ഭാഗം ഒന്ന്
അന്‍വറിനെ ഞാന്‍ പരിചയപ്പെടുന്നത് പാലക്കാട് വച്ചാണ്. പാലക്കാട്ടേക്ക് ജോലി സ്ഥലം മാറ്റം കിട്ടി വന്ന ദിവസം താമസ സ്ഥലത്തേക്ക് പെട്ടിയും കിടുതാപ്പും മറ്റു സകല കുലാബി സാധനങ്ങളുമായി വന്നു കയറിയ എന്നെ സ്നേഹോഷ്മളമായി തന്‍റെ മുറിയിലേക്ക് സ്വീകരിച്ചാനയിച്ചത് അന്‍വര്‍ ആയിരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ അവനെ വിലയിരുത്താന്‍ സാധിക്കും. ഊര്‍ജ്ജസ്വലനും ചുറു ചുറുക്കുമുള്ള ഒരു ചെറുപ്പക്കാരന്‍ . സര്‍വോപരി പരസഹായി. അതാണ് അന്‍വര്‍ .
നീളന്‍ മുടികള്‍ നെറ്റിയിലേക്ക് വീഴ്ത്തിയിട്ടിരിക്കുന്നു. മുഖത്തു സദാ സമയവും പുഞ്ചിരിയും പിന്നെ നേരത്തെ ഞാന്‍ പറഞ്ഞ ആ ചുറു ചുറുക്കും നിഷ്ക്കളങ്കതയും. അവന്റെ മുഖസൌന്ദര്യത്തിന്റെ പ്രധാന ആകര്‍ഷണം പൊടി മീശയും ഇമാമിന്റേതു പോലുള്ള താടിയുമാണ്.
ഒരേ ഒരു കുഴപ്പമേ അവനുള്ളൂ. എപ്പോഴും ഒടുക്കത്തെ തിരക്കാണ്. എന്തെങ്കിലും ആവശ്യത്തിനായി അവനെ വിളിച്ചാല്‍ അപ്പോള്‍ പറയും തിരക്കാണെന്ന്. ഉദാഹരണത്തിന് എന്തെങ്കിലും അത്യാവശ്യ കാര്യത്തിനായി അന്‍വറിനെ ഫോണ്‍ ചെയ്തു എന്ന് കരുതുക.
" ഹലോ...അന്‍വറല്ലേ ..ഡാ നീ എവിടാണ് ....അതേയ്...." കാര്യങ്ങള്‍ നമ്മള്‍ പറഞ്ഞു തുടങ്ങുന്നതിനു മുന്‍പേ അന്‍വര്‍ അവിടെ നിന്നും മറുപടി പറഞ്ഞിട്ടുണ്ടാകും.
" ആ ..ഞാന്‍ അല്‍പ്പം ജോലി തിരക്കിലാണ്...എന്താ കാര്യം ....?"
"എടാ പോത്തെ , അത് തന്നെയല്ലേ പറഞ്ഞു വരുന്നത് ...അപ്പോഴേക്കും നീ തിരക്കിലായല്ലോ..."
" എടാ..നിനക്കൊന്നും പറഞ്ഞാല്‍ മനസിലാകില്ല എന്‍റെ തിരക്ക് ..." അവന്‍ അവന്‍റെ തിരക്കിനെ വിശദീകരിക്കാന്‍ ശ്രമിക്കും.
അത്രക്കും തിരക്കുള്ള ഒരു മനുഷ്യന്‍ ലോകത്ത് വേറെ ഉണ്ടോ എന്ന് തോന്നിപ്പിക്കും വിധമാണ് അവന്‍റെ സംസാരങ്ങള്‍.,. എല്ലാവരും വട്ടം കൂടി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലേക്ക് ഫോണുമായി നടന്നു വന്നു കൊണ്ട് അന്‍വര്‍ പറയും.
" ആ....അതെ..അതെ ..ഏയ്......,...പറ്റില്ല...പറ് റില്ല ...ഞാന്‍ ഇന്ന് നല്ല തിരക്കിലാണ് ..."
ഇത് കേട്ട് കേട്ട് പ്രാന്തായ ഒരു സുഹൃത്ത് ഒരിക്കല്‍ അവനോട് ചോദിച്ചു " നിനക്ക് തിരക്കില്ലാത്ത വല്ല ദിവസവും ഉണ്ടോ ..ഉണ്ടെങ്കില്‍ പറ? "
അതിനുള്ള മറുപടി പറയാന്‍ പോലും അവന്‍ തിരക്കുള്ളതായി അഭിനയിച്ചു. അങ്ങിനെ അവനൊരു പേര് വീണു. 'തിരക്ക് മനുഷ്യന്‍' . ആഹാ..എത്ര നല്ല പേര് അല്ലെ ? ഈ പേര് വീണ ദിവസം തൊട്ട് പല പല ദിക്കുകളില്‍ നിന്ന് അന്‍വറിന് വിളികള്‍ വന്നു തുടങ്ങി ..
"ഹലോ....അന്‍വര്‍ അല്ലെ ?"
"അതെ ..അന്‍വര്‍ ആണ്...ആരാണ്...എന്താ...വേഗം പറയൂ "
"ഒരു കാര്യം ചോദിക്കാന്‍ വിളിച്ചതാണ് "
"എന്താണെന്നല്ലേ ചോദിച്ചത് ? വേഗം പറയൂ ...."
"അല്ല ..നിങ്ങള്‍ തിരക്കിലാണോ ??..എന്നാല്‍ ഞാന്‍ പിന്നെ വിളിക്കാം "
"തിരക്കിലാണ്...എന്നാലും നിങ്ങള്‍ പറഞ്ഞോളൂ...ഹലോ...ഹലോ...ഹ.." അപ്പോഴേക്കും ആ ഫോണ്‍ കട്ടായി പോയിട്ടുണ്ടാകും.
ഇതേ സംഭാഷണ ശകലവുമായി പലരും അവനെ വിളിച്ചു കൊണ്ടിരുന്നു. എന്തിനാണ് അവരെല്ലാം ഒരേ ചോദ്യങ്ങളുമായി അവനെ ഇങ്ങിനെ വിളിക്കുന്നത് ? അതിന്‍റെ കാരണം അജ്ഞാതമായി ഇപ്പോഴും തുടരുന്നു.
അപ്പോഴേക്കും അജ്ഞാത ഫോണ്‍ കാളുകള്‍ക്ക് മറുപടി പറഞ്ഞുപറഞ്ഞ് പൂര്‍ണമായും അവനൊരു തിരക്ക് മനുഷ്യനായി മാറിക്കഴിഞ്ഞിരുന്നു .
******************
ഭാഗം രണ്ട്
അന്‍വറിന്റെ സൌന്ദര്യ ബോധം പലപ്പോഴും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. രാവിലെ ബാത്ത് റൂമിലേക്ക് കുളിക്കാന്‍ പോകുന്ന സമയത്ത് കട്ടിലിനടിയില്‍ നിന്നും ഒരു വലിയ പെട്ടിയെടുത്ത് പോകുന്നത് കാണുമായിരുന്നു. ഒരു മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന നീരാട്ടു കഴിഞ്ഞു തിരികെ വരുന്ന അവന്‍ ഭദ്രമായി തന്നെ ആ പെട്ടി കട്ടിലിനടിയിലേക്കു നിരക്കി മാറ്റി വാക്കും. എന്താണിത്ര വലിയ പെട്ടിയില്‍ അവന്‍ സൂക്ഷിച്ചു വക്കുന്നത് ? എന്‍റെ സംശയം ദുരീകരിക്കാനായി വീണു കിട്ടിയ ഒരവസരം ഞാന്‍ നന്നായി തന്നെ ഉപയോഗിക്കുണ്ടായി. ഒരിക്കല്‍ ബാത്ത് റൂമില്‍ നിന്ന് കുളി കഴിഞ്ഞു വന്ന അവന്‍റെ കയ്യില്‍ ആ 'നിധിപ്പെട്ടി' ഉണ്ടായിരുന്നില്ല. എന്തോ തിരക്കില്‍ അവന്‍ മറന്നതാണ്. തൊട്ടു പുറകെ ബാത്ത് റൂമിലേക്ക് കുളിക്കാന്‍ ഞാന്‍ കയറിയപ്പോള്‍ അതവിടെ ഒരു മൂലക്ക് ഭദ്രമായി തന്നെ ഇരിക്കുന്നുണ്ടായിരുന്നു.
ആകാംക്ഷയോടെ ആ പെട്ടി ഞാന്‍ തുറന്നു നോക്കുകയുണ്ടായി. എന്നാല്‍ എന്‍റെ സകല 'നിധി' പ്രതീക്ഷകളും തെറ്റി എന്ന് പറയുകയായിരിക്കും ഉത്തമം. അതിനുള്ളില്‍ എനിക്ക് കാണാന്‍ കഴിഞ്ഞത് രണ്ടു മൂന്നു തരം ഷാമ്പൂ ബോട്ടിലുകളും, വെളുക്കാനോ മറ്റോ തേക്കുന്ന അഞ്ചിലധികം ഫെയ്സ് ക്രീമുകളും, ലോഷനും അത് പോലെ എന്തൊക്കെയോ കുറെ സൌന്ദര്യ വര്‍ദ്ധക വസ്തുക്കളും മാത്രമാണ്. ഈശ്വരാ ! ഇതാണല്ലേ ഇവന്‍റെ സൌന്ദര്യത്തിന്റെ രഹസ്യം ! ഞാന്‍ ഒന്നുമറിയാത്ത പോലെ ആ പെട്ടി മടക്കി വച്ചു.
പലപ്പോഴും ഇതിനെ കുറിച്ച് അവനോടു നേരിട്ട് ചോദിക്കണം എന്ന് കരുതിയിട്ടുണ്ട്. പക്ഷെ കുറഞ്ഞ ദിവസത്തെ പരിചയം കൊണ്ട് അങ്ങിനെയൊരു ചോദ്യം ചോദിച്ചാല്‍ അവനെന്നെ കുറിച്ച് എന്ത് ധരിക്കും എന്നറിയില്ല ല്ലോ. അത് കൊണ്ട് മാത്രം ചോദിച്ചില്ല.
ധരിക്കുന്ന കാര്യം പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ഓര്‍മ വരുന്നത്. വസ്ത്രധാരണത്തില്‍ അതീവ ശ്രദ്ധാലുവാണ് അന്‍വര്‍.,. വെള്ള നിറത്തിനോട് അവനെന്തോ വല്ലാത്തൊരു ഭ്രമമുള്ളതായി തോന്നിയിട്ടുണ്ട്.ചില ദിവസങ്ങളിലെ അവന്‍റെ അത്തരത്തിലുള്ള വസ്ത്ര ധാരണം കാണുമ്പോള്‍ പരേതന്‍ ഭൂമിയിലേക്ക് തിരിച്ചു വന്നതാ ണോ എന്ന് വരെ സംശയിച്ച് പോകും. അതുമായി ബന്ധപ്പെട്ട ഒരു കഥ തന്നെ പറയാനുണ്ട്.
ഓഫീസില്‍ നിന്ന് വീട്ടിലേക്കു എത്തി കഴിഞ്ഞാല്‍ ആദ്യം ഫുഡ് അടിക്കല്‍ ചടങ്ങാണ്. അത് കഴിഞ്ഞേ പിന്നെന്തും ഉള്ളൂ എന്ന നിലപാടാണ് എല്ലാവര്‍ക്കും. ഭക്ഷണ ശേഷം ഓരോരുത്തരും അവരവരുടെ ലോകങ്ങളിലേക്ക് ചുരുണ്ട് കൂടുന്നതാണ് പതിവ്. ചിലര്‍ ഡൈനിംഗ് ഹാളില്‍ ഇരുന്നു ടി വി വാര്‍ത്തകള്‍ കാണും, ചിലര്‍ റൂമില്‍ ഫെയ്സ് ബുക്ക് തുറന്നിരിക്കും, ഞാന്‍ പിന്നെ വല്ല സിനിമയോ ബ്ലോഗോ നോക്കി കൊണ്ടുമിരിക്കും. അതിനിടയില്‍ സൊറ പറയാനും കത്തി വക്കാനും വീണു കിട്ടുന്ന അവസരങ്ങളില്‍ എല്ലാവരും അവരവരുടേതായ കഴിവ് തെളിയിക്കാറുണ്ട്. കൂട്ടത്തില്‍ ഹക്കീം ആണ് കത്തി വീരന്‍,.മിക്കപ്പോഴും ജിന്നുകളുടെ കഥയാണ് അവന്‍ പറയാറുണ്ടായിരുന്നത്. അത് കൊണ്ട് തന്നെ എല്ലാവരും അവനെ ജിന്ന് ഹക്കീം എന്നാണു വിളിച്ചു വന്നിരുന്നത്.
ഒരു കെട്ടുകഥ പറയുകയാണെങ്കില്‍ കൂടി അതിനൊരു ഭീകരത സൃഷ്ട്ടിച്ചു കൊണ്ട് പറയാന്‍ അവന്‍ മിടുക്കനാണ്. ഉദാഹരണത്തിന് ഒരു ജിന്നിന്റെ കഥ പറയുമ്പോള്‍ ജിന്നിന്റെ സകലമാന ചേഷ്ടകളും കാണിച്ചു കൊണ്ടായിരിക്കും അവന്‍ കഥ പറയുക. അതോടൊപ്പം തന്നെ ജിന്നിന്‍റെ മുഖ ഭാവം, നടത്തം, മറ്റു ചലനങ്ങള്‍ എല്ലാം അവന്‍ വിശദീകരിക്കാറുണ്ട് . അദ്ദാണ് നമ്മ പറഞ്ഞ ജിന്ന് ഹക്കീം .
***************
ഭാഗം മൂന്ന്
ഒരു ദിവസം, രാത്രി ഒരു പത്തു പത്തര ആയിക്കാണും. പുതിയൊരു ജിന്ന് കഥയുമായി അവന്‍ ഞങ്ങളുടെ അടുത്ത് വന്നു. പതിവ് പോലെ എല്ലാവരും അവനു ചുറ്റും വട്ടം കൂടി ഇരുന്നു കഥയും കേട്ടു. എല്ലാവരും കഥ കേട്ട് ആകെ വിജുംബ്രിച്ചിരിക്കുകയായിരു ന്നു. അത് പിന്നെ വിജുംബ്രിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. അങ്ങിനെയല്ലേ അവന്‍ കഥ പറഞ്ഞു തന്നത്.
അപ്പോഴേക്കും സമയം ഏകദേശം പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു. എല്ലാവരും അവരവരുടെ റൂമുകളിലേക്ക് പതിയെ വലിഞ്ഞു. ഹൌ..ഒരു വെടിക്കെട്ട് കഴിഞ്ഞ പ്രതീതിയായിരുന്നു ജിന്ന് കഥ കേട്ട് കഴിഞ്ഞപ്പോഴേക്കും.
അങ്ങിനെയിരിക്കെ പെട്ടെന്നാണ് റൂമിലേക്ക് ഹമീദ് ഓടി വരുന്നത്. അവന്‍ നന്നായി കിതക്കുന്നുണ്ടായിരുന്നു. ഞാനും ഹക്കീമും അവനോടു കാര്യം തിരക്കി.
"അവിടെ ..അവിടെ ..ആ പനച്ചുവട്ടില്‍ ഒരു ജിന്ന് ... "
"ജി ..ജി ...ജിന്നോ ??? വെറുതെ ..ചുമ്മാ " ജിന്നിന്‍റെ കഥ പാടി നടന്നിരുന്ന ഹക്കീമിന്‍റെ തൊണ്ടക്കുഴിയില്‍ ഒരു ഗോളി അങ്ങോട്ടും ഇങ്ങോട്ടും ഓടി മറയുന്നത് ഞാന്‍ ശ്രദ്ധിച്ചു.
"ചുമ്മാ ഓരോ കഥകളുണ്ടാക്കി മനുഷ്യനെ പേടിപ്പിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു ..ന്നിട്ട് ഇപ്പൊ കിടന്നു വിക്കിയിട്ടു കാര്യമില്ല" ഞാന്‍ ഹക്കീമിനോടായി പറഞ്ഞു.
മുകളിലത്തെ റൂമിന്റെ ഹാളില്‍ മിനറല്‍ വാട്ടര്‍ വച്ചിരിക്കുന്ന ഒരു സ്ഥലമുണ്ട്. അതിനു തൊട്ടു തന്നെ ഒരു ജനാലയുമുണ്ട്. അതിലൂടെ പുറത്തേക്ക് നോക്കിയാല്‍ ഞങ്ങളുടെ താമസ സ്ഥലത്തേക്കു നടന്നു വരാനുള്ള ചെറിയ വഴിത്താരയും രണ്ടു ഭാഗത്തുമുള്ള കരിമ്പനകളും കാണാം. കരിമ്പനകളെ ചുറ്റി പറ്റി കുറിച്ച് ഒരുപാട് പ്രേത കഥകള്‍ കേട്ടിട്ടുണ്ട്. അപ്പോള്‍ പിന്നെ അവിടെ ഒരു ജിന്ന് വന്നു എന്ന് കേള്‍ക്കുന്നതില്‍ അതിശയിക്കാന്‍ എന്തിരിക്കുന്നു ?
ജഗ്ഗില്‍ വെള്ളമെടുക്കാന്‍ പോയ ഹമീദ് ജാനലയിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ് പനച്ചുവട്ടില്‍ ജിന്നിനെ കണ്ടത്. എന്തായാലും ജിന്നിനെ ജനാലയിലൂടെ കാണാമല്ലോ എന്ന് കരുതി ഞങ്ങള്‍ മൂന്നു പേരും കൂടി മുകളിലത്തെ നിലയിലേക്ക് നടന്നു. കോണിപ്പടി കയറുന്നതിനിടെ ഹമീദ് ചോദിച്ചു.
" എന്താ ഒരു ബാന്‍ഡ് മേളം പോലെ പട പടാന്ന് കേള്‍ക്കുന്നത് ? "
" അത് ബാന്‍ഡ് മേളമല്ലടാ പന്നികളെ ..എന്‍റെ ഹൃദയമിടിക്കുന്നതാണ് " ഹക്കീം ദയനീയമായി ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ക്ക് ചിരി പൊട്ടിയെങ്കിലും സംഭവത്തിന്‍റെ ഗൌരവാവസ്ഥ ആ ചിരിയെ പുറത്തു വിട്ടില്ല.
അങ്ങിനെ ഞങ്ങള്‍ മൂന്നു പേരും കൂടി ജനാലക്കരികില്‍ എത്തി. പുറത്തേക്ക് നോക്കിയപ്പോള്‍ ഹമീദ് പറഞ്ഞത് സത്യമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. അവിടെ പനച്ചുവട്ടില്‍ ഒരു വെള്ള രൂപം...അതിന്‍റെ തലയുടെ ഭാഗത്ത് ഒരു ചെറിയ പ്രകാശം. ഇടയ്ക്കു ആ പ്രകാശം കെട്ട് പോകുകയും പിന്നീട് വീണ്ടും പ്രകാശിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അങ്ങിനെ ഹക്കീമിന്റെ കഥകളിലെ ജിന്ന് സത്യമായ ഒരു കാര്യമാണ് എന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. പക്ഷെ ജിന്ന് കഥയുടെ ഉപജ്ഞാതാവിനു മാത്രം അപ്പോഴും സംശയം ബാക്കിയായിരുന്നു. സത്യത്തില്‍ ജിന്നുണ്ടോ ?
അന്ന് രാത്രി ഹാളില്‍ വീണ്ടും ഒരു ചര്‍ച്ച കൂടി നടന്നു. ജിന്ന് തന്നെ വിഷയം. ജിന്നിന്‍റെ തല പ്രകാശിക്കാന്‍ കാരണം എന്തായിരുന്നു എന്നതിനെ സംബന്ധിച്ച് ഹക്കീം എല്ലാവര്‍ക്കും ക്ലാസ് എടുത്തു കൊണ്ടിരിക്കുന്ന സമയത്താണ് അന്‍വര്‍ പുറത്തെവിടെയോ പോയിട്ട് വരുന്നത്. ഹാളിലെ ചര്‍ച്ച കണ്ടപ്പോള്‍ അവനും കമ്പമായി. അപ്പോഴാണ് അവനിട്ടിരിക്കുന്ന ഡ്രസ്സ് ഞങ്ങള്‍ ശ്രദ്ധിക്കുന്നത്. വെള്ള പാന്റ് , വെള്ള ഷര്‍ട്ട് , വെള്ള ബെല്‍റ്റ് , വെള്ള തൊപ്പി...ഇനി അവന്‍റെ തല കൂടി വെളുപ്പിച്ചാല്‍ മതിയായിരുന്നു. അവനെ കണ്ടപ്പോള്‍ ഒരു സംശയമെന്നോണം ഹമീദ് ചോദിച്ചു.
"നീ ..നീ എവിടുന്നാ ഈ സമയത്ത് വരുന്നത്? നീയല്ലേ റൂമില്‍ ഫെയ്സ് ബുക്കും തുറന്നു വച്ചിരുന്നത് ?? "
"അതെ...ഞാന്‍ റൂമിലായിരുന്നു... സൈറ്റില്‍ നിന്ന് വിളി വന്നപ്പോള്‍ വെറുതെ ഒന്ന് അവിടം വരെ പോയി വന്നതാണ് . അല്ലെങ്കിലെ മനുഷ്യന്‍ തിരക്കിലാണ്, അതിനിടയില്‍ ഓരോരുത്തന്മാര് ഫോണില്‍ വിളിയോട് വിളി..അവന്റെയൊക്കെ വീട്ടുകാരെ തെറി വിളിക്കാനെ ഇപ്പൊ സമയള്ളൂ .." അന്‍വര്‍ വികാരഭരിതനായി പറഞ്ഞു.
" നീ ആ പനച്ചുവട്ടില്‍ എങ്ങാനും പോയി നിന്നിരുന്നോ ??" ഹമീദ് വിട്ടു മാറാത്ത എന്തോ ഒരു സംശയത്തോടെ വീണ്ടും അവനോടു ചോദിച്ചു.
"ഉം..നിന്നിരുന്നു...പറഞ്ഞില്ലേ, ഒരു ചൊറ ഫോണ്‍ വന്നപ്പോള്‍ അതിന്‍റെ പിന്നാലെ കൂടേണ്ടി വന്നു കുറെ നേരം ..മനുഷ്യനെ സുയിപ്പിക്കാനായിട്ടു ഓരോരുത്തര് വിളിക്കും ...അല്ലെങ്കിലെ തിരക്ക് കാരണം സമയമില്ല ..അല്ല എന്തേ നിങ്ങ ചോദിക്കാന്‍ കാരണം " അന്‍വര്‍ നിഷ്ക്കളങ്കമായി ചോദിച്ചു..
അവനു അന്നേരം അവിടെ നടന്ന കഥ അറിയില്ല ല്ലോ. എല്ലാവരുടെയും കഴുത്തുകള്‍ ഒരു പോലെ ഹക്കീമിന്‍റെ നേരെ തിരിഞ്ഞു. എല്ലാവരുടെയും ദഹിപ്പിക്കുന്ന ഒരു തരം നോട്ടത്തില്‍ ഹക്കീമിന്‍റെ മുഖം മഴ നനഞ്ഞ പൂച്ച കുട്ടിയെ പോലെയായി മാറി. തല പൊക്കാനാവാതെ ഇരുന്ന അവനെ നോക്കി എല്ലാവരും ഒരേ സ്വരത്തില്‍ കലിപ്പോടെ ഒരൊറ്റ ആട്ടലാണ്.
" അവന്‍റെയൊരു ജിന്ന്...എണീറ്റ് പോടേ ..മേലാല്‍ ജിന്ന് കഥ പറയാന്‍ വാ ...അപ്പോഴെയുള്ളൂ ബാക്കി...ഹ്ര്ര്‍ ര്ര്ര്‍ ..."
ദ്വേഷ്യം മൂത്ത ആരുംഅവനെ തല്ലിയില്ല എന്നേയുള്ളൂ. അവന്‍ സാവധാനം അവിടെ നിന്ന് ഒരു വാക്കും മിണ്ടാതെ വലിഞ്ഞു.
അപ്പോഴും ഒന്നും മനസിലാകാതെ ഞങ്ങളെ നോക്കി നില്‍ക്കുകയായിരുന്നു അന്‍വര്‍ ,. അവന്‍ ഞങ്ങളെ നോക്കി ആശ്ചര്യത്തോടെ ചോദിച്ചു.
" അല്ല എന്താ സംഭവം? ...ജിന്നോ എവിടെ..എവിടെ ?"
ഹക്കീമിന് കൊടുത്തത്തിന്റെ ബാക്കി അവനും ഞങ്ങള്‍ കൊടുത്തു.
" പ്ഫാ...പോയി കിടന്നുറങ്ങാന്‍ നോക്കടേ...പാതിരാത്രീലും അവന്റെ ഒരു വെള്ളേം വെള്ളേം ഡ്രെസ്സും, ഒരു ഒണക്ക ഫോണ്‍ വിളീം...ലോകത്താര്‍ക്കും ഇല്ലാത്ത ഒടുക്കത്തൊരു തിരക്കും ..ഹ്ര്ര്ര്‍ ഹ്ര്ര്ര്‍ ..."എല്ലാവരും വീണ്ടും ദ്വേഷ്യം കടിച്ചമര്‍ത്തി.
ഇനി അവിടെ നിന്നാല്‍ ശരിയാകില്ല എന്ന് കണ്ട അന്‍വര്‍ പയ്യെ സീനില്‍ നിന്നും വലിയുകയായിരുന്നു. അതിനിടയില്‍ അവന്‍റെ മൊബൈല്‍ വീണ്ടും ശബ്ദിച്ചു. ഞങ്ങളുടെ മുന്നില്‍ നിന്ന് മറുപടി പറയാന്‍ പേടിയായത് കൊണ്ടാകാം കുറച്ചങ്ങു നടന്നു നീങ്ങിയ ശേഷം അവന്‍ ഉറക്കെ ആരോടോ ഫോണില്‍ തട്ടിക്കയറി.
"അല്ലടാ....പന്ന #$@#$%#@%$#^ മോനെ ...ഞാന്‍ ഇപ്പോള്‍ ഒട്ടും തിരക്കിലല്ല...ധൈര്യം ഉണ്ടെങ്കില്‍ ആണുങ്ങളെ പോലെ നേരിട്ട് വന്നു ചോദിക്കട @#$#@$#$.....അപ്പോള്‍ തരാം അന്നേ പോലുള്ളവര്‍ക്കുള്ള മറുപടി.അവ്നറെയൊക്കെ @#@#$#$#$#$ നെ കെട്ടിക്കാനായിട്ടു ഓരോ തിരക്ക് ..!#@@#!#"
അവന്‍റെ ആ പ്രതികരണം ഞങ്ങള്‍ അത് വരെ കടിച്ചമര്‍ത്തിയ ദ്വേഷ്യത്തെ ഒന്നടങ്കം ഇല്ലാതാക്കി എന്ന് മാത്രമല്ല കണ്ണില്‍ നിന്നും വെള്ളം നിറയുന്ന തരത്തിലുള്ള ഒരു തരം മരണ ചിരിയും സമ്മാനിച്ചു. ആദ്യം ഒരു കൂട്ടച്ചിരിയായ് തുടങ്ങി, പിന്നീട് ചിരിച്ചു ലെങ്കി മറഞ്ഞു കൊണ്ടിരിക്കുന്ന ഞങ്ങളെ നോക്കി നിഷ്ക്കളങ്കമായി അന്‍വര്‍ പറഞ്ഞു
"അല്ല പിന്നെ, കുറെ കാലമായി മനുഷ്യനെ.....സഹിക്കുന്നതിനും ഒരു പരിധിയൊക്കെ ഇല്ലേ...നിങ്ങള് പറ "
അതും കൂടി കേട്ടപ്പോള്‍ ചിരി നിര്‍ത്താന്‍ ബുദ്ധിമുട്ടിയ ഞങ്ങള്‍ ശ്വാസം കിട്ടാതെ നിലത്തു കിടന്നുരുണ്ടു. അപ്പോഴും അന്‍വറിന്റെ മൊബൈലില്‍ ഏതൊക്കെയോ അജ്ഞാതരുടെ കാളുകള്‍ വരുന്നുണ്ടായിരുന്നു... ക്ഷമിക്കണം, അതൊന്നും ഓര്‍ത്ത് പറയാന്‍ എനിക്കിനി ത്രാണിയില്ല.
-pravin-
" എന്താ ഒരു ബാന്‍ഡ് മേളം പോലെ പട പടാന്ന് കേള്‍ക്കുന്നത് ? " .. അത് കലക്കി
ReplyDelete...അവിടെ പനച്ചുവട്ടില്‍ ഒരു വെള്ള രൂപം...അതിന്‍റെ തലയുടെ ഭാഗത്ത് ഒരു ചെറിയ പ്രകാശം.
മൊബൈല്‍ ഫോണിന്റെ പ്രകാശമായിരുന്നോ അത് ? എന്തായാലും ചിരിപ്പിച്ചു :-)
അതെ..തലയുടെ ഭാഗത്ത് കണ്ടത് ഫോണിന്റെ വെളിച്ചമായിരുന്നു.. ഇടയ്ക്കു അത് കട്ടാകുന്നുണ്ടായിരുന്നു...അപ്പോഴേക്കും അടുത്ത കാളുകള്‍ വൈറ്റിംഗില്‍ വന്നു മുട്ടുന്ന സമയത്താണ് വീണ്ടും അത് ശോഭിക്കുന്നത് ഞങ്ങള്‍ കണ്ടത് . ദൂരെ നിന്ന് നോക്കുമ്പോള്‍ വെള്ള രൂപവും തലയുടെ ഭാഗത്തെ തൊപ്പിയുടെ വെള്ള നിറവും മാത്രമേ കാണാന്‍ സാധിക്കുമായിരുന്നുള്ളൂ..
Deleteഇനി ഒന്നും ഓര്‍ത്തു പറയണ്ട.. ഇനിയും വായിക്കാന്‍ എനിക്കും ത്രാണിയില്ല.. ;) കൊള്ളാം.. good one...
ReplyDeleteഹി ..ഹി...ഇല്ല ..ഇനി ഒന്നും പറഞ്ഞു ഞാന്‍ നിങ്ങളുടെ ആരും ത്രാണി കളയുന്നില്ല,.
Deleteകൊള്ളാം പ്രവീണ്‍
ReplyDeleteനന്ദി ഇലഞ്ഞി പൂക്കള്‍ ...
Deletehay pravin, really enjoyd this one!
ReplyDeletethank you praveen ...
Deleteപാവം അന്‍വറിനെ എല്ലാവരും കൂടി നില്‍ക്കപ്പൊറുതിയില്ലാത്തവനാക്കി.
ReplyDeleteനന്നായിരിക്കുന്നു ഈ രസകരമായ രചന.
ആശംസകള്‍
നന്ദി തങ്കപ്പേട്ടാ ..അന്‍വര്‍ അങ്ങിനെ തളരുന്ന കൂട്ടത്തില്‍ അല്ല. അയാള്‍ ഇപ്പോഴും തിരക്കിലാണ് ..ഹി ഹി..
Deleteഅല്ല പ്രവീണേ
ReplyDeleteഹത് കൊള്ളാല്ലോ
ആ അന്‍വര്‍ ആള് കൊള്ളാല്ലോ.
അവതരണം നന്നായി
പറയാനുള്ള സംഭവം മൂന്നു ഭാഗങ്ങളിലായി
ചുരുക്കി ? പറഞ്ഞു അല്ലെ.
കൊള്ളാം.
ഇത് കഥയോ അനുഭവമോ
ലേബലു കണ്ടില്ല അതുകൊണ്ട്
ഇത് വെറും തോന്നാലായി ഗണിക്കാം അല്ലെ!
"അതും കൂടി കേട്ടപ്പോള്‍ ചിരി നിര്‍ത്താന്‍
ബുദ്ധിമുട്ടിയ ഞങ്ങള്‍ ശ്വാസം കിട്ടാതെ
നിലത്തു കിടന്നുരുണ്ടു. അപ്പോഴും
അന്‍വറിന്റെ മൊബൈലില്‍ ഏതൊക്കെയോ
അജ്ഞാതരുടെ കാളുകള്‍ വരുന്നുണ്ടായിരുന്നു...
ക്ഷമിക്കണം, അതൊന്നും ഓര്‍ത്ത് പറയാന്‍ എനിക്കിനി ത്രാണിയില്ല.
അതേതായാലും നന്നായി
അല്ലെങ്കില്‍ അത് നാലാം ഭാഗത്തിലേക്ക് നീളുമായിരുന്നല്ലോ!
ഫിലിപ്പേട്ടാ ..ഇത് കഥയല്ല...കഥാപാത്രങ്ങള്‍ ഉള്ളതാണ്...പേര് മാത്രം മാറ്റി എന്ന് മാത്രം. നടന്ന സംഭവമാണ് ...
Deleteഅല്ലേലും ഈ ജിന്നുകള്‍ക്ക് തെല്ലും ഇരിക്കപ്പൊറുതിയില്ല
ReplyDeleteതിരക്കോട് തിരക്ക്
ങേ...അപ്പൊ അജിത്തേട്ടനും ജിന്നിനെ പരിചയമുണ്ടല്ലേ ? ഹി ഹി
Deleteഈ ജിന്നുകളുടെ ഓരോ കാര്യങ്ങളേ.
ReplyDeleteഅതെ..ഈ ജിന്നുകള്‍ അല്ലേലും ഇങ്ങിനെയാ രാംജിയെട്ടാ ...
Deleteതലക്കെട്ട് കണ്ടാ വായിച്ചത്!! ഞാനും നിങ്ങളുടെ കൂട്ടത്തില്‍ ഉള്ളപോലെ തോന്നി!! പിന്നെ ജിന്നിനെ നമുക്ക് കാണാന്‍ പറ്റില്ല!! അനുഭവിച്ചറിയാന്‍ പറ്റും...പലതരത്തിലും വിധത്തിലും!! എനി ഞാന്‍ പറഞ്ഞ് നിന്നെ പേടിപ്പിക്കുന്നില്ല!!
ReplyDeleteജിന്നുണ്ട് എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്...എനിക്ക് അനുഭവമുണ്ട്...പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല ... പക്ഷെ പാവങ്ങളാണ് ...ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല ..പക്ഷെ ഈ കഥയിലെ ജിന്ന് ചുമ്മാ ഒരു തോന്നല്‍ മാത്രമാണ് ...
Deleteഈ ജിന്ന് പലരുടെയും ചോറാ......അതിനെ സേവിച്ചു ജീവിക്കുന്നവര്‍ ഈ കഥ വായിക്കുമോ ആവോ ?അവരുടെ കയ്യിലെങ്ങാനുമായിരുന്നു ഇത് കിട്ടിയത് എങ്കില്‍ .....ന്റമ്മോ ............ഏതായാലും നന്നായി .ആ പനയുടെ ചുവട്ടില്‍ ഞാന്‍ ചെന്നില്ല എന്ന് അവന്‍ പറഞ്ഞിരുന്നെങ്കില്‍ .......ആ ജിന്ന് കഥ ജീവിക്കുമായിരുന്നു ,സാക്ഷികള്‍ സഹിതം .///ഉഷാര്‍ വീണ്ടും എഴുതൂ .
ReplyDeleteഈ ജിന്ന് സത്യത്തില്‍ ഉള്ളതാണ് അത്തോളിക്കാരാ...പാവങ്ങള്‍ ആണ്...ജിന്ന് ചോറായി അതിനെ സേവിക്കാന്‍ നടക്കുന്നവരോട് വിയോജിപ്പുണ്ട് താനും .
Deleteനന്നായിട്ടുണ്ട്, ആദ്യഭാഗം കൂടുതൽ നന്ന്
ReplyDeleteനന്ദി സുമോ...
Deleteസത്യമായും ജിന്നുകളെ എനിക്ക് വെറുപ്പാ
ReplyDeleteഹി ഹി...അതേതായാലും നന്നായി. അല്ലേല്‍ ജിന്ന് അന്നേ പ്രേമിച്ചെനെ...
Deleteഹഹ... ജിന്ന് കഥ നന്നായി...
ReplyDeleteനന്ദി ജിന്ന് ഭായി...സോറി അബ്സര്‍ ഭായ് ...ഹി ഹി
Deleteജിന്നോന്നും പഴേ പോലെ അല്ല, ഇപ്പൊ ഒക്കെ ഭയങ്കര തമാശക്കാരാ... അനവരിനോട് ഇക്കാര്യം പ്രത്യേകം പറയാന്‍ മറക്കല്ലേ ട്ടോ...
ReplyDeleteനന്നായി പ്രവീണ്‍ രസിച്ചു വായിച്ചു
അന്‍വര്‍ തിരക്കിലാണ് രൈനീ ..തിരക്ക് കഴിഞ്ഞു സമയം കിട്ടുമ്പോള്‍ എന്തായാലും പറയാം ..
Deleteഅൻവർ പൊതുവേ പാവമാണ്. എല്ലാ അൻവറുകളും നല്ലവരാണ്. ആ പേരിന്റെ ഗുണം.
ReplyDeleteങേ...ഇതവന്‍ കേട്ടാലുണ്ടല്ലോ ,,,അത്ര പാവമൊന്നുമല്ല അവന്‍....,..ഹി ഹി
Deleteഞാന്‍ ഈ വഴി ആതിയമാണ് ഈ ജിന്നുകള്‍ തിരക്ക് കയിഞ്ഞു വരട്ടെ അപ്പോള്‍ പറയാം ബാക്കി ജിന്നിനെ പേടിച്ചു പോകുന്നതല്ല കേട്ടോ?
ReplyDeleteശരി...അപ്പൊ ഇത്ത പേടിയൊക്കെ മാറീട്ടു വന്നാല്‍ മതി..ഈ വഴി വന്നതിനും വായിച്ചതിനും ഒത്തിരി നന്ദി ഇത്താ ..
Deleteതിരക്ക് മനുഷ്യനെ വായിച്ച് രസിച്ചു. അത് കൊണ്ട് തന്നെ ആദ്യ രണ്‌ട് ഭാഗങ്ങളും ഉഷാറായപ്പോള്‍ അവസാന ഭാഗത്ത് ആദ്യത്തെ ഒഴുക്കു കിട്ടിയില്ല. രസകരമായിച്ചു ഈ ജിന്ന് കഥ. ആശംസകള്‍ പ്രവീണ്‍...
ReplyDeleteഉം...അപ്പോള്‍ പോരായ്മ ഉണ്ടെന്നു അര്‍ത്ഥം ..ഹി ഹി...അടുത്ത തവണ ഒന്ന് കൂടി ശ്രദ്ധിച്ചു എഴുതാന്‍ ശ്രമിക്കാം മോഹി...ഇത്തരം അഭിപ്രായങ്ങള്‍ ആണ് എഴുത്തുകാരന് കിട്ടേണ്ടത്...നല്ലതും ചീത്തയും എന്നതിലുപരി ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍ ആണ് കിട്ടേണ്ടത്...നന്ദി മോഹി...
Deleteഒട്ടും മോശമായില്ല ... ജിന്ന് ഒടുവില്‍ ചിരിപ്പിക്കുക കൂടെ ചെയ്തിരിക്കുന്നു ... ആശംസകള്‍ പ്രവീണ്‍..
ReplyDeleteനന്ദി ഷലീര്‍ ...
Deletenannayirikkunnu..aashamsakal..
ReplyDeleteമറ്റുള്ളവര്‍ക്ക് അസഹ്യമാംവണ്ണം തിരക്ക് അഭിനയിക്കുന്ന ചിലരുണ്ട്. ബാന്‍ഡ് മേളവുമായി ജിന്ന്‍ കൂട്ടത്തോടെയാണോ വരുന്നതെന്ന് ഞാന്‍ ആദ്യം ആകാംക്ഷിച്ചു. നര്‍മ്മം നന്നായി.അവസാന ഭാഗത്ത് ഇഴച്ചില്‍ അനുഭവപ്പെട്ടു. അത്രയും ചിരിച്ചുമറിയേണ്ടായിരുന്നു. വായനക്കാര്‍ സ്വയം ചിരിക്കുമായിരുന്നു.തിരക്കന് ,തിരക്കില്ല എന്നൊരു ഡയലോഗ് അവസാനം കൊടുക്കേണ്ടിയിരുന്നില്ലെന്ന് തോന്നി.
ReplyDeleteനന്ദി തുമ്പി. അവസാനം ഒരല്‍പം ഓവറായോ എന്നു എനിക്കും തോന്നാതില്ല.. പക്ഷെ എന്ത് ചെയ്യാം സംഭവ കഥ എഴുതുമ്പോള്‍ ഉള്ളത് എഴുതണ്ടേ ..വായിക്കുന്നവര്‍ക്ക് ബോറടിച്ചാലും സാരമില്ല എന്ന് കരുതി...ഹി ഹി..
Deleteതുറന്ന അഭിപ്രായത്തിനും നല്ല നിര്‍ദ്ദേശത്തിനും ഹൃദയം നിറഞ്ഞ നന്ദി ..
ഞാന്‍ തിരക്കിലാണ് ..
ReplyDeleteഎങ്കിലും വായിച്ചു. ബാച്ചിലര്‍ കൂട്ടായ്മകളില്‍ ഇതള്‍ വിരിയുന്ന ഇത്തരം നിറമുള്ള ഓര്‍മ്മകള്‍ വായിക്കാന്‍ ഒരു പ്രത്യേക രസം തന്നെയാണ്..
പ്രവീണ്‍ നന്നായി പറഞ്ഞ അനുഭവം
നന്ദി വേണുവേട്ടാ ഈ വായനക്ക് ... ഹ ഹാ വേണുവേട്ടനും അന്‍വറിനെ പോലെ തിരക്കിലാണ് ല്ലേ...
Deleteപനച്ചുവട്ടിലെ യക്ഷൻ.....ചിരിപടർത്തി
ReplyDeleteയക്ഷനോ..ഹാ ഹാ..അത് കലക്കി ...
Deleteപ്രവീ ജിന്ന് കഥ ഉഷാറായി ആശംസകള്‍
ReplyDeleteഹി ഹി...താങ്കു താങ്കു ...
Deleteആകാംക്ഷയോടെ ആ പെട്ടി ഞാന്‍ തുറന്നു നോക്കുകയുണ്ടായി. എന്നാല്‍ എന്‍റെ സകല 'നിധി' പ്രതീക്ഷകളും തെറ്റി എന്ന് പറയുകയായിരിക്കും ഉത്തമം. അതിനുള്ളില്‍ എനിക്ക് കാണാന്‍ കഴിഞ്ഞത് രണ്ടു മൂന്നു തരം ഷാമ്പൂ ബോട്ടിലുകളും, വെളുക്കാനോ മറ്റോ തേക്കുന്ന അഞ്ചിലധികം ഫെയ്സ് ക്രീമുകളും, ലോഷനും അത് പോലെ എന്തൊക്കെയോ കുറെ സൌന്ദര്യ വര്‍ദ്ധക വസ്തുക്കളും മാത്രമാണ്.
ReplyDeleteഅൻവറിനെ പറ്റി ഒരുപാട് പ്രതീക്ഷകളായിരുന്നു നീ എനിക്ക് തന്നത് പ്രവീൺ. ആദ്യ പാരഗ്രാഫും തുടർന്നുള്ള വിവരണവും വായിച്ച് ഞാനൊരു മായിക ലോകത്തെത്തിയ പോലെയായിരുന്നു പ്രവീ. അതെല്ലാം നീ ഒറ്റ നിമിഷം കൊണ്ട് തകർത്തല്ലോ ? യൂ റ്റൂ ബ്രൂട്ടസ്.!
" അവന്‍റെയൊരു ജിന്ന്...എണീറ്റ് പോടേ ..മേലാല്‍ ജിന്ന് കഥ പറയാന്‍ വാ ...അപ്പോഴെയുള്ളൂ ബാക്കി...ഹ്ര്ര്‍ ര്ര്ര്‍ ..."
ഇപ്പൊ എല്ലാവർക്കും മനസ്സിലായില്ലേ ആ ജിന്നിന്റെ പിന്നിലുള്ള ആ കള്ളക്കളികൾ ?
സത്യം പറയാലോ പ്രവീ ഞാനിത്തരം കാര്യങ്ങളിലത്രയ്ക്ക് വിശ്വാസമൊന്നുമുള്ള കൂട്ടത്തിലുള്ള ആളല്ല. പക്ഷെ എന്റെ മനസ്സിലും അതെന്താ പ്പൊ അങ്ങനൊരു സാധനം ന്ന് ചിന്ത ണ്ടായീ ന്ന് ള്ളത് നേരാ,അമ്മാതിര്യായിരുന്നല്ലോ നിന്റെ വിവരണം.
'ഹാല് പിടിച്ചൊരു ജിന്നച്ചൻ,
പുലിവാല് പിടിച്ചൊരു ഹക്കീമിക്കാ,
നടുവില് നട്ടം തിരിഞ്ഞ് നമ്മള് ഹലാക്കിലായീ ചങ്ങായീ.'
എന്തായാലും നന്നായിട്ടുണ്ട് ആശംസകൾ.
നന്ദി മന്വാ... അന്‍റെ ഒരു വിലയിരുത്തലിന്റെ കുറവുണ്ടായിരുന്നു ഈ പോസ്റ്റിനു... അതിപ്പോ അങ്ങട് തികഞ്ഞു...
Deleteജിന്നും, യക്ഷിയും, പിശാചുമൊക്കെ ഉണ്ടായത് ഇങ്ങിനെയാവും....
ReplyDeleteരസകരമായ ഇത്തരം അനുഭവങ്ങൾ വായിക്കാൻ ഇഷ്ടമാണ്.....
അതൊക്കെ ശരിയാണ്...പക്ഷെ ശരിക്കും ഇതൊക്കെ ഉണ്ട് ട്ടോ പ്രദീപേട്ടാ....സൂക്ഷിച്ചു നടക്കണം...അല്ലേല്‍ പണിയാകും...ഹി ഹി..
Deleteആളുകളെ പേടിപ്പിച്ചു പറ്റിക്കുന്ന കഥകള കൊറേ കേട്ടിട്ടുണ്ട് .
ReplyDeleteജിന്ന് കഥ രസമുള്ള അനുഭവം തന്നെ .
ഞാനിപ്പഴെ കണ്ടുള്ളൂ :D
:D .. ഇതൊക്കെ എന്ത് .. ഹി ഹി .. ചില ജിന്നുകള് മനുഷ്യനെ ചിരിപ്പിച്ചു കൊന്നിട്ടുണ്ട് ..
Deleteനന്നായിട്ടുണ്ട് ...
ReplyDeleteThank you.
Deleteഎന്തെ ഇത്രേം വൈകിയത് എന്ന് ചോദിച്ചാൽ, തിരക്ക് തന്നെ അല്ലാതെന്താ.. ഹഹ.. ഏതായാലും സംഭവങ്ങൾ എല്ലാം കലക്കി ഭായ് .. ഭാവുകങ്ങൾ.. :)
ReplyDeleteഹ ഹ .. ഫിറോ .. അണക്കും ഇത്രേം തിരക്കുണ്ടോ ? പഹയാ ..
Deleteഈ രസകരമായ രചനക്കു മറുപടി പറയാന്‍ , എന്‍റെ തിരക്കുകള്‍ ഞാനും മാറ്റിവെക്കുന്നു ... ആ പെട്ടി തുറന്നതില്‍ പിന്നെ അതിലെ ഏതെങ്കിലും സൌന്ദര്യ വര്‍ദ്ധക വസ്തുക്കളള്‍ പ്രവീണ്‍ പരിക്ഷിച്ചിട്ടുണ്ടോ ??
ReplyDeleteഏയ് .. ഞാനൊന്നും പരീക്ഷിച്ചിട്ടില്ല അല്ജ്വേച്ചീ ... ഹി ഹി .. എന്തേ ചോദിക്കാൻ
Deleteസത്യം പറഞ്ഞാൽ നിങ്ങളോടൊപ്പം ഞാനും ചിരിച്ചു ട്ടോ.
ReplyDeleteനന്ദി നീലിമാ ..
Deleteകൊള്ളാം നല്ല കഥ .... എനിക്ക് ഇതുപോലെ തിരക്ക് നടിക്കുന്ന ഒരാളെ പരിചയമുണ്ട്... ഇത് വായിച്ചപ്പോള്‍ അവനെ (വെടിമോന്‍ എന്നാണ് വിളിക്കുക ) ഓര്‍മ്മ വന്നു '... പിന്നെ ,എനിക്കാകെ ഉള്ള ഒരു ഡൌട്ട്
ReplyDelete" കോണിപ്പടി കയറുന്നതിനിടെ ഹമീദ് ചോദിച്ചു.
" എന്താ ഒരു ബാന്‍ഡ് മേളം പോലെ പട പടാന്ന് കേള്‍ക്കുന്നത് ? "
" അത് ബാന്‍ഡ് മേളമല്ലടാ പന്നികളെ ..എന്‍റെ ഹൃദയമിടിക്കുന്നതാണ് " "
ഇത് ശെരിക്കും കഥാപരമായ ഒരു അതിശയോക്തിയല്ലേ? ശെരിക്കും അങ്ങനെ കേള്‍ക്കാന്‍ മാത്രം വോള്യം ഹാര്‍ട്ട് ബീറ്റ് നുണ്ടോ ? :p ;)
ഹ ഹാഹ് .. ശരിയാണ് അതിശയോക്തി തന്നെ ..ചില വാചകങ്ങൾ അങ്ങിനെയാണ് .. നിത്യ ജീവിതത്തിൽ തന്നെ നമ്മൾ ഇടക്കൊക്കെ പ്രയോഗിക്കുന്ന വാക്കുകൾ തന്നെ ഉദാഹരണം .. വിശന്നു കുടല് കരിയാൻ തുടങ്ങി എന്നൊക്കെ പറയാറില്ലേ .. അത് പോലെ ..
DeleteOri jinnu 100 roopa kadam vedichu mungiyathil pinne njan ee jinnukalumayi athra termisil alla. Chekuthanmar kurachu koode nallavara......
ReplyDeleteഹ ഹ ..അത് കൊള്ളാല്ലോ ആ ജിന്ന്
Deleteതീരാതിരക്കുകളുടെ തിരയില്‍് തന്നെത്തന്നെ തിരയുന്ന അന്‍വര്‍.
ReplyDeleteരസകരമായ വായന.
താങ്ക്യു ...
Delete