു പക്ഷെ അയാളുടെ ശരീരത്തില്‍ വെറും രണ്ടാഴ്ച മാത്രമേ കലര്‍ന്ന് കിടക്കുമായിരിക്കുള്ളൂ, എങ്കില്‍ കൂടി അയാളെ പോലുള്ള ഒരാളുടെ ജീവന്‍ നിലനിര്‍ത്താനുള്ള അവസരം എനിക്ക് തന്ന ദൈവത്തെയും സുഹൃത്തുക്കളെയും ഞാന്‍ ആ ഒരു നിമിഷത്തില്‍ സ്മരിച്ചു പോയി.
തനിക്കിനി ഒരു ജീവിതമില്ല എന്ന സത്യം അറിഞ്ഞിട്ടും അയാള്‍ എങ്ങനെ ചിരിച്ചു കൊണ്ട് എന്നോടിതൊക്കെ പറഞ്ഞു എന്നോര്‍ത്ത് ഞാന്‍ ആശ്ചര്യപ്പെട്ടു.
രക്തം കൊടുത്ത് പുറത്തിറങ്ങിയ സമയത്ത് അയാളെന്റെ കൈവെള്ളയില്‍ പത്തിന്‍റെ കുറെ നോട്ടുകള്‍ വച്ച് തന്നു കൊണ്ട് പറഞ്ഞു.
" ഇത് വച്ചോളൂ..ബസ് കാശും , പിന്നെ എന്‍റെ ഒരു സന്തോഷത്തിനും.."
ആ പൈസ ഞാന്‍ അയാളുടെ പോക്കെറ്റില്‍ തന്നെ ഇട്ടു കൊടുത്തിട്ട് പറഞ്ഞു
"ഇതൊന്നും വേണ്ട..ഇനിയും എന്‍റെ ആവശ്യം വരുമ്പോള്‍ വിളിക്കണം , എവിടെയാണെങ്കിലും ഞാന്‍ വരും.."
അത് പറഞ്ഞു തീര്‍ന്നപ്പോഴേക്കും എന്‍റെ കണ്ണുകള്‍ നിറഞ്ഞു. അവസാനമായി അയാളെ കെട്ടിപ്പിടിച്ചു കൊണ്ട് യാത്ര പറഞ്ഞു നടന്നകലുമ്പോഴും അയാളെ ഒന്ന് കൂടി തിരിഞ്ഞു നോക്കാന്‍ ഞാന്‍ മറന്നില്ല. അയാള്‍ അപ്പോഴേക്കും അടുത്ത ദിവസം രക്തം സ്വീകരിക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പുകളില്‍ മുഴുകി കഴിഞ്ഞിരുന്നു.
പിന്നീട് രണ്ടു തവണ കൂടി ഞാന്‍ രക്തദാനം നടത്തിയെങ്കിലും , ഒരിക്കലും ആ പഴയ ആളോ, അവരുടെ സുഹൃത്തുക്കളോ എന്നെ ഇത് വരെയും രക്തം ആവശ്യമുണ്ടെന്നു പറഞ്ഞിട്ട് വിളിച്ചില്ല. ഇതെഴുതുമ്പോള്‍, ഇപ്പോഴും എനിക്കറിയില്ല അയാള്‍ ഇന്നും ഈ ലോകത്ത് ജീവിച്ചിരിക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം.
രക്തം ഇത് അവരെയും ദാനം ചെയ്യാത്തവരോടായി ഞാന്‍ പറയട്ടെ. നിങ്ങള്‍ രക്തദാനം ചെയ്യാന്‍ കിട്ടുന്ന അവസരം ഒരിക്കലും വേണ്ടെന്നു വക്കരുത്. അങ്ങനെ വേണ്ട എന്ന് തീരുമാനമെടുക്കുന്ന നിങ്ങള്‍ ഒരു പക്ഷേ ഒരാളുടെ ജീവനെ തന്നെ ഇല്ലാതാക്കിയേക്കാം. രക്തദാനത്തെ പ്രോത്സാഹിപ്പിക്കുക. രക്തദാനം ഒരു ജീവദാനവും മഹാദാനവും ആണെന്ന് മനസ്സിലാക്കുക.
-pravin-
പുണ്യം കിട്ടുമെടാ ഓ നെഗറ്റീവ്കാരാ..
ReplyDeleteനന്ദി സുമോ..
Deleteതുടക്കത്തില്‍ തമാശ ആയിരുന്നെങ്കിലും ക്രമേണ പറഞ്ഞുവന്നത് വളരെ ഗൌരവം ഉള്ള കാര്യമാണ്. പ്രമേഹം വന്നാല്‍ പിന്നെ ജീവിതം ഇല്ല എന്നാണു കേട്ടിട്ടുള്ളത്. ഒരിക്കലും അതുപോലുള്ള രോഗങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നതാണ് ഒരു പോംവഴി.
ReplyDeleteരക്തദാനം ഒരു വലിയ കാര്യമാണ്. ഈയിടയ്ക്ക് ഫേസ്ബുക്കില്‍ ഒരു ഫോട്ടോ കണ്ടു.
"I am O-ve, and my contact number is ... and call me in need"
ഇങ്ങനെ ഒരു ബോര്‍ഡ് ഒരാളുടെ ബൈക്കിന്‍റെ നമ്പര്‍ പ്ലേറ്റിന് താഴെ വെച്ചിരിക്കുന്ന ഒരു ചിത്രം.
അതിനു ശേഷം എത്രപേര്‍ക്ക് ബ്ലഡ് കൊടുത്തു? ഇതുപോലുള്ള അനുഭവങ്ങള്‍ കുറെ ഉണ്ടാകും അല്ലെ?
അതിനു ശേഷം രണ്ടു മൂന്നു തവണ രക്തദാനം ചെയ്തു. ഇത് തന്നെയായിരുന്നു മനസ്സിനെ വളരെയധികം വിഷമിപ്പിച്ച ഏക അനുഭവം. രണ്ടാമത് രക്തം കൊടുത്തത് ഒരു അപകടത്തില്‍ പരിക്കേറ്റു കിടന്നിരുന്ന എന്‍റെ ഒരു സുഹൃത്തിന്റെ ഭര്‍ത്താവിനു വേണ്ടിയായിരുന്നു. പിന്നൊരിക്കല്‍ , ഒരു പ്രസവ കേസുമായി സഹകരിച്ചു. പിന്നൊരിക്കല്‍ ലയണ്‍സ് ക്ലബ് സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ ... ഇപ്പോള്‍ പ്രവാസിയായതിനു ശേഷം ഇത് വരെ ആര്‍ക്കും കൊടുക്കേണ്ടി വന്നിട്ടില്ല.
Deleteപ്രവീണ്‍, ഹൃദയസ്പര്‍ശിയായ അനുഭവം, ഈ നല്ല മെസ്സേജ് ലോകത്തിലെ എല്ലാ കോണിലും എത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. താങ്കളെ ദൈവം കൂടുതല്‍ നന്മയുടെ ഒരു വക്താവായി മാറ്റട്ടെ ! എല്ലാ ആശംസകളും നേരുന്നു !!!
ReplyDeleteവായനക്കും , അഭിപ്രായത്തിനും , പ്രാര്‍ത്ഥനക്കും നന്ദി ജോമോന്‍.....,..
Deleteപ്രവീണ്‍, നല്ല സന്ദേശം, നല്ല എഴുത്ത്, നല്ല മനസ്സ്.
ReplyDeleteThank you ajithettan..
Deleteഅതെ നല്ല സന്ദേശം... എത്ര എത്ര ഭാഗ്യഹീനര്‍ ദുരിതം അനുഭവിക്കുന്നു...
ReplyDeleteരോഗികള്‍ ഇല്ലാത്ത ഒരു ലോകം നമുക്ക് ഒരിക്കലും സ്വപനം കാണാന്‍ കഴിയില്ല അല്ലേ..........
രോഗികള്‍ മാത്രമുള്ള ഒരു ലോകം സ്വപ്നത്തില്‍ പോലും കാണാന്‍ ഇടയാകാതിരിക്കട്ടെ ..
Deleteരക്തദാനം മഹാദാനം തന്നെ പ്രവീണ്‍... മഹത്തായ ഈ സംരംഭത്തില്‍ പങ്കാളിയാകാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു ഈ പോസ്റ്റ്...!
ReplyDeleteനന്മ മനസ്സിന് ആശംസകള്‍ ...!
നന്ദി കുഞ്ഞൂസ് ചേച്ചി..
Deleteപ്രവീണിന്‍റെ നല്ല മനസിന് ആശംസകള്‍ ....
ReplyDeleteനന്ദി ദീപു..
Deleteമഹത്തായ സന്ദേശമാണ് നല്‍കിയത്.
ReplyDeleteമഹനീയമായ കര്‍മ്മമാണ് നിര്‍വ്വഹിച്ചത്.
നല്ലത് വരട്ടെ1
ആശംസകളോടെ
നന്ദി തങ്കപ്പേട്ടാ ...
Deleteപ്രവീണ്‍.. ആദ്യഭാഗത്തില്‍ നിന്നും സ്വല്പം മാറി നില്കുന്നു ഈ പോസ്റ്റ്. കൊള്ളാം..
ReplyDeleteരക്ത ദാനം എനിക്കും വല്ല്യ പേടിയായിരുന്നു. ഒരിക്കല്‍ കൊടുത്ത് കഴിഞ്ഞപ്പോള്‍ ആ പേടി മാറി.. ഇനിയും അവസരങ്ങള്‍ വരട്ടെ
സന്ദര്‍ശനത്തിനും വായനക്കും അഭിപ്രായത്തിനും നന്ദി അബൂതി..
Deleteവളരെ നല്ല മനസ്,
ReplyDeleteനല്ല പ്രവർത്തിയും
നന്ദി ഷാജു...
Deletehttp://velliricapattanam.blogspot.in/2012/07/blog-post.html
ReplyDeleteബ്ലോഗ് എഴുതുന്നു എന്ന
ധിക്കാരത്തിന്, ബ്ലോഗര്‍
എന്നെന്നെ പുച്ഛിച്ചുതാണ്,
ഈ ലോകം...................
ങേ ..എന്താ
Deleteഅങ്ങനെ രണ്ടാം ഭാഗവും വായിച്ചു...ഡാ അന്റെ ചോര ഒന്നൊന്നര ചോര തന്നെ!! നല്ല സന്ദേശം..!!
ReplyDeleteനല്ല പോസ്റ്റ് ..
ReplyDeleteനല്ല സന്ദേശം .
ഞാനും രക്തം നല്‍കാന്‍ ആവേശം കാണിച്ചിരുന്ന ആളാണ്
ഇന്നിതാ എന്റെ രക്തം ഇനി ആര്‍ക്കും പറ്റില്ല
പ്രമേഹം എന്നെയും പിടി കൂടി
നന്നായി എഴുതി ..
നന്മയുള്ള മനസിന് ആശംസകള്‍ നേരുന്നു.
ReplyDeleteരക്തദാനത്തെപ്പറ്റിയെഴുതാന്‍ ഞാനൊരു നിമിത്തമായെങ്കില്‍ സന്തോഷിക്കുന്നു. :)
തീര്‍ച്ചയായും, ഇതെഴുതാന്‍ കാരണം നീ തന്നെയാണ്..പഴയതെല്ലാം ഓര്‍ത്ത് പോയി..നന്ദി ജോസ്സൂ..
Deleteരക്തദാനം മഹാദാനം.. എല്ലാവര്ക്കും രക്തദാനത്തെകുറിച്ച് മനസിലാകാനും രക്തം ദാനം ചെയ്യാനും ഈ പോസ്റ്റ് ഉപകരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ReplyDeleteരക്തദാനം മഹാദാനം..... രക്തദാനം പേടിക്കുന്ന ചിലര്‍ക്കെങ്കിലും ഈ പോസ്റ്റ് ഒരു സന്ദേശം ആകട്ടെ....
ReplyDeleteഅവശരെ സഹായിക്കുക.............അതാണ് ഏറ്റവും നല്ല കാര്യം ................അഭിനന്ദനങ്ങള്‍
ReplyDeleteപ്രവീണ്‍, നല്ല സന്ദേശം, നല്ല എഴുത്ത്, നല്ല മനസ്സ്. ഇത് ആവര്ത്തിക്കട്ടെ...
ReplyDeleteആദ്യ ഭാഗം വായിച്ചപ്പോള്‍ ഒരു സ്മൈലി ഇട്ടെങ്കിലും ഈ ഭാഗം കുറേ നൊമ്പരപ്പെടുത്തി ...ഞാന്‍ സ്ഥിരമായി രക്തം കൊടുക്കുന്ന ആളാണ് ..പക്ഷെ അധികം ആര്‍ക്കും വേണ്ടാത്ത B+ ആണെന്ന് മാത്രം ..എങ്കിലും ..രക്ത ദാനം മഹാ ദാനം എന്നാണല്ലോ ചൊല്ല് ...
ReplyDeleteb+ ആണെങ്കിലും രക്തം രക്തം തന്നെയല്ലേ .. ദാനം ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല ..
Deleteസത്യങ്ങള്‍ . എനിക്കും ഹീമോഗ്ലോബിന്‍ വളരെ കുറവാണ് :)
ReplyDeleteOh God ..
Deleteവിദ്യാര്‍ഥി സംഘടനയുടെ ഭാഗമായിരുന്ന കാലത്ത് ഒരുപാട് ആളുകള്‍ക്ക് ഡോണര്‍മാരെ കണ്ടെത്തിക്കൊടുത്തു സഹായിക്കാന്‍ സാധിച്ചിട്ടുണ്ട്..
ReplyDeleteഅന്നത്തെ കോണ്‍ടാക്റ്റ് വച്ച് ഇപ്പോളും പല ഭാഗത്തുനിന്നും ആളുകള്‍ വിളിക്കും,.. വല്ലാത്തൊരു അനുഭവം തന്നെയാണ്..
ഇപ്പോളും നമ്മളില്‍ പലരും വളരെ എളുപ്പത്തില്‍ സാധിക്കാവുന്ന ഈ നന്മയ്ക്ക് തയ്യാറാകുന്നില്ല എന്നത് വിഷമിപ്പിക്കുന്ന കാര്യമാണ്
yes you are right
Delete