Thursday, March 22, 2012

എന്‍റെ സ്വപ്‌നങ്ങള്‍


എന്‍റെ സ്വപ്നങ്ങള്‍ എനിക്ക് എന്തോ  നേടാനുള്ള  ആഗ്രഹങ്ങള്‍ അല്ല. മറ്റെന്തോ നഷ്ടപ്പെടാനുള്ള സൂചനകള്‍ മാത്രം.
  
ഇന്നലെയും കുറെ സ്വപ്നങ്ങള്‍ എന്നോട് പോലും ചോദിക്കാതെ എന്‍റെ നിദ്രക്കിടയില്‍ കടന്നു വന്നു. 

അവരെ ഞാന്‍ ആട്ടി അകറ്റിയില്ല, പകരം അവര്‍ക്ക് പറയാനുള്ളത് കണ്ണുകള്‍ അടച്ചു കൊണ്ട് ഞാന്‍ കേട്ടു.  

ഞാന്‍ ഞെട്ടി എണീറ്റതും, അവരെന്‍റെ  എവിടെയോ കുത്തി മുറിവേല്‍പ്പിച്ചിരുന്നു. 

ചോര കിനിയുന്നില്ലെവിടെയും, പക്ഷെ എനിക്ക് വേദനിക്കുന്നു. 

ആരെയും ഉറക്കത്തില്‍ നിന്നു വിളിക്കാതെ നിശബ്ദനായി വേദന കടിച്ചു പിടിച്ചു ഞാന്‍ കിടന്നു. നേരം അന്നെന്തോ പുലരാന്‍ തീരുമാനിച്ചിട്ടിലെന്ന മട്ടില്‍ അങ്ങനെ നീണ്ടു നീണ്ടു പോകുന്നു. 

എന്‍റെ സ്വപ്നങ്ങൾ  എന്‍റെ ശത്രുക്കളോ അതോ മിത്രങ്ങളോ ?
 എനിക്കറിയില്ല.   

 പക്ഷെ ഒന്നുറപ്പ്. 
എവിടെയോ ഒരു വലിയ തകര്‍ച്ച എന്നെ കാത്തിരിക്കുന്നു. 
പക്ഷെ എവിടെ ? 
എനിക്കറിയില്ല . 
നേരം പുലര്‍ന്നിരിക്കുന്നു. 
ഞാന്‍ മറ്റേതോ പകല്‍ കിനാവിന്‍റെ   ചുഴിയിലും പെട്ടിരിക്കുന്നു.

-pravin-

3 comments:

  1. എല്ലാം വെറും സ്വപനങ്ങള്‍

    ReplyDelete
  2. ഇവിടെയാണോ തോന്നലുകളുടെ തുടക്കം...?

    ReplyDelete
  3. സ്വപ്‌നങ്ങള്‍ ...സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളല്ലോ..
    നിങ്ങളീ ഭൂമിയില്‍ ഇല്ലാതിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ലോകം

    ReplyDelete