Saturday, March 24, 2012

വഴിയോരം



മുഷിഞ്ഞ വസ്ത്രത്തോടെ ഒരു വൃദ്ധന്‍ എന്നും ബസ്‌ സ്റ്റാന്‍ഡില്‍ ഒരു തിണ്ണയില്‍ ബീഡിയും പുകച്ചു ഇരിക്കുന്നത് എനിക്ക് ദിവസ കാഴ്ച ആയിരുന്നു. പിന്നെ പിന്നെ ബസ്‌ വരുന്ന വരെ എന്നും അയാളെ തന്നെ നോക്കിയിരിക്കല്‍ ഒരു പതിവായി. ചില ദിവസങ്ങളില്‍ ഒരു കാറില്‍ വന്നിറങ്ങുന്ന ഒരു ചെറുപ്പക്കാരന്‍ അയാള്‍ക്ക് പൈസ കൊടുത്തു പോകുന്നത് കാണാം. ചെറുപ്പക്കാരുടെ അഭിമാനം തന്നെ ഇവന്‍- , ഞാന്‍ കരുതി. പൈസ കൊടുത്തു പോകുന്ന അന്നെല്ലാം , ആ വൃദ്ധന്‍ ഇതെന്തിനാ ആ പയ്യനെ ഇങ്ങനെ ചീത്ത പറയുന്ന പോലെ ഓരോന്ന് മുരു മുറുക്കുന്നത്.?


ഒരു ദിവസം പയ്യന്‍ പതിവില്‍ കൂടുതല്‍ നേരം അയാളോട് സംസാരിക്കുകയും , കൂടുതല്‍ പണം കൊടുക്കുകയും ചെയ്തു. പിന്നെ കാറില്‍ കയറി സ്ഥലം വിട്ടു. പിന്നീടൊരിക്കലും ആ ചെറുപ്പക്കാരനെ ഞാന്‍ ആ വൃദ്ധന്റെ അടുത്ത് കണ്ടിട്ടില്ല.

അന്ന് ഒരു മിന്നല്‍ ബസ്‌ പണി മുടക്ക് വന്ന ദിവസം, എല്ലാവരും ജോലിക്ക് പോകാതെ വീട്ടിലേക്കു തന്നെ പോയ നേരം, ഞാന്‍ ആ വൃദ്ധന്‍ ഇരിക്കുന്ന  പതിവ് സ്ഥലത്തേക്ക് നടന്നടുത്തു . ബീഡി പുകയുടെ മറ പറ്റി അയാള്‍ അവിടെ ഇരിപ്പുണ്ട്. 

ഞാന്‍ ചോദിച്ചു "എന്നും ഇങ്ങനെ ബീഡി വലിക്കാന്‍ ഒരുപാട് പണം വേണ്ടേ?, ആ പയ്യന്‍ എന്നും പൈസ കൊണ്ട് തരുമ്പോള്‍ വെറുതെ ചീത്ത പറഞ്ഞത് കൊണ്ടല്ലേ ഇപ്പോള്‍ അയാള്‍ വരാത്തത് ?"


വൃദ്ധന്‍ എന്നെ പതിയെ നോക്കി , എന്നിട്ട് വരണ്ട ശബ്ദത്തില്‍ പറഞ്ഞു "അവന്‍ എന്റെ മകനാണ് , ഇപ്പോള്‍ വീടും പറമ്പും കൂടി വിറ്റ് പുതിയ ഫ്ലാറ്റിലേക്ക് മാറിയപ്പോള്‍ ഞാന്‍ അവന്റെ അച്ഛന്ല്ലാതെ ആകുമോ ? എത്ര കാലം വച്ചാ അവന്‍ എന്നെ ഇവിടെ ഈ ബസ്‌ സ്ടാണ്ടിനു പുറകിലെ വാടക വീട്ടില്‍ ഒറ്റക്കാക്കി പോകുക , അവന്‍റെ അമ്മ ഉറങ്ങുന്ന മണ്ണ് വിറ്റ് കിട്ടിയ പൈസയുടെ ഓഹരി തരാനാ അവന്‍ അവസാനം വന്നത്.." എനിക്കറിയാം അവന്‍ ഒരിക്കല്‍ എന്നെ വിളിക്കാന്‍ വരും , അവനേ, എന്‍റെ ഒറ്റ മകനാണ്.."

ഞാന്‍ എന്ത് പറയണം എന്നറിയാതെ കുറച്ചു നേരം അവിടെ നിന്നു . പിന്നെ ഞാനും നടന്നകന്നു അയാളുടെ ഒറ്റ മകനെ പോലെ...

ചെറുപ്പക്കാരുടെ അഭിമാനം തകരാന്‍ ഇത് പോരെ ?

-pravin- 

6 comments:

  1. ഫോണ്ട് വളരെ ചെറുതായി പോയി. അല്പം കൂടി വലുതാക്കി പോസ്റ്റൂ.
    പിന്നെ കമന്റ് ബോക്സ് സെറ്റിങ്ങ്സില്‍ 'embedded below post' എന്നാക്കിയാല്‍ നന്നായിരുന്നു.

    ReplyDelete
  2. ചെറുപ്പക്കാരുടെ മാത്രമല്ല എല്ലാരുടെയും ..........

    ReplyDelete
  3. അനിയാ... ഇതു ഒരു തോന്നല്‍ അല്ല സത്യം തന്നെ !! മാറുന്ന ലോകത്തിന്റെ മുഖം നന്നായി തന്നെ വരച്ചു കാട്ടി.... ആശംസകള്‍!!! ... സന്ദര്‍ഭ സമാനമായൊരു കൊച്ചു കവിതയുടെ ലിങ്ക് ചുവടെ ചേര്‍ക്കുന്നു ....
    http://echirikavitakal.blogspot.com/2012/02/blog-post_06.html

    ReplyDelete
  4. Chilappol chila jeevithangal engineyokke aanu! . Chilappol nammanokki chirikkum, chilappol karayum... pinne chilappol mukhathekku kaarkkichu thuppun...!!
    Aashamsakal
    Asrus

    ReplyDelete
  5. അന്തസ്സിന് ചേരാതെവന്നാല്‍.....??
    പിന്നെ പുറംതള്ളല്‍ തന്നെ മാര്‍ഗമെന്ന് ഉറയ്ക്കുന്നു ചിലര്‍

    ReplyDelete
  6. ഹൃദയത്തില്‍ തൊടുന്ന ചിന്തകള്‍ ..

    ReplyDelete