Thursday, March 22, 2012

വിമര്‍ശകന്‍

  
കേള്‍ക്കുന്ന കാര്യങ്ങളെ എല്ലാം വിമര്‍ശിച്ചു ,
   കാണുന്ന കാര്യങ്ങളെ എല്ലാം വിമര്‍ശിച്ചു ,
  അനുഭവിച്ചതിനെയെല്ലാം വിമര്‍ശിച്ചു ,
   ബന്ധങ്ങളെയും വിമര്‍ശിച്ചു.
  പക്ഷെ ആരും അറിഞ്ഞില്ല 
  ഞാന്‍ എന്നിലെ എന്നെ തന്നെയാണ് വിമര്‍ശിക്കുന്നതെന്ന് . 
  ഒടുക്കം അവരെന്നെയും വിമര്‍ശിച്ചു.
     എന്റെ വിമര്‍ശനങ്ങള്‍ക്ക് സത്യത്തിന്റെ ചുവ ഉണ്ടായിരുന്നു.
     എന്റെ ഹൃദയത്തിന്റെ സ്നേഹത്തിന്റെ ഭാഷയായിരുന്നു വിമര്‍ശനങ്ങള്‍ .
      അതറിയാത്തവര്‍ എന്നെ ഭാഷ പഠിപ്പിക്കാന്‍ വന്നാല്‍ ഞാന്‍ എന്ത് ചെയ്യും ?
      വിമര്‍ശിക്കും അത്ര തന്നെ.
ഞാന്‍ വിമര്‍ശിക്കാന്‍ ഇഷ്ടമല്ലാത്ത ഒന്നേ ഈ ഭൂമിയിലുള്ളൂ
മരണം എന്ന വലിയ സത്യത്തെ .
മരിക്കാതെ പല കുറി ഞാന്‍ മരിച്ചപ്പോളും
ഒരിക്കലെങ്കിലും ഞാന്‍ വിമര്‍ശിച്ചില്ല മരണത്തെ.

-pravin- 

10 comments:

  1. ഏത് കൊലക്കൊമ്പനും മുട്ടുമടക്കും .., തല കുനിക്കും മരണത്തിന് മുമ്പില്‍..

    നന്നായി എഴുതി പ്രവീണ്‍ ഭായ്..

    ReplyDelete
  2. കൊള്ളാം നന്നായി എഴുതി പ്രവീണ്‍ ...!!


    ഇപ്പൊ ഞാനും പ്രവീണിനെ വിമര്‍ശിച്ചു ....:) (വെറുതെ)

    ReplyDelete
    Replies
    1. ഹ. ഹ..വിമര്‍ശിച്ചതിന് നന്ദി ണ്ട് ട്ടോ..

      Delete
  3. എല്ലാവരെയും വിമര്‍ശിക്കൂ വിമര്‍ശനം ഒരു കലയാണ്‌ ഹി ഹി ..
    കൊള്ളാം ഈ വിമര്‍ശന ചിന്തകള്‍ .ഭാര്യ യെ വിമര്ശിചിട്ടുണ്ടോ ..?:)

    ReplyDelete
  4. മരണം കൂസലില്ലാത്ത യാഥാര്‍ത്ഥ്യമാണ്. ആര് വിമര്‍ശിച്ചാലും ഇല്ലെങ്കിലും.

    ReplyDelete
  5. സമാന ഹൃദയാ നിനക്കായ്‌ പാടുന്നേന്‍
    ഈ തണുത്ത നെഞ്ചകം തുടിച്ച് തീരും വരെ...


    നല്ല വാക്കുകള്‍ സഖാവേ...അഭിനന്ദനങ്ങള്‍

    ReplyDelete
  6. പണ്ഡിതന്‍ ആണെന്ന് തോന്നുന്നു,,,,

    ReplyDelete
  7. ഞാന്‍ വിമര്‍ശിക്കാന്‍ ഇഷ്ടമല്ലാത്ത ഒന്നേ ഈ ഭൂമിയിലുള്ളൂ
    മരണം എന്ന വലിയ സത്യത്തെ .
    മരിക്കാതെ പല കുറി ഞാന്‍ മരിച്ചപ്പോളും
    ഒരിക്കലെങ്കിലും ഞാന്‍ വിമര്‍ശിച്ചില്ല മരണത്തെ.അഭിനന്ദനങ്ങള്‍

    ReplyDelete
  8. മരണത്തെയും വിമര്‍ശനത്തില്‍ നിന്നും ഒഴിവാക്കാത്ത കാലം :)

    ReplyDelete