കാലന് കോഴിയെ കുറിച്ച് ഞാന്‍ കുറെ ഏറെ കഥകള്‍ കേട്ടിട്ടുണ്ട്. ചിലപ്പോള്‍ നിങ്ങളും കേട്ടിരിക്കാം ഒരുപക്ഷെ എന്നെ പോലെ കണ്ടവരും ഉണ്ടായിരിക്കാം. കെട്ടു കഥകള്‍ക്കും അപ്പുറം ഇതില്‍ എന്തൊക്കെയോ സത്യങ്ങളുണ്ടെന്ന് തോന്നിപ്പിക്കുന്ന പല സംഭവങ്ങളും നാട്ടില്‍ എന്റെ കുട്ടിക്കാലത്ത് നടന്നതായി ഞാന്‍ കേട്ടറിഞ്ഞിട്ടുണ്ട്.
കാലന്‍കോഴിയുടെ ശബ്ദം കേട്ട ദിവസങ്ങളില്‍ സമീപ പ്രദേശങ്ങളില്‍ പലരും മരണപ്പെട്ടു. കാലന്‍കോഴി കരയുന്നത് ശ്രദ്ധിച്ചു കേട്ടാല്‍ ഒരു കാര്യം നമുക്കും മനസിലാകും "പോവാ ..പോവാ " എന്ന രീതിയിലാണ് കരച്ചില്. എന്റെ കൂടെ പോരുന്നോ, എന്നാണു കാലന് കോഴി ചോദിക്കുന്നത്. അറിയാതെ എങ്ങാനും "എന്നാ ശരി ..പോവാ " എന്ന് നമ്മുടെ മനസ്സ് പറഞ്ഞാല്‍ അതോടു കൂടെ കാര്യങ്ങള്‍ തീരുമാനമായി എന്ന് കൂട്ടിക്കോ. പിന്നെ ചെയ്യാവുന്ന ഏക കാര്യം എല്ലാവരോടും യാത്ര പറഞ്ഞ്, നല്ല വസ്ത്രം ഒക്കെ ഇട്ടു കൊണ്ട് മൂക്കില്‍ പഞ്ഞിയും വച്ച് ഉമ്മറത്ത് ഒരു ഭാഗത്ത് കിടന്നു കൊടുക്കുക എന്നതാണ്.
കാലന്‍കോഴിയുടെ ശബ്ദം കേട്ട ദിവസങ്ങളില്‍ സമീപ പ്രദേശങ്ങളില്‍ പലരും മരണപ്പെട്ടു. കാലന്‍കോഴി കരയുന്നത് ശ്രദ്ധിച്ചു കേട്ടാല്‍ ഒരു കാര്യം നമുക്കും മനസിലാകും "പോവാ ..പോവാ " എന്ന രീതിയിലാണ് കരച്ചില്. എന്റെ കൂടെ പോരുന്നോ, എന്നാണു കാലന് കോഴി ചോദിക്കുന്നത്. അറിയാതെ എങ്ങാനും "എന്നാ ശരി ..പോവാ " എന്ന് നമ്മുടെ മനസ്സ് പറഞ്ഞാല്‍ അതോടു കൂടെ കാര്യങ്ങള്‍ തീരുമാനമായി എന്ന് കൂട്ടിക്കോ. പിന്നെ ചെയ്യാവുന്ന ഏക കാര്യം എല്ലാവരോടും യാത്ര പറഞ്ഞ്, നല്ല വസ്ത്രം ഒക്കെ ഇട്ടു കൊണ്ട് മൂക്കില്‍ പഞ്ഞിയും വച്ച് ഉമ്മറത്ത് ഒരു ഭാഗത്ത് കിടന്നു കൊടുക്കുക എന്നതാണ്.
നിങ്ങള്‍ക്ക് ഇപ്പോളും ഞാന്‍ പറയുന്നതിന്റെ ഗൌരവം മനസിലായിട്ടില്ല ല്ലേ. എന്റെ ചില ഓര്‍മകളിലൂടെ ഒന്ന് പോയി വരാം. അപ്പൊ നിങ്ങള്‍ക്ക് കാര്യങ്ങളുടെ നിജസ്ഥിതി ഏറെക്കുറെ മനസിലാകും. എല്ലാവരും ശ്രദ്ധിച്ചു കേള്‍ക്കണം. കഴിവതും ഒറ്റയ്ക്ക്, ഇരുട്ടില്‍ ഇരുന്നു വായിച്ചാല്‍ മതി. അപ്പോളെ ഒരു എഫെക്റ്റ് ഒക്കെ കിട്ടുകയുള്ളൂ.
ഭാഗം 1
പണ്ടൊക്കെ ഗ്രാമ പ്രദേശങ്ങളില്‍ ഒരു ആറു- ഏഴു മണി കഴിഞ്ഞാല്‍ തന്നെ എല്ലാവരും വീടുകളില്‍ എത്തിയിരിക്കും. ഭയങ്കര നിശബ്ദതയില്‍, രാത്രിയില്‍, നെല്‍പ്പാടത്ത് കാറ്റ് വീശുന്ന ശബ്ദം എല്ലാ വീട്ടിലേക്കും കേള്‍ക്കാം. ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. സന്ധ്യ കഴിഞ്ഞു കാണും. എന്റെ അമ്മൂമ്മ , മേലെ പറമ്പിലുള്ള അമ്മാച്ചന്റെ സമാധിയില്‍ വിളക്ക് വച്ച ശേഷം വീട്ടിലേക്കു വരുകയായിരുന്നു. ദൂരെ എവിടെ നിന്നോ ഒരു മുഴക്കമുള്ള മൂളല്‍ പോലെ ഒരു കരച്ചില് കേള്‍ക്കാന്‍ തുടങ്ങി. അന്ന് നാമം ചൊല്ലലും പ്രാര്‍ഥനയും കഴിഞ്ഞ്, ഉമ്മറ പ്പടിയിലും വരാന്തയിലുമായി വീട്ടുകാര്‍ അല്പം സൊറ പറയാന്‍ ഇരിക്കുന്ന ഒരു സ്വഭാവമുണ്ടായിരുന്നു. അന്ന് വിളക്കുമായി അമ്മൂമ്മ വീട്ടിലേക്കു കയറുന്ന സമയം അവിടെ ഇരിക്കുന്ന എല്ലാവരോടുമായി പറഞ്ഞു.
"എല്ലാരും ഇങ്ങനെ ഉമ്മറത്തിരിക്കാതെ അകത്തേക്ക് കയറിയിരിക്കിന്‍.. സന്ധ്യാവുമ്പോള്‍ തുടങ്ങിക്കോളും ഒരു വര്‍ത്തമാനം പറച്ചില്..ഹും..എല്ലാരും പറഞ്ഞത് കേക്കുണ്ടോ.."
"ഇതെന്താന്നും ങ്ങക്ക് ഞങ്ങള്‍ വര്‍ത്തമാനം പറയണത് കണ്ട്ട്ട് സഹിക്കിണില്ലേ...ന്ഹെ .." കൂട്ടത്തില്‍ ഒരിത്തിരി പ്രായമായ കാളിയമ്മ പറഞ്ഞു.
"അപ്പൊ ഇയ്യ് കേള്‍ക്കുന്നില്ലേ കാലന് കോഴി കരയുന്നത്..ഇന്നാരെയാണോ നോക്കി വച്ചിരിക്കുന്നത്.. അതിന്റെ കണ്ണിന്റെ മുന്നിലിങ്ങനെ പോയി നിക്കണ്ടാന്നു കരുതിയാ എല്ലാറ്റങ്ങളോടും അകത്തു കയറി പോകാന്‍ പറഞ്ഞത്..അപ്പൊ ന്റെടുത്താണോ കാള്യെ അന്റെ വാശി.." അമ്മൂമ്മ ഒരിത്തിരി ഗൌരവത്തോടെ പറഞ്ഞു.
എല്ലാവരും അതും കൂടി കേട്ടപ്പോള്‍ അല്‍പ്പം മുഷിവോട് കൂടെ തന്നെ അകത്തേക്ക് കയറി പോയി. പതിവ് സൊറ പറച്ചില് നഷ്ടമായ വിഷമത്തില്‍ കാളി മുഖം ഒന്ന് ഗൌനിപ്പിച്ചു. എന്നിട്ട് വീട്ടിനകത്തേക്ക് സാവധാനം കയറിയിരുന്നിട്ട് കാലന് കോഴിയെ കുറിച്ചു പറയാന്‍ തുടങ്ങി.
"അല്ല, ങ്ങക്ക് ഇതെന്തിന്റെ സൂക്കേടാ ..ന്റെ ഇത്രേം കാലത്തെ ജീവിതത്തില്‍ ഇന്ന് വരെ ഈ സാധനത്തിനെ കണ്ടിട്ടില്ല. എന്നെയൊട്ടു ഉപദ്രവിച്ചിട്ടുമില്ലാ..പിന്നെ ഞാന്‍ എന്തിനാ പേടിക്കുന്നത്..അതൊരു സാധു പക്ഷിയാ..അതിനു പിന്നെ അതിന്റെ ശബ്ദം ണ്ടാക്കാതെ ഇരിക്കാന്‍ പറ്റ്വോ ..? "
അമ്മൂമ്മ അതിനൊന്നും മറുപടി കൊടുക്കാതെ വിളക്കില്‍ വയ്ക്കുന്ന തിരികള്‍ ഉരുട്ടിക്കൊണ്ടിരുന്നു. മറ്റുള്ളവര്‍ ഓരോ പുസ്തകവും എടുത്ത് വായിക്കാനും തുടങ്ങി. അങ്ങനെ കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞങ്ങനെ ഇരുന്നു. ഇനിയിപ്പോ ഇതിനെ കുറിച്ച് ഒരു ചര്‍ച്ചക്കുള്ള സ്കോപ് ഇല്ലെന്നു മനസിലാക്കിയ കാളിയമ്മ വിശദീകരണം നിര്‍ത്തിയ ശേഷം കാല്‍മുട്ട് തിരുമ്മിക്കൊണ്ട് സാവധാനം എഴുന്നേറ്റു.
"ന്നാ ശരി കാര്‍ത്തിനിയമ്മേ ..ഞാന്‍ അങ്ങട് നടക്ക്വാണ്..ഇനി ഇപ്പൊ രാത്രിയില്‍ യാത്ര പറയുന്നില്ല .."
കാളിയമ്മ അമ്മൂമ്മയുടെ വീട്ടില്‍ നിന്നും ഒരിത്തിരി അകലെയാണ് താമസം. മക്കളും മരുമക്കളും ഒക്കെയായി സന്തോഷമായി ജീവിക്കുന്ന ഒരു പാവം സ്ത്രീ. കാണുമ്പോള്‍ ആരോഗ്യമൊന്നും തോന്നില്ലെങ്കിലും എല്ലാ കാര്യവും ഒറ്റക്കാണ് ചെയ്യാറ്. കൈയ്യില്‍ ചെറിയ ബാറ്ററി ടോര്‍ച്ചും എടുത്തു പടി ഇറങ്ങുന്ന നേരം അമ്മൂമ്മ പറഞ്ഞു.
"ഒരിത്തിരി കൂടി കഴിഞ്ഞാ ശശി വരും..അപ്പൊ അവനെക്കൊണ്ട് ങ്ങളെ വീട്ടിലേക്കു ആക്കിത്തരാം..അത് പോരെ..ഇപ്പൊ പോണോ.."
"ഏയ്..അതൊന്നും വേണ്ട ധാ ഈ പറങ്കി മരോം , രണ്ടു പനേം കഴിഞ്ഞാല്‍ ഞങ്ങളുടെ വാഴത്തോട്ടം , പിന്നെ ഒരു നാലടി നടക്കാനല്ലേ ള്ളൂ..അതിനിപ്പോ ങ്ങള് ആരെയും ബുദ്ധിമുട്ടിക്കണ്ട ന്നും .."
അതും പറഞ്ഞ്, ഇരുട്ടിലൂടെ ടോര്‍ച്ചും അടിച്ച് കാളിയമ്മ നടന്നകന്നു. ഒരു കൂസലുമില്ലാതെ ..അവരുടെ ധൈര്യത്തെ കുറിച്ചായിരുന്നു പിന്നെ അവിടുള്ളവര്‍ പറയാന്‍ തുടങ്ങിയത്.
ആ രാത്രിയോട് കൂടി , കാളിയമ്മ ഒരു കഥയായി അവസാനിക്കുകയായിരുന്നു. ഇരുട്ടിലൂടെ നടന്നു വീട്ടിലെത്തിയ അവര്‍ പതിവ് പോലെ മക്കളും മരുമക്കളുമായി കളിച്ചും ചിരിച്ചും ആ രാത്രിയെ സന്തോഷത്തോടെ യാത്രയയച്ചു. പിറ്റേന്ന് രാവിലെ , അവര്‍ ഉണര്‍ന്നില്ല. മരണകാരണം സര്‍പ്പദംശനം ആയിരുന്നെന്നും അല്ല കാലന്‍കോഴി പ്രാണന് കൊണ്ട് പോയതാണെന്നും പിന്നീട് പലരും അയല്‍ക്കൂട്ടങ്ങളില്‍ ഒരു നെടുവീര്‍പ്പോടെ കുറച്ചു കാലം വരെ സംസാരിച്ചു കൊണ്ടേയിരുന്നു. പിന്നെ എല്ലാവരും അവരെ കുറിച്ചും, കാലന് കോഴിയെ കുറിച്ചും മറന്നു പോയിരിക്കാം.
ഭാഗം 2
എന്റെ പ്ലസ് ടു കാലത്താണ് ഈ കഥ നടക്കുന്നത്. ചില രാത്രി കാലങ്ങളില്‍ നായിക്കള് ഒരിയിടുന്നതും കുരക്കുന്നതും എല്ലാം കേള്‍ക്കാമായിരുന്നു. അതൊക്കെ സ്വാഭാവികം മാത്രം. ഇതില്‍ അസ്വാഭാവികമായി ഒരിക്കല്‍ ഞങ്ങള്‍ എല്ലാ വീട്ടുകാര്‍ക്കും ഒരു പോലെ തോന്നിയ ഒരു സംഭവമുണ്ടായി.
അന്നൊക്കെ രാത്രി ഒരുപാട് വൈകി കഴിഞ്ഞാല്‍ അങ്ങാടിയില്‍ കട പൂട്ടി വരുന്നവരൊക്കെ ഞങ്ങളുടെ ഇടവഴിയിലൂടെ നടന്നു വന്ന്, പുഴക്കടവിലൂടെ ഇറങ്ങി പുഴ മുറിച്ചു കടന്നാണ് അക്കരെയുള്ള വീടുകളിലേക്കും, ചുണ്ടംപറ്റ, നാട്യമംഗലം തുടങ്ങീ പ്രദേശങ്ങളിലേക്കും പോകാറുണ്ടായിരുന്നത്. ഒരു രാത്രി, അന്ന് ഞാന്‍ ഒറ്റക്കാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ബാക്കി എല്ലാവരും ഒറ്റപ്പാലത്തെ തറവാട്ടില്‍ പോയിരുന്നു. ടി.വി കണ്ടു കൊണ്ടിരിക്കുന്നതിനിടയില്‍ സമയം പാതിരയായത് ഞാന്‍ ശ്രദ്ധിച്ചില്ല.
സമയം ഒരുപാടായെന്നു മനസിലാക്കിയ ഞാന്‍ ടി. വി ഓഫ് ചെയ്തു. ഉറക്കം വരുന്നില്ലെങ്കിലും കിടക്കാമെന്ന് കരുതി. പക്ഷെ, എത്ര കണ്ണടച്ച് കിടന്നിട്ടും ഉറക്കം വരുന്നില്ല. ഡിസംബര്‍ മാസത്തിലെ തണുപ്പുള്ളതു കൊണ്ട് ഫാന്‍ പോലും ഇട്ടില്ല. ഉറക്കം വരുമ്പോള്‍ വരട്ടെ എന്ന് കരുതി അന്തരീക്ഷത്തില്‍ നടക്കുന്ന വിവിധ ശബ്ദങ്ങളെ സസൂക്ഷ്മം ശ്രദ്ധിച്ചു കൊണ്ട് ഞാന്‍ അങ്ങനെ കിടന്നു.
ആ നിശബ്ദതയില്‍ അപ്പുറത്തെ തൊടിയിലെ തേക്കിന് മരത്തിന്റെ ഇലകള്‍ വീഴുന്ന ശബ്ദവും ,കാറ്റില്‍ ഇലകള്‍ ഉരയുന്ന ശബ്ദവും, ദൂരെ എവിടുന്നൊക്കെയോ നായ്ക്കള്‍ ഓരിയിടുന്നതും വ്യക്തമായി കേള്‍ക്കാമായിരുന്നു.
വീടിനു ചേര്‍ന്ന് തന്നെയാണ് ഇടവഴി എന്നുള്ളത് കൊണ്ട് ആ വഴിയില്‍ എന്ത് ശബ്ദം ഉണ്ടായാലും എനിക്ക് കേള്‍ക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ, എന്റെ ശ്രദ്ധ മുഴുവന്‍ നായ്ക്കളുടെ ഓരിയിടലിലും, തേക്കിന്റെ ഇലകള്‍ വീഴുന്ന പതിഞ്ഞ ശബ്ദത്തിലും മാത്രമായിരുന്നു. പൊടുന്നനെ, ആ സമയത്ത് വ്യത്യസ്തമായ ഒരു ശബ്ദം കൂടി എനിക്ക് കേള്‍ക്കാന്‍ സാധിച്ചു. ഒരു വഴി യാത്രക്കാരന്റെ തേഞ്ഞു പോയ ചെരുപ്പ് നടക്കുമ്പോള്‍ അയാളുടെ കാലിനടിയില്‍ അടിക്കുന്ന ശബ്ദമായി എനിക്കത് തോന്നി. അത് അക്കരെക്ക് വല്ലവരും നടന്നു പോകുന്നതായിരിക്കും എന്ന് ഞാന്‍ കരുതി. എന്നാലും ഈ സമയത്തൊക്കെ.. ഒറ്റയ്ക്ക് ഈ ഇരുട്ടിലൂടെ , ഇടവഴിയില്‍ കൂടി, വെളിച്ചം പോലുമില്ലാതെ...ഹോ..സമ്മതിക്കണം ..
പക്ഷെ , ആ കാലടി ശബ്ദം അകന്നു പോകുന്നെയില്ല, വീടിനടുത്തേക്ക് നടന്നു വരുന്ന പോലെ തോന്നി. ഞാന്‍ വീണ്ടും ചെവി കൂര്‍പ്പിച്ചു. ഇല്ല, ഇപ്പോള്‍ കേള്‍ക്കുന്നില്ല എന്ന് മനസ്സ് പറഞ്ഞ സമയത്ത് തന്നെ എന്റെ റൂമിന്റെ ജനാലയുടെ അരികിലുള്ള മതില് ആരോ ചാടിയ പോലെ തോന്നി. ഇപ്പോള്‍ ഞാന്‍ അല്‍പ്പം ഭയപ്പെടുന്നുണ്ടോ എന്ന് എനിക്ക് തന്നെ സംശയം തോന്നിയ നിമിഷങ്ങള്‍. ഞാന്‍ കട്ടിലില്‍ നിന്നും പതിയെ എഴുന്നേറ്റു. ലൈറ്റ് ഓണ്‍ ചെയ്യാതെ ജനാലയുടെ അടുത്തേക്ക് നടന്നു. ഇത്രക്കും നിശബ്ദമായ നിമിഷങ്ങള്‍ എന്റെ ജീവിതത്തില്‍ ഞാന്‍ കേട്ടിട്ടും അനുഭവിച്ചിട്ടും ഇല്ലായിരുന്നു. ജനല്‍ തുറക്കാതെ ഇരുട്ടിലൂടെ ഞാന്‍ പുറത്തേക്ക് നോക്കി. പെട്ടെന്ന് , രണ്ടു ചെരുപ്പടികളുടെ ശബ്ദത്തോടെ , ആരോ ഒരാള്‍ ജനാലയുടെ മുന്‍ ഭാഗത്ത് നിന്നും പുറത്തെ ചുമരിനോട് ചേര്‍ന്ന് നിന്ന പോലെ. അയാള്‍ അവിടെ മറഞ്ഞു നില്‍ക്കുന്നുണ്ടെന്ന് എനിക്ക് ബോധ്യമായി.
ജനാലയുടെ ചുമരിനോട് ചേര്‍ന്ന ആ ഭാഗത്ത് മഴ പെയ്യുമ്പോള്‍ ചെളി ആകാതിരിക്കാന്‍ പൊട്ടിയ ഓട്ടിന് കഷണങ്ങള്‍ ഇട്ടിരുന്നു. അയാളുടെ കാലുകള്‍ അതില്‍ അമരുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം വളരെ വ്യക്തമായി ഞാന്‍ കേട്ടു. പിന്നെ കാത്തു നിന്നില്ല സര്‍വ ശബ്ദവും എടുത്ത് ഉറക്കെ ചോദിച്ചു "ആരാട ..ആരാടാ ..അത് ...!!!"
എന്റെ ശബ്ദം കേട്ടിട്ടും , ഓട്ടിന് കഷണങ്ങള്‍ചവിട്ടി കൊണ്ട് അയാള്‍ ശബ്ദം ഉണ്ടാക്കി കൊണ്ടിരിക്കുന്നു. എന്നെ അത് വല്ലാതെ ചൊടിപ്പിച്ചു. ഇത് കള്ളന് തന്നെ എന്ന ഒരു തീരുമാനത്തില്‍ ഞാന്‍ വീട്ടിലെ എല്ലാ ലൈറ്റും കത്താനുള്ള ആ ഒരു സ്വിച്ച് അമര്‍ത്തി. പിന്നെ ടോര്‍ച്ചെടുത്ത് ധൈര്യമായി പുറത്തിറങ്ങിയപ്പോള്‍ ആരെയും കണ്ടില്ല. ഞാന്‍ ഗേറ്റ് തുറക്കുന്ന ശബ്ദവും വീട്ടിലെ ലൈറ്റും കണ്ടു കൊണ്ടായിരിക്കാം അപ്പുറത്തെ വീട്ടുകാരും വാതില്‍ തുറന്ന് പുറത്തിറങ്ങി വന്നു. എന്നോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ എല്ലാം വിശദമായി പറഞ്ഞു. അതെ സമയത്ത് തന്നെ അവര്‍ പറഞ്ഞ മറുപടി വിചിത്രമായി എനിക്ക് തോന്നി. കാരണം, കുറച്ചു നേരമായി അവരും ഞാന്‍ പറഞ്ഞ അതെ ശബ്ദങ്ങള്‍ പോലെ മറ്റ് ചില ശബ്ദങ്ങള്‍ അവരുടെ വീടിനു ചുറ്റും കേട്ടു കൊണ്ടിരിക്കുകയായിരുന്നത്രെ.
എന്തായാലും കള്ളനാണോ എന്നറിയാന്‍ വേണ്ടി സമീപ പ്രദേശങ്ങളില്‍ ഞങ്ങള്‍ ഒരു മണിക്കൂറോളം പല തരത്തിലും തിരഞ്ഞു. വീടിനു പിന്നിലെ തേക്കിന് തൊടിയിലൂടെ കള്ളന് ഓടിയിരുന്നെങ്കില്‍ എത്ര ദൂരെയാണെങ്കിലും ആ ഇലകളില്‍ ചവിട്ടി ഓടുന്ന ശബ്ദം കേള്‍ക്കാന്‍ സാധിക്കുമായിരുന്നു. പിന്നെ മറ്റൊരു വഴി നീണ്ടു കിടക്കുന്ന ഇടവഴിയാണ്. അതില്‍ ബ്രൈറ്റ് ലൈറ്റ് പോലെ വെളിച്ചമുള്ള ടോര്‍ച്ചു കൊണ്ട് അപ്പോള്‍ തന്നെ അടിച്ചു നോക്കിയെങ്കിലും ആരെയും കണ്ടതുമില്ല. പിന്നെ ആകെ ഉള്ള ഒരു ചാന്‍സ് മരത്തിന്റെ മുകളില്‍ കയറി ഇരിക്കുക എന്നതാണ്. അതിന്റെ ഭാഗമായി ഞങ്ങള്‍ സംശയം തോന്നുന്ന മരങ്ങളിലെക്കൊക്കെ ടോര്‍ച്ചു വെളിച്ചം കൊണ്ട് പരതി.
ഞങ്ങള്‍ ചെക്കന്മാരുടെ നേതൃത്വത്തില്‍ തിരയുന്ന ഒരു കൂട്ടം ആളുകള്‍ , അങ്ങനെ ഒരു മരത്തിലേക്ക് ടോര്‍ച്ചടിച്ചപ്പോ ള്‍ പെട്ടെന്ന് പേടിക്കുന്ന തരത്തില്‍ ഒരു കാഴ്ച കണ്ടു. ഇരുട്ടില്‍ രണ്ടു ചോര കണ്ണുകള്‍ പോലെ വലിയ ഒരു പക്ഷി ഒരു കൊമ്പത്തിരിക്കുന്നു. കൂട്ടത്തില്‍ പ്രായം കൊണ്ട് മൂത്ത അയല്‍വാസി ഞങ്ങളോട് ഇനി ടോര്‍ച്ചടിക്കണ്ട അതിന്റെ മുഖത്തേക്ക് എന്ന് പറഞ്ഞതിലെ നിഗൂഡത ഞങ്ങള്‍ക്ക് അപ്പോള്‍ മനസിലായില്ല.
എല്ലാവരും കള്ളനെ തിരച്ചില്‍ നിര്‍ത്തി വീട്ടിലേക്കു കയറാന്‍ നില്‍ക്കുമ്പോളാണ് കാരണവര്‍ പറയുന്നത് ഞങ്ങള്‍ ആ സമയത്ത് കണ്ടത് കാലന് കോഴിയെ ആയിരുന്നെന്ന്. എന്തായാലും , കള്ളനെ ഒന്ന് കരുതിയിരിക്കാന്‍ വേണ്ടി അടുത്തുള്ള എല്ലാ വീടുകളിലേക്കും ഫോണ്‍ ചെയ്യാന്‍ തീരുമാനിച്ചു. കൂട്ടത്തില്‍ ഒരു കൂട്ടുകാരന് കൂടി എനിക്ക് ആ രാത്രി തുണയായി വീട്ടില്‍ നില്ക്കാന് തീരുമാനമെടുത്തു കൊണ്ട് അയല്‍ക്കൂട്ടം പിരിഞ്ഞു. അപ്പോളും പട്ടികള്‍ ഓരിയിടുന്നുണ്ടായിരുന്നു. അന്തരീക്ഷം ആകെ മൊത്തം ഒരു പന്തികേട്. അന്ന് രാത്രി ആരും അത്ര പെട്ടെന്ന് ഉറങ്ങിയില്ലായിരിക്കാം. കാലന്‍കോഴിയെ കുറിച്ച് ഞാനും കൂട്ടുകാരനും അന്ന് രാത്രി സംസാരിച്ചു. ആ സമയത്ത് കേള്‍ക്കാന്‍ തുടങ്ങിയ ഒരു വികൃത ശബ്ദം കാലന് കോഴിയുടെതാകാം എന്ന അനുമാനത്തില്‍ ഞങ്ങള്‍ എപ്പോഴോ ഉറങ്ങിപ്പോയി.
പിറ്റേ , ദിവസം രാവിലെ , ഒരു 9 മണി കഴിഞ്ഞിരിക്കും. അപ്പുറത്തെ സദാനന്ദന് ചേട്ടന്റെ വീട്ടില്‍ നിന്നും ഒരു കൂട്ട കരച്ചില് കേട്ടു. ശബ്ദം കേട്ടവര്‍ കേട്ടവര്‍ അങ്ങോട്ട് ഓടുന്നത് കണ്ടു. ഞാന്‍ കൂട്ടുകാരനെയും കൂട്ടിക്കൊണ്ട് അങ്ങോട്ട് ഓടാന്‍ തുടങ്ങി. വീട് ആളുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ചിലര്‍ ആശുപത്രിയിലേക്ക് അദ്ദേഹത്തെ കൊണ്ട് പോകാനുള്ള ശ്രമത്തിലാണ്. കരച്ചിലുകള്‍ കൂടുതല്‍ ഉച്ചത്തിലായി കൊണ്ടിരിക്കുന്നു. അവിടെ നില്ക്കുന്നവരോട് ഞങ്ങള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
എന്നും രാവിലെ പതിവ് പോലെ എഴുന്നേറ്റ്, പത്രം വായനയും, ചായ കുടിയും കഴിഞ്ഞ്, അങ്ങാടിയിലേക്ക് ഇറങ്ങാന്‍ വേണ്ടി കുളിച്ച് വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോള്‍ ആണ് സദാനന്ദന് ചേട്ടന് തളര്‍ച്ചയും നെഞ്ച് വേദനയും വന്നത്. അപ്പോള്‍ തന്നെ തറയില്‍ കുഴങ്ങി വീണു. മരിച്ചെന്നു ഉറപ്പായെങ്കിലും വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന രംഗങ്ങളാണ് ഞങ്ങള്‍ ഇപ്പോള്‍ കണ്ടത്.
ഞാനും കൂട്ടുകാരനും അല്‍പ്പം മാറി നിന്നു കൊണ്ട് കഴിഞ്ഞ രാത്രിയിലെ കാര്യങ്ങള്‍ പറഞ്ഞു. രാത്രി കാലന് കോഴിയുടെ മുഖത്തേക്ക് ടോര്‍ച്ചടിച്ചപ്പോള്‍ ഇനി അടിക്കരുത് എന്ന് പറഞ്ഞത് സദാനന്ദന് ചേട്ടന് ആയിരുന്നു. ആ സദാനന്ദന് ചേട്ടന് പെട്ടെന്ന് ഇങ്ങനെ ഒരു മരണംസംഭവിക്കും എന്ന് കഴിഞ്ഞ രാത്രിയില്‍ പിരിയുമ്പോള്‍ ആരും കരുതിയത് പോലുമില്ല. എല്ലാവരും കുറെ നേരം ഇത് തന്നെ പറഞ്ഞു കൊണ്ടേ ഇരുന്നു. അപ്പോളേക്കും ആശുപത്രിയില്‍ നിന്നുള്ള ആംബുലന്‍സ് മൃതശരീരം കൊണ്ട് തിരിച്ചെത്തിയിരുന്നു.
അദ്ദേഹം മരിച്ചു രണ്ടു ദിവസങ്ങള്‍ കഴിഞ്ഞിരിക്കും, ഞങ്ങള്‍ അന്ന് കാലന് കോഴിയെ കണ്ടെന്നു പറയുന്ന വലിയ മരം പകുതി ഭാഗം പൊട്ടി വീണത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. വിശദീകരണങ്ങള്‍ ഒന്നും പറയാനില്ലാത്തത് കൊണ്ട് ആരും അതിനെ കുറിച്ച് കൂടുതല്‍ ഒന്നും സംസാരിച്ചതായി ഓര്‍മയില്ല.
*(ഈ കഥകള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും, ഇനി ബാക്കിയുള്ളത് നിങ്ങളുടെ വെറും വിശ്വാസങ്ങള്‍ മാത്രം. അതിനെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല.)
-pravin-
ചില സമയത്ത് ചില വിശ്വാസങ്ങള്‍ ശെരിയാവും ,വിശ്വസിച്ചാലും ഇല്ലെങ്കിലും ...നന്നായി കഥ പറഞ്ഞു പ്രവീണ്‍ ....!
ReplyDeleteThank u Raihana.
DeleteRealy undo Kaalan Kozhi
Deleteകാലൻ കോഴിയെപ്പറ്റി ഞാനും വീട്ടിൽ നിന്നും നാട്ടിൽ നിന്നും ഒരുപാട് കഥകൾ കേട്ടിരിക്കുന്നു. അതിൽ പ്രധാനം അങ്ങനെ അത് കരയുന്നത് കേട്ടാൽ അടുത്ത ദിവസം തന്നെ അടുത്ത ആരുടേയെങ്കിലും മരണവാർത്ത നമുക്ക് കേൾക്കാം എന്നതാണ്. അത് ഒരുവിധം ഭംഗിയായി വിശ്വസികത്തക്ക രീതിയിൽ സത്യവുമാകാറുണ്ട് എന്നതാണ് വാസ്തവം. പക്ഷെ എനിക്കാ വിശ്വാസങ്ങളെ വിശ്വസിക്കാതിരിക്കാനാ ഇഷ്ടം. നന്നായി പറഞ്ഞു പ്രവീൺ. ആശംസകൾ.
ReplyDeleteനിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ മനേഷ് .. അവിശ്വാസിയാണ് ഏറ്റവും നല്ല വിശ്വാസിയായി പിന്നീടു മാറുക. നമ്മുടെ നാട്ടില്‍ ഇത് പോലോരുപാട് സംഭവങ്ങള്‍ നടന്നതായി ഞാനും കേട്ടിട്ടുണ്ട്. നന്ദി.
Deleteകാലന് കോഴിയുടെ ഈ അത്ബുധസിദ്ധി പരിചയപെടുത്തി തന്നതിന് നന്ദി പ്രവീണ്‍. ഇതിനെ ഒക്കെ ഇനി കാണാന്‍ കിട്ടുമോ എന്നറിയില്ല, കണ്ടാല്‍ സൂക്ഷിക്കാലോ. :)
ReplyDeleteറോഷാ അങ്ങനെ കണ്മുന്നില് ഇപ്പോഴും വരുന്ന ഒന്നല്ല കാലന് കോഴി. മരിക്കാനും ഒരു ഭാഗ്യമൊക്കെ വേണേ.. ന്നാലെ ഇതൊക്കെ കാണാന്‍ സാധിക്കൂ ട്ടോ. നന്ദി. ..
Deletelike it ............
ReplyDeleteThank u reji
Deleteചെറുപ്പത്തില്‍ വീട്ടില്‍ കാലന് കോഴിയെ വളര്‍ത്താനുള്ള ഒരു ശ്രമം എന്റെ ഉപ്പ നടത്തിയിരുന്നു. അയല്‍ക്കാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കടുത്ത എതിര്‍പ്പ് വക വെയ്ക്കാതെ ഒരു മാസത്തോളം അതിനെ വളര്‍ത്തി. കാലന് കോഴി സ്ഥിരമായി മൂളുമായിരുന്നു. എങ്കിലും ചുറ്റുവട്ടത് ആരും അക്കാലയളവില്‍ മരിച്ചില്ല. ഒടുവില്‍ സമ്മര്‍ദ്ദം സഹിക്ക വയ്യാതെ പുള്ളിക്കതിനെ തുറന്നു വിടേണ്ടി വന്നു. അസ്സഹനീയമായ ആ ശബ്ദം കാരണം ശരിക്കുറങ്ങാന്‍ പറ്റിയിരുന്നില്ലെന്നതും ഒരു കാരണമാണ്.
ReplyDeleteഒരു കാലന് കോഴി പറന്നാല്‍ എവിടെ വരെ പോവും? പെരിന്തല്‍മണ്ണ വരെ പോവാന്‍ വഴിയില്ല.
ഹി ഹി..നന്ദി ഉബൈദ്ക്കാ..പറഞ്ഞ പോലെ അത്രോടം വരെ എന്തായാലും അത് പറക്കില്ല. പക്ഷെ ഇത്തരം അനുഭവങ്ങള്‍ ഉണ്ടായവരോട് ഈ മറുപടികള്‍ പറഞ്ഞത് കൊണ്ട് കാര്യമില്ല എന്നത് കൊണ്ട് ഞാനും അതൊന്നും ആരോടും പറയുന്നില്ല.
Deleteനേരത്തെ ഞാന്‍ സൂചിപ്പിച്ച പോലെ , ആ പക്ഷിക്ക് ഈ ഭൂമിയില്‍ കരയാന്‍ അവകാശമില്ലേ എന്ന് ചിന്തിച്ചു പോകുന്നു വീണ്ടും.
കാലന് കോഴി ഞങ്ങളുടെ നാട്ടില്‍ ഫേമസ് അല്ലായിരുന്നു, എന്നാല്‍ കുട്ടികാലത്ത് ചങ്ങലമാടനെ കുറിച്ച് കേട്ട് ഒരു പാട് പേടിച്ചിട്ടുണ്ട്. അത് പോലെ തന്നെ രാത്രി പട്ടികള്‍ കൂട്ടമായി ഒരിയിടുമ്പോള് മുതിര്ന്നോവര് പറയുമായിരുന്നു അടുത്ത ദിവസത്തില്‍ നടക്കാന്‍ പോകുന്ന മരണത്തെ കുറിച്ച്... ഒരിക്കല്‍ ഉത്സവ നാളിലെ ബാലെയും കണ്ടു കൂട്ടുകാരോടുത്തു മടങ്ങുമ്പോള്‍ ഇത്തരത്തിലുള്ള ഒരിയടല് കേട്ടു, വഴി മധ്യേ നാലഞ്ച് പട്ടികള്‍ മാനത്തേക്ക് നോക്കി നിലവിളിക്കുകയാണ്. പേടിചിട്ടാണെങ്കിലും ഞങ്ങള്‍ പതുക്കെ അടുക്കലേക്ക് ചെന്നു.. ഏതോ സാമൂഹ്യ വിരുദ്ധര്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ കോഴി വേസ്റ്റിന് ചുറ്റും നിന്നാണ് അവര്‍ കോറസ് പാടിയത്.
ReplyDeleteഇന്ന് സ്കൂള്‍ തുറന്ന ദിവസം, പതിവുപോലെ നല്ല മഴ, നേരിയ തണുപ്പ്, പോരാത്തതിന് പവര്‍ കട്ടും, നല്ല ഒരു ഉറക്കത്തിനുള്ള എല്ലാ സ്കോപ്പും ഉണ്ട്, യു പി എസ്സ് തലതല്ലി കരയുകയാണ്, ഇതൊക്കെ ഒന്ന് ഓഫ് ചെയ്തു തലവഴി മൂടിപുതച്ച് ഉറങ്ങാമെന്നു കരുതിയതാണ്, അപ്പൊ ധാ കിടക്കുന്നു,...മനുഷ്യനെ പേടിപ്പിക്കാനായി ഓരോന്ന് എഴുതി വെക്കും,
ഈ ചങ്ങലമാടന് എന്താണ്.? ആദ്യമായിട്ടാണ് കേള്‍ക്കുന്നത്..ഒന്ന് അന്വേഷിച്ചാല്‍ കൊള്ളാമെന്നുണ്ട്. എനിക്ക് ഇത്തരം കഥകള്‍ അന്വേഷിച്ചു സഞ്ചരിക്കുക എന്ന് വച്ചാല്‍ വലിയ ഇഷ്ടമാണ്.
Deleteകോഴി വേസ്റ്റിന് ചുറ്റും കോറസ് പാടിയ സംഭവം കലക്കി ട്ടോ. ഹ ഹ..അത് തന്നെ ഒരു കഥയാക്കാനുള്ള വകുപ്പ് ഉണ്ടല്ലോ..ബാലെക്കു പോയതും വരുന്ന വഴിയിലെ സംഭവങ്ങളും എല്ലാം കൂട്ടിയിണക്കി കൊണ്ട് ഒന്ന് ശ്രമിച്ചു നോക്ക്. സംഭവം കലക്കും..
സ്കൂള്‍ തുറക്കലും മഴയും എനിക്ക് മനസ്സിലായി. പവര്‍ കാറ്റും യു പി എസ് കരച്ചിലും ..അതും മനസിലായി.. ഇതൊക്കെ ഉറക്കത്തിലേക്ക് എങ്ങനെ നയിക്കുന്നു എന്നാണു മനസിലാകാത്തത് ? ആകെ ദുരൂഹമാണല്ലോ.. ഹി ഹി..പേടിക്കണ്ട. ഇനി വല്ല കരച്ചിലും കേട്ടാല്‍ അപ്പോള്‍ ഉറപ്പിച്ചോ ..കാര്യം പോക്കാണ് എന്ന്.
നന്ദി.
ചങ്ങലമാടന്, അതൊരു ഭയാനക മായ ഒരു സത്വം ആയിരുന്നു ദേഹത്ത് മുഴുവന്‍ ചങ്ങലയുമായ് നടക്കുന്ന അതിഭീകരനായ ഒരു സത്വം..ഇരുപതടിയോളം നീളം, അതിനു തക്ക ബോഡി ലാങ്ഗേജ്, മണവാട്ടി പെണ്ണിന്റെ ഉടലില്‍ പൊതിയുന്ന ആഭരണങ്ങള്‍ പോലെ തലങ്ങും വിലങ്ങും ചുറ്റപെട്ട് കിടക്കുന്ന ഇരുമ്പിന്റെ ചങ്ങല,
Deleteഅര്‍ദ്ധ രാത്രിയുടെ ഏതോ നല്ല സമയത്താണ് അത് പുറത്തിറങ്ങുന്നത് , നാലോ അഞ്ചോ കാല്പാടു ദൂരം പിന്നിടുമ്പോള്‍ ഗ്രാമങ്ങള്‍ പലത് കഴിഞ്ഞിട്ടുണ്ടാകും, രാത്രിയുടെ യാമങ്ങളെ വിറകൊള്ളിച്ചു ചങ്ങലയും ഇഴച്ചു നടക്കുന്ന ഈ വിദ്വാനെ കണ്ടവര്‍ അനവധി, അവന്റെ മുന്നില്‍ ആരെങ്കിലും വന്നു പെട്ടാല്‍ ചങ്ങല ആഞ്ഞു വീശും, അതോട് കൂടി വന്നയാള്‍ ധിം. കിലു കിലാ കുലുങ്ങുന്ന കിലുക്കത്തില്‍ കിടു കിടാ വിറയ്ക്കുന്ന കുട്ടിക്കാലം,
ഗ്രാമത്തെ വൈദ്യുതീകരിച്ചതോട് കൂടി ഈ ഭീകരന് വംശ നാശം സംഭവിച്ചു.... അതിന്റെ കാരണം താങ്കള്‍ തന്നെ കണ്ടു പിടിക്കുക.
ഇനി മനസ്സിലാകാത്ത ചില കാര്യങ്ങളിലേക്ക്,
ചിനു ചിനാ പെയ്യുന്ന മഴയത്തു മൂടി പുതച്ചു കിടക്കാന്‍ എന്ത് രസാന്നോ..ആ ആലസ്സ്യത്തില്‍ അകമ്പടി സേവിക്കുന്ന ഉറക്കം, ഉണരുംമ്പോഴേക്കും മഴ മാറിയിട്ടുണ്ടാവും, മറ്റൊരു മഴ നേരത്തെ കാത്തു വീണ്ടും ഉറങ്ങും..
ചങ്ങലമാടന് ആള് കൊള്ളാമല്ലോ..ഇഷ്ടായി ഈ കഥ ട്ടോ. ഒരു ഇംഗ്ലീഷ് സിനിമയില്‍ ഒക്കെ ഉള്ള ഒരു രൂപം ആയിരിക്കും അതിനു എന്ന് തോന്നുന്നു. ഹോ..ശരിക്കും ഭാവനയില്‍ കാണാന്‍ സാധിച്ചു ..നന്ദി..
Deleteഅത് ശരി, അപ്പൊ ഈ സിനു ചിനാ മഴ പെയ്യുമ്പോള്‍ ഉണ്ടാകുന്ന ഉറക്കമാണ് കാര്യം ല്ലേ. ആ സമയത്ത് ഒന്നുകില്‍ മഴ കൊല്ലാന്‍ പോകണം , അല്ലെങ്കില്‍ നല്ല ചൂടുള്ള വല്ല കാറു മുറു പലഹാരം വല്ലതും തിന്നണം എന്നതാണ് എന്റെ പോളിസി.
ഏയ്.. വെറുതെ മനുഷ്യനെ പേടിപ്പിക്കല്ലേ...
ReplyDeleteചെറുപ്പത്തില്‍ അതിന്റെ കൂടെ കോറസ് പാടിയിട്ടുള്ളവരാ ഞങ്ങള്‍.
അത് കൊണ്ട് ഇതുവരെ പേടിയൊന്നും തോന്നിയില്ല...
പക്ഷെ ഇപ്പോള്‍ ദാ.. എല്ലാം പോയി...
ഞാന്‍ വിശ്വസിക്കില്ല...
ഞാന്‍ പേടിക്കില്ല....
ഞാനാര മോന്..
(കര്‍ത്താവേ കാത്തോലണേ..)
ആമേം . ഇന്ന് രാത്രി അപ്പൊ എന്തെങ്കിലും നടക്കും..ഹി ഹി..സൂക്ഷിച്ചോ. നന്ദി ഖാദു
Deleteഎന്തൊരു പേടിയായിരുന്നെന്നോ ചെറുപ്പത്തില്‍ ഇതിന്റെ കരച്ചില് കേട്ടിട്ട്. അര്ജുനപ്പത്ത് ആയിരുന്നു രക്ഷാമന്ത്രം. പാവം കാലന് കോഴി
ReplyDeleteഅപ്പൊ അജിത്തെട്ടനും പേടിയായിരുന്നു ല്ലേ ..അയ്യേ.. അര്‍ജുനപ്പത്തു ചൊല്ലാന്‍ കാരണം എന്തായിരിക്കാം..അറിയുമോ ? അറിയാന്‍ ആഗ്രഹമുണ്ട്
Deleteപല കാര്യങ്ങളും വിശ്വാസം മാത്രമല്ല. മരണത്തിന്റെ മാലാഖമാരെ മനുഷ്യരല്ലാത്തവര്‍ക്ക് കാണാമത്രെ. സയന്‍സില്‍ പറയാറില്ലേ.. മനുഷ്യന് കേള്‍ക്കാന്‍ പറ്റാത്ത പലതും ഇതര ജീവികള്‍ക്ക് കേള്‍ക്കാമെന്ന്. അതെ പോലെ മനുഷ്യന് കാണാന്‍ പറ്റാത്ത മരണത്തിന്റെ മാലാഖമാരെ / യമദൂതനെ കാളന് കോഴി കാണുന്നുണ്ടാവാം . അങ്ങിനെ കാണുമ്പോള്‍ ആണ് അത് കൂവുന്നതെങ്കിലോ? എല്ലാം നിഷേധിക്കാന്‍ മനുഷ്യന് ചെറിയ ധിക്കാരം മാത്രം മതി. പക്ഷെ ഉള്‍ക്കൊണ്ട് വിശ്വസിക്കാന്‍ ചിന്താശക്തിയും ബുദ്ധിശക്തിയും വേണം. :)
ReplyDeleteപോസ്റ്റു നന്നായിരുന്നു.. ആശംസകള്‍.
പറഞ്ഞത് ശരിയാണ് , മനുഷ്യനെക്കാള്‍ ഇത്തരം കാഴ്ചകള്‍ പക്ഷി മൃഗാദികള്‍ക്ക് കൂടുതലാണ്. മനുഷ്യ ശരീരത്തിന് ഏഴു ആവരണങ്ങള്‍ ഉണ്ട്. ഒരാള്‍ മരിച്ചു കഴിഞ്ഞാലും ആ ആവരണങ്ങള്‍ പെട്ടെന്നൊന്നും ഭൂമിയില്‍ നിന്നു മാഞ്ഞു പോകില്ല. നേത്രപടലത്തിന്റെ ആവരണ ശക്തി കൂടുതലുള്ള ആളുകള്‍ അല്ലെങ്കില്‍ ഐ ക്യൂ കൂടുതലുള്ള ആളുകള്‍ , ക്രിയാത്മകമായി ഇപ്പോഴും ഗാഡ ചിന്തയില്‍ മുഴുകി ഇരിക്കുന്നവര്‍ etc.. ഇവര്‍ക്കൊക്കെ പലപ്പോഴും അദൃശ്യ ശ്കതികളെ കാണാന്‍ സാധിക്കാറുണ്ട്. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും കണ്ണിനുള്ള കാഴ്ച നമ്മളില്‍ നിന്നും വ്യത്യസ്തമായതു കൊണ്ടാണ് പലപ്പോഴും ഇത്തരം കാഴ്ചകള്‍ കാണുമ്പോള്‍ അവ കരയുന്നതും ശബ്ദമുണ്ടാക്കുന്നതും.
Deleteനന്ദി. അബൂതി
എടാ പേടിപ്പക്കല്ലേ :))) ഗ്രാമത്തിന്റെ ദുരൂഹമായ ഒരു ശബ്ദമായിരുന്നു ഇത് .ഒരു വിശ്വാസം ആയിട്ടെ എനിക്ക് തോന്നിയിട്ടുള്ളൂ ..ചെറുപ്പത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു മരണത്തിന്റെ ശബ്ദം ആണ് ഇത് എന്ന് നന്നയി പറഞ്ഞു കൂട്ടുകാരാ ആശംസകള്‍ നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteഹ ..ഹ..നീ പേടിക്കേണ്ട ..പരിസ്ഥിതി തന്നെ അന്യം നിന്നു പോയ ഈ കാലത്ത് കാലന് കോഴികള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യം തന്നെ സംശയമാണ്..
Deleteനന്ദി ഷാജി.
പ്രവീണെന്താ വിനയന് പഠിക്കുകയാണോ? ഹൊറര്‍ കഥയും ..പിന്നെ സൈടിലൊരു കറുത്ത പൂച്ചയും...ന്റമ്മോ ...പേടിച്ചു പോയി.
ReplyDeleteഹ ..ഹ..വിനയന് പഠിക്കുകയോന്നുമല്ല.. ഇത്തരം വിഷയങ്ങള്‍ വലിയ ഇഷ്ടമാണ് ..പിന്നെ പൂച്ച അതൊരു പാവം ല്ലേ..
Deleteപേടിക്കണ്ട ട്ടോ.
നന്ദി ജയേഷ്..
ബാല്യത്തില്‍ കേട്ടിരുന്ന കഥകളിലേക്ക് കൊണ്ട് പോയി ഈ കഥയും.(അല്ല അനുഭവവും..)ഞങ്ങള്‍ക്ക് തൊടലുമര്ദ്ദയാണുണ്ടയിരുന്നത്. പുഴയോരത്തുള്ള വീട്ടില്‍ നിന്നും നോക്കിയാല്‍ അക്കരെ ചെറുമിക്കുടികളില് കാണുന്ന മൊട്ടവിളക്കിന്റെ നാളവും പുഴയിലൂടെ പോകുന്ന കുഞ്ഞു വഞ്ചികളുടെ തുഴ ശബ്ദവും കൂടി രാത്രികളില്‍ ഭീകരത സൃഷ്ടിച്ചിരുന്നു അക്കാലത്ത്...! :) :) (തിരക്കഥയും സംഭാഷണവും ഓമനയെന്ന പരിചാരികയും അപ്പച്ചിയും കൂടിയായിരുന്നു)
ReplyDeleteതൊടലുമര്ദ്ദ എന്താണ് ? നേരത്തെ ജ്വാല ചങ്ങലമാടനെ കുറിച്ച് പറഞ്ഞു ..അപ്പോള്‍ ഓരോ സ്ഥലത്തും ഓരോ ആളുകളാണ് ല്ലേ..പേര് മാത്രം വ്യത്യാസം ല്ലേ..?
Deleteഇനിയും തിരക്കഥകള്‍ വരട്ടെ..ചുമ്മാ പേടിക്കാന്‍ ഒരു രസമല്ലേ..ഞങ്ങളുടെ വീടും പുഴ ഭാഗത്താണ്. ഈ വിവരണം കേള്‍ക്കുമ്പോള്‍ വേറെ കഥകള്‍ ഓര്മ വരുന്നു..ഇനിയും കുഞ്ഞൂസ് ചേച്ചിയുടെ പേര് കടപ്പാടില്‍ എഴുതേണ്ടി വരുമെന്നാ തോന്നുന്നത്..ഹി ഹി..
നന്ദി ചേച്ചീ..
ഒരു പാട് കഥകള്‍ കാലന് കോഴിയെ കുറിച്ച് ഞാനും കേട്ടിരുന്നു ..... അക്കരെ കൂകിയാല്‍ ഇക്കരെ ഒരു മരണ വാര്‍ത്ത കേള്‍ക്കാം എന്നാ കഥ ഞാനും വിശ്വസിച്ചിരുന്നു .. പക്ഷെ അക്കരെ നിന്നും പലതവണ ഞാന്‍ കേട്ടു... കാലന് കോഴിയുടെ കരച്ചില് .... പിന്നൊരിക്കല്‍ ഞാന്‍ കണ്ടു .. എന്റെ വീടിന്റെ തൊട്ടരികിലെ പന മുകളില്‍ വന്നു പാര്‍ത്ത ഈ സുന്ദരന്‍ പക്ഷിയെ ..
ReplyDelete(അത് പക്ഷെ ഈ ചിത്രത്തില്‍ കാണുന്നതല്ലാട്ടോ .... ഇത് മൂങ്ങയോ നത്തോ .. അങ്ങനെന്തോ ആണ് കാലന് കോഴിക്ക് തലയില്‍ ചുവന്നു പൂവോക്കെയുണ്ടായിരുന്നെന്നു തോന്നുന്നു ...വേഴാംബലിനോട് സാമ്മ്യമുള്ള രൂപം ) അന്ന് മുതലെന്നും ആ കരച്ചില് ഞാന്‍ കേട്ടിരുന്നു.. ഒരു അട്ടഹാസം പോലെ... പക്ഷെ .. ആ കാരണം കൊണ്ട് ഒരു .. അപകട വാര്‍ത്തയും ഞാന്‍ കേട്ടിട്ടില്ല ... പാവം കിളി... അതറിയുന്നുണ്ടാവുമോ .. തന്റെയീ സുന്ദര ശബ്ദം ധീരരില്‍ ധീരന്മാരെന്നഹങ്കരിക്കുന്ന മനുഷ്യരുടെ ഉറക്കം കെടുത്തുന്ന 'മരണമണി" യാണെന്ന് ............ :)
ഷലീര്‍- അപ്പോള്‍ നീ കണ്ടത് തലയില്‍ പൂവുള്ള കോഴിയെ ആണോ ? അത് പൂവന് കോഴിയാണ് ട്ടോ. കാലന് കോഴിക്ക് തലയില്‍ പൂവൊന്നുമില്ല. മൂങ്ങ വംശം തന്നെയാണ് കാലന് കോഴിയും. ചില ഇടങ്ങളില്‍ ഇതിനെ വെള്ളി മൂങ്ങ എന്നും പറയും.
Deleteപിന്നെ ഷലീര്‍ പറഞ്ഞ പോലെ ഇതൊരു പാവം കിളി തന്നെയാണ്. ആരൊക്കെയോ ചേര്‍ന്ന് ഇതിനെ മരണ ദൂതനാക്കി എന്ന് മാത്രം. പക്ഷെ ഈ പഹയന് കാരണം പേടിപ്പിക്കുന്ന ഒത്തിരി സംഭവങ്ങള്‍ ഒരുപാട് നടന്നിട്ടുണ്ട് എന്നത് മറ്റൊരു സത്യം.
നന്ദി ഷലീര്‍.
എല്ലാവര്ക്കും ഒരു നിശ്ചിത സമയമുണ്ട് ഈ ലോകത്ത്..
ReplyDeleteഅതിപ്പോ കാലന്‍കോഴി കൂവിയാലും ഇല്ലേലും നമ്മള് പോകേണ്ട നേരത്ത് കൃത്യം പോയിരിക്കും ..
കാലന്‍കോഴി കൂവിയില്ല എന്നത് കൊണ്ട് ആരും അങ്ങനെ രക്ഷപ്പെടുകേം ഇല്ല..
ചുമ്മാഓരോന്ന് പറഞ്ഞ് ഇങ്ങനെ പേടിപ്പിച്ചാലുണ്ടല്ലോ.....
ദേ പുറത്തൊരു ശബ്ദം.. കാലന് കോഴിയുടേതാണോ.. ന്റമ്മേ....
അത് അത്ര തന്നെയേ ഉള്ളൂ മഖ്ബൂ..കൂക്കിയാലും ഇല്ലേലും ആ സമയം ആകാതെ ഒരു കാര്യവുമില്ല. ഞാന്‍ ആലോചിച്ചത് മറ്റൊരു കാര്യമാണ് , പണ്ടത്തെ കൂട്ടക്കുരുതികള്‍ നടന്ന രാജ്യങ്ങളില്‍ ഒക്കെ കാലന് കോഴി ഉണ്ടായിരുന്നെങ്കില്‍ , പാവം അത് കൂക്കി കൂക്കി തൊണ്ട കീറി എന്നെ ചത്തേനെ ..
Deleteനമ്മുടെ ഗുജറാത്തില്‍ , നന്ദിഗ്രാമില്‍ , മാറാടില്‍, കണ്ണൂരില്‍ ഒന്നും ഇപ്പൊ ഈ കിളികള്‍ ഇല്ല. നേരത്തെ പറഞ്ഞ പോലെ തൊണ്ട കീറി ചത്തിരിക്കുന്നു.
നന്ദി മഖ്ബൂ..
കാലന് കോഴിയെ രണ്ടു വട്ടം കണ്ടവന് ഒന്നും പറ്റിയില്ല പിന്നെയാ !!! . . . ഹേ യ് . . ജപ്പാനില്‍ ഒന്നും കാലന് കോഴിയെ ഇല്ല . . . ഇനി ഉണ്ടെങ്കില്‍ തന്നെ വല്ല ഹൈ ടെക്ക് കാലന് ആയിരിക്കും രാത്രിയിലും ബ്ര്യ്റ്റ് ലൈറ്റ് ചൂടി വരുന്നത് . . അപ്പൊ പിന്നെ നമ്മള് വെറുതെ അതിനെ ലൈറ്റ് അടിച്ചു ബുധിമുട്ടണ്ടല്ലോ
ReplyDeleteയൂനു..പറ്റുമെങ്കില്‍ നീ ഒരു കാലന് കോഴിയെ വളര്‍ത്തണം..എന്നിട്ട് നമുക്ക് ജപ്പാനിലേക്ക് പോകാം ടോര്‍ച്ചു വാങ്ങാന്‍.. നന്ദി ..
Deleteഇനി ഞാനും പറയാം ഇത്തിരി,,,കണ്ണൂരിലെ മമ്പറം, പൊയനാട് ഗ്രാമത്തിലും മേല്പറഞ്ഞ ഈ അംബാസഡര്‍ ഓഫ് കാലന് എന്നാ ചീത്തപ്പേര് ഈ പാവം പക്ഷിക്കുണ്ട്.,,,പക്ഷെ എനിക്ക് പറയാനുള്ളത് വേറെ,,,,
ReplyDeleteജന്മനാ മനസ്സില്‍ യക്ഷി,ഭൂതം ഒക്കെ എനിക്ക് പേടിയുള്ള സംഭവങ്ങള്‍ ആയിരുന്നു...രാത്രി മൂത്രമൊഴിക്കാന്‍ പോലും കൂടെ ആളു വേണം....വീട്ടില്‍ സാമ്പത്തികമായി വല്യ മെച്ചമില്ലാത്ത കാരണം വട്ടചെലവുകള്ക്ക് വേണ്ടി ഞാന്‍ വണ്ടി കഴുകുന്ന പരിപാടി ഏഴാം ക്ലാസ്സില്‍ വെച്ച് തുടങ്ങിയിരുന്നു അങ്ങനെ, ചെറിയ വാഹനങ്ങള്‍ കഴുകി കഴുകി ഞാന്‍ പത്താം ക്ലാസില്‍ എത്തുമ്പോഴേക്കും വല്യ കഴുകല്‍ കാരന് ആയി...പിന്നെ ബസ് കഴുകലായി എന്റെ ഫീല്‍ഡ്..രാത്രി ഒന്‍പതു മണിക്ക് തുടങ്ങുന്ന ജോലി, രാത്രി പന്ത്രണ്ടു വരെ നീളും...കൂടെയുള്ളവന് വീട്ടില്‍ കയറിയാലും ഒരു അഞ്ചു പത്തു മിനിറ്റ് ഒറ്റയ്ക്ക് ചെറിയ ഒരു ഇടവഴിയിലൂടെ പോയാല്‍ മാത്രമേ ഞാന്‍ വീട്ടിലെതൂ..അങ്ങനെ വരുമ്പോളും എന്റെ മനസിലെ പേടിത്തൊണ്ടന്‍ വല്ലാതെ തലപൊക്കും...അന്ന് മിമിക്രിയുടെ അസുഖവും എനിക്കുണ്ടായിരുന്നു,,,,ഇത്തരം പേടി വല്ലാതെ കൂടുന്ന അവസരത്തില്‍ ഞാന്‍ പല അപശബ്ദങ്ങലും പുരപ്പെടുവിക്കരുമുണ്ടായിരുന്നു....അങ്ങനെ ഒരു ദിവസം എനിക്ക് അനുകരിക്കാന്‍ തോന്നിയ ശബ്ദമാണ് ഈ കാലന് കൊഴിയുടെത് !!!!!!!.....നല്ല പെര്ഫെക്ഷന് ഒട് കൂടി ഞാന്‍ ആ കര്‍ത്തവ്യം ചെയ്തു,,,കുറെ തവണ കാലന്‍കോഴിയുടെ പൂവ്വ...പൂവ്വ ശബ്ദം നല്ല ഉച്ചത്തില്‍ തന്നെ സംപ്രേഷണം ചെയ്തു....വീട്ടിലെത്തി കിടന്നുറങ്ങി....
പിറ്റേന്ന് രാവിലെ കുറച്ചു താഴെ പൊയിലില്‍ എന്നാ വീട്ടിലെ വയര്‍മാന്‍ മഹേഷേട്ടന്റെ വീട്ടില്‍ ഒരു അംബാസഡര്കാറില് അവരുടെ അമ്മയെ പിടിച്ചു കയറ്റുന്നു....
കാര്യം എന്താ....?
അപ്പോള്‍ മഹേഷേട്ടന്റെ ഭാര്യ സോണിയെചി പറഞ്ഞു...
അമ്മ ഇന്നലെ രാത്രി മൂത്രമോഴിക്കാന്‍ പുറത്തിറങ്ങിയതാ....പെട്ടെന്ന് കാലന്‍കോഴി കൂവി..അമ്മ പേടിച്ചു പോയി..പെട്ടെന്ന് അകത്തേക്ക് കയറാന്‍ നോക്കിയപ്പോള്‍ പടി തടഞ്ഞു വീണു, കാലുളുക്കി , പൊട്ടല്‍ ഉണ്ടോന്നൊരു സംശയം...!!!!!!!!!!!!
ഞാന്‍ എന്ത് ചെയ്യാന്‍,,,,മിമിക്രിയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കിട്ടിയ പോലെ ആണെനിക്ക് തോന്നിയത്... ആ സംഭവം പക്ഷെ ഇപ്പോഴും കാലന് കോഴിയുടെ ക്രെഡിറ്റില്‍ തന്നെ ആണ്...
നമ്മള്‍ക്കെന്തിനാ പേരും പ്രശസ്തിയും അല്ലെ....??????????????
ഹ ..ഹ..അത് കൊള്ളാമല്ലോ ഷിനൊജെ.. ആരും ഇപ്പോഴും അറിഞ്ഞിട്ടില്ല എന്ന് അക്രുതുന്നു..അറിഞ്ഞിരുന്നെങ്കില്‍ ഷിനോജിനു നല്ല ഒരു ഇരട്ടപ്പേര് വീണേനെ..ചിലപ്പോള്‍ മുതുകത്ത് നല്ല ഇടിയും വീണേനെ..
Deleteആ പാവം പക്ഷി ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു എന്ന് കരുതിക്കോ ? നന്ദി ഉണ്ടായാല്‍ മതി , അല്ലെങ്കില്‍ കടപ്പാട്..ഹി ഹി..
നന്ദി ഷിനോജ്..
നെടു്ലാന്റെ വിളകേട്ട ശബ്ദപരിധിയില്‍ മരണം സംഭവിക്കുമെന്നാണ് പണ്ടുള്ളവര്‍
ReplyDeleteപറഞ്ഞിരുന്നത്.അത് എന്തോ ഏറെക്കുറേ സംഭവിക്കാറുമുണ്ട്.കാലന്കോഴിയെയാണ്
ഉദ്ദേശിക്കുന്നത്."കുത്തിച്ചുട് കുത്തിച്ചുട്"എന്ന വ്യാഖാനിക്കുന്ന ശബ്ദം ഭയം ജനിപ്പിക്കുന്നതാണ്.അതുപോലെതന്നെ പട്ടിയുടെ പ്രത്യേകതരത്തിലുള്ള ഓരിയിടലും.
ആ വിശ്വാസം ഉള്ളില്‍............
കാലങ്കോഴിയെപറ്റി Dr.കെ.വിദ്യാസാഗര്‍ ജനറല്‍ എഡിറ്ററായി DC Books ഇറക്കിയ
"നമ്മുടെ പ്രകൃതി"എന്ന പുസ്തകം ഒന്നാം വാല്യത്തില്‍ ചേര്‍ത്തത് ഇപ്രകാരമാണ്:
"മരത്തോപ്പുകളിലും,നാട്ടുമ്പുറത്തെ സ്ഥലങ്ങളിലും,കാടുകളിലും വസിക്കുന്ന പക്ഷിയാണ് കാലങ്കോഴി.പകല്‍സമയത്ത് മരത്തിന്റെ ഇലകള്‍ക്കിടയില്‍ പരമാവധി
ഒളിഞ്ഞിരിക്കുന്നവയാണ് കാലങ്കോഴികള്‍.മലമ്പ്രദേശങ്ങളിലെ പാറഇടുക്കുകളിലും
ഇവ ഒളിഞ്ഞിരിക്കാറുണ്ട്.
ആകപ്പാടെ ഇളം തവിട്ടുനിറമാണിവയ്ക്ക്.മുഖം കരി തുടച്ചപോലെ തോന്നും.
മുഖത്തിന് ഇരുവശത്തും ഓരോ കറുത്ത വരകള്‍ കാണും.കൊക്കിനു താഴെ
ഉറുമാല് കെട്ടിയപോലെ ഒരടയാളമുണ്ട്.മുതുകത്തുള്ള തൂവലുകള്‍ക്ക് സ്വര്ണ്ണനിറം
തേച്ചപോലെ തോന്നും.തൂവലിന്റെ നടുക്ക് വരകളും ഉണ്ട്.മാറിടത്തിലും,ഉദരത്തിലും
കറുത്ത വരകള്‍ കാണും.കാലുകള്‍ തൂവല്കൊണ്ട് മൂടിയിരിക്കും.
കാലങ്കോഴിക്ക് എലിയെ ഭക്ഷിക്കുവാനാണ് കൂടുതല്‍ താല്പര്യം."
താങ്കപ്പെട്ടാ..കാലന് കോഴിയെ കുറിച്ച് വളരെ നല്ല വിശദീകരണം തന്നതിന് നന്ദി. കൊല്ലി കുറവന്‍ , വെള്ളി മൂങ്ങ എന്നൊക്കെ മറ്റ് ചില പേരുകളും ഇതിനുള്ളതായി അറിയുന്നു. ഇപ്പോള്‍ എവിടെയും ഈ പക്ഷിയെ ആരും കണ്ടെന്നു പറയാറില്ല. ഈ വംശം ഇപ്പോഴും ഉണ്ടോ എന്തോ ?
Deleteപ്രവീണ്‍ പറഞ്ഞതുപോലെ ചില അശുഭ സൂചനകള്‍ മൃഗങ്ങള്‍ക്ക് എളുപ്പം അനുഭവവേദ്യമാകും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കാലന് കോഴിയും ഒരു ജന്മ്മല്ലേ, ഏതായാലും എന്തെങ്കിലും വാസ്തവം കാണാതിരിക്കില്ല!
ReplyDeleteപണ്ട് ഞാന്‍ പറയാന്‍ ബാക്കിവച്ചത് എന്ന കഥയില്‍ ചിലതൊക്കെ സൂചിപ്പിച്ചിരുന്നു. "ചിലതിനു മറുപടി ഉടനടി ഓടേതമ്പുരാന് കൊടുക്കും" എന്ന് പഴമക്കാര്‍ പറയില്ലേ? അതുപോലൊന്ന്! അത് പ്രതികാരം ചെയ്യുന്ന ആത്മാക്കളെ കുറിച്ചാണ്. പക്ഷേ അന്ന് അസംഭവ്യം എന്ന് പരക്കെ എന്ന് വ്യാഖ്യാനിക്കപ്പെട്ടു.
Yes something is there...
DeleteThank u jossu..
കാലന് കോഴിയെ കുറിച്ച് ഞാനും ഒരുപാടു കേട്ടിട്ടുണ്ട്
ReplyDeleteശബ്ദവും കേട്ടിട്ടുണ്ട്..
ഞങ്ങള്‍ ഒരിക്കല്‍ കാടിനടുത്തുള്ള ഒരു വീട്ടില്‍ താമസിച്ചിരുന്നു
അന്നിടയ്ക്കിടയ്ക്കു കാലന്‍കോഴിയുടെ ശബ്ദം കേട്ടിരുന്നു..മരണ വാര്‍ത്തകളും ഒരുപാടു കേട്ടിരിക്കുന്നു
എന്നും എത്രയോപേര്‍ എവിടെയൊക്കെയോ മരിക്കുന്നു..
അവിടെയൊക്കെ പോയി ഓടി നടന്നു കൂവാന്‍ കാലന് കോഴിക്ക് സമയം കിട്ടുന്നോ എന്തോ ?
ഈ ഇടയ്ക്ക് ഞാന്‍ നാട്ടില്‍ ആയിരുന്നപ്പോള്‍ രാത്രി പിന്നെയും ആ ശബ്ദം കേട്ടു
പിറ്റേന്ന് ഞാന്‍ കേട്ടത് ഏറെ വിഷമിപ്പിക്കുന്ന ഒരു മരണ വാര്‍ത്തയാണ്
അത് കൊണ്ട് വിശ്വസിക്കാതിരിക്കാനും വയ്യ
ഇത് പോലൊരു കഥ ഞാനും എഴുതിയിരുന്നു വിശ്വസിച്ചാലും ഇല്ലെങ്കിലും
ഇതെല്ലം മിത്തുകള്‍ അല്ലെ
വിശ്വസിക്കെണ്ടാവര്ക്ക് വിശ്വസിക്കാം
അല്ലാത്തവര്‍ക്ക് തള്ളികളയാം
കെട്ടുകഥകളിലും അന്ധവിശ്വാസങ്ങള്‍ക്കും അപ്പുറം കുറെ സത്യങ്ങള്‍ ഉണ്ട് . ഈ പക്ഷി ഒരു ഉപദ്രവകാരി ഒന്നുമല്ല. പേടിക്കെണ്ടാതുമില്ല . പക്ഷെ വളരെയധികം പ്രത്യേക കഴിവുകള്‍ ഉള്ള പക്ഷിയാണ്. ചുമ്മാ വെറുതെ കരയുന്നതും മരണം വരുമ്പോള്‍ കരയുന്നതും വ്യത്യാസമുണ്ട്. അതു ഒരു വിധ ജീവികള്‍ക്കെല്ലാം ആ ശക്തി ഉണ്ട്.
Deleteവിശ്വസിക്കാം വിശ്വസിക്കാതിരിക്കാം ..അതെല്ലാം വ്യക്തിപരം മാത്രം..
നന്ദി അനാമിക.
കാലന് കോഴി എന്ന പ്രയോഗവും ഈ വിശ്വാസവും എന്റെ നാട്ടിലില്ല.......!! ചിത്രത്തില്‍ കാണുന്ന സാദനത്തെ നത്ത് എന്നും,മൂങ്ങ എന്നും പറയാറുണ്ട്....ഭാഗ്യം ഇമ്മാതിരി അന്ധ വിശ്വാസമില്ലാത്തത്.
ReplyDeleteനത്തും മൂങ്ങയും കാലന് കോഴിയും ഒന്നല്ല. എല്ലാവരും മൂങ്ങ വര്‍ഗത്തില്‍ പെടുന്നതാണ് എങ്കിലും സ്വഭാവത്തിലും ശബ്ദത്തിലും രൂപത്തിലും നിറത്തിലും വളരെ അധികം വ്യത്യാസമുണ്ട് ഇവ തമ്മില്‍. ഏകദേശം ഇരുന്നോറോളം വിഭാഗം മൂങ്ങകളില്‍ ഒന്ന് മാത്രമാണ് കാലന് കോഴി.
Deleteവിശ്വാസങ്ങളെയും അന്ധവിശ്വാസങ്ങളെയും വേര്‍തിരിച്ചു കാണാന്‍ സാധിക്കില്ല. ഒരാളുടെ വിശ്വാസം മറ്റൊരാള്‍ക്ക് അന്ധ വിശ്വാസവും മറ്റൊരാളുടെ അന്ധവിശ്വാസം വേറൊരാളുടെ വിശ്വാസവും ആയിരിക്കാം. അനുഭവങ്ങളിലൂടെയാണ് രണ്ടും ഉടലെടുക്കുന്നത് എന്ന് മാത്രം.
കാലന് കോഴിയെ പറ്റി കേട്ടതിനും അപ്പുറം ഇവിടെ നിന്ന് കിട്ടി ...താങ്ക്സ്
ReplyDeleteനന്ദി ..
Deleteഞങ്ങളുടെ നാട്ടില്‍ സാധാരണമായിരുന്നു കാലന് കോഴി എന്ന പ്രതിഭാസം. അതിനെ പറ്റി ഒരിക്കല്‍ ഞാന്‍ എഴുതിയിട്ടുണ്ട്. സ്ഥിരം ഇതിന്റെ ശബ്ദം കേട്ട് പേടിച്ചിരുന്ന ഞങ്ങള്‍ക്ക് ഇതിനെ പറ്റി കൂടുതല്‍ പറഞ്ഞ് തന്നത് അച്ഛനാണ്. പിന്നീട് കൂടുതല്‍ നിരീക്ഷിച്ചപ്പോള്‍ മനസ്സിലായത് ഇത് ഒരു പാവം പക്ഷിയാണ്. ഇതിന്റെ കൂവല്‍ ഒരു അട്ടഹാസം പോലെ ആയതിനാല്‍ ആളുകള്‍ പേടിക്കുന്നു. മാത്രമല്ല തന്റെ ഇണയെ ആകര്‍ഷിക്കാനായിരിക്കണം അത് ശബ്ദം ഉണ്ടാക്കുന്നത് കാരണം ഒരു സ്ഥലത്ത് നിന്നും കൂവല്‍ കേട്ടാല്‍ ഉടനെ വേറെ ഒരു സ്ഥലത്ത് നിന്നും അടുത്ത കൂവല്‍ കേള്‍ക്കാം. പിന്നെ ഗ്രാമപ്രദേശങ്ങളില്‍ രാത്രി പൊതുവേ നിശബ്ദമായിരിക്കും. അതിനാല്‍ അസാധാരണമായ ചെറിയ ശബ്ദങ്ങള്‍ പോലും മനുഷ്യരെ ഭയപ്പെടുത്തുകയും ഓരോ കഥകള്‍ ഇറങ്ങുകയും ചെയ്യും. ജനനവും മരണവും സാധാരണ പോലെ എക്കാലവും നടക്കുമല്ലൊ. എന്തായാലും നല്ലൊരു പോസ്റ്റ്. തുടര്‍ന്നും എഴുതുക, ഭാവുകങ്ങള്‍.
ReplyDeleteപറഞ്ഞതിനോട് ഞാനും യോജിക്കുന്നു . ഇതൊരു പാവം പക്ഷിയാണ്. ഇണയെ ആകര്‍ഷിക്കാന്‍ തന്നെയായിരിക്കണം അത് കരയുന്നുണ്ടാകുക. ജനനവും മരണവും സാധാരണത്തെ പോലെ നടക്കുന്നു എങ്കിലും ചില നിമിത്തങ്ങളില്‍ എന്ന പോലെ കാലന് കോഴിയും പലതിനും സാക്ഷ്യം നിന്നു തരുന്നു എന്ന് മാത്രം.
Deleteനന്ദി രാജേഷ്
കാലന് കോഴിയെ തന്നെയാണോ കുറ്റി ചൂലാന്‍ എന്ന പേരില്‍ അറിയപ്പെടുന്നത് എന്ന് തോന്നുന്നു.
ReplyDeleteപലയിടത്തും ഇത്തരത്തില്‍ ഉള്ളവ കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് പഴമക്കാരില്‍ നിന്ന്....
ഇത് ശരിയാണോ തെറ്റാണോ എന്നറിയാന്‍ ഇത്തരത്തില്‍ ഉള്ള അനുഭവങ്ങള്‍ ഒന്നും നേരിട്ട് എനിക്ക് ഉണ്ടായിട്ടില്ല...
അല്ലെങ്കിലും കാലന് ഡോക്ടറുടെ അടുത്താ കാലന് കോഴിയുടെ കളി !!!
ഹി ഹി....
നമുടെ ഇന്ദ്രിയങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത പലതും മറ്റു പക്ഷി മൃഗാദികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് എന്നത് ഒരു വാസ്തവം ആണ്. ഭൂകമ്പവും, സുനാമിയും എല്ലാം ചില മൃഗങ്ങള്‍ക്ക് (നായ,പൂച്ച എന്നിവയ്ക്ക്) നേരത്തെ അറിയാന്‍ കഴിയും എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട് എന്ന് പലയിടത്തും കണ്ടിട്ടുണ്ട്. അതുപോലെ കാലന് കോഴിക്ക് ഇത്തരത്തില്‍ വല്ല മുന്‍കൂര്‍ അറിയാനുള്ള കഴിവും ഒരു പക്ഷേ ഉണ്ടായേക്കാം....
കാലന് കോഴി കൂവിയത് കൊണ്ട് ആവില്ല മരണം, മറിച്ച് മരണത്തെ കുറിച്ചുള്ള വല്ല വല്ല സൂചനകളും മുന്‍കൂട്ടി തിരിച്ചറിയാനുള്ള കഴിവ് ഈ ജീവികള്‍ക്ക് ദൈവം നല്കിയിട്ടുണ്ടാവാം.....
കാലന് കോഴി കൂവുന്നത് കേട്ടാല്‍ കല്ലെടുത്ത് എറിഞ്ഞത് കൊണ്ട് മരണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല എന്ന് തോന്നുന്നു.....
വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നാണല്ലോ ചൊല്ല്....
കോഴി കൂവിയാലും ഇല്ലങ്കിലും നേരം വെളുക്കും എന്ന് പറയുന്ന പോലെ....
വ്യതസ്തമായ വിഷയം ചര്‍ച്ചക്കായി കൊണ്ടുവന്നതിനു അഭിനന്ദനങള്‍ .....
"കാലന് കോഴി കൂവിയത് കൊണ്ട് ആവില്ല മരണം, മറിച്ച് മരണത്തെ കുറിച്ചുള്ള വല്ല വല്ല സൂചനകളും മുന്‍കൂട്ടി തിരിച്ചറിയാനുള്ള കഴിവ് ഈ ജീവികള്‍ക്ക് ദൈവം നല്കിയിട്ടുണ്ടാവാം....."
Deleteexactly .. എനിക്കും ഇത് തന്നെയാണ് കുറച്ചു കൂടി യോജിക്കാന്‍ തോന്നുന്നത്.
വിശദമായ അഭിപ്രായത്തിനും , വിവരണത്തിനും നന്ദി അബ്സര്‍ ഭായ്
കാലന് കോഴി ഇന്നും ഞങ്ങളുടെ നാട്ടില്‍ ഉണ്ട് ,പക്ഷെ വേറെ പല പേരിലാണ് അറിയപ്പെടുന്നത് എന്ന് മാത്രം ,പ്രവീണ്‍ പറഞ്ഞ പോലെ വെള്ളി മൂങ്ങ ,കാലന് മൂങ്ങ തുടങ്ങിയ പേരില്‍ .എന്തായാലും പണ്ട് ഉണ്ടാക്കിയ ഒരു പേടി ഉണ്ടാക്കാന്‍ എന്തോ ഇപ്പോള്‍ ഇവക്കു പറ്റുന്നില്ല .
ReplyDeleteനല്ല അവതരണം ..ഒരു കൊച്ചു ഹോരോര് നോവല്‍ വായിച്ച പോലുണ്ട് ...അഭിനന്ദനങ്ങള്‍
ഇന്ന് കാലന് കോഴിയുടെ മാര്‍ക്കെറ്റ് ഇടിഞ്ഞു ദീപു, അതിലും വലിയ കാലന്മാരാണ് നാട്ടില്‍ നരഹത്യ ചെയ്തു കൊണ്ട് കൂസലില്ലാതെ നടക്കുന്നത് . കാല കോഴി പാവം..
Deleteസന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി ദീപു.
കാലന് കോഴി ഏതൊരു പക്ഷിയെപ്പോലെ സാധാരണ ഒരു പക്ഷി.
ReplyDeleteഇണയെ ആകര്‍ഷിക്കുന്നതിനായി രാത്രി കാലങ്ങളില്‍ ശബ്ദം പുറപ്പെടുവിക്കുന്നു.അതിന്റെ കഷ്ടകാലത്തിന് പാവത്തിന്റെ ശബ്ദം ഒരു ഭീകര ശബ്ദമായിപ്പോയി.
ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങളെല്ലാം ആകസ്മികമായി സംഭവിച്ചത് മാത്രം.എത്രയോ ദിവസങ്ങളില്‍ കാലന് കോഴി ശബ്ദം ഉണ്ടാക്കുന്നു.എന്തേ ചിലപ്പോള്‍ മാത്രം മരണം സംഭവിക്കുന്നു..?അപ്പോള്‍ ഈ കാലന് കോഴി ആളു ചൂസിയാണോ..?
എന്റെ വീട്ടിലും പണ്ടു രാത്രിയില്‍ കാലന് കോഴി കൂവുന്നത് കേട്ടിട്ടുണ്ട്.അപ്പോഴൊന്നും ആരും മരിച്ചതായി അറിവില്ല.
റോസിലി ചേച്ചീ.. സംഭവം ശരിയാണ് .. ഇതൊരു പാവം പക്ഷിയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒക്കെ ആകസ്മികം മാത്രമാണ്..ഒരുപാട് തവണ ഇങ്ങനത്തെ ആകസ്മികത എന്ത് കൊണ്ട് സംഭവിക്കുന്നു എന്നതാണ് ചോദ്യം ?
Deleteനന്ദി ..
കാലന് കോഴിയും മൂങ്ങയും ഒരേ സാധനമാണോ...നല്ല എഴുത്ത്..പണ്ടത്തെ വിശ്വാസങ്ങളില്‍ ചിലതിലെങ്കിലും പതിരുണ്ടായിരുന്നില്ല എന്നത് വാസ്തവമാണ്...
ReplyDeleteകാലന് കോഴിയും മൂങ്ങയും ഒന്നല്ല . പക്ഷെ മൂങ്ങ വര്‍ഗത്തില്‍ പെടുന്ന ഇരുന്നൂറോളം വിഭാഗങ്ങളില്‍ ഒന്നാണ് കാലന് കോഴി. ഇതേ കുറിച്ച് മുകളില്‍ ഞാന്‍ പലര്‍ക്കും മറുപടി കൊടുത്തിട്ടുണ്ട് .
Deleteഓരോ വിശ്വാസങ്ങള്‍ക്കും പിന്നില്‍ എന്തെങ്കിലും കുറച്ചു സത്യം കാണാതിരിക്കില്ല. മുഴുവന്‍ കെട്ട് കഥകള്‍ എന്ന് പറയാനാകില്ല.
നന്ദി ശ്രീ ..
വരാൻ വൈകിയെടേയ്...
ReplyDeleteഎന്താപ്പോ പറയുക , ഇതിലൊക്കെ അൽപ്പം വിശ്വാസമുണ്ടെന്ന് പറഞ്ഞാ അന്ധവിശ്വാസി ആവും, വിശ്വാസമില്ലെങ്കിലും അൽപ്പം അനുഭവം ഉണ്ട്. അപ്പോ പിന്നെ അനന്തമഞ്ജാതമവർണനീയം ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം...... അത്ര തന്നെ...
ഒരിക്കൽ വീട്ടിലുള്ളപ്പോൾ രാത്രി വല്ലാത്ത മുഴക്കമുള്ള ശബ്ദം ഞാനും കേട്ടിരുന്നു. അമ്മ പറയുന്നുണ്ടായിരുന്നു അത് കാലൻ കോഴി ആണെന്നു, അന്ന് അച്ഛനു വല്ലാത്ത അസ്വസ്തത ഒക്കെ യായി എല്ലാവർക്കും വിഷമമായി. പിറ്റേ ദിവസം അയൽവക്കത്ത് ഒരു മരണം നടന്നു.
ആ ശബ്ദംനിപ്പോഴും ഓർമ്മയുണ്ട്.
പക്ഷേ പലയിടത്തും വായിച്ചറിഞ്ഞത് , ഈ പറഞ്ഞതരം മൂങ്ങകൾക്ക് അത്ര വലിയ ശബ്ദമൊന്നും ഉണ്ടാക്കാനാവില്ലാ എന്നാണു.
പിന്നെ മ്യഗങ്ങൾക്കും പക്ഷികൾക്കും ആപത്ത് മുങ്കൂട്ടി അറിയാൻ സാധിക്കുന്നു എന്നത് പണ്ടേ അറിയാവുന്നതാണല്ലോ. അപ്പോൾ ഇനിയും കണ്ടുപിടിക്കാൻ കിടക്കുന്ന സത്യങ്ങളിലൊന്ന്.
എഴുത്ത് കൊള്ളാം ഇഷ്ടാ.... ഉദ്വേഗം ജനിപ്പിക്കാൻ ഒരു കഴിവുണ്ട് നിനക്ക്. ഇനി ാനുഭവം എന്നതിൽ നിന്ന് മാറീ കുറ്റാന്യേഷണമോ ഹൊററോ കഥാരൂപത്തിൽ എഴുതൂ
നന്ദി സുമോ..പലരും കരുതുന്നത് ഇതൊക്കെ കെട്ടു കഥകളും ഗുണ്ട് കഥകളും ആണെന്നാണ് .. അനുഭവം ഉള്ളവര്‍ക്ക് വിശ്വസിക്കാന്‍ അങ്ങനെ ഒരുപാട് വിശ്വാസങ്ങള്‍ ഉണ്ടാകും. അത് അന്ധവിശ്വാസം എന്ന് പറഞ്ഞു തള്ളാന്‍ ഒരുപാട് പേരുണ്ടാകും.. അനുഭവം വന്നാല്‍ ഈ വിമര്‍ശിക്കുന്നവരും അന്ധ വിശ്വാസികളായി മാറിയെന്നും വരാം.. നീ പറഞ്ഞ പോലെ " അനന്തമഞ്ജാതമവർണനീയം ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം...... അത്ര തന്നെ... ".
Deleteഹി ഹി..കുറ്റാന്വേഷണം എഴുതാനോ ? എന്നിട്ട് നിങ്ങള്‍ക്ക് എന്നെ കുറ്റം പറയാനല്ലേ.. വല്ലാതെ ഉദ്വേഗം ജനിപ്പിക്കാന്‍ നിന്നാല്‍ എന്റെ ഇപ്പോഴത്തെ ഉദ്യോഗം അങ്ങ് പോയിക്കിട്ടും..ഹി ഹി..
നന്ദി സുമോ ..
നന്നായി പ്രവീണ്‍
ReplyDeleteപാവം മൂങ്ങകള്‍ ...
മനുഷ്യന്റെ മിത്രങ്ങളെ കാലന് എന്ന് വിളിക്കുന്നു.
വിരോധാഭാസം
നന്ദി കണക്കൂര്‍.
Delete" മനുഷ്യന്റെ മിത്രങ്ങളെ കാലന് എന്ന് വിളിക്കുന്നു.
വിരോധാഭാസം "
പൂര്‍ണമായും മനസിലായില്ല എന്താണ് ഉദ്ദേശിച്ചത് എന്ന് ..ഒന്ന് വിവരിക്കാമോ ?
കാലന് കോഴി എന്ന് വിളിക്കുന്ന രാപ്പക്ഷിയെ പലപ്പോഴും ഞാന്‍ പിന്തുടര്ന്ന് നടന്നിട്ടുണ്ട് . ഇണ ചേരുന്ന കാലഘട്ടങ്ങളില്‍ വല്ലാതെ ശബ്ദം ഉണ്ടാക്കുന്നു. എങ്കിലും കര്‍ഷകന്റെ ശത്രുവായ എലിയെ കൊന്നൊടുക്കുന്നു എന്നാ ഒരു പുണ്യകര്‍മ്മം ചെയ്യുന്നു ഈ പക്ഷികള്‍ . നമ്മള് കാലന് എന്ന് വിളിക്കുന്നത് മനുഷ്യന്റെ അന്തകരെ ആണല്ലോ ? അതാണ് വിരോധാഭാസം എന്ന് സൂചിപ്പിച്ചത്. ഈ അന്തവിശ്വാസം മുതലെടുക്കുന്നത് കള്ളന്മാരും അഭാസന്മാരും ആണ് എന്നത് വ്യക്തവും ആണ്.
Deleteനന്ദി കണക്കൂര്‍ വീണ്ടും ഒരു വിവരണം തന്നതിന് . ശരിയാണ് കാലന് കോഴിക്ക് കാലന്റെ പരിവേഷം ചാര്‍ത്തിക്കൊടുക്കേണ്ട കാര്യമൊന്നും ഇല്ലായിരുന്നു.
Deleteഹ ഹ ഹ ........
ReplyDeleteകാലന് കോഴികള്‍ കൂവി കഴുകന് ചുറ്റി വളഞ്ഞു , ആകെ കുഴപ്പം തന്നെ ആശംസകള്‍
അങ്ങനെ എവിടെയെങ്കിലും സംഭവിച്ചോ ? thank you..
Deleteപ്രവീണ്‍ സംഗതി വായിച്ചു,,, എഴുത്ത് എനിക്ക് ഇഷ്ടപ്പെട്ടു പക്ഷെ കാലന് കോഴി , മൂങ്ങയെ കുറിച്ചുള്ള ഈ കെട്ടുകഥകള്‍ക്ക് വിശ്വാസ്യത ഉണ്ടായത് അങ്ങനെയെല്ലാം ചിന്തിച്ച് കൂട്ടിയത് കൊണ്ടാണ്... ഈ പ്രപഞ്ചത്തെ നിയന്ത്രിച്ച് നിര്‍ത്തുന്ന ഒരു സൂപ്പര്‍ പവറുണ്ടെന്നും, മരണവും ജനനവുമെല്ലാം അതിന്റെ നിയന്ത്രണത്തിലാണെന്നും വിശ്വസിക്കുന്നവരാണ് ബഹു ഭൂരിപക്ഷവും... സൂപ്പര്‍ പവേറിന്റെ അനുചരന്മാര് ഭൂമിയിലേക്ക് വരുമ്പോള്‍ അത് മനസ്സിലാക്കാന്‍ കഴിയുന്ന ചില ജന്തുജാലകങ്ങളുണ്ട്. അതൊക്കെ സത്യം തന്നെയാണ്. മൂങ്ങ സാധാരണ ഒച്ചയുണ്ടാക്കുന്നതില്‍ നിന്നും വ്യത്യസ്ഥമായി ഒച്ചയുണ്ടാക്കാറുണ്ടോ എന്നറിയില്ല... മരണത്തിന്റെ മാലാഖമാര്‍ ഭൂമിയിലിറങ്ങുമ്പോള് ചില ജീവികള്‍ അത് മനസ്സിലാക്കി പ്രത്യേക ശബ്ദമുണ്ടാക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്... കാലന് കോഴിയും ഒരുപക്ഷെ അങ്ങനെ ഒച്ചവെച്ചതാവാം. അതില്‍ കവിഞ്ഞൊന്നുമില്ല...
ReplyDeleteമോഹി..അത്ര തന്നെയേ ഞാനും പറയുന്നുള്ളൂ..അല്ലാതെ കാലന് കോഴി കരയുന്നത് കാരണം അല്ല മരണം ഉണ്ടാകുന്നത്. എങ്കില്‍ പിന്നെ, കാലന് കോഴിയെ അങ്ങ് ഇല്ലാതാകിയാല് പിന്നെ ആരും മരിക്കില്ല ല്ലോ ..
Deleteകാലന് കോഴിയും മൂങ്ങയും ഒന്നല്ല . പക്ഷെ മൂങ്ങ വര്‍ഗത്തില്‍ പെടുന്ന ഇരുന്നൂറോളം വിഭാഗങ്ങളില്‍ ഒന്നാണ് കാലന് കോഴി.
നന്ദി.
സത്യം പറഞ്ഞാല്‍ ഞാന്‍ കേട്ടിട്ടില്ല കാലന് കോഴിയെ കുറിച്ചു ....ഇനി വേറെ പേര് വല്ലതും ഉണ്ടോ എന്നറിയില്ലാല്ലോ....!!
ReplyDeleteആങ്ങള ചങ്ങലമാടന്റെ കഥ പറഞ്ഞു പേടിപ്പിക്കുമായിരുന്നു ട്ടോ ....!!
ചങ്ങല മാടന്റെ കഥ എനിക്ക് അറിയില്ലായിരുന്നു. മേലെ ഒരു കമെന്റില്‍ ജ്വാല അതിനെ കുറിച്ച് പറയുന്നുണ്ട്. കാലന് കോഴി ഇല്ലാത്ത സ്ഥലം കുറവായിരുന്നു. ഇപ്പോള്‍ ഇല്ല എന്ന് തോന്നുന്നു. നിങ്ങളുടെ നാട്ടില്‍ വേറെ വല്ല പേരിലും ആയിരിക്കും അതറിയപ്പെടുന്നത് . പഴയ ആളുകളോട് ഒന്ന് ചോദിച്ചു നോക്കൂ..
Deleteനന്ദി ട്ടോ കുങ്കുമം ..
വെര്‍തേ മനുഷ്യനെ പേടിപ്പിക്കാനിറങ്ങിയേക്കുവാ :) എല്ലാമോരോ യാദൃശ്ചികതകളായിരിക്കുമെന്നേ..
ReplyDeleteഅത് ശരിയാ..എല്ലാം യാദൃശ്ചികത തന്നെയാകും..പക്ഷെ എന്ത് കൊണ്ട് എല്ലായിടങ്ങളിലും എല്ലാവര്ക്കും ഒരേ തരത്തില്‍ സംഭവിച്ച കുറെയേറെ ഇത്തരം യാദൃശ്ചികതയുടെ കഥകള്‍ പറയാന്‍ ഉണ്ടാകുന്നു..ചിന്തിച്ചിട്ടുണ്ടോ ? പേടിക്കണ്ട..ഇപ്പോള്‍ കാലന് കോഴികള്‍ കുറവാണ്. എല്ലാരും രാഷ്ട്രീയത്തിലാണ് ഇപ്പോള്‍..
Deleteനന്ദി റെയര്‍ റോസേ.
എല്ലാം ഓരോ വിശ്വാസങ്ങള്‍ അല്ലാതിപ്പോ എന്ത് പറയാനാ അല്ലെ
ReplyDeleteനിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന് പറയാം ല്ലേ..
Deleteകഥകൾ കേട്ടിട്ടും ഉണ്ട്, ഈ പക്ഷിയെ ഞാനും കണിട്ടും ഉണ്ട്. ആദ്യമായി ഇത്യയും വലിയ പക്ഷിയെ തൊട്ടറ്റുത്തു നിന്നും ക്ണ്ടപ്പോൾ ശരിക്കും ഞെട്ടി.
ReplyDeleteപ്രകൃതിയിലെ മാറ്റങ്ങൾ മൃഗങ്ങൾക്ക് മുൻ കൂട്ടി മനസ്സിലാക്കാൻ പറ്റുമെന്നു കേട്ടിരിക്കുന്നു. പക്ഷെ മരണം അത്തരത്തിൽ ഒന്നാണൊ. സമയം ആയാൽ പോകും. അത്രതന്നെ.
പോസ്റ്റിൽ ഒരു നിഗൂഡത നിലനിർത്തുവാൻ പ്രവീണിനു കഴിഞ്ഞു..
നന്ദി ജെഫു . മരണം കാലന് കോഴിക്ക് അനുസൃതമായി വരുകയും പോകുകയും ചെയ്യുന്ന ഒന്നല്ല. അതുറപ്പ് തന്നെ. പക്ഷെ, എവിടെയോ , എന്തോ മരണവുമായി ഈ പക്ഷിക്ക് നല്ല പൊരുത്തം ഉണ്ടെന്നുള്ളത് സത്യം. അല്ലെങ്കില്‍ ഇത്രയേറെ യാദൃശ്ചികത , ആകസ്മികത ഇതൊന്നും ഈ പക്ഷിയോടൊപ്പം വരില്ലായിരുന്നു.
Deleteകാലന്കോഴിക്ക് കൂവാന്‍ പാടില്ല നായ്ക്കള്‍ക്ക് ഓരിയിടാന്‍ പാടില്ല പല്ലിക്ക് തലയില്‍ വീഴാന്‍ പാടില്ല പൂച്ച കുറുകെ ചാടാന്‍ പാടില്ല ... ഈ പാവം ജീവികള്‍ക്കൊന്നും നമ്മുടെ നാട്ടില്‍ ജീവിക്കാന്‍ പറ്റൂല്ല ന്നു ചുരുക്കം.( മൂങ്ങായിരുന്നോന്നു മൂളി പട്ടി മോങ്ങാനുമങ്ങു തുടങ്ങി , കൂമനിരുട്ടത്ത് കൂവി .... എന്ന് പാട്ട് കേട്ട് പേടിച്ച് ഉറങ്ങിയ ഒരു കാലം ഉണ്ടായിരുന്നു)
ReplyDeleteഹ ഹ..ശരിയാണ് ...ഇതെല്ലാം സാധു പക്ഷി മൃഗാദികള്‍ തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. മനുഷ്യനെക്കാള്‍ എത്രയോ ഭേദം ...
Deleteനന്ദി ശ്രീ..
എനിക്ക് പരിജയമുള്ള കഥാപരിസരം,ഒരുപാടിഷ്ടപെട്ടു അഭിനന്ദനങ്ങള്‍
ReplyDeleteനന്ദി കോയാ
Deleteമൂങ്ങയാണോ ഈ കാലന്‍കോഴി. അതിപ്പോഴാ അറിയുന്നെ. പല്ലിയെ കുറിച്ച് ഒന്നും പറഞ്ഞില്ല. ഒക്കെ ഒരു വിശ്വാസം അതാണല്ലോ എല്ലാം.
ReplyDeleteനത്തും മൂങ്ങയും കാലന് കോഴിയും ഒന്നല്ല. എല്ലാവരും മൂങ്ങ വര്‍ഗത്തില്‍ പെടുന്നതാണ് എങ്കിലും സ്വഭാവത്തിലും ശബ്ദത്തിലും രൂപത്തിലും നിറത്തിലും വളരെ അധികം വ്യത്യാസമുണ്ട് ഇവ തമ്മില്‍. ഏകദേശം ഇരുന്നോറോളം വിഭാഗം മൂങ്ങകളില്‍ ഒന്ന് മാത്രമാണ് കാലന് കോഴി. ചില ഇടങ്ങളില്‍ ഇതിനെ വെള്ളി മൂങ്ങ എന്നും പറയും.
Deleteഇത് പോലെ ഉള്ള അനുഭവങ്ങള്‍ എനിക്കും ഉണ്ടായിടുണ്ട് പ്രവീണ്‍ .വിശ്വസികണോ വേണ്ടയോ ഇപ്പോളും അറിയില്ല .
ReplyDeleteവിശ്വസിക്കണോ വേണ്ടയോ ? ന്ഹെ ..ഇപ്പൊ ഞാനായോ പ്രതി ..
Deleteനല്ല രസമുണ്ട് വായിക്കാൻ....
ReplyDeleteകാലൻകോഴികളുടെ മൂളൽ മനസ്സിൽ എന്തെല്ലാമോ അസ്വസ്ഥതകൾ നിറക്കും എന്നത് നേരാണ്...
ഓരോ വിശ്വാസങ്ങൾ - അല്ലാതെ എന്തു പറയാൻ
വിശ്വാസങ്ങള്‍ ..അതല്ലേ എല്ലാം ...ല്ലേ പ്രദീപേട്ടാ ..ഹി ഹി
Deleteനന്നായി...
ReplyDeleteപ്രവീണ്‍...,
നന്നായി എഴുതി...
ലൈറ്റ് ഒന്നും കെടുത്താതെ നല്ല വെളിച്ചത്ത് ഇരുന്നുതന്നെ
പ്രവീണ്‍ അനുഭവിച്ച അതേ ഇഫെക്റ്റോടെ തന്നെ വായിച്ചു...
അഭിനന്ദനങ്ങള്‍
thank you ali bhai .. so you are a brave man knw ? h i hi
Deleteകുറേകാലം പിന്നോട്ട്പോയി..കുട്ടിനിക്കറുമിട്ട് ഞാനിരുന്നുപോയി..ആകാംക്ഷ തളംകെട്ടിയ കണ്ണ്കളും..നാലാംകാലത്തിൽ താളമ്പിടിക്കുന്ന ഒരു ഹ്രിദയവുമായി.സുന്ദരം സഖേ...എല്ലാ ഭാവുകങ്ങളും ഹ്രിദയത്തിന്റെ ഭാഷയിൽ
ReplyDeleteനന്ദി സഖേ ഈ വായനക്കും അഭിപ്രായത്തിനും ..
Deleteകാലന് കോഴി എന്ന് പറയുന്നത് മൂങ്ങ വിഭാഗത്തില്‍ പെടുന്നതാണോ? പുതിയ അറിവാ.. എന്തായാലും രസായി വായിച്ചു... നല്ല ഭാഷ.. ആശംസകള്‍..,..
ReplyDeleteYes.. മൂങ്ങ വിഭാഗമാണ് ..Thank you Manoj
Deleteപക്ഷിമൃഗാദികൾക്ക് ആറാമിന്ദ്രിയം ഉണ്ടെന്നാണ് പറയാറ്. മനുഷ്യന്ന് മനസ്സിലാകും മുൻപ് അവയ്ക്ക് ദുസ്സൂചനകൾ ലഭിക്കുമത്രെ
ReplyDeleteYes..true it is ..
Deleteഞാനും വിശ്വസിച്ചിരുന്നില്ല പക്ഷെ ചിലര്‍ മരിച്ചപ്പോള്‍ ഇന്നലെ കൂവിയത് കാലന്കൊഴി യല്ലേ എന്ന് സംശയിക്കേണ്ടി വന്നു.ആശംസകള്‍ നല്ല എഴുത്ത് .നന്നായി പറഞ്ഞു.
ReplyDeleteThank you pramod bhai ..
DeletePraeen EE sabhavam kalakki, pinne vishwaas athaanello yellaam. Nallathum theeyathum, chila pazhaya kaala ormmakale thottunarthi. Thanks.
ReplyDeleteBest Regards
Philip Ariel
Thank you philippettaa ..
DeletePraveen, system at home is down I send the above comment from phone, that is in the manglish language, some bloggers are very allergic to this, sorry few typos too, what to say even in your name. Have a good day. Keep inform, new post, post a link to my mail. pvariel at gmail for com.
ReplyDeleteTanks
Hi hi ..its ok philippettaa ..
Deleteപകലുവായിച്ചിട്ടും ചെറുതായിട്ടോന്നു പേടിച്ചോ എന്നൊരു സംശയം.... ഹേ ഇല്ല എനിക്ക് പേടിയേയില്ല... :പ (കർത്താവേ!!!)
ReplyDeleteഇതിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് ഞാനും ഒരു മൂങ്ങ കഥ എഴുതാൻ പോണു.... പകുതി അനുഭവം പിന്നെ ഭാവന...
Ha ha ..all the best anyway ..
Deleteശരിയാണ്... കാലൻകോഴി കരയുന്നതു കഴിഞ്ഞ് ഒരു ഇന്ന Radious iI ആരേലും മരിച്ചിരിക്കും ,സാധാരണരീതിയിലലാണ്ട് ഒരു പ്രതേഗ രീതിയിൽ കരയും മരണം ഉറപ്പാ ഇന്നലെ കൂട്ടി അനുഭവമുണ്ടായതേ ഒള്ളൂ ... ഇത് ഒരു അന്ദവിശ്വാസം എന്ന രീതിയിൽ എനിക്ക് വിശ്വസിക്കാൻ താത്പര്യം ഇല്ല ഇതിന് ഒരു scintific explenation ഞാൻ തരാം but ഇച്ചിരി confusing ആണ്... energy is the root of Life & the energy is of matter .. human beings are acting as a machine which converts matter into energy,we intake food as the form of matter and we extract energy by various chemical reaction ,we all intake matter so we must exhale something,yeah, we generate heat in our body every object produce heat also emits light,(not in visible spectrum/ or there are many more to be found bcuz we haven't even complete the study of brain,so i think when a person is about to die there will be a change in his energy vibration maybe this bird can sense this change and i think it giving a warning bell ... may be am true ...chances r their
ReplyDeleteപ്രവീൺ..
ReplyDeleteവളരെ വിസ്തരിച്ചെഴുതിയിട്ടുണ്ടല്ലോ!
നന്നായി, ഇഷ്ടമായി കേട്ടോ!