ഒടിയനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ചിലപ്പോള്‍ ഉണ്ടാകില്ല. ഞങ്ങളുടെ നാട്ടില്‍ പണ്ട് ഒടിയന് ഒരു ചര്‍ച്ചാ വിഷയം ആയിരുന്നു. പത്തു ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അതൊക്കെ നടന്നിരുന്നത്. ഞാന്‍ അവിടെയും ഇവിടെയും ഒക്കെ ആയി കേട്ടിട്ടുണ്ട് എന്നല്ലാതെ , പൂര്‍ണമായ ഒരു അറിവ് എനിക്കും ഇല്ലായിരുന്നു. ഇത്തവണ നാട്ടില്‍ രണ്ടു മാസം അവധിക്കു പോയപ്പോള്‍ ഞങ്ങളുടെ പുതിയ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ അവധി കഴിഞ്ഞു തിരിച്ചു പോരുന്ന നവംബര്‍ മാസം വീട് കുടിയിരിക്കണം എന്ന കണക്ക് കൂട്ടലില്‍ പണി അങ്ങനെ നടക്കുന്ന നേരം, ഞാന്‍ പുതിയ വീടിന്റെ പരിസരങ്ങള്‍ വീക്ഷിക്കുന്ന തിരക്കില്‍ അകപ്പെട്ടു. പുലമാന്തോളിലെ പോലെ അല്ല, ഇവിടം വീടുകള്‍ കുറവാണ്. അയല്‍വാസികള്‍ അവിടുത്തെ പോലെ അടുത്ത് അടുത്ത് ഇല്ല എന്നത് മാത്രമേ ഒരു കുറവായി തോന്നുന്നുള്ളൂ. ഒരു ഭാഗത്ത് പരന്നു കിടക്കുന്ന നെൽപ്പാടങ്ങൾ, ഉയർന്നു നിൽക്കുന്ന കുന്നുകൾ, ചുറ്റും റബ്ബര്‍ എസ്റ്റേറ്റ്, പഴയ ഇടവഴികള്‍ , കൂട്ടം കൂട്ടമായി നടക്കുന്ന മയിലുകള്‍, എപ്പോളും ചെറിയ കാറ്റ്, കിളികളുടെ കല പില ശബ്ദം, പിന്നെ തിങ്ങി നിറഞ്ഞു നിൽക്കുന്ന ചെറുതും വലുതുമായ നിറയെ മരങ്ങള്‍ .അങ്ങനെ ചുരുക്കത്തില്‍ എനിക്ക് സ്ഥലവും ചുറ്റുവട്ടവും നന്നായി ബോധിച്ചു. എല്ലാതും ചുറ്റുവട്ടത്ത് തന്നെ ഉണ്ട് . കുറച്ചങ്ങു നടന്നാല്‍ ടാറിട്ട റോഡ് ഉണ്ട്, ചെറിയ കടകള്‍ അടുത്ത് ഉണ്ടെങ്കിലും ടൌണില്‍ പോകണമെങ്കിൽ പുലാമാന്തോളിലേക്ക് തന്നെ പോകണം എന്ന് മാത്രം.
നമുക്ക് കാര്യത്തിലേക്ക് വരാം, ഈ ഒടിയന് പണ്ട് ഒരുപാട് ശല്യം ഉണ്ടാക്കിയിരുന്ന സ്ഥലം ആയിരുന്നു ഞങ്ങളുടെ പുതിയ വീടിന്റെ പരിസര പ്രദേശങ്ങൾ . ഇപ്പോള്‍ പക്ഷെ ഒടിയനും ഒടിയാത്തവനും ഒന്നും ഇല്ല. ചുമ്മാ ഒരു രസത്തിനു ഞാന്‍ ഒടിയനെ കുറിച്ച് കഥകള്‍ അന്വേഷിക്കാന്‍ തുടങ്ങി. അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരങ്ങളിലൂടെ ഞാന്‍ ഒടിയന് എന്ന ആശയത്തെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി.
പണ്ട് കാലത്ത്, ജന്മിമാര് താണ ജാതിയിലെ സ്ത്രീകളെയും കുടുംബത്തെയും പീഡിപ്പിച്ചിരുന്നു. പേടി കാരണം, കുടുംബ നാഥനും മറ്റ് ആണുങ്ങളും ജന്മിമാരെ എതിര്‍ത്തൊരു വാക്ക് പോലും പറയാറില്ലായിരുന്നു. ഒരുപാട് സഹനങ്ങള്‍ക്ക് ഒടുവില്‍, ഒരിക്കല്‍ ഒരു പാണന് കളിമണ്ണ് കൊണ്ട് ഒരു രൂപത്തെ ഉണ്ടാക്കി. ആ രൂപം അവര്ണ്ണന് ആരാധിക്കാന്‍ തരത്തില്‍ കറുത്ത രൂപം ആക്കുന്നതിന് വേണ്ടി, ആ രൂപത്തെ തീയിലിട്ടു കരിച്ചു. പിന്നീട് കരിങ്കുട്ടി എന്ന പേരില്‍ അതിനെ ഉപാസിക്കാന്‍ തുടങ്ങി. പാണന്റെ ഉഗ്ര ഉപാസനയില്‍ ആ ശക്തി അവനു മുന്നില്‍ പ്രത്യക്ഷപെട്ടു.
തന്റെ ജാതിക്കാരെ ദ്രോഹിക്കുന്നവരെ ശിക്ഷിക്കാനുള്ള അപൂര്‍വ ശക്തി തങ്ങള്‍ക്കു തരാന്‍ പാണന് കരിങ്കുട്ടിയോടു അപേക്ഷിച്ചു. പക്ഷെ അങ്ങനെ ഒരു വരം കൊടുക്കാന്‍ കരിങ്കുട്ടിക്കു അധികാരമില്ലായിരുന്നു. പകരം മറ്റൊരു അപൂര്‍വ ശക്തി കിട്ടാനുള്ള വഴിയെ കുറിച്ച് കരിങ്കുട്ടി പറഞ്ഞു കൊടുത്തു.
പാണനെ അകാരണമായി ആരെങ്കിലും ദ്രോഹിക്കുകയാണെങ്കില്‍ അവരുടെ മുന്നില്‍ ഇഷ്ടമുള്ള ജീവിയുടെ രൂപത്തില്‍ ചെന്ന് അവരെയെല്ലാം ഉപദ്രവിക്കാനുള്ള ഒരു മരുന്നിനെ കുറിച്ചായിരുന്നു അത്. പക്ഷെ , മരുന്നിന്റെ ശക്തി രാത്രിയില്‍ മാത്രമേ ഫലിക്കുകയുള്ളൂ എന്ന് കൂടി കരിങ്കുട്ടി പാണനെ ഓര്‍മപ്പെടുത്തി. മരുന്ന് ഉണ്ടാക്കാനുള്ള വഴിയും അത്ര എളുപ്പം ആയിരുന്നില്ല. എങ്കില്‍ക്കൂടി, എത്ര ബുദ്ധിമുട്ടിയാലും ആ മരുന്ന് ഉണ്ടാക്കിയെടുക്കാന്‍ തന്നെ പാണന് തീരുമാനിച്ചു. അത് പ്രകാരം, ആദ്യം ഗര്‍ഭിണിയായ ഏതെങ്കിലും ഒരു അന്തര്‍ജനത്തെ കണ്ടു പിടിക്കണം. പാണന് അന്ന് തൊട്ടു അതിനായുള്ള അന്വേഷണം ആരംഭിച്ചു. അങ്ങനെ പാലക്കാടു നിന്ന് വന്നു താമസിക്കുന്ന ഒരു ബ്രാഹ്മിണ കുടുംബത്തില്‍ ഒരു അന്തര്‍ജ്ജനം ഗര്‍ഭിണിയായി ഇരിക്കുന്നെന്നു പാണന് അറിയാന്‍ ഇടയായി. ഇനി അവരെ കണ്ടു പിടിച്ചാല്‍ മാത്രം പോര, രാത്രി അവര്‍ വീടിനു പുറത്തിറങ്ങുന്ന സമയം നോക്കി അവരെ ബോധാരഹിതയാക്കണം. പിന്നീട് വയറു കീറി പ്രായം തികയാത്ത കുഞ്ഞിനെ ജീവനോടെ പുറത്തിറക്കി ശ്വാസം മുട്ടിച്ചു കൊല്ലണം. ആ കുഞ്ഞിന്റെ ശരീരം കൊണ്ടാണ് മരുന്നുണ്ടാകേണ്ടത് എന്നാണത്രേ പാണന് കിട്ടിയ നിര്‍ദേശം.

എന്തായാലും പാണന് പറഞ്ഞ പോലെ ചെയ്യുകയും, ശേഷം ആ സ്ത്രീയുടെ ശവം ചാക്കില്‍ കെട്ടി പുലാമന്തോള്‍ പുഴയില്‍ എറിയുകയും ചെയ്തെന്നു കരുതുന്നു. ഇതൊരു കെട്ടു കഥയായി തോന്നിയേക്കാം.. പക്ഷെ പിന്നീട് സംഭവിച്ച കാര്യങ്ങള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന നാട്ടുകാര്‍ക്ക് വരെ ഓര്‍മ്മ ഉണ്ട്. അന്നത്തെ പത്രങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന വാര്‍ത്തകള്‍ വായിച്ചവരാരും പേടിക്കാതിരുന്നിട്ടില്ല.
പാണന് ആകെ ഉണ്ടാക്കിയ മരുന്ന് കണ്മഷി കൂടില്‍ ഇട്ടു വയ്ക്കാവുന്ന അത്രയുമേ ഉണ്ടായിരുന്നു എന്നാണ് കേള്‍വി. അതിന്റെ ഒരിത്തിരി മാത്രം എടുത്തു ദേഹത്ത് തൊട്ട്, ആരും കാണാത്ത ഇരുട്ടില്‍ പോയി ഉപാസിക്കും. ഇഷ്ടരൂപങ്ങള്‍ ചിലപ്പോള്‍ നായ, പോത്ത്, ആട് എന്നിവ ആയിരിക്കും. പിന്നീട് നാട്ടില്‍ ഒരുപാട് കൊലപാതകങ്ങള്‍ നടക്കുകയുണ്ടായി. രാവിലെ പോലീസ് വന്നാല്‍ ഒരു തുമ്പ് പോലും ഉണ്ടാകില്ല. ഒടിയന് കൊന്നതാണെന്ന് ആദ്യമൊക്കെ അവര്‍ കേട്ടപ്പോള്‍ വിശ്വസിച്ചില്ല. പിന്നീട് അവരും ഒടിയനില്‍ വിശ്വാസം വന്നവര്‍ ആയി. അക്കാലത്ത് അന്നാട്ടില്‍ ഉണ്ടായിരുന്ന ഒരു മുത്തച്ഛന് ഒടിയനെ പേടിക്കാതിരിക്കാന്‍ ഒരു വഴി പറഞ്ഞു കൊടുത്തു നാട്ടുകാര്‍ക്ക്. രാത്രി പാടത്ത് കൂടിയോ, ഇടവഴിയിലൂടെയോ നടന്നു വരുമ്പോള്‍ (ഒറ്റയ്ക്ക് നടക്കുന്നവരെ മാത്രമേ ഒടിയന് ആക്രമിക്കാറുള്ളൂ എന്ന് പറയുന്നു ) കൈയില്‍ ചൂട്ട് അല്ലെങ്കില്‍ ചൂട് വെള്ളം പോലെ തൊട്ടാല്‍ പൊള്ളുന്ന വല്ലതും കൈയ്യില്‍ വക്കാന്‍ പറഞ്ഞു. ഒടിയനു ചൂട് കൊണ്ടാല്‍ പിന്നെ യഥാര്‍ത്ഥ രൂപത്തിലേക്ക് മാറേണ്ടി വരുമെന്നതാണ് കാരണം.
പാണന് പിന്നെ പിന്നെ ആരോടും എന്തും ചെയ്യാം എന്ന ധൈര്യം വന്നു. ജന്മിമാരുടെ പ്രതാപ കാലം കഴിഞ്ഞും പാണന്റെ ആ കുടുംബത്തില്‍ നിന്ന് ആരോ ഈ മരുന്ന് പരീക്ഷിക്കാന്‍ തുടങ്ങിയത് തൊട്ടാണ് നാട്ടുകാര്‍ക്ക് "ഒടിയന് ശല്യം" തുടങ്ങിയത്. തനിക്കു ശത്രുത ഉള്ളവരോടും ഇല്ലാത്തവരോടും ഒടിയന് ഒരു പോലെ പെരുമാറി . ആളുകളെ ഒറ്റയ്ക്ക് രാത്രിയില്‍ കണ്ടാല്‍ മിന്നല്‍ വേഗത്തില്‍ വന്നു മര്‍മം ഒടിച്ചു കളഞ്ഞും , മറ്റു മുറിവുകള്‍ എല്പ്പിച്ചും ഒടിയന് ഒരു നാടിന്റെ സമാധാനത്തെ ഇല്ലാതാക്കി കൊണ്ടിരുന്നു.
ഒടിയന്, വേഷം കെട്ടി രാത്രി ആരെയെങ്കിലും ഒടിക്കാന്‍ വേണ്ടി പുറപ്പെട്ടു പോയാല്‍, പാണന്റെ ഭാര്യ ചൂട് വെള്ളം തിളപ്പിച്ച് കാത്തിരിക്കും, രാവിലെ പാണന് തന്റെ സ്വന്തം രൂപം തിരിച്ചു കിട്ടണം എങ്കില്‍ തന്റെ പുരക്കു ചുറ്റും വലം വച്ച് ഭാര്യയെ ഉണര്‍ത്തി, അവള് ചൂട് വെള്ളം ഒടിയന്റെ മേലില്‍ ഒഴിച്ചാലെ പഴയ രൂപം കിട്ടുമായിരുന്നുള്ളൂ. അതിനെ കുറിച്ച് ഞങ്ങളുടെ നാട്ടില്‍ ഒരുപാട് കഥകള്‍ പറയാനുണ്ട് പഴയ ആളുകള്‍ക്ക്.

ഒരിക്കല്‍ പാണന് രാത്രിയില്‍ ഒറ്റയ്ക്ക് മരുന്ന് കൈയില്‍ വച്ച് രൂപം മാറാന്‍ വേണ്ടി ഒരു പാറ പുറത്തുനിന്ന് മന്ത്രം ചെല്ലുന്നത്, നാട്ടിലെ ഒരു കള്ളന് തെങ്ങിന്റെ മുകളില്‍ കള്ളു കുടിച്ചിരിക്കുമ്പോള്‍ കാണാന്‍ ഇടയായി. പോത്തിന്റെ രൂപം ധരിച്ചു ഒടിയന് ദൂരേക്ക് ഓടി പോയ തക്കം നോക്കി, കള്ളന് താഴെ ഇറങ്ങി വന്നു, പാറയുടെ മറവില്‍ വച്ചിരുന്ന മരുന്നില്‍ ഒരിത്തിരി എടുത്തു പാണന് ചൊല്ലിയ മന്ത്രം ഉറക്കെ ചൊല്ലി. അതിശയം എന്ന് പറയണമോ , ആ മന്ത്രം ചൊല്ലി നിമിഷ നേരങ്ങള്ക്കു്ള്ളില്‍ നമ്മുടെ കള്ളുകുടിയന് ഒരു പോത്തായി മാറി. ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നില്ക്കാന് സമയമില്ല. കള്ളുകുടിച്ചതിന്റെ ആലസ്യം വക വക്കാതെ മുന്നേ ഓടിയ ഒടിയന് പിന്നാലെ വച്ച് പിടിച്ചു.
പാവം നമ്മുടെ കള്ളുകുടിയന് ഓടുന്ന വഴി പിന്നെ പുല്ലു മുളച്ചു കാണില്ല. പക്ഷെ ഒടിയന്റെ ഒരു പൊടി പോലും കാണാന്‍ നമ്മുടെ കള്ളുകുടിയന് പോത്തിന് സാധിച്ചില്ല. ഇനി ഇപ്പൊ എങ്ങനെ പഴയ രൂപത്തില്‍ തിരിച്ചെത്തും? കള്ളുകുടിയന് വീണ്ടും ഓടാന്‍ തുടങ്ങി. ഓടി ഓടി എടപ്പലം (പേരടിയൂരിനു സമീപം ഉള്ള മറ്റൊരു സ്ഥലം) ഭാഗത്തെ ഒരു പറങ്കി കാട്ടില്‍ ഒടിയന് ആരെയോ നോക്കി നില്ക്കു ന്നത് കണ്ടു. പിന്നില്‍ ആരോ ഓടി വരുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ഒടിയന് കാണുന്നത് തനിക്ക് നേരെ ഓടി അടുക്കുന്ന മറ്റൊരു പോത്തിനെ ആണ്. ഒടിയന് ഒന്ന് അമ്പരന്നു കൊണ്ട് ,സര്‍വ ശക്തിയും സംഭരിച്ചു ഓടടാ ഓട്ടം.

ഒരു പോത്തിന് പിന്നാലെ മറ്റൊരു പോത്ത് അങ്ങനെ ഓടുന്നു.. പാടം, തോട് എന്നീ സ്ഥലങ്ങളിലൂടെ ഒക്കെ രണ്ടു പോത്തുകളും ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ഓടി കൊണ്ടിരിക്കുന്ന സമയത്ത് ഒടിയന് ആലോചിച്ചു - ഇവനാര് ? എന്റെ പിന്നാലെ ഓടുന്നതെന്തിനു ?' . ഇന്നിനി ഒന്നും വേണ്ട നേരെ വീട്ടിലേക്കു വച്ച് പിടിക്കാം. '. ഒടിയന് വീടെത്തി. പിന്നാലെ നമ്മുടെ കള്ളുകുടിയനും ക്ഷീണിച്ചു വലഞ്ഞ് ആടിയാടി ഒരു പരുവത്തില്‍ എത്തി.
പതിവിലും നേരത്തെ ഇന്ന് ഭര്‍ത്താവ് വേഷം മാറാന്‍ വന്നതറിഞ്ഞ് ചൂട് വെള്ളം എടുത്തു പുരക്കു പുറത്തിറങ്ങിയ ഭാര്യ കണ്ടത് വീടിനു വലയം വച്ച് ഓടുന്ന രണ്ടു പോത്തുകളെ ആണ്. സംശയിച്ചു നില്‍ക്കാതെ ഉടനെ തന്നെ രണ്ടിന്റെ പുറത്തേക്കും ചൂട് വെള്ളം ഒഴിച്ചു . രൂപം വീണ്ടു കിട്ടിയ കള്ളുകുടിയന് താന്‍ ഇതേതു സ്ഥലത്താണ് എന്ന് പോലും നോക്കാതെ ജീവന് തിരിച്ചു കിട്ടിയ വെപ്രാളത്തില്‍ എങ്ങോട്ടോ ഓടിപോയി എന്ന് പറയപെടുന്നു.
കഥകള്‍ ഇങ്ങനെ പലതും കേട്ടെങ്കിലും ഞാന്‍ ഇതിലൊന്നും വിശ്വസിക്കുന്നില്ല എന്ന മട്ടില്‍ പണി നടക്കുന്ന വീട്ടില്‍ എന്നും വന്നു പോകാറുണ്ടായിരുന്നു. ഒരിക്കല്‍ ഉച്ചക്ക് ഞാന്‍ വീടിനു പുറത്തു നിൽക്കുമ്പോൾ ഒരു അമ്മൂമ്മ അതിലെ വന്നു എന്നോട് എന്തൊക്കെയോ ചോദിച്ചു. എനിക്കൊന്നും മനസിലായില്ല. ഞാന്‍ അവരോടു അങ്ങോട്ട് കുറച്ചു ചോദിച്ചപ്പോള്‍ ചെവിയില്‍ കൈ വച്ച് അവര്‍ക്ക് ഒന്നും കേള്‍ക്കാന്‍ സാധിക്കില്ല എന്ന് ആംഗ്യം കാണിച്ചു. അപ്പോള്‍ തിരിച്ചു ഞാനും ആംഗ്യം കാണിച്ചു കൊണ്ട് ഞങ്ങള്‍ ഇവിടെ പുതുതായി താമസിക്കാന്‍ വന്നവര്‍ ആണ് എന്ന് പറഞ്ഞു. അവര്‍ എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു താഴെ വഴിയിലൂടെ നടന്ന് ദൂരെ കുന്നിനു താഴെ പാടത്തിനരികിൽ കാണുന്ന ഒരു ഓട് മേഞ്ഞ വീട്ടിലേക്കു കയറി പോയി. ഞങ്ങളുടെ വീട് ഒരു കുന്നു പോലെ ഉള്ള സ്ഥലത്തായത് കൊണ്ട് ഈ അമ്മൂമ്മയുടെ വീട് അവിടുന്ന് നോക്കിയാല്‍ കാണാന്‍ സാധിക്കും.
അന്ന് വൈകീട്ട് ആറു മണി കഴിഞ്ഞു കാണും. പണിക്കാര് എല്ലാം പോയതിനു ശേഷം ഞാന്‍ ഗേറ്റ് പൂട്ടി പുറത്തിറങ്ങി. നാശം പിടിക്കാന്‍ നല്ല മഴയും തുടങ്ങി. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കിയപ്പോള്‍ സ്റ്റാര്‍ട്ട് ആയില്ല. ദൂരെ നിന്ന് ആ പഴയ അമ്മൂമ്മ ഒരു പോത്തിനെ കെട്ടഴിച്ചു കൊണ്ട് നടന്നു വരുന്നത് കണ്ടു. എന്റെ അടുത്തെത്തിയപ്പോള്‍ ഞാന്‍ അവരോടു വയസ്സ് കാലത്ത് (വയസ്സയെന്നാലും നല്ല ആരോഗ്യം ഉണ്ട് അമ്മൂമ്മക്ക്) മഴ കൊള്ളണ്ടാ എന്ന് പറഞ്ഞെങ്കിലും അവര്‍ അത് കേള്‍ക്കാതെ നടന്നു പോയി. അവരുടെ പിന്നാലെ കരഞ്ഞു കൊണ്ട് ആ പോത്തും.
ബൈക്ക് സ്റ്റാര്‍ട്ട് ആകുന്ന ലക്ഷണം കാണുന്നില്ല. ഞാന്‍ ഒരു ഇറക്കം വരെ തള്ളി കൊണ്ട് പോയി. പിന്നെ സ്റ്റാര്‍ട്ട് ആയപ്പോള്‍ ബൈക്കില്‍ മഴ നനഞ്ഞു പുലാമന്തോളിലെ വീട്ടിലേക്കും പോയി.
കുറച്ചു ദിവസങ്ങൾക്ക് ശേഷം , കുടിയിരിക്കലിനു രണ്ടോ മൂന്നോ ദിവസം മുന്‍പേ തന്നെ പന്തല്‍ പണിക്കാര് വന്നു. പന്തല്‍ കെട്ടുന്നതും നോക്കി നിൽക്കുമ്പോൾ അമ്മൂമ്മ നടന്നു വരുന്നത് കണ്ടു.
"എന്താ ഇപ്പൊ ഈ വഴി ഒന്നും കാണാറില്ല എവിടെയായിരുന്നു " അവരോട് ഞാൻ ചോദിച്ചു.
മുറുക്കാന്‍ കറ പിടിച്ച പല്ല് കാണിച്ചു ചിരിച്ചു കൊണ്ട് എന്നോട് ഒന്നും പറയാതെ എന്നത്തേയും പോലെ താഴെക്കുള്ള വഴിയിലൂടെ അവർ ദൂരെയുള്ള അവരുടെ വീട്ടിലേക്കു നടന്നു പോയി .

ഇതെല്ലാം കണ്ടു നിന്നിരുന്ന പന്തല്‍ പണിക്കാരിൽ ഒരാൾ എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് മെല്ലെ എന്നോടായി ചോദിച്ചു .
"അവര്‍ ആരാണ് എന്ന് അറിയുമോ നിനക്ക് ?, അവരോട് അധികം അടുപ്പവും വേണ്ട പ്രശ്നത്തിനും പോകണ്ട . "
"അതെന്താ നിങ്ങൾ അങ്ങനെ പറയുന്നത് . അതൊരു പാവം സ്ത്രീയല്ലേ ? "
"ഹും .. ഇവര്‍ പാവമായിരിക്കാം . പക്ഷെ , ഇവരുടെ ഭർത്താവാണ് പണ്ടത്തെ ഒടിയന് കേസിലെ പ്രധാന പ്രതി. പണ്ട് ഒരുപാട് പേരെ ഒടിയന് വേഷം കെട്ടി വന്നു കൊന്നിട്ടുണ്ടത്രെ ഇവരുടെ ഭർത്താവ്. പിന്നൊരിക്കൽ ഇവരുടെ ഭര്‍ത്താവാണ് ഒടിയന് എന്ന് മനസിലാക്കി നാട്ടുകാര്‍ ഇവരുടെ കുടുംബക്കാരുടെ അടക്കമുള്ളവരുടെ വീടുകള്‍ കേറി അവിടത്തെ ആണുങ്ങളെയെല്ലാം തല്ലി പതം വരുത്തി വിട്ടിട്ടുണ്ട് എന്നാണു പഴയ ആളുകൾ പറഞ്ഞു കേൾക്കുന്നത് . നാട്ടുകാര്‍ ഇവരെ അന്ന് ഒതുക്കിയതാണ്. ഒരുപാട് മന്ത്ര പരിപാടികള്‍ ഒക്കെ അറിയുന്ന കൂട്ടരാണ് . പണ്ട് ഞങ്ങളുടെ അച്ഛന് നേരെയൊക്കെ ഇവരുടെ ആക്രമണം ഉണ്ടായിട്ടുണ്ട് . അതും പാതി രാത്രിയില്‍ . " പന്തല്‍ പണിക്കാരൻ പഴയ ഓർമ്മകൾ ഓരോരോന്നായി ചികഞ്ഞെടുത്തു കൊണ്ടേയിരുന്നു.
ഇത് കേട്ട് തീർന്ന നേരം എന്റെ ചെവിയുടെ ഇരു ഭാഗത്തിലൂടെ രണ്ടു പക്ഷികള്‍ പറന്നു പോയി. അതിശയം കാണിക്കാതെ ഞാന്‍ വീണ്ടും ചോദിച്ചു.
"അതൊക്കെ പണ്ടത്തെ ഓരോ കെട്ടു കഥകളല്ലേ? ഇപ്പൊ ആരെങ്കിലും ഇതൊക്കെ..." പറഞ്ഞു മുഴുമിപ്പിച്ചില്ല, എന്റെ തൊണ്ടക്കുള്ളില് എന്തോ കാറ്റ് കുടുങ്ങി സംസാരം നിര്‍ത്തി.
പന്തല്‍ പണിക്കാരൻ ചിരിച്ചു കൊണ്ട് പറഞ്ഞു " ഇപ്പോള്‍ ഇവിടെ അങ്ങിനത്തെ കുഴപ്പം ഒന്നുമില്ല. ഇവരുടെ മക്കള്‍ ഒക്കെ ഇപ്പൊ ഇവിടത്തെ വല്ല്യ സഖാക്കന്മാരാ. അങ്ങനെയുള്ള സ്ഥിതിക്ക് നാടിനു നിരക്കാത്തതൊന്നും അവര്‍ ചെയ്യുമായിരിക്കില്ല. എന്നാലും നമ്മളായിട്ട് വെറുതെ അവരെ വെല്ലു വിളിക്കാനൊന്നും പോകണ്ട. പഴയ മന്ത്രങ്ങളും തന്ത്രങ്ങളും ആ മരുന്നും ഒക്കെ ചിലപ്പോള്‍ ഇവരുടെ ആരുടെയെങ്കിലും കയില് ഉണ്ടെങ്കിലോ ?"
ഇത്രയും പറഞ്ഞു നിർത്തി കൊണ്ട് അയാൾ പന്തല്‍ പണിയുടെ തിരക്കിലേക്ക് മടങ്ങി പോയി. ഞാനാകട്ടെ ഒടിയന്റെ കഥയും വേണ്ട കവിതയും വേണ്ട എന്ന തീരുമാനത്തിലും എത്തി.
വീട് കുടിയിരിക്കലിന്റെ ക്ഷണം ആ നാട്ടിലെ ഒരു വിധപ്പെട്ട എല്ലാവർക്കും ഉണ്ടായിരുന്നതിനാൽ ഈ അമ്മൂമ്മയുടെ വീട്ടുകാരെല്ലാം കുടിയിരിക്കലിനു വന്നിരുന്നു. അമ്മൂമ്മ മാത്രം വന്നില്ലാ എന്ന് ഞാന്‍ ചിന്തിച്ചതെ ഉള്ളൂ, തിരക്കിനിടയില്‍ എന്നെ അമ്മൂമ്മ വന്നു കൈ കൊണ്ട് തൊട്ടു വിളിച്ചു. ഞാന്‍ ചിരിച്ചു കൊണ്ട് അവരെ സ്വീകരിച്ചു എന്നിട്ട് വീട്ടില്‍ അന്ന് വന്നിരിക്കുന്ന മറ്റു വൃദ്ധരായവരുടെ കൂട്ടത്തില്‍ ഒരു ഗ്ലാസ് പായസവും കൊടുത്തു ഇരുത്തി. പിന്നെ ഞാന്‍ മുങ്ങി.

രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു . പുതിയ വീട്ടില്‍. പരമ സുഖം. നല്ല കാലാവസ്ഥ. സന്ധ്യക്ക് ഞാന്‍ ബൈക്ക് എടുത്ത് പുലാമന്തോള്‍ ധന്വന്തരി അമ്പലത്തില്‍ പോയി തൊഴുതു മടങ്ങും വഴി മനക്കിലെ പടിപ്പുരയുടെ ഭാഗത്ത് കൂട്ടുകാരുടെ കൂടെ ലാത്തിയടിച്ചു ഒരുപാട് നേരം ഇരിക്കുക പതിവായിരുന്നു. ഒരു ദിവസം പതിവ് ലാത്തിയടി കഴിഞ്ഞപ്പോളെക്കും പതിനൊന്നു മണി കഴിഞ്ഞിരുന്നു. കഷ്ടി അഞ്ചു കിലോ മീറ്റര്‍ ദൂരം മാത്രമേ പഴയ വീട്ടില്‍ നിന്നും പുതിയ വീട്ടിലെക്കുള്ളൂ. ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. സമയം 11. 15 കഴിഞ്ഞു.
നല്ല തണുപ്പ്. ചെറിയ മഴ ചാറ്റല്‍ കൊണ്ട് ഇങ്ങനെ ബൈക്കില്‍ നിലാവത്ത് പോകാന്‍ നല്ല രസം. ചന്തപ്പടി- കരിങ്ങനാട് എത്തി, ബൈക്ക് വലത്തോട്ട് വെട്ടിച്ചു കയറ്റി. അതിലൂടെയും ഞങ്ങളുടെ പുതിയ വീട്ടിലേക്കു പോകാം. റോഡില്‍ ഒരു വെട്ടം പോലുമില്ലെങ്കിലും ഹെഡ് ലൈറ്റിനു നല്ല വെളിച്ചം. റോഡിനു രണ്ടു ഭാഗം പാടവും ഒരു ആള് താമസവും ഇല്ലാത്ത ഒരു സ്ഥലത്ത് , മഴ ചാറ്റല്‍ കൊണ്ട് ഞാന്‍ ബൈക്കില്‍ ഇറക്കം ഇറങ്ങി വരുന്ന സമയത്ത് ഹെഡ് ലൈറ്റ് മങ്ങി കത്താന്‍ തുടങ്ങി. ഹോണ്‍ ചെക്ക് ചെയ്തപ്പോള്‍ അതും കുറവ്.. വണ്ടി ചെറിയ ഒരു പുള്ളിങ്ങോടെ പെട്ടെന്ന് നിന്നു. പാടത്തിന്റെ അരികില്‍ ബൈക്ക് നിര്‍ത്തി ഞാന്‍ ഇറങ്ങി.
ബൈക്ക് നിന്ന സ്ഥലത്ത് നിന്ന് കുറച്ചു നേരം ഞാന്‍ ചുറ്റുപാടും നോക്കി. സ്ഥലവും സമയവും പന്തിയല്ല എന്ന് തോന്നി തുടങ്ങിയിരിക്കുന്നു. നിലാവിനും മഴക്കും ഞാന്‍ നേരത്തെ പറഞ്ഞ ഭംഗി ഇപ്പോള്‍ ഇല്ലാ എന്ന് തോന്നുന്നു. ആളും അനക്കവുമില്ലാത്ത ആ സ്ഥലത്ത് കൂടി ബൈക്ക് കുറച്ചു നേരം തള്ളി, പിന്നെ സ്റ്റാര്‍ട്ട് ആയപ്പോള്‍ ആശ്വാസമായി . നായ്ക്കളുടെ ഓരിയിടല്‍ കേള്‍ക്കുന്നു. എല്ലാം എന്റെ തോന്നലുകള്‍ ആയിരിക്കാം. വീടിനടുത്ത് ബൈക്ക് എത്താറായി.
വീട് കാണാവുന്ന ദൂരത്തില്‍ ആണെങ്കിലും മഴ നനഞ്ഞു കിടക്കുന്ന ഒരു ഇടവഴിയിലൂടെ വേണം ബൈക്ക് ഓടിച്ച് ആ കുന്നിന്റെ മുകളില്‍ എത്താന്‍.,. ഇടവഴിയുടെ ഒരു വളവില്‍ ബൈക്ക് ലൈറ്റില്‍ പൊന്തയില്‍ ചെടികളുടെ ഇളക്കം കണ്ടു ഞാന്‍ ഞെട്ടി. അടുത്തെത്തിയപ്പോള്‍ കണ്ടത് അമ്മൂമ്മയുടെ പോത്ത് മഴ നനഞ്ഞു കൊണ്ട് പുല്ല് തിന്നുന്നതാണ് . ബൈക്കിന്റെ വെളിച്ചത്തില്‍ അതിന്റെ കറുപ്പ് നിറം തിളങ്ങുന്നു. പെട്ടെന്ന് കണ്ടപ്പോള്‍ ഒന്ന് ഞെട്ടി എങ്കിലും പേടിക്കാതെ അതിനെ മറി കടന്ന് കൊണ്ട് ഞാൻ വീട്ടിനു മുന്നിലെത്തി.
പോത്ത് തൊഴുത്തില്‍ നിന്ന് ഇറങ്ങി വന്നതാണോ? ഞാൻ സംശയിച്ചു. ദൂരെ അവരുടെ വീട്ടിലേക്കു നോക്കിയപ്പോള്‍ പുറത്തെ ബള്‍ബ് മാത്രം കത്തുന്നുണ്ടായിരുന്നു. ഞാൻ ബൈക്കിൽ നിന്നിറങ്ങി പോത്തിന്റെ അടുത്തേക്ക് നടന്നു. എന്നിട്ട് പോത്തിന്റെ കഴുത്തിലെ കയറു പിടിച്ചു വലിച്ചു, ശേഷം അതിനെ താഴെ വഴിയിലേക്കായി ഉന്തി തള്ളി അയച്ചു. അപ്പോളേക്കും എന്റെ വീട്ടില്‍ നിന്നും എനിക്ക് ഫോണ്‍ വന്നു വേഗം വരാന്‍ പറഞ്ഞിട്ട്. ആ സമയം കൊണ്ട് ഞാന്‍ വീടിനു മുന്നില്‍ എത്തിയിരുന്നു. രാത്രി ഭക്ഷണം വേണ്ട എന്ന് പറഞ്ഞു ഞാന്‍ കിടക്കാന്‍ കിടന്നപ്പോള്‍ ആ പന്തല്‍ പണിക്കാരൻ അന്ന് പറഞ്ഞ കാര്യങ്ങള്‍ ഓരോന്നായി ഓര്‍ക്കാന്‍ തുടങ്ങി. ശേ , വെറുതെ ആ പോത്തിനെയൊന്നും തൊടാനും പിടിക്കാനുമൊന്നും പോകേണ്ടിയിരുന്നില്ല എന്ന് തോന്നി.

അടുത്ത ദിവസം രാവിലെ ഉമ്മറത്ത് ചായ കുടിച്ചു ഇരിക്കുമ്പോള്‍ അമ്മൂമ്മയുടെ പേരക്കുട്ടികൾ സ്കൂളില്‍ പോകുന്നത് കണ്ടു. ഞാന്‍ അവരോട് ചോദിച്ചു.
"എന്താ ഇന്നലെ പോത്തിനെ തൊഴുത്തിൽ കെട്ടാന്‍ മറന്നോ ? ഇന്നലെ രാത്രി ഞാനാ അതിനെ നിങ്ങളുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് ഉന്തിത്തള്ളി തിരിച്ചാക്കിയത് "
"അതിനു ഞങ്ങക്ക് അങ്ങനെ ഒരു പോത്തും പശും ഇല്ലല്ലോ , ആട് മാത്രമേ ഉള്ളൂ. പണ്ട് ഒരു എരുമ ഉണ്ടായിരുന്നു" . അതും പറഞ്ഞ് , അവർ സ്കൂളിലേക്ക് പോകാനുള്ള തിടുക്കത്തില്‍ ദൂരേക്ക് നടന്നകന്നു.
അപ്പോള്‍ പിന്നെ ഞാന്‍ കണ്ടതാണല്ലോ അമ്മൂമ്മ പലപ്പോഴും ആ പോത്തിനെ പിടിച്ചു നടക്കുന്നത്. അത് ആരുടെ ആയിരിക്കും? ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായി.

എന്റെ അവധി കാലം കഴിഞ്ഞിരിക്കുന്നു. ഒടിയന് ചിന്തകള്‍ക്ക് തൽക്കാല വിരാമമിട്ടു കൊണ്ട് പ്രവാസിയുടെ ഊരി വച്ച പഴയ കുപ്പായം ഇട്ടു കൊണ്ട് രണ്ടു ദിവസത്തിനു ശേഷം ഞാന്‍ എയര്‍ പോര്‍ട്ടില്‍ എത്തി. രാത്രി ആയിരുന്നു യാത്ര, വിമാനം പൊങ്ങാനുള്ള തയ്യാറെടുപ്പിലാണ്. . ഞാന്‍ ഒടിയനെ കുറിച്ച് ഒന്ന് കൂടി സങ്കല്പ്പിക്കാന് തുടങ്ങി. എന്റെ ഭാവനയില്‍ ഞാന്‍ വീണ്ടും ഒടിയനെ അന്ന് കണ്ടു. എന്റെ പിന്നാലെ എന്നെ തിരഞ്ഞു നടക്കുന്ന ഒടിയന് ഒരു പോത്തിന്റെ വേഷം ധരിച്ചു അതാ റണ്‍വേ കടന്നു എന്നെ നോക്കി ഓടി ഓടി വരുന്നു. വിമാനത്തിന്റെ ജനാലക്കരികില്‍ ഇരിക്കുന്ന എന്നെ കണ്ട മാത്രയില്‍ പോത്തിന് ദ്വേഷ്യം കൂടി. പക്ഷെ വിമാനത്തിന്റെ സ്പീഡ് പോത്തിനുണ്ടാകുമോ? ആ ധാരണയും തെറ്റിച്ചു കൊണ്ട് പോത്ത് എന്റെ ജനാലക്കു താഴെ എത്തിയിരിക്കുന്നു. പൊടുന്നനെ വിമാനം പൊങ്ങി പറന്നു. മേലോട്ട് പൊങ്ങി പറന്ന വിമാനം നോക്കി നില്ക്കുന്ന പോത്തിനെ ഞാന്‍ ഒരു നെടുവീര്‍പ്പോട് കൂടെ ജനാലയിലൂടെ നോക്കി.
പിന്നെ ആ പോത്ത് ഭൂമിയിലെ ഒരു കറുത്ത പൊട്ടായി ചെറുതായി പോകുന്ന പോലെ തോന്നി. ഞാന്‍ ചെറുതായൊന്നു മയങ്ങി. രാത്രി 12 മണി കഴിയും ഷാര്‍ജാ എയര്‍ പോര്‍ട്ട് എത്താൻ. അവിടെ നിന്ന് എനിക്ക് അൽ ഐന്‍ പോകണം. അടുത്ത ദിവസം മുതല്‍ വീണ്ടും പ്രവാസിയാകാന്‍ ഞാന്‍ തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നു. അങ്ങിനെ ജനാലയിലൂടെ വിമാന ചിറകിലെ മിന്നുന്ന ലൈറ്റ് നോക്കി ഓരോന്നും ആലോചിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു കറുത്ത രൂപത്തെ കണ്ട പോലെ എനിക്ക് തോന്നി. വിമാന ചിറകുകളുടെ ഒപ്പം അതേ വേഗതയിൽ തന്നെ പറക്കുന്ന ഒരു പോത്ത്. ഞാന്‍ അതിശയിച്ചു പോയി. വലിയ ചിറകുകളുമായി പറക്കുന്ന ആ പോത്ത് എന്നെ തേടി തന്നെ ആണെന്ന് ഉറപ്പ്. എയര്‍ പോര്‍ട്ട് എത്തും വരെ ഞാന്‍ ശ്വാസം പിടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു.

ഷാര്‍ജയില്‍ ഇറങ്ങിയ നേരം ഞാന്‍ പോത്തിനെയും ആടിനെയും ഒന്നും കണ്ടില്ല. അൽ ഐന്‍ എത്തി. ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ഞാൻ എല്ലാം മറന്നതായിരുന്നു. അങ്ങിനിരിക്കെ ഒരു ഒഴിവു ദിവസം ഞാന്‍ കൂട്ടുകാരുമായി യാദൃശ്ചികമായി അൽ ഐനിലെ പശു ഫാമിലേക്ക് പോയി. ,അവിടെ പശുക്കള്‍ക്കിടയില്‍ ഒരു എരുമയെ കണ്ടതും എനിക്ക് സംശയമായി പറന്നു വന്ന ആ പോത്താണോ രൂപം മാറി എരുമയായി ഇവിടെ. ഒക്കെ എന്റെ തോന്നലുകളായിരുന്നു. അതിനു ശേഷം, രണ്ടു ദിവസത്തിനുള്ളില്‍ എനിക്ക് അബു ധബിയിലേക്ക് സ്ഥലം മാറ്റം കിട്ടുകയുണ്ടായി.
അബുധാബി അല്‍ ഐനെ പോലെ അല്ല. കെട്ടിടങ്ങളുടെ തിക്കുംതിരക്കും ആളുകളുടെ പരക്കം പാച്ചിലുകളും കൂടുതലാണ്. സ്ഥലം മാറിയതിന്റെ ഭാഗമായുണ്ടായ ബോറടി മാറ്റാനായി ഞാൻ വീണ്ടും ചില നിരീക്ഷണങ്ങളിൽ ഏർപ്പെട്ടു. താമസിക്കുന്ന സ്ഥലത്തിന് ചുറ്റും ഒരുപാട് പൂച്ചകളെ കാണാറുണ്ടായിരുന്നു. റോഡിൽ വച്ചിട്ടുള്ള വേസ്റ്റ് ബാസ്ക്കറ്റിലെ ഭക്ഷണ അവശിഷ്ടങ്ങള്‍ കഴിക്കാന്‍ വരുന്ന പൂച്ചകള്‍ ആണ് അവരെല്ലാം. മിക്ക പൂച്ചകളും സമൃദ്ധമായി ഭക്ഷണം കഴിക്കുന്നത് മൂലം തടിച്ചുരുണ്ട് ഒന്ന് ഓടാന്‍ പോലും സാധിക്കാത്ത രീതിയിലുള്ള കോലത്തിലാണ്. ആ കാലത്ത് ഉറക്കം കിട്ടാത്ത ചില രാത്രികളില്‍, ദൂരെ നിന്ന് എവിടെ നിന്നൊക്കെയോ ചില പൂച്ചകള്‍ വികൃത ശബ്ദത്തില്‍ കരയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
ഒരു ദിവസം രാത്രി പതിവ് പോലെ ബാക്കിയുള്ള ഭക്ഷണ സാധനങ്ങള്‍ വെയ്സ്റ്റ് ബാസ്ക്കറ്റില് ഇടുന്നതിനു വേണ്ടി പോയതായിരുന്നു ഞാന്‍. പതിവായി ആ ഭാഗത്ത് വന്നു പോകാറുള്ള പൂച്ചകളെ സസൂക്ഷ്മം ശ്രദ്ധിക്കുന്ന കൂട്ടത്തില്‍ കണ്ടു പരിചയമില്ലാത്ത ഒരു പുതിയ പൂച്ചയും കൂടി എത്തിയിരിക്കുന്നു. ഗൾഫ് പൂച്ചകളുടെ ശരീരപ്രകൃതിയില്ലാത്ത ഒരു കറുത്ത പൂച്ച. കൂരിരുട്ടിന്റെ കറുപ്പ് നിറമുള്ള ആ പൂച്ച അതിന്റെ തിളങ്ങുന്ന പച്ച കണ്ണുകള്‍ കൊണ്ട് ആരെയോ തിരയുന്ന പോലെ തോന്നി പോയി. പെട്ടെന്ന് എനിക്ക് നേരെ തിരിഞ്ഞ അതിന്റെ പച്ച കണ്ണുകളിലേക്കു ഞാനും കുറച്ചു നേരം നോക്കി നിന്നു. ആ കണ്ണുകളില്‍ ശക്തമായ ഒരു തിരച്ചില്‍ ഉണ്ടായിരുന്നു. എന്തിനു വേണ്ടി ആയിരിക്കും അത്? ആരെയാണ് ശരിക്കും അത് തിരയുന്നുണ്ടാകുക? ഇനി എന്നെ തന്നെയാണോ ? എന്റെ സംശയങ്ങള്‍ കൂടി കൂടി വരുന്നു. ഇനിയൊന്നും സംശയിക്കാനില്ല, ഇത് ഒടിയന്റെ പുതിയ വേഷം തന്നെയായിരിക്കാം. ഞാൻ ഉറപ്പിച്ചു.
ഒടിയന് കഥകള്‍ ഒരിക്കലും അവസാനിക്കുന്നില്ല. അറബി നാട്ടിലെ ഒടിയന് കഥകളുമായി ആരെങ്കിലും ഇനിയും വരും. നിങ്ങളും സൂക്ഷിച്ചോ, ഇരുട്ടിന്റെ മറവില്‍ നിങ്ങളോടെന്തോ പറയാന്‍ ഒടിയന് നിങ്ങളെ തേടിയും നടക്കുന്നുണ്ടാകും . ഇവിടെ അല്ല. ദാ..നിങ്ങളുടെ തൊട്ടു പുറകില്‍ തന്നെ . ബുഹ് ഹഹ്ഹ !!!
- pravin-
ഒടിയന്...
ReplyDeleteശരിക്കും കഥയോ അനുഭവമോ എന്ന് സംശയം തോന്നിക്കുന്നു.
എന്തായാലും നന്നായിട്ടുണ്ട്.
ഹ .. ഹ.. ആദ്യ പകുതി അനുഭവവും പിന്നെയുള്ള ഭാഗം എന്റെ തോന്നലുകളും മാത്രം..
ReplyDeleteഓട്രാ പേടിപ്പിക്കാണ്ട്..
ReplyDeleteനല്ല രസമുണ്ടായിരുന്നു വായിച്ചിരിക്കാൻ..
ഓട്ര..എന്ന് പറഞ്ഞാല്‍ എന്താ കണ്ണാ ?
Deleteഓടിക്കോളാൻ...
Deleteകേട്ടിട്ടില്ലേ സലീംകുമാർ നമ്പൂരീടെ ഡയലോഗ്, "ആരും പേടിക്കണ്ടാ ഓടിക്കോ" അതന്നെയിത് :)
ഇത് കഥയോ കെട്ട് കഥയോ ആയി
Deleteനമ്മൾ തള്ളിക്കളഞ്ഞിട്ടുണ്ടാവാം
എന്നാൽ വിദേശ ശാസ്ത്രജ്ഞർ
അങ്ങിനെയല്ല ആ മരുന്നിനെക്കുറിച്ചും
അതുണ്ടാക്കുന്ന ഭ്രൂണത്തെപ്പറ്റിയും
പഠനം നടത്തി പലതും കണ്ടുപിടിക്കുകയും
പലഡോക്ടർ മാരേയും വൻതുക നൽകി
വശത്താക്കി ഭ്രൂണസമാഹരണം നടത്തുന്ന
ഞെട്ടിക്കുന്ന കേസുകളാണ് ഇപ്പോൾ
അന്വേഷണ ഏജൻസികൾ പുറത്തുവിടുന്നത്.... ഗർഭം അലസലല്ല
അലസിപ്പിക്കുന്നതാണ് അവരുടെ അജണ്ഡ....!!

കുറെ നീണ്ടു പോയി, എങ്കിലും മടുപ്പുണ്ടാക്കിയില്ല..ഈ ഒടിയന് കഥകള്‍ ഞാനും കുറെ കേട്ടിട്ടുണ്ട് , ആശംസകള്‍
ReplyDeletethank u shaji..
Deleteഇത് കഥയോ കെട്ട് കഥയോ ആയി
Deleteനമ്മൾ തള്ളിക്കളഞ്ഞിട്ടുണ്ടാവാം
എന്നാൽ വിദേശ ശാസ്ത്രജ്ഞർ
അങ്ങിനെയല്ല ആ മരുന്നിനെക്കുറിച്ചും
അതുണ്ടാക്കുന്ന ഭ്രൂണത്തെപ്പറ്റിയും
പഠനം നടത്തി പലതും കണ്ടുപിടിക്കുകയും
പലഡോക്ടർ മാരേയും വൻതുക നൽകി
വശത്താക്കി ഭ്രൂണസമാഹരണം നടത്തുന്ന
ഞെട്ടിക്കുന്ന കേസുകളാണ് ഇപ്പോൾ
അന്വേഷണ ഏജൻസികൾ പുറത്തുവിടുന്നത്.... ഗർഭം അലസലല്ല
അലസിപ്പിക്കുന്നതാണ് അവരുടെ അജണ്ഡ....!!
interesting story dear.... Nice...
ReplyDeletethank u dear sameer..
Deleteവായിക്കാന്‍ നല്ല രസമുണ്ട് . . . ഒരു മിത്ത് പോലെ ആണെങ്കിലും പ്രവീണ്‍ കത്തി അടിച്ചപ്പോള്‍ ഒരു ഇത് വന്നു ... നല്ല എഴുത്ത് പ്രവീണ്‍ . . .
ReplyDeleteപിന്നെ ഇനി പോത്തിനെ / എരുമയെ അല്ലെങ്കില്‍ ഒടിയന് കേറിയ എന്തിനെങ്കിലും കാണുമ്പോള്‍ ചൂട് വെള്ളം ഒയിച്ചാല് മതി . . . (ബുദ്ധി മാണം കോയാ) . .
അതിനു ഒടിയനെ കാണുമ്പോള്‍ എവിടുന്നാ ചൂട് വെള്ളം നോക്കി പോകുക എന്നല്ലേ ചിന്തിക്കുന്നത് .... ഒടിയനെ കാണുമ്പോള്‍ എന്തായാലും മൂത്രം പോകും , അപ്പോള്‍ പാന്റ് സിബ് യിച്ചു നന്നായിട്ട് ഒന്ന് മൂത്രം ഒഴിച്ചാ മതി ഒടിയന്റെ ദേഹത്ത് . . .(ബുദ്ധി മാണം കോയാ) . . . ഹി ഹി .....
ഹ ! ഹ.. ...നല്ല ബുധ്ഹി കോയാ...ഹി ഹി.. യൂനു , അനുഭവം ഉണ്ടോ അങ്ങനെ..ഉണ്ടെന്നു തോന്നുന്നു..ഒടിയന്റെ മേല്‍ അല്ലാ., മറ്റാരുടെയോ മേല്‍ പ്രയോഗിച്ചിട്ടുണ്ട് എന്ന കാര്യം ഉറപ്പ്..
Deleteഓഫ് ടോപിക് ..... കഥയുടെ മുഴുവന്‍ ഭാഗം കൊടുക്കാതെ കുറച്ചു ഇന്റെരെസ്റിംഗ് ഭാഗം മാത്രം ഫേസ് ബുക്കില്‍ കൊടുക്കൂ . . . ഇല്ലേല് ബ്ലോഗില്‍ ആള് വരില്ല
ReplyDeleteഭായ് കുഴപ്പമില്ലാതെ എഴുതിയിരിക്കുന്നു, നിരവധി ബ്ലൊഗുകൾ വായിക്കാൻ പെന്റിംഗിലുള്ളത് കൊണ്ട് വിശദമായ കമെന്റ് ഇടുന്നില്ല...വീണ്ടും കാണാം
ReplyDeleteനന്ദി , മോഹിദ്ദീന്‍ ..ഒന്നും പെന്റിംഗ് വക്കണ്ട ..എല്ലാം വായിക്കു..
ReplyDeleteഒടിയന് എന്നെ ചെറുപ്പത്തില്‍ വളരെയദികം ഭയപ്പെടുത്തിയിട്ടുള്ള ഒരു കഥാപാത്രമാണ്. എന്റെ വീട്ടില്‍ ഒറ്റപ്പാലം പനമന്നയിലുള്ള ഒരു സ്ത്രീ വീട്ടുജോലിക്ക് നിന്നിരുന്നു. അവരില്‍നിന്നാണ് എനിക്ക് ഒടിയനെ പറ്റി അറിയാന്‍ കഴിഞ്ഞത്.
ReplyDeleteഈ ഒടിയന് കഥ എന്റെ നാട്ടിലും ഈ പറഞ്ഞ രീതിയില്‍ പണ്ട് കേട്ടിട്ടുണ്ട്..
ReplyDeleteസ്കൂള്‍ അവധിക്കു ചുണ്ടംപറ്റ ബി വി യു പി സ്കൂള്‍ ഹെഡ് മിസ്ട്രെസ്സ് ആയ പെങ്ങളുടെ വീട്ടില്‍ എത്തുമ്പോള്‍ അവള് ഈ പുലാമന്തോള്‍ ഒടിയന് വിശേഷം പറഞ്ഞു എന്നെ പേടിപ്പിക്കാറുണ്ട്. അത് കൊണ്ട് അവിടെയെത്തിയാല്‍ ഞാന്‍ റൂമിന്റെ ജനലും വാതിലും കുറ്റിയിട്ടു കാറ്റ് പോലും കടക്കാത്ത വിധത്തില്‍ ആക്കിയാണ് ഉറങ്ങാറുള്ളത്. പ്രവീണിന്റെ ഈ ഒടിയന് വിശേഷം വായിച്ചപ്പോള്‍ ആ പഴയ നാളുകളിലേക്ക് തിരിച്ചു പോയി. ആശംസകള്‍
എന്റെ ഉപ്പാപ്പ ഒടിയനെ തളച്ചിരുന്നുവത്രേ.എന്റെ ഉമ്മ പറഞ്ഞു തന്നതാണ്.മുറ്റത്ത് ഒരു വൃത്തം വരച്ച് മന്ത്രം ചൊല്ലി അതിന്റെ ഒത്ത നടുക്ക് ഒരു കഠാര തറച്ചു വെക്കുമത്രേ നേരം പുലരുമ്പോള്‍ ആ വൃത്തത്തിനുള്ളില്‍ പിറന്നപടി ഒടിയന് ഉണ്ടാവും പോലും. ആ കഠാര എന്റെ ഉപ്പ മരിക്കുന്നത് വരെയും ഉപ്പാന്റെ അടുത്തും ഉണ്ടായിരുന്നു.ഇപ്പോ വീട്ടില്‍ ഉണ്ടോ എന്നറിയില്ല.ചിലപ്പോള്‍ ഉണ്ടാവും....ഒടിയന്മാര് ജാഗ്രതൈ..
ReplyDeleteഇങ്ങനെ ഒടിയന് കഥകള്‍ ഞാനും ചെറുപ്പത്തില്‍ ഒരു പാട് കേട്ടിരിക്കുന്നു. പക്ഷെ ഇങ്ങനെ മലയാള ഭാഷയില്‍ ആ അനുഭവങ്ങള്‍ എഴുതി പിടിപ്പിക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. നല്ല എഴുത്ത്. അഭിനന്ദനങ്ങള്‍ !
ReplyDeleteഒടിയനും, മറുതയും, ഭൂതവും, യക്ഷിയുമൊക്കെ കേരള നാട്ടിന്‍പുറങ്ങളില്‍ വിരാജിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പ്രവീണ്‍ എഴുതിയ പോലെ ചെറിയ ചില അനുഭവങ്ങളും ഭയ സമ്മിശ്ര ഭാവനകളും ഒക്കെ ആയിരിക്കാം. എന്താണ് വാസ്തവം ?
ഇതിനെ പറ്റി ഇംഗ്ലീഷില്‍ ഞാനൊരു ബ്ലോഗ് എഴുതിയിരുന്നു. Are ghosts real ? എന്ന ടൈറ്റിലില്‍. സമയം കിട്ടിയാ വായിച്ചു നോക്കുക.
സസ്നേഹം.
നന്ദി രാജേട്ടാ..മനുഷ്യര്‍ ഉണ്ടെങ്കില്‍ പ്രേതങ്ങളും ഉണ്ടായിരിക്കും എന്നാണു എന്റെ പക്ഷം. അതെ കുറിച്ച് കൂടുതല്‍ വിശദമായി ഞാന്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നു..
Deleteആ ബ്ലോഗിന്റെ ലിങ്ക് ഒന്ന് അയച്ചു തരണം ട്ടോ.
This comment has been removed by the author.
ReplyDeletekollam......but vayikkan budhimuttund etta....orupadu thingikkudiya aksharangal...kurachude space vidane.....(adithi)
ReplyDeleteഇനി നാട്ടിലോടട്ട് വരുമ്പോള്‍ മുത്തശിയോടു ആ പഴയ കാര്യങ്ങളോകെ ചോതികൊണ്ടു..
ReplyDeleteകൊള്ളാം. പണ്ട് ഇത് പോലെ കുളമ്പ് മനുഷ്യരുടെയും കഥ കേട്ടിട്ടുണ്ട്!
ReplyDeleteകുളമ്പ് മനുഷ്യരോ ? അതെന്താണ് കഥ ..ഒന്ന് പറ...കേള്‍ക്കട്ടെ
Delete< ശ്വാസം മുട്ടിച്ചു കൊള്ളണം >
ReplyDeleteകൊല്ലണം ??
ഇല്ലങ്കില്‍ ഞാന്‍ കൊല്ലും.. എഴുതി ഒരു പത്തു വട്ടം വായിച്ചിട്ട് പോസ്റ്റ് ചെയ്തില്ലെങ്കില്‍ ഞാന്‍ കൊല്ലും.. പിന്നെ ഒടിയനെ വിളിച്ചിട്ട് കാര്യം ഉണ്ടാവില്ല.. പറഞ്ഞേക്കാം..
ഇത് പണ്ടത്തെ പോസ്റ്റ് ആണ് സംഗീ .. ഹു ഹൂ .. അതാ ഇങ്ങനെ .. എന്തായാലും തിരുത്തുന്നുണ്ട് ഇപ്പൊ..
Deletepraveen, ithu sathyanu tto ,njan kanditunde angane odi marinjirunna oru ammumaye ,avar pandu odi maranjirunu..avare kandal thanne pedi aavum...kannokke thurichu..ooh oru pyshachika chelanu...avarku undavunna kuttikal okke prasavathil thanne marichitu ,paanakkatte shihab thangalde uppa ke sathyam cheythu koduthu nne ,ini odimariyoola nnu...
ReplyDeleteavar eppo veettil vannalum ariyo allenkil paisa yo kodukkum ,oru pedi kondu thanne...
ellam verym thonnal
Deleteമനുഷ്യനെ പേടിപ്പിക്കാന്‍ ഓരോന്നെഴുതി വെച്ചോളും.ഇത്രയും നാളും പ്രേതങ്ങളെ മാത്രം പേടിച്ചാല്‍ മതിയായിരുന്നു,ഇപ്പോ ദേ മൃഗങ്ങളേം പേടിക്കണം...:P
ReplyDeleteഹ ഹാ ..മനുഷ്യനെ മാത്രം പേടിച്ചാൽ മതി ..
Delete<<....ഇതൊക്കെ പറഞ്ഞു നിർത്തി കൊണ്ട് പന്തല്‍ പനിയുടെ തിരക്കിലേക്ക് അയാൾ മടങ്ങി പോയി. ...>> അതെന്തര് പനിയാ? എലിപ്പനി, പന്നിപ്പനി അത് പോലെ വല്ലതും ..സംഗീത് കാണണ്ട...ഒടിയന് ഒന്ന് കൂടി വായിച്ചു..ഇന്ന്..
ReplyDeleteവീണ്ടാമതും വായിച്ചതിനു വീണ്ടാമതും നന്ദി ട്ടോ .. പണ്ടത്തെ പോസ്റ്റ് ഒക്കെ വേഗം വേഗം എഴുതിയതായത് കാരണം അക്ഷരപ്പിശാചുകൾ കണ്ടമാനം ഉണ്ടാകും ..സദയം ക്ഷമിക്കുമല്ലോ ...
DeleteNice aane.. randamathe thonnalukal add cheythathu ishttam aayi..😍😘
ReplyDeleteThank you ...ആദ്യത്തേത് കുറെയൊക്കെ കേട്ടറിവുകളും അനുഭവങ്ങളുമൊക്കെയാണ് ...പിന്നെ തോന്നലുകളും
DeleteNjan kurach scribble cheyyana koottathila.. njan follow cheyyanathu ee style aanu..😀
Deleteഹ ഹ ..ഫിക്ഷൻ ഇഷ്ടമാണ് ല്ലേ
DeleteAtrem vayikkana koottathil allenkilum interesting aanel kuthi irunnu vaayikkum.. fiction nice alle..
Deleteഫിക്ഷൻ എനിക്കും ഇഷ്ടമാണ് ..പക്ഷെ വായന കുറവാണ് ..
DeleteHaha..bhaki postukal payye vaayikkam..
ReplyDeletegithu04.blogspot.com
Njanum oru blog okke undakiyittund..neram pokka..kore postukal eniyum idaan und..
അറിഞ്ഞില്ല....അന്ന് അറിയാൻ പറ്റിയില്ല...കുതിപോക്കേണ്ടി വന്നു ഒന്നറിയാൻ
ReplyDeleteInteresting
ReplyDelete