വീടുകള്‍ തമ്മില്‍ വേര്‍തിരിയുന്ന ഭാഗത്തിന് 'എത' എന്ന് പറയാറുണ്ട്. എത തര്‍ക്കം മൂത്തപ്പോള്‍ വീട്ടുകാര്‍ അവിടെ മുള്ള് വേലി കെട്ടി. ചെറിയ കുട്ടികള്‍ ആ ഭാഗത്ത് കളിക്കാന്‍ പോയാല്‍ കാലില്‍ മുള്ള് കുത്തിയിരുന്നു. അതൊഴിവാക്കാന്‍ വേണ്ടി അവിടെ കമ്പി വേലി കെട്ടിച്ചു. അപ്പോഴും കുട്ടികള്‍ കളി നിര്‍ത്തിയില്ല. മുള്ളിനു പകരം കമ്പി വേലി കയ്യിലും കാലിലും തട്ടിയപ്പോള്‍ മുറി പഴുത്തു. പിന്നെ ടെട്ടനസ്സിന്റെ ഇഞ്ചക്ഷനും എടുപ്പിച്ചു. ആ പ്രശ്നം ഒഴിവാക്കാനായി അവിടെ വലിയ മതിലുകള്‍ കെട്ടി.
കമ്പി വേലിയും മുള്ള് വേലിയും കെട്ടിയിരുന്നപ്പോള്‍ അപ്പുറത്തെ കാഴ്ചകളും സംസാരങ്ങളും ഇരു വീട്ടുകാര്‍ക്കും കാണാനും കേള്‍ക്കാനും സാധിച്ചിരുന്നു. മതില് വന്നതോടെ അതില്ലാതായി. കാലം കുറെ കഴിഞ്ഞു പോയി. കുട്ടികള്‍ വലുതായി. അപ്പുറത്ത് ഒന്നിച്ചു കളിച്ചു ചിരിച്ചു വളര്‍ന്നവര്‍ ഇപ്പോള്‍ എന്തെടുക്കുന്നു എന്നറിയാനായി പലപ്പോഴും മുതിര്‍ന്ന കുട്ടികള്‍ അങ്ങോട്ടും ഇങ്ങോട്ടും മതിലുകള്‍ ചാടി കടന്നു. രാത്രിയിലും പകലിലും ഇതാവര്‍ത്തിച്ചു. കുട്ടികള്‍ പരസ്പ്പരം സ്നേഹിക്കാന്‍ പഠിച്ചു. അവര്‍ മുതിര്‍ന്നവരെ എതിര്‍ത്തു. മുതിര്‍ന്നവര്‍ക്ക് അതൊന്നും സഹിക്കാനും മനസിലാക്കാനും സാധിച്ചില്ല. അവര്‍ മതിലിനു മുകളില്‍ കുപ്പി ചില്ല് പതിപ്പിച്ചു . ആ മതിലിനു "അതിര്‍ത്തി" എന്ന് പേരിട്ടു. കരാറും എഴുതിപ്പിച്ചു. പോരാത്തതിന് മതില് ചാടുന്നവരെ വെടി വച്ച് കൊല്ലാന്‍ തോക്കേന്തിയ കാവല്‍ക്കാരെയുംനിര്‍ത്തി .
കുട്ടികള്‍ അത് കൊണ്ടൊന്നും അടങ്ങിയില്ല. പലരും വീണ്ടും വീണ്ടും ചാടി. പലരെയും കാവല്‍ക്കാര്‍ വെടി വച്ച് കൊന്നു . മരിച്ചവരാരും ആരുടേയും മക്കളല്ല എന്ന് രണ്ടു വീട്ടുകാരും ഒരേ സ്വരത്തില്‍ പറഞ്ഞു ..
പിന്നെ അവരൊക്കെ ആരായിരുന്നു എന്ന് കാവല്‍ക്കാര്‍ക്ക് തന്നെ സംശയം തോന്നി. ഒടുക്കം മരിച്ചവര്‍ക്ക് അവര്‍ ഒരു പേരിട്ടു .
'നുഴഞ്ഞു കയറ്റക്കാര്‍ "
-pravin-
എത...ഇവിടെ വന്നപ്പോള്‍ ആണ് കാര്യം മനസ്സിലായത്.
ReplyDeleteനിങ്ങൾ എന്നെ നുഴഞ്ഞു കയറ്റക്കാരനാക്കി, ഇങ്ങനെ അല്ലെ ഹിഹിഹി
ReplyDeletekollame appam ivaranalle nuzhanju kayattakar
ReplyDeleteലളിതമായ ഭാഷയിൽ വലിയ കാര്യം പറഞ്ഞു
ReplyDeleteഇഷ്ടായി പ്രവീണ്‍... ആശംസകള്‍
ReplyDeleteവെറും എത!!
ReplyDeleteമതിലുകള്‍ തകരട്ടെ...
ReplyDeleteബര്‍ലിന്‍ മതില്‍ പോലെ
'എത'തര്‍ക്കം മുതലാക്കി അവനവന്‍റെ വീട്ടിലെ ആഭ്യന്തരകലഹവും ഒരുപരിധിവരെ
ReplyDeleteശമിപ്പിക്കാമല്ലോ?കാര്‍ന്നോമ്മാരുടെ ബുദ്ധികൊള്ളാം!
ആശംസകള്‍
പ്രവീ ഈ കഥ വായിച്ചപ്പോള്‍ ആണ് എന്‍റെ കുട്ടികാലത്തേക്ക് ഒന്ന് നടന്നകന്നത്
ReplyDeleteവീടും അയല്‍വീടും തമ്മില്‍ ഒരു വേലിയുടെ അന്തരം ഉണ്ടായിരുന്നു
ഒരു ദിവസം അയല്‍ക്കാരുമായി ഒരു ചെറിയ കഷപിഷ നടന്നപ്പോള്‍ ഉപ്പ ആ വേലി ദേഷ്യം കൊണ്ട് ചവിട്ടി പൊളിച്ചു ആകെ നാശമാക്കി
അതിനു ശേഷം ആണ് വീട്ടിലേക്കു അപ്പുറത്ത് ഉള്ള കറുമ്പി പൂച്ചയും ആടും ഒക്കെ വീട്ടിലേക്കു നുഴഞ്ഞു കയറാന്‍ തുടങ്ങിയത് ....ആശംസകള്‍
എത തര്‍ക്കം... വീടുകളെ വേര്‍ത്തിരിക്കുന്ന വേലിയും അപ്പുറത്തേക്കും ഇപ്പുറത്തേക്കും കടക്കാന്‍ ഒരു കയലും, ഇപ്പോ അതൊന്നും കാണാനേ ഇല്യാ പ്രവീണ്‍.
ReplyDeleteആശംസകള്‍
മുബി
മതിലുകളും അതിരുകളും തര്‍ക്ക ഭൂമികളും .. കുറെ നുഴഞ്ഞു കയറ്റക്കാരും ...
ReplyDeleteനല്ല ചിന്തകള്‍ മാഷെ ... ഇഷ്ടമായി .. ആശംസകള്‍...
"നുഴഞ്ഞു കയറ്റക്കാര്‍ "
ReplyDeleteകഥ ചെറുതാണ് എങ്കിലും വിഷയം വലുതാണ് .
ആശംസകള്‍ :-)
ReplyDeleteഅഭിനന്ദനം ഡിയര്‍ ..
ചിന്ത മനോഹരം
നീ അങ്ങ് എഴുതി തെളിഞ്ഞല്ലോ
ReplyDelete' എത '
ReplyDeleteഹെഡിംഗ് തന്നെ തെറ്റിച്ചു എന്ന് പറയാന്‍ വന്നു.. പക്ഷെ ഒരു പുതിയ വാക്ക് തന്നെ പഠിപ്പിച്ചു തന്നതിന് നന്ദി.
എതയെ കുറിച്ച് പറഞ്ഞില്ലേ. അടുത്ത തവണ എതപ്പാമ്പിനെ കുറിച്ച് പറയൂ
ReplyDeleteഹിഹി കലക്കി മകനെ... ഇത് വായിച്ചപ്പോള്‍ ഏതോ ഒരു വലിയ മഹാന്റെ വാക്കുകള്‍ കേട്ടപോലെ ഒരു ഫീലിംഗ്...
ReplyDeleteഈ തോന്നലിനു നൂറു മാര്‍ക്ക്
പിന്നെ ഈ കുട്ടികള്‍ മുതിര്‍ന്നവരായി. മൂത്തു പഴുത്തു. അവര്‍ പഴയ കുട്ടികളെക്കാള്‍ മൗലികവാദികളായി. അങ്ങനെ അടുത്ത തലമുറയ്ക്ക് കാണാന്‍ കഴിഞ്ഞത്. മതില്‍ കാക്കാന്‍ ഏല്‍പ്പിച്ച കാവാല്‍ക്കാരെയും കൂട്ടി അതെ പോലെ യുണിഫോം ഇട്ടു സൈനിക വാഹനത്തില്‍ പ്രത്യേക അകമ്പടിയോടെ സ്കൂളില്‍ പോകുന്ന കുട്ടികളാണ്. അവര്‍ക്കെത് മതില്‍, എന്ത് വേലി? എന്ത് വെലിചാട്ടം? എന്ത് എത?
ReplyDelete
ReplyDeleteപിന്നെ വെടികൊണ്ട് മരിച്ചവരൊക്കെ ആരായിരുന്നു എന്ന് എനിക്കും സംശയമായി..!!!
കുറച്ചു വാക്കുകള്‍ മതി കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ അല്ലെ പ്രവീ..
ReplyDeleteആ കുട്ടികള്‍ മതില്‍ ചാടിക്കടന്നത് എന്തിനായിരുന്നു എന്ന ചോദ്യം കൂടുതല്‍ ഗൌരവത്തില്‍ ഉണരുന്നു.
എത എന്ന വാക്ക് ആദ്യം കേള്‍ക്കുകയാണ്
നല്ല രചന
കുറഞ്ഞ വാക്കില്‍ വലിയ കാര്യങ്ങള്‍ - പലരുടേയും മനസ്സില്‍ കെട്ടിയ എതകളെങ്കിലും പൊളിച്ചു കളയേണ്ട കാലമായിരിക്കുന്നു എന്ന്‍ തോന്നുന്നു.
ReplyDelete