ഈ ലോകത്തുള്ള ഒരു മനുഷ്യനും മാനസികമായി പൂര്‍ണ ആരോഗ്യവാനല്ല. എല്ലാവരിലും ഒരു മാനസികരോഗി അവര് പോലും അറിയാതെ ഉറങ്ങിക്കിടക്കുന്നുണ്ട്. ഒട്ടും ഉപദ്രവകാരികളല്ല ഇവരൊന്നും എന്ന ഒരേയൊരു കാരണം കൊണ്ടാണ് പലരും മനോരോഗവിദഗ്ദ്ധനെ കാണാതിരിക്കുന്നത്. ഞാനും അത്തരത്തില്‍ ഒരു രോഗിയാണോ എന്ന തോന്നല്‍ പലപ്പോഴും എനിക്കുണ്ടായിട്ടുണ്ട്. നിങ്ങള്‍ അതിശയിക്കണ്ട, നിങ്ങളും ഒരു മാനസികരോഗിയാണ്.
പലപ്പോഴും ഉയരമുള്ള കെട്ടിടങ്ങളില്‍ നിന്നും താഴേക്കു നോക്കുമ്പോള്‍ പേടി തോന്നുമെങ്കിലും, ഒന്ന് ചാടിയാല്‍ എന്തായിരിക്കും അവസ്ഥ എന്ന് ചിന്തിച്ചു പോയേക്കാം. പഞ്ഞി പോലെ കനമില്ലാതെ അങ്ങനെ കുറച്ചു നേരമെങ്കിലും നമുക്ക് പറക്കാന്‍ സാധിക്കും. ഭൂമിക്ക് ഈ ഗുരുത്വാകര്‍ഷണം ഇല്ലായിരുന്നെങ്കില്‍ കെട്ടിടങ്ങളില്‍ നിന്നു വീണു മരിച്ചു എന്ന വാര്‍ത്തകള്‍ കേള്‍ക്കെണ്ടിയിരുന്നില്ല ല്ലേ ! പക്ഷെ എന്ത് ചെയ്യാനാകും, നമുക്ക് ദൈവം ചിറകുകള്‍ തന്നില്ല, വിമാനം പറത്തിക്കാനുള്ള ബുദ്ധി മാത്രമേ തന്നുള്ളൂ.
അത് പോലെ തന്നെ, ആഴമുള്ള കടല്‍ തിരമാലകളില്‍ നോക്കി നില്‍ക്കാന്‍ നല്ല രസമാണ്. തിര വന്നു കാലില്‍ തട്ടി വിളിക്കുമ്പോള്‍ അതിനൊപ്പം ഉള്‍ക്കടല് വരെ ഒലിച്ചു പോയാലോ? ശ്വാസം മുട്ടി ആഴമുള്ള കടലില്‍ നീന്തുന്ന നേരത്തയിരിക്കും മനുഷ്യനെ തിന്നാന്‍ കൊമ്പന്‍ സ്രാവുകള്‍ വരുക. അവറ്റങ്ങളുടെ വായ്ക്കുള്ളിലെങ്ങാനും പെട്ടാല്‍, പിന്നത്തെ കഥ പറയാനില്ല. ഹോ..അങ്ങനെ എന്തോരം തോന്നലുകള്‍ മനസ്സില്‍ വന്നു പോകുന്നു. പക്ഷെ ഇതൊന്നും അത്ര കാര്യമാക്കണ്ട ട്ടോ. ഇതൊക്കെ എനിക്കും നിങ്ങള്‍ക്കും ആര്‍ക്കും തോന്നാവുന്ന ചില തോന്നലുകളാണ്.
വേറെ കുറെ സംഭവങ്ങളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം. ചില ആളുകള്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിച്ചിട്ടുണ്ടോ, കൈയ്യില്‍ കിട്ടിയ പേപ്പര്‍ കീറി പറിക്കും, ചിലര്‍ നടന്നു സംസാരിക്കുമ്പോള്‍ വഴിയിലുള്ള ഇലകള്‍ നുള്ളി പറിച്ചു കൊണ്ടേയിരിക്കും , മുന്നിലുള്ള പേപ്പറുകളില്‍ പേന കൊണ്ട് ചിത്രം വരക്കും. ഫോണ്‍ വിളി കഴിഞ്ഞു ചുറ്റുപാടും നോക്കുമ്പോളാണ് അയാളുടെ കരവിരുതുകള്‍ ശരിക്കും ബോധ്യപ്പെടുക.
രാവിലെ എഴുന്നേല്‍ക്കാന്‍ അലാറം വെക്കുന്ന സ്വഭാവം പലര്‍ക്കും ഉണ്ട്. ഇക്കൂട്ടത്തില്‍ ഒരു രസികന്‍ ഉണ്ട്, എഴുന്നെല്‍ക്കേണ്ട യഥാര്‍ത്ഥ സമയത്തിനും ഒന്നോ രണ്ടോ മണിക്കൂര്‍ മുന്‍പേ തന്നെ അലാറം അടിക്കാന്‍ തുടങ്ങും. ഓരോ അഞ്ചു പത്തു മിനുട്ടിലും അയാള്‍ എഴുന്നേല്‍ക്കുകയും അലാറം ഓഫ് ചെയ്തു വീണ്ടും കിടക്കുകയും ചെയ്യും. പിന്നെയും പത്തു മിനുട്ടിനുള്ളില്‍ വീണ്ടും ഇത് തന്നെ തുടരും. അവസാനം അയാള്‍ കൃത്യനിഷ്ടതയോടെ എഴുന്നേല്‍ക്കും. ഒരിക്കല്‍ ഈ വ്യക്തിയോട് ഞാന്‍ ചോദിച്ചു.
' ഡോ..താനെന്തിനാടോ ഇങ്ങനെ മറ്റുള്ളവരുടെയും കൂടി ഉറക്കം കളയാന്‍ വേണ്ടി അലാറം ഇങ്ങനെ അടിപ്പിക്കുന്നത്? എഴുന്നെല്‍ക്കേണ്ട സമയത്ത് ഒരൊറ്റ അലാറം വച്ചാല്‍ പോരെ ? '
അതിനയാളുടെ മറുപടി ഇതായിരുന്നു 'എന്ത് ചെയ്യാനാ ഷ്ടാ പണ്ട് മുതലേ തുടങ്ങി വച്ച ഒരു ചടങ്ങാണ് ഇത്...ഇങ്ങനെ അലാറം അടി കേട്ടില്ലെങ്കില്‍ ആ ദിവസം ഉറങ്ങിയ പോലെ തോന്നുകയേ ഇല്ല. അതാ ഞാന്‍...ഓരോ ശീലം ആണ് ട്ടോ .."
'ഇതിനെയാണോ ഡോ ശീലം എന്ന് പറയുന്നത്..ഇത് ഭ്രാന്താണ് ..മുഴുത്ത ഭ്രാന്ത്.." ഞാന്‍ ദ്വേഷ്യം കൊണ്ട് തല ചൊറിഞ്ഞു.
അവസാനം ഞാന്‍ അയാളെ ഉപദേശിച്ച് നന്നാക്കി. എന്നിട്ടോ....ഇപ്പോള്‍ ഞാനും അങ്ങനെ അലാറം അടിപ്പിക്കാന്‍ തുടങ്ങി. സംഭവം രസമാണ് ട്ടോ. ഒഴിവു ദിവസങ്ങളിലും ഈ അലാറം അടിപ്പിക്കും. എന്നിട്ട് അത് ഓഫാക്കി കിടക്കുമ്പോള്‍ മനസിനുണ്ടാകുന്ന ഒരു സന്തോഷം അതൊന്നും നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസിലാകില്ല, ഇതിനെയാണോ ഞാന്‍ ഭ്രാന്തെന്ന് വിളിച്ചത് !
ഇത് പറഞ്ഞപ്പോളാണ് എന്‍റെ ഒരു സുഹൃത്തിന്‍റെ അയല്‍വാസിയുടെ കഥ ഓര്‍മ വരുന്നത്. ആലപ്പുഴ ബോട്ട് ജെട്ടിക്കടുത്ത് താമസിച്ചിരുന്ന ഒരു വ്യക്തി, അയാള്‍ക്ക് ജോലിയില്‍ സ്ഥാന കയറ്റം കിട്ടിയപ്പോള്‍ മറ്റൊരു സ്ഥലത്തേക്ക് താമസം മാറേണ്ടി വന്നു. താമസിക്കേണ്ടി വന്നത് കായലും പുഴയും ഒന്നുമില്ലാത്ത ഒരു പറമ്പിനു നടുക്ക്. അതും ഒറ്റയ്ക്ക്. രാത്രികളില്‍ ഇയാള്‍ ഉറങ്ങാതെ അസ്വസ്ഥനായി കൊണ്ടേയിരുന്നു. . അങ്ങനെയിരിക്കെ, ഇയാള്‍ ഒരു വലിയ പമ്പ് സെറ്റ് വാങ്ങി തൊടിയില്‍ വച്ചു. അയാള്‍ കിടക്കുന്ന റൂമില്‍ കിടന്നു കൊണ്ട് തന്നെ ഓണും ഓഫും ചെയ്യാവുന്ന ഒരു സംവിധാനവും. രാത്രി കാലങ്ങളില്‍ പമ്പ് സെറ്റ് സാമാന്യം ശബ്ദത്തില്‍ തന്നെ പ്രവര്‍ത്തിക്കും . കുറച്ചു സമയങ്ങള്‍ക്കു ശേഷം ഓഫാക്കുകയും ചെയ്യും. ഇത് ശ്രദ്ധയില്‍പ്പെട്ട ചില അയല്‍വാസികള്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് വിചിത്രമായ മറുപടിയായിരുന്നു. ആലപ്പുഴ ബോട്ട് ജെട്ടിക്കടുത്തു താമസിച്ചിരുന്ന ഇയാള്‍ക്ക് എന്നും കേള്‍ക്കാറുണ്ടായിരുന്ന ബോട്ടിന്‍റെ മോട്ടോര്‍ ശബ്ദം പെട്ടെന്ന് കേള്‍ക്കാതായപ്പോള്‍ ഭയങ്കര അസ്വസ്ഥത തോന്നിയത്രേ. ആ അസ്വസ്ഥത നികത്താനത്രേ താല്‍ക്കാലിക ശമനത്തിനായി അതെ ശബ്ദം ഉണ്ടാകുന്ന ഒരു പമ്പ് സെറ്റ് ഉറങ്ങുന്ന റൂമിന്‍റെ ഭാഗത്തെ തൊടിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ ആ ശബ്ദം കേള്‍ക്കാതെ അയാള്‍ക്ക് ഉറങ്ങാനാകില്ല.
ചിലര്‍ പ്രഭാത സവാരിക്കും സായാഹ്ന സവാരിക്കും പോകാറുണ്ട്. ചില അപ്പൂപ്പന്മാര്‍ വടിയും കുത്തിക്കൊണ്ടു ഓടാന്‍ പോകാറില്ലേ., അത്തരത്തില്‍ ഓടാറുള്ള ഒരു അപ്പൂപ്പന്‍ എന്നും കൈയിലുള്ള വടി കൊണ്ട് ഓടുന്ന വഴിയിലെ ചെടികളെ തല്ലുമായിരുന്നു. ഒരിക്കല്‍ ഓട്ടത്തിനിടയില്‍ വടി കൊണ്ട് തല്ലിയപ്പോള്‍ ചെടിയില്‍ കൊണ്ടില്ല. ആ ദ്വേഷ്യം മാറാന്‍ പിന്നോട്ട് തന്നെ നടന്നു വന്ന് അപ്പൂപ്പന്‍ ആ ചെടിയെ ആഞ്ഞടിച്ചു. പിന്നീടുള്ള എല്ലാ ഓട്ടങ്ങളിലും അപ്പൂപ്പന്‍ ആ ചെടിയെ ഒരു ശത്രുവായി കണ്ടു മറ്റ് ചെടികളെ അടിക്കുന്നതിനേക്കാള്‍ ശക്തിയില്‍ അടിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ആ ചെടി വേരറ്റു വീണു കാണും എന്ന് തോന്നുന്നു.
നമ്മളില്‍ ചിലര്‍ ലക്ഷണങ്ങളിലും നിമിത്തങ്ങളിലും കൂടുതല്‍ വിശ്വസിക്കുന്നവരുണ്ട്. ഏതെങ്കിലും ഒരു നല്ല കാര്യത്തിനു പുറപ്പെടും മുന്നേ ടോസ് ചെയ്തും നറുക്കെടുത്തും സ്വന്തം ഭാഗ്യം പരിശോധിക്കുന്നവരും ഉണ്ട്. ചിലരില്‍ ഈ പ്രവണത കൂടുതല്‍ കണ്ടു വരുന്നു.
ഒരു ദിവസം രണ്ടു തവണ കുളിക്കുന്ന സ്വഭാവക്കാരാണ് അധികപേരും. ചുരുക്കം ചില ആളുകളുണ്ട് കുളിച്ചിട്ടും കുളിച്ചിട്ടും മതി വരാത്തവര്‍. ഞാനും സമയം കിട്ടുകയാണെങ്കില്‍ കൂടുതല്‍ തവണ കുളിക്കാന്‍ ഇഷ്ടപെടാറുണ്ട്. എങ്കിലും സ്ഥിരം അങ്ങനെ അധിക കുളികള്‍ പാസ്സാക്കുന്നവര്‍ ഒന്ന് ശ്രദ്ധിച്ചോ ട്ടോ.
കഴുകിയ പാത്രങ്ങള്‍ വീണ്ടും വീണ്ടും കഴുകുന്ന അമ്മമാര്‍ ഉണ്ട്. ആരെന്തു സഹായം ചെയ്തു കൊടുത്താലും ഇത്തരം അമ്മമാര്‍ക്ക് തൃപ്തിയാകില്ല. വീട് എപ്പോളും വൃത്തിയാക്കി കൊണ്ടേ ഇരിക്കും. ഒരു കാര്യവുമില്ലാതെ അതിനെ കുറിച്ചു വേവലാതി പെട്ടു കൊണ്ടേയിരിക്കും. ഇത്തരം അമ്മമാര്‍ക്ക് മരുമക്കളുമായി പൊരുത്തപ്പെടാന്‍ വളരെ ബുദ്ധിമുട്ടാറുണ്ട്.
ആളുകളെ പരിചയപ്പെടുമ്പോള്‍ കൈ കൊടുക്കുന്ന സ്വഭാവക്കാരാണ് നമ്മള്‍. പക്ഷെ ചിലര്‍ കൈ കൊടുക്കാന്‍ മടിക്കാറുണ്ട്. ഇനി കൊടുത്താല്‍ തന്നെ എവിടെയെങ്കിലും പോയി കൈ കഴുകാതെ ഇത്തരക്കാര്‍ക്ക് സമാധാനം കിട്ടില്ല. എപ്പോളും രോഗാണുബാധയെ പേടിച്ചാണ് ഇവര്‍ ജീവിക്കുക.
ഇനി പറയുന്നത് ഭൂരിഭാഗം ആളുകളിലും ഉണ്ടാകുന്ന ചില കാര്യങ്ങളാണ്. സൌന്ദര്യം തന്നെയാണ് വിഷയം. തന്‍റെ സൌന്ദര്യം മറ്റുള്ളവരുമായി സ്വന്തം മനസ്സില്‍ താരതമ്യപ്പെടുത്തുക, അത് മറ്റുള്ളവരില്‍ നിന്നു കൂടുതലോ കുറവോ എന്ന് നോക്കുക തുടങ്ങിയവയെല്ലാം ഇതില്‍ പെടും. കൂടുതലാണെങ്കില്‍ അത്ര തന്നെ പ്രശ്നം ഇല്ല. പക്ഷെ എന്ന് കുറവ് തോന്നുന്നോ അന്ന് പ്രശ്നങ്ങള്‍ തുടങ്ങും. വാര്‍ദ്ധക്യത്തെയും അസുഖങ്ങളെയും പേടിക്കുന്ന ഇവര്‍, പൊഴിയുന്ന മുടികളെ കുറിച്ചും, പ്രായം തോന്നിക്കുന്ന തൊലികളെ കുറിച്ചും സദാ ചിന്തിച്ചു കൊണ്ടിരിക്കും. കഷണ്ടി വരുന്നതും , മുടി നരക്കുന്നതും, പല്ല് കേടാകുന്നതുമെല്ലാം ഇവര്‍ വളരെ ആശങ്കയോടെ കാണുന്നു.
കൂടുതല്‍ എഴുതി എഴുതി ഞാന്‍ ഒരു വലിയ മാനസിക രോഗിയാകാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ വായിച്ചെന്നു കരുതി നിങ്ങളും മാനസിക രോഗിയാകില്ല. മനസ്സ് എന്ന ശക്തിയെ തിരിച്ചറിഞ്ഞാല്‍ തീരുന്ന പ്രശ്നങ്ങളെ ഉള്ളൂ. മനസ്സിനെ എവിടെയും കെട്ടിയിടാതെ പൂര്‍ണ സ്വാതന്ത്ര്യത്തില്‍ സഞ്ചരിക്കാന്‍ വിടൂ. മനസ്സില്‍ സ്നേഹമെന്ന സൌന്ദര്യം നിറയുമ്പോള്‍ നമ്മളെല്ലാവരും സുന്ദരന്മാരും സുന്ദരികളും ആകുന്നു. അവിടെ നിങ്ങളെ തേടി, അസുഖങ്ങളും, ജരാനരകളും, എന്തിനു പറയുന്നു മരണം പോലും പിന്നെ വരില്ല.
-pravin-
-pravin-
ഏതായാലും ഇത് ആദ്യം ആര്‍ത്തിയോടെ വായിച്ചതും അമര്ത്തി ചിരിച്ചതും ഞാന്‍ ആണ്..;;)
ReplyDeleteനന്ദി..അപ്പോള്‍ താങ്കളാണ് ആദ്യ മാനസികരോഗി അല്ലേ..ഞാന്‍ അതറിയാന്‍ കാത്തിരിക്കുകയായിരുന്നു..ഹി ഹി..നന്ദി ട്ടോ.
Deleteകൂടുതല്‍ എഴുതി എഴുതി ഞാന്‍ ഒരു വലിയ മാനസിക രോഗിയാകാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ വായിച്ചെന്നു കരുതി നിങ്ങളും മാനസിക രോഗിയാകില്ല. മനസ്സ് എന്ന ശക്തിയെ തിരിച്ചറിഞ്ഞാല്‍ തീരുന്ന പ്രശ്നങ്ങളെ ഉള്ളൂ. മനസ്സിനെ എവിടെയും കെട്ടിയിടാതെ പൂര്‍ണ സ്വാതന്ത്ര്യത്തില്‍ സഞ്ചരിക്കാന്‍ വിടൂ. മനസ്സില്‍ സ്നേഹമെന്ന സൌന്ദര്യം നിറയുമ്പോള്‍ നമ്മളെല്ലാവരും സുന്ദരന്മാരും സുന്ദരികളും ആകുന്നു. അവിടെ നിങ്ങളെ തേടി , അസുഖങ്ങളും , ജരാനരകളും , എന്തിനു പറയുന്നു മരണം പോലും പിന്നെ വരില്ല.
ReplyDeleteകൂടുതൽ എഴുതി നീയൊരു മാനസിക രോഗിയാവല്ലേ, നീയെന്ന സുഹൃത്തിനെ എനിക്കിനിയുമാവശ്യമുണ്ട്. ആശംസകൾ.
ഞാന്‍ ഏകദേശം ആ പരുവത്തിലായി കഴിഞ്ഞു മനേഷ്..ഇനിയിപ്പോ , പിന്നിലേക്ക് നടക്കാന്‍ ആകില്ല. മാനസികരോഗിയായ ഒരു സുഹൃത്തായി കാണാന്‍ സാധിക്കുമോ ? ഹി ഹി..നന്ദി മനേഷ്..
Deletegood article!!
ReplyDeleteവായിച്ചു. നന്നായിട്ടുണ്ട്. Good Humour. എന്താ ഇപ്പൊ ഇങ്ങനെ തോന്നാന്‍...?
ReplyDeleteമാനസികം..അല്ലാതെന്താ.
Deleteതോന്നലുകള്‍....അല്ലെ?
ReplyDeleteമുഴുവനായും തോന്നല്‍ അല്ല ..
Deleteഅതുശരി!!!!! നിന്നോട് സ്ഥിരമായി മരുന്ന് കഴിക്കണന്ന് പറഞ്ഞിട്ട്!!!!!??
ReplyDelete( സംഗതി കൊള്ളാം)
അതെങ്ങനെയാ സുമോ , നിന്നെ കണ്ടല്ലേ ഞാന്‍ പഠിക്കുന്നത്..ഹി ഹി..
Deleteമനസ്സിന്റെയൊരു അപാരശക്തി....കെട്ടിപ്പടുക്കാനും തച്ചുടയ്ക്കാനും, പാലിക്കാനും നിഗ്രഹിക്കാനും...
ReplyDelete“ദഹനനെയശിച്ചിടാം വിസ്താരമേറുന്ന ജലനിധി കുടിച്ചിടാം
ചണ്ഢവാതത്തിനെ കയറതില്‍ നിയന്ത്രിച്ച് കെട്ടിനിര്‍ത്തീടലാം
മണലഖിലമെണ്ണിടാം ക്ഷോണീതലത്തിനെ കരമതില്‍ വഹിച്ചിടാം
മാനസത്തിന്‍ യമം പെരിതുപണി സാധിച്ചുകൊള്‍വാനസംശയം”
എന്ന് മഹാകവി കെ.വി സൈമണ്‍
ന്ഹെ ! ! ഇതാര് ?
Deleteഇത് നല്ല കൂടിയ ഇനമാണല്ലോ... ഹമ്മോ..
ReplyDeleteമൊബൈലില്‍ സംസാരിച്ചു കൊണ്ട് ഇരുപതിന്‍റെയും അമ്പതിന്റെയും റീചാര്‍ജ് കൂപ്പണുകള്‍ കീറിക്കളഞ്ഞ അനുഭവം വല്ലതും ഉണ്ടോ??
ഹി.ഹി..ഇപ്പോളാണ് ഓര്‍മ വന്നത് അതിനു സമാനമായി നൂറിന്റെ നോട്ട് കൈ കൊണ്ട് ചുരുട്ടി ഉരുട്ടി , മേശയുടെ മുകളില്‍ നിന്നും വിരല് കൊണ്ട് ദൂരേക്ക് വെറും ഒരു കടലാസ് കണക്കെ തട്ടി തെറുപ്പിച്ച സുഹൃത്തിനെ ഓര്‍മ വരുന്നു. അന്ന് ആ നോട്ട് കാണാതെ പിന്നെ കുറെ തിരഞ്ഞ ശേഷമാണ് അത് കിട്ടിയത്.
Deleteഓരോത്തരും ഓരോ ആളുകള്‍ ഓരോ സ്വബാവക്കാര്‍ അങ്ങനെ ഒക്കെ ആവുമ്പോള്‍ അല്ലെ ഈ ലോകം പൂര്‍ണം ആവുന്നത് നല്ല വിശകലനം
ReplyDeleteഅതെ മൂസാക്കാ..അപ്പോളല്ലേ ലോകത്തിനു ഭംഗി ഉണ്ടാകൂ..എല്ലാവരും നല്ല ആളുകള്‍ മാത്രമായാല്‍ എങ്ങനാ ശരിയാകുക ല്ലേ..നന്ദി മൂസാക്ക ..
Deleteഎന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന മാനസിക രോഗിയെ വിളിച്ചുണര്‍ത്താന്‍ നോക്കല്ലേ.........:)
ReplyDeleteഓരോ മനുഷ്യന്റെ ഉള്ളിലും ഒരു ക്രൂരനും, ഒരു സൌമ്യനും, ഒരു ഭ്രാന്തനും,ഒരു സ്നേഹിതനും ,ഒരു നല്ലവനും ഒക്കെ ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അതില്‍ ഏതാണോ ഒരാളില്‍ ഏറ്റവും ശക്തമായി പ്രകടമാവുന്നത് അത് അയാളുടെ സ്വഭാവമായി പൊതുവേ വിലയിരുത്തപ്പെടുന്നു.
അങ്ങിനെയല്ലേ????
Exactly ...
Deleteഎല്ലാവരിലും ഉണ്ട് ഇത്തരം വട്ടുകള്‍ ..അബ്സര്‍ ഡോക്ടര്‍ പറഞ്ഞത് തന്നെ ...
ReplyDeleteYes..it is.
Deleteഉള്ളില്‍ ഒരല്‍പ്പം ഭ്രാന്ത് സൂക്ഷിക്കുന്നവനെ യതാര്‍ഥ മനുഷ്യനും, തന്റെ കാലത്തോട് പ്രതികരിക്കുന്നവനും ആകുവാനാവൂ എന്ന് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. ഒട്ടും ഭ്രാന്ത് ഇല്ലാത്ത ആള്‍ അങ്ങേ അറ്റത്തെ സ്വാര്‍ഥനായിരിക്കും.....
ReplyDeleteനല്ല നിരീക്ഷണമാണ് പങ്കുവെച്ചത്.....
നന്ദി പ്രദീപേട്ടാ...പറഞ്ഞത് ഞാനും അംഗീകരിക്കുന്നു. ഉള്ളില്‍ ഭ്രാന്തുള്ളത് നല്ലതാണ്..ഈ ലോകത്തില്‍ ജീവിക്കാന്‍ അല്‍പ്പം ഭ്രാന്തും കൂടി ഇല്ലെങ്കില്‍ എന്തായിരിക്കും അവസ്ഥ. ഹോ..ആലോചിക്കാന്‍ പറ്റുന്നില്ല.
Deleteഓരോരോ തോന്നലുകളെന്നല്ല ഒാരോ പ്രാന്തുകള്‍ എന്ന് പറയേണ്‌ടി വരുമല്ലോ പ്രവീ... എന്തായാലും പോസ്റ്റില്‍ പറഞ്ഞതത്രയും നിത്യ ജീവിതത്തില്‍ ഒാരോരുത്തരും അനുഭവിക്കുന്നത് കണ്‌ട് കൊണ്‌ടിരിക്കുന്നത്... അത് കൊണ്‌ട് തന്നെ എനിക്ക് പ്രാന്താണെന്ന് ആരേലും പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിയില്ല... എന്നാല്‍ ഇനി അടുത്തതിന് കാണാം... അല്‍പം വൈകി ക്ഷമിക്കുക... :)
ReplyDeleteനന്ദി മോഹി
Deleteകുറച്ചു കൂടി എഴുതാമായിരുന്നു...ഞാന്‍ ഒരു മുഴു ഭ്രാന്തന്‍ ആണെന്ന തോന്നല്‍ വന്നേനെ...:)
ReplyDeleteഹി..ഹി..ഇപ്പൊ ആവശ്യത്തിനു തോന്നി തുടങ്ങിയില്ലേ..അത് പോരെ ?
Deleteഓരോ മനുഷ്യരിലും ഉണ്ടായിരിക്കും ഓരോതരം ഭ്രമങ്ങള്.അതയാള്‍
ReplyDeleteഅറിയില്ലെങ്കിലും മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നു.
നിരീക്ഷണം നന്നായിരിക്കുന്നു.
ആശംസകളോടെ
നന്ദി തങ്കപ്പന്‍ ചേട്ടാ..
Deleteപ്രവീണേ ഇഷ്ടായിട്ടോ .. ബോര്‍ അടിക്കുമോന്നു ഭയപെട്ടാണ് വായിച്ചതു പക്ഷെ വേഗം തീരുന്നു പോയി . നന്നയി . ഇത് വായിച്ച ശേഷം ഒരു സംശയം ഞാനും ഒരു മാനസിക രോഗി അല്ലെ ?
ReplyDeleteസംശയിക്കണ്ട ..അത് തന്നെ..ഉറപ്പിച്ചോ..ഹി ഹി..നന്ദി ഗോപു..
Deleteശീലവും .മാനസികരോഗവും രണ്ടാണു... രോഗത്തെ മാറ്റിയെടുക്കാം..ശീലം മാറ്റിയെടുക്കാൻ വളരെ ബുദ്ധിമുട്ടാണു. പിന്നെ ഏതെങ്കിലും തരത്തിലുള്ള ഭ്രാന്തില്ലാത്തവർ...ആരാ ഉള്ളത്.... പണ്ട് എവിടെയോ എഴുതിയതോർക്കുന്നൂ..ഭ്രാന്ത് ഭ്രാന്ത് ഭ്രാന്ത്....ഈ ലോകമാകെ ഭ്രാന്ത് എന്നെ ഭ്രാന്തനെന്നുരച്ചവർക്ക് തന്നെ ഭ്രാന്ത്............ ഈ ലേഖനത്തിനു എന്റെ ഭാവുകങ്ങൾ
ReplyDeleteനന്ദി ചന്തുവേട്ടാ.. അതെ, ഭ്രാന്തില്ലാത്തവര്‍ ഉണ്ടാകില്ല. പലര്‍ക്കും അത് അംഗീകരിക്കാന്‍ മടിയാണ്..അല്‍പ്പം ഭ്രാന്തില്ലാതെ ഈ ലോകത്ത് ജീവിക്കാനും ബുദ്ധിമുട്ടാണ്. പ്രകൃതിയെ സ്നേഹിക്കുന്നവന്‍ ഏറ്റവും വലിയ ഭ്രാന്തനായി മാരും എന്ന് തോന്നുന്നു. അത് നല്ല ഭ്രാന്താണ്..
Deleteവീണ്ടും കാണാം ..
പ്രവീണ്‍ ശേഖര്‍, കൊള്ളാം നന്നായിട്ടുണ്ട് , ഇപ്പോള്‍ എനിക്കും ഒരു സംശയം ഞാനും താങ്ങളെ പോലെ ഒരു ഭ്രാന്തന്‍ ആയോ എന്ന്,
ReplyDeleteഅന്‍വര്‍ ...എന്നെ പോലെ ഒരു ഭ്രാന്തന്‍ ആകണ്ട ട്ടോ..താങ്കള്‍ വേറൊരു വ്യത്യസ്തനായ ഭ്രാന്തന്‍ ആകേണം എന്നാണു എന്‍റെ അപേക്ഷ. ഹ ഹ..സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
Deleteഎനിക്കിതുവരെ ഒരു സംശയം മാത്രമായിരുന്നു,, ഇപ്പോ ഉറപ്പായി! ഇതില്‍ ചിലതൊക്കെ എനിക്കുകൂടെ അവകാശപ്പെടാവുന്ന വട്ടുകളാ..
ReplyDeleteനന്ദി ഇലഞ്ഞി പൂക്കള്‍ ,..
Deleteപ്രവീണ്‍ ശേഖര്‍ ! വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വിഷയം നിങ്ങള്‍ നര്‍മം കലര്‍ത്തി അവതരിപ്പിച്ചിരിക്കുന്നു. ഈ മാനസികാവസ്ഥയ്ക്ക് Obsessive Compulsive Personality Disorder (OCPD)എന്നാണു ഡോക്ടര്‍മാര്‍ പേര് പറയുന്നത്. ഒരുതരത്തില്‍ നിരുപവദ്രവമായ ഒരു സംഗതി ആണെങ്കിലും ഇതില്‍ ചില വക ഭേദങ്ങള്‍ ഉള്ള ചില മനുഷ്യര്‍ സാമാന്യരായി സമൂഹത്തില്‍ കാണപ്പെടുന്നവര്‍ എങ്കിലും സ്വകാര്യ ജീവിതത്തില്‍, പ്രത്യേകിച്ചു കുടുംബ ബന്ധങ്ങളില്‍ തലവേദന സൃഷ്ടിക്കുന്നവര്‍ ആകാനുള്ള സാധ്യത വളരെയാണ്. ഇങ്ങനെ ഒരു മാനസിക പ്രശ്നം സമ്മതിച്ചു തരാനുള്ള വൈഷമ്യം അവരെ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയും ഏറെ ആണ്. നന്നായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍ !
ReplyDeleteവിശദമായ അഭിപ്രായത്തിനു നന്ദി രാജേട്ടാ..ഈ വിഷയത്തെ കുറിച്ചു ശാസ്ത്രീയമായി ഞാന്‍ അന്വേഷിച്ചില്ല, പകരം നിരീക്ഷിക്കുക മാത്രമാണ് ചെയ്തത്. ഇതില്‍ പലരും സമൂഹത്തിലെ പ്രമുഖര്‍ എന്ന പോലെ ആളുകള്‍ക്ക് പ്രിയപ്പെട്ടവരാണ്. പക്ഷെ , അതെ സമയം താങ്കള്‍ സൂചിപ്പിച്ച പോലെ കുടുംബത്തില്‍ ഇടയ്ക്കിടയ്ക്ക് പൊട്ടിത്തെറികള്‍ നടത്തുന്നവരുമാണ്. അതിന്റെ പശ്ചാത്തലം കൂടുതല്‍ ഞാന്‍ വിശദീകരിച്ചില്ല എന്ന് മാത്രം.
Deleteഎനിക്ക് ഭ്രാന്തില്ല എന്ന് പറയുന്ന ആള്‍ക്ക് സമൂഹം ഭ്രാന്തുണ്ടെന്ന് വാദിക്കുമ്പോള്‍,, സ്വയം ഭ്രാന്തനാണ് എന്ന് പുലമ്പുന്ന ആളുകളെയും സമൂഹം ഭ്രാന്തനായി കാണാന്‍ ശ്രമിക്കുന്നത് എന്ത് കൊണ്ടായിരിക്കാം. ? അപ്പോള്‍ സമൂഹം ഒരു ഭ്രാന്തോടെയല്ലേ എല്ലാവരെയും വീക്ഷിക്കുന്നത്..
കൊള്ളാം,
ReplyDeleteനന്നായിട്ടുണ്ട്. താങ്കള്‍ എഴുതിയ ബ്ലോഗുകളില്‍ വച്ച് എനിക്ക് ഏറ്റവും ഇഷ്ടമായത് ഇതാണ്. ഒരു പക്ഷെ ഇതില്‍ ഞാന്‍ എന്നെ തന്നെ കണ്ടത് കൊണ്ടായിരിക്കാം. അല്ലെങ്കില്‍ ഞാന്‍ പലപ്പോഴും വിചാരിച്ച കാര്യങ്ങള്‍ ഇതില്‍ കണ്ടത് കൊണ്ടാകാം.
ഒരിക്കല്‍ സാമൂഹ്യ സേവനത്തിന്റെ ഭാഗമായി ഊളമ്പാറയിലെ അന്തേവാസികള്‍ക്ക് ഓണ സദ്യ കൊടുക്കാന്‍ പോയത് ഞാന്‍ ഓര്‍ക്കുന്നു. സെല്ലിന് ഉള്ളില്‍ കിടന്നിരുന്ന ഒരാള്‍ ഞങ്ങളെ നോക്കി ചോദിച്ചു, "സുഹൃത്തേ, ഒന്ന് ചോദിച്ചോട്ടെ? എനിക്ക് ഭ്രാന്താണെന്ന് നിങ്ങള്‍ കരുതുന്നുവോ? പുറത്തു നില്‍ക്കുന്ന നിങ്ങള്‍ അകത്തു നില്‍ക്കുന്ന ഞങ്ങളെ നോക്കി ഭ്രാന്തന്‍മാര്‍ എന്ന് വിളിക്കുന്നു. അകത്തു കിടക്കുന്ന ഞങ്ങള്‍ പുറത്തു നില്‍ക്കുന്ന നിങ്ങളെ നോക്കി ഭ്രാന്തന്‍മാര്‍ എന്ന് വിളിക്കുന്നു. ഇതില്‍ ഏതു വിശ്വസിക്കും?"
പറയു, ഏതു വിശ്വസിക്കും?
ഭ്രാന്ത് ....അകത്തു കിടക്കുന്നവരെയും പുറത്തു കിടക്കുന്നവരെയും നോക്കി കൊണ്ട് പറയാന്‍ പറ്റില്ല. അതെല്ലാവരിലും അല്‍പ്പ സ്വല്‍പ്പം ഉണ്ട്..ചിലര്‍ക്ക് ഭ്രാന്ത് കൂടുമ്പോള്‍ , ഭ്രാന്ത് കുറവുള്ളവരെ അകത്തിടുന്നു എന്ന് മാത്രം..
Deleteyou got some extra calibre in writing blogs , keep it up. Thank you
ReplyDeleteThank you..
Deleteഇത്തരം ഓരോരോ ഭ്രാന്തുകള്‍ എനിക്കും തോന്നാറുണ്ട്. പലപ്പോഴും മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ നല്ല പാടാ. വെറുതെ ഓരോന്നാലോചിച്ച് കാട് കയറും;നമ്മള്‍ ചിന്തിക്കുന്നതെല്ലാം വിഡ്ഢിത്തമാണെന്നറിഞ്ഞുകൊണ്ട് തന്നെ.പിന്നെ അലാറത്തിന്റെ കാര്യത്തില്‍ പ്രവീണ്‍ പറഞ്ഞ കഥാപാത്രതിനെ പോലെ തന്നെയാണ് ഞാനും. അതിന്റെ ഒരു സുഖം ഒന്ന് വേറെ തന്നെ!എനിക്ക് തോന്നുന്നു പല വ്യക്തികളുടെയും ഒഴിച്ചു കൂടാന്‍ പറ്റാത്ത പല ശീലങ്ങള്‍ക്കും സാമാന്യ യുക്തിക്ക് നിരക്കുന്ന അടിസ്ഥാങ്ങള്‍ ഒന്നും ഉണ്ടാവുകയില്ല.എന്നാലും അവര്‍ ശീലങ്ങളെ ന്യായീകരിക്കുകയും അതില്‍ തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്യും. പിന്നെ ഇത്തരത്തിലുളള പല വട്ടുകളും കൂടുതലും നിരുപദ്രവകരമാണ്.മനുഷ്യ മനസ്സ് ഒരു വല്ലാത്ത പ്രഹേളിക തന്നെയാണ്.ഇനിയും ഇത്തരം വട്ട് ലേഖനങ്ങള്‍ വരട്ടെ! (കൊള്ളാം)
ReplyDeleteExactly
Deleteഎല്ലാരും ഇങ്ങിനെ ഒക്കെ തന്നെയാണ് ,നല്ല കുറിപ്പ് ,,,എന്നാലും നിനക്ക് വട്ടാണ് ...........
ReplyDeleteന്ഹെ ? അതെന്താ ഈ വട്ട് എന്ന് പറഞ്ഞാല്‍ ?
Deleteസത്യമായ തോന്നലുകള്‍ പ്രവി.,...നമ്മുക്കിടയില്‍ ഒരുപാടുണ്ട് പലതരം മാനസിക വ്യാപാരങ്ങള്‍ ഉള്ളവര്‍...അതില്‍ ഭയപെടുന്നവര്‍....ചിന്തിച്ചു അന്തമില്ലാത്തവര്‍....അതിലൊരാള്‍ ഞാനും...എന്‍റെ പണികള്‍ എല്ലാം ഞാന്‍ തന്നെ ചെയ്താലേ ശരിയാകൂ എന്നൊരു തോന്നല്‍ ഉണ്ടെനിക്ക്....എത്ര തുടചാലും തറയില്‍ അണുക്കള്‍ ഉണ്ടോ..?എല്ലായിടത്തും അഴുക്ക് ഒളിച്ചിരിക്കുന്നു എന്നൊക്കെ ഒരുതരം തോന്ന;ലുകള്‍...വീട്ടുകാര്‍ പറയുന്നത് ഇതു ഒരുതരം വട്ടനെന്നാണ്...എന്തായാലും നല്ല കുറിപ്പ്...
ReplyDeleteനന്ദി അനാമിക ...അപ്പോള്‍ എന്ന് മുതലാണ് ട്രീറ്റ്‌മെന്റ് തുടങ്ങുന്നത് ?
Deleteഎന്നെ ചിലര്‍ വിളിക്കുന്നത് പ്രാന്തന്‍ എന്ന് തന്നെ ആണ്... കാരണം ഞാന്‍ കാട്ടുന്നത് ഊഹിക്കാന്‍ പോലും ആവില്ല ചിലപ്പോള്‍...; അങ്ങനെ നോക്കുമ്പോള്‍ ഇപ്പോള്‍ സന്തോഷം ആയി കാരണം എല്ലാരും ഭ്രാന്തന്മാര്‍ ആണല്ലോ???? ആശംസകള്‍
ReplyDeleteഅതെ,,അതെ..എന്തായാലും സന്തോഷമായി ല്ലേ ..കമ്പനി ആയി ...
Deleteഈ മാനസികരോഗിയെ ഞാന്‍ ഇപ്പോളാണല്ലോ കണ്ടത് ...:)
ReplyDeleteഹ ..ഹ..പരിചയപ്പെട്ടതില്‍ സന്തോഷം..ബുഹ് ..ഹാ..ഹാ...പേടിക്കേണ്ട. ഇടയ്ക്കു മൂക്കുമ്പോള്‍ ഇങ്ങിനെയാണ് നമ്മള്‍ ചിരിക്കേണ്ടത്...
Deleteവട്ടില്ലാത്ത ഒരാളെ തേടി നടക്കുകയാണ് ഞാന്‍......... എനിക്ക് വട്ടാണോ...?
ReplyDeleteകോയാ...ഒന്ന് കണ്ണ് തുറിപ്പിച്ചു കൊണ്ട് നോക്കിയേ...ഞാന്‍ ഒന്ന് നോക്കട്ടെ നിനക്ക് വട്ടാണ് എന്ന് ...ഉം..ഉം..ഇതിച്ചിരി മൂത്ത കേസാണ്..രക്ഷയില്ല മോനെ..
Deleteനല്ല രസമുള്ള ചിന്തകള്‍ . ഒപ്പം സത്യങ്ങളും. ചിലപ്പോള്‍ നാം ഒരാളെ ഭ്രാന്തന്‍ എന്ന് മുദ്ര കുത്തിയാല്‍ അയാള്‍ ആവര്‍ത്തിച്ചു ചെയ്യുന്ന എന്തും നമുക്ക് ഭ്രാന്തായി മാറും. ഇതേ ആവര്‍ത്തനങ്ങള്‍ നമ്മളും ചെയ്യാറുണ്ട് എന്നോര്‍ക്കാതെ.. എനിക്ക് ഇപ്പോള്‍ തോന്നുന്നത് എനിക്ക് അത്യാവശ്യം നല്ല ഭ്രാന്തുണ്ട് എന്നാണ് :)
ReplyDelete
Deleteനിനക്ക് അത്യാവശ്യം എന്നല്ല. വേണ്ടുവോളം ഉണ്ട് മോനെ ...അഭിമാനിക്കാന്‍ ഉള്ള വകയുണ്ട് ...
സത്യത്തില്‍ ഇത് വായിച്ചപ്പോള്‍ ഇങ്ങനെ കുറെ ശീലങ്ങള്‍ ഓര്മ വരുന്നുണ്ട്..എന്നാലും ആ അലാറം വയ്ക്കുന്നതൊക്കെ അല്പം കടന്ന് പോയി..ഹിഹിഹി..പിന്നെ സമാനമായ ഒരു കാര്യം എനിക്കറിയാവുന്നത്,എന്റെ ഒരു കൂട്ടുകാരിയുടെ വീട് റെയില്‍വേ ട്രാക്കിന്റെ സൈഡില്‍ ആയിരുന്നു..ഹോസ്റ്റലില്‍ വന്നതിനു ശേഷം ഇടയ്ക്കിടെ രാത്രിയില്‍ ട്രെയിന്‍ പോകുന്ന ഒച്ച കേള്‍ക്കാതെ അവള്‍ക്ക് ഉറക്കം വരില്ലായിരുന്നു.അത് പോലെ മറ്റൊരാള്‍ സംസാരിക്കുന്നതിനിടയ്ക്ക് നമ്മുടെ കൈയില്‍ വല്ല പേനയോ പേപ്പറോ ഉണ്ടെങ്കില്‍ അവള്‍ അത് വാങ്ങി തിരിചോണ്ട് ഇരിക്കും.(പോസ്റ്റില്‍ എഴുതിയത് പോലെ)അന്നേരം പിന്നേം നമ്മള്‍ വേറെ എന്തെങ്കിലും എടുത്ത് കൈയില്‍ പിടിച്ച് അതേ പോലെ കാണിച്ചാല്‍ അവള്‍ ആദ്യത്തെ സാധനം മാറ്റി വച്ച് പിന്നേം നമ്മുടെ കൈയിലെ വാങ്ങും..ഇങ്ങനെ മാറി മാറി ഓരോ വസ്തുക്കള്‍ നമ്മള്‍ കൈലെടുക്കും, സംസാരിക്കുന്ന ഇടയ്ക്ക് അവള്‍ അത് മാറി വാങ്ങി കൊണ്ടേ ഇരിക്കും..ലാസ്റ്റ് കളിയാക്കുമ്പോള്‍ പറയും-നീ പറയുന്നത് ഞാന്‍ കേള്‍ക്കണമെങ്കില്‍ കൈയില്‍ ഒന്നും എടുത്ത് എന്നെ പ്രലോഭിപ്പിക്കരുത് -എന്ന്.അന്നേരം നമുക്കായി കുറ്റം...ഹിഹിഹി..ഗുഡ് പ്രവീണ്‍ ..നല്ല പോസ്റ്റ്..
ReplyDeleteഹ..ഹ..അപ്പൊ എല്ലാര്‍ക്കും ഉണ്ട് ഈ സ്വഭാവം ല്ലേ. ഞാന്‍ ഒരു പൊതു സ്വഭാവം ആണോ ഇതെന്ന് ഒരു സംശയം തോന്നിയപ്പോള്‍ എഴുതിയതാണ്. ഇപ്പൊ സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടു.
Deleteവായനക്കും അഭിപ്രായത്തിനും നന്ദി അമ്മുട്ടി ..
ബ്ലോഗ് ലോകത്തിലെ "മാനസീക രോഗിയായ "എന്റെ പുതിയ സുഹൃത്തേ .......
ReplyDeleteപോസ്റ്റ് വളരെ നന്നായിട്ടുണ്ട് ....തലക്കെട്ട് അതിനെക്കാള്‍ നന്നായിട്ടുണ്ട് :-)
ആശംസകളോടെ
മറ്റൊരു മനസീകരോഗി :-):-):-)
ഹ..ഹ..എല്ലാ മാനസിക രോഗികള്‍ക്കും സ്വാഗതം ...നന്ദി
Deleteഅപ്പൊ ഏതാണ്ടൊക്കെ ഉറപ്പായി പ്രവ്യെ !!!! നന്ദി :)
ReplyDeletehi hi ..thank you ..thank you ..
Deleteകൂടുതല്‍ എഴുതി എഴുതി ഞാന്‍ ഒരു വലിയ മാനസിക രോഗിയാകാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ വായിച്ചെന്നു കരുതി നിങ്ങളും മാനസിക രോഗിയാകില്ല. മനസ്സ് എന്ന ശക്തിയെ തിരിച്ചറിഞ്ഞാല്‍ തീരുന്ന പ്രശ്നങ്ങളെ ഉള്ളൂ. മനസ്സിനെ എവിടെയും കെട്ടിയിടാതെ പൂര്‍ണ സ്വാതന്ത്ര്യത്തില്‍ സഞ്ചരിക്കാന്‍ വിടൂ. മനസ്സില്‍ സ്നേഹമെന്ന സൌന്ദര്യം നിറയുമ്പോള്‍ നമ്മളെല്ലാവരും സുന്ദരന്മാരും സുന്ദരികളും ആകുന്നു. അവിടെ നിങ്ങളെ തേടി , അസുഖങ്ങളും , ജരാനരകളും , എന്തിനു പറയുന്നു മരണം പോലും പിന്നെ വരില്ല. praviye kuthiravattam pashtaaaaa
ReplyDeleteഅപ്പൊ ഷംസൂ അനക്ക് ഇക്കാര്യത്തിൽ നല്ല മുൻ പരിചയം ണ്ടല്ലേ .. ഹി ഹി '
Deleteഅല്ല താങ്കള്‍ ഒരു സൈക്കോളജിസ്റ്റ് ആണോ?ഇതൊക്കെക്കൂടി വായിച്ചിട്ട് ആരിക്കാ ഭ്രാന്ത് അരിക്കാ ഭ്രാന്തില്ലാത്തത് എന്നായി കണ്ഫ്യുഷന്‍.ഏതായാലും ജോറായി.ഇടയ്ക്ക് എന്‍റെ ബ്ലോഗും ഒന്നു വിസിറ്റണേ..http://chilamarmarangal.blogspot.in
ReplyDeleteഹാഹ് ഹാഹ് .. ഞാൻ സൈക്കോളജിസ്റ്റും ജീപ്പോളജിസ്റ്റും ഒന്നുമല്ല .. ചില തോന്നലുകൾ .. അത് പങ്കു വച്ചെന്നു മാത്രം .. ഞാൻ ആ ബ്ലോഗിൽ വന്നിട്ടുണ്ടല്ലോ ... ഇനീം വരാം ട്ടോ ..
Deleteഇങ്ങനെ പലതവണ അലാറം വെച്ച് ഉണരുന്നതില്‍ ഞാനും ഉള്‍പ്പെടും :-) അതിനെക്കുറിച്ച് ഒരു ആര്‍ട്ടിക്കിള്‍ പോലും എഴുതിയിരിക്ക്ന്നൂ നോം! http://iamvishnu.com/2013/11/life-lesson-setting-alarms-and-waking-up-for-sure/
ReplyDeleteഹ ഹാഹ് .. അത് ശരി ..അപ്പോൾ നോം ഈ കാര്യത്തിൽ എത്രയോ ഭേദമാണ് ല്ലേ .. എന്തായാലും ഒന്ന് വായിച്ചു നോക്കട്ടെ ട്ടോ .. .
Deleteഞാനും ഒരു മണിക്കൂര്‍ നേരത്തെ അലാറം വെക്കും...
ReplyDeleteനീ ഒന്നല്ല രണ്ടു മൂന്നു മണിക്കൂർ നേരത്തെ അലാറം വക്കും എന്നാണല്ലോ നീത്വോ ബാസില് പറഞ്ഞത് .. ഹി ഹി ..
Deleteകൂടുതല്‍ എഴുതി എഴുതി ഞാന്‍ ഒരു വലിയ മാനസിക രോഗിയാകാന്‍ ആഗ്രഹിക്കുന്നില്ല.
ReplyDeleteസമാധാനം
സബീര്‍ മേലേതില്‍
താങ്ക്യു സബീർ
Deleteഇതൊക്കെ വായിച്ചപ്പോള്‍ ഞാനും അത്യാവശ്യം നല്ല ഒരു മാനസികരോഗിയാണ് എന്ന് മനസ്സിലായി
ReplyDeleteസത്യം
സബീര്‍
താങ്ക്യു സബീർ
Delete