Thursday, May 3, 2012

ഞാനും എന്‍റെ പ്രണയവും പിന്നെ പ്രണയിനിയും

ഞാന്‍ 

ഉറങ്ങാന്‍ എനിക്ക് മാത്രം സന്ധ്യ മയങ്ങി തന്നില്ല,

ഉണരാന്‍ എനിക്ക് മാത്രം പകല്‍ ഉദിച്ചു തന്നില്ല, 

ചിന്തിക്കാന്‍ എനിക്കാരോ ഒരുപാട് ദിവസങ്ങള്‍ തന്നെങ്കിലും , 

അറിയുവാനായില്ല എനിക്കെന്നെ തന്നെ. 

എന്‍റെ പ്രണയം 

എന്‍റെ പ്രണയ  സ്വപ്നങ്ങള്‍ക്ക് നിറം കൊടുത്തത് നീയായിരുന്നു.  

യാഥാര്‍ത്ഥ്യങ്ങള്‍ക്കു പക്ഷെ, നീ പറഞ്ഞ  നിറമല്ല   എന്ന് തോന്നി തുടങ്ങിയപ്പോള്‍ 
നിറങ്ങളെ ഞാന്‍ വെറുക്കാന്‍ തുടങ്ങി .

പിന്നീടു എനിക്ക് ഒരു നിറത്തോട് മാത്രം തോന്നിയ   പ്രണയം,
അതെന്നെ എങ്ങോട്ടോ വലിച്ചിഴച്ചു കൊണ്ട്  പോയി. 

എന്‍റെ ഹൃദയത്തിന്‍റെ അവസാന തുടിപ്പ് വരെ ഞാന്‍ 
അതിനെ തന്നെ നോക്കിയിരുന്നു പോയി.


അത്രയ്ക്ക് ഞാന്‍ ഇഷ്ടപ്പെട്ടു  പോയിരുന്നു 

ചോരച്ചുവപ്പെന്ന നിറത്തെ.

പ്രണയിനി 
എന്‍റെ പ്രണയിനീ ..

നീയെന്‍ മനസ്സില്‍  മൃതിയടഞ്ഞിട്ടൊരുപാട്  നാളായെങ്കിലും,

ഇന്നുമെന്‍ ഓര്‍മകളില്‍ ആ പഴയ കാലത്തിന്‍ പാദസരം കിലുക്കാന്‍ എന്തിനു നീ വരുന്നു ?

പുതുമഴയുടെ ഗന്ധമായി വന്നെന്തിനെന്‍ ഓര്‍മകളെ ത്രസിപ്പിക്കുന്നു ?

നീയെന്‍ ജീവസഖിയായി വരില്ല എന്നറിഞ്ഞ   ഏതോ ഒരു  നിമിഷത്തില്‍

എന്‍റെ പ്രണയവും പിടഞ്ഞു മരിച്ചു പോയതോര്‍മ്മയില്ലേ ?

-pravin-

40 comments:

  1. ജീവിതത്തില്‍ പ്രണയിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവര്‍ എത്രയോ നിര്ഭാഗ്യര്‍, സത്യസന്ധമായ പ്രണയം നല്‍കുന്ന അതുല്യമായ സമയത്തെ കുറിച്ചോര്‍ക്കാന്‍ താങ്കളുടെ വരികള്‍ കാരണമായി, കല്യാണരാമനില്‍ മുത്തച്ഛനായ ദിലീപിന്റെ കഥാപാത്രം പറയുന്ന പ്രണയത്തെ കുറിച്ചുള്ള വരികളാണ് ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഓര്‍മ്മയില്‍ വന്നത്, എല്ലാ ആശംസകളും

    ReplyDelete
    Replies
    1. നന്ദി ജ്വാല. ആ സിനിമയിലെ ക്ലൈമാക്സ്‌ ഞാനും ഇപ്പോള്‍ ഓര്‍ത്ത്‌ പോകുന്നു.

      Delete
    2. PRANAYAM Madhuramanu.... Athanubhavichavarkku-
      hridhayathalukalkkulile mayilpeelithundupole
      sookshichuvekkavunna mrudhu swakaryam...

      Delete
  2. >>>നീയെന്‍ ജീവസഖിയായി വരില്ല എന്നറിഞ്ഞ ഏതോ ഒരു നിമിഷത്തില്‍
    എന്‍റെ പ്രണയവും പിടഞ്ഞു മരിച്ചു പോയതോര്‍മ്മയില്ലേ ?<<<

    അങ്ങിനെ എത്രയെത്ര പ്രണയങ്ങൾ..!! നല്ല വരികൾ.!! ആശംസകൾ..!!

    ReplyDelete
    Replies
    1. ആയിരങ്ങളില്‍ ഒരുവന് നന്ദി.

      Delete
  3. സാരല്യ.. പോയെങ്കില്‍ പോട്ടെന്ന്..
    കേട്ടിട്ടില്ലേ.. കാമുകിമാര്‍ ബസ് പോലെയാണെന്ന്.. ഒന്ന് പോയാല്‍ ഉടനെ അടുത്തത് വരുമത്രേ..

    ഹിതൊക്കെ പറഞ്ഞ് കേട്ടതാട്ടോ.. അല്ലാതെ എനിക്ക് എക്‌സ്പീരിയന്‍സൊന്നും ഇല്ല...
    (തെറ്റിദ്ധരിക്കാതിരിക്കാനാണ് ഈ മുന്‍കൂര്‍ ജാമ്യം)

    നല്ല എഴുത്താണ്.. കൂടുതല്‍ കൂടുതല്‍ എഴുതുക..
    അങ്ങനെ ഉയരങ്ങളിലെത്തണം.. നന്‍മകള്‍ നേരുന്നു പ്രവീണ്‍ഭായിക്ക്..

    ReplyDelete
    Replies
    1. ഓടുന്ന ബസിന്റെയും ചിരിക്കുന്ന പെണ്ണിന്റെയും പിന്നാലെ ഓടാന്‍ പാടില്ല എന്നാണു ഹരി ശ്രീ അശോകന്‍ കൊച്ചി രാജാവ് എന്ന സിനിമയില്‍ പറഞ്ഞിരിക്കുന്നത്. അത് പോലും ഓര്‍ക്കാന്‍ ചിലപ്പോള്‍ സമയം കിട്ടിയില്ല എന്നും വരാം. നന്ദി മഖ്ബൂല്‍..

      Delete
  4. നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete
  5. കൊള്ളാം കേട്ടോ ഭാവന

    ReplyDelete
  6. ഈ പ്രണയത്തിലൊന്നും ഒരു കാര്യമില്ലെന്നേ.. കവിത സാമൂഹിക ചുറ്റുപാടിലേക്ക് കണ്ണ് തിരിച്ചെങ്കിൽ എന്നാഗ്രഹിക്കുന്നു... വീണ്ടും വരാം.

    ReplyDelete
  7. നീ ആളു കൊള്ളാമല്ലോ ... നല്ല വരികള്‍

    ReplyDelete
  8. good lord...
    you sound like kahlil gibran yaar...

    ReplyDelete
    Replies
    1. എന്റമ്മോ...എനിക്കിത് വിശ്വസിക്കാന്‍ വയ്യ. ഒരു തമാശയാണ് താങ്കളുടെ കമന്റില്‍ എങ്കില്‍ കൂടിയും ഞാന്‍ പറഞ്ഞു കൊള്ളട്ടെ. ഖലീല്‍ ജിബ്രാനെ കുറിച്ചു ഞാന്‍ കേട്ടിട്ടുണ്ടെന്നല്ലാതെ ഒരു പരിചയവും ഇല്ല. ഇന്നലെ രാവിലെ ഞാന്‍ എന്‍റെ ഒരു സുഹൃത്തിനോട് അദ്ദേഹത്തിന്‍റെ വല്ല പുസ്തകങ്ങളും വായിക്കാന്‍ വേണ്ടി കിട്ടുമോ എന്ന് ഞാന്‍ ചോദിച്ചിരുന്നു. യാദൃശ്ചികമായി ഇന്ന് രാവിലെ ഖലീല്‍ എന്ന് പേരുള്ള ഒരാളെ പരിച്ചപ്പെടുകയും ചെയ്തു.. ദാ ..ഇപ്പോള്‍ താങ്കളും അദ്ദേഹത്തിന്‍റെ പേര് ഒരു തമാശ രൂപേണ എന്നോട് പറഞ്ഞിരിക്കുന്നു..തീര്‍ച്ചയായും ഇനി അദ്ദേഹത്തെ പരിചയപ്പെട്ടു തന്നെയേ മതിയാകൂ എനിക്ക്. നന്ദി.

      Delete
    2. ജിബ്രാനെ പോലെ പ്രണയകവിതകള്‍ എഴുതിയ മറ്റൊരാലുണ്ടോ എന്ന് സംശയമാണ്...അദ്ദേഹം പ്രണയിനി മെസ്സിയാധക്ക് എഴുതിയ കത്തുകല്‍ പ്രസിദ്ധമാണ്...അദ്ധേഹത്തിന്റെ മാസ്റ്റര്‍ പീസ്‌ "പ്രവാചകന്‍" എന്നാ കൃതിയാണ്...അതിന്റെ മലയാളം പരിഭാഷ ഉണ്ട്....

      Delete
    3. അതെ മുകളില്‍ കമന്റ്‌ ഇട്ട സുഹൃത്തിനോട്‌ ഞാന്‍ വിയോജിക്കുന്നു പ്രവി...പ്രവി എഴുതിയത് നല്ലതാണ്..പക്ഷെ ജിബ്രാനെ പോലെ എന്ന് സമ്മതിച്ചു തരുക വയ്യ...അത് നീ ആളുടെ കവിതകള്‍ വായിച്ചാല്‍ മനസ്സിലാകും...ഇനിയും ഒരുപാട് എഴുതൂ...ആശംസകളോടെ....അനാമിക....:)

      Delete
    4. ഹ..ഹ.. അതൊരു തമാശ പറഞ്ഞതാണ് മാഷേ ...ഞാന്‍ ഇന്നേ അവരെ അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ വായിച്ചിട്ടില്ല. ഇനി വായാനാ ശീലം തുടങ്ങണം ..

      Delete
    5. മനസ്സിലായി...എന്നാലും ഞാന്‍ പരഞ്ഞുനെ ഉള്ളൂ..... :)

      Delete
  9. ഭാവനയും എഴുത്തും നന്നായി....
    ആശംസകള്‍...

    ReplyDelete
  10. ഇന്നാണു വായിച്ചത്...നന്നായി..തൂടരട്ടെ....

    ReplyDelete
  11. ചുവപ്പ് നിറത്തെ ഒരുപാടിഷ്ടപ്പെടുന്നതാ നമ്മുടെ ഒക്കെ കുഴപ്പം ലെ? .. ഇഷ്ടായെ ഇനിയും വരം..

    ReplyDelete
    Replies
    1. Thank you..ചുവപ്പ് നിറത്തിന് വല്ലാത്തൊരു ആകര്‍ഷണമാണ്..അതാ കുഴപ്പം..

      Delete
  12. ഇഷ്ടപ്പെട്ടു ......ഇനിം വരാട്ടോ

    ReplyDelete
  13. hmmmmmm..............ellam potte....saralya.....(adithi)

    ReplyDelete
  14. പ്രണയം പ്രണയം പ്രണയം അതേ അതാണ് പ്രണയം

    ReplyDelete
  15. ഞാന്‍:>> അത് അങ്ങനെ തന്നെ ആരിക്കും സ്വയം അറിയാന്‍ പാടാണ്... കാരണം ഏതോ സിനിമയിലെ ഡയലോഗ്‌ തന്നെ 'അവനവനോട് കള്ളം പറയുന്ന ഒരു ജീവി ആണ് മനുഷ്യന്‍'

    എന്‍റെ പ്രണയം>> അത് ഓര്‍ത്തു സങ്കടപെടും എല്ലാരും, ഞാനും സങ്കടപ്പെടും. പക്ഷെ രക്തത്തെ സ്നേഹിക്കണ്ട....ആ പ്രണയിനിയെ തന്നെ സ്നേഹിക്കൂ കാരണം love is not love which alters when alternations are found

    പ്രണയിനി >> അങ്ങനെ ഇടയ്ക്കു ഇടയ്ക്കു അവള്‍ വരുനെങ്കില്‍ വരട്ടെ... നല്ലതല്ലെ... തന്‍റെ പ്രണയത്തിന്‍റെ ആത്മാര്‍ഥത ഓര്‍ത്ത് അതില്‍ അഭിമാനം കൊള്ളൂ... that what am doing....

    നന്നായി... ആശംസകള്‍



    ReplyDelete
  16. Good nannayittundu.......

    Pranayathe Orupadu nenjilettunnavarude nashtabodam valuthayirikum....

    Anubavicharinja pranayathe upekshikuka asadyamanu....

    Hridayathil sookshikunna pranayathe nashtapedathe.....Pranayikkunnavarkayi inniyum nalla nalla Srishtikal kayi aa thoolika chalikkatte.......

    ReplyDelete
  17. എന്തൊക്കെയായിരുന്നു......പ്രണയം എന്നിട്ടിപ്പോ എന്നെ വഴിയിലുപെക്ഷിക്കുമ്പോള്‍ .....................

    ReplyDelete
  18. പ്രണയ ലേഖനമല്ലിത്‌..“പ്രണയം നഷ്ടമായവന്റെ ഒരു ലേഖനം"

    എന്റെ മാത്രം സ്വന്തം എന്ന് കരുതി ഞാൻ പ്രണയിച്ചിരുന്നവളെ നീ അറിയാൻ നിനക്കായ്‌ ഞാൻ കുറിക്കുന്ന വരികളാണിത്‌..എനിക്കറിയാം ഇന്നല്ലെങ്കിൽ നാളെ നീ എന്നെയും തേടി ഇത്‌ വഴി വരുമെന്ന് അന്ന് നീ ഇത്‌ വായിക്കുക..
    അന്ന് നീ ഇത്‌ ഇതിനെ ഒരു പ്രണയ ലേഖനമായി കാണരുത്‌..ഇത്‌ പ്രണയം നഷ്ട്മായവന്റെ ലേഖനമാണ്‌...
    ആദ്യമായി നിന്നോട്‌ ഞാൻ എന്റെ ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ കേട്ടിട്ടും കേട്ടില്ലെന്ന ഭാവം നീ നടിച്ചു...
    പിന്നീടുള്ള ദിനങ്ങൾ നീ വരുന്ന വഴികളിൽ ഞാൻ കാത്ത്‌ നിന്നു..കണ്ടിട്ടും കണ്ടില്ലെന്ന ഭാവത്താൽ നീ പോയി...
    നിന്നോടുള്ള ഇഷ്ടത്താൽ നിന്റെ വീട്ടുകാരുമായി ഞാൻ അടുത്തു..ഓരോ ഓരോ കാരണങ്ങൾ പറഞ്ഞ്‌ നിന്നെ കാണാൻ വേണ്ടി ഞാൻ നിന്റെ വീട്ടിൽ വരുമായിരുന്നു..അപ്പോഴെല്ലാം നിനക്കെന്നോട്‌ ദേഷ്യം മാത്രമായിരുന്നു...എങ്കിലും നിന്റെ ദേഷ്യം എനിക്കിഷ്ടമായിരുന്നു...പിന്നീട്‌ ഒരിക്കൽ നീ എന്നെ കളിയാക്കാൻ വേണ്ടി പറഞ്ഞു എന്നെ ഇഷ്ടമാണെന്ന്...അന്ന് ആ നിമിഷം എത്രത്തോളം ഞാൻ സന്തോഷിച്ചെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല..എന്റെ ഇത്‌ വരെയുള്ള ജീവിതത്തിൽ അത്രയധികം ഞാൻ സന്തോഷിച്ചിട്ടില്ല...പക്ഷേ അത്‌ അധിക നേരം നീണ്ട്‌ നിന്നില്ല...നീ എന്നെ കളിയാക്കാൻ വേണ്ടി പറഞ്ഞതാണന്നറിഞ്ഞപ്പോൾ എനിക്കെന്റെ കണ്ണ്‌നീർ തുള്ളികളെ പിടിച്ച്‌ നിർത്താൻ കഴിഞ്ഞില്ല....പിന്നീട്‌ ഒരവസരത്തിൽ നീ എന്നോട്‌ പറഞ്ഞു നിന്നെക്കാളും നല്ലൊരു പെണ്ണിനെ എനിക്ക്‌ കിട്ടുമെന്ന് പക്ഷെ നീ അറിയണം “ഉപ്പോളം വരില്ല ഉപ്പിലിട്ടത്‌"..നഷ്ട ബോധം ഉണ്ട്‌ എനിക്ക്‌ എന്നെങ്കിലും നീ എന്നെ ഇഷ്ടമാകും എന്ന് കരുതി കാത്തിരുന്നതിന്‌..അർഹിക്കാത്തതൊന്നും ആഗ്രഹിക്കരുത്‌ എന്ന് ഞാൻ പടിച്ചത്‌ ഞാൻ ആഗ്രഹിച്ച നിന്റെ സ്നേഹം എനിക്ക്‌ കിട്ടാതിരുന്നപ്പോഴാണ്‌..നിന്നെ മറക്കാൻ എനിക്കാഗ്രഹമില്ല...എനിക്ക്‌ നിന്നെ നഷ്ടമായതിലും..നീ എന്നെ സ്നേഹിക്കാത്തതിലും എനിക്ക്‌ വിഷമമില്ല..മറിച്ച്‌ ഞാൻ നിന്നെ സ്നേഹിച്ചത്‌ പോലെ മറ്റൊരാൾ നിന്നെ സ്നേഹിക്കില്ലല്ലോ..എന്നോർക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു...ആഗ്രഹിക്കാൻ അർഹത ഇല്ലാഞ്ഞിട്ടും മനസ്സ്‌ നിറയെ നിന്റെ മുഖം മാത്രമാണ്‌.....എന്നിട്ടും നിനക്കെന്നും എന്നോട്‌ ദേഷ്യം മാത്രമായിരുന്നു..അതിന്‌ കാരണം എനിക്കറിയില്ല...ഒരു വാക്ക്‌ കൊണ്ടോ..ഒരു നോട്ടം കൊണ്ടോ ഒന്നും ഞാൻ നിന്നെ വേദനിപ്പിച്ചിട്ടില്ല..എന്നിട്ടും നീ എന്നെ അറിയാതെ പോയി....ഒരു പാട്‌ സങ്കടം തോനുന്ന സന്ദർഭങ്ങളിൽ ഞാൻ നിന്റെ പുഞ്ചിരിക്കുന്ന മുഖം ഓർത്തെടുക്കാറുണ്ട്‌...എങ്കിലും ഒരു ആശ്വാസമുണ്ടെനിക്ക്‌ എനിക്ക്‌ നഷ്ടമായത്‌ എന്നെ ഒരിക്കൽ പോലും സ്നേഹിക്കാത്തെ നിന്നെയാണ്‌..പക്ഷേ നിനക്കോ നിന്നെ ജീവനു തുല്യം സ്നേഹിച്ച എന്നെയും....ഇന്ന് എന്റെ പ്രണയം നഷ്ടമായിരിക്കുന്നു...പ്രണയത്തെ ഇന്ന് എനിക്ക്‌ ഭയമാണ്‌..പ്രണയം അത്‌ ചിലർക്ക്‌ സന്തോഷങ്ങൾ മാത്രം കൊടുക്കുന്നു...മറ്റ്‌ ചിലർക്ക്‌ സങ്കടങ്ങൾ മാത്രവും...അത്‌ എനിക്ക്‌ സമ്മാനിച്ചത്‌ സങ്കടം മാത്രമാണ്‌ അത്‌ കൊണ്ടിത്‌ ഒരു പ്രണയ ലേഖനമല്ല......
    “പ്രണയം നഷ്ടമായവന്റെ ലേഖനം"

    ReplyDelete
  19. വളരെ നന്നായിട്ടുണ്ട്.....ഇനിയും ഒരുപാട് എഴുതുക

    ReplyDelete