ശബ്ദം നിശബ്ദതക്കാണ് .
അത് ചെവിയിലൂടെ
ഇരച്ചു കയറി
മനസ്സിനേയും തുരന്നു കൊണ്ട്
ആൾക്കൂട്ട ബഹളങ്ങളിലും
ആഘോഷ ശബ്ദങ്ങളിലും ലയിക്കുന്നു .
ആരും കേൾക്കാത്ത
രോദന ശബ്ദങ്ങൾ മാത്രമാണ്
അവിടെ നിശബ്ദതക്ക്
ആശ്വാസവും കൂട്ടുമാകുന്നത് .
ആൾക്കൂട്ട - ആഘോഷ ബഹളങ്ങൾക്കിടയിൽ
ചില ശബ്ദതരംഗങ്ങൾക്ക്
അത്രയേ പ്രസക്തിയുള്ളൂ
എന്നാണ് കാലത്തിന്റെ പക്ഷം .
-pravin-
നല്ല ചിന്ത. ശരിയാണ് . നിങ്ങളുടെ സാമീപ്യത്തിന് അവർ വില കൽപ്പിക്കുന്നില്ലെങ്കിൽ നിങ്ങളുടെ അസാന്നിധ്യം ആണ് അവർക്ക് നൽകാവുന്ന ഏറ്റവും വലിയ പ്രതിഫലം :)
ReplyDeleteമൌനങ്ങള്‍ കൂട്ടിമുട്ടുമ്പോഴാണ് ഏറ്റവും വലിയ ശബ്ദമുണ്ടാകുന്നത്..
ReplyDeleteശബ്ദശരങ്ങൾ..
ReplyDeleteനല്ല കവിത
ശുഭാശംസകൾ.......
അതെ.... ശരിയാണ്..
ReplyDeleteനിശബ്ദതക്ക് മൂ൪ച്ചയേറുന്നു..
ചില തടവറകളില്‍ നിശബ്ദത വലിയ ഒരു പീഡനായുധമാണ്. സൌണ്ട് പ്രൂഫ് ആയി ഇന്‍സുലേറ്റ് ചെയ്ത അറയില്‍ കിടക്കുന്ന തടവുപുള്ളി മാനസികമായി വളരെയധികം തകരും, വോളന്ററിലി രഹസ്യങ്ങള്‍ പറയാന്‍ മുന്നോട്ടുവരും എന്നാണ് പറയപ്പെടുന്നത്.
ReplyDeleteനിശബ്ദതയിലൂടെയെ നാം എന്തെങ്കിലും കേള്‍ക്കൂ...
ReplyDeleteCelebration of the Solid Silence.
ReplyDeleteശബ്ദമാനമായ ആഘോഷങ്ങൾ സന്തോഷം തരുന്നു.
അഗാധമായ മൗനവും നിശബ്ദതയും പരമാനന്ദം തന്നെയാണ്.
മൌനത്തെ പറ്റി സ്ഥിരമായുള്ള ഒരു കാഴ്ചപ്പാട് അല്ലെ പ്രവീണ്‍ ഇത്?
ReplyDeleteസത്യം...
ReplyDeleteനിശബ്ദതയാണെത്രെ കൊടും നിരാശക്ക്
നിദാനമെന്നാണ് ഇപ്പോൾ ശാസ്ത്രം തെളിയിച്ചിരിക്കുന്നത് ..!
അളക്കാൻ ഒരു ഡെസിബലും അളവുകോലും ഒന്നും ഇല്ല. അതിൻറെ ഭീകരത ഭയാനകം.
ReplyDeleteമൌനം വാചാലം
ReplyDeleteശബ്ദമുണ്ടാക്കേണ്ടിടത്ത് അത് ചെയ്യാതാകുമ്പോഴാണ് നിശബ്ദത പാപമാകുന്നത്
ReplyDeleteനിശബ്ദത!
ReplyDeleteഹോ!!!
ആശംസകള്‍