പി.ജി റിസള്‍ട്ട് കാത്തിരിക്കുന്ന സമയം. പ്രത്യേകിച്ച് പണിയൊന്നും ആയിട്ടുമില്ല. ആ സമയത്താണ് ഡ്രൈവിംഗ് പഠിക്കാനുള്ള അതിയായ ആഗ്രഹം എന്നിലുദിച്ചത്. പിന്നെ ഒട്ടും സമയം കളഞ്ഞില്ല. അടുത്തു തന്നെയുള്ള ഡ്രൈവിംഗ് സ്കൂളില്‍ പോയി ഗുരു ദക്ഷിണ വച്ചു. ആശാനോട് ഞാന്‍ ഒറ്റ കാര്യമേ പറഞ്ഞുള്ളൂ. എനിക്കെത്രയും പെട്ടെന്ന് ലൈസന്‍സ് കിട്ടും വിധം ഡ്രൈവിംഗ് പഠിപ്പിച്ചു തരണം. ആശാന്‍ സമ്മതിക്കുകയും ചെയ്തു.
പിന്നെ ഒരു മാസം നീണ്ടു നിന്ന കനത്ത ട്രെയിനിംഗ് ആയിരുന്നു. ജീപ്പും, കാറുമെല്ലാം മാറി മാറി ഞാന്‍ പരിശീലിച്ചു. ഒടുക്കം ആദ്യത്തെ ടെസ്റ്റില്‍ തന്നെ വിജയകരമായി ലൈസന്‍സ് നേടിയെടുക്കുകയും ചെയ്തു. എന്നെ നോക്കി അഭിമാനത്തോടെ ആശാന്‍ പറഞ്ഞു.
" സഭാഷ് മൈ ഡിയര്‍ ബോയ്....,..സഭാഷ്...എന്‍റെ ശിഷ്യന്മാരില്‍ ആദ്യമായാണ് ഒരാള്‍ ഇത്ര വേഗത്തില്‍ ലൈസന്‍സ് നേടുന്നത്"
ആശാന്റെ ആ വാക്കുകള്‍ എനിക്ക് ഒരുപാട് ആത്മവിശ്വാസം തരുകയുണ്ടായി. പക്ഷെ ലൈസന്‍സ് എടുത്ത ശേഷം എനിക്കോടിച്ചു പഠിക്കാന്‍ പറ്റിയ വേറെ വണ്ടികളൊന്നും ചുറ്റുവട്ടത്തു ആരുടേയും കയ്യിലില്ലായിരുന്നു. ബൈക്കോ സൈക്കിളോ വല്ലതുമായിരുന്നെങ്കില്‍ കൂട്ടുകാരോട് ഓടിക്കാന്‍ ചോദിക്കാമായിരുന്നു. ഇനിയിപ്പോ ഉണ്ടെങ്കില്‍ തന്നെ ആരും സ്വന്തം കാറ് എനിക്ക് തന്നു കൊണ്ട് ''ന്നാ മാനെ...ഇയ്യ് പോയി ഓടിച്ചു പഠിച്ചാ ട്ടാ "എന്ന് പറയില്ലല്ലോ.
പിന്നെ ആകെ ഒരു വഴിയുള്ളത് വല്ല വണ്ടിയും വാടകയ്ക്ക് എടുക്കുക എന്നത് മാത്രമായിരുന്നു. അതിനാകട്ടെ എന്‍റെ ആത്മാഭിമാനം സമ്മതിക്കുന്നുമുണ്ടായിരുന്നില്ല. (ആത്മാഭിമാനം എന്ന് പറയാന്‍ കാരണം പൈസയാണ്. ഇക്കാര്യത്തിനും വീട്ടുകാരോട് പണം ചോദിക്കേണ്ടേ എന്നതായിരുന്നു എന്‍റെ പ്രശ്നം). അങ്ങിനെ പൊതുവെ ദുരഭിമാനിയായ ഞാന്‍ കാര്യം നടത്താന്‍ വേണ്ടി ഒന്ന് ചെറുതായി വീട് കൊള്ളയടിച്ചു. ആ പണം കൊണ്ട് അടുത്ത ദിവസം തന്നെ വല്ല കാറോ ജീപ്പോ വാടകക്ക് എടുത്ത് ഓടിച്ചു കളയാം എന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷെ നമ്മള്‍ ആഗ്രഹിക്കുന്ന പോലെയല്ല ല്ലോ കാര്യങ്ങള്‍ നടക്കുക. അത് അതിനു തോന്നുന്ന പോലെയുള്ള ഒരു നടത്തമാണ്. നിനച്ചിരിക്കാതെ തൊട്ടടുത്ത ദിവസം ഒരു ഹര്‍ത്താല്‍ പൊട്ടി പുറപ്പെട്ടു.
ഇനിയിപ്പോള്‍ വാടകയ്ക്ക് വണ്ടി കിട്ടുമെന്ന് പ്രതീക്ഷയില്ല. അപ്പോഴാണ് ദാമ്വേട്ടന്‍ തലേ ദിവസം ഇടവഴിയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന മിനി ടെമ്പോ എന്റെ കണ്ണില്‍ പെടുന്നത്. അതിന്റെ ചാവി കിട്ടുകയാണെങ്കില്‍ അടുത്ത ഹര്‍ത്താല്‍ ദിവസം റോഡില്‍ സ്വതന്ത്രമായി ഓടിച്ചു പഠിക്കാമായിരുന്നു. ഈ ആവശ്യം ദാമുവേട്ടനോട് അറിയിച്ചപ്പോള്‍ അങ്ങേര്‍ക്കൊരു പിന്‍ വലിച്ചില്‍., ഒരു തരം വിശ്വാസമില്ലായ്മ . പിന്നെ വാടകയായി ഒരിത്തിരി പണം തരാമെന്നു പറഞ്ഞപ്പോള്‍ മൂപ്പരങ്ങു സമ്മതിച്ചു. കൊള്ളയടിച്ച പണത്തിന്റെ പകുതി അങ്ങേര്‍ക്കു ഭാഗിച്ചപ്പോഴും എനിക്ക് സന്തോഷമായിരുന്നു. കാരണം ശരിക്കും വണ്ടി വാടകയ്ക്ക് എടുക്കുമായിരുന്നെങ്കില്‍ കയ്യിലുള്ള പണം മുഴുവന്‍ ചെലവായേനെ .ഇതിപ്പോള്‍ കാര്യം നടക്കുകയും ചെയ്യും പിന്നെയും കയ്യില്‍ പണം ബാക്കിയുമാകും. അത് കൊള്ളാം !
ഒരു രണ്ടു കിലോമീറ്റര്‍ കഴിഞ്ഞു കാണും. ദൂരെ പച്ച വിരിച്ചു കിടക്കുന്ന നെല്‍പ്പാടത്തിനു നടുക്കില്‍ കൂടി കറുത്ത നിറത്തില്‍ വളഞ്ഞും പുളഞ്ഞും പോകുന്ന റോഡു കാണാന്‍ എന്ത് ശേലായിരുന്നെന്നോ. ആ സമയത്താണ് ഗ്ലാസ്സിലൂടെ ഞാന്‍ പിന്നില്‍ വരുന്ന ആന വണ്ടിയെ കാണുന്നത്. ശ്ശെടാ ഇവര്‍ക്കൊന്നും ഈ ഹര്‍ത്താലും ബാധകമല്ലേ ? ചുമ്മാ ജനങ്ങളെ സേവിക്കാനെന്നും പറഞ്ഞു കൊണ്ട് ഇറങ്ങിക്കോളും.
" ദാമ്വേട്ടാ ..എന്ത് ചെയ്യണം ? ഹര്‍ത്താല്‍ ദിവസം സൈഡ് കൊടുക്കാമോ ? "
" ആ ..നീ ഒന്ന് പതുക്കെ ഓരം ചേര്‍ത്തു ചവിട്ടി കൊടുത്തേക്കു ..അവരങ്ങ് പൊയ്ക്കോളും "
ആ ...എന്നാ ശരി എന്നായി ഞാനും . ദൂരെ വരാന്‍ പോകുന്ന വളവിനു മുന്നേ തന്നെ ഇടതു വശം ചേര്‍ത്തു സൈഡ് കൊടുക്കാനായിരുന്നു എന്റെ പ്ലാന്‍ . പക്ഷെ ആ പ്ലാനെല്ലാം തെറ്റിച്ചു കൊണ്ട് ആ വളവും തിരിഞ്ഞു ഒരു ആംബുലന്‍സ് വണ്ടി പൊടുന്നനെ ചീറി വരുന്നുണ്ടായിരിന്നു . പിന്നിലും വണ്ടി മുന്നിലും വണ്ടി. അതിങ്ങനെ അടുത്തോട്ടു വന്നു കൊണ്ടിരിക്കുയാണ്. ആ രണ്ടു വണ്ടിയിലേയും ഡ്രൈവര്‍മാര്‍ക്ക് അറിയില്ല ല്ലോ ഓടിക്കുന്നത് ഞാന്‍ ആണെന്ന്. ഒരു നിമിഷം ഇടത്തോട്ടു നോക്കി കൊണ്ട് ദാമ്വെട്ടനോട് ഞാന്‍ ചോദിച്ചു.
"ദാമ്വേട്ടാ ... ന്താ പ്പോ വേണ്ടത് ന്നു ഇങ്ങള് തന്നെ പറ .. "
" ഡാ നീ എന്നെ നോക്കി ഓടിക്കല്ലേ ..മുന്നോട്ടു നോക്കടാ ...വണ്ടി വരുന്നു .. സൈഡ് കൊടുക്ക് " ദാമുവേട്ടന്‍ എന്തൊക്കെയോ മനോവേദന കടിച്ചമര്‍ത്തി കൊണ്ട് എന്നോട് അലറി.
"അല്ല ദാമ്വേട്ടാ ..ഞാന്‍ ഒരു സംശയം ചോദിച്ചതിനു ഇങ്ങളെന്തിനാ ഇങ്ങിനെ ചൂടാകുന്നത് ? ഇടത്തോട്ടോ വലത്തോട്ടോ എന്ന് മാത്രം പറഞ്ഞാല്‍ മതി "
" എടാ ആദ്യം ഇടത്തോട്ടു ചേര്‍ത്തി ക്കൊണ്ട് പിന്നിലെ വണ്ടിക്കു സൈഡ് കൊടുക്ക് . അപ്പോഴെക്കുമേ മുന്നിലൂടെ വരുന്ന വണ്ടി ഇങ്ങേത്തൂ "
" ഓക്കേ " ഞാന്‍ ദാമ്വേട്ടനെ അക്ഷരം പ്രതി അനുസരിക്കാന്‍ തയ്യാറെടുത്തു.
വണ്ടി സ്ലോ ആക്കി ഇടതു ഭാഗത്ത് കൂടെ അങ്ങിനെ പോകുകയാണ് . രണ്ടു ഭാഗത്തും അത്യാവശ്യം താഴ്ചയുള്ള നെല്‍പ്പാടമാണ്. പിന്നിലുണ്ടായിരുന്ന ആനവണ്ടി പയ്യെ പയ്യെ വലത്ത് കൂടെ ഒപ്പത്തിനൊപ്പം കയറി വന്നു. അപ്പോഴേക്കും ആംബുലന്‍സ് വണ്ടി ഏറെക്കുറെ അടുത്തെത്താറായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ ഇടതു ഭാഗം വല്ലാതെ ഓരം ചേര്‍ന്നാണ് വണ്ടി പോകുന്നത് . ആന വണ്ടി ആണെങ്കില്‍ വലിവില്ലാതെ കിതക്കുകയുമാണ്. എന്നാലൊട്ടു ഓവര്‍ ടെയ്ക്ക് ചെയ്തു പോകുന്നുമില്ല. ഒടുക്കം എനിക്ക് സഹി കെട്ടപ്പോള്‍ ഞാന്‍ സ്പീഡ് കൂട്ടി മുന്നോട്ടങ്ങു എടുത്തു. ഇടത്ത് നിന്നും ആന വണ്ടിയെ ഓവര്‍ ടെയ്ക്ക് ചെയ്തു ഞാന്‍ നേരെ ചെന്നത് ആംബുലന്‍സിനു നേരെയായിരുന്നു.
പിന്നെ ഉണ്ടായതെല്ലാം ഒരു പുക പോലെയേ എനിക്ക് ഓര്‍മയുള്ളൂ. ശേഷം ഞാന്‍ റിവൈന്റ് ചെയ്തപ്പോള്‍ ആണ് കാര്യം മനസിലായത്. ഞാനും ദാമ്വേട്ടനും ടെമ്പോയും പാടത്തെ ചളിയില്‍ അങ്ങനെ പൂന്തി നില്‍ക്കുകയാണ്. ഞാന്‍ ആദ്യം പുറത്തിറങ്ങി ചുറ്റുവട്ടം ഒക്കെ ഒന്ന് നോക്കി. ആരും ഇല്ല. സമാധാനം . ആശ്വാസമായി .
ആ സമയത്ത് ഞങ്ങള്‍ ഒന്നുമറിഞ്ഞില്ലേ രാമാ നാരായണാ എന്ന മട്ടില്‍ റോഡിന്റെ ഒരു അറ്റത്തേക്ക് ഓടി മറയുന്ന ആനവണ്ടിയെയും മറ്റേ അറ്റത്തേക്ക് പോയിക്കൊണ്ടിരിക്കുന്ന ആംബുലന്‌സിനെയും കണ്ടപ്പോള്‍ എനിക്ക് കലി അടക്കാന്‍ പറ്റിയില്ല.
" ന്നാലും ദാമ്വേട്ടാ ആ ചങ്ങായിമാര് വണ്ടി ഒന്ന് നിര്‍ത്തി നമുക്കെന്തേലും പറ്റ്യോന്നു പോലും നോക്കാതെ ഓടിച്ചു പോയല്ലോ..." ഞാന്‍ കലിപ്പായി പറഞ്ഞു.
പക്ഷെ ദാമ്വേട്ടന്‍ അതൊന്നും കേള്‍ക്കാതെ ചെളിയില്‍ പൂന്തിയ ടെമ്പോവിനെ മാത്രം നോക്കി നില്‍ക്കുകയായിരുന്നു. പാവം ദാമ്വേട്ടന്‍ ! വിഷമം കാണും. കാരണം വണ്ടിയുടെ അവസ്ഥ ആ കോലത്തിലാണ്. പക്ഷെ അന്നത്തെ എന്‍റെ ആ അവസ്ഥയില്‍ എനിക്ക് അങ്ങേരെ സാമ്പത്തികമായി സഹായിക്കാനൊന്നും കഴിവില്ല ല്ലോ. എന്‍റെ കയ്യില്‍ ആകെ ഉണ്ടായിരുന്നത് അല്‍പ്പം ആശ്വാസ വാക്കുകളായിരുന്നു. അത് ഞാന്‍ വളരെ മനോവേദനയോടെ തന്നെ അങ്ങേരോട് പറയുകയും ചെയ്തു.
" ദാമ്വേട്ടാ .. ഈ ജീവിതം ന്നൊക്കെ പറയുന്നത് ഇത്രേ ള്ളൂ...ഇതിലും വലുത് എന്തോ വരാന്‍ ണ്ടായിരുന്നതാണ് ..ഇതിപ്പോ ഇങ്ങിനെയൊക്കെ അങ്ങട് ഒഴിഞ്ഞു പോയി ന്നു കൂട്ടാം .. നമ്മുടെ ഭാഗ്യാണ് ..ഇത്രല്ലേ പറ്റിയുള്ളൂ .."
കൂടുതല്‍ ഒന്നും എന്നെ പറയാന്‍ സമ്മതിക്കാത്ത രീതിയില്‍ അന്ന് ദാമ്വേട്ടന്‍ എന്നെ ഒരു നോട്ടം നോക്കിയിട്ടുണ്ട് . ഹൗ .. അത് ഞാന്‍ ജന്മത്തില്‍ മറക്കില്ല.
ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ഞാന്‍ ദാമ്വേട്ടന് ചില്ലറ ഗിഫ്റ്റ് ഒക്കെ കൊണ്ട് പോയി കൊടുത്തിരുന്നു. സംസാരം കഴിഞ്ഞു വീട്ടില്‍ നിന്നും ചായേം കുടിച്ചു ഇറങ്ങാന്‍ നേരത്ത് ദാമ്വേട്ടന്‍ പിന്നില്‍ നിന്നൊരു വിളി. എന്നിട്ട് ചോദിക്കുകയാണ്.
" ഡാ ..രണ്ടു ദിവസം കഴിഞ്ഞാല്‍ ഒരു ഹര്‍ത്താല്‍ വരാനുണ്ട്. അന്ന് നമുക്ക് ടെമ്പോ എടുത്തു പണ്ടത്തെ പോലെ ഒരു സവാരി പോയാലോ ?"
അതാണ് നുമ്മ പറഞ്ഞ ദാമ്വേട്ടന്‍ . നാട്ടിന്‍ പുറത്തു മാത്രമേ ഇങ്ങിനത്തെ നിഷ്ക്കളങ്കമായ ആളുകളെ കാണാന് സാധിക്കുകയുള്ളൂ എന്ന എന്റെ വിശ്വാസം അന്ന് ഒന്ന് കൂടി ദൃഡപ്പെടുകയായിരുന്നു.
-pravin-
പാവം ദാമ്വേട്ടന്‍.....
ReplyDeleteഇത്രല്ലേ പറ്റിയുള്ളൂ,ഇതു വല്ല ഹര്‍ത്താല്‍ഒന്നും ഇല്ലാത്ത ദിവസം ആണെങ്കില്‍ മെഡിക്കല്‍ കോളെജില്‍ പോകേണ്ടി വരുമായിരുന്നില്ലേ.
"ദാമ്വേട്ടാ ..മെഡിക്കല്‍ കോളെജില്‍ പോകാനുള്ളത് ഈ പാടത്ത് തങ്ങി എന്ന് വിചാരിച്ചാല്‍ മതി" ..
അത് കൊണ്ട് തന്നെയാണ് ഞാന്‍ പറഞ്ഞത് ...ഭാഗ്യം ഉണ്ട് അങ്ങേര്‍ക്കു എന്ന് ...
Deleteഡ്രൈവിംഗ് പഠനത്തിന്റെ പതനം:) ഓര്‍ത്തു ചിരിക്കാന്‍ വകുപ്പുള്ള ഓര്‍മ്മകള്‍.. നന്നായി പ്രവീണ്‍
ReplyDeleteഹി ഹി ..നന്ദി ജെഫൂ ...
Deleteവണ്ടി യല്ലേ ചെളിയില്‍ താഴ്ന്നത് . ഞാന്‍ കാരണം ഒരാള് തന്നെ ചളിയില്‍ താഴ്ന്നിട്ടുണ്ട്. ആളെ മുന്നേ പരിചയം ഉള്ളത് കൊണ്ട് ഇതിനൊരു കമന്റ് ഇടാന്‍ പറ്റി
ReplyDeleteആരാണ് ആ മുന്നേ പരിചയമുള്ള ആള് മന്സൂര്‍ക്കാ ?
Deleteചളിയില്‍ വീണ ആള് തന്നെ. നാട്ടുക്കാരന്‍ ആയതു കൊണ്ട് പ്രശ്നായില്ല :)
Deleteഹി ഹി ..ആ ആളുടെ പേര് എന്താന്നാ ചോദിച്ചത് ..
DeleteOnnukil Damu Ettante nenjathu,,allangil rodinu purathu.....Nannayi Drive (Ezhuthi) cheithu
ReplyDeleteഹി ഹി ...നന്ദി ഷഹീര്‍ ..
Deleteആ പാവം മനുഷ്യന് ചെറിയ സമ്മാനമൊന്നും കൊടുത്താൽ പോരായിരുന്നു പ്രവീൺ...
ReplyDeleteഹി ഹി ..പ്രദീപേട്ടാ .. വലിയ സമ്മാനം ന്നു വച്ചാല്‍ ഒരു ടെമ്പോ ഒന്നും വാങ്ങി കൊടുക്കാന്‍ എനിക്ക് പറ്റുമോ ? ചെറുതല്ലാത്ത വലിയ സമ്മാനം വേറെ എത്രയോ ഇല്ലേ... പാവം ദാമ്വേട്ടന്‍ ..സന്തോഷായി അന്ന് ..
Deleteഈ ജീവിതം ന്നൊക്കെ പറയുന്നത് ഇത്രേ ള്ളൂ...ഇതിലും വലുത് എന്തോ വരാന്‍ ണ്ടായിരുന്നതാണ്
ReplyDeleteദാമ്വേട്ടന് കാര്യമായി എന്തെങ്കിലുമൊക്കെ ചെയ്യണം പ്രവീണ്‍.
രസായി.
രാംജിയെട്ടാ ... ദാമ്വേട്ടന്‍ ഹാപ്പിയാണ് എന്നും ...
Deleteരസകരമായിട്ടുണ്ട്.. നാലും പ്രവ്യേ ഒരു സംശയം
ReplyDeleteമുന്നില്‍ വരുന്ന വണ്ടിക്കും പിന്നില്‍ നിന്ന് വരുന്ന വണ്ടിക്കും , രണ്ടിനും സൈദ് കൊടുക്കാന്‍ നീ ഇടത്തോട്ട് ഒതുക്കിയാല്‍ പോരെ.. എന്തിനാ ഈ വലത്തോട്ടോ ഇടതിട്ടോ എന്ന് സംശയം വന്നെ.. :)
നിസാരാ ...ഞാന്‍ പറഞ്ഞല്ലോ സൈഡ് കൊടുത്തതാണ് .. പക്ഷെ ആന വണ്ടി ഒപ്പത്തിനൊപ്പം വന്നപ്പോള്‍ ഞാന്‍ കൂടുതല്‍ ഇടത്തോട്ടു പോയി...ആ ഭാഗം കുഴി ആയതു കൊണ്ടും ആന വണ്ടി ഓവര്‍ ടെയ്ക്ക് ചെയ്തു പോകാത്തതും കൊണ്ടാണ് ഞാന്‍ മുന്നോട്ടു എടുത്തത് . ആ സമയത്ത് ആന വണ്ടി പിന്നിലായി ഇടതു ഭാഗത്തേക്കും മാറി . എന്റെ വണ്ടി നേരെ ചെന്നത് ആംബുലന്‍സിന്റെ മുന്നിലേക്കും ..ആ സമയത്ത് വലത്തോട്ടു വെട്ടിച്ചതെ ഓര്‍മയുള്ളൂ...നേരെ പാടത്തേക്കു വണ്ടി ഇറങ്ങി പോയി ..
Deleteഡ്രൈവിംഗ് പഠിച്ചവര്‍ക്കൊക്കെ ഇതുപോലെയുള്ള രസികന്‍ അനുഭവങ്ങളുണ്ടാകും.. ആദ്യാനുഭവങ്ങള്‍ മറക്കില്ലല്ലോ.. സംഭവം രസകരമായി പ്രവീണ്‍,,,,
ReplyDeleteനന്ദി ഫയാസ് ...
Deleteപാവം ദാമുവേട്ടന്‍ .... ആശംസകള്‍
ReplyDeleteപാവം ദാമുവേട്ടന്
Deleteഹഹഹ
ReplyDeleteസത്യമാണോ അതോ പുളുവാണോ
എന്തായാലും ഡ്രൈവിംഗ് സ്റ്റോറി രസമായി
അജിത്തേട്ടാ.. ഹി ഹി
Deleteന്നാലും വീട്ടീന്ന് ചോദിക്കാതെ പണം എടുത്തത് ശര്യായില്ല.അതിന്‍റെ ഫലാ കിട്ടീത്!
ReplyDeleteചോദിച്ചാ കിട്ടൂല്ലാന്ന് കരുതിയോ? അതോ ദുരഭിമാനം??
ദാമ്വേട്ടനെ പോലുള്ളോരെ ഇന്ന് കാണാന്‍ വെഷമാ.
നന്നായി എഴുതി.
ആശംസകള്‍
തങ്കപ്പേട്ടാ... വീട്ടീന്ന് ചോദിച്ചാല്‍ കിട്ടുമായിരുന്നു വേണ്ടുവോളം..പക്ഷെ പണമല്ല എന്ന് മാത്രം .,.ഹി ഹി ..
Deleteദാമ്വേട്ടനെ പോലുള്ളവര്‍ ഇപ്പൊ ഇല്ല എന്നത് ശരിയാണ്...
നന്ദി തങ്കപ്പേട്ടാ..
സംഭവത്തിന്റെ അടുത്ത ദിവസമാണോ പ്രവിയേട്ടന്‍ ബീമാനം കയറിയത് ? അതോ അത് കഴിഞ്ഞു രണ്ടു ദിവസം എടുത്തോ ?? :P
ReplyDeleteഹി ഹി ..അല്ല അത് കഴിഞ്ഞു ഏകദേശം ഒരു മാസം കഴിഞ്ഞാണ് എന്ന് തോന്നുന്നു ...
Deleteപ്രവീണ്‍..നല്ല രസമുണ്ട് വായിക്കാന്‍..
ReplyDeleteനന്ദി അശ്വതി ...
DeleteEnnittu driving padhicho?????
ReplyDeleteപിന്നേയ് .................പഠിച്ചു പഠിച്ചു
Deleteഈ കണ്ണില്‍ കൊള്ളേണ്ടത് പിരികത്തില്‍ കൊണ്ടു.. ല്ലേ..
ReplyDeleteഉം...അങ്ങിനേം പറയാം ..ഹി ഹി ..
Deleteനമ്മള്‍ ഈ പോളിടെക്നിലൊന്നും പഠിയ്ക്കാത്തതിനാല്‍ യന്ത്രത്തിന്‍റെ പ്രവര്‍ത്തനം അറിയില്ല അല്ലേ പ്രവീണ്‍....എന്തായാലും കൊള്ളാം ഈ ഡ്രൈവിംഗ് പഠിത്തം
ReplyDeleteഞാനും പോളി ടെക്നിക് പഠിക്കാതെയാണ് വണ്ടി ഓടിച്ചത്...അതാ പറ്റിയ പറ്റ്
Deleteഇത് വല്ലാത്തൊരു ഡ്രൈവിംഗ് പഠനമായല്ലോ പ്രവീണ്‍... കൊള്ളാം
ReplyDeleteഅതെ...വല്ലാത്തൊരു മാതിരി പഠിത്തമായി പോയി ... ഇനി പറഞ്ഞിട്ട് കാര്യമില്ല ല്ലോ..ഹി ഹി
Deleteപണ്ട് നാട്ടില്‍ വെച്ച് ഗള്‍ഫില്‍ നിന്നും വന്ന ഒരാള്‍ പുളുവടിച്ചു " ഗള്‍ഫിലോന്നും ഞങ്ങള്‍ ആര്‍ക്കും സൈഡ് കൊടുക്കാറില്ല" എന്ന് ഇവിടെ വന്നപ്പോഴല്ലേ മനസ്സിലായത് സൈഡ് കൊടുത്തില്ലേലും ആളുകള്‍ ട്രാക്ക് പൊയ്ക്കോളും എന്ന് !
ReplyDeleteഡ്രൈവിംഗ് പഠന വിവരണം രസകരമായി..അത് പോട്ടെ. പെട്ടെന്ന് പഠിപ്പിക്കാന്‍ ആശാന്‍ എത്ര കിഴുക്കു തന്നു? .. ഹ ഹ !
ശശിയേട്ടാ ..ഹി ഹി... മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയില്‍ ശ്രീനിവാസന്‍ പറയുന്നുണ്ട് " ഞാന്‍ അമേരിക്കയില്‍ പോലും ഒരാളെയും ഓവര്‍ ടെയ്ക്ക് ചെയ്യാന്‍ സമ്മതിച്ചിട്ടില്ല." എന്ന് .. ഹി ഹി അതോര്‍ത്തു പോയി ..
Deleteപിന്നെ കിഴുക്കൊന്നും കിട്ടിയില്ല...ഞാന്‍ പെട്ടെന്ന് തന്നെ എല്ലാം പഠിച്ചു ... അത് കൊണ്ടല്ലേ ലൈസന്‍സ് കിട്ടിയത് ...ഹി ഹി
കഥയില്‍ പറയുന്ന ആദ്യ ഭാഗത്താണ് ഞാന്‍. കഷ്ടപ്പെട്ട് ഒരു ഫോര്‍ വീലര്‍ ലൈസന്ന്സ് ഒപ്പിച്ചിട്ടുണ്ട്. ഇനി അത് ഒന്ന് പരീക്ഷിക്കാന്‍ ഒരു ടെമ്പോയും ദാമുവേട്ടനും വേണം. വര്‍ക്ക്‌ഷോപ്പില്‍ നിന്നും ടെമ്പോ വന്നോ? ടെമ്പോക്കും ദാമുവേട്ടനും ഒഴിവുണ്ടെങ്കില്‍ ഒന്ന് അറിയിക്കണേ, ഒരു ഹര്‍ത്താല്‍ ദിനം ഞാന്‍ വരാം...
ReplyDeleteഹ ഹാ... Always സ്വാഗതം ... ഇനി അടുത്ത ഹര്‍ത്താല്‍ എന്ന കാര്യത്തില്‍ നമുക്ക് ടെന്‍ഷന്‍ ഇല്ല...അതിനു മാത്രം നമ്മുടെ നാട്ടില്‍ പഞ്ഞമില്ല ല്ലോ...
Deleteഎല്ലാവർക്കും ഈ വിശയത്തിൽ ഓരോ അമളികൾ ഉണ്ടായിരിക്കും അല്ലേ
ReplyDeleteഹി ഹി എല്ലാരുടെയും കാര്യത്തില്‍ ഇക്ക് അറിയില്ല ഷാജൂ...ന്തായാലും ഇക്ക് ഇങ്ങിനെ കുറെ ഉണ്ടായിട്ടുണ്ട് ...
Deleteചെറിയ ഗിഫ്റ്റില്‍ ഒന്നും ഒതുക്കിയാല്‍ പോരാ ഭായ്..... ഭാവം ദാമുവേട്ടന്‍ ....
ReplyDeleteരസകരമായി എഴുതി :)
ഇനി അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ ഒന്ന് കൂടി വലിയ ഗിഫ്റ്റ് കൊടുക്കാം ..അത് പോരെ ? ഹി ഹി ..നന്ദി മഹേഷ്
Deleteവളരെ നന്നായി...പാവം ദാമുവേട്ടന്
ReplyDeleteഅതെ ..പാവം ദാമ്വേട്ടന്
Deleteനമ്മ പോളി ടെക്നി ക്കില്‍ ഒന്നും പോകാത്ത കാരണം യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ച് അറിയില്ല അങ്ങിനെ സംബവിച്ചതാ...
ReplyDeleteഹി ഹി...ഇനി അങ്ങിനെ പറയുന്നത് തന്നെയാണ് നല്ലത് ..
Deleteഅടിച്ചു പൊളിച്ചു മച്ചാ ....ഞാനും ഒരു അര ഡ്രൈവര്‍ ആണേ
ReplyDeleteഅപ്പൊ ഇപ്പോഴും ഫുള്‍ അല്ല ല്ലേ..ഛെ ഛെ ..കഷ്ടം കഷ്ടം ..അതിനൊക്കെ എന്നെ കണ്ടു പഠിക്ക് മച്ചാ ..
Deleteപ്രവീ ,
ReplyDeleteസത്യം പറയാലൊ ,
ഞാന്‍ ലൈസന്‍സ് എടുക്കാന്‍ പൊയിട്ടേയില്ല ..
എങ്ങനെ എനിക്ക് ലൈസന്‍സ് കിട്ടിയെന്ന്
കര്‍ണാടക സര്‍ക്കാരിന് അറിയാം :)
പിന്നേ വീട്ടില്‍ വണ്ടി ഉണ്ടായിരുന്നത് കൊണ്ട്
പഠിച്ചൂ , ഡ്രൈവിങ്ങ് അല്ല , ജീവിതം ......!
ഒരു കാര്യം സമ്മതികാതേ വയ്യ ,, ഈ റോഡും , ടയറും , വളയവും
തമ്മിലൊരു ഒഴുക്ക് കൈവരും , അതുണ്ടാകുന്നത് വരെ ...
മുന്നിലോ പിന്നിലോ , കേറ്റിറക്കങ്ങളിലൊ നമ്മുക്ക്
അനുഭവ്പെടുന്നൊരു മുട്ടിടി ഉണ്ട് ,, സഹിക്കാന്‍ പറ്റൂല്ലാ ..
എങ്ങൊട്ട് തിരിക്കണം , എങ്ങനെ പൊകണമെന്നറിയാത്ത അവസ്ഥ സംജാതമാകും ..
അതീന്ന് ചിലര്‍ രക്ഷപെടും ചിലരിങ്ങനെ പ്രവിയേ പൊലെ ..
ദാമുവേട്ടന് അങ്ങനെ തന്നെ വേണം ..
ഇത്തവണ പൊയപ്പൊള്‍ കൊടുത്തതില്‍ കനത്തില്‍ എന്തേലുമുണ്ടൊ പ്രവീ ?
ഇങ്ങനെയുള്ള ചില ഓര്‍മകള്‍ ചില നേരം നമ്മേ കൊണ്ടെത്തിക്കും
ചിലയിടങ്ങളില്‍ ......... സ്നേഹപൂര്‍വം
ഹി ഹി ...പറഞ്ഞതിനോട് യോജിക്കുന്നു റിനീ ...നന്ദി ട്ടാ ഈ വരവിനും വായനക്കും ...
Deleteദാമ്വേട്ടനും ഡ്രൈവിങ്ങും പിന്നെ ഞാനും ...
ReplyDeleteതികച്ചും സരസമായ ശൈലിയില്‍ പങ്കുവെച്ച ഈ ഡ്രൈവിംഗ് അനുഭവം പലരേയും അവരുടെ ഭൂതകാലത്തെ ഒന്ന് റീവൈണ്ട് ചെയ്യിക്കും എന്നതില്‍ സംശയം വേണ്ട. അനുഭവങ്ങളും ഹൃദ്യമായി പങ്കു വെക്കാന്‍ ഒരു വൈദഗ്ദ്ധ്യം വേണമെന്ന് ഈ പോസ്റ്റ് അടിവരയിടുന്നു
നന്ദി വേണ്വേട്ടാ .. വായനക്കും ഈ നല്ല അഭിപ്രായം പങ്കു വച്ചതിനും ..സന്തോഷം അറിയിക്കുന്നു...
Deleteകൊള്ളാം നന്നായിട്ടുണ്ട്.... :)ആശംസകള്‍
ReplyDeletethank you robin ..
Deleteപാവം ദാമുവേട്ടന്‍ ...ഡ്രൈവിംഗ് പഠനം രസകരം ആയി അവതരിപ്പിച്ചു ..ട്ടോ
ReplyDeleteനന്ദി ദീപു ...
Deleteഎന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കുറച്ചു രസകരമായ അനുഭവങ്ങള്‍ അല്ലെ ,,,,നന്നായി എഴുതി .
ReplyDeleteഎന്നെ സംബന്ധിച്ച് , രസകരമായ അനുഭവങ്ങള്‍ എന്നതിലുപരി ഇത്തരം അനുഭവങ്ങള്‍ എന്റെ ജീവിതത്തില്‍ പലതും ഗൌരവകരമായി ഇടപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നതാണ് ഉചിതം .
Deleteനന്ദി ഫൈസല്‍ ഭായ്
ഇനി ടെമ്പോ എടുത്തു പോണ്ടട്ടാ.... പിന്നെ സ്വര്‍ഗത്തീന്നു എഴുതേണ്ടി വരും.. അതൊക്കെ വല്യ ഇടങ്ങേരല്ലേ?
ReplyDeleteഏയ് ..ഇനി ല്ല്യ..ഇനി അങ്ങിനെ ഒരാഗ്രഹവും ല്ല്യാ ട്ടോ... സ്വര്‍ഗേയ് ..ഏയ് ..അതൊന്നും വേണ്ട വേണ്ട ..അന്ന് കണ്ട സ്വര്‍ഗത്തിന്റെ ഭീകരത തന്നെ ഇത് വരെ മറന്നിട്ടില്ല അപ്പോഴാ...
Deleteജ്ജ് ഡ്രൈവിംഗ് പഠിച്ചോ എന്ന് എനിക്ക് ഒന്ന് ടെസ്റ്റ് ചെയ്യണം. ക്ലച്ച് എപ്പോഴൊക്കെ ആണ് ചവിട്ടേണ്ടത്??
ReplyDeleteരണ്ടു കാലുകള്‍ക്ക് ചവിട്ടാന്‍ എന്തിനാ മൂന്നു കുന്തങ്ങള്‍? ഇത് ആളെ കണ്‍ഫ്യൂഷന്‍ ആക്കാന്‍ മനപൂര്‍വം വെക്കുന്നതല്ലേ??
ഡാ..രാഷ്യെ ...അന്റെ ഇതേ സംശയം എനിക്കും ഉണ്ടായിരുന്നു...പക്ഷെ അന്നത്തെ ആ സംഭവത്തോടെ അതങ്ങ് മാറി കിട്ടി. ഓരോ കുന്തത്തിനും ഓരോ നിയോഗം ഉണ്ട്. നമ്മള്‍ അത് മാറി ചവിട്ടിയാലാണ് പ്രശ്നം...
Deleteഡ്രൈവിംഗ് ലയിസേന്‍സ് കിട്ടുമെന്ന് കരുതി വന്നതാ. ശോ ഇനി ഹര്‍ത്താല്‍ വരണം, ദാമുവേട്ടനെ കാണണം, ഹമ്മേ
ReplyDeleteഹമ്മേ ന്നോ....ഹി ഹി...മര്യാദക്കു വണ്ടി ഓടിച്ചു പഠിച്ചിട്ടു പോയാ മതി....
Deleteദാമുവേട്ടന്‍ ഏപ്രിലില്‍ ഫ്രീ ആയിരിക്കുമോ പ്രവ്യെ?...
ReplyDeleteഇതുവരെ ടെമ്പോ ഓടിക്കാന്‍ പറ്റിയിട്ടില്ല....അതങ്ങ് സാധിക്കാലോ... :)
ലിബ്യേ ...ഏപ്രില്‍ ഒന്നിന് എന്തായാലും ഫ്രീ ആണ്...അന്ന് തന്നെ ഇങ്ങു പോന്നെക്ക്...അപ്പോയ്മെന്റ് ഞാന്‍ എടുത്തു വക്കാം ..ദാമ്വേട്ടന്റെയും ആശുപത്രിക്കാരുടെയും ..എന്ത്യേ ..അത് പോരെ ?
Deleteരണ്ടു ദിവസം കഴിഞ്ഞാല്‍ ഒരു ഹര്‍ത്താല്‍ വരാനുണ്ട്. അന്ന് നമുക്ക് ടെമ്പോ എടുത്തു പണ്ടത്തെ പോലെ ഒരു ടൂര്‍ പോയാലോ ?"
ReplyDeleteദാമുവേട്ടന്‍ നമുക്കും ഒരു ട്രിപ്പ് തരുമോ ?
ഹി ഹി.. ദാമ്വേട്ടന് അങ്ങിനെ അഹങ്കാരം ഒന്നുമില്ല.. ആരും ചോദിച്ചാലും ഒരു ട്രിപ്പ് ഒക്കെ കൊടുക്കും..പക്ഷെ വണ്ടി പാടത്തേക്കു വിടരുത് എന്ന് മാത്രം. അതിനു തയ്യാറുണ്ടോ ?
Deleteരണ്ടു കാര്യങ്ങള്‍ ആണ് പറയാനുള്ളത്.
ReplyDeleteഒന്ന്: അല്ല, എന്റെ സംശയം അതല്ല. കാറിലും ജീപ്പിലും പഠിച്ച നിങ്ങള്ക്ക് ലൈറ്റ് വെഹികിള്‍ ലൈസന്‍സ് അല്ലെ കിട്ടിയത്? അത് കൊണ്ട് ടെമ്പോ പോലുള്ള ഹെവി വെഹികിള്‍ ഓടിച്ചത് ശിക്ഷാര്‍ഹം അല്ലെ?
രണ്ട്: അടുത്ത പ്രാവശ്യം വരുമ്പോള്‍ ആ ടെമ്പോയും എടുത്തു ഒന്ന് വരുമോ? എനിക്ക് കുറച്ചു പേരെ അതില്‍ കയറ്റി വിടാനുണ്ട്. ഓരോരുത്തര്‍ക്കും ദൈവാനുഗ്രഹം എത്രമാത്രം ഉണ്ടെന്നു നോക്കാനാ....ഹി ഹി
മലക്കെ ,,, വല്ലാത്തൊരു ചോദ്യമായി പോയി ട്ടാ..എന്നോടീ ചതി വേണ്ടായിരുന്നു ... എന്നാലും ഉത്തരം പറയാം .
Delete1. നമ്മുടെ നീതി ന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ട്ടപ്പെട്ട ഒരു സാധാരണക്കാരന്റെ പ്രതിഷേധം കാണിക്കാന്‍ വേണ്ടിയാണ് സത്യത്തില്‍ ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സ് ഉപയോഗിച്ച് ഞാന്‍ ഈ ടെമ്പോ സാഹസത്തിനു മുതിര്‍ന്നത്. അത് കൊണ്ട് തന്നെ പിടിക്കപ്പെട്ടാലും ആ ശിക്ഷയെ എനിക്ക് പുച്ഛമായിരുന്നു . ഹി ഹി ..
2. ആരൊക്കെയാണ് കയറ്റി വിടാന്‍ ഉദ്ദേശിക്കുന്നത് ? ഹി ഹി ..മന്‍മോഹന്‍ ജിയൊക്കെ പെടുമോ അതില്‍ ? അവര്‍ക്കൊക്കെയാണ് ഇപ്പൊ വല്യ ദൈവാനുഗ്രഹം ഉള്ളത് ..അത് കൊണ്ട് പറഞ്ഞതാ ട്ടോ.. ഹി ഹി..
നന്ദി മലക്ക് ...
1. അയ്യോ അതെന്താ നീതിന്യായ വ്യവസ്ഥിതിയില്‍ വിശ്വാസം നഷ്ടപ്പെട്ടത്? എല്ലാവര്ക്കും ആകെ വിശ്വാസം ഉണ്ടായിരുന്നത് അതായിരുന്നു. രാഷ്ട്രീയക്കാരിലും സര്ക്കാറിലും ഒക്കെ വിശ്വാസം നഷ്ടപ്പെടുന്നത് സ്വാഭാവികം. ഇതിപ്പോ നീതിന്യായ വ്യവസ്ഥിതിയിലും വിശ്വാസം നഷ്ടപ്പെട്ടോ? അതുപോലെ വിശ്വാസം നഷ്ടപ്പെട്ടവര്‍ എല്ലാവരും കൂടി നിയമം ലങ്ഘിക്കാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ നമ്മള്‍ ഇന്ത്യക്കാര്‍ പെട്ട് പോകുമല്ലോ?
Delete2. മന്മോഹന്ജിയെ ഒക്കെ കയറ്റി വിടാനുള്ള കപ്പാസിറ്റി ഒന്നും നമുക്കില്ലേ... ഇനി കയറ്റി വിടണമെങ്കില്‍ തന്നെ ശൂന്യാകാശം വരെ ഈ ടെമ്പോ പോകില്ലല്ലോ? എനിക്ക് കയറ്റി വിടേണ്ടത് ചില ബ്ലോഗ്ഗര്‍മാരെ ആണ്. ആരൊക്കെ ആണെന്ന് ചോദിക്കരുത് പ്ലീസ്...
ഹി ഹി... നിയമം ലംഘിക്കാന്‍ താല്‍പ്പര്യമില്ല. അപ്പൊ ബ്ലോഗര്‍മാരോട് ആണ് കലിപ്പ് ല്ലേ...ഹി ഹി..നടക്കട്ടെ നടക്കട്ടെ...എന്തായാലും ഞാനല്ല ല്ലോ...ആണോ ?
Deleteഏയ്! താങ്കള്‍ ഇതില്‍ പെടില്ല കേട്ടോ, താങ്കള്‍ ഡ്രൈവര്‍ ആണല്ലോ....ഹി ഹി....
Deleteഹി ഹി...ഓക്കേ ..താങ്കു താങ്കു
Deleteഹഹഹ.. ഇത് വല്ലാത്തൊരു ഡ്രൈവിംഗ് ആയി പഹയാ... :)
ReplyDeleteഒരു ഡ്രൈവിംഗ് കഥ...
http://absarmohamed.blogspot.com/2011/06/blog-post_09.html
ഹി ഹി..പടച്ചോനെ....അഭിപ്രായം പറഞ്ഞതിനു കൂടെയും ലിങ്കുണ്ടോ ? എന്റെ വിധി ...ഹി ഹി ...
Deleteഅപ്പോള്‍ ഞാന്‍ ഒക്കെ ഈ പൊളി ടെക്കനിക്ക് പഠിച്ചത് കാരണം വണ്ടി ഓടിക്കാന്‍ എളുപ്പം ആരിക്കും അല്ലെ? (അല്ല ഇനി ശെരിക്കും ആണോ?) എന്തായാലും ലൈസെന്‍സ് ഇല്ലെങ്കിലും ഞാന്‍ ഒരു വണ്ടി വാങ്ങി. എന്തിനാ വല്ലോരടെം വണ്ടി ഓടിച്ചു പഠിച്ചു നശിപ്പിക്കുന്നെ. സ്വന്തം ആകുമ്പോ ഒന്ന് ഇടിച്ചാലും കുഴപ്പം ഇല്ലാലോ. ഹോ ഈ ലൈസെന്‍സ് ഒക്കെ കണ്ടു പിടിച്ചവനെ അടിക്കണം.
ReplyDeleteനമ്മുടെ അടുത്താ കളി, ടെ കിടക്കുന്നു ഞാന്‍ വായിച്ചതില്‍ ഏറ്റവും ഇഷ്ടപെട്ട ഡ്രൈവിംഗ് പഠനം.
http://malabar-express.blogspot.com/2012/11/blog-post_29.html
ഹ ഹ .. ശ്രീജിത്തേ .. ആ പോസ്റ്റ് ഞാനും വായിച്ചു .. അത് കലക്കി കേട്ടോ .. കുറെ പേരുണ്ടല്ലേ അപ്പൊ ഈ ടീമില്‍ .. ഈ പൊളി ടെക്നിക്ക് കാരെ കൊണ്ട് തോറ്റു എന്ന് പറയാം .. ഹി ഹി
Deleteനന്നായി പ്രവീ..ഞാനും പഠിച്ച സമയത്ത് ഇതു പോലെ ചില അനുഭവങ്ങളുണ്ടായിട്ടുണ്ട്..,
ReplyDeleteഅത് ശരി ... അപ്പൊ ഇജ്ജാതി പഠിത്തം പഠിച്ചവര്‍ നാട്ടില്‍ കുറെ പേര്‍ ഉണ്ടല്ലേ .. ഹി ഹി ..അത് നന്നായി ..
Deleteഅന്റെ മോഷണം ഒഴികെ ഒക്കെയും ഇഷ്ടായി...
ReplyDeleteഹും .. അത് പറ്റിപ്പോയി ഇനി പ്പ പറഞ്ഞിട്ടെന്താ .. ഹി ഹി ..
Deleteഅടുത്ത തവണ വണ്ടിയും കൊണ്ട് പോകുമ്പോൾ എന്നെ അറിയിക്കണേ.. ഞാൻ മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ തയ്യാറായി ഇരിക്കാം..
ReplyDeleteഉം .. ഓക്കേ ..അറിയിക്കാം ട്ടോ .. ഈ നല്ല മനസ്സിന് ഒരായിരം നന്ദി ..
DeleteEe damottane enikkum onnu parichayapeduthi tarumo...?
ReplyDeleteEnikum padikanam ee poli technic adava yanthrangalude pravartanam
ഉം ...പിന്നെന്താ പരിചയപ്പെടുത്തി തരാം ട്ടോ. പക്ഷെ ചെലവു വേണം ..എന്ത് പറയുന്നു ?
Deleteനാട്ടിന് പുറത്തു മാത്രമേ ഇങ്ങിനത്തെ നിഷ്ക്കളങ്കമായ ആളുകളെ കാണാന് സാധിക്കുകയുള്ളൂ എന്ന എന്റെ വിശ്വാസം അന്ന് ഒന്ന് കൂടി ദൃഡപ്പെടുകയായിരുന്നു.
ReplyDelete♥ It
Thank you ..
Deleteഒരുമാസം പഠിച്ചിട്ട് ഇത്രയും വേഗം എന്ന് പറഞ്ഞ ആ മാഷു കൊള്ളാലോ.
ReplyDeleteഹും ..ചില ക്ലാസുകൾ അങ്ങിനെയാണ് ..തറോ ആയി പഠിച്ച ശേഷമേ പാസായിട്ടു കാര്യമുള്ളൂ
Deleteഇഷ്ടായിട്ടോ പ്രവി
ReplyDeleteനന്ദി ബാസിൽ
Deletevery good.. thanks
ReplyDeleteങേ ..എനിക്കും താങ്ക്സോ ..എന്നാൽ തിരിച്ചും താങ്ക്സ്
Deleteകോറയുടെ അടുത്തൂടെ പോകഞ്ഞത് നന്നായി ഹ ഹ
ReplyDeleteകോറയോ ... കോറി എന്നാണോ ഉദ്ദേശിച്ചത് ?
Deleteഞാന്‍ ദാമ്വേട്ടനെ മാത്രേ കുറ്റം പറയൂ, കാരണം ഒന്നും ചോദിക്കരുത് . . .
ReplyDeleteങേ ..അതെന്താ ജിതിനേ അങ്ങിനെ ?
Deleteഹ ഹ...ഞാൻ ഡ്രൈവിങ് പഠിക്കാൻ പോയത് ഒരു വാശിപ്പുറത്തായിരുന്നു. ലൈസൻസ് ഇല്ലാത്തവരെ പുച്ഛിക്കുന്ന ഒരു സമൂഹത്തിനോടുള്ള പ്രതികാരം. ഡ്രൈവിങ് സ്കൂളിൽ ചേർന്നു, രണ്ട്/നാല് കാലികളിലായിരുന്നു താല്പര്യം. വലിയ കുഴപ്പമൊന്നുമില്ലാതെ തുടങ്ങി. ഒരാഴ്ച കഴിഞ്ഞ് ഗിയറിൽ കൈ വയ്ക്കാൻ തുടങ്ങിയപ്പോൾ പണി പാളി. സിറ്റിയിലെ തിരക്ക് പിടിച്ച സ്ഥലത്തൂടെയേ മാസ്റ്റർ വണ്ടി വിടാൻ പറയൂ. അല്ലെങ്കിൽ കഷ്ടിച്ച് ഒരു മാരുതി എണ്ണൂറിന് കടന്ന് പോകാവുന്ന ഗലികളിലൂടെ. ഒരുമാതിരി ഒപ്പിച്ചെടുത്തു. ടെസ്റ്റിന് പോയപ്പോൾ അതിനും വലിയ കോമഡി. ഏക്കറ് കണക്കിനുണ്ട് ടെസ്റ്റിനുള്ള മൈതാനം. ഒളിമ്പിക്സിനെന്ന പോലെ ട്രാക്കുകൾ ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു. നമുക്ക് ഒന്ന് ചാർത്തണമെന്ന് തോന്നിയാൽ പോലും ഡിവൈഡറിൽ മുട്ടിക്കാൻ പറ്റാത്തത്ര വീതിയുള്ള പാത...കാർ മാത്രം ഓടിച്ച് കാണിച്ച് ലൈസൻസ് വാങ്ങി (രണ്ടിനും നാലിനും കിട്ടി). അതിന് ശേഷം ഇന്നേ വരെ വണ്ടിയോടിച്ചിട്ടില്ല. ബൈക്കോടിക്കാൻ ഇപ്പോഴും അറിയില്ല. ലൈസൻസ് ഇപ്പോൾ അഡ്രസ്സ് പ്രൂഫ് ആയി ഉപയോഗിക്കുന്നു :)
ReplyDeleteഹ ഹാ ഹാ ..അത് കലക്കി .. ആ സാധനത്തിന് അങ്ങിനെയും ഒരുപയോഗം ഉണ്ടായത് നന്നായി .. ഹി ഹി
Deleteകലക്കി....
ReplyDeleteതാങ്ക്യു ട്ടോ ..
Delete