Thursday, May 10, 2012

ചിരിക്കുന്ന ( ചില ) മുഖങ്ങള്‍

ചിരിക്കുന്ന  ( ചില ) മുഖങ്ങളുള്ളവരെ 
എനിക്കിപ്പോള്‍ പേടിയാണ് .
സമയം കിട്ടുമ്പോള്‍ അവര്‍ പലരും
എന്നോട് കുശലം പറയാന്‍ വരുമായിരുന്നു. 
വളരെ സ്നേഹത്തോടെ പെരുമാറുമായിരുന്നു.  
അവസാനം സ്നേഹം  കൊണ്ട്  ശ്വാസം മുട്ടിക്കും വിധം
മുറുക്കെ അമർത്തി   കെട്ടിപ്പി ടിക്കും. 
പതിയെ കൂര്‍ത്ത   ദംഷ്ട്രകള്‍ കൊണ്ട് കഴുത്തില്‍ കടിച്ച്
അവര്‍ ചോര വലിച്ച് കുടിക്കും  
അങ്ങനെ എത്രയെത്ര തവണ  എത്രയെത്ര പേർ
ചിരിച്ചു കൊണ്ടങ്ങിനെയെന്റെ
 ചോര കുടിച്ചിരിക്കുന്നെന്നോ ..
എന്നിട്ടും ഞാന്‍ ഇന്ന് ജീവിക്കുന്നു- ചോരയില്ലാതെ,
 കഴുത്തിനു ചുറ്റും ദംഷ്ട്രകള്‍ സമ്മാനിച്ച കുഴിഞ്ഞ മുറിപ്പാടുകളുമായി. 
-pravin-

22 comments:

  1. എനിക്ക് പേടിയില്ല...

    ReplyDelete
    Replies
    1. ഹി..ഹി..നല്ലത്..എന്‍റെ ഇപ്പോളത്തെ സാഹചര്യത്തില്‍ എനിക്ക് പേടിച്ചേ പറ്റൂ. ഓരോ അനുഭവങ്ങള്‍ക്കും ഓരോ കഥ പറയാനുണ്ട്.. നന്ദി.

      Delete
    2. എനിക്കു അങ്ങനെയുളവരെ ആദ്യം തന്നെ തിരിച്ചറിയാന്‍ പറ്റിയിട്ടുണ്ട്.. അതു കൊണ്ടു ആരും ശ്വാസം മുട്ടിക്കാറില്ല.. :)
      . പിന്നെ ഞാനും അധികം ആരോടും അടുക്കാത്ത സൈസ്‌ ആണ്.. :(
      അതാ പേടിയില്ലാത്തത്..

      Delete
    3. ഹും..അത് നല്ലതാണ്..ഞാനും ആദ്യമൊക്കെ അങ്ങനെ വിചാരിക്കും..പിന്നെ തിരിച്ചറിയാന്‍ വൈകി പോകും..അപ്പോളേക്കും എന്‍റെ ചോര അവര് കുടിച്ചിരിക്കും..പേടി എന്നാണോ അതിനു പറയുക എന്നറിയില്ല, തിരിച്ചറിയാന്‍ പറ്റുന്നില്ല ആരെയും.. ഒരു തരം മരവിപ്പ്.

      Delete
  2. അങ്ങനെ അടച്ചു പറയരുത് പ്രവീണ്‍!
    ഞാന്‍ പരിചയക്കാരെ കാണുമ്പോള്‍ ഉള്ളുതുറന്ന ചിരിതൂകി സ്വീകരിക്കുന്നയാളാണ്.
    ഇന്നേവരെ കണ്ട സുഹൃത്തുക്കളും അല്ലാത്തവരുമായ വ്യക്തികളിലോക്കെ എന്നെക്കാള്‍ നല്ല ഒരു ഗുണമെങ്കിലും ഞാന്‍ കണ്ടിട്ടുണ്ട്.

    ReplyDelete
    Replies
    1. ജോസൂ..ശരിയാണ് ..സമ്മതിച്ചു. ഞാന്‍ അടച്ചു പറഞ്ഞതല്ല. എന്‍റെ ഇപ്പോളത്തെ ഒരു തോന്നല്‍ ഇങ്ങനെ ആയി പോകാന്‍ കാരണമുണ്ട്. സ്ഥിരമായ്‌ ഒരു ശരിയും തെറ്റുമില്ല എങ്കില്‍ കൂടി, ചിലപ്പോളൊക്കെ..
      ഓക്കേ..ഞാന്‍ പേരില്‍ ഒരു ചെറിയ മാറ്റം വരുത്താന്‍ പോകുന്നു. ചില ചിരിക്കുന്ന മുഖങ്ങള്‍ എന്നാക്കാം..അപ്പോള്‍ പരാതി മാറില്ലേ..

      Delete
  3. "ചിരിക്കാന്‍ പഠിച്ചാല്‍ മതി"

    ReplyDelete
    Replies
    1. ഹ..ഹ..ഞാന്‍ ഇപ്പോള്‍ മുതല്‍ ചിരി പഠിക്കാന്‍ ടൂഷന്‍ സെന്ററില്‍ പോകുന്നു. നന്ദി ജ്വാല.

      Delete
  4. നല്ലതാ പ്രവീൺ ഈ ചിന്ത. നന്നായിട്ടുണ്ട്. എനിക്കൊരിക്കലും ഭയമില്ല കാരണം എന്റേത് ഒരു ചിരിക്കുന്ന മുഖമല്ല. അത് കൊണ്ട് തന്നെ ഒരിക്കലും ദംഷ്ട്രങ്ങൾ ഒളിപ്പിച്ച് വച്ച് ആരുടെ മുന്നിലും ചിരിച്ച് കാണിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. പക്ഷെ ഞാൻ ആ മുഖങ്ങൾ ഒരുപാട് നേരിട്ടിട്ടുണ്ട്,ദഷ്ട്രങ്ങൾ എന്റെ കഴുത്തിൽ ആഴ്ന്നിറങ്ങീട്ടുമുണ്ട്. എന്നിട്ടും ഞാനിന്നും സന്തോഷമായി ജീവിക്കുന്നില്ലേ ? നീയും ജീവിക്കും, വളരെ നന്നായി. ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി മനേഷേ...അതെ ..അവരുടെ ചിരി ഇനിയും തുടര്‍ന്നോട്ടെ..ആരോടും പരിഭവവും ദ്വേഷ്യവും ഇല്ലാതെ സന്തോഷത്തോടെ ജീവിക്കാന്‍ എനിക്കും നിനക്കും എല്ലാവര്‍ക്കും സാധിക്കട്ടെ. ഞാന്‍ ഇതെഴുതിയതിലൂടെ പ്രകടിപ്പിച്ച "ചിരി" എന്ന ആത്മരോഷം ഉള്‍ക്കൊണ്ടു കൊണ്ട് കമന്റിയ ഒരേ ഒരാള്‍ നീയാണ്. എപ്പോളും ചിരിക്കാന്‍ എനിക്കും സാധ്യമല്ല. ദംഷ്ട്രകള്‍ ഉള്ളവരെ ഞാന്‍ അറിഞ്ഞിട്ടുണ്ട്. ആ വേദന ഉള്ളപ്പോള്‍ കൂടിയും സന്തോഷമായി ജീവിക്കാന്‍ ശ്രമിക്കുന്ന ഒരാളാണ് ഞാനും.

      Delete
  5. എല്ലാത്തരം വന്യമൃഗങ്ങളും നിറഞ്ഞ ഒരു കൊടുംകാടാണീ ലോകം. സാധുമൃഗങ്ങളും അതിനിടയില്‍ ജീവിക്കുന്നു. നമ്മളും.

    ReplyDelete
  6. "അവനവനാത്മ സുഖത്തിനായചരിക്കുന്നവ-
    യപരന്നു സുഖത്തിനായ് വരേണം"
    ആശംസകള്‍

    ReplyDelete
  7. ആത്മാര്‍ത്ഥതക്ക്‌ തെല്ല് വില പോലും കല്‍പിക്കാത്ത ഈ സമൂഹത്തില്‍ അല്‍പം കരുതലോടെ നീങ്ങുന്നതാണ്‌ ഒാരോരുത്തര്‍ക്കും നല്ലത്‌ പ്രവീണ്‍

    ReplyDelete
    Replies
    1. അതാണ്‌..അതു തന്നെയാണ് നല്ലതെന്ന് തോന്നുന്നു. നന്ദി മോഹി..

      Delete
  8. ചിരിക്കുന്ന മുഖം ഉള്ളവരെ പേടിക്കണം....!!!
    എന്റെ മുഖത്തേക്ക്‌ നോക്കല്ലേ..........:)

    ReplyDelete
    Replies
    1. ഹി..ഹി..ഇല്ലാ ട്ടോ..ഇതിപ്പോ എന്നെയും ചിരിപ്പിച്ചു പഹയന്‍..

      Delete
  9. "ചിരിക്കുന്ന പൂവിലുമുണ്ട് വഞ്ചനയുടെ ലാഞ്ചന" എന്റെ ആട്ടോഗ്രാഫിൽ ഒരു കൂട്ടുകാരി എഴുതിയതാണ്..!!

    ReplyDelete
    Replies
    1. അതെ ..അത് ശരിയാണ്..എല്ലാവരും അങ്ങിനെയാകണം എന്ന് ഞാന്‍ ഉദ്ദേശിക്കുന്നില്ല ട്ടോ. നന്ദി ആയിരങ്ങളില്‍ ഒരുവാ..

      Delete
  10. കരുതല്‍ നല്ലതാണു ..പേടിക്കണ്ട .
    നമ്മള്‍ എന്ത് കൊടുക്കുന്നോ അത് തിരിച്ചു കിട്ടും എന്നാ ചിന്താഗതിക്കാരന്‍ ആണ് ഞാന്‍ :)

    ReplyDelete
    Replies
    1. അതെ..അത് തന്നെയാണ് ഞാനും വിശ്വസിക്കുന്നത്..പക്ഷെ മുഖം മൂടികള്‍ തിരിച്ചറിയുന്നില്ല എന്നതാണ് ചിലപ്പോള്‍ പ്രശ്നം..നന്ദി സതീശന്‍..

      Delete
  11. അനുഭവം കൊണ്ട് വളരട്ടെ ,

    ReplyDelete