ഹുസ്സൈന്ക്ക ഒരു പക്കാ നാട്ടിന് പുറത്തുകാരനാണ്. അത് കൊണ്ട് തന്നെ നാട്ടിന് പുറത്തെ അല്ലറ ചില്ലറ ദുശ്ശീലങ്ങളും അയാള്‍ക്കുണ്ടായിരുന്നു. രാമുവേട്ടന്റെ ചായക്കടയില്‍ അതിരാവിലെ ഒരു ബീഡിയും കടിച്ചു പിടിച്ചു കൊണ്ട് ഹുസ്സൈന്ക്ക നില്‍ക്കുന്നത് പലപ്പോഴും കാണാറുണ്ട്,. ഹുസ്സൈന്ക്കാക്ക് എന്താ പണിയെന്നു ചോദിച്ചാല്‍, ഇതൊക്കെ തന്നെയാണ് പണിയെന്നു പറയേണ്ടി വരും.
പ്രത്യേകിച്ചു പറയാന്‍ സ്വന്തമായി ഒരു പണി ഇല്ലെങ്കിലും, പണി എടുക്കുന്ന ആളുകളുടെ നടുക്ക് ബഡായിയും പറഞ്ഞു കൊണ്ട് ഹുസ്സൈന്ക്ക ഉണ്ടാകും. ചിലപ്പോള്‍ നട്ടുച്ച വെയിലത്ത് കഷ്ടപ്പെട്ട് പണിയെടുക്കുന്ന തൊഴിലാളികളുടെ ഇടയില്‍ ഒരു തൊഴിലാളി നേതാവിന്റെ തികഞ്ഞ ഭാവത്തില്‍ കഥ പറഞ്ഞു കൊണ്ട് നില്ക്കുന്നുണ്ടാകും, ചിലപ്പോള്‍ അമ്പലപ്പറമ്പിലെ ആല്മരച്ചുവട്ടില് തായം കളിക്കുന്ന മധ്യവയസ്ക്കരുടെ കൂട്ടത്തില്‍ , ചിലപ്പോള്‍ ചന്തയില്‍ മീന്‍ വാങ്ങാന്‍ വരുന്നവര്‍ക്കിടയില്‍, അങ്ങിനെ ചുരുക്കം പറഞ്ഞാല്‍ ആ നാട്ടിലെ ആള് കൂടുന്ന എല്ലാ സ്ഥലങ്ങളിലും കഥാനായകനായ ഹുസ്സൈന്ക്ക ഉണ്ടാകുമെന്ന് സാരം. അത് കൊണ്ട് തന്നെ ഹുസ്സൈന്ക്കായെ അറിയാത്തവരായി അന്നാട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
രാമുവേട്ടന്റെ ചായക്കടയിലെ പതിവ് പത്രം വായനക്കെത്തിയവരിലെ പരദൂഷണം പ്രമാണിയാണ് ആ വാര്‍ത്ത ആദ്യമായി പുറത്തു വിട്ടത്.
"ഇങ്ങള് ആരെങ്കിലും ഒരു കാര്യം അറിഞ്ഞോ ..മ്മടെ ഹുസൈന്റെ നെഞ്ഞത്ത് ഒരു പാമ്പ് കയറിയത്രേ "
ആ വാര്‍ത്ത കേട്ട എല്ലാവരും ഒരു നിമിഷത്തേക്ക് സ്തബ്ധരായി. ചായ അടിച്ചു കൊണ്ടിരുന്ന രാമുവേട്ടന് അമല്‍ നീരദ് സിനിമയിലെ നായകനെ പോലെ ഒരു കയ്യില്‍ കോപ്പയും മറു കയ്യില്‍ ചായ വീഴാനുള്ള പാത്രവുമായി ഒരു നിശ്ചല ചിത്രം പോലെ ഒരു നിമിഷത്തേക്ക് സ്റ്റക്ക് ആയി. രണ്ടു മൂന്നു നിമിഷത്തിനു ശേഷം, ആകാശത്തേക്ക് പൊങ്ങി പോയ ചായ തുള്ളികള്‍ ഒന്നൊന്നായി ചായപാത്രത്തിലേക്ക് വന്നു വീണു. അപ്പോഴേക്കും എല്ലാവരും വേണ്ടുവോളം ഞെട്ടി കഴിഞ്ഞിരുന്നു.
"അല്ല ഈ പാമ്പ് ഇപ്പൊ എങ്ങനാ ഓന്റെ നെഞ്ഞത്ത് കയറിയത് " കൂട്ടത്തിലെ കാരണവരുടെ ചോദ്യം.
"അല്ല, അതിപ്പോ, ഒനോടെന്നെ ചോദിച്ചാലെ മ്മക്ക് കാര്യങ്ങള്‍ അറിയാന്‍ പറ്റൂ..ഓന് ഇപ്പൊ ന്തായാലും ചായ കുടിക്കാന്‍ ഇങ്ങട് വരും .അപ്പൊ നമുക്ക് തന്നെ നേരിട്ട് ചോയിക്കാല്ലോ .." രാമുവേട്ടന് പറഞ്ഞു.
പറഞ്ഞു കുറച്ചു മിനിട്ടുകള്‍ക്ക് ശേഷം തന്നെ കഥാനായകന് ചായക്കടയില്‍ പ്രത്യക്ഷപ്പെട്ടു. എല്ലാവരും ഹുസ്സൈന്ക്കായെ സ്നേഹാദരങ്ങളോടെ പൊതിഞ്ഞു .
പതിവ് സ്റ്റൈലില്‍ ഹുസ്സൈന്ക്ക തന്റെ ട്രൗസറിന്റെ പോക്കറ്റില്‍ നിന്ന് ഒരു ബീഡിയെടുത്ത് ചുണ്ടില്‍ വച്ചു. കഥ കേള്‍ക്കാനുള്ള ആകാംക്ഷ കൊണ്ട് ബീഡി കത്തിച്ചു കൊടുത്തത് ചായക്കടയില്‍ കഥ കേള്‍ക്കാന്‍ വന്നവരായിരുന്നു. ഒടുക്കം ഹുസ്സൈന്ക്കാ തന്നെ കഥയുടെ ചുരുളഴിക്കാന്‍ തുടങ്ങി. ഒരു സിനിമ കാണും പോലെ എല്ലാവരും അങ്ങേരുടെ ചുറ്റും ഇരുപ്പായി.
ഹുസ്സൈന്ക്കാ വലിച്ചു കൊണ്ടിരിക്കുന്ന ബീഡിയുടെ പുക ചായക്കടയുടെ മേല്‍ക്കൂരയ്ക്കു മുകളിലേക്ക് പൊങ്ങി പറന്നു ആകാശം മുട്ടിയപ്പോള്‍ കഥയുടെ പേരും മറ്റ് വിവരണങ്ങളും എഴുതി കാണിച്ചു, തൊട്ടു പിന്നാലെ കഥയും തുടങ്ങി.
ഹുസ്സൈന്ക്കാ വലിച്ചു കൊണ്ടിരിക്കുന്ന ബീഡിയുടെ പുക ചായക്കടയുടെ മേല്‍ക്കൂരയ്ക്കു മുകളിലേക്ക് പൊങ്ങി പറന്നു ആകാശം മുട്ടിയപ്പോള്‍ കഥയുടെ പേരും മറ്റ് വിവരണങ്ങളും എഴുതി കാണിച്ചു, തൊട്ടു പിന്നാലെ കഥയും തുടങ്ങി.
സംഭവം നടന്നത് മിനിഞ്ഞാന്ന്രാത്രി. ചില സ്ഥലങ്ങളില്‍ കഥ പറയാന്‍ നിന്നാല്‍ അങ്ങേരുടെ ഫാന്‍സ് അങ്ങേരെ പച്ചക്ക് വിടാറുണ്ടായിരുന്നില്ല . ഒരല്പം സ്വീകരണവും അനുമോദനവും എല്ലാം കൊടുത്ത ശേഷം മാത്രമേ പറഞ്ഞു വിടൂ. അന്നത് പോലെ ഒരു സ്വീകരണം കഴിഞ്ഞ ശേഷം ഒരല്പം ആലസ്യത്തോടെയാണ് ഹുസ്സൈന്ക്ക വീട്ടില്‍ എത്തിയത്.
ഈ പാതിരാത്രിയില്‍ വീട്ടുകാരെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഹുസ്സൈന്ക്ക ശബ്ദം ഉണ്ടാക്കാതെ ഉമ്മറത്തെ വാതിലില്‍ ചെന്ന് അലറിക്കൊണ്ട് പറഞ്ഞു.
"എടി ബിയ്യാത്തൂ...ഇയ്യ് വാതില്‍ തുറക്കണോ ..അതോ ഞാന്‍ ഇബടെ തന്നെ കിടക്കണോ .."
അതിനു മറുപടി പറഞ്ഞത് ഹുസ്സൈന്ക്കായുടെ ഉമ്മയായിരുന്നു . "ഇജ്ജ് അബടെ തന്നെ കിടന്നോ ..അനക്ക് അദ്ദന്നെയാണ് നല്ലത്..വെറുതെ ഓളെ വിളിച്ചു അലറണ്ട...ഓളും കുട്ട്യോളും ഓള്‍ടെ വീട്ടില്ക്ക് പോയി. അന്നേ പോലൊരു ശൈത്താന് പാതിരാക്ക് വാതില്‍ തുറന്നു തരാന്‍ അന്റെ ഉമ്മയായ എനിക്ക് ഇത്തിരി ബുദ്ധി മുട്ടുണ്ട്. ഒരൂസം പുറത്തവിടെ കിടക്ക്..,.. അന്നേ ശരിയാക്കാന്‍ പറ്റുമോന്നു നോക്കണമല്ലോ .അവിടെ കിട ശൈത്താനെ ..."
ആദര്‍ശവാനും സര്‍വോപരി കിടു ധൈര്യവാനുമായ ഹുസ്സൈന്ക്ക ഉമ്മയോട് ഒരിഞ്ചു പോലും വിട്ടു കൊടുത്തില്ല. വാതില്‍ തുറന്നു തന്നില്ലെങ്കില്‍ തനിക്കൊരു ചുക്കുമില്ല എന്ന് പറഞ്ഞു കൊണ്ട് വീടിന്റെ പടിയിറങ്ങി. പക്ഷെ കൂടുതല്‍ ദൂരം ഒറ്റയ്ക്ക് പോകാന്‍ അങ്ങേരുടെ ധൈര്യം സമ്മതിച്ചില്ല. ജിന്നും മറുതയും കുട്ടി ചാത്തനുമെല്ലാം കമ്പനിയായി കറങ്ങി നടക്കുന്ന രാത്രിയാണ്. സൂക്ഷിക്കണം. ഹുസ്സൈന്ക്കായുടെ മനസ്സ് പറഞ്ഞു. ഈ ഒരവസ്ഥയില്‍ വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് ഇറങ്ങി നടക്കുന്നത് ശരിയല്ല എന്ന് കണ്ട ഹുസ്സൈന്ക്കാ വീടിനു ചുറ്റും ഒന്ന് നോക്കി കൊണ്ട് മനസ്സില്‍ എന്തോ ഒന്ന് തീരുമാനിച്ചു.
അവസാനം വീടിനു ചേര്‍ന്ന് തന്നെയുള്ള വിറകു പുരയില്‍ തനിക്കു കിടക്കാന്‍ ഒരിടം ഹുസ്സൈന്ക്ക കണ്ടെത്തി.
വീടിന്റെ ഇറയത്തു വച്ചിരുന്ന പായെടുത്തു കൊണ്ട് വന്ന് വിറകു പുരയില്‍ വിരിച്ചു. സാവധാനം രണ്ടു വിറകു കൊള്ളികള്‍ പെറുക്കിയെടുത്തു കൊണ്ട് തലയണ പോലെ പരത്തി വച്ച് അതിനു മീതെ അല്‍പ്പം പച്ചിലയും വൈക്കോലും വിതറി. പിന്നീട് തന്റെ ഷര്‍ട്ട് എടുത്തു അതിനു മുകളില്‍ ഇട്ടു. ഇപ്പൊ തല വച്ച് കിടന്നാല്‍ സാക്ഷാല്‍ തലയണയേക്കാള്‍ സുഖം ഇത് തന്നെയെന്നു തോന്നി പോകും. നാളെ കാലത്ത് ഉമ്മയോട് വാദിച്ചു ജയിക്കാന്‍ ഇതൊരവസരമായി കണ്ട ഹുസ്സൈന്ക്ക സന്തോഷത്തോടെ വിറകു പുരയില്‍ കിടക്കുന്ന നേരം പെട്ടെന്ന് നെഞ്ചിനു മുകളില്‍ ഒരു ഭാരം അനുഭവപ്പെട്ടു. എന്തോ ഒരു അസ്വസ്ഥത.
"ഹുസ്സൈന്ക്കാ ...എന്താ നെഞ്ച് വേദനയായിരുന്നോ ?"കഥ പറയുന്നതിനിടയില്‍ ആരോ ഇടയ്ക്കു കയറിക്കൊണ്ട് ചോദിച്ചു.
ചോദിച്ചവനെ ഒന്ന് ഗൌരവത്തില്‍ നോക്കി കൊണ്ട് ഹുസൈന്ക്ക പറഞ്ഞു.
ചോദിച്ചവനെ ഒന്ന് ഗൌരവത്തില്‍ നോക്കി കൊണ്ട് ഹുസൈന്ക്ക പറഞ്ഞു.
"നെഞ്ച് വേദനയല്ല പഹയാ..എനിക്കീ ഗ്യാസിന്റെ അസ്കിതയുണ്ട് ...ഇടക്കൊക്കെ അങ്ങിനെ ഒരുമാതിരി വരാറുമുണ്ട് ..അപ്പൊ ആദ്യം അദ്ദന്നെയാകും ഇതും എന്ന് വിചാരിച്ചു. ഇങ്ങള് കഥയുടെ ഇടയ്ക്കു കേറി ചോയിക്കാതെ മുയുവനും അങ്ങട് കേക്ക്..."
അങ്ങിനെ ഹുസ്സൈന്ക്കാ വിറകു പുരയില്‍ കിടന്നു കൊണ്ട് ഗ്യാസിന്റെ അസ്കിത അനുഭവിച്ചു കൊണ്ടിരിക്കുന്ന ആ രംഗത്ത് നിന്നും കഥ വീണ്ടും തുടര്‍ന്നു.
അങ്ങിനെ ഹുസ്സൈന്ക്കാ വിറകു പുരയില്‍ കിടന്നു കൊണ്ട് ഗ്യാസിന്റെ അസ്കിത അനുഭവിച്ചു കൊണ്ടിരിക്കുന്ന ആ രംഗത്ത് നിന്നും കഥ വീണ്ടും തുടര്‍ന്നു.
ഗ്യാസിന്റെ അസ്കിതയെ അത്ര കാര്യമാക്കാത്ത ഹുസ്സൈന്ക്കാ, കിടന്ന കിടപ്പില്‍ തന്നെ ഒരു ബീഡി വലിക്കാന്‍ തയ്യാറെടുത്തു. ട്രൌസറിന്റെ പോക്കറ്റില്‍ വച്ചിരുന്ന ബീഡിയും ലൈറ്ററും എടുക്കാന്‍ വേണ്ടി ശ്രമിക്കുന്നതിനിടയില്‍ ശരീരം അനക്കിയപ്പോള്‍ നെഞ്ചിലെ ഭാരം അല്‍പ്പം താഴത്തെക്കിറങ്ങിയ പോലെ തോന്നി. ഹാവൂ ..ഒരാശ്വാസം.
ഒടുക്കം കിടന്നു കൊണ്ട് തന്നെ ബീഡി കത്തിച്ചു വലി തുടങ്ങി. ആ സമയത്ത് ആ ഭാരം വീണ്ടും നെഞ്ചിനു മുകളിലേക്ക് കയറി കയറി വരുന്നതായി തോന്നി. ബീഡിയുടെ കുഞ്ഞു വെളിച്ചത്തില്‍ ഹുസ്സൈന്ക്കാ ആ കാഴ്ച കണ്ടു അന്തം വിട്ടു പോയി. തന്റെ നെഞ്ചിനു മുകളില്‍ ഒരു കരി മൂര്‍ഖന്‍ പത്തി വിരിച്ചു കൊണ്ടങ്ങനെ ആടിക്കൊണ്ടിരിക്കുന്നു. പക്ഷെ ഹുസ്സൈനുക്കയുണ്ടോ പേടിക്കുന്നു. ഇതെല്ലാം അങ്ങേരുക്ക് നിസ്സാര സംഭവം. പത്തി വിരിച്ചു കൊണ്ട് ആടുന്ന കരി മൂര്‍ഖനെ നോക്കി കൊണ്ട് തന്നെ ആ ബീഡി മുഴുവന്‍ ഒരൊറ്റ കിടപ്പിന് വലിച്ചങ്ങു തീര്‍ത്തു. അവസാനം, കരി മൂര്‍ഖനെ പേടിപ്പിക്കനെന്ന നിലയില്‍ തന്റെ വായില്‍ പിടിച്ചു വച്ചിരുന്ന ബീഡിയുടെ കട്ടപൊക കൊണ്ട് അതിന്റെ മുഖത്തേക്ക് ഒരൊറ്റ ഊത്ത്.
"ബദരീങ്ങളെ ...ന്നിട്ട് ആ പാമ്പ് ഇങ്ങളെ കൊത്തിയില്ലേന്നും...?? "പശുവിനു പുല്ലരിയാന്‍ പോകുന്ന വഴിയില്‍ ചായക്കടയിലെ ആള്‍ക്കൂട്ടം കണ്ടു കയറി നോക്കിയ ആയിഷയാണ് ഇത്തവണ ഇടയ്ക്കു കയറി ചോദ്യം ചോദിച്ചത്
ആയിഷയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ഒരു ശൃംഗാര ഭാവത്തോടെയാണ് ഹുസ്സൈന്ക്കാ അതിനുള്ള മറുപടി പറഞ്ഞത്.
ആയിഷയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ഒരു ശൃംഗാര ഭാവത്തോടെയാണ് ഹുസ്സൈന്ക്കാ അതിനുള്ള മറുപടി പറഞ്ഞത്.
" ഓ...ന്റെ ആയിഷാ..ഇതൊക്കെ ഇപ്പൊ ഇത്ര പേടിക്കേണ്ട കാര്യോന്നും അല്ലാ ന്നെ ...ഞമ്മള് ഒരൊറ്റ ഊത്ത് അങ്ങു ഊതിയപ്പോള്‍ മൂര്‍ഖനു കാര്യം പിടി കിട്ടി. ന്നോട് ഓന്റെ ഓലപ്പത്തി കാണിച്ചുള്ള പേടിപ്പിക്കലൊന്നും നടക്കൂല്ലാന്നു ..അല്ല ന്റെ ധൈര്യം കണ്ടപ്പോഴേ ഓന് മനസിലായി കാണും, ന്നോട് കളിച്ചാല്‍ ശരിയാകില്ലാന്ന്.."
" എന്നിട്ട് ..എന്നിട്ടെന്താ ഉണ്ടായതെന്ന് പെട്ടെന്ന് പറ ഹമുക്കെ .." ഇത് പെട്ടെന്നൊന്നു കേട്ടു കഴിഞ്ഞിട്ട് വേണം പണിക്കു പോകാന്‍ എന്ന ധൃതിയില്‍ ബീരാന് കുട്ടി ചോദിച്ചു.
"എന്നിട്ടെന്തു ഉണ്ടാകാന്‍,..ആ ബീഡി വലിച്ചു കഴിഞ്ഞപ്പോഴേക്കും നിക്ക് നല്ല സൊയമ്പന്‍ ഒറക്കം വന്നു. അപ്പൊ തന്നെ ഒറങ്ങിപ്പോയി. പിന്നെ രാവിലെ എഴുന്നേറ്റപ്പോ ഓന്റെ പൊടി പോലും കാണാന്‍ ല്ലായിരുന്നു." അത്രയും പറഞ്ഞു ഹുസ്സൈന്ക്ക പെട്ടെന്ന് കഥ വൈന്റ് അപ്പ് ചെയ്തു. എന്നിട്ട് തന്റെ മുന്നിലുള്ള ടേബിളില്‍ വച്ച ചൂട് ചായ ഒരൊറ്റ മിടുക്കിനു കുടിച്ചു തീര്‍ത്ത ശേഷം , കടയില്‍ തൂക്കിയിട്ട പഴക്കൊലയില്‍ നിന്നും രണ്ടു മൂന്നു പഴവും പറിച്ചെടുത്ത് കൊണ്ട് കാശും കൊടുക്കാതെ അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് ഒരൊറ്റ ഇറങ്ങി പോക്ക്.
അത് വരെ ഹുസ്സൈന്ക്കാടെ കഥ കേട്ടു നിന്നവരാകട്ടെ അടുത്ത ഒരു ചര്‍ച്ചക്ക് വിഷയം കിട്ടിയെന്ന രീതിയില്‍, ഉള്ള സ്ഥലത്തൊക്കെ ഇരുപ്പുറപ്പിച്ചു കൊണ്ട് രാമുവേട്ടനോട് ഓരോ സ്ട്രോങ്ങ് ചായക്ക് ഉത്തരവിട്ടു. പിന്നെയാണ് പല പ്രമുഖ ശ്രോതാക്കളും തങ്ങളിത് വരെ കേട്ട കഥയിലെ സംശയങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയത്.
"അല്ല രാമ്വേട്ടാ.. ഈ പാമ്പ് എന്തിനായിരിക്കും ഓന്റെ നെഞ്ഞത്ത് തന്നെ കയറി ഇരുന്നത് ?" ഒരു പ്രമുഖന് ചോദിച്ചു ..
"അതിപ്പോ ചിലപ്പോ സിഗരറ്റ് മണം കിട്ടിയാല്‍ ചില പാമ്പുകള്‍ അങ്ങിനെയാ ... ഇനിയിപ്പോ പാമ്പ് സിഗരറ്റ് വലിക്കാന്‍ വന്നതാവ്വോ ?? പടച്ചോനറിയാം.. "
" അല്ല സത്യത്തില്‍ ഈ കഥയിലെ ശരിക്കും പാമ്പ് ആരായിരുന്നു ??? "
" ആ സംശയം എനിക്കും തോന്നിയിരുന്നു ...കഥയിലെ പാമ്പ് ഇനി അവന് തന്നെയാണോ .."
" അതെ ..ഓന് അടിച്ചു പാമ്പായപ്പോള്‍ ഓന് തോന്നിയതാകും ഈ പാമ്പ് കഥ ..അല്ല പിന്നെ "
"അല്ല, ഇനിയിപ്പോ പാമ്പ് വന്നു ന്നെന്നെ വിചാരിക്ക്വാ, ഓനാ പാമ്പിന്റെ മുഖത്തേക്ക് ഊതി എന്ന് പറഞ്ഞില്ലേ ,ആ മണം അടിച്ചപ്പോ ഈ പാമ്പ് ചിലപ്പോള്‍ പാമ്പായി തല കറങ്ങി വീണിട്ടുണ്ടാകും..ഹ ഹ.."
രാമുവേട്ടന്റെ ചായക്കടയില്‍ ഹുസ്സൈന്ക്കായുടെ പുതിയ കഥയെ കുറിച്ച് ചര്‍ച്ചകള്‍ അങ്ങിനെ പൊടി പൊടിക്കുന്ന സമയത്ത് ഹുസ്സൈന്ക്കാ ഇതൊന്നും അറിയാതെ പുഴക്കരയില്‍ മണല്‍ കോരിക്കൊണ്ടിരിക്കുന്ന തൊഴിലാളികളുടെ നടുക്ക് അടുത്ത കഥയ്ക്കുള്ള വട്ടം കൂട്ടി കൊണ്ടിരിക്കുകയായിരുന്നു.
-pravin-
നാട്ടിന്‍പുറത്തെ ചായകടയും, പത്രപാരായണവും, ചര്‍ച്ചയും, ഹുസ്സൈനിക്കയെ പോലെയുള്ള കഥാപാത്രങ്ങളും ഇന്ന് ഓര്‍മ്മ മാത്രമാണ് പ്രവീണ്‍...
ReplyDeleteഇഷ്ടായിട്ടോ...
മുബീ, ആദ്യ വായനക്കും അഭിപ്രായത്തിനും സ്പെഷ്യല്‍ നന്ദി ട്ടോ. നാട്ടിന്‍പുറത്തെ ചായക്കടകള്‍ ഹോട്ടലുകളായി പലയിടത്തും രൂപമാറ്റപ്പെട്ടിട്ടുണ്ട് , എങ്കിലും ഇപ്പോഴും ഇതുപോലുള്ള ഒത്തു കൂടലുകള്‍ നടക്കുന്ന ചായക്കടകള്‍ ചുരുക്കം ചില ഗ്രാമ പ്രദേശങ്ങളില്‍ ഉണ്ട്..
Deleteരസകരമായിരിക്കുന്നു അവതരണം.
ReplyDeleteഎല്ലാ നാട്ടിന്‍പുറങ്ങളിലും ഇതുപോലെ അല്ലെങ്കില്‍ മറ്റൊരു രൂപത്തിലുള്ള
ഹുസ്സൈനിക്കമാരെ കാണാന്‍ സാധിക്കുന്നതാണ്.വൈക്കം മുഹമ്മദ് ബഷീറിന്റെ
പുസ്തകങ്ങളിലെ കഥാപാത്രങ്ങളെ പോലെ.
കഥാപാത്രത്തിന് ജീവന് പകരുന്ന രചനയായി.
തുടരുക....അഭിനന്ദനങ്ങള്‍.
ആശംസകളോടെ
നന്ദി തങ്കപ്പേട്ടാ ... എഴുതുമ്പോള്‍ മനസ്സിലുണ്ടായിരുന്നത് ഒരു കഥാപാത്രം മാത്രമായിരുന്നു. ബാക്കിയുള്ളത് നിറം കൂട്ടി എഴുതാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചു പോയതാണ്..
Deleteനാട്ടിന് പുറത്തെ ഈ പാമ്പ് വിശേഷം വളരെ ഇഷ്ടായി പ്രവീണ്‍ ,രസകരമായ ഒരു അവയനാനുഭവം സ്നേഹപൂര്‍വ്വം @ PUNYAVAALAN
ReplyDeleteഅവയവാനുഭാവമോ ???
Deleteഹ..ഹ...പുണ്യാളാ...വായനാനുഭവം എന്നെഴുതിയത് തെറ്റിപ്പോയി ല്ലേ ...
very good,
ReplyDeleteThank you Rafiq Bhai
Deleteപ്രവീ ഒരുപാട് മാറി തന്റെ ഭാഷ....സത്യം!! നല്ല നിലവാരം പുലര്‍ത്തി!!മാപ്പിള ഭാഷയുടെ അവതരണവും കൊള്ളാം...
ReplyDeleteനന്ദി ഷബീ...ഒരു തോന്നലില്‍ അങ്ങ് എഴുതുയെന്നു മാത്രം. പിന്നെ ഭാഷ , അതിപ്പോ ഇങ്ങടെ ഒക്കെ കൂടല്ലേ ന്റെ ഇപ്പത്തെ കൂട്ട്. അപ്പൊ ആയിന്റെതായ ഒരു ഒയുക്കും വയക്കോം ഇയിലും വരും.
Deleteഫുള്‍പാമ്പായ ഹുസ്സൈന്ക്കായെ മൂര്‍ഖന്‍ പാമ്പ് എന്നാ ചെയ്യാനാ?
ReplyDeleteഹ..ഹ.. പാമ്പിനു വരെ ആ സംശയം ഉണ്ടായെന്നു തോന്നുന്നു...
Deleteപോരാ ..പോരാ..പ്രവീണ്‍.. തന്റെ നിലവാരഗ്രാഫ് വല്ലാതെ പുളയുന്നു. ഒന്നുകൂടി ശ്രദ്ധിക്കൂ..!
ReplyDeleteഅംജത്, തുറന്ന അഭിപ്രായത്തിന് നന്ദി. തീര്‍ച്ചയായും ഈ അഭിപ്രായത്തെ മാനിക്കുന്നു. അടുത്ത എഴുത്ത് മുതല്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതാണ്...
Deleteവായിച്ച് കഴിഞ്ഞപ്പോള്‍ നാട്ടിന്‍പുറത്തെ ചായകടയില്നിന്ന് ബഡായിയും കേട്ട് ഒരു ചായ കുടിച്ച സുഖം !
ReplyDeleteനന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍....
വായനക്ക് നന്ദി പഹയാ...
Deleteഒരു അസ്സല് ബഡായി കഥ ആയി പഹയാ ഇത്
ReplyDeleteഹ..ഹ.. അപ്പൊ ബഡായി കഥാ നിരൂപകന് ആണല്ലേ ...
Deleteഹുസ്സൈനിക്കയുടെ ബഡായി കലക്കി....
ReplyDeleteഹി ഹി..ബഡായി കഥ സഹിച്ചതിന് നന്ദി ട്ടോ സുനീ.
Deleteനല്ല അസ്സല് അവതരണം..... ഒരു നിമിഷം പോലും ബഡായി നമ്മളെ ബാധിച്ചില്ല....
ReplyDeleteപല കഥാപാത്രങ്ങളുംഎന്റെ മനസ്സില്‍ നാട്ടിലെ പലരുടെയും രൂപവുമായാണ് അവതരിച്ചത്....
അത്രയ്ക്ക് നാച്ചുറല്‍ കഥ....
അഖില്‍ , ഹൃദയം നിറഞ്ഞ നന്ദി. ഇത്തരം കഥാപാത്രങ്ങള്‍ നമുക്ക് ചുറ്റും ഒരുപാടുണ്ട് ..
Deleteഇത് ബഡായി കഥയാണെന്ന് മുസാക്ക പറഞ്ഞതിൽ എനിക്കും സംശയമില്ല, ഹിഹിഹിഹ്
ReplyDeleteകൊള്ളാം, രസായി
ഹി ..ഹി..ഷാജു ..ഇപ്പൊ മനസിലായി ല്ലേ . നന്ദി
Deleteനല്ല കഥ... നല്ല അവതരണം... നല്ല ഭാഷ.... നാട്ടിന്‍പുറത്തെ മാപ്പിലഭാഷ നല്ലരീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്....ഹുസ്സൈനിക്ക കൊള്ളാം.... ജീവന് തുളുമ്പി നില്ക്കുന്ന കഥാപാത്രങ്ങള്‍......, അഭിനന്ദനങ്ങള്‍....
ReplyDeleteചുമ്മാ ഒരു തോന്നലില്‍ എഴുതി എന്ന് മാത്രം.. ഈ വായനക്കും അഭിപ്രായത്തിനും നന്ദി അനന്തന് ...
Deleteഹ്മ് രസിപ്പിച്ചു.. ലളിതമായ ഒരു സത്യൻ അന്തിക്കാട് ചിത്രം പോലെ..
ReplyDeleteപക്ഷേ കുറച്ച് കൂടി നന്നാക്കാനാവും തനിക്ക്
ഉദാ: ഈ പാതിരാത്രിയില്‍ വീട്ടുകാരെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഹുസ്സൈന്ക്ക ശബ്ദം ഉണ്ടാക്കാതെ ഉമ്മറത്തെ വാതിലില്‍ ചെന്ന് അലറിക്കൊണ്ട് പറഞ്ഞു.
ഇതൊക്കെ അൽപ്പം ബോറാണു എന്ന് തോന്നി..
പക്ഷേ പതിവ് പ്രവീൺ ശൈലി വിട്ടുള്ള കഥ. ആശംസകൾ
സുമോ, കുറെ കാലമായല്ലോ കണ്ടിട്ട് .. എന്തായാലും ഇത്രേടം വരെ ഒന്ന് വന്നല്ലോ. നീ പറഞ്ഞ പോലെ അതല്പ്പം ബോറായി പോയോ ന്നൊരു സംശയം എനിക്കില്ലതില്ലതില്ലാതില്ല ...ന്ഹെ ...ആ..പോട്ടെ , ഇങ്ങനത്തെ ഭാഷയില്‍ ആദ്യമായി എഴുതുന്ന ഒരു ത്രില്ലില്‍ പറ്റിയതാണ്..അടുത്ത തവണ മുതല്‍ ശ്രദ്ധിക്കാം ട്ടോ.
Deleteനന്ദി സുമോ...
എനിക്കും അങ്ങിനെ ഒരു ചുറ്റുവട്ടം ആണ് ഇഷ്ടപ്പെട്ടത്. ഒരു ചായക്കട.. കുറെ ആള്ക്കാര് , അവരുടെ വിശേഷങ്ങള്‍, വെടി പറച്ചില് അങ്ങിനെയങ്ങിനെ.
ReplyDeleteഹുസൈന്കയെ പോലെ ഒരാള്‍ എല്ലായിടത്തും കാണും .
നന്നായി പോസ്റ്റ്
മന്‍സൂര്‍ ഭായ് ,വായനക്കും ഈ അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി ... ഇപ്പോള്‍ ഇത്തരം ചായക്കടകള്‍ കുറവാണ്.
Deleteബഡായി കൊള്ളാം
ReplyDeleteനന്ദി ട്ടോ.
Deleteആ ഗ്രാമവും അവിടത്തെ സാധാരണക്കാരായ ഗ്രാമീണരും ഒന്നു മനസ്സില്‍ മിന്നി മാഞ്ഞു.എനികിഷ്ടായി ഈ നുണക്കഥ ...ഹുസ്സയിന്ക്കാടെ പോലുള്ള ബഡായി വീരന്മാര് ഒരു ഗ്രാമത്തിന്റെ സ്പന്ധനങ്ങളില്‍ നിറഞ്ഞു നില്ക്കും
ReplyDeleteഅനാമീ... വായനക്കും അഭിപ്രായം കുറിച്ചതിനും നന്ദി ട്ടോ. ഹുസ്സൈന്ക്കമാര് ഗ്രാമത്തില്‍ നിന്നും നഗരങ്ങളിലേക്കും ചുവടു മാറി കൊണ്ടിരിക്കുന്നുണ്ട് ഇപ്പോള്‍ .
Deleteനല്ല ബാടായി കഥയായി.. ഇടയില്‍ അമല്‍ നീരദ്നിട്ടു താങ്ങാനും മറന്നില്ല അല്ലേ.. ഹിഹി
ReplyDeleteഒരു വഴിക്ക് ഇറങ്ങിയതല്ലേ, അപ്പോള്‍ അമലിനെയും കൂടെ കൂട്ടി എന്ന് മാത്രം ...ഹി ഹി..നന്ദി അബ്സര്‍ ഭായ് ...
DeletePravin,
ReplyDeleteI am 1962 model. In my teenage I experienced this tea shop environs in real life. I think I might have met some 'Hussainikkas' in my village in Kannur. Your short story gave me some nostalgia!
Thank you and wish you all the best for your future writings.
Rajan
Its very interesting to know that you have experienced such tea shop badaayi discussions in your life and also the characters like hussainkkaas.
DeleteActually i didnt ever met such a character as i mentioned in this story. But i could see similar mannerisms in other people who used to show a special interest to share such badaayi stories among the public.
Nowadays, such discussions may take place either in an office or inside a corporate enterprise where people have a small fun time to share the same with a nostalgic mood ..Thats the only difference.
In this story i just tried to highlight such characters within a small frame of a village story.
Anyhow thank you very much for your reading and opinion.
എല്ലാ നാട്ടിന് പുറത്തും ഇത് പോലുള്ള ഹുസ്സൈനിക്കമാര് ഉണ്ടാവാറുണ്ട്...എന്റെ നാട്ടിലുമുണ്ട് ഇതുപോലുള്ള ആളുകള്‍, പ്രവീണിന്റെ കഥ വായിച്ചപോള്‍ കുവൈത്തില്‍ ഉള്ള ഞാന്‍ നാട്ടിന് പുറത്തെ മാധവേട്ടന്റെ ഹോട്ടലില്‍ ഇരുന്നു സൊറ പറയുന്ന ലോകത്തായിരുന്നു ...... വളരെ നന്നായി, നന്മയുള്ള മനസ്സുകള്‍ക്ക് മാത്രമേ നന്മ നിറഞ്ഞ നാട്ടിന് പുറത്തെ വിവരിക്കാന്‍ പറ്റുകയുള്ളൂ..... നന്മ നിറഞ്ഞ മനസ്സിനു ഈ സുമനസ്സിന്റെ ആശംസകള്‍.
ReplyDeleteഷുക്കൂര്‍ സന്തോഷം ഇതറിഞ്ഞതില്‍,... ഒരു എഴുത്തിന്റെ നിലവാരം എന്നതിലുപരി മറ്റുള്ളവരുടെ മനസ്സില്‍ ഇത്തരം ഗൃഹാതുരത തോന്നിക്കാന്‍ എന്റെ വാചകങ്ങള്‍ സഹായിച്ചു എങ്കില്‍ , അതാണ് എന്നെ സന്തോഷിപ്പിക്കുന്നത്.
Deleteനന്ദി ഷുക്കൂര്‍
Pravikutta,
ReplyDeleteVery good... It was something thrilling....
regards, Mehboob
Thank you Mehboobkkaa...
Deleteചായകുടിക്കാനും പത്രം വായിക്കാനും നാട്ടു വിശേഷങ്ങള്‍ കൈമാറാനും ഗ്രാമങ്ങളില്‍ ചെറു ചായക്കടകള്‍ ഉണ്ടായിരുന്നു..പണ്ട്..ഇന്ന് പലയിടത്തും അത് ഒരു ഓര്‍മ്മ മാത്രമായി ചുരുങ്ങിയിരിക്കുന്നു...
ReplyDeleteഞാനും പോയി..എന്റെ ചെറുപ്പ കാലത്തേക്ക് !
ശശിയേട്ടാ,..പഴയ കാലത്തേക്ക് പോയതൊക്കെ ശരി. പെട്ടെന്ന് തന്നെ തിരിച്ചു പോരാന്‍ നോക്ക്. ഓര്‍മ്മകള്‍ മരിക്കില്ല എന്നല്ലേ പറയുന്നത് ..എപ്പോ വേണമെങ്കിലും ഓര്‍ത്ത് കൊണ്ടേ ഇരിക്കാം.
Deleteചായക്കടക്കാലമൊക്കെ പൊയ്മറഞ്ഞു.
ReplyDeleteഎന്നാലും വായിക്കാൻ രസമുണ്ട്.
ശ്രദ്ധിച്ചാൽ ഇനിയുമേറെ മെച്ചപ്പെടുത്താം.
ജയേട്ടാ, അടുത്ത തവണ മുതല്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചു എഴുതാം ട്ടോ. വായനക്കും തുറന്ന അഭിപ്രായത്തിനും നന്ദി..
Deleteഅന്റെ ബടായി കഥ എനക്ക് പെരുത് ഇഷ്ടായി ട്ടാ ,,,,
ReplyDeleteനാച്ചീ ..ഇജ്ജ് വായിച്ചയിനും അഭിപ്രായം പറഞ്ഞേനും പെരുത്ത് നന്ദി ണ്ട് ട്ടാ ...
Deleteഹഹ..ഇതിലെ പല കഥാപാത്രങ്ങളും എന്റെ നാട്ടുകാരെ പോലെ തോന്നിച്ചു എനിക്ക്.. ഏതായാലും പമ്പ് വിശേഷം കലക്കി ഭായ്.. :)
ReplyDeleteനന്ദി ഫിറോ ...പിന്നെ പമ്പ് വിശേഷം അല്ല ട്ടോ. പാമ്പ് എന്നായിരിക്കും ഉദ്ദേശിച്ചത് ല്ലേ...ഞാന്‍ ക്ഷമിച്ചിരിക്കുന്നു ...ഹ ഹ...
Deleteഎന്റെ പ്രവീ , സംശയം വേണ്ട ...
ReplyDeleteഇതിലേ പാമ്പ് ഹുസൈനിക്ക തന്നെ .....:)
ചില പാമ്പുകള്‍ ഇങ്ങനെയാണ് , മറ്റുള്ള പാമ്പിനേ
പെട്ടെന്ന് കാണുമ്പൊലെ തൊന്നും , എനിക്ക് പരിചയമില്ലേട്ടൊ :)
ചായ കടകളും , വെടി വട്ടങ്ങളും , ആ നിഷ്കളങ്ക നാട്ടിന്‍പുറ കൂട്ടവുമൊക്കെ
ഇന്നുണ്ടൊ ആവോ .. നഷ്ടമാകുന്ന ചില നന്മകളുണ്ട് ഇതിലൊക്കെ ..
ആര്‍ക്കും ഒരു ദ്രൊഹവും ചെയ്യാത്ത , നര്‍മ്മം തുളുമ്പുന്ന ഇത്തരം
നല്ല ബഡായീ മനസ്സുകള്‍ക്ക് , നന്നായി എഴുതി കേട്ടൊ പ്രവീ ..
സ്നേഹപൂര്‍വം
റിനീ ..ഇന്ന് വളരെ ചുരുക്കമാണ് ഇത്തരം നാട്ടിന്‍പുറ ബഡായി കമ്മിറ്റികള്‍.. ,..പിന്നെ ഉള്ളത് കൊണ്ട് ഓണം എന്ന മട്ടില്‍ ഉള്ള സ്ഥലങ്ങളില്‍ ഹുസ്സൈനക്ക്മാര് ഇപ്പോഴും എത്തുന്നുണ്ട് ...എന്ത് ചെയ്യാം ഈ കലാരൂപത്തെ ആരെങ്കിലും നിലനിര്‍ത്തിയല്ലേ പറ്റൂ..നന്ദി റിനീ , ഈ വായനക്കും അഭിപ്രായത്തിനും.
Deleteബഡായി കൊള്ളാംട്ടാ..നന്നായിട്ടുണ്ട്
ReplyDeleteനന്ദി വെള്ളീ..
Deleteഎന്റെ തോന്നലുകള്‍ എന്നത് മാറ്റി എന്റെ ബഡായികള്‍ എന്നാക്കിയാലോ....
ReplyDeleteപിന്നെ പാമ്പ് .. ഹുസൈനിക്കാക്ക് മാത്രമല്ല.. എനിക്കും പാമ്പിനെ ഒട്ടും ഫയമില്ല.. അതോണ്ട് അതിന്റെ അടുത്തേക്ക് നെവര്‍ ചത്താലും അടുക്കില്ല..
ഹ..ഹ..മഖ്ബൂ...എന്റെ ബഡായി കഥകള്‍ എന്ന് ല്ലേ ? കൊള്ളാം കൊള്ളാം...ഗമണ്ടന്‍ കഥകള്‍ എന്നാക്കിയാലോ ..ന്ഹെ ..ഹി ഹി...നിനക്കൊട്ടും ഫയമില്ല ല്ലേ...ഹ ഹ...നന്ദി മഖ്ബൂ..
Deleteപണ്ടൊക്കെ ഇത്തരം ചായക്കടകള്‍ ധാരാളമായിരുന്നു. വെറുതെ ഒരു ചായയും കുടിച്ച് രണ്ടോ മൂന്നോ പത്രവും വായിച്ച് രാഷ്ട്രീയവും ഫുട്ബാളും നാട്ടുവാര്‍ത്തകളും ചര്‍ച്ച ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. കുഴല്‍മന്ദത്ത് ഇത്തരം ചായക്കടകളില്‍ മറ്റൊരു പരിപാടി കൂടി ഉണ്ട്. പണിക്കാര് പണിയൊന്നും ഇല്ലാത്ത ദിവസങ്ങളില്‍ ഇത്തരം ചായക്കടകളില്‍ ഒത്തുകൂടും. പെട്ടെന്ന് എന്തെങ്കിലും പണിക്കു ആളെ വേണ്ടവര്‍ പണിക്കാരെ അന്വേഷിച്ചു ആദ്യം ചെല്ലുന്നത് ഇങ്ങനെയുള്ള ചായക്കടകളില്‍ ആയിരിക്കും. ഒരു തരം തൊഴില്‍ ചന്ത തന്നെ. ഇപ്പോള്‍ അതൊക്കെ വിരളമായെ കാണുന്നുള്ളൂ. ആര്‍ക്കും സമയമില്ലത്രെ!!
ReplyDeleteഎന്തായാലും പാമ്പിന്റെ പേരില്‍ ചായയും പഴവും അടിച്ചെടുത്ത ഹുസ്സൈനുക്കാക്കന്നെ ഞമ്മടെ വോട്ട്.
അരുണ്‍, കുഴല്‍മന്ദം സ്ഥലത്തെ ചായക്കടകളെ കുറിച്ച് നല്ലൊരു ഓര്‍മ്മക്കുറിപ്പ് സമ്മാനിച്ചതിന് നന്ദി. ഇത്രയും പേര് വായിച്ചതില്‍ നിന്ന് അഭിപ്രായത്തിനും അപ്പുറം മനോഹരമായ ഒരു ഓര്‍മ്മക്കുറിപ്പ് അല്ലെങ്കില്‍ ആസ്വാദന കുറിപ്പ് പങ്കു വച്ചത് താങ്കള്‍ മാത്രമാണ് എന്ന് തോന്നി പോകുന്നു.
Deletei have seen minimum 10-15 hussainikas like this in village . nostalgic feeling
ReplyDelete10-15 .... Ohhh..My God !
DeleteThank you Ravanan
ഞാന്‍ കുറച്ചൂടെ എന്തോക്കെയോ പ്രതീക്ഷിച്ചു.... പക്ഷേ, അവസാനം അത് വെറും ബഡായിയായി തന്നെ നിന്നു.... നല്ല അവതരണമാണ്
ReplyDeleteഹ..! ഹ ..വിഗ്നേഷേ , നീ കരുതി ഇത് ഒരു സസ്പെന്‍സ് ത്രില്ലര്‍ മോഡല്‍ ആയിരിക്കും എന്ന് ല്ലേ ? ഹി ഹി..പണി പാളി ..ഇത് വെറും ഒരു ബഡായി കഥ മാത്രം..
Deleteനന്ദി വിഗ്നേഷ്
ഇത്തരം ബഡായി വീരന്മാര് നാട്ടിന്പുറങ്ങളുടെ സ്പന്ദനം ആണ്. സത്യത്തില്‍ ഇങ്ങിനെ ചില കഥാപാത്രങ്ങള്‍ ഇല്ലെങ്കില്‍ ഗ്രാമത്തിന് ഉണര്‍വ് ഉണ്ടാവില്ല. ഹുസൈന്മാര് നീണാള്‍ വാഴട്ടെ...
ReplyDeleteഈ എഴുത്തില്‍ എടുത്തു പറയത്തക്ക ഒരു പോരായ്മ എനിക്ക് കാണാനായില്ല. ചിലപ്പോള്‍ അതും എന്റെ വായനയുടെ പരിമിതി ആയിരിക്കാം. പിന്നെ ഗ്രാമചിത്രങ്ങള്‍ ഇത്പോലെ ലളിതമായി വരച്ചിടുമ്പോള്‍ അതില്‍ പ്രമേയ പുതുമ പഴമ എന്നതിനോന്നും പ്രസക്തിയുള്ളതായി തോന്നുന്നില്ല.
അതെ വേണുവേട്ടാ, പറഞ്ഞത് ശരിയാണ്. ഇത്തരം വിഷയങ്ങള്‍ കേന്ദ്രീകരിച്ചു കൊണ്ട് പറയുമ്പോള്‍ പുതുമക്ക് തീരെ സ്കോപ്പില്ല. പറയാനുള്ളത് കഥാപാത്രങ്ങളിലൂടെ പറയുക എന്നത് മാത്രമാണ് എഴുത്തുകാരന് ചെയ്യാനുള്ളത്. പിന്നെയുള്ള പോരായ്മകള്‍ എഴുത്തുകാരന്റെ എഴുത്തിന്റെത് മാത്രമാകാനെ വഴിയുള്ളൂ ...
Deleteഎന്തായാലും വേണുവേട്ടന് ഈ എഴുത്തില്‍ തകാരാര്‍ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല എന്നതില്‍ ഞാന്‍ ആനന്ദിക്കുന്നു. ഹി. ഹി..നന്ദി വേണുവേട്ടാ ...സന്തോഷം ...
കഥകള്‍ ബടായി ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ അതിനെ ആസ്വദിക്കുന്ന ഒരു കൂട്ടം ശ്രോധാക്കള് ഉണ്ട്, അത് പോലെ തന്നെ ആ ബഡായികള്‍ സത്യമാണെന്ന് വിശ്വസിക്കുന്നവരും. ഇത്തരം കഥാപാത്രങ്ങളെ പഴയ സത്യന് അന്തിക്കാട് ചിത്രങ്ങളില്‍ ചിരിപടര്തിയിട്ടുണ്ട്.
ReplyDeleteഈ കഥ വായിച്ചപ്പോള്‍ അതെ പോലെ ഒരു സുഖം ആണ് തോന്നിയത്. നന്നായിട്ടുണ്ട്.
നന്ദി ബാനു , ഈ വായനക്കും അഭിപ്രായത്തിനും .
Deleteനമുക്ക് നഷ്ടമായ നാട്ടിൻപുറജീവിതത്തിന്റെ ഒരു നേർച്ചിത്രം.....
ReplyDeleteനന്നായിരിക്കുന്നു പ്രവീൺ....
വായിച്ചപ്പോൾ ഇനിയും മെച്ചപ്പെടുത്താമായിരുന്നു എന്ന തോന്നലുണ്ടായി.
നന്ദി പ്രദീപേട്ടാ , വായനക്കും അഭിപ്രായത്തിനും. അടുത്ത തവണ തീര്‍ച്ചയായും നന്നായി എഴുതാന്‍ ശ്രമിക്കാം .
Deleteഒര്‍ജിനല്‍ മൂര്‍ഖന്‍ വന്നു എന്നാണു ആദ്യം കരുതിയത്. ഹുസൈനിക്ക കള്ളം പറഞ്ഞതാണല്ലേ....!... :)
ReplyDeleteഹ..ഹ...അത് ശരി ...അപ്പൊ ഇപ്പോഴാണ് ബള്‍ബ് കത്തിയത് ല്ലേ..കൊള്ളാം ! ഹി ഹി..
Deleteരണ്ടു മൂന്നു നിമിഷത്തിനു ശേഷം, ആകാശത്തേക്ക് പൊങ്ങി പോയ ചായ തുള്ളികള്‍ ഒന്നൊന്നായി ചായപാത്രത്തിലേക്ക് വന്നു വീണു. അപ്പോഴേക്കും എല്ലാവരും വേണ്ടുവോളം ഞെട്ടി കഴിഞ്ഞിരുന്നു.
ReplyDeleteനല്ല രസമായി,സിനിമാ തിരക്കഥാ രൂപത്തിൽ നീ കോമ്മഡി എഴുതീട്ടുണ്ട്. രസമുണ്ട് ട്ടോ വായിക്കാൻ.
"ബദരീങ്ങളെ ...ന്നിട്ട് ആ പാമ്പ് ഇങ്ങളെ കൊത്തിയില്ലേന്നും...?? "പശുവിനു പുല്ലരിയാന്‍ പോകുന്ന വഴിയില്‍ ചായക്കടയിലെ ആള്‍ക്കൂട്ടം കണ്ടു കയറി നോക്കിയ ആയിഷയാണ് ഇത്തവണ ഇടയ്ക്കു കയറി ചോദ്യം ചോദിച്ചത്
സംഭവമായി പറഞ്ഞൂ ട്ടോ പ്രവ്യേ ആ നാട്ടുവെടിക്കഥകൾ. വളരെ ത്രില്ലിംഗുമായി. ഹാ ഹാ ഹാ യ്യൊരു നാട്ടുവിശേഷങ്ങ്ട് എഴുതാൻ നോക്കടാ. ആശംസകൾ.
ഇതൊരു പരീക്ഷണമായിരുന്നു മന്വാ..ബാക്കിയുള്ളത് നമുക്ക് സാവധാനം ആലോചിക്കാവുന്നതേയുള്ളൂ ..ഹ ഹ..
Delete'ഒരു കൊച്ചു ബഡായി കഥ '...അല്ല ...'ഒരു ബലിയ ബഡായി കഥ '...... ഞാന്‍ എന്തൊക്കെയോ പ്രതീക്ഷിച്ചു ..പാമ്പുമായുള്ള മല്പിടിത്തം....അത് പറഞ്ഞു കൊണ്ടുള്ള വീരസാഹസിക കഥ ...എന്തായാലും കഥ ശരിക്കും ഏറ്റു .....കൊള്ളാം :-)
ReplyDeleteനന്ദി അമ്മാച്ചു..ഈ സ്നേഹ സന്ദര്‍ശനത്തിനും അഭിപ്രായം പങ്കു വച്ചതിനും
Deleteഓർമ്മകളിലെ നാട്ടിൻപുറത്തിന്റെ നേർച്ചിത്രം കാണാനായി. ബഡായി കഥാപാത്രങ്ങൾ മാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന കാലം.അവരുടെ പ്രത്യേകത അവർ പറയുന്നത് ബഡായി ആണെന്നറിയുമ്പോഴും, കേട്ടിരിക്കാൻ ആളുണ്ടാവും എന്നതാണ്. . അവർ ഗ്രാമങ്ങളുടെ ശബ്ദവും വെളിച്ചവും ആണ്.....
ReplyDeleteഏറെ നന്നായി അവതരിപ്പിച്ചു, പ്രവീൺ.
രസകരമായി വായന.
വിജയേട്ടാ,... ബഡായി കഥാപാത്രങ്ങള്‍ ഇപ്പോഴും ഉണ്ട് ട്ടോ. ആ ഗ്രാമവും ചായക്കടയും അത് പോലുള്ള ഒത്തു ചേരലുകളും കാലഹരണപ്പെട്ടു എന്നത് സത്യം. ബഡായി കഥകള്‍ പറയുന്ന ആളുകള്‍ നഗരങ്ങളിലേക്ക് ചേക്കേറിയോ എന്നൊരു സംശയം ഉണ്ട്..ഇപ്പോള്‍ പലയിടങ്ങളിലായി അങ്ങിനെ കാണുന്നു ..
Deleteഈ വായനക്കും അഭിപ്രായത്തിനും നന്ദി വിജയേട്ടാ.
അനുഭവങ്ങളില്‍ നിന്നല്ലാത്തത് കൊണ്ടാകാം കഥയില്‍ ഒരു വലിച്ചില്, ബഡായി ആയി പാമ്പ് നെഞ്ഞത്ത് കേറിയതല്ലാതെ മറ്റെന്തെങ്കിലും കണ്ടെത്താമായിരുന്നു, ഗ്രാമീണ പശ്ചാത്തലം നന്നായി അവതരിപ്പിച്ചു, അതിലെ നിഷ്കളങ്കരായ കഥാപാത്രങ്ങളെയും. പുതിയ അവതരണത്തിന് അഭിനന്ദനങള്‍.
ReplyDeleteഅനുഭവങ്ങളില്‍ നിന്നല്ല കഥ പറഞ്ഞതെന്ന കാര്യം സത്യമാണ്. പക്ഷെ ഈ പാമ്പ് കഥ സത്യത്തില്‍ സംഭവിച്ച ഒരു ബഡായി കഥയാണ്.,. ഇതിലെ ഒരു കഥാപാത്രം ജീവിച്ചിരിപ്പുള്ള ആളുമാണ്. യാദൃശ്ചികമായി ഒരിക്കല്‍ ഈ ബഡായി കഥ ഞാന്‍ കേട്ടറിഞ്ഞു. അതിനു ശേഷം മനസ്സില്‍ വന്ന ഒരു ഫ്രൈമില് ഈ ബഡായി കഥ അത് പോലെയങ്ങു അവതരിപ്പിച്ചു എന്ന് മാത്രം.
Deleteഇത്രയൊക്കെ ന്യായീകരണങ്ങള്‍ ഉള്ളത് കൊണ്ടാണ് ഈ പാമ്പ് കഥയെ മറ്റൊരു ബഡായി കഥയായി മാറ്റാതിരുന്നത്.
ഇങ്ങനെയൊരു പശ്ചാത്തലത്തിലും ഭാഷാ ശൈലിയിലും ഇത് ആദ്യമായാണ്. അതിലുള്ള പാളിച്ചകള്‍ കൊണ്ടാകാം ചിലപ്പോള്‍ ജ്വാല പറഞ്ഞ പോലെയൊരു വലിച്ചില് കഥയില്‍ സംഭവിച്ചത്.
ജ്വാലയെ പോലെ ആത്മാര്‍ഥമായ അഭിപ്രായങ്ങളും സൂക്ഷ്മ നിരീക്ഷണങ്ങളും പങ്കു വക്കുമ്പോള്‍ മാത്രമേ എഴുതുന്ന ആളുകള്‍ക്ക് അവരുടെതായ തെറ്റുകള്‍ അടുത്ത തവണയെങ്കിലും തിരുത്താനുള്ള അവസരം ഉണ്ടാകുന്നുള്ളൂ.
ഈ വിലയേറിയ വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി ജ്വാല.
ഈ ബഡായി കൊള്ളാം, ഇതിലും ഉഷാറ് ബഡായികള്‍ പ്രവീണില്‍ നിന്നിനിയും വരും തീര്‍ച്ച
ReplyDeleteനന്ദി റോഷന്.,. അടുത്ത തവണ വലിയ ബഡായി കഥ തന്നെ നോക്കാം ...
Deleteനാട്ടിന് പുരത്തിന്റെ നല്ല ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടി സമ്മാനിച്ചതിന് നന്ദി മാഷേ..... :)
ReplyDeleteബടായിക്കഥ ഉഷാറായി ...
നന്ദി ഷലീര്‍,..
Deleteബഡായി കൊള്ളാം. ഇഷ്ടായത് ആ ചായക്കടയുടെ അവതരണമാണ്.. വളരെ സ്വാഭാവികമായ ഒരു കഥ.. രസകരമായി വായിച്ചു.. എന്നാലും ബഡായി കുറഞ്ഞു പോയി
ReplyDeleteനിസാരാ...വായനക്കും അഭിപ്രായത്തിനും നന്ദി.
Deleteഈ ബഡായി കഥയില്‍ ഏച്ചു കൂട്ടലുകള്‍ നടത്തിയില്ല എന്നതാണ് സത്യം. കാരണം ഇതൊരു സംഭവ കഥ തന്നെയായിരുന്നു ..പിന്നെ ബാക്കി ഫ്രൈം മാത്രമാണ് കഥക്കായി രൂപപ്പെടുത്തിയത് .
അടുത്ത തവണ വലിയ ബഡായി കഥ തന്നെ നോക്കാം ..ഹി ഹി ..
സംഭവം വായിച്ചു, പക്ഷെ എന്തോ അങ്ങോട്ട് ഏറ്റില്ല...
ReplyDeleteഎന്നിരുന്നാലും വായന സുഖം നല്‍കിയെന്ന് മാത്രം. കഥകളില്‍ ട്വിസ്റ്റും, ഉല്പ്രേഷയുമെല്ലാം വരട്ടെ :)))
ഹ..ഹ...മോഹി ...ഇത് ഒരു സംഭവ കഥയാണ്. ഒരു യഥാര്‍ത്ഥ ബഡായി കഥ. കേട്ടപ്പോള്‍ ഫ്രൈം മാറ്റി എഴുതി എന്ന് മാത്രം. വിഷയം ഇത് തന്നെ. എന്തായാലും ഇനി ട്വിസ്റ്റുകള്‍ ഉള്ള കഥയാണ് ലക്ഷ്യം. നന്ദി മോഹി, തുറന്ന അഭിപ്രായത്തിനും വായനക്കും ...
Deleteവായിച്ചപ്പോള്‍ നാട്ടിലെത്തിയ പോലെ പ്രവീണ്‍ ഇഷ്ടായി
ReplyDeleteThank you anvar
Deleteബഡായി കഥ എന്നി കണ്ടപ്പോള്‍ വായിച്ചതാണ് ആദ്യം മുതല്‍ അവസാനം വരെ വായിച്ചു നല്ല രസം തോന്നി അഭിനന്ദനങ്ങള്‍ പക്ഷെ ഞാന്‍ ഒന്ന് പ്രതീക്ഷിച്ചു ഒരു ക്ലൈമാക്സ് അതില്ലാന്നു കണ്ടപ്പോള്‍ ചെറിയ നിരാശ തോന്നി ബഡായി കഥയി ഒരു ക്ലൈമാക്സ് അനിവാര്യം തുടരുക
ReplyDeleteഇത് സത്യത്തിൽ സംഭവിച്ചൊരു ബഡായി കഥയാണ് .. ഹി ഹി .. ഈ കഥ ലൈവ് ആയി കേട്ടവർ ഒരുപാടുണ്ട് .. അത് കൊണ്ട് തന്നെ അല്ലറ ചില്ലറ മാറ്റം വരുത്തി കൊണ്ട് മാത്രമേ എനിക്കിതു എഴുതാൻ സാധിച്ചുള്ളൂ .. മാത്രവുമല്ല ബഡായി കഥകൾ തീരുന്നില്ല .. ഇതിനു തുടർച്ചയുണ്ട് ...
Deleteഎന്തായാലും താങ്കളുടെ ഈ തുറന്ന അഭിപ്രായത്തിനും നിർദ്ദേശത്തിനും ഒരായിരം നന്ദി ..
സത്യത്തില്‍ ഇതില്‍ പറയുന്ന ഹുസ്സൈന്ക്ക പ്രവീണും ഉമ്മ ടീച്ചറമ്മയും ആണോ , അല്ല ,പറയാന്‍ പറ്റില്ലാല്ലോ , നാടുനിരങ്ങാന് പോയപ്പോള്‍ പുറത്താക്കിയതാണെങ്കിലോ ...
ReplyDeleteഹ ഹ ..അല്ജ്വേച്ചീ ..ഡോണ്ടൂ..ഡോണ്ടൂ ..
Deleteനന്നായിട്ടുണ്ട്.
ReplyDeleteഅഭിനന്ദനങ്ങള്‍....
നന്ദി സുനൈസ്
Deleteഎനിക്ക് ആ പുക പൊങ്ങിയിട്ടു കഥ യുടെ പേര് എഴുതി കാണിച്ച സീൻ വളരെ ഇഷ്ടപ്പെട്ടു പിന്നെ പാമ്പ് നെഞ്ചിൽ നിന്ന് വയറ്റിലോട്ടു തിരിച്ചും ട്രിപ്പ് അടിച്ചതും സൂപ്പെര്
ReplyDeleteഅടിപൊളി എഴുത്ത്
ഹി ഹി .. താങ്ക്യു ബൈജു ഭായ് ..
Delete