Tuesday, July 14, 2015

ശൂന്യതയിൽ നിന്നും ശൂന്യതയിലേക്ക്

എല്ലാം ഒരു ശൂന്യതയിൽ 
നിന്നാണ് ഉണ്ടായതെന്ന് 
അറിഞ്ഞപ്പോൾ  ഞാൻ ആ 
ശൂന്യതയുടെ ഭാഗമായതായിരുന്നു. 
ശൂന്യതയുടെ സിദ്ധാന്തങ്ങൾ 
ഓരോരോന്നായി പഠിച്ചു.
എല്ലാം സർവ്വത്ര ശൂന്യമല്ലോ 
എന്ന്  തോന്നി തുടങ്ങിയപ്പോൾ 
ശൂന്യത എങ്ങിനെ ഉണ്ടായി 
എന്ന് ചിന്തിക്കാൻ തുടങ്ങി. 
അങ്ങിനെ പല കുറി 
ഇരുത്തി ചിന്തിച്ചപ്പോൾ 
ഞാൻ  ശൂന്യതക്കപ്പുറമുള്ള 
മഹാ ശൂന്യതയുടെ ഭാഗമായി. 
പിന്നെ മഹാശൂന്യതയുടെ സിദ്ധാന്തങ്ങളും  
ഓരോരോന്നായി പഠിച്ചു. 
അതും സർവ്വത്ര   മഹാശൂന്യമല്ലോ 
എന്ന് തോന്നി തുടങ്ങിയപ്പോൾ 
മനസ്സ് മടുത്തു പോയതായിരുന്നു.
പക്ഷേ ഇനിയുമെത്രയെത്ര ശൂന്യതകളുടെ 
ഭാഗമാകണം എന്ന് ചിന്തിച്ചപ്പോൾ 
ഞാൻ അനന്ത ശൂന്യതയുടെ 
ഭാഗമായി മാറുകയുണ്ടായി. 
എന്നാൽ അനന്ത ശൂന്യതയുടെ സിദ്ധാന്തങ്ങൾ 
പഠിക്കാൻ ഞാൻ ശ്രമിച്ചില്ല.
പകരം മനസ്സിൽ ഞാനേറ്റു 
പറഞ്ഞത് ഒന്ന് മാത്രം 
"എത്ര അർത്ഥ ശൂന്യമായ 
ശൂന്യതാ പഠനങ്ങൾ " 

-pravin-

13 comments:

  1. ആകെ മൊത്തം ഒരു ശൂന്യത... :D

    ReplyDelete
  2. കൊള്ളാം ...
    പ്രവീണത്തിൽ നല്ല ഈണം..
    അനന്ത ശൂന്യതയുടെ സിദ്ധാന്തങ്ങൾ ...!

    ReplyDelete
  3. ആദിയില്‍ ശൂന്യത ഉണ്ടായിരുന്നു. ശൂന്യത മാത്രമേ ഉള്ളായിരുന്നു.

    ReplyDelete
  4. അല്ലാ ഈ ശൂന്യത എന്ന് വെച്ചാൽ സത്യത്തിൽ എന്താാ.?

    ReplyDelete
  5. ശൂന്യതയുടെ സിദ്ധാന്തങ്ങൾ ശൂന്യതയാവതെ വാക്കുകള്‍ കൊണ്ട് വരച്ച
    ചിത്രം മനോഹരമായി...... ആശംസകൾ
    സൂര്യവിസ്മത്തിലേക്കും വരിക......

    ReplyDelete
  6. വല്ലാത്ത ഒരു ശുന്യത അനുഭവപെട്ടു.

    ReplyDelete
  7. ഓം ശൂന്യമദഃ ശൂന്യമിദം
    ശൂന്യാത്ശൂന്യമുദച്യതേ
    ശൂന്യസ്യ ശൂന്യമാദായ
    ശൂന്യമേവാവശിഷ്യതേ
    ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

    ReplyDelete
  8. ശൂന്യതയെ ശൂന്യത കൊണ്ട് ഹരിച്ചാൽ അനന്തത ഉത്തരമായി ലഭിക്കുമെന്നാണ് ഗണിതയുക്തി......

    ReplyDelete
  9. ശൂന്യതയേ തേടി പൊയ് ,
    അര്‍ഥശൂന്യതയുമായ് വന്ന പൊലെയല്ലേ പ്രവീ ..
    ഞാന്‍ കുറെയായ് ഇവിടെയൊക്കെ
    വന്ന് കേറിയപ്പൊള്‍ ശൂന്യതയാണല്ലൊ
    എതിരേറ്റത് പ്രവിയേ :)

    ReplyDelete
  10. "എത്ര അർത്ഥ ശൂന്യമായ
    ശൂന്യതാ പഠനങ്ങൾ "

    സത്യം

    ReplyDelete
  11. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
    ആശംസകള്‍

    ReplyDelete