Sunday, December 14, 2014

പ്രണയാന്ധൻ

ഏറ്റവും മനോഹരമായി 
പ്രണയിക്കാൻ അറിയാമെനിക്ക്.
പക്ഷേ എന്റെ പ്രണയം നിങ്ങൾ 
കണ്ടു കൊള്ളണമെന്നില്ല, 
അറിഞ്ഞു കൊള്ളണമെന്നുമില്ല. 
ഒരു പക്ഷേ എന്റെ പ്രണയം 
ഏറ്റവും കൂടുതൽ അറിയാനും 
അനുഭവിക്കാനുമാകുക 
നിങ്ങളിലെ ഏറ്റവും കാഴ്ചയില്ലാത്ത  
ഒരാൾക്ക്‌ മാത്രമായിരിക്കും. 
കാരണം, ഞാനും എന്റെ പ്രണയവും 
അത്ര മേൽ അന്ധരാണ്.
-pravin-

8 comments:

  1. കണ്ണുള്ള പ്രണയം പ്രണയമല്ലത്രെ!

    ReplyDelete
  2. അന്ധമല്ലാത്ത പ്രണയം പ്രണയമല്ലല്ലോ

    ReplyDelete
  3. 'കണ്ണു'വെച്ചുകൊണ്ടുള്ള പ്രണയത്തിന് സ്വാര്‍ത്ഥ ലക്ഷ്യങ്ങളുണ്ടാകാം.......
    ആശംസകള്‍

    ReplyDelete
  4. ഏറ്റവും കൂടുതൽ അറിയാനും
    അനുഭവിക്കാനുമാകുക
    നിങ്ങളിലെ ഏറ്റവും കാഴ്ചയില്ലാത്ത
    ഒരാൾക്ക്‌ മാത്രമായിരിക്കും

    ReplyDelete
  5. പ്രണയത്തിന് കണ്ണ് കാണില്ലാന്നല്ലേ...

    ReplyDelete
  6. ഹൃദയങ്ങൾ തമ്മിലാണ് ആത്മാർത്ഥ പ്രണയം ... മനോഹരം

    ReplyDelete
  7. മനസ്സില് കിടന്ന് ഉലയുന്നുണ്ട് ചില വരികള്...
    അന്ധമായ് പ്രണയിക്കൂ..
    ഒന്നും തിരിച്ചുപ്രതീക്ഷിക്കാതെ..

    ReplyDelete