പ്രവാസിയായ ശേഷമാണ് അദ്ദേഹത്തിന്‍റെ അഹിംസാ ആദര്‍ശം മാറി തുടങ്ങിയത് എന്നാണു പരക്കെയുള്ള പറച്ചില്‍ . ആളുകളുടെ സ്വഭാവവും ആദര്‍ശവുമെല്ലാം ദേശങ്ങള്‍ മാറുന്നതിനനുസരിച്ച് മാറി കൊണ്ടിരിക്കുമോ ? എന്തോ അബ്ദുവിനൊന്നും അറിയില്ലായിരുന്നു അതെ കുറിച്ച് . അബ്ദു ഈ മരുഭൂമി-പ്രവാസം തുടങ്ങിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ.
അബ്ദുവിന് ഗോപാലേട്ടന്‍ ഒരു ഗുരുവിന്റെ സ്ഥാനത്താണ്. നാട്ടിലായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ അഹിംസാ പ്രസംഗങ്ങള്‍ എത്ര കേട്ടിരിക്കുന്നു. അഹിംസാ വാദം ജീവിതത്തില്‍ അതെ പടി പകര്‍ത്തിയ ഇത് പോലോരാളെ വേറെ കണ്ടിട്ട് പോലുമില്ല. ഒരു പക്ഷെ ഗാന്ധിജി പോലും അഹിംസാവാദം കൊണ്ട് ഇത്രയ്ക്കു പ്രതീക്ഷിച്ചു കാണില്ല. ആ ഗോപാലേട്ടന് ഇപ്പോള്‍ എന്ത് സംഭവിച്ചു ? എന്തൊക്കെയായാലും ഗോപാലേട്ടന്‍ കാരണമാണ് ഇപ്പോള്‍ അറബി നാട്ടില്‍ ഒരു ജോലി തരമായത് എന്ന് മറക്കാനാകില്ല.
ഇന്നലെ ഉറക്കത്തില്‍ നിന്ന് അദ്ദേഹം ഞെട്ടി എഴുന്നേറ്റു കൊണ്ട് പിച്ചു പേയും പറയുന്നത് അബ്ദു കേട്ടിരുന്നു. അതിനു ശേഷം അബ്ദു രാവിലെ ചോദിക്കുകയുണ്ടായി.
" ന്താ ങ്ങള് ഇന്നലെ രാത്രീല് ആരെയോ കൊല്ലുംന്നൊക്കെ പറഞ്ഞിരുന്നത് ? ന്താ പ്രശ്നം ? കൊല്ല്വന്നൊക്കെ പറഞ്ഞാല്‍ ..അത് ശരിയാണോ ഗോപാലേട്ടാ ? "
" അബ്ദ്വോ .. നീ വന്നിട്ടല്ലേ ഉള്ളൂ. അവര് നിന്നെ തേടിയും വരും. നിന്നേം ഉപദ്രവിക്കും. അവരെ കൊല്ലുന്നതിന്റെ രസം താമസിയാതെ നീയും അറിയും. ആ നേരത്ത് ഞാന്‍ ഇതിനുള്ള ഉത്തരം പറയാം. " ഗോപാല മേനോന്‍ അദ്ദേഹത്തിന്‍റെ നീണ്ട താടി ഉഴിഞ്ഞു കൊണ്ട് നിഗൂഡമായി പറഞ്ഞു. അബ്ദുവിനാകട്ടെ ഒന്നും മനസ്സിലായതുമില്ല. അദ്ദേഹത്തിന്‍റെ ഇത്തരം ചില സംഭാഷണങ്ങള്‍ കേട്ടാല്‍ പണ്ടും തനിക്കൊന്നും മനസ്സിലാകാറില്ല ല്ലോ ! അബ്ദു സ്വയം ആശ്വസിച്ചു.
ജോലി കഴിഞ്ഞു എല്ലാവരും റൂമില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആകെയൊരു ബഹളമയമാണ്. ഭക്ഷണം പാകം ചെയ്യാനും മുറി വൃത്തിയാക്കാനും, പാത്രം കഴുകാനുമെല്ലാം ഓരോ ദിവസവും ഓരോരുത്തര്‍ക്കാണ് ചുമതല .
അന്ന് അബ്ദു ഗള്‍ഫിലെത്തിയിട്ടു നാലാം ദിവസം പിന്നിടുകയാണ്. രാത്രി പാത്രമെല്ലാം കഴുകി വൃത്തിയാക്കിയ ശേഷം റൂമില്‍ എത്തിയപ്പോഴേക്കും ഗോപാലേട്ടന്‍ കൂര്‍ക്കം വലിച്ചു ഉറക്കം തുടങ്ങിയിരുന്നു. കട്ടിലില്‍ കയറി കിടന്നെങ്കിലും അബ്ദുവിന് ഉറക്കം വന്നില്ല. അവന്‍ എന്തൊക്കെയോ ആലോച്ചു കൊണ്ടേയിരുന്നു . നാട് വിട്ടു പ്രവാസത്തെ മനസ്സിലേക്ക് ആവാഹിക്കേണ്ടി വരുന്ന ഏതൊരുവനും ആദ്യ നാളുകളില്‍ ആലോചിക്കുന്ന അതെ കാര്യങ്ങള്‍ തന്നെയാണ് അബ്ദുവിനും ആലോചിക്കാന്‍ ഉണ്ടായിരുന്നത്.
നാല് ചുമരുകള്‍ക്കിടയിലെ ഇടുങ്ങിയ സ്ഥലം. അതില്‍ രണ്ടു കട്ടിലുകള്‍ . ഒരു ചെറിയ അലമാര. രണ്ടു കസേരകള്‍ . പിന്നെ തുണിയും മറ്റും തൂക്കാനായി ചുമരുകളില്‍ പണ്ടാരോക്കെയോ തറച്ചു വച്ച പഴകിയ ഹാങ്ങരുകള്‍ . അതിനേക്കാള്‍ കൂടുതല്‍ വരും റൂമിലുള്ള രണ്ടു പേരുടെയും സാധന സാമഗ്രികള്‍ . ഇതിനിടയിലെവിടെയോ ആണ് അബ്ദുവിനെയും ഗോപാലെട്ടനെയും പോലുള്ളവരുടെ ആയുസ്സിന്റെ ഒരു വലിയ ഭാഗം വീതിക്കപ്പെടുന്നത് എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും തന്നെ അതിശയോക്തി പ്രകടിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല.
രാത്രി ഏറെയായിട്ടും അബ്ദു ഉറങ്ങിയില്ല. തിരിഞ്ഞും മറഞ്ഞും കിടന്നു. ഇടയ്ക്കിടെ കട്ടിലില്‍ എഴുന്നേറ്റിരുന്നു എന്തൊക്കെയോ തപ്പി തിരഞ്ഞു നോക്കി. പിച്ചും പേയും പറഞ്ഞു . ആ ഉറക്കമില്ലായ്മ അവനെ ഒരു തരം മാനസിക വിഭ്രാന്തിയിലേക്ക് നയിക്കാന്‍ ശേഷിയുള്ളതായിരുന്നു. പക്ഷെ പിന്നെപ്പോഴോ അവന്‍ ഉറങ്ങി പോയി .
" ഡാ അബ്ദ്വോ .. എണീക്ക്. മണി എട്ടായി. ഡാ ...ഡാ...എണീക്ക് " ഗോപാലേട്ടന്‍ തന്റെ ഇടിമുഴക്കമുള്ള ശബ്ദത്തോടെ അവനെ വിളിച്ചു. അവന്‍ ഞെട്ടി എഴുന്നേറ്റു. അവന്റെ ദേഹമാകെ തടിച്ചു വീര്‍ത്തിരുന്നു. ദേഹത്തെല്ലാം ആരൊക്കെയോ മാന്തിയ പോലെയുള്ള പാടുകള്‍ വേറെയും . അവന്‍ ആകെ അന്താളിച്ചു കൊണ്ട് ഗോപാലേട്ടന്റെ മുഖത്തേക്ക് നോക്കി കൊണ്ട് കരഞ്ഞു.
" ഇതവരാണ്. ഞാന്‍ അന്ന് പറഞ്ഞില്ലേ .. അവര്‍ക്ക് നിന്റെ ചോരയുടെയും രുചി കിട്ടി കഴിഞ്ഞു . ഇനി അവര്‍ നിന്നെ വിടില്ല. നമ്മളെ സംബന്ധിച്ച്, അവരോടു പൊരുതി ജയിക്കുക അത്ര എളുപ്പമല്ല . പക്ഷെ നമുക്ക് പൊരുതിയെ മതിയാവൂ താനും " ഗോപാലേട്ടന്‍ അവന്റെ കണ്ണുകളിലേക്കു തീക്ഷ്ണതയോടെ നോക്കി കൊണ്ട് പറഞ്ഞു. അബ്ദുവിന് പക്ഷെ ആ ഒരു വിശദീകരണം കൊണ്ട് മാത്രം ഒന്നും മനസിലാക്കിയെടുക്കാന്‍ സാധിച്ചില്ല.
" ഇന്നെന്തായാലും നീ ജോലിക്ക് വരണ്ട. അറബാബിനോട് ഞാന്‍ പറഞ്ഞോളാം . തല്‍ക്കാലം ദേഹത്ത് പുരട്ടാന്‍ ഈ മരുന്ന് മതി. വൈകീട്ടാകുമ്പൊഴെക്കും ദേഹത്തെ ഈ തടിപ്പെല്ലാം പോകും ട്ടോ. പേടിക്കാനൊന്നുമില്ല " ഗോപാലേട്ടന്‍ അവനെ ആശ്വസിപ്പിച്ചു നിര്‍ത്തി.
ഗോപാലേട്ടന്‍ ജോലിക്ക് പോയ ശേഷവും അബ്ദു ആ ഇരിപ്പ് തുടര്‍ന്നു . അപ്പോഴാണ് തന്‍റെ കിടക്ക വിരിയിലെ രക്തക്കറ അബ്ദു ശ്രദ്ധിച്ചത്. ഇതാരുടെ ചോരയാണ് ? അബ്ദു ചോരപ്പാടുകളെ പിന്തുടര്‍ന്നു. വിരിപ്പ് വലിച്ചെറിഞ്ഞു നോക്കി. കിടക്ക കമിഴ്ത്തി മറിച്ച് നോക്കി . പക്ഷെ ആരെയും കണ്ടില്ല.
വൈകുന്നേരം ജോലി കഴിഞ്ഞു റൂമിലെത്തിയ ഗോപാലേട്ടന്‍ കണ്ട കാഴ്ച മറ്റൊന്നായിരുന്നു. ചോരയില്‍ കുളിച്ചു നില്‍ക്കുന്ന അബ്ദു. ചുമരുകളില്‍ പുതിയ ചോര കറകള്‍ പുരണ്ടിരിക്കുന്നത് ഗോപാലേട്ടന്‍ ശ്രദ്ധിച്ചു. അദ്ദേഹം അവനെ നോക്കി പൊട്ടിച്ചിരിച്ചു. അവന്‍ അയാളെയും.
" ഞാന്‍ അന്നേ പറഞ്ഞില്ലേ അബ്ദ്വാ..നീയും അവരെ കൊല്ലുന്നതിന്റെ രസം അറിയും ന്ന് ..ഹ ഹ്ഹ ഹ ഹ്ഹഹ് ഹാ ..അവര്‍ ഒന്നിന് പുറകെ ഒന്നൊന്നായി ഇനിയും വരും . ഒടുങ്ങാത്ത അംഗ ബലമുണ്ട് അവര്‍ക്ക് . രാത്രിയുടെ മറവിലാണ് അവര്‍ കൂടുതല്‍ ശക്തരാകുക. നമ്മളറിയാതെ അവര്‍ നമ്മുടെ ചോര കുടിച്ചു കൊണ്ടേയിരിക്കും. പ്രവാസിയുടെ ചോരക്കു ഇത് പോലെ എല്ലായിടത്തും ആവശ്യക്കാരുണ്ടാകും . അവന്‍റെ ചോര വറ്റുവോളം . " പൊട്ടിച്ചിരിയുടെ ഇടയിലും ഗോപാലേട്ടന്‍ അവനോടു പിച്ചും പേയും പറഞ്ഞു കൊണ്ടേയിരുന്നു.
പക്ഷെ അവന്‍ അതൊന്നും ശ്രദ്ധിക്കാന്‍ നില്‍ക്കാതെ മുറിയില്‍ വീണ്ടും ഓടി നടക്കാന്‍ തുടങ്ങിയിരുന്നു. അവന് അവരെ കൊന്നിട്ടും കൊന്നിട്ടും മതി വന്നിട്ടില്ലായിരുന്നു.
-pravin-
ഹ ഹ ഹ...
ReplyDeleteഇപ്പോള്‍ അവര്‍ക്കായി സ്പെഷ്യല്‍ ബോംബും ഉണ്ട്..
ഹ ഹ... സംഭവം ശരിയാണ് . പക്ഷെ ഈ ബോംബ് പ്രയോഗം പലപ്പോഴും പാളിപ്പോയിട്ടു പലരും അവരോടൊപ്പം മരിച്ചിട്ടുണ്ട് എന്ന് മാത്രം .. risk ആണ് ആ പ്രയോഗം .
Delete:) Kollaam(കൊള്ളാം) Praveen...
ReplyDelete:) ഹി ഹി .. ഇതെന്താ കൊള്ളാം എന്ന് രണ്ടു വേര്‍ഷനില്‍ എഴുതിയതാണോ ? നന്ദി കണ്ണന്‍ നായര്‍ ..
Deletepraveeeeeeeeee.......... :P
ReplyDeleteഅസ് ലൂ ,,,, ഹി ഹി .... നന്ദി
DeleteWWW.BUGBUSTERS.COM
ReplyDeleteഹ ഹ... അജിത്തെട്ടനു സ്വന്തമായി ഇങ്ങിനൊരു കമ്പനീം ഉണ്ടോ ... അപ്പൊ വെറും കപ്പല് മുതലാളി അല്ല ല്ലെ...
Deleteഹഹ.. തലക്കെട്ട് കണ്ടപ്പോള്‍ കൂലങ്കഷമായ ലേഖനം ആണ് എന്നാണു കരുതിയത്.. ഇത് കലക്കി
ReplyDeleteനന്ദി ഡോക്ടര്‍ .. ങ്ങള് നാട്ടിലായത് കൊണ്ടാണ് .. പ്രവാസികളെ സംബന്ധിച്ച് ഇത് ഒരു കൂലങ്കഷമായ ലേഖനം ആണ് . ഹി ഹി..
Deleteഹ... ഹ... ഞാന്‍ വലിയ ലേഖനം പ്രതീക്ഷിച്ചു വന്നതാണ്... കൊള്ളാം.. ആശംസകള്‍
ReplyDeleteശ്ശെടാ .. പിള്ളേരല്ലേ ആദ്യമൊക്കെ ചെറിയ വല്ല ലേഖനമൊക്കെ വായിച്ചു വളര്‍ന്നോട്ടെ എന്ന് കരുതി എഴുതിയതാ .. അതിപ്പോ ഒരു തെറ്റായോടാ റോബിയെ .... ഹി ഹി
Deleteഅനുഭവമുള്ളതു കൊണ്ട് ആദ്യം തന്നെ കാര്യം മനസ്സിലായി. പ്രവാസിയുടെ ചോരക്കു ഇത് പോലെ എല്ലായിടത്തും ആവശ്യക്കാരുണ്ടാകും . അവന്‍റെ ചോര വറ്റുവോളം. ഇഷ്ടമായീട്ടോ
ReplyDeleteഹ ഹ .. പ്രവാസിയായ ശേഷം ഈ അനുഭവം ഒരിക്കലെങ്കിലും ഉണ്ടായിട്ടില്ലാത്തവര്‍ ചുരുക്കമാണ് . നന്ദി അന്‍വര്‍
Delete“പ്രവാസിയുടെ ചോരക്കു ഇത് പോലെ എല്ലായിടത്തും ആവശ്യക്കാരുണ്ടാകും“ പറയാതെ പറഞ്ഞത്.. :)
ReplyDeleteആശംസകള്
ഹി ഹി ... രൈനിക്കു എന്താ ആകെ ഒരു മൂഡ് ഔട്ട് ? സാരല്യ ഒക്കെ ശരിയാകും ട്ടോ ...
Deleteഏതൊരു അഹിംസാ വാതിയുടെയും കണ്ട്രോള്‍ പോയില്ലെങ്കിലെ അതിശയമുള്ളൂ..
ReplyDeleteഅത് അത്രേ ഉള്ളൂ ഷാഹിദെ ! ഇവന്മാര് മറ്റുള്ളവരെ പൊലെയല്ല... വെരി danger ..
Deleteവായിച്ച് തുടങ്ങിയപൊഴേ " ഡൗട്ട് " അടിച്ചു :)
ReplyDeleteപിന്നേ പിന്നേ സംഗതി ശരിയായ് ഭവിച്ച് ..
ഒരിക്കല്‍ പൊലും ഈ അക്രമണത്തില്‍ നിന്നും
ഒരു പ്രവാസി പൊലും രക്ഷപെട്ടിരിക്കാന്‍ വഴിയില്ലാല്ലൊ ..!
ചില രാത്രികളില്‍ , ഇവരുടെ ബാലജനസംഖ്യവും സമ്മേളനം നടത്തും ..
പല പ്രാകൃത രീതികളിലൂടെയും ഇവയേ അക്രമിക്കുന്ന കാണുമ്പൊള്‍
അതിനോടുള്ള വെറുപ്പും വിദ്വേഷവും നമ്മുക്ക് പ്രകടമാകും
കഴിഞ്ഞ ആഴ്ച ഒരു നല്ലൊരു കാഴ്ച കണ്ടു ഞാന്‍ പ്രവീ ..
ഒരു സുഹൃത്തിന്റെ റൂമില്‍ പൊയപ്പൊള്‍ മുകളില്‍ ഈ പറഞ്ഞ
ഒരു പൊരാളി ഇരിക്കുന്നു , സാമാന്യം വലുപ്പമുള്ളത് ..
എന്റെ സുഹൃത്തിന്റെ സുഹൃത്ത് , കുറെ നേരമായീ മുകളിലേക്ക്
തല ചെരിച്ച് നോക്കുന്നുണ്ട് ഇതിനേ , അവസ്സാനം അവിടെയിരുന്ന
മുസ്സമ്പി എടുത്ത് അയാള്‍ മുകളിലേക്ക് എറിയാന്‍ തുടങ്ങീ
അനവധി ശ്രമങ്ങള്‍ക്ക് ശേഷം മുകളില്‍ ചോരക്കളം തീര്‍ത്ത്
ആ മുസ്സമ്പി മിസ്സൈല്‍ താഴേക്ക് വന്നു , എല്ലാവരും ചിരിച്ചേട്ടൊ ..
ആ എറിയുമ്പൊള്‍ അദ്ധേഹത്തിന്റെ മുഖത്തിലേ ദേഷ്യം കാണേണ്ടതായിരുന്നു ..
കൊള്ളാം കേട്ടൊ പ്രവീ .........
ഹ ഹ .. റിനീ .. സത്യം . ചില ആളുകളുടെ മുഖഭാവം അന്നേരം കാണണം .. സത്യം പറഞ്ഞാല്‍ ഈ സാധനത്തെ ഗള്‍ഫില്‍ വന്ന ശേഷമാണ് ഞാന്‍ ആദ്യമായി കാണുന്നത്. അത് വരെ ഇവനെ കുറിച്ച് എനിക്കൊരു പിടീം ഉണ്ടായിരുന്നില്ല . പക്ഷെ പരിചയപ്പെട്ടപ്പോള്‍ ... ഹൗ .. വേണ്ടിയിരുന്നില്ല എന്നായി ഞാന്‍ .
Deleteപാവം പ്രവാസി, എന്നാലും തോൽക്കില്ല മക്കളേ
ReplyDeleteഅതെ ... ചന്തുവിനെ തോല്‍പ്പിക്കാനാകില്ല മക്കളെ . !
Deleteപ്രവാസി ഒരു കൊലയാളി :) ഒത്തിരി ആശംസയോടെ ഒരു കുഞ്ഞുമയില്‍പീലി
ReplyDeleteഹ ഹാ ഹാഹ് .. ഷാജ്യെ ... അപ്പൊ പ്രവാസിയെ പിടിച്ചു കൊലയാളിയാക്കി ല്ലേ... പ്യാവം ണ്ട് ട്ടാ .
Deleteഎന്റെ ഒരു കട്ടില്‍, ബെഡ്, ബാഗ് എല്ലാം ഞാന്‍ കത്തിച്ചു കളഞ്ഞു.. അതും വില്ലയ്ക്കു പുറത്തിട്ടു ഷാര്‍ജയില്‍, പിന്നെ ഫയര്‍ എങ്ങിനെ ഒക്കെ വന്നു അങ്ങിനെ അത് വലിയ പുലിവാല്‍ ആയി.. നീ കത്തിച്ചാല്‍ ഞങ്ങള്‍ക്ക് പുല്ലാണ് എന്ന് പറഞ്ഞു പിന്നെയും വന്നുകൊണ്ടിരുന്നു... അവസാനം ഞാന്‍ വില്ലയില്‍ നിന്നും ഫ്ലാറ്റിലേക്ക് മാറി.
ReplyDeleteഹ ഹ... അതാണിവന്‍മാരുടെ ശക്തി . കൊന്നാലും കൊന്നാലും പിന്നേം ഉണ്ടായിക്കോണ്ടേ ഇരിക്കും. ഒരു വില്ല തന്നെ കത്തിച്ചു കളഞ്ഞാലും പിന്നീം ദിവന്മാര്‍ വരും. അതിലും നല്ലത് നമ്മള്‍ ഫ്ലാറ്റിലേക്ക് മാറുന്നതാണ്. എന്നിട്ട് ഒന്നില്‍ നിന്ന് ആദ്യമേ തുടങ്ങുക. അല്ലാതെ വേറെ വഴിയില്ല.
Deleteഏത് അഹിംസാ വാദിക്കും അനുവതനീയമായ കൊല, അല്ലങ്കിൽ ഏത് അഹിംസാ വാദിയേയും ഹിംസാവാദിയാക്കുന്ന കൊല.
ReplyDeleteനന്നായി good
ആരെയും ഭാവ ഗായകനാക്കും എന്നൊക്കെ പറയുന്ന പോലെയാണ് ദിവന്‍റെ കാര്യം. ആരെയും ഹിംസാ വാടിയാക്കി മാറ്റി കളയും .
Delete''പ്രവാസിയുടെ ചോരക്കു ഇത് പോലെ എല്ലായിടത്തും ആവശ്യക്കാരുണ്ടാകും . അവന്‍റെ ചോര വറ്റുവോളം''
ReplyDeleteഇതൊരു മഹദ്‌വചനമാക്കി ചില്ലിട്ടു വെയ്ക്കണോ പ്രവീണേ ?
സംഭവം കലക്കി .. ആശംസകള്‍....
ഹ ഹ...അതൊരു മഹത് വചനം അല്ല.. ഒരു തോന്നല്‍ ആണ്. ചിലരുടെ തിരിച്ചറിയലുകളും .. നന്ദി ഫയസ് ഭായ്
Deleteപ്രവാസ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒരു ജീവി !
ReplyDeleteHa ..Ha...exactly
Deleteകൊല ഒരു കലയാക്കിയല്ലോ ,കൊള്ളാം പ്രവീണ്‍ നന്നായിരിക്കുന്നു ആശംസകള്‍ !
ReplyDeleteഹി ഹി .. എല്ലാം ഒരു കലയല്ലേ ഈ കാലത്ത് .. നന്ദി മിനീ ..
Deleteകൊള്ളാം..പ്രവീണ്‍ ,..ഇത് അത്യുഗ്രന്‍..!!
ReplyDeleteഹൃദയം നിറഞ്ഞ നന്ദി രാജേഷ് ...
Deleteഅവര്‍ക്ക് നിന്റെ ചോരയുടെയും രുചി കിട്ടി കഴിഞ്ഞു . ഇനി അവര്‍ നിന്നെ വിടില്ല. നമ്മളെ സംബന്ധിച്ച്, അവരോടു പൊരുതി ജയിക്കുക അത്ര എളുപ്പമല്ല
ReplyDeleteഗള്‍ഫുകാര്‍ക്ക് മൂട്ടയോടു തോല്‍ക്കാതെ വേറെ വഴിയില്ല.
ഗള്‍ഫില്‍ കൊല നടത്തി എന്ന് വായിച്ചപ്പോഴേ സംഭവം കത്തിട്ടോ.
മൂട്ടയെ പൊട്ടിച്ചുകൊന്നാല്‍ അതിന്റെ ചോരയില്‍ നിന്നും വീണ്ടും പെരുകും എന്ന് ആരോ പറഞ്ഞത് വിശ്വസിക്കാനാണ് അവറ്റയുടെ പെരുകല്‍ കാണുമ്പോള്‍ തോന്നുന്നത്.
ഹ ഹ .. രാംജിയെട്ടാ .. തോല്‍ക്കാന്‍ നമുക്ക് മനസ്സില്ല ... ഇവട്ടങ്ങളുടെ ചോരയില്‍ നിന്ന് വേറെ ഉണ്ടാകും എന്ന് പറയുന്നത് ശരി തന്നെയാണോ ?
Deleteഞാന്‍ ആദ്യം പോയപ്പോള്‍ ഒറ്റക്കൊരു ഫ്ലാറ്റിലായിരുന്നു താമസം.. അന്നവിടെ മൂട്ട ഇല്ലായിരുന്നു. എല്ലാവരും മൂട്ടയെക്കുറിച്ച് പറഞ്ഞു പേടിപ്പിച്ചു എന്റെ റൂമില്‍ മൂട്ടയില്ലല്ലോ എന്ന് സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അവരുടെ മറുപടി 'മൂട്ടക്കുമില്ലേ ഒരു മനുഷ്യത്വം' ( എന്റെ തടി അന്ന് അത്ര ബെസ്റ്റ് ആയിരുന്നേ )
ReplyDeleteപക്ഷെ രണ്ടാമത്തെ എന്റെ പോക്കില്‍ ബാച്ച്ലര്‍ റൂമില്‍ താമസിച്ചപ്പോള്‍ ഞാന്‍ ശരിക്കും ഹിംസാ വാദിയായി.. ഹോ എന്തൊരു മൂട്ടകളായിരുന്നു
എന്തായാലും സംഗതി കലക്കി
എടാ ദുഷ്ടാ .. നീയും അവരെ കൊന്നു കൊല വിളിച്ചു അല്ലെ ? ഹ ഹ .. മൂട്ടക്കു മനുഷ്യ്വത്വമൊ ? ആ പറഞ്ഞ ആള്‍ ഇപ്പൊ എവിടെയുണ്ട് മച്ചാ ... ഹി ഹി
Deleteനന്ദി നിസാരാ ...
ഇത് കലക്കി പ്രവീണ്‍ ... ഞാന്‍ ഒരു ഭയങ്കര ലേഖനം പ്രതീക്ഷിച്ച് വന്നതായിരുന്നു . മോശയില്ല എന്നല്ല കലക്കി
ReplyDeleteനന്ദി .. വന്നതിനും കൊന്നു കൊല വിളിച്ചതിനും ... ഹി ഹി ..
Deleteസംഭവം ഉഷാറായി ... പ്രവാസിയുടെ നോസ്ട്ടാല്‍ജിയ
ReplyDeleteപലപ്പോഴും ഉറക്കില്‍ നിന്നും ഞെട്ടിഉണരരുന്നത്
ഇവറ്റകളുടെ സ്നേഹപ്രകടനത്തിലൂടെ ആയിരുന്നു,
എന്റെ സ്വന്തം ചോര അല്ലെ അവരുടെയും
സിരകളില്‍ എന്ന് കരുതി ഇന്ന് വരെ ഒരു മൂട്ടയെയും
വെറുതെ വിട്ടിട്ടില്ല ... എന്നിട്ടും അവ തഴച്ചു വളര്‍ന്നു ...!!
http://perincheeri.blogspot.com/2013/01/blog-post.html
ഹ ഹ.. ഒരേ ചോരയില്‍ ഉള്ളവരെ തന്നെ കൊല്ലേണ്ടി വരുന്ന പ്രവാസിയുടെ ഭീകരമായ അവസ്ഥ . കൊതുകിനെ മാത്രം അറിയാമായിരുന്നുള്ളൂ .. ഇവനെ പരിചയപ്പെട്ടപ്പോള്‍ അവനെ നമിക്കേണ്ടി വന്നു ..
DeleteThis comment has been removed by the author.
ReplyDeleteഅലി ഭായ് ... എനിക്ക് തോന്നുന്നു ഈ പോസ്റ്റ് അതിന്റെ ഏറ്റവും മികച്ച അര്‍ത്ഥ തലത്തില്‍ വായിച്ചത് താങ്കള്‍ മാത്രമാണ് എന്ന് . ഈ പോസ്റ്റിലൂടെ ഞാന്‍ സത്യത്തില്‍ ഒരു നര്‍മം അല്ല ഉദ്ദേശിച്ചിരുന്നത് എങ്കില്‍ കൂടി വായനക്കാരില്‍ ഭൂരി ഭാഗവും നര്‍മത്തോടെയാണ് അത് വായിച്ചത് . പ്രവാസിയെ ശല്യം ചെയ്യുന്ന മൂട്ട ശരിക്കും ആരാണ് എന്ന് ചിന്തിക്കാന്‍ ആരും തുനിഞ്ഞില്ല . വിഷയത്തിന്റെ ബാഹ്യ വര്‍ണനയില്‍ കൂടി മാത്രമാണ് എല്ലാവരും കഥ വായിച്ചത് എന്നുള്ളത് കൊണ്ട് ഞാന്‍ ആരോടും ഒന്നും പറയാനും പോയില്ല . എനിക്കതില്‍ വിഷമവുമില്ല കേട്ടോ .
Deleteകഥയായാലും കവിതയായാലും എഴുത്തുകാരന്‍ അത് എഴുതി തീരും വരെ മാത്രമേ അതെ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ . പിന്നീട് വായനക്കാരന് സ്വന്തമാണ് ആ സൃഷ്ടി . അതില്‍ എഴുത്തുകാരന് അഭിപ്രായം പറയേണ്ട കാര്യവും വരുന്നില്ല . ഇവിടെ അതാണ് സംഭവിച്ചത് .
അബ്ദുമാര്‍ ആത്മഹത്യ ചെയ്താലും അവര്‍ ഒരിക്കലും മരിക്കുന്നില്ല. പ്രവാസിയുടെ കുപ്പായം അണിഞ്ഞ ഒരാള്‍ക്ക് ഒരിക്കല്‍ മാത്രമായി ഒരു മരണമില്ല . അവന്‍ പല കുറി മരിക്കപ്പെടുന്നുണ്ട് എന്നത് തന്നെ കാരണം .
താങ്കളുടെ ഈ കുറിപ്പ് വല്ലാതെ നൊമ്പരപ്പെടുത്തി എന്ന് പറയാതെ വയ്യ .
നന്ദി
"പ്രവാസിയുടെ ചോരയ്ക്ക് എല്ലായിടത്തും ഇതുപോലെ ആവശ്യക്കാരുണ്ടാകും, അത് വറ്റുവോളം..... ഗോപാലേട്ടന്‍
Deleteഎന്ന കഥാപാത്രത്തിന്‍റെ ജല്‍പ്പനങ്ങളിലൂടെ പ്രവീണ്‍ ശേഖര്‍ എഴുതിയിട്ടത്,
പ്രവാസജീവിതം നയിയ്ക്കുന്ന ഒരു പ്രവാസി എന്നനിലയില്‍ എനിയ്ക്ക്
യോജിക്കാന്‍ കഴിയില്ല.
അതൊക്കെ പ്രവാസികളുടെ കടമയല്ലേ?....
ഇനി ചോര കൊടുത്താല്‍തന്നെ അതു അവന്‍റെ വേണ്ടപ്പെട്ടവര്‍ക്കല്ലേ?...
പിന്നെ, ഈ വേണ്ടപ്പെട്ടവര്‍ ഈ പ്രവാസിയെ പിന്നീട് എങ്ങിനെ സ്വീകരിക്കുന്നു... എന്നുള്ളതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഗോപാലേട്ടന്‍മാരെപ്പോലുള്ള കഥാപാത്രങ്ങളുടെ വിലയിരുത്തല്‍..-
എന്തായാലും.. എല്ലാ പ്രവാസങ്ങള്‍ക്കും നല്ല ഒരു പരിസമാപ്തി
തന്നെ ഉണ്ടാവാന്‍ നമ്മുക്ക് ഒരുമിച്ച് പ്രാര്‍ഥിക്കാം.
മൂട്ടകളുടെയൊപ്പം,നമ്മുടെ പ്രിയപ്പെട്ടവരേക്കൂടി ചേര്‍ത്തുവെയ്ക്കുന്ന പ്രവണതകള്‍ക്ക് ഒരു മാറ്റം സംഭവിക്കാനും....
പിന്നെ, അബ്ദു എന്ന കഥാപാത്രം കലക്കി....
ഇനിയും നന്മയുള്ള ഒരുപാട് പ്രവാസകഥകള്‍ പ്രതീക്ഷിക്കുന്നു..
പ്രവീണ്‍ ശേഖരിന് അനുമോദനങ്ങള്‍..
ReplyDeleteപ്രവീണ്‍ ശേഖര്‍....,
എന്‍റെ ആദ്യത്തെ കമന്റ് ഞാന്‍ മനപ്പൂര്‍വം മായ്ച്ചതിനു
ക്ഷമ ചോദിയ്ക്കുന്നു.എനിയ്ക്ക് ആ സംഭവം താങ്കളെ
അറിയിക്കുക എന്നതില്‍ക്കവിഞ്ഞ് മറ്റൊരു ലൈക്കോ,കമന്റോ ഞാന്‍ ആഗ്രഹിച്ചിട്ടില്ല.
എന്‍റെ മനസ്സില്‍ നിന്നും ഇപ്പോഴും വിട്ടുമാറാത്ത ഒരു നൊമ്പരമാണ് ആ സുഹൃത്ത്.....,.
'വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ഗോപാലേട്ടന്‍ കണ്ടത് രക്തത്തില്‍ കുളിച്ചുനില്‍ക്കുന്ന അബ്ദുവിനെയാണ്" എന്ന വരികളിലൂടെ എല്ലാ ആസ്വാദകരും കണ്ടതല്ല ഞാന്‍ കണ്ടത്.കടുത്ത വിഷാദത്തിനും.മാനസികവ്യാപാരത്തിനും വശംവദനായി മൃതപ്രായനായ എന്‍റെ ആ ആത്മഹത്യ ചെയ്ത സുഹൃത്തിനെ തന്നെയായിരുന്നു. അബ്ദുവിന്‍റെ മാനസികവ്യഥകളെ വളരെ തന്മയത്വത്തോടെ എഴുതിയിടാന്‍ താങ്കള്‍ക്കു കഴിഞ്ഞു.പക്ഷെ ഒരു ആസ്വാദകന്‍ പോലും അബ്ദു എന്ന ഈ കഥയിലെ കഥാപാത്രത്തെ കുറിച്ച് ഒരു ചെറുപരാമര്‍ശം പോലും നടത്തിയില്ല എന്നതില്‍ താങ്കളേപ്പോലെതന്നെ എനിയ്ക്കും വളരെ ഖേദമുണ്ട്.ഏറെപേരും വായിച്ചെടുത്തത് 'മൂട്ട'എന്ന ഒരു ജീവിയുടെപ്രശ്നങ്ങള്‍""' എന്ന നിലയിലാണെന്ന് അവരുടെ കമന്റുകളില്‍ നിന്ന് വ്യക്തമാകുന്നു.എന്തായാലും നമ്മുടെ ആസ്വാദനത്തിന്‍റെ നിലവാരതകര്‍ച്ചയുടെ ലക്ഷണങ്ങള്‍
തന്നെയാണ് ഇതൊക്കെ സൂചിപ്പിക്കുന്നത് എന്ന് പറയാന്‍ മാത്രം അഹന്തയൊന്നും ഈയുള്ളവന് ഇല്ല.
എങ്കിലും.... ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലേ?...
പ്രവീണ്‍ ശേഖറിന്റെ അഭിപ്രായം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്... എഴുതുമല്ലോ?...
ക്ഷേമാശംസകളോടെ.... അലി
ആസ്വാദന നിലവാര തകര്‍ച്ച എന്ന് ഞാന്‍ പറയില്ല . കാരണം അങ്ങിനൊന്നു സംഭവിക്കുന്നു എങ്കില്‍ അതിന്റെ ഉത്തരവാദി എഴുത്തുകാരനാണ് . എഴുത്തിന്റെ പോരായ്മ കൊണ്ട് തന്നെയായിരിക്കാം വായനക്കാരന് എഴുത്തുകാരന്‍ ഉദ്ദേശിച്ച തലത്തില്‍ വായിച്ചെത്താന്‍ സാധിക്കാഞ്ഞത് . പോരായ്മകള്‍ക്കിടയിലും എഴുത്തുകാരന്‍ ഉദ്ദേശിച്ച വിഷയത്തെ വായിച്ചെടുക്കാന്‍ ഒരു വായനക്കാരന് സാധിച്ചെങ്കില്‍ അവിടെ വായനക്കാരന്റെ ആസ്വാദന നിലവാരം കൂടുന്നു . അയാള്‍ നല്ലൊരു വായനക്കാരനാകുന്നു എന്നതിലുപരി എഴുത്തുകാരന് അവിടെയും പ്രത്യേകിച്ചൊന്നും അവകാശപ്പെടാനില്ല. പക്ഷെ , ഒരാളെങ്കിലും ആ അര്‍ത്ഥത്തില്‍ വായിച്ചല്ലോ എന്നോര്‍ത്ത് എഴുത്തുകാരന് സമാധാനിക്കാം എന്ന് മാത്രം .
Deleteപ്രവീണ്‍ശേഖര്‍,
ReplyDeleteഏറെകുറേ ശരിയായ ഒരു നിഗമനം തന്നെ താങ്കളുടെ,
എങ്കിലും,എനിക്ക് താങ്കളുടെ ഈ കഥ വളരെ ഇഷ്ടമായി.ഇനിയും,
താങ്കളുടെ പുതിയ സൃഷ്ടികള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.....
ഞാനും ഈ എഴുത്ത് വായിച്ചു തുടങ്ങിയത് ഒരു ലേഖനത്തിന്റെ ഗൌരവത്തോടെ ആയിരുന്നു.. പിന്നീട് ആണ് മനസിലായത്... പ്രവാസിയുടെ ദേശീയ മ്ര്‍ഗത്തിനോടുള്ള കൊടും ചതിയായിരുന്നു എന്ന് വായനക്കാരനെ കയ്യിലെടുക്കാന്‍ ഉതകുന്ന എഴുത്ത് അഭിനന്ദനങ്ങള്‍........................... ...............
ReplyDeleteനന്ദി ഉമ്മു അമ്മാര്‍ ..
Deleteഇതിനെ ഒരു സിംബോളിക് ആയി കരുതി ഒന്ന് ഉയർത്തിയാലോ പ്രവീ..? മൂട്ട ആധുനിക കാട്ടാളത്തിന്റെ പ്രതീകം എന്നൊക്കെ പറ ഞ്ഞു..ഒന്ന് ഉത്തരാധുനികം ആക്കി നിരൂപണം ചെയ്യട്ടെ...?
ReplyDeleteഉം .. പറ്റുമെങ്കിൽ ചെയ്യ് ... കാരണം എന്റെ മനസ്സിലും ഒരു സിംബോളിക് വേർഷൻ തന്നെയായിരുന്നു ഇതെഴുതുമ്പോൾ ഉണ്ടായിരുന്നത് .. എനിക്ക് തോന്നുന്നു ആ ലെവലിൽ കാര്യം വായിച്ച ഒരേ ഒരു വായനക്കാരൻ അലി ഭായ് മാത്രമാണ് എന്ന് ..
Deleteലേഖനത്തിന്‍റെ ത്രസിപ്പിക്കുന്ന തുടക്കം വായിച്ചപ്പോള്‍ ഇതൊരു മൂട്ടവധം ബാലെ ആണന്ന് ഒരിക്കലും കരുതിയില്ല.... നല്ല വായന സമ്മാനിച്ചു.... അഭിനന്ദനങ്ങള്‍.....
ReplyDeleteഹ ഹ .. മൂട്ട ഒരു സംഭവമാണെന്ന് വളരെ വൈകിയാണ് മനസിലായത് .. അഭിപ്രായത്തിനും വായനക്കും നന്ദി.
Deleteചോരയൂറ്റിക്കുടിക്കുന്ന സഹവാസികളുടെയും നാട്ടുവാസികളുടെയും ഇടയില്‍ വിളര്‍ച്ച ബാധിക്കുന്ന പ്രവാസികള്‍ ... !
ReplyDeleteവിളർച്ച മാത്രം വിധിക്കപ്പെട്ടവർ ..താൻ കാരണം മറ്റുള്ളവർക്കുണ്ടായ വളർച്ചയെ ദൂരെ നിന്നും നിരീക്ഷിക്കാൻ യോഗമുള്ളവൻ . പ്രവാസിക്ക് ഇനിയും അങ്ങിനെ ഒരുപാട് അർത്ഥ മാനങ്ങൾ ഉണ്ട് ..
Deleteകഥയുടെ തുടക്കത്തിലേ "മൂട്ട" ആണെന്ന് പിടി കിട്ടും -പക്ഷെ, വെറും മൂട്ടയില്‍ അല്ല പ്രവീണിന്‍റെ ചിന്ത എന്ന് തോന്നി - പലരെയും, പല പ്രവാസികളെ പ്രത്യേകിച്ചും അവരറിയാതെ ചോര കുടിക്കുന്ന മറ്റു ചില പരാദങ്ങളെ കുറിച്ചാണ് ഈ കഥ എന്നൊരു തോന്നല്‍! തോന്നലുകള്‍ ആകാം അല്ലെ? :)
ReplyDeleteമൂട്ടയെ ഞാൻ കടം കൊണ്ടതാണ് .. പക്ഷെ മിക്കവരും മൂട്ടയെ മാത്രം മനസ്സിൽ കണ്ടു കൊണ്ടാണ് വായിച്ചതെന്ന് മാത്രം . അതല്ലാതെ വായിക്കാൻ ശ്രമിച്ചവരിൽ മൂന്നാമത്തെ ആളാണ് ആർഷ .. നന്ദി ആ വായനക്ക് . ഈ അഭിപ്രായത്തിനും .
DeleteGood one. പണ്ട് സ്വന്തം ജീവിതത്തിലെ ഒരു പാറ്റ വധം ഇങ്ങിനെ ഇംഗ്ലിഷില്‍ കഥയാക്കിയിരുന്നു. പാറ്റയുടെ വീക്ഷണത്തില്‍ നിന്ന് കൊണ്ട്, എന്നെ വില്ലനാക്കിക്കൊണ്ട്.. :) നല്ല കഥ.
ReplyDeleteനന്ദി ദിലീപ് .. ആ പാറ്റ കഥയുടെ ബ്ലോഗ് ലിങ്ക് ഉണ്ടെങ്കിൽ തരൂ .. വായിക്കാം ..
Deleteഹ ഹ ഹ ...നന്നായിട്ടുണ്ട് ...ചിരിക്കാന്‍ ഉണ്ട് ...
ReplyDeleteസത്യത്തിൽ ഇത് ചിരിക്കാനുള്ള ഒരു സംഗതിയായല്ല ഞാൻ എഴുതിയത്. അത് കൊണ്ട് തന്നെ ചിരിച്ചു എന്ന് പറയുമ്പോ എന്തോ പോലെ ..
Deleteപണ്ടൊരാൾ പറഞ്ഞത് കേട്ടിട്ടുണ്ട്, വിസാ ഏജന്റ് കഴിഞ്ഞാൽ ഇനിക്ക് പടച്ചോനേക്കാളും പേടി ഇവറ്റകളെയാണെന്ന്!
ReplyDeleteഹ ഹ ....അത് കൊള്ളാമല്ലോ ..
Delete