തിരക്ക് തീരത്തിനോടുള്ള
പ്രണയത്തിന്റെ
കാൽ ഭാഗം പോലും
അത് പ്രകടിപ്പിച്ചിട്ടില്ല.
ഓരോ തിരയും അതിന്റെ
പ്രണയം പറയാനാകാതെ
തീരത്തിന് പോലുമറിയാത്ത
കാമുകനായി മരിച്ചു പോകുന്നു.
ഓരോ തിരയും ഓരോ ജന്മങ്ങളെന്ന
പോലെ ഒന്നിന് പുറകെ ഒന്നായി
തീരത്തേക്കിരച്ചു കയറാൻ ശ്രമിക്കുമ്പോഴും
തീരം ഒന്നുമറിയാതെ കാത്തിരിക്കുന്നു.
തിരയുടെ പ്രണയ സാക്ഷാത്ക്കാര
ദിവസത്തിൽ ഭൂമിയിലെ സർവ്വ ചരാ-
ചരങ്ങളും ജീവൻ ബലി കൊടുത്തു
കൊണ്ട് അന്നേ വരെ കാണാത്ത
തീവ്ര പ്രണയത്തിന്റെ സാക്ഷികളാകുക തന്നെ ചെയ്യും.
-pravin-
തിരയുടെ പ്രണയ സാക്ഷാത്ക്കാര
ReplyDeleteദിവസത്തിൽ ഭൂമിയിലെ സർവ്വ ചരാ-
ചരങ്ങളും ജീവൻ ബലി കൊടുത്തു
കൊണ്ട് അന്നേ വരെ കാണാത്ത
തീവ്ര പ്രണയത്തിന്റെ സാക്ഷികളാകുക തന്നെ ചെയ്യും. ... നന്നായി...ആശംസകൾ
ചിലപ്പോള്‍ ഏറുകയും ചിലപ്പോള്‍ ഇറങ്ങുകയും ചെയ്യും. എന്നാലും പ്രണയം പ്രണയമല്ലോ!
ReplyDeleteസുനാമി ... അരികിലൊരു....... നാൾ ,, മനോഹരം ... പ്രവിണ്‍
ReplyDeleteഓരോ തിരയും ഓരോ ജന്മങ്ങളെന്ന
ReplyDeleteപോലെ ഒന്നിന് പുറകെ ഒന്നായി
തീരത്തേക്കിരച്ചു കയറാൻ ശ്രമിക്കുമ്പോഴും
തീരം ഒന്നുമറിയാതെ കാത്തിരിക്കുന്നു.
ഋതുക്കളിന്‍ കൈവരികളില്‍ അഴിഞ്ഞു വീഴാനാവാത്ത
ReplyDeleteപ്രാണന്‍റെ പിടച്ചില്‍
പുനര്‍ജനികളുടെ പുനര്‍ കാത്തിരിപ്പിനായാണ് .............വീണ്ടും കാലചക്രം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും ...........
തിരയുടെ പ്രണയ സാക്ഷാത്ക്കാര
ReplyDeleteദിവസത്തിൽ ഭൂമിയിലെ സർവ്വ ചരാ-
ചരങ്ങളും ജീവൻ ബലി കൊടുത്തു
കൊണ്ട് അന്നേ വരെ കാണാത്ത
തീവ്ര പ്രണയത്തിന്റെ സാക്ഷികളാകുക തന്നെ ചെയ്യും
നല്ല വരികള്‍
ആശംസകള്‍