ചിന്നന്‍ ഇന്ന് വളരെ സന്തോഷത്തിലാണ്. ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷം അവന് ഒരു കുഞ്ഞു പിറന്നിരിക്കുന്നു. നങ്ങേലിക്ക് പ്രസവ വേദന തുടങ്ങിയതിനു ശേഷം ചിന്നന്‍ പുറത്തേക്കൊന്നും പോകാറെ ഇല്ലായിരുന്നു. അവര്‍ക്ക് രണ്ടു പേര്‍ക്കും വേണ്ട അത്യാവശ്യ ഭക്ഷണ സാധനങ്ങളെല്ലാം ദിവസങ്ങള്‍ക്കു മുന്‍പേ തന്നെ ശേഖരിച്ചു വച്ചിരുന്നതിനാല്‍ പുറത്തു പോകേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല.
നങ്ങേലിയുടെ ചാരെ കിടക്കുന്ന ചോരക്കുഞ്ഞിനു തന്‍റെ അതെ മുഖച്ഛായ ആണെന്ന് കാണുന്നവര്‍ ആരും പറയും. അവന്‍റെ ചുണ്ടും മൂക്കും ഒക്കെ തന്നെ പോലെ തന്നെ. ജനിച്ചു മണിക്കൂറുകള്‍ ആയിട്ടെ ഉള്ളുവെങ്കിലും അവന്‍ കളിയും ചിരിയും തുടങ്ങാനുള്ള തത്രപ്പാടിലാണ് എന്ന് തോന്നുന്നു. അവന്‍റെ തിളങ്ങുന്ന കുഞ്ഞു ദേഹം കണ്ടപ്പോള്‍ ചിന്നന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് തിളങ്ങി.
ആ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നതിനിടയില്‍, ചിന്നന്റെ കാലു തട്ടി ഒരു പാത്രം മറിഞ്ഞു വീണു. മറിഞ്ഞു വീണ പാത്രം തട്ടിന്‍പുറത്തു വേണ്ടുവോളം ശബ്ദം ഉണ്ടാക്കിയത് കൊണ്ടാകാം താഴെ താമസിക്കുന്ന വീട്ടുടമയും ഭാര്യയും എന്തൊക്കെയോ പറയാന്‍ തുടങ്ങിയിരിക്കുന്നു. അവരെന്താണ് പറയുന്നത് എന്ന് കേള്‍ക്കാനായി ചിന്നന്‍ പതിയെ കോണിയിറങ്ങി താഴെ എത്തി.
"ഞാന്‍ പണ്ടേ പറയുന്നതാണ്, ഈ വീട് പൊളിച്ചു പണിയാനുള്ള കാലം കഴിഞ്ഞിരിക്കുന്നു എന്ന്. അതെങ്ങനെയാ! അച്ഛനും അമ്മയും മരിച്ചു കഴിഞ്ഞേ വീട് പൊളിക്കൂ എന്ന് പറഞ്ഞായിരുന്നല്ലോ നിങ്ങളുടെ കടുംപിടിത്തം. ഇപ്പൊ അവരൊക്കെ മരിച്ചിട്ടും ഇതിനൊരു തീരുമാനം എടുക്കാന്‍ പറ്റിയിട്ടില്ലന്നു വച്ചാല്‍ എന്താ ഇതിനൊക്കെ അര്‍ത്ഥം ? തട്ടിന്‍ പുറത്തും മേല്‍ഭാഗത്തും , മുഴുവന്‍ ചിതലരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി , എന്നാണാവോ എല്ലാം കൂടി ഇവിടെയുള്ള ആളുകളുടെ തലയില്‍ കൂടി നിലം പതിക്കുക .." വീട്ടുടമയുടെ ഭാര്യ ആകെ കലി തുള്ളി നില്‍ക്കുകയാണ്. ഒന്നും കേട്ടില്ലാ കണ്ടില്ലാ എന്ന് നടിച്ച് കെട്ടിയോന്‍ അവിടെ തന്നെ ഇരിപ്പുണ്ട്.
ചിന്നന്‍ കോണി തിരികെ കയറാന്‍ ഒരുങ്ങുമ്പോഴാണ് അടുക്കളയില്‍ തേങ്ങ ചിരകുന്ന ശബ്ദം കേട്ടത്. നങ്ങേലിക്ക് തേങ്ങാ ചിരകിയത് വലിയ ഇഷ്ടമാണ് എന്നറിയാവുന്ന ചിന്നന്‍ നേരെ അടുക്കളയിലേക്കു വിട്ടു പിടിച്ചു . അവിടെ വീട്ടുടമയുടെ ഭാര്യ എന്തൊക്കെയോ മുറു മുറുത്തു കൊണ്ട് തേങ്ങ ചിരകുകയായിരുന്നു. അതും നോക്കി അല്‍പ്പ നേരം ഒരു മൂലയില്‍ നിശബ്ദനായി ചിന്നന്‍ നിന്നു.
ഒടുക്കം തേങ്ങ ചിരകിയ പാത്രം അവര്‍ വീതന പുറത്ത് വച്ച സമയം നോക്കി മിന്നല്‍ പോലെ ചിന്നന്‍ അതിനടുത്തേക്ക് പാഞ്ഞു ചെന്നു. ആരും കാണാതെ ഒരു കവിള്‍ നിറയെ തേങ്ങ ചിരകിയതും എടുത്തു കൊണ്ട് കോണിപ്പടി ഓടി കയറുന്നതിനിടയില്‍ വീണ്ടും അത് സംഭവിച്ചിരിക്കുന്നു. അതെ, വീണ്ടും തന്‍റെ കാലു തട്ടി എന്തൊക്കെയോ വീണിരിക്കുന്നു . ആകെ മൊത്തം ബഹളമയം . ഇത്തവണ ശബ്ദം കേട്ട് ഓടി വന്ന വീട്ടുടമ അവനെ ഒരു നോക്ക് കാണാനും ഇടയായിരിക്കുന്നു. രാത്രിയായത് കൊണ്ടാകാം അയാള്‍ അവനെ കൂടുതല്‍ അന്വേഷിക്കാന്‍ നിന്നില്ല. പകരം അയാള്‍ ഭാര്യയോടു എന്തൊക്കെയോ ഉച്ചത്തില്‍ കയര്‍ത്തു സംസാരിച്ചു കൊണ്ടേയിരുന്നു. എന്തായാലും താന്‍ ഇത്തവണയും ഭാഗ്യം കൊണ്ട് അയാളുടെ കണ്ണില്‍ പെടാതെ രക്ഷപ്പെട്ടിരിക്കുന്നു. ചിന്നന്‍ ആശ്വസിച്ചു.
ഓടിക്കിതച്ചു കൊണ്ട് നങ്ങേലിയുടെ അടുത്തെത്തിയ ചിന്നന്‍ കിതച്ചു കൊണ്ട് നടന്ന കാര്യങ്ങള്‍ അവളോട് പറഞ്ഞു. തന്‍റെ പ്രിയതമന്‍ തനിക്കു വേണ്ടി ഇനിയൊരിക്കലും ഇത്തരം സാഹസങ്ങള്‍ ചെയ്യരുത് എന്ന് പറഞ്ഞു കൊണ്ട് അവന്‍ കൊണ്ട് വന്ന തേങ്ങചിരകിയത് മുഴുവന്‍ അവള്‍ ആര്‍ത്തിയോടെ ശാപ്പിട്ടു.
സമയം ഒരുപാട് കഴിഞ്ഞപ്പോള്‍ വീട്ടിലെ ലൈറ്റുകള്‍ എല്ലാം അണഞ്ഞു. രാത്രി ഒരുപാടായിട്ടും ചിന്നന്‍ മാത്രം എന്തോ ഉറങ്ങിയില്ല. തന്‍റെ കുഞ്ഞിനെ എത്ര നോക്കിയിരുന്നിട്ടും അവനു മതി വരുന്നില്ല. നങ്ങേലിയുടെ ചൂട് പറ്റിക്കൊണ്ട് അവനങ്ങനെ കിടക്കുന്നത് കാണാന്‍ നല്ല ചന്തമുണ്ടായിരുന്നു. ഒന്നുമറിയാതെ ഉറങ്ങുന്ന നങ്ങേലിയെ നോക്കിക്കൊണ്ട് ചിന്നന്‍ നെടുവീര്‍പ്പിട്ടു. ഇന്നല്ലെങ്കില്‍ നാളെ ഈ തട്ടിന്‍പുറം പൊളിക്കപ്പെട്ടെക്കാം. അന്ന് നങ്ങേലിയെയും ഈ കുഞ്ഞിനേയും കൊണ്ട് താന്‍ എങ്ങോട്ട് പോകും എന്നോര്‍ത്തു കൊണ്ട് ചിന്നന്‍ ആശങ്കപ്പെട്ടു കൊണ്ടേയിരുന്നു.
സമയം ഒരുപാട് കഴിഞ്ഞപ്പോള്‍ വീട്ടിലെ ലൈറ്റുകള്‍ എല്ലാം അണഞ്ഞു. രാത്രി ഒരുപാടായിട്ടും ചിന്നന്‍ മാത്രം എന്തോ ഉറങ്ങിയില്ല. തന്‍റെ കുഞ്ഞിനെ എത്ര നോക്കിയിരുന്നിട്ടും അവനു മതി വരുന്നില്ല. നങ്ങേലിയുടെ ചൂട് പറ്റിക്കൊണ്ട് അവനങ്ങനെ കിടക്കുന്നത് കാണാന്‍ നല്ല ചന്തമുണ്ടായിരുന്നു. ഒന്നുമറിയാതെ ഉറങ്ങുന്ന നങ്ങേലിയെ നോക്കിക്കൊണ്ട് ചിന്നന്‍ നെടുവീര്‍പ്പിട്ടു. ഇന്നല്ലെങ്കില്‍ നാളെ ഈ തട്ടിന്‍പുറം പൊളിക്കപ്പെട്ടെക്കാം. അന്ന് നങ്ങേലിയെയും ഈ കുഞ്ഞിനേയും കൊണ്ട് താന്‍ എങ്ങോട്ട് പോകും എന്നോര്‍ത്തു കൊണ്ട് ചിന്നന്‍ ആശങ്കപ്പെട്ടു കൊണ്ടേയിരുന്നു.
രാത്രി ഒരുപാടായിട്ടും ചിന്നനു ഉറക്കം വന്നില്ല. ഇന്നലെ രാവിലെ തൊട്ട് ഒന്നും കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പും തുടങ്ങിയിരിക്കുന്നു. നങ്ങേലിയെയും കുഞ്ഞിനേയും ഉറക്കത്തില്‍ ശല്യപ്പെടുത്തെണ്ട എന്ന് കരുതി ശബ്ദമുണ്ടാക്കാതെ അവന്‍ അവിടെ നിന്നും എഴുന്നേറ്റു നടന്നു. അടുക്കളയില്‍ തിന്നാന്‍ പാകത്തില്‍ വല്ലതും കാണുമായിരിക്കാം എന്ന ധാരണയില്‍ പതിയെ കോണിയിറങ്ങി താഴെയെത്തി.
എല്ലാവരും നല്ല ഉറക്കത്തിലാണ്. ഇനി ഒരു തവണ കൂടി താന്‍ ശബ്ദമുണ്ടാക്കിയാല്‍ വീട്ടുകാര്‍ ചിലപ്പോള്‍ തന്നെ തേടിപ്പിടിച്ചേക്കാം. ചിലപ്പോള്‍ അവര്‍ ദ്വേഷ്യം കൊണ്ട് തന്നെ തല്ലിക്കൊല്ലുക വരെ ചെയ്തേക്കാം. അതുണ്ടാകരുത് എന്നതിനാല്‍ കിട്ടുന്ന ഭക്ഷണം വാരി തിന്നതിന് ശേഷം ശബ്ദമുണ്ടാക്കാതെ പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കണം. അങ്ങിനെയോരോന്നു മനസ്സില്‍ ചിന്തിച്ചു കൊണ്ട് അടുക്കള ഭാഗത്ത് എത്തിയ ചിന്നന്‍ നേരെ ചെന്നത് പച്ചക്കറി കൂടകള്‍ എടുത്തു വച്ചിരിക്കുന്ന സ്ഥലത്താണ്. ഇരുട്ടില്‍ അവന്‍ ആദ്യം കണ്ടത് വെളുത്ത നിറത്തില്‍ എന്തിലോ തൂക്കിയിട്ടിരിക്കുന്ന തേങ്ങാ കഷ്ണമാണ്.
വളരെ കരുതലോട് കൂടി അവന്‍ മെല്ലെ മെല്ലെ തേങ്ങാ കഷ്ണത്തിന് അടുത്തെത്തി. പിന്നെയൊട്ടും കാത്തിരിക്കാന്‍ അവന്‍റെ വിശപ്പ് സമ്മതിച്ചില്ല. ആര്‍ത്തിയോടെ അതില്‍ കടിച്ചതും 'പ്ടെ' എന്നുറക്കെയൊരു ശബ്ദത്തില്‍ അവന്‍റെ വാലിനുമുകളില്‍ കൂടി എന്തോ വന്നടഞ്ഞു. അവന്‍ വേദന കൊണ്ട് പുളഞ്ഞു.
പുറത്തേക്ക് ഓടാന്‍ ശ്രമിച്ചെങ്കിലും താനേതോ കൂട്ടില്‍ അകപ്പെട്ടിരിക്കുന്നു എന്ന് മനസിലായി. എങ്കിലും അവന്‍ ആ കൂട്ടില്‍ കിടന്ന് ഓരോരോ പരാക്രമം കാണിച്ചു കൊണ്ടേയിരുന്നു. ഉറക്കെ നിലവിളിച്ചുവെങ്കിലും തട്ടിന്‍പുറത്തു ഉറങ്ങിക്കൊണ്ടിരുന്ന നങ്ങേലി പക്ഷെ അതൊന്നും കേട്ടില്ല.
"നിന്നെ കുറെ കാലമായെടാ നോട്ടമിട്ടിട്ട്... ഇപ്പോഴാണ് കയ്യില്‍ കിട്ടിയത്. നേരം ഒന്ന് വെളുക്കട്ടെ, നിന്‍റെ ബാക്കിയുള്ളവരെ കൂടി ശരിയാക്കുന്നുണ്ട് ,, തല്‍ക്കാലം നീ അവിടെക്കിട നാശമേ ."
വളരെ കരുതലോട് കൂടി അവന്‍ മെല്ലെ മെല്ലെ തേങ്ങാ കഷ്ണത്തിന് അടുത്തെത്തി. പിന്നെയൊട്ടും കാത്തിരിക്കാന്‍ അവന്‍റെ വിശപ്പ് സമ്മതിച്ചില്ല. ആര്‍ത്തിയോടെ അതില്‍ കടിച്ചതും 'പ്ടെ' എന്നുറക്കെയൊരു ശബ്ദത്തില്‍ അവന്‍റെ വാലിനുമുകളില്‍ കൂടി എന്തോ വന്നടഞ്ഞു. അവന്‍ വേദന കൊണ്ട് പുളഞ്ഞു.
പുറത്തേക്ക് ഓടാന്‍ ശ്രമിച്ചെങ്കിലും താനേതോ കൂട്ടില്‍ അകപ്പെട്ടിരിക്കുന്നു എന്ന് മനസിലായി. എങ്കിലും അവന്‍ ആ കൂട്ടില്‍ കിടന്ന് ഓരോരോ പരാക്രമം കാണിച്ചു കൊണ്ടേയിരുന്നു. ഉറക്കെ നിലവിളിച്ചുവെങ്കിലും
കൂട്ടില്‍ കിടന്നുള്ള അവന്‍റെ പരാക്രമ ശബ്ദം കേട്ടിട്ട് വീട്ടുകാര്‍ ഉണര്‍ന്നു. ലൈറ്റ് ഇട്ട ശേഷം അടുക്കളയിലെത്തിയ വീട്ടുടമ അവനെ നോക്കി കൊണ്ട് പറഞ്ഞു
"നിന്നെ കുറെ കാലമായെടാ നോട്ടമിട്ടിട്ട്... ഇപ്പോഴാണ് കയ്യില്‍ കിട്ടിയത്. നേരം ഒന്ന് വെളുക്കട്ടെ, നിന്‍റെ ബാക്കിയുള്ളവരെ കൂടി ശരിയാക്കുന്നുണ്ട് ,, തല്‍ക്കാലം നീ അവിടെക്കിട നാശമേ ."
കൂട്ടിനുള്ളിലെ കമ്പിയിഴകളില്‍ കൂടി ചിന്നന്‍ ദയനീയമായി വീട്ടുടമയെ നോക്കി. അവന്റെതായ ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു. തന്നെ ഒന്ന് തുറന്നു വിടാന്‍ വേണ്ടി അയാളോട് കെഞ്ചി. പക്ഷെ , അതൊന്നും കാണാന്‍ നില്‍ക്കാതെ ലൈറ്റ് ഓഫ് ചെയ്തു കൊണ്ട് അയാള്‍ മുറിയിലേക്ക് തിരികെ ഉറങ്ങാന്‍ പോയി.
ചിന്നന്റെ മനസ്സ് നിറയെ തന്‍റെ കുഞ്ഞിന്‍റെ കണ്ടു കൊതി തീരാത്ത രൂപമായിരുന്നു, അവന്‍റെ തിളങ്ങുന്ന ദേഹമായിരുന്നു. നങ്ങേലിയെയും അവനെയും ആലോചിച്ചാലോചിച്ച് ചിന്നന്‍ കരഞ്ഞു കൊണ്ടേയിരുന്നു . കരഞ്ഞു കരഞ്ഞു ഒടുക്കം കൂട്ടില്‍ തളര്‍ന്നു വീണു. പിന്നെ എപ്പോഴോ ക്ഷീണം കൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു.
രാവിലെ വീട്ടുകാരുടെ ശബ്ദം കേട്ടിട്ടാണ് ചിന്നന്‍ വീണ്ടും ഉണരുന്നത്. ആ സമയത്താണ് വടിയും പിടിച്ചു കൊണ്ട് വീട്ടുടമയുടെ മൂത്ത മകന്‍ തട്ടിന്‍ പുറത്തേക്ക് കയറി പോകുന്നത് കാണുന്നത്. കമ്പിയിഴകളില്‍ മുഖം അമര്‍ത്തിക്കൊണ്ടു അവന്‍ നങ്ങേലിയെ വിളിച്ചു ഉറക്കെ കരഞ്ഞു. പക്ഷെ ആ നിലവിളിക്ക് തട്ടിന്‍പുറം വരെ പാഞ്ഞെത്താനുള്ള ശക്തിയുണ്ടായിരുന്നില്ല.
തട്ടിന്‍പുറത്തു വടി കൊണ്ട് അടിക്കുന്നതും പാത്രങ്ങള്‍ വീഴുന്നതുമായ ശബ്ദങ്ങള്‍ കേട്ടു കൊണ്ടേയിരിക്കുന്നു. ഒടുക്കം വീട്ടുടമയുടെ മകന്‍ ഒരു പ്ലാസ്റ്റിക് മുറത്തില്‍ എന്തോ കോരിക്കൊണ്ട് കോണി ഇറങ്ങി വന്നു. ചിന്നന്‍ കൂടുതല്‍ ശക്തിയോടെ കൂട്ടില്‍ കിടന്ന് നിലവിളിച്ചു. അവന്‍റെ നങ്ങേലിയെയും കുഞ്ഞിനേയും ആ ദുഷ്ടന്‍ അടിച്ചു കൊന്നിരിക്കുന്നു. ആ കാഴ്ച കാണിക്കാനെന്ന വണ്ണം അവന്‍റെ മുന്നില്‍ ആ പ്ലാസ്റ്റിക് മുറം അവര്‍ കൊണ്ട് വച്ചു. ആ കാഴ്ച കാണാന്‍ ചിന്നനായില്ല. തിളങ്ങുന്ന ദേഹമുള്ള തന്‍റെ കുഞ്ഞിനു ഇപ്പോള്‍ ചലനമില്ല. ആ കുഞ്ഞു ദേഹത്ത് ചോര പൊടിഞ്ഞിരിക്കുന്നു. നങ്ങേലിയുടെ കണ്ണുകള്‍ തെറിച്ചു പോയിരിക്കുന്നു. ഇനി താനായിട്ട് എന്തിനു ജീവിച്ചിരിക്കണം ? ഇനി താന്‍ കരയുന്നതിനു പോലും അര്‍ത്ഥമില്ല. ചിന്നന്‍ കൂട്ടില്‍ നിശബ്ദനായി വീണു കിടന്നു.
കൂട്ടില്‍ വീണു കിടന്ന ചിന്നനെ വീട്ടുടമയുടെ മകന്‍ കൂടോട് കൂടി കൈയ്യില്‍ എടുത്തു കൊണ്ട് എങ്ങോട്ടോ നടന്നു. ചിന്നന്‍ കണ്ണ് മിഴിച്ചു കൊണ്ട് ശബ്ദിക്കാനാകാതെ കൂട്ടില്‍ അങ്ങനെ തന്നെ കിടന്നു .
അയാള്‍ നടന്നെത്തിയത് കര കവിഞ്ഞൊഴുകുന്ന ഒരു പുഴക്കരയിലായിരുന്നു. ചിന്നനെ കൂടോട് കൂടി വെള്ളത്തില്‍ പെട്ടെന്നൊന്നു മുക്കിയെടുത്ത ശേഷം അയാള്‍ ചിന്നന്റെ കണ്ണുകളിലേക്കു നോക്കി. ആ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. പക്ഷെ സ്വന്തം ജീവന് വേണ്ടി ഒരിക്കലും കേഴുന്നുണ്ടായിരുന്നില്ല. ജീവന് വേണ്ടിയുള്ള അവന്‍റെ കണ്ണിലെ യാചന കാണാന്‍ കൊതിക്കുന്ന ഒരു മൃഗത്തെ പോലെ അല്ല, മനുഷ്യ മൃഗത്തെ പോലെ പല തവണ അയാള്‍ ചിന്നനെ വെള്ളത്തില്‍ മുക്കിയെടുത്തുവെങ്കിലും, തിളങ്ങുന്ന കണ്ണുകളോടെയുള്ള ചിന്നന്റെ നോട്ടത്തിനു മാറ്റം സംഭവിച്ചില്ല.
അടുത്ത തവണ അയാള്‍ കുറെ നേരത്തെക്കായി ചിന്നനെ വെള്ളത്തില്‍ മുക്കിപ്പിടിച്ചപ്പോള്‍, ജീവന്‍ വെടിയുന്ന വെപ്രാളം കൊണ്ട് കൂട്ടിനുള്ളില്‍ അവന്‍ എന്തൊക്കെയോ ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു. ആ ശബ്ദ തരംഗങ്ങള്‍ കുമിളകളായി വെള്ളത്തിന്റെ ഉപരിതലത്തിലേക്ക് ഓരോരോന്നായി പാഞ്ഞു വന്നു കൊണ്ടേയിരുന്നു. ശ്വാസം മുട്ടിക്കൊണ്ടിരിക്കുന്ന ചിന്നന്‍ അവന്‍റെ നഖങ്ങള്‍ കൊണ്ട് ആ തകരക്കൂടിനുള്ളില്‍ ശക്തിയായി മാന്തുന്ന ശബ്ദം വെള്ളത്തിന് മുകളിലേക്കും കേള്‍ക്കാമായിരുന്നു.
അല്‍പ്പ സമയത്തിനു ശേഷം, നഖങ്ങള്‍ കൊണ്ട് തകരയില്‍ മാന്തുന്ന ആ ശബ്ദം ശക്തി കുറഞ്ഞ് കുറഞ്ഞ് പതിയെ ഇല്ലാതായി. അവന്‍റെ ജീവ ശ്വാസത്തിന്‍റെ അവസാന കുമിളയും വെള്ളത്തിനു മുകളില്‍ വന്നു പോയിരിക്കുന്നു.
ആ വെപ്രാളം പൂര്‍ണമായി നിലച്ചെന്നു ഉറപ്പായപ്പോള്‍ അയാള്‍ സാവധാനം ചിന്നനെ വെള്ളത്തില്‍ നിന്നും പൊക്കിയെടുത്തു. കൂട്ടിനുള്ളില്‍ നിന്നും കരയിലേക്ക് മോചിപ്പിക്കപ്പെട്ട ചിന്നന്റെ ശരീരം ചലനമറ്റതായിരുന്നുവെങ്കിലും ആ കണ്ണുകളുടെ തിളക്കം നഷ്ടപ്പെട്ടിട്ടില്ലായിരുന്നു.
ചിന്നന്റെയും നങ്ങേലിയുടെയും അവരുടെ കുഞ്ഞിന്‍റെയും ശരീരങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഒഴുക്കുള്ള ആ പുഴ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം കൈകാലുകള്‍ ശുദ്ധിയാക്കി കൊണ്ട് അയാള്‍ വീട്ടിലേക്കു തിരിച്ചു മടങ്ങി.
തിളങ്ങുന്ന കണ്ണുകളുള്ള ചിന്നനും, മിനുങ്ങുന്ന ദേഹത്തോട് കൂടിയ അവന്‍റെ കുഞ്ഞും, നങ്ങേലിയുമെല്ലാം വെറും ഒരു കഥയെന്ന പോലെ പുഴയുടെ ഒഴുക്കിന്‍റെ ആഴങ്ങളിലേക്ക് മാഞ്ഞു പോയിരുന്നു അപ്പോഴേക്കും.
-pravin-
അപാര ഭാവന തന്നെ മാഷെ.. വളരെ നന്നായി അവതരിപ്പിച്ചു ഒരു എലിയുടെ വേദന.. :)
ReplyDeleteഇതൊരു തുറന്നുപറച്ചിലാണ്, ഒരു ബ്ലോഗ്ഗെറുടെ തുറന്നുപറച്ചിലുകള്...!!!
ഹി..ഹി . ഈ കഥ കുറെ കാലമായി മനസ്സില്‍ ..പിന്നെ പോസ്റ്റാതെ കുറെ മാസങ്ങള്‍ ബ്ലോഗ് പെട്ടിയില്‍ എടുത്തു വച്ചു . ഇനിയും പോസ്റ്റിയില്ലെങ്കില്‍ എലി എന്നെ ശപിക്കും...അതാ ഒന്നാം തിയ്യതി തന്നെ എലിയെ റിലീസ് ആക്കിയത്.
Deleteനന്ദി ഫിറോ ആദ്യ വായനക്കും അഭിപ്രായത്തിനും....
iniyippo ethelum jeeviye kollunnenu munne onnu chinthikkum athinte familye patty ;) ;P :(
ReplyDeleteഅങ്ങിനെ ആലോചിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല എന്ന് തന്നെയാണ് എന്‍റെ വിശ്വാസം. മിനിമം ഒരു വട്ടമെങ്കിലും ആലോചിക്കുക . ചുരുക്കം ചില ജീവികളുടെ കാര്യത്തിലെങ്കിലും അത് നടപ്പിലാക്കുന്നത് നന്നായിരിക്കും. കൊന്നേ തീരൂ എങ്കില്‍, അതിനും ഒരു മാന്യത ഉണ്ടെന്നു വരുത്തി തീര്‍ക്കുക ...
Deleteനല്ല ഭാവനയിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു!!
ReplyDeleteവളരെ ഹ്രുദ്യമായി !!
ആശംസകൾ!!!
നന്ദി മോഹനേട്ടാ വായനക്കും പ്രോത്സാഹനത്തിനും ...
Deleteഎണ്റ്റെ പൊന്നു മാഷെ,, മനുഷ്യനെ ഇങ്ങനെ വിഷമിപ്പിക്കേണ്ടായിരുന്നു. ചിന്നണ്റ്റെ വേദനയുണ്ടല്ലോ, ആ വേദന ശരിക്കും തിരിച്ചറിയാനാവുന്ന രചന. നന്നായിരിക്കുന്നു..
ReplyDeleteഒരിക്കല്‍ എലിയെ മുക്കി കൊല്ലുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. അത് കണ്ട ആ ദിവസം തൊട്ട് എലി ശ്വാസം മുട്ടി മരിക്കുന്ന ആ വേദന , ആ വീര്‍പ്പു മുട്ട് മനസ്സിലുണ്ടായിരുന്നു. എലി ഒരു പക്ഷെ മനുഷ്യന് ശല്യമായി വന്നേക്കാം . പക്ഷെ അതിനെ ഉന്മൂലനം ചെയ്യുന്നതിന് ക്രൂരതയെ കൂട്ട് പിടിക്കേണ്ട ആവശ്യമുണ്ടോ ?
Deleteജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥക്ക് മനുഷ്യന്‍ പലപ്പോഴും വിഘതാങ്ങള്‍ സൃഷ്ട്ടിക്കാറുണ്ട്. അവിടെയെല്ലാം അവറ്റങ്ങളുടെ പ്രതികരണം മിതത്വത്തോടെയും സ്വാഭാവികതയോടെയും ആയിരിക്കും. മനുഷ്യന് മാത്രം എന്ത് കൊണ്ട് അങ്ങിനെ സ്വാഭാവികമായി പ്രതികരിച്ചു കൂടാ?
കൊല്ലുന്നതിനും ഒരു മാന്യത വേണം.
നന്ദി അബൂതി ...
ശരിയാണു പ്രവീണ്‍.. കൊല്ലുന്നതിനും വേണം ഒരു മാന്യത!
ReplyDeleteകൊല്ലുന്നതേ ഒരു നികൃഷ്ഠ പ്രവൃത്തിയാ.!
Deleteഅതിലും 'മാന്യതയോ' ?
വളരെ രസമായി എഴുതി വേദനിപ്പിച്ചു. എല്ലാം കൂടി ചിന്തിക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ അല്ലെ? ഇങ്ങിനെ മുക്കിക്കൊല്ലുന്നത് ഞാനും കണ്ടിട്ടുണ്ട്.
ReplyDeleteവായിച്ചു കഴിഞ്ഞിട്ടും ഒരു നൊമ്പരം വിട്ടുമാറാതെ...
രാംജിയെട്ടാ ...പൂര്‍ണമായും ഹിംസ ഒഴിവാക്കാന്‍ സാധ്യമല്ല .. ശരിയാണ്..ഹിംസിക്കാനായി മാത്രം ഹിംസ നടത്തുന്ന നിലപാടാണ് ചോദ്യം ചെയ്യേണ്ടത് ...ഇവിടെ ചിന്നന്‍റെ ശല്യം ഒഴിവാക്കുക എന്നത് മാത്രമായിരുന്നില്ല ഹിംസ നടത്തിയവരുടെ ഉദ്ദേശ്യം ..അവരുടെ പ്രവര്‍ത്തികള്‍ അങ്ങിനെ സൂചിപ്പിക്കുന്നു..
Deleteവായനക്കും അഭിപ്രായത്തിനും നന്ദി രാംജിയെട്ടാ ...
ചിന്നന്റെ വേദന മനസ്സില്‍ തങ്ങി നില്‍ക്കുന്നു.. :(
ReplyDeleteആ വേദന ഉള്‍ക്കൊള്ളാന്‍ വായനക്കാരന് സാധിച്ചു എന്നറിയുന്നതില്‍ സന്തോഷം ജെഫു ...
Deleteകൊള്ളാം പ്രവി കൊള്ളാം... ഏറ്റവുമിഷ്ട്ടമായത് ആ പേരുകളാണ് :).പിന്നെ ഒരു പഴമൊഴി ഓര്‍മവന്നു - എലിയെ പേടിച്ചു ഇല്ലം ചുടാമോ??
ReplyDeleteഎലിയെ പേടിച്ചു ഒരിക്കലും ഇല്ലം ചുടരുത് എന്നേ ഞാന്‍ പറയൂ..ചുടെണ്ടത് ചില ചിന്താ വിചാരങ്ങളെയാണ്. ഇല്ലത്ത് എലി കയറിയാല്‍ അത് ഇല്ലം മുടിക്കാന്‍ വന്നതല്ല, മറിച്ച് അതിന്‍റെ ജീവന്‍ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി അവിടെ കയറി പോയതാണ് എന്ന് മനസിലാക്കുക. നമ്മുടെ സ്വൈര്യ ജീവിതത്തിനു വിഘാതമായി വരുന്നവരെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കുന്ന മനോഗതി ശരിയാണോ എന്നത് സംബന്ധിച്ച് പുനര്‍ചിന്തനം വേണ്ടിയിരിക്കുന്നു.
Deleteഎലി വീട്ടില്‍ വരാതെ സൂക്ഷിക്കേണ്ടതു എങ്ങിനെയൊക്കെയാണ് എന്നതിനേക്കാള്‍ കൂടുതല്‍, എലി വന്നാല്‍ അതിനെ എങ്ങിനെ കൊല്ലാം എന്നാണു ആളുകള്‍ ചിന്തിക്കുന്നത്.
നന്ദി അനീഷ് ..
പ്രവീണ്‍, ഇത് വായിച്ചപ്പോള്‍ ഒരു കാര്യം ഓര്‍ത്തു പോയി. വീട്ടില്‍ പാറ്റയെ കാണുമ്പോള്‍ ഞാന്‍ എന്തെങ്കിലും മരുന്ന് അടിക്കാന്‍ പറയും. ഇത് കേള്‍ക്കുമ്പോള്‍ എന്‍റെ ഭര്‍ത്താവിന്റെ മറുപടി ഇങ്ങിനെയാണ്, " ആ ജീവികള്‍ എല്ലാം നിന്നെക്കാള്‍ എത്രയോ ചെറുതാണ്. അതൊന്നും നിന്നെ പിടിച്ചു തിന്നില്ല, ഈ ഭൂമിയില്‍ അവറ്റക്കും ജീവിക്കാന്‍ അവകാശമുണ്ട്...." അല്ലറചില്ലറ വഴക്കുകള്‍ ഈ പാറ്റകള്‍ എനിക്ക് സമ്മാനിച്ചിട്ടുണ്ടെങ്കിലും ഈ പോസ്റ്റ് വായിച്ചപ്പോ ഒരു വിഷമം.
ReplyDeleteതീര്‍ച്ചയായും മുബിയുടെ ഭര്‍ത്താവ് പറഞ്ഞതാണ് സത്യം. പൂര്‍ണമായും അഹിംസ നമ്മുടെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യമല്ലായിരിക്കാം. ഹിംസ നടത്തിയേ മതിയാകൂ എന്ന കടും നിലപാടിനോടാണ് വിയോജിക്കേണ്ടത്.
Deleteഎന്‍റെ അമ്മ ചിലന്തിയെ ചൂല് കൊണ്ട് തല്ലി ചമ്മന്തിയാക്കുന്നത് കാണുമ്പോള്‍ ഞാനും ഇത് പോലെ പറഞ്ഞിട്ടുണ്ട്. ചിലന്തി വീട്ടിനുള്ളില്‍ വരാതെ സൂക്ഷിക്കില്ല. എന്നിട്ട് അത് വന്നു കഴിഞ്ഞാല്‍ കുറ്റം അതിനും. ഇനി കണ്ടാല്‍ തന്നെ ഒരു ചൂലില്‍ കോരിയെടുത്ത് പുറത്തോട്ടോ പറമ്പിലേക്കോ കൊണ്ടിട്ടാല്‍ മതി. അതിനുള്ള മടിയായിരിക്കാം, അല്ലെങ്കില്‍ വീണ്ടും ചിലന്തി വരുമോ എന്ന പേടിയായിരിക്കാം തല്ലി കൊല്ലുന്നതിനു പിന്നിലുള്ള പ്രേരകങ്ങള്‍.,.
നന്ദി മുബി ..
കരളലിയിക്കുന്ന അവതരണം. മനുഷ്യമൃഗത്തിനെ തുറന്നുകാണിച്ചുകൊണ്ടുള്ള എഴുത്ത് പ്രകൃതിയെ മലിനമാക്കുന്ന സ്വഭാവം കൂടി പറഞ്ഞുകൊണ്ട് പൂര്‍ത്തിയാക്കി. അഭിനന്ദനങ്ങള്‍....!!.... :
ReplyDeleteഈ വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി ബൈജുവേട്ടാ ...
Deleteചിന്നന്‍ എലിയുടെ കുടുമ്പ ജീവിതവും അന്ത്യവും നന്നായി വിവരിച്ചിരിക്കുന്നു, എലിയെ പിടിച്ചു കൂടോടെ വെള്ളത്തില്‍ മുക്കി കൊല്ലുന്ന ചടങ്ങ് ഒരു പാട് കണ്ടിട്ടുണ്ട്, അപ്പോഴൊക്കെ മനസ്സില്‍ വരുന്നത് കഴിഞ്ഞ രാത്രിയില്‍ അവന്‍ നശിപ്പിച്ച പച്ചക്കറി തോട്ടത്തെ കുറിച്ചായിരിക്കും, അതൊക്കെ വലിയ പന്നിയെലികള്‍ ആയിരുന്നു, എന്നാല്‍ ചുണ്ടെലിയെ ഇഷ്ടമാണ്, ട്രെയിന്‍ ബോഗിയെ പോലെ ഒന്നിന് പിറകില്‍ ഒന്നായി നിമിഷ നേരം കൊണ്ട് സുരക്ഷിത സ്ഥലത്ത് എത്തുന്ന ഇവറ്റകളെ കാണാന്‍ നല്ല രസമാണ്. അതിനെ ഞങ്ങള്‍ കൊല്ലാറില്ല, ഇവിടെ പേരുകൊണ്ട് തന്നെ മനസ്സിലായി തട്ടിന്‍ മുകളില്‍ ചുണ്ടെലികള്‍ ആയിരുന്നു എന്ന്.. ചിന്നന്റെ ക്രൂരമായ കൊലപാതകം വല്ലാത്ത വിഷമം ഉളവാക്കി. ഒരു നിമിഷം ആ പാവം ജീവിയുടെ അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ പാകത്തിന് കഥ ഒരുക്കിയതില്‍ അഭിനന്ദിക്കുന്നു.
ReplyDeleteകഥ റിവേര്സില്‍ കണ്ടു എഴുതിയത് കൊണ്ടാകാം രാത്രി കഥ തുടങ്ങുന്നത് എന്ന് തോന്നുന്നു. രാത്രികളിലാണ് കൂടുതലായും എലികള്‍ പ്രസവിക്കുന്നത്, എന്നാല്‍ ഒരു കുഞ്ഞു എന്നത് അപൂര്‍വ്വമായേ ഉണ്ടാകാറുള്ളൂ, ലെക്ഷത്തില്‍ ഒന്ന് എന്ന രീതിയില്‍, കുറഞ്ഞത് നാലെണ്ണം, കൂടിയാല്‍ ഇരുപതോളം,
തിരുമ്മിയ തേങ്ങ അല്ലാതെ അടുക്കളയില്‍ നിന്ന് മറ്റെന്തെങ്കിലും എടുക്കാമായിരുന്നു. വളരെ പഴയ വീടല്ലേ, അത് കൊണ്ട് തന്നെ പഴയ ആചാരങ്ങളും അവിടെ കാണും, രാത്രി തേങ്ങ തിരുമാറില്ല, അരയ്ക്കാറും..
ചിന്നനെ കൊല്ലാനായി കര കവിഞ്ഞൊഴുകുന്ന പുഴ തിരഞ്ഞെടുത്തപ്പോള്‍ നല്ല മഴക്കാലത്ത് ആയിരിക്കാം കഥ നടക്കുന്നത്, അപ്പോള്‍ രാത്രിയിലെ ആ മഴയെ കൂടി കഥ യില്‍ പെടുത്താമായിരുന്നു.. വെറും ഒരു അഭിപ്രായം മാത്രം ആണേ, കാരണം മഴ എനിക്ക് വലിയ ഇഷ്ടമാണ്. ...ആശംസകള്‍
ജ്വാല ...വളരെ സൂക്ഷ്മമായ നിരീക്ഷണം പങ്കു വച്ചതിനു ആദ്യമേ നന്ദി അറിയിക്കട്ടെ.
Deleteഎലികള്‍ പലപ്പോഴും ഉപദ്രവം ചെയ്യാറുണ്ട് എന്നത് സത്യം തന്നെയാണ്. പക്ഷെ കൊല്ലാതെ കൊല്ലുന്ന ഒരു തരം ക്രൂരതയിലൂടെയല്ല അവറ്റങ്ങളെ ഇല്ലാതാക്കേണ്ടത് എന്നാണു ഞാന്‍ കരുതുന്നത്. ഹിംസ പൂര്‍ണമായും ഒഴിവാക്കാന്‍ ആകുകയുമില്ല.
ചുണ്ടെലികളും ചിലപ്പോള്‍ ശല്യക്കാരാകാറുണ്ട്. വീട്ടില്‍ രാത്രി ഇടക്കൊക്കെ ഇവന്മാരെ നേരിട്ട് കണ്ടിട്ടുണ്ട്. എനിക്കിവന്മാരെ പേടിപ്പിച്ചു വിടലാണ് ഹോബി...പഹയന്മാര്‍ മനുഷ്യനെ ചിരിപ്പിക്കാന്‍ വേണ്ടി പേടിക്കുന്നതായി അഭിനയിക്കും. എന്നിട്ട് അടുത്ത ദിവസം വീണ്ടും ഇതേ നാടകം തുടരും.
എലികളുടെ സന്താനോല്‍പ്പാദനത്തെ കുറിച്ച് ഞാന്‍ ചെറുതായി അറിഞ്ഞു വച്ചിരുന്നു. പക്ഷെ കഥയില്‍ ചിന്നന്‍ ഒരുപാട് കാലത്തോളം കാത്തിരുന്നാണ് ആ കുഞ്ഞു ജനിക്കുന്നത്. രണ്ടു വര്‍ഷം പ്രായമുള്ള എലികള്‍ പിന്നീട് ഒരിക്കലും പ്രസവിക്കില്ല എന്ന് പറയപ്പെടുന്നു. അങ്ങിനെ നീണ്ട കാത്തിരുപ്പില്‍ ഉണ്ടാകുന്ന ഒരു കുട്ടിയോട് സ്വാഭാവികമായും ചിന്നനു ഉണ്ടാകുന്ന സ്നേഹവും ആകര്‍ഷണതയും കൂടിയ അളവില്‍ ആയിരിക്കാനാണ് ഒറ്റ കുഞ്ഞു മാത്രം ജനിച്ചു എന്ന രീതിയില്‍ അവതരിപ്പിച്ചത്.
ജ്വാല പറഞ്ഞ പോലെ വളരെ ചുരുക്കം എലികള്‍ മാത്രമേ ഇങ്ങിനെ പ്രസവിക്കുകയുള്ളൂ. വര്‍ഷത്തില്‍ അധിക മാസങ്ങളിലും എലികള്‍ പ്രസവിക്കുമത്രേ. അതില്‍ തണുപ്പ് കാലത്തെ പ്രസവത്തില്‍ മാത്രമാണ് കുട്ടികളുടെ എണ്ണം കുറയുക. നോര്‍മല്‍ പ്രസവത്തില്‍ മൂന്നു തൊട്ടു പന്ത്രണ്ടു കുഞ്ഞുങ്ങള്‍ക്ക് വരെ ഉണ്ടാകും.
തേങ്ങ ചിരകുന്നത് സംബന്ധിച്ച് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് എന്‍റെ പഴയ ഓര്‍മയാണ്. തേങ്ങാ ചിരകാനും അരക്കാനും രാത്രി പാടില്ല എന്ന് എവിടെയോ കേട്ട ഓര്‍മ എനിക്കുണ്ട്. പക്ഷെ ഇടയ്ക്കു എന്റെ വീട്ടില്‍ ചിരകുന്നത് കണ്ട ഓര്‍മയുമുണ്ട്. ആ ഓര്‍മയിലാണ് ആ രംഗം അത് പോലെ എഴുതിയത്.
ചിന്നന്‍ കോണി ഇറങ്ങി താഴെ വരുന്നത് രാത്രിയിലെ തേങ്ങാ ചിരകല്‍ പ്രതീക്ഷിച്ചല്ല. അവിടെ വീട്ടുകാര്‍ എന്ത് പറയുന്നു എന്നറിയാന്‍ വേണ്ടിയായിരുന്നു. തിരിച്ചു കയറാന്‍ നില്‍ക്കുന്ന സമയത്ത് യാദൃശ്ചികമായാണ് തേങ്ങ ചിരകുന്ന ശബ്ദം ചിന്നന്‍ കേള്‍ക്കുന്നത്. അത് പോലെ ,കൊണ്ട് പോയ തേങ്ങാ ചിരകിയത് മുഴുവന്‍ നങ്ങേലി തിന്നുകയുണ്ടായല്ലോ. രാത്രി നന്നായി വിശന്ന സമയത്ത് അടുക്കളയിലെ പച്ചക്കറി കൂടയുടെ അടുത്തേക്കാണ് പോയതെങ്കിലും, വെളുത്തു തൂങ്ങി കിടക്കുന്ന ഭക്ഷണത്തെ നിരസിക്കാന്‍ ചിന്നന്റെ വിശപ്പ് അനുവദിക്കുന്നുമില്ല.
എങ്കിലും ജ്വാലയുടെ നിര്‍ദ്ദേശം അവിടെ സന്ദര്‍ഭോചിതമായിരുന്നു. മഴ ശരിക്കും ആ രാത്രി പെയ്യിക്കാമായിരുന്നു എന്ന് ജ്വാല പറഞ്ഞപ്പോള്‍ എനിക്കും തോന്നി. അല്ലെങ്കില്‍ പുഴ കര കവിയാന്‍ പാടില്ലായിരുന്നു. യോജിക്കുന്നു. ഇനി എവിടേലും എഡിറ്റ് ചെയ്തു മഴ പെയ്യിക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ ..
വിശദമായ അഭിപ്രായത്തിനും നിരീക്ഷണത്തിനും വായനക്കും ഹൃദയം നിറഞ്ഞ നന്ദിയുണ്ട് ജ്വാല.
കഥാപാത്രങ്ങള്‍ മനുഷ്യരല്ലെങ്കിലും ഒരു ദുരന്തം അതിന്‍റെ സ്വാഭാവികമായ രീതിയില്‍ ഹൃദയഭേദകമായി തന്നെ പറഞ്ഞു. എങ്കിലും അവസാനം പ്രവീണ്‍ എന്തിനോടെങ്കിലും കൂട്ടിയോജിപ്പിക്കും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. ഒരു സന്ദേശം!? അത് കൊടുക്കാമായിരുന്നു അല്ലേ?
ReplyDelete"ഇതു പ്രകൃതിയാണ്. നിത്യ ജീവിതത്തില്‍ നാം അറിഞ്ഞും അറിയാതെയും പാത്രമാകുന്ന ഓരോ സംഭവങ്ങളിലും ചിലത് തളിര്‍ക്കപ്പെടുകയോ നുള്ളപ്പെടുകയോ ചെയ്യുന്നു"
ജോസു പറഞ്ഞ പോലെ ഒരു സന്ദേശം വേണമെങ്കില്‍ ആകാമായിരുന്നു. പക്ഷെ ഒന്ന് ചോദിച്ചോട്ടെ ആര്‍ക്കാണ് ഈ സന്ദേശം കൊടുക്കേണ്ടത് ? എഴുതിയ ഞാനും വായിച്ച വായനക്കാരനും ഈ കഥയ്ക്ക് ശേഷം ആ സന്ദേശത്തെ എങ്ങിനെ നോക്കി കാണുമെന്നു അറിയില്ല. ഒരു പക്ഷെ ഇല്ലാത്ത കരുണയുടെ പ്രഹസനമായി ആ സന്ദേശം വായിക്കപ്പെട്ടെക്കാം എന്നൊരു സംശയത്തിന്റെ മുകളില്‍ ആണ് അങ്ങിനൊരു സന്ദേശം കഥയില്‍ വേണ്ട എന്ന് വിചാരിച്ചത്.
Deleteഇപ്പോള്‍ തന്നെ നോക്കൂ, വായനക്കാരന് കിട്ടുന്ന സന്ദേശങ്ങള്‍ പലതാണ്. അതവരുടെ യുക്തിക്ക് വിട്ടു കൊടുക്കുന്നതല്ലേ നല്ലത്? എഴുത്തുകാരന്‍ എഴുതി വായിപ്പിക്കേണ്ട ഒന്നാകരുത് കഥയിലെ സന്ദേശം എന്ന നിലപാടാണ് എനിക്കുള്ളത്.
ജോസു ഇവിടെ എഴുതിയ ആ കമെന്റ് ഇഷ്ടമായി. ചിലതൊക്കെ പ്രകൃതിയില്‍ തളിര്‍ക്കപ്പെടുമ്പോള്‍ ചിലതൊക്കെ നുള്ളി മാറ്റപ്പെടുന്നു. സത്യമാണ് .. ഒന്നും നുള്ളി മാറ്റപ്പെടുന്നതിന് നമ്മള്‍ ഹേതുവാകാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
വിശദമായ വായനക്കും അഭിപ്രായത്തിനും നന്ദി ജോസൂ ..
എടാ,,പ്രവീ...ഇത് കൊലച്ചതിയാനെടാ !
ReplyDeleteഇനിയിപ്പോ ഒരു എലിയെ കൊല്ലാനും എനിക്ക് സാധിക്കാതെ വന്നിരിക്കുന്നു !
അവന്മാരുടെയൊക്കെ ഒരു ഫാക്യം....!
നല്ല അവതരണം..പ്രവീണ്‍
ആശംസകള്‍
അസ്രുസ്
അസ്രൂ ...നീ എന്തിനാ എലിയെ കൊല്ലാനായി നടക്കുന്നത് ? കൊല്ലാനായി മാത്രം ഒന്നിനെയും കൊല്ലാതിരിക്കുക.
Deleteവായനക്കും അഭിപ്രായത്തിനും നന്ദി അസ്രു ..
പ്രവീണ്‍
ReplyDeleteഎഴുത്ത് വളരെ നന്നായി. ഒരല്‍പം വേദന വായിക്കുന്നവരില്‍ ഉണര്‍ത്താന്‍ കഴിഞ്ഞു എന്നത് തന്നെയാണ് എഴുത്തിന്റെ വേദന. മനുഷ്യരുടെതല്ലാത്ത ലോകത്തെ കുറിച്ച് നമ്മള്‍ ഏറെയൊന്നും ചിന്തിക്കാന്‍ കഴിയാറില്ലല്ലോ
പിന്നെ ലളിതമായി ഒരു കുട്ടിക്കഥ പോലെ പറഞ്ഞു പോയി. അതൊരു കുറവല്ല ട്ടോ
ഒര കുട്ടി കഥ എന്ന സങ്കല്‍പ്പത്തില്‍ അല്ലായിരുന്നു ഞാന്‍ ഇത് എഴുതിയത്. ശരിക്കും പണ്ടത്തെ ഒരു ഓര്‍മയുണ്ട് ഈ കഥയ്ക്ക് പിന്നില്‍.,. വെള്ളത്തില്‍ മുങ്ങുന്ന നേരം എല്ലാവര്‍ക്കും ശ്വാസം മുട്ടും. അത് മനുഷ്യനായാലും എലിക്കായാലും. ഇവിടെ ചിന്നന്‍ ജീവനു വേണ്ടി കേഴുന്നില്ലെങ്കിലും അവസാന സമയം, പ്രാണന്‍ പോകുന്ന നേരത്ത് തകരയില്‍ മാന്തുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. ആ ശബ്ദം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു ...
Deleteവായനക്കും പ്രോത്സാഹനത്തിനും ഒത്തിരി നന്ദി നിസ്സാരാ ..
'ചിന്നന്‍ ഇന്ന് വളരെ സന്തോഷത്തിലാണ്. ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷം അവന് ഒരു കുഞ്ഞു പിറന്നിരിക്കുന്നു. നങ്ങേലിക്ക് പ്രസവ വേദന തുടങ്ങിയതിനു ശേഷം ചിന്നന്‍ പുറത്തേക്കൊന്നും പോകാറെ ഇല്ലായിരുന്നു. അവര്‍ക്ക് രണ്ടു പേര്‍ക്കും വേണ്ട അത്യാവശ്യ ഭക്ഷണ സാധനങ്ങളെല്ലാം ദിവസങ്ങള്‍ക്കു മുന്‍പേ തന്നെ ശേഖരിച്ചു വച്ചിരുന്നതിനാല്‍ പുറത്തു പോകേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല.'
ReplyDeleteഎന്റെ പ്രവീണേ തുടക്കം കാണുമ്പോൾ,വായിക്കുമ്പോൾ ഇതൊരു എലിക്കഥയുടെ ലക്ഷണമില്ലല്ലോ ? ഇനി ഈ ചിന്നനല്ലേ എലി ? മ്മടെ കഥാനായകൻ ?
' മറിഞ്ഞു വീണ പാത്രം തട്ടിന്‍പുറത്തു വേണ്ടുവോളം ശബ്ദം ഉണ്ടാക്കിയത് കൊണ്ടാകാം താഴെ താമസിക്കുന്ന വീട്ടുടമയും ഭാര്യയും എന്തൊക്കെയോ പറയാന്‍ തുടങ്ങിയിരിക്കുന്നു. അവരെന്താണ് പറയുന്നത് എന്ന് കേള്‍ക്കാനായി ചിന്നന്‍ പതിയെ കോണിയിറങ്ങി താഴെ എത്തി.'
ഹാവൂ സമാധാനമായി ചിന്നൻ തന്നെ നമ്മുടെ എലി.ഇനി ധൈര്യമായി തുടരട്ടെ....
'ഞാന്‍ പണ്ടേ പറയുന്നതാണ്, ഈ വീട് പൊളിച്ചു പണിയാനുള്ള കാലം കഴിഞ്ഞിരിക്കുന്നു എന്ന്. അതെങ്ങനെയാ! അച്ഛനും അമ്മയും മരിച്ചു കഴിഞ്ഞേ വീട് പൊളിക്കൂ എന്ന് പറഞ്ഞായിരുന്നല്ലോ നിങ്ങളുടെ കടുംപിടിത്തം. ഇപ്പൊ അവരൊക്കെ മരിച്ചിട്ടും ഇതിനൊരു തീരുമാനം എടുക്കാന്‍ പറ്റിയിട്ടില്ലന്നു വച്ചാല്‍ എന്താ ഇതിനൊക്കെ അര്‍ത്ഥം ? തട്ടിന്‍ പുറത്തും മേല്‍ഭാഗത്തും , മുഴുവന്‍ ചിതലരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി , എന്നാണാവോ എല്ലാം കൂടി ഇവിടെയുള്ള ആളുകളുടെ തലയില്‍ കൂടി നിലം പതിക്കുക ..'
ഇതെനിക്കിഷ്ടമായി, കാരണം നമ്മുടെ സംഭാഷണങ്ങളും അവർ കേൾക്കുന്നുണ്ടാവണമല്ലോ ? അല്ലേ.
'ഇന്നല്ലെങ്കില്‍ നാളെ ഈ തട്ടിന്‍പുറം പൊളിക്കപ്പെട്ടെക്കാം. അന്ന് നങ്ങേലിയെയും ഈ കുഞ്ഞിനേയും കൊണ്ട് താന്‍ എങ്ങോട്ട് പോകും എന്നോര്‍ത്തു കൊണ്ട് ചിന്നന്‍ ആശങ്കപ്പെട്ടു കൊണ്ടേയിരുന്നു.'
ഗൃഹനാഥന്റെ വേദന നീ നല്ല പോലെ പകർത്തി പ്രവീൺ.
'വളരെ കരുതലോട് കൂടി അവന്‍ മെല്ലെ മെല്ലെ തേങ്ങാ കഷ്ണത്തിന് അടുത്തെത്തി. പിന്നെയൊട്ടും കാത്തിരിക്കാന്‍ അവന്‍റെ വിശപ്പ് സമ്മതിച്ചില്ല. ആര്‍ത്തിയോടെ അതില്‍ കടിച്ചതും 'പ്ടെ' എന്നുറക്കെയൊരു ശബ്ദത്തില്‍ അവന്‍റെ വാലിനുമുകളില്‍ കൂടി എന്തോ വന്നടഞ്ഞു. അവന്‍ വേദന കൊണ്ട് പുളഞ്ഞു.'
ഹൗ..അത് കുറച്ച് കടുപ്പമായി പ്രവീൺ. സങ്കടമുണ്ട് ചിന്നാ നിന്റെ അവസ്ഥയാലോചിച്ച്.!
'അടുത്ത തവണ അയാള്‍ കുറെ നേരത്തെക്കായി ചിന്നനെ വെള്ളത്തില്‍ മുക്കിപ്പിടിച്ചപ്പോള്‍, ജീവന്‍ വെടിയുന്ന വെപ്രാളം കൊണ്ട് കൂട്ടിനുള്ളില്‍ അവന്‍ എന്തൊക്കെയോ ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു. ആ ശബ്ദ തരംഗങ്ങള്‍ കുമിളകളായി വെള്ളത്തിന്റെ ഉപരിതലത്തിലേക്ക് ഓരോരോന്നായി പാഞ്ഞു വന്നു കൊണ്ടേയിരുന്നു. ശ്വാസം മുട്ടിക്കൊണ്ടിരിക്കുന്ന ചിന്നന്‍ അവന്‍റെ നഖങ്ങള്‍ കൊണ്ട് ആ തകരക്കൂടിനുള്ളില്‍ ശക്തിയായി മാന്തുന്ന ശബ്ദം വെള്ളത്തിന് മുകളിലേക്കും കേള്‍ക്കാമായിരുന്നു.'
പ്രവീണേ ഭയങ്കര ഹൃദയസ്പർശിയായി പറഞ്ഞെടാ നീയീ എലിക്കഥ.
ഒരു അഭിപ്രായമുണ്ട്, ആദ്യം എലിയെ അടിസ്ഥാനമാക്കി എലി പറയുന്ന തരത്തിലുള്ള കഥ ആ മരണത്തോടെ കഴിയണമായിരുന്നു. അത് കഴിഞ്ഞും ആ ഉടമസ്ഥരുടെ വാക്കുകളും ചിന്തകളും ഉൾപ്പെടുത്തേണ്ടിയിരുന്നില്ല.
എന്തായാലും ഗംഭീരമായിട്ടുണ്ട്. ആശംസകൾ.
മന്വാ...സന്തോഷം ണ്ടടാ ...ഇയ്യ് ഇത്രേം വലിയ ഒരു അഭിപ്രായം എഴുതി ഇട്ടതിനു...ഇയ്യ് ഒരു വാക്കേ പറഞ്ഞിട്ടുള്ളൂ എങ്കിലും, അത് തുറന്ന അഭിപ്രായം ആയാല്‍ മാത്രം മതി എന്നേ ഞാന്‍ ആഗ്രഹിക്കാരുള്ളൂ ...
Deleteഉടമസ്ഥരുടെ മനോഭാവം കഥയില്‍ ആവശ്യമായി തോന്നിയത് കൊണ്ടാണ് ട്ടോ അങ്ങിനെ എഴുതിയത്.
പ്രവീ നീ ഒരു അഭിനവ വി ഡി രാജപ്പന്‍ ആകാന്‍ ഉള്ള സകല സ്കോപ്പും ഉണ്ട് കേട്ടോ സംഗതി ഉഷാറായി
ReplyDeleteഹാ..ഹാ..അഭിനവ വി ഡി ?? കൊള്ളാം ! എന്തായാലും സംഗതി ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം ..നന്ദി മൂസാക്കാ ...
Deleteനല്ല രചന..അഭിനന്ദനങ്ങള്‍ പ്രവീണ്‍..
ReplyDeleteനന്ദി ശ്രീ ..വായനക്കും പ്രോത്സാഹനത്തിനും ...
Deleteനല്ല ഭാവന. അവതരണവും നന്നായി. അഭിനന്ദനങ്ങള്‍ !!
ReplyDeleteവായനക്കും പ്രോത്സാഹനത്തിനും നന്ദി വിനോദ് ഭായ്...
Deleteഇത് മനുഷ്യരുടെ ജീവിതമായി സങ്കല്‍പ്പിച്ചാലും അതി ഗംഭീരമാവും..
ReplyDeleteസത്യം പറയാലോ ഈ കഥ ആര് വായിച്ചാലും ഉള്ളൊന്ന്‍ തേങ്ങും..
പ്രവീണ്‍, ഗംഭീരമായി..
അതെ ഫയാസ്. കഥാപാത്രങ്ങള്‍ മനുഷ്യനായാലും മൃഗമായാലും പക്ഷിയായാലും എല്ലാവരുടെയും കഥകള്‍ പലപ്പോഴും സമാനമാകാറുണ്ട്..
Deleteനന്ദി ഫയാസ് ഈ വായനക്കും അഭിപ്രായത്തിനും
ഭൂമിയുടെ അവകാശികള്‍
ReplyDeleteഅതെ..അങ്ങിനെയും ഒരു അവകാശവാദം ഉണ്ട്.
Deleteനല്ല ഭാവന.. ഇനിയിപ്പോള്‍ എലി വന്നാല്‍ കൊല്ലാനും പറ്റില്ലല്ലോ... വെളളത്തില്‍ മുക്കി കൊല്ലുന്നത് ആദ്യമായാണ് കേള്‍ക്കുന്നത് .വീട്ടിലൊക്കെ അടിച്ച് കൊല്ലാറാണ് പതിവ്..
ReplyDeleteഎലിയെ പേടിപ്പിച്ചു വിട്ടിട്ടുണ്ട് ഞാന്‍...,. പാവങ്ങളാണ് ... വെള്ളത്തില്‍ മുക്കി കൊല്ലുന്നത് ഒരിക്കല്‍ കണ്ടിട്ടുണ്ട്..ആ ഓര്‍മയിലാണ് ഈ കഥ എഴുതിയത് ...കൊല്ലുന്നതിനേക്കാള്‍ ഉപരി പലരും ഇതെന്തോ വലിയ സാഹസികതയായാണ് കാണുന്നത്. ഒരു തരം സാഡിസം ... അതാണ് എതിര്‍ക്കേണ്ടത് ...
Deleteവായനക്കും അഭിപ്രായത്തിനും നന്ദി സുനി..
ബൂലോകം മുഴുവന്‍ മൃഗമയം ആയല്ലോ! ഒരു നായക്കഥയും നായക്കവിതയും വായിച്ചതെ ഉള്ളൂ! ദേ ഇപ്പൊ എലിയും കൂടി!
ReplyDeleteസംഗതി എന്നെയും സെന്റി ആക്കിയല്ലോ, എന്നാലും ഞാന്‍ എലിയെ പിടിക്കും. പക്ഷെ കൊല്ലില്ല... ദൂരെ എവിടേലും കൊണ്ട് കളയും. എലിയെ പിടിക്കാതിരുന്നാല്‍ എലിപ്പനി പിടിപെട്ട് കൂടുതല്‍ പണിയാകും! അതാണ് കാര്യം!
പ്രവ്യെ നന്നായി എഴുതി ട്ടാ ... തുടരട്ടെ തുടരട്ടെ!
അതെ..വിഷ്ണു കൊട് കൈ...അഭിനന്ദനങ്ങള്‍ ...ആ ചിന്താഗതിയാണ് വരേണ്ടത്...കൊല്ലരുത്..പേടിപ്പിച്ചു വിട്ടോ വേണമെങ്കില്‍...,...
Deleteനന്ദി ട്ടോ ഈ വായനക്കും പ്രോത്സാഹനത്തിനും...
ചിന്നന്‍റെയും കുടുമ്പത്തിന്ന്‍റെയും ദാരുണമായ അന്ത്യം മനസ്സില്‍ എവിടെയൊക്കെയോ പിടച്ചില്‍ തീര്‍ത്തു. കൊന്ന വീട്ടുകാരന്‍ ഞാനായിരുന്നുവെങ്കില്‍ പോലും ഇങ്ങനെയൊരു സംഭവ വിവരണം വായിച്ചു കഴിഞ്ഞാല്‍ കണ്‍കോണില്‍ ഊറിയ ഒരിറ്റ് കണ്ണീര്‍ തുടച്ചു കളയുമായിരുന്നു.
ReplyDeleteപ്രിയപ്പെട്ട ആരിഫ്ക്കാ .. ഇത് വായിച്ചപ്പോള്‍ ആരിഫ്ക്കാക്ക് തോന്നി എന്ന് പറയുന്ന വിഷമം..അതിന്റെ എത്രയോ ഇരട്ടിയായിരുന്നു അന്ന് ആ എലിയെ കൊല്ലുന്നത് കണ്ട എനിക്കുണ്ടായത്... പുഴയുടെ അരികിലെ പറമ്പില്‍ മാങ്ങ പെറുക്കാന്‍ പോയ സമയത്താണ് അയാളെ കാണുന്നത്. എലിക്കൂടുമായി കടവത്തെക്ക് നടന്നു നീങ്ങുന്ന അപരിചിതനായ ഒരു കൂലി പണിക്കാരന്‍..,. അയാളുടെ വേഷം അതായിരുന്നു.
Deleteമാങ്ങ പെറുക്കി കൊണ്ടിരുന്ന ഞങ്ങള്‍ ഒരു കൌതുകത്തോടെ അയാളുടെ പിന്നാലെ കൂടി. കടവിലെത്തിയ ശേഷമായിരുന്നു അയാളുടെ ഉദ്ദേശ്യം ഞങ്ങള്‍ക്ക് മനസിലായത്. എലിയെ ഓരോ തവണയും വെള്ളത്തില്‍ മുക്കി പൊന്തിക്കുമ്പോഴും എലി തന്നെ തുറന്നു വിടുമെന്ന പ്രതീക്ഷയോടെ അയാളുടെ മുഖത്തേക്ക് നോക്കി കൊണ്ടേയിരുന്നു. അങ്ങിനെ ഒരുപാട് തവണ വെള്ളത്തില്‍ മുക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് വിഷമമായി ..ഞങ്ങള്‍ക്ക് ആ കാഴ്ച സന്തോഷം തരുമെന്ന് ഒരു പക്ഷെ അയാള്‍ കരുതിയിരിക്കാം. അങ്ങിനെയല്ലെന്നു ബോധ്യമായുടനെ അയാള്‍ വെള്ളത്തില്‍ കുറെ നേരം മുക്കി പിടിച്ചു.
എലിയുടെ നഖങ്ങള്‍ ആ തകരയില്‍ ഉറക്കെ മാന്തുന്ന ആ ശബ്ദം ഇന്നും എനിക്ക് ഓര്‍മയുണ്ട്.. ചത്ത എലിയെ പുഴയിലേക്ക് അയാള്‍ തുറന്നു വിട്ടപ്പോഴും കണ്ണുകളിലെ ആ ദയനീയത മാഞ്ഞിട്ടില്ലായിരുന്നു..
ഒരേയൊരിക്കല്‍ മാത്രം ഒരെലിയെ കെണിവച്ച് പിടിച്ചു. ദൂരെക്കൊണ്ടുകളയാമെന്ന് പറഞ്ഞപ്പോള്‍ അയലത്തെ പ്രസാദ് സമ്മതിച്ചില്ല. ഒരു കത്തിയെടുത്ത് കൂട്ടിനുള്ളില്‍ വച്ച് തന്നെ കുത്തിക്കുത്തിക്കൊന്നു. എലി രണ്ടുകയ്യും കൂപ്പി ദയയ്ക്കായി യാചിക്കുന്നതുപോലെ നിന്ന് കരഞ്ഞു. ഞാന്‍ സങ്കടപ്പെട്ട് അവിടെ നിന്ന് പോയി. പിന്നെ ആ ഓര്‍മ്മ വന്നത് ഗുജറാത്ത് കലാപത്തിനിടയില്‍ ഒരു സഹോദരന്‍ കൈകൂപ്പി ജീവനുവേണ്ടി കേഴുന്ന ആ പ്രസിദ്ധമായ ഫോട്ടോ കണ്ടപ്പോഴാണ്. എലിയായാലും മനുഷ്യനായാലും ജീവനോടുള്ള കൊതി. ദൈവമേ അറിഞ്ഞുകൊണ്ട് ഒരു ജീവിയെപ്പോലും കൊല്ലാനിടവരരുതെ. (അതേ ഗുജറാത്തില്‍ ഒരു ആശ്രമമുണ്ട്. അവിടെ ഒരു കുടിലില്‍ ഇപ്പോഴും ഒരു ചവണയും കൂടും കാണാം. കുടിലിലേയ്ക്ക് വരുന്ന ക്ഷുദ്രജീവികളെ നോവിക്കാതെ പിടിച്ച് ദൂരെ കാട്ടില്‍ കൊണ്ട് കളയാന്‍ ഒരു മനുഷ്യന്‍ ഉപയോഗിച്ചിരുന്നതാണ് ആ ഉപകരണങ്ങള്‍. അതിന്റെ ഉടമസ്ഥന്‍ അഹിംസാവാദത്തിന്റെ അപ്പോസ്തലനായിരുന്ന ഗാന്ധിജി ആയിരുന്നു)
ReplyDeleteഅജിത്തേട്ടാ ...സത്യമാണ് പറഞ്ഞത് ...ജീവനു വേണ്ടി കേഴുന്നത് മനുഷ്യനായാലും ജീവികളായാലും അതിന്‍റെ കണ്ണുകളിലെ ദയനീയത ഏതൊരു ക്രൂരന്റെയും മനസ്സലിയിപ്പിക്കും. എന്നിട്ട് പോലും ഒരു ജീവനെ കൊല്ലുകയാണെങ്കില്‍ അയാളെ വിളിക്കേണ്ട പേര് എന്താണെന്നു എനിക്കറിയില്ല. നമ്മള്‍ സാധാരണയായി കൊല്ലാറുള്ളത് കൊതുക്, പാറ്റ പോലെയുള്ള ജീവികളെയാണ്...അവരുടെയൊന്നും കണ്ണുകളിലേക്കു നോക്കാന്‍ പലപ്പോഴും നമുക്ക് സാധ്യമാകാറില്ല എന്നത് കൊണ്ടായിരിക്കാം അത്തരം ജീവികളോടു നമുക്ക് യാതൊരു കരുണയും തോന്നാത്തത് ..
Deleteഇവിടെ എലിയെ പിടിക്കുന്നവര്‍ കൊല്ലുക എന്നതിലുപരി അതിലൊരു ആനന്ദം കൂടി കണ്ടെത്തുന്നതായി തോന്നിയിട്ടുണ്ട്. എലിയില്‍ നിന്നുള്ള നാശത്തെയാണ് അവര്‍ എതിര്‍ക്കുന്നത് എങ്കില്‍ എലി വരാതിരിക്കാനുള്ള വഴിയാണ് നോക്കേണ്ടത്. ഒരു കാര്യം ഉറപ്പ് . ഒരു വട്ടം എലിയെ പിടിച്ച ശേഷം അതിനെ വീട്ടിനു പുറത്താക്കി തുറന്നു വിട്ടാല്‍ അത് പിന്നൊരിക്കലും ആ വഴി ഒരു ശല്യമായി വരില്ല.
ഒരു തവണ എലിയെ കിട്ടിയപ്പോള്‍ ഞാനിത് പരീക്ഷിച്ചതാണ്. കൂട്ടില്‍ കിടക്കുന്ന എലിയെ കുറെ ചീത്തയങ്ങു പറഞ്ഞു. അവനു കഴിക്കാന്‍ ഒരു ചെറിയ തേങ്ങാ കഷ്ണവും കൊടുത്ത്..പക്ഷെ കഴിച്ചില്ല. കൂട് തുറന്നു വിട്ടപ്പോള്‍ അവനോരോട്ടം ഓടിയിട്ടുണ്ട്..അത് കണ്ടപ്പോള്‍ ഒരു കാര്യം ഉറപ്പായി,. ഇനി അവന്‍ ആ വഴി വരികയെ ഇല്ല .
ഗാന്ധിജിയെ കറന്‍സിയില്‍ മാത്രം സ്നേഹിക്കുന്ന ഒരു നാടായി ഇന്ത്യ പൂര്‍ണമായും മാറിയിട്ടില്ലെങ്കില്‍ ഇനിയും അദ്ദേഹത്തിന്‍റെ ആദര്‍ശങ്ങളെ നമുക്ക് നോക്കി പഠിക്കാവുന്നതെയുള്ളൂ ...
നന്ദി അജിത്തേട്ടാ ..നല്ലൊരു കുറിപ്പ് സമ്മാനിച്ചതിന്....
ഭൂമിയുടെയവകാശികൾ മനുഷ്യർ മാത്രമല്ല. അതറിയാത്തവർ മനുഷ്യർ മാത്രം. കൊന്നും തിന്നും, വെട്ടിയും നിരത്തിയും അവർ ഹിസ്റ്റീരിയ ബാധിച്ചതു പോലെ അലയുകയാണ്. എന്തിനോ വേണ്ടി. അവിടെ നിസ്സാരപ്പെട്ട ഒരെലിക്കെന്ത് കാര്യം...?
ReplyDeleteടോം ആൻഡ് ജെറി എന്നും എന്റെ പ്രിയപ്പെട്ടാ കാർട്ടൂൺ...
അതെ നവാസ്..മനുഷ്യന്‍ നെട്ടോട്ടമോടുകയാണ് ..എന്തിനൊക്കെയോ വേണ്ടി....ആ ഓട്ടത്തിനിടയില്‍ ആരില്ലാതായാലും അവനതൊരു വിഷയമേ അല്ല. അങ്ങിനെ നോക്കുമ്പോള്‍ എലി ഒരു നിസ്സാരന്‍ തന്നെ.
Deleteനന്ദി നവാസ്.
വളരെ നന്നായി. നല്ല ചിന്തയും ഉദ്ദേശശുദ്ധിയും. :)
ReplyDeleteമൂന്നാമതൊരാളുടെ വീക്ഷണകോണില്‍ നിന്നു പറയുന്നതിനെക്കാള്‍ ചിന്നന്റെ മാത്രം ചിന്തകളിലൂടെയും കാഴ്ചകളിലൂടെയും പറഞ്ഞിരുന്നെങ്കില്‍ വളരെ കൂടുതല്‍ അനുഭവവേദ്യമായേനെ.
വായനക്കും അഭിപ്രായത്തിനും നന്ദി വിനോജ് ഭായ് ...മൂന്നാമാതോരാളായി പറയണം എന്ന് ആദ്യം കരുതിയിരുന്നില്ല. പക്ഷെ ആ ഫോര്‍മാറ്റില്‍ അതിനു മുന്നേ രണ്ടു മൂന്നു കഥകള്‍ പറഞ്ഞവസാനിപ്പിച്ചത് കൊണ്ടാണ് ഇത്തവണ ഇങ്ങിനെയാകാം എന്ന് പരീക്ഷിച്ചത്...എന്തായാലും നിര്‍ദ്ദേശത്തെ മാനിക്കുന്നു. അത് ശരിയാകാം എന്ന് തന്നെ ഞാന്‍ കരുതുന്നു..
Deleteകൊള്ളാം ചേട്ടായി.. നന്നിയിരിക്കുന്നു... ഒരു എലിയുടെ വേദന അത് വയനകാരിലെക്കും എത്തിക്കാന്‍ കഴിഞ്ഞു... നമ്മള്‍ ഓരോ മരത്തെയും മൃഗത്തെയും കൊല്ലുമ്പോള്‍ ഇതൊന്നും ചിന്തികരെ ഇല്ല.ആശംസകള്‍
ReplyDeleteഎന്തിനെയും നശിപ്പിക്കുന്നതിനും കൊല്ലുന്നതിനും മുന്നേ രണ്ടു തവണ ആലോചിക്കുക, അതിനെ പുനര്‍ നിര്‍മ്മിക്കാനോ പുനര്‍ജീവിപ്പിക്കാനോ നമുക്ക് സാധിക്കുമോ ഇല്ലയോ എന്ന്..
Deleteനന്ദി റോബിന്‍, ഈ വായനക്കും അഭിപ്രായത്തിനും.
ഇന്നലെ വായിച്ചിരുന്നു.. കമന്റിടാന്‍ പറ്റിയില്ല...
ReplyDeleteകഥ മനോഹരമായി... ചിന്നന്റെ വേദനകള്‍ ഭംഗിയായി പറഞ്ഞു... കണ്ണ് കനയിക്കും വിധം... അഭിനന്ദനങ്ങള്‍...
ഷബീര്‍....,...ഈ വായനക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു....വീണ്ടും കാണാം ...
Deleteപ്രവീണ്‍,
ReplyDeleteസാഹചര്യങ്ങള്‍ കൊണ്ട്, പണ്ടെങ്ങോ മതിയാക്കിപ്പോയ ബ്ലോഗുവായന വീണ്ടും തുടങ്ങണമെന്ന ആഗ്രഹവുമായിട്ടാണ് ഈ വരവ്. ആദ്യമായിട്ടാണിവിടെ. പക്ഷേ, കഥ വായിച്ചപ്പോള്‍ അസൂയ തോന്നി. ഞാന്‍ കഥയെഴുതാറില്ല. പക്ഷേ, എപ്പഴോ ഒരിക്കല്‍ എലിയുടെ കോണില്‍ക്കൂടി ഒരു കഥ എന്റെ മനസ്സിലൂടെ കടന്നുപോയത് എഴുതിപ്പകുതിയാക്കി ഡ്രാഫ്‌റ്റ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. എന്തായാലും ഇത്രയും ഭംഗിയായി പറയാനാവുമായിരുന്നെന്ന് തോന്നുന്നില്ല.
സന്തോഷവും അഭിനന്ദനങ്ങളും അറിയിക്കട്ടെ.
പ്രിയപ്പെട്ട ശിഹാബ് ..
Deleteകഥകള്‍ ഒരിക്കലും പകുതിക്ക് വച്ച് പറഞ്ഞു നിര്‍ത്തുന്നതിനോടും എഴുതി നിര്‍ത്തിന്നതിനോടും ഞാന്‍ യോജിക്കുന്നില്ല ട്ടോ ..താങ്കള്‍ ആ കഥ എഴുതുക തന്നെ ചെയ്യണം ... ഭംഗിയും ഭംഗിയില്ലായ്മയും അതിലൊരു വിഷയമേ അല്ല. അതൊക്കെ വായനക്കാരന്റെ ഔചിത്യം പോലെ നടക്കട്ടെ ... ചിന്തകളുടെ തടവറയായി മനസ്സിനെ മാറ്റരുത്.. ആ കഥ എഴുതി കഴിഞ്ഞാല്‍ വായിക്കാന്‍ എനിക്കും അവസരം തരിക. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
വായനക്കും പ്രോത്സാഹനത്തിനും നന്ദി ...
പാവം ചിന്നൻ, നല്ല ചിന്തകളുടെ പ്രതിഫലനമാണ് ഇക്കഥ..
ReplyDeleteവളരെ മനോഹരമായി......ആശംസകള്
നന്ദി രൈനി ..
Deleteചിന്നനും ഭൂമിയുടെ അവകാശിയാണ്...പക്ഷേ... നന്നായി എഴുതി; ആശംസകൾ..!
ReplyDeleteഹി ഹി..എന്താ ഒരു പക്ഷേയില്‍ നിന്നത് ? എതിരഭിപ്രായം ഉണ്ടോ ...ഹി ഹി..
Deleteവായനക്കും പ്രോത്സാഹനത്തിനും നന്ദി....
നന്നായി പ്രവീ. തന്റെ എഴുത്ത് വളരെ മെച്ചപ്പെട്ടൂ. ഈയിടെ ആന്റ് ബുള്ളി എന്ന കാർട്ടൂൺ ചിത്രം കാണുകയുണ്ടായി. ചെറുപ്പത്തിൽ ഉറുമ്പുകളെ പിടിച്ച് മുറിക്കുകയും, കൂട്ടിൽ വെള്ളമൊഴിച്ചും ഒക്കെ കളിച്ചതിനോടൊക്കെ പശ്ചാത്താപം തോന്നിപ്പോയി. അതുപോലൊന്നായി ഇതും.
ReplyDeleteആന്റി ബുള്ളിയോ ..എങ്കില്‍ ആ സിനിമ ഒന്ന് കാണണമല്ലോ .. ശരിയാണ് സുമോ, നമ്മള്‍ ചെറുപ്പത്തില്‍ എന്തൊക്കെയോ വിക്രസുകള്‍ അങ്ങിനെ കാണിച്ചിട്ടുണ്ട്. ഇപ്പൊ ഓര്‍ക്കുമ്പോള്‍ വല്ലാത്തൊരു കുറ്റബോധം.
Deleteസുമോ...നന്ദി ഈ വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും
ഹഹഹ.. അങ്ങിനെ പെട്ടിയില്‍ ഒരുപാട് കാലം ഇരുന്ന ശേഷം ചിന്നന്‍ റിലീസ് ആയി അല്ലേ....
ReplyDeleteഇതാ ദാസാ പറയുന്നേ ഓരോന്നിനും ഓരോ സമയം ഉണ്ട് എന്ന്...
മനോഹരമായ ഒരു ചിന്ത...
ഒരു മരണം കാത്ത് കഴിയുന്ന ഒരു എലിയുടെ നൊമ്പരങ്ങള്‍ ...
മനുഷ്യന്റേതു പോലെ ഓരോ ജീവിക്കും വികാര വിചാരങ്ങള്‍ ഉണ്ടാവാം...
മികച്ച വ്യത്യസ്തമായ രചന... ആശംസകള്‍
ഹാ ..ഹാ.ഹ ...അതെ..എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. കുറെ കാലം പെട്ടിയില്‍ കിടന്നു ചിന്നന്‍. ,. വികാര വിചാരങ്ങള്‍ മനുഷ്യന് മാത്രമല്ല ജീവികള്‍ക്കും ഉണ്ട് എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.
Deleteഈ പ്രോത്സാഹനത്തിനും അഭിപ്രായത്തിനും ഒത്തിരി നന്ദി അബ്സര്‍ ഭായ് ..
ന്‍റെ പ്രവീ....മനുഷ്യനെ രാവിലെ തന്നെ സെന്റി ആക്കിയല്ലോ....
ReplyDeleteവീട്ടില്‍ വിളിച്ചു പറയട്ടെ....ഇനി പിടിക്കുന്ന എലികളെ ഒന്നും കൊല്ലണ്ട....ദൂരെ കൊണ്ട് കളയാന്‍...:)
ആ പുണ്യം പ്രവിക്കിരിക്കട്ടെ..!! :)
ഒരുപാട് ഇഷ്ടമായി.....
ചിന്നന്‍ എന്ന് കേട്ടപ്പോള്‍....ഫ്രണ്ട്സ് സിനിമ ഓര്‍ത്തു പോയി....അതിലെ ചിന്നനും ഒരു മിണ്ടാപ്രാണി ആണല്ലോ.....
ആശംസകള്‍....പ്രിയ കൂട്ടുകാരാ....
എലികളെ കൊല്ലേണ്ട കാര്യമില്ല. ഒന്ന് പേടിപ്പിച്ചു വിട്ടാല്‍ മതി...അജിത്തെട്ടനോട് ആ കഥ ഞാന്‍ പറഞ്ഞിട്ടുണ്ട്...അങ്ങിനെ പേടിപ്പിച്ചു വിട്ട എലി പിന്നീട് ആ വീട്ടില്‍ ശല്യമുണ്ടാക്കാനായി വരില്ല.
Deleteനന്ദി ലിബി ..
ഇഷ്ടമായി ഈ വലിയ വേദനയുള്ള ചെറിയ ജീവികളുടെ കഥ.
ReplyDeleteഹൊ ഇനി ഇപ്പൊ എലിയെ വളർത്തേണ്ടി വരുമോ
ഒരു ജീവിയോടു കരുണ കാണിക്കുന്നതിന് ആ ജീവിയെ വളര്‍ത്തേണ്ട കാര്യമില്ല. ഇനി വളര്‍ത്തുന്ന ജീവികളോടു നമ്മള്‍ കരുണ കാണിക്കുന്നുണ്ടോ ? അതുമില്ല. മനുഷ്യന്‍ ലോകം കണ്ട ഏറ്റവും വലിയ അവസര വാദിയാണ് ഷാജു..എല്ലാം അവന്റെ താല്‍പ്പര്യത്തിനു അനുസരിച്ച് മാത്രം നടക്കാന്‍ ആഗ്രഹിക്കുന്നു. അവിടെ മറ്റുള്ളവര്‍ ആരുമല്ല.
Deleteവായനക്കും അഭിപ്രായത്തിനും നന്ദി ഷാജു...
ചിന്നന്‍ ഒരു എലി എന്നതിനപ്പുറം മനസിലേക്ക് നുഴഞ്ഞു കയറുന്ന പ്രതീതി ഉണ്ടാക്കിയതില്‍ അഭിമാനിക്കാം. ആശംസകള്‍
ReplyDeleteകണ്ണൂരാനെ ... ഈ വായനക്കും പ്രോത്സാഹനത്തിനും നന്ദി അറിയിക്കുന്നു ...
Deleteഭാവന കൊള്ളാം..
ReplyDeleteപടോ ....നന്ദി ...
Deleteനൊമ്പരമുണര്‍ത്താന്‍ കഴിഞ്ഞ രചന. “ചിന്നന്‍ കൂട്ടില്‍ നിശബ്ദനായി വീണു കിടന്നു.” ഇവിടെ വച്ച് കഥ തീര്‍ക്കുകയായിരുന്നു മനോഹരം എന്നെനിക്കുതോന്നി.
ReplyDeleteചിന്നന്‍ കൂട്ടില്‍ വീണു കിടന്നു എന്ന് പറയുന്നിടത്ത് ചിന്നന്‍ സത്യത്തില്‍ മരിച്ചിരിക്കുന്നു. ജീവിതത്തില്‍ പ്രതീക്ഷയില്ലാത്ത ജീവനുകള്‍ ശവങ്ങളാണ്. ആ ഒരവസ്ഥയില്‍ പോലും ചിന്നന്‍ മനുഷ്യന്‍റെ മറ്റൊരു ക്രൂര വിനോദത്തിനു ഇരയാകുന്നു എന്നത് പറയേണ്ടി വന്നതിനാലാണ് കഥ ഞാന്‍ വീണ്ടും തുടര്‍ന്നത്.. പക്ഷെ, ചിന്നന്‍ ഒരിക്കലും ജീവന് വേണ്ടി കേഴുന്നില്ല. നങ്ങേലിയുടെയും കുഞ്ഞിന്റെയും വേര്‍പാടിനോളം വേദന മരണത്തിനു സമ്മാനിക്കാനില്ല എന്ന വിശ്വാസം ചിന്നനുണ്ടായിരുന്നിരിക്കാം...
Deleteവായനക്കും തുറന്ന അഭിപ്രായത്തിനും നിര്‍ദ്ദേശത്തിനും ഹൃദയം നിറഞ്ഞ നന്ദി ..
ഇനിയൊരു എലിയെ കാണുമ്പോള്‍ പ്രവീണിനെ ഓര്‍മ്മവരും, കൊല്ലാതെ വിടാന്‍ തോന്നും. കഥ നന്നായി പ്രവീണ്‍...
ReplyDeleteപണ്ട് തട്ടിപുറത്ത് സൂക്ഷിച്ചിരുന്ന ചെറുതല്ലാത്തൊരു പുസ്തകശേഖരമുണ്ടായിരുന്നു വീട്ടില്‍., ഉപ്പയുടെ കണ്ണില്‍ ആ വീട്ടിലേറ്റവും വിലപിടിപ്പുള്ളവ. അതിലെ കുറേ പുസ്തകങ്ങള്‍ ഒരുദിവസം എലി കരണ്ടു, എലി കരണ്ടത് പുസ്തക താളുകളായിരുന്നെങ്കിലും കൊണ്ടത് ഉപ്പാടെ ഹൃദയത്തിലാണ്. വേദനകൊണ്ട് പുളഞ്ഞ ഉപ്പ പ്രതികാരം വീട്ടി, എലിവിഷം വെച്ച് കൊന്ന എലികളെ മുറ്റത്ത് കൊടുന്ന് കൂട്ടിയിട്ടു. അവയുടെ അടയാത്ത കണ്ണുകളിലപ്പോഴുണ്ടായിരുന്ന ആ ദയനീയഭാവമാണ് ഇത് വായിക്കുമ്പോഴെന്‍റെ മനസ്സില്‍ തെളിഞ്ഞത്.
ങേ,,,അപ്പൊ ഞാനും എലിയും ഒരു പോലെയായോ...ഹി ഹി..ചുമ്മാ ചോദിച്ചതാണ് ട്ടോ...അങ്ങിനെയെങ്കിലും ആ എലിയെ കൊല്ലാതെ വിട്ടാല്‍ മതി....
Deleteഎവിടെയോ ആരോ പറഞ്ഞു കേട്ടിട്ടുണ്ട്...ഒരു ജീവിയേയും ഭക്ഷണ സാധനത്തില്‍ വിഷം വച്ച് കൊല്ലരുതെന്ന്..എലികള്‍ക്ക് ആ പുസ്തകത്തിന്‍റെ വില അറിയില്ലല്ലോ ...അവറ്റങ്ങള്‍ അതിന്റെ ജന്മ വാസന കാണിച്ചു എന്ന് മാത്രം...ഉപ്പയെയും കുറ്റം പറയാനാകില്ല...ഉപ്പയുടെ ആ സമയത്തെ ദ്വേഷ്യം എലികളുടെ ജീവനെടുക്കാന്‍ മാത്രം വലുതായിരുന്നിരിക്കാം ..ആ തെറ്റ് ഈശ്വരന്‍ പൊറുത്തു കൊടുക്കട്ടെ.
നന്ദി ഇലഞ്ഞിപ്പൂക്കള്‍ ...
എലിയ്ക്കും ഒരു മനസ്സുണ്ടാവും അല്ലെ ,നമ്മള്‍ കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ ദയനീയമായ ഭാഷയില്‍ അത് പറയുന്നുണ്ടാവും "എന്നെ കൊല്ലരുതേ " എന്നൊക്കെ . ഈ കഥ വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് "ഭൂമിയുടെ അവകാശികള്‍ "എന്ന കഥയാണ് . എല്ലാ ജീവികളും ഭൂമിയുടെ അവകാശികള്‍ തന്നെ , മനുഷ്യന് ശല്യമാകുന്നു എന്നു തോന്നുമ്പോള്‍ അവയെ തടയാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ തേടാം .പക്ഷേ കൊന്നു രസിക്കുന്നത് പാപം തന്നെ . വളരെ നല്ല കഥ പ്രവീണ്‍ .
ReplyDeleteഎല്ലാ ജീവ ജാലങ്ങള്‍ക്കും ഒരു മനസ്സ് ഉണ്ടെന്നു വിശ്വസിക്കുന്നു . അവര്‍ക്കുമൊരു ഭാഷയുണ്ട്..ഹൃദയത്തിന്റെയും കരുണയുടെയും ഭാഷയില്‍ അത് കേള്‍ക്കാന്‍ നമ്മള്‍ ശ്രമിച്ചാല്‍ കേള്‍ക്കാന്‍ സാധിക്കുകയും ചെയ്യും.
Deleteഭൂമിയുടെ അവകാശികള്‍ ഞാന്‍ വായിച്ചിട്ടില്ല. വായിക്കണം ഇനി ..
വായനക്കും പ്രോത്സാഹനത്തിനും നന്ദി വിനീത ..
വളരെ മനോഹരമായ അവതരണം ആദ്യമെ അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ ഈ മികച്ച സൃഷ്ടിക്ക്.,.,ഇത് വായിച്ചു തീര്‍ന്നപ്പോള്‍ മനസ്സില്‍ ഒരു നൊമ്പരം അറിയാതെ മുളപോട്ടിയോ ? അറിയില്ല ,ഇത് ചിന്നന്റെ മാത്രം കഥയല്ല നാം ഓരോരുത്തരുടെയും ജീവിതവുമായി ബന്ധ മുണ്ടിതിന്,.,ഓരോ ജീവനും ജീവിക്കും അതിന്‍റെതായ മൂല്യമുണ്ട് , ഹോളി ഖുറാനില്‍ ഒരു വാക്യമുണ്ട് (فبيييييي الاي ربكما ثوهادثيبان )ഫബിയയ്യി ആലായി രെബ്ബിക്കുമാ തുഹാത്ടി ബാന്‍ (ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ ദ്ര്ഷ്ടാന്ത മുണ്ട് )
ReplyDeleteതീര്‍ച്ചയായും ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട് ... ദൈവം മനുഷ്യന് മറ്റു ജന്തു ജാലങ്ങളെ അപേക്ഷിച്ച് ചിന്താ ശേഷി കൂടുതല്‍ കൊടുത്തിട്ടും അവനതു പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് കഷ്ടം. സത്യത്തെ തേടിയുള്ള അന്വേഷണം തുടങ്ങേണ്ടത് പ്രകൃതിയില്‍ നിന്നാണ്. പക്ഷെ മനുഷ്യന്‍ പ്രകൃതിയോടു എന്താണ് ചെയ്യുന്നത് ?
Deleteപരിസ്ഥിതിയുടെ സന്തുലിതാവസ്ഥ മനുഷ്യനല്ല നിയന്ത്രിക്കേണ്ടത് ...
വായനക്കും അഭിപ്രായത്തിനും നന്ദി അസിഫ് ..
പ്രിയ പ്രവീണ്‍ ,
ReplyDeleteപുട്ടിനു പീര എന്നാ പോലെ ഇടയ്ക്കിടയ്ക്ക് ( വലിയ ഇടവേളകള്‍ ഇല്ലാതെ ) എന്റെ ഡാഷ് ബോര്‍ഡില്‍ "എന്‍റെ തോന്നലുകളുടെ" ഓരോ പോസ്റ്റും ദിവസേന തെളിയുമ്പോള്‍ ആലോചിച്ചിട്ടുണ്ട് ഈ പയ്യന് വേറെ ഒരു ജോലിയും ഇല്ലേ എന്ന്. പലതും വായിക്കാതെ വിട്ടിട്ടും ഉണ്ട്. അങ്ങിനിരിക്കെയാണ് മരുഭൂമിയില്‍ ഒരിക്കലൊരു അസ്ഥികൂടം കണ്ട പോസ്റ്റു വായിക്കുന്നത് ( പേര് മറന്നു പോയി) അതിനു ശേഷം തന്റെ പോസ്റ്റുകള്‍ വായിക്കും പക്ഷെ കമന്റ് ഇടാറില്ല. ( പൊതുവേ ഞാനൊരു പിശുക്കന്‍ ആണ് ) പിന്നെ ഒരു തവണ കമന്റ് ഇട്ടാല്‍ വീണ്ടും വീണ്ടും കമന്റ് ഇടണമല്ലോ തന്റെ പോസ്റ്റുകളില്‍ എന്നൊരു മടി ചിന്തയും ഉണ്ടായിരുന്നു, എന്നാല്‍ ഈ ചിന്നന്‍ കഥ വായിച്ചപ്പോള്‍ അഭിപ്രായം എഴുതുവാതിരിക്കുവാന്‍ കഴിയുന്നില്ല. കഥയുടെ 'കാമ്പ്' വായനക്കാരനില്‍ എത്തിക്കുവാന്‍ പ്രവിയുടെ എഴുത്തിനും ഭാഷക്കും കഴിഞ്ഞു . അഭിനന്ദനങ്ങള്‍..! പക്ഷെ , ചിന്നന്‍ എന്നാ എലിയുടെ 'എലിപ്രഭാവം' കുറച്ചു കൂടി വ്യക്തമായി അവതരിപ്പിക്കമായിരുന്നു. അതിലൊന്ന് ഒരു എലി രാത്രി കാലങ്ങളില്‍ സഞ്ചരിക്കുന്ന രീതി. അവ എപ്പോഴും ഒരു മൂലയില്‍ കൂടി മാത്രമേ സഞ്ചരിക്കൂ... ഒന്നുകില്‍ ചുവരിനോട് ചേര്‍ന്ന്, അല്ലെങ്കില്‍ വീടിന്‍റെ കഴുക്കൊലുകളുടെ ഇടയില്‍ ഊര്‍ന്ന്. അതുപോലെ കോണിയിറങ്ങുമ്പോള്‍ അതിന്‍റെ ചലനം കുറച്ചു സൂക്ഷ്മമായി എഴുതാമായിരുന്നു. ചിന്നന്‍ തുള്ളിച്ചാടി പാത്രം തട്ടി താഴെയിട്ടു എന്ന പ്രയോഗം അത്ര വിശ്വസയോഗ്യമാകുന്നില്ല. ശരിയല്ലേ ? വേറെ ഏതെങ്കിലും രീതിയില്‍ അവിടെ പാത്രം വീഴിക്കാമായിരുന്നു. അവിടെ കൃത്രിമത്വം കാണുന്നു. ഒരെലി പാത്രം താഴെയിടുന്നത് അതിന്‍റെ ചട്ടം പിഴച്ചാല്‍ അല്ലെങ്കില്‍ ആഹാരസാധങ്ങള്‍ ധൃതിയില്‍ തിരയുമ്പോള്‍ ആണ്. അത്തരം കാര്യങ്ങളില്‍ കൃത്രിമത്വം മുഴച്ചു കാണുന്നു. കുറച്ചു സ്വാഭാവികത ആകാമായിരുന്നു. പിന്നീട് , മറ്റൊരു കൃത്രിമത്വം എനിക്ക് തോന്നിയ ഒരു ഭാഗം , മുകളിലേക്ക് കയറിപ്പോയ മനുഷ്യന്‍ നിമിഷനേരം കൊണ്ട് പെണ്ണെലിയെയും കുഞ്ഞിനേയും കൊന്നു കൊണ്ട് വന്നതിനാല്‍ ആണ്. എപ്പോഴെങ്കിലും വടികൊണ്ട് എലിയെ തല്ലുവാന്‍ പോയിട്ടുണ്ടോ ? എന്‍റെ അനുഭവത്തില്‍ ഒരു ചുണ്ടെലിയെ വളരെ പെട്ടെന്ന് തല്ലിക്കൊല്ലുവാന്‍ സൂപ്പര്‍മാനുപോലും കഴിയുമോ എന്ന് സംശയം. അത് പോലെ കഥാവസാനം എലിയില്‍ നിന്നും മനുഷ്യനിലേക്ക് കഥപറച്ചില്‍ വഴുതി വീണതും ശരിയായോ എന്ന് മനുവിന്റെ സംശയം എനിക്കും.
എന്നാലും പ്രവീണിന്റെ ഈ ഭാഷ , കയ്യടക്കം , എല്ലാം അഭിന്ദനാര്‍ഹം. എലിയുടെതായി ചെറുതെങ്കിലും ഒരു വേദന തരുവാന്‍ ഈ കഥാ ഭാഷ്യത്തിനു കഴിയുന്നു...! ഇനിയും എഴുതുക വല്ലപ്പോഴും ഇതുപോലെ വരാം ( എപ്പോഴും പ്രതീക്ഷിക്കേണ്ട ) :)
ഹി ഹി...അംജത് ഭായ്.... പുട്ടിനു പീരയോ ...?? ഞാന്‍ പണ്ട് ഒരു മാസം കുറെയേറെ പോസ്റ്റുകള്‍ എഴുതിയിട്ടിരുന്നു എന്നത് സത്യം. പക്ഷെ ഇപ്പോള്‍ മാസത്തില്‍ ഒന്നോ രണ്ടോ പോസ്റ്റുകളെ എഴുതുന്നുള്ളൂ ട്ടോ .
Deleteമരുഭൂമിയിലെ ആ കഥയുടെ പേര് "മേല്‍വിലാസമില്ലാതെ ഉറങ്ങുന്നവര്‍ " എന്നായിരുന്നു ..
അപ്പൊ കമെന്റ് തരാന്‍ പിശുക്കുണ്ടെങ്കിലും വായനയില്‍ പിശുക്കില്ല എന്ന് സാരം. അത് മതി..ധാരാളം...
ഇനി നമുക്ക് വിഷയത്തിലേക്ക് വരാം. ചിന്നന്‍ വളരെ മനസ്സിരുത്തി നിരീക്ഷിച്ചിട്ടാണ് വായിച്ചു തീര്‍ത്തത് എന്ന് താങ്കളുടെ കമെന്റ് കണ്ടപ്പോള്‍ മനസിലായി. ഈ കമെന്റ് ഇനിയുള്ള എന്‍റെ എഴുത്തിനെ കൂടുതല്‍ നന്നാക്കാനുള്ള പ്രോത്സാഹനമാണ്. എങ്കിലും എന്‍റെ വിശദീകരണം കൂടി ഞാന്‍ ഇവിടെ പറയുന്നു.
ചിന്നന്‍ തുള്ളിച്ചാടിയപ്പോള്‍ പാത്രം വീണു എന്ന് എഴുതിയതു കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് ഒരു എലിയുടെ കാല്‍ തട്ടി ഒരു പാത്രം വീഴുക എന്നായിരുന്നില്ല. എലി സ്വാഭാവികമായും അവിടെയെല്ലാം ഓടി ചാടി നടന്നു സന്തോഷം പ്രകടിപ്പിച്ചിരിക്കാം ...അതിനിടയിലെ തട്ടി മറച്ചില്‍ ആണ് ഞാന്‍ ഉദ്ദേശിച്ചത്..പക്ഷെ അത് വായനയില്‍ മനസിലാക്കാന്‍ സാധിച്ചില്ല എന്നത് എന്‍റെ എഴുത്തിന്റെ പോരായ്മയാണ്...നിര്‍ദ്ദേശത്തെ മാനിക്കുന്നു.
ഒരു എലിയുടെ കഥ പറയുന്ന സമയത്ത് പൂര്‍ണമായും കൃത്യമാത്വവും അസ്വാഭാവികതയും ഒഴിവാക്കാനാകുമോ എന്ന കാര്യത്തില്‍ എനിക്ക് ഇപ്പോഴും സംശയമുണ്ട്. താങ്കള്‍ പറഞ്ഞ പോലെ എലിയുടെ ചലനങ്ങള്‍ വേണമെങ്കില്‍ ഒന്ന് എഴുതി ചേര്‍ക്കാമായിരുന്നു. യോജിക്കുന്നു. പക്ഷെ ഇവിടെ എലിയും മനുഷ്യനും തമ്മില്‍ ഭാഷേതരമായി ആശയവിനിമയം നടത്തുന്നുണ്ട് എന്നതിനാലാണ് ഒരു മനുഷ്യന്റെ ചലനാകൃതിയും വികാരവും ചിന്തയും എലിക്കു അത് പോലെ കല്‍പ്പിച്ചു കൊടുത്തത്. അതിനാല്‍ തന്നെ വെറുമൊരു എലി ആയിരുന്നില്ല ചിന്നന്‍.,.
തട്ടിന്റെ മുകളിലേക്ക് കയറിപ്പോയ മകന്‍ പെട്ടെന്ന് എലിയെ കൊന്നു വന്നത് തീര്‍ച്ചയായും അസ്വാഭാവികത ഉള്ളത് തന്നെയാണ്. അസ്വാഭാവികതക്കുള്ള കാരണം ഞാന്‍ മറ്റാര്‍ക്കോ ഇവിടെ തന്നെ വിശദീകരിച്ചു കൊടുത്തിട്ടുണ്ട് ..
പിന്നെ വടി കൊണ്ട് എലിയെ തല്ലി കൊല്ലാറുണ്ട് കേട്ടോ .. കഥയില്‍ നങ്ങേലി പ്രസവിച്ചു കിടക്കുകയാണ്. ഒരമ്മയും മകനെ ഉപേക്ഷിച്ചു കൊണ്ട് സ്വന്തം ജീവന്‍ മാത്രം രക്ഷപ്പെടുത്താന്‍ ശ്രമിക്കില്ല എന്നുള്ളത് കൊണ്ടാണ് അവരെ പെട്ടെന്ന് തല്ലിക്കൊല്ലാന്‍ ഉടമസ്ഥന്റെ മകന് സാധിച്ചത്.
ഏറ്റവും അവസാനം പറഞ്ഞ കാര്യം, അതായത് എലിയില്‍ നിന്ന് മൂന്നാമതൊരാളായി കഥ പറയാന്‍ തുടങ്ങിയത് ഒരു കുറവായി മറ്റൊരാളും പറഞ്ഞു. "മൂന്നാമാതോരാളായി പറയണം എന്ന് ആദ്യം കരുതിയിരുന്നില്ല. ആ ഫോര്‍മാറ്റില്‍ ഇത് വരെ കഥകള്‍ പറഞ്ഞവസാനിപ്പിച്ചിട്ടില്ലായിരുന്നു. ഒരു പരീക്ഷണം എന്ന നിലക്കാണ് ഒരു അദൃശ്യ നിരീക്ഷകന്റെ കാഴ്ചയില്‍ അവസാന ഭാഗം വിവരിച്ചത്.
..എന്തായാലും നിര്‍ദ്ദേശത്തെ മാനിക്കുന്നു.
തുറന്ന അഭിപ്രായത്തിനും നിര്‍ദ്ദേശത്തിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി അംജത് ഭായ്....വീണ്ടും വരുക പിശുക്കാതെ അഭിപ്രായം അറിയിക്കുക...
വായിക്കാന്‍ വൈകി..വ്യത്യസ്ഥത പുലര്‍ത്തിയ വിഷയം. എന്തൊരു ഭാവന. നല്ല രചന പ്രവീണ്‍.
ReplyDeleteആശംസകള്..
നന്ദി മുനീര്‍ ..
Deleteഹോ .. അങ്ങനെ പ്രവീണിന്റെ നല്ലൊരു പോസ്റ്റ് കുറെ കാലത്തിനു ശേഷം വായിക്കാൻ പറ്റി. ഇതാണ് എഴുത്ത്, ഇങ്ങനെ വേണം എഴുതാൻ. വായനക്കാരന്റെ മനസ്സിലേക്ക് ചൂഴ്ന്നിറങ്ങണം. പ്രവീണിന് ഈ കഥയിൽ അതിനെല്ലാം സാധിച്ചിരിക്കുന്നു.
ReplyDeleteഎലി കുടുംബ നാഥന്റെ നൊമ്പരങ്ങളും വികാരങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതിൽ വിജയിച്ചു. ആശംസകൾ
ഹി ഹി... ഒക്കെ ഓരോ തോന്നലുകളില്‍ സംഭവിച്ചു പോകുന്ന യാദൃശ്ചികമായ എഴുത്തുകളാണ് മോഹി....എന്തായാലും ഇഷ്ട്ടപ്പെട്ടു എന്നറിയുന്നതില്‍ ഒത്തിരി സന്തോഷം മോഹി ..
Deleteപ്രോത്സാഹനത്തിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി ...
Hats Off... No words more to say!!!
ReplyDeleteThank you so much for this appreciation ..
DeleteRATATOUILLE enna cinema orma varunnu... elichinthakal.... :)
ReplyDeleteസിനിമ കണ്ടിട്ടില്ല. കാണണം എന്തായാലും....ഈ സിനിമയെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി ..
Deleteപ്രവീണ്‍, ആദ്യമായാണ് ഞാന്‍ താങ്കളുടെ ബ്ലോഗ് വായിക്കുന്നത്. അസ്സലായിട്ടുണ്ട്. നല്ല ഭാഷ, ഒഴുക്ക്. എല്ലാ ഭാവുകങ്ങളും നേരുന്നു.
ReplyDeleteവായനക്കും ഈ പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി പ്രദീപ് ഭായ് ...
Deleteനല്ല കഥ.
ReplyDeleteഈ കയ്യൊപ്പിനു ഹൃദയം നിറഞ്ഞ നന്ദി ..
Deleteചുറ്റുപാടുകളിലെ ജന്തു ജീവിതങ്ങളെ കഥകളില്‍ പരിച്ചയപെടുത്തുന്ന പ്രവീണിന്റെ രീതി ഇതാദ്യമല്ല വായിക്കുന്നത്. പക്ഷെ ഇവിടെ എന്തോ വേറിട്ട ഒരിത് അനുഭവപ്പെടുന്നു.
ReplyDeleteഇത്രയും സൂക്ഷ്മമായി ഒരു എലിയുടെ ജീവിത ചലനങ്ങള്‍ നിരീക്ഷണത്തിനു വിധേയമാക്കി കൃത്യമായ കയ്യടക്കത്തോടെ വൃത്തിയായ ഭാഷയില്‍ വായനക്കാര്‍ക്ക് സമര്‍പ്പിച്ചത് വളരെ നന്നായി.
ഈ ബ്ലോഗ്ഗിലെ മികച്ച പോസ്റ്റുകളില്‍ ഒന്ന് !!
സസ്യ ജന്തു ജാലങ്ങള്‍ ഇല്ലാത്ത ലോകം അപൂര്‍ണമാണ്എന്ന് വിശ്വസിക്കുന്നു. ഒരു ആവാസ വ്യവസ്ഥയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ട കടമ മനുഷ്യനുണ്ടോ എന്ന് പലപ്പോഴും സംശയിച്ചിട്ടുണ്ട്.,. അതിനിടയില്‍ എന്നോ കഥയിലെത് പോലൊരു ദൃശ്യത്തിനു സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്. അതില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ കഥ.
Deleteകഥയില്‍ പോരായ്മകള്‍ ചിലയിടത്ത് മുഴച്ചു നില്‍ക്കുന്നുണ്ട്. അതിനെ വിമര്‍ശന വിധേയമാക്കുന്ന ഒരാളെ കാത്തിരിക്കുകയാണ് ഞാന്‍.,. പക്ഷെ ഇത്തവണയും ഞാന്‍ രക്ഷപ്പെട്ടു. ഹി ഹി..
ഈ നല്ല അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി വേണുവേട്ടാ...
ഈ എലിക്കഥ എനിക്ക് നന്നായി ബോധിച്ചു .നല്ല ഭാവന .നല്ല ഭാഷ ........വായിച്ചു മുഷിപ്പിക്കുന്നില്ല .........തീര്‍ത്തും വായിക്കാന്‍ തോന്നി ......ഇതെല്ലാം നല്ല എഴുത്തിന്റെ ലക്ഷണം തന്നെ ......തുടരുക ...ആശംസകള്‍ .
ReplyDeleteഅത്തോളിക്കാരാ ...ഈ വരവിനും വായനക്കും അഭിപ്രായത്തിനും സന്തോഷം ഉണ്ട്...നന്ദി ...
Deleteമനോഹരം...അതിലപ്പുറം പറയാനുള്ള വാക്കുകള്‍ അറിയില്ല ....തുടര്‍ന്നും എഴുതുക
ReplyDeleteThank you.
Deleteഓഫീസിലെ അഷ്‌റഫ് സാറിന്റെ മേശ വിരിപ്പിലെ എലിക്കുഞ്ഞുങ്ങളെ എടുത്ത് ചുട്ടു പൊള്ളുന്ന സിമന്റ്് തറയിലിട്ടതും പകൽ മുഴുവൻ അവ അവിടെകിടന്ന് വെന്ത് മരിച്ചതും......ഈ എലിക്കഥ വായിച്ചപ്പോൾ എനിക്കെന്റെ ഓഫീസിൽ വെച്ച് ഞാൻ ചെയ്ത ആ പാതകം വീണ്ടും ഓർക്കുകയും അന്നത്തെ നൊമ്പരം വീണ്ടും മനസിലുണരുകയും ചെയ്തു............ ഈശ്വരാ ........പലപ്പോഴും ഞാൻ എന്നെ ഒരു പുല്ച്ചാടിയോ പുഴുവോ ഒക്കെ ആയി സങ്കല്പിക്കുകയും അവയുടെ വികാര വിചാരങ്ങളിലേയ്ക്ക് വഴുതി പോകുകയും ചെയ്യാറുണ്ട്........ഈ കഥ എന്നെഒരു എലിയാക്കി
ReplyDeleteവിനയന്‍ , മറ്റു ജന്തു ജാലങ്ങളുടെ വികാര വിചാരങ്ങള്‍ തീര്‍ച്ചയായും നമ്മള്‍ സങ്കല്‍പ്പിക്കണം. വിനയന് അത് സാധിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം ...
Deleteഎനിക്ക് ടോം ആന്‍ഡ് ജെറി ഓര്‍മ വന്നു . നല്ല കഥ ...പാവം ചിന്നന്‍ :-(
ReplyDeleteപക്ഷെ എലി ശല്യം കൂടിയാല്‍ എന്താ ചെയ്യുക ....കൊല്ലാതെ നിവര്‍ത്തിയില്ല.
എലിയെ പേടിപ്പിച്ചു വിടേണ്ടത് എങ്ങിനെയെന്ന് ഞാന്‍ മുകളില്‍ ആര്‍ക്കോ മറുപടിയായി എഴുതിയിട്ടിണ്ട്...കൊല്ലാതെ അങ്ങിനെ ചെയ്താലും മതി അമ്മാച്ചു...
Deleteഎലിയെ കൊല്ലാന്‍ ഇല്ലം ച്ചുട്ടാലോ?
ReplyDeleteവെറുതെ ഒരെലിയുടെ വിഷമം കൂടി.....
നല്ല കഥ, ആശംസകള്‍.......
ഇല്ലം ചുട്ടാല്‍ ഇല്ലം പോയി എന്ന് കൂട്ടാം ..അത്രന്നെ...നന്ദി നിധീഷ് ..
Deleteപ്രവീൺ നന്നായി എഴുതി..
ReplyDeleteപക്ഷെ എന്റെ കാഴ്ച്ചപ്പാടൊന്നും മാറിയിട്ടില്ല കെട്ടൊ..
മനുഷ്യന് ഇനിയൊരിക്കലും പ്രകൃതി നിയമങ്ങൾ പൂർണ്ണമായി അനുസരിച്ച് ജീവിക്കാൻ സാധ്യമാണെന്ന് കരുതുന്നില്ല.അതുകൊണ്ടു തന്നെ നിലനില്പിനു വേണ്ടി അവൻ നടത്തുന്ന ഹിംസയെയും ഒഴിവാക്കാനാവില്ല. ( നിലനില്പിനു വേണ്ടി എന്നതിന് അടിവരയിടുന്നു ).പക്ഷെ ഹിംസയിലെ ക്രൂരത ഒഴിവാക്കപ്പെടേണ്ടതു തന്നെ..
മനുഷ്യന്‍ എല്ലാ സമയത്തും നില നില്‍പ്പിനു വേണ്ടിയാണ് ഹിംസ നടത്തുന്നതെന്ന് എനിക്ക് തോന്നിയിട്ടില്ല. പൂര്‍ണമായും ഹിംസ ഒഴിവാക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല. അതെ സമയം വിഡ്ഢി മാന്‍ പറഞ്ഞ പോലെ ഹിംസയിലെ ക്രൂരത ഒഴിവാക്കാനാകും . ഹിംസക്ക് വേണ്ടി ഹിംസ ചെയ്യാതിരിക്കുക..അത്ര തന്നെ ..
Deleteഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി വിഡ്ഢിമാന്‍ ...
ആരും ചിന്തിക്കാന്‍ മെനക്കെടാത്ത വഴിയിലൂടെ കടന്നു പോയൊരു ചിന്ത.. അതാണ് ചിന്നന്‍ എന്നെനിക്കു തോന്നുന്നു... മാഷിന്റെ ഭാഷ എന്നും മനോഹരം തന്നെ ഇന്നും അതെ...
ReplyDeleteചിന്നന്‍ ഒരു പ്രതീകമാണ് .കാല്‍കീഴില്‍ ഇഴയുന്നവന്‍ എന്നും അടിച്ചമര്‍ത്തപ്പെടാന്‍ ഉള്ളവനാനെന്ന നേര്‍ കാഴ്ചയിലേക്ക് ചൂണ്ടി കാണിക്കാന്‍ പറ്റിയ ഒരു പ്രതീകം...
വായിക്കാന്‍ വൈകിയതില്‍ ക്ഷമയോടെ ... സസ്നേഹം... Shaly ...
ഷലീര്‍ ..തീര്‍ത്തും വ്യത്യസ്തമായൊരു കോണില്‍ കൂടിയാണ് നീ വായിച്ചത്. ഇതേ രൂപത്തില്‍ ആരും ഒരഭിപ്രായം പങ്കു വച്ചില്ല എന്നത് എന്നെ സന്തോഷിപ്പിക്കുന്നു . നന്ദി ശലീര്‍ ...
Deleteഅയ്യോ ചിന്നന്‍ എനിക്ക് വല്ലാത്ത നൊമ്പരം സമ്മാനിച്ച് യവനികയ്ക്കുപിന്നില്‍ മറഞ്ഞു വല്ലോ ....എനിക്ക് സങ്കടമാല്ലാതെ ഒന്നും ഇപ്പോള്‍ മനസ്സില്‍ തോന്നുന്നില്ല ...പോണു പ്രവീണ്‍ ആശംസകള്‍ ....
ReplyDeleteഎനിക്കിപ്പോഴും സങ്കടം മാറീട്ടില്ല ഇതെഴുതിയതിന്റെ ...ന്നാ ശരി പൊയ്ക്കോ ട്ടോ... ഞാന്‍ ഇത്തിരി നേരം കൂടി വിഷമിക്കട്ടെ ...
Deleteഹ്രുദയത്തിന്റെ..ഒരു തുണ്ട് കരണ്ടും കൊണ്ട് പോയ ചിന്നൻ...ഒരു ചെറിയ കഥയല്ല പറഞ്ഞതു..hats off my dear praveen (y)
ReplyDeleteനന്ദി ..ചിന്നൻ മറക്കാനാകാത്ത ഒരു വേദനയാണ് ..അത് വാക്കുകളിൽ ഉള്ളതിനേക്കാൾ കൂടുതലായി ഇന്നും മനസ്സിലെവിടെയോ ഉണ്ട് .
Deleteസഹ ജീവികളുടെ വേദനകള്‍ അറിയുന്നവര്‍ വളരെ കുറവാണ്. ചിന്നന്റെ വേദന വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. മറ്റുള്ളവരുടെ ദുഃഖം കാണാന്‍ നമുക്ക് കഴിയട്ടെ!
ReplyDeleteനന്ദി നിഷ് ചേച്ചി ..ഈ വായനക്കും അഭിപ്രായത്തിനും ..
Deleteഅന്‍വര്‍ ക്ക വഴി വന്നതാണ്....വളരെ നന്നായി എഴുതി..
ReplyDeleteനന്ദി നിസാര്‍ ..
Deletesho...ente veettil eliye kollal pathivanu...but ithu vayichathil pinne...enikku ethra elishapam ente thalakku mukalil kanum ennorth orth.... hraaaaa.... heee manushya kadhayezhuthi ente samadhanam kalangappo santhoshayao? (adithi)
ReplyDeleteപാവം എലികൾ ... നീ ഈ പാപമൊക്കെ എവിടെ കൊണ്ട് കളയും അദിതീ .. ? പണ്ട് ഞങ്ങളുടെ വീട്ടിൽ ഇത് പോലെ എലിയെ പിടിക്കുമായിരുന്നു. രണ്ടു മൂന്നു തവണ അതിനെ കൊല്ലുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആ കണ്ണുകൾ സംസാരിക്കാറുണ്ട് ഒന്ന് തുറന്നു വിടാനായി. പിന്നീട് ഒരിക്കലും കെണി വച്ചു പിടിക്കുന്ന എലികളെ കൊല്ലാൻ ഞാൻ സമ്മതിക്കാറില്ലായിരുന്നു. ദൂരെ പുഴയുടെ വക്കത്ത് കൊണ്ട് പോയി പേടിപ്പിച്ചു വിടുകയാണ് എന്റെ രീതി. അന്ന് പേടിപ്പിച്ചു വിട്ട എലികളൊന്നും പിന്നെ മോഷ്ടിക്കാൻ ഞങ്ങളുടെ വീട്ടിലേക്കു വന്നിട്ടില്ല എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. സലിം കുമാർ പറയുന്നത് പോലെ എന്നെയൊന്നു പേടിപ്പിച്ചാൽ മതി ഞാൻ നന്നായിക്കോളും എന്ന പോലെയാണ് എലികളുടെ സ്വഭാവം .
Deletenjan kollarilla... achan kollum..pinne poochaye valarthan thudangiyappo athu daivathinte reethiyayai... onnu onninu valamakunna reethi.... ini kollilla... ayyo ini enikku kanunna ella elikalum chinnananu.. (adithi)
ReplyDeleteavoid killing if possible..
Deleteഞാന്‍ പ്രസവം ഒക്കെ കഴിഞ്ഞു തിരികെ വീട്ടില്‍ എത്തിയപ്പോഴാണ് വീട്ടില്‍ പുതിയൊരു അതിഥിയെ കണ്ടത് .ഒരെലി .കണ്ടാല്‍ ഭംഗിയുള്ള ഒരു കുഞ്ഞന്‍ എലി .വീട് വാരി വലിച്ചിട്ടിട്ടാണ് എന്ന്‍ പറഞ്ഞു ഞങ്ങള് ഒരെലി പെട്ടി വാങ്ങി .കുഞ്ഞന്‍ പെട്ടു.പക്ഷെ കണ്ടാപ്പോ കൊല്ലാന്‍ തോന്നിയില്ല .പുറത്ത് കച്ചറ ബോക്സില്‍ കൊണ്ട് പോയി തുറന്നു വിട്ടു .രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ദേ അവന്‍ പിന്നേം വന്നു .ഞങ്ങള് വീണ്ടും അവനെ കച്ചറ ബോക്ക്സില്‍ കൊണ്ട് പോയി തുറന്നിട്ടു.അവന്‍ തിരിച്ചു വന്നു .അങ്ങനെ നാലഞ്ച് പ്രാവശ്യം .അവസാനം അവനു മടുത്തു .പിന്നെ കണ്ടിട്ടില്ല
ReplyDeleteകഥ വളരെ നന്നായി .ഞങ്ങള് ആ കുഞ്ഞെലിയെ ഓര്‍ത്തു പോയി .കൊല്ലാതിരുന്നത് നന്നായി എന്ന്‍ പ്രവീണിന്റെ ഈ കഥ വായിച്ചപ്പോള്‍ തോന്നി