Thursday, January 1, 2015

കാഴ്ച

എല്ലാവര്‍ക്കും കാഴ്ച ശക്തി 
ഉണ്ടെന്നു പറയുന്നു. 
കണ്ട കാഴ്ചകളെ കുറിച്ച് 
ചോദിച്ചറിഞ്ഞപ്പോഴാണ് എല്ലാവരുടെയും 
കാഴ്ചകള്‍ വ്യത്യസ്തമായിരുന്നു 
എന്ന് മനസ്സിലായത്. 
കണ്ണും കാഴ്ചയും തമ്മില്‍ 
ഒരു ബന്ധവുമില്ലെന്ന് മനസ്സിലാകുന്നത് 
അതും കഴിഞ്ഞാണ്.
പിന്നെയും കുറേ കഴിഞ്ഞ് 
കണ്ണിനും കാഴ്ചക്കും തകരാറില്ല 
എന്ന് ഉറപ്പായപ്പോള്‍ 
പുതുതായൊരു കണ്ടു പിടിത്തം കൂടി നടത്തി.  
കണ്ണുകള്‍ക്ക് മുന്നില്‍ രൂപപ്പെടുന്ന കാഴ്ചകള്‍ 
വ്യക്തികള്‍ക്ക് അനുസൃതമായി 
മാറിക്കൊണ്ടേയിരിക്കുന്നു. 
കണ്ണിനെയും കാഴ്ചയെയും 
വിശ്വസിക്കാന്‍ പറ്റാത്ത കാലം !!

-pravin-

7 comments:

  1. കാഴ്ചകളെ ചിന്തകള്‍ നിയന്ത്രിക്കുന്നു

    ReplyDelete
  2. ഞാന്‍ കാണുന്നതല്ല അവര്‍ കാണുന്നത്!!

    ReplyDelete
  3. കണ്ണിലുടെ കാണുന്ന കാഴ്ചകളെ മനസ്സിലാക്കുന്ന രീതികളാണ് ഇവിടെ വില്ലൻ

    ReplyDelete
  4. പുതുതായൊരു കണ്ടു പിടിത്തം കൂടി നടത്തി.
    കണ്ണുകള്‍ക്ക് മുന്നില്‍ രൂപപ്പെടുന്ന കാഴ്ചകള്‍
    വ്യക്തികള്‍ക്ക് അനുസൃതമായി
    മാറിക്കൊണ്ടേയിരിക്കുന്നു.
    കണ്ണിനെയും കാഴ്ചയെയും
    വിശ്വസിക്കാന്‍ പറ്റാത്ത കാലം !!

    ReplyDelete
  5. കണ്ണുകളല്ല പ്രശ്നം
    മനസ്സുകളാണ്................
    ആശംസകള്‍

    ReplyDelete
  6. കണ്ണ് കാണാന്‍ വേണ്ടി മാത്രമല്ലാ....,
    കാണാതിരിക്കാന്‍ കൂടി വേണ്ടിയാണ്.. :))))

    ReplyDelete
  7. ഇലാമ പഴം കഴിക്കുന്നവർ ഇരുട്ടുകാണുന്നു. വിത്ത് തിന്നുന്നവർ വെളിച്ചവും.

    ReplyDelete