Saturday, April 14, 2012

ഒറ്റപ്പെടലുകള്‍




ഒറ്റപ്പെടലുകളുടെ നിലാവില്‍ കുളിച്ചു കൊണ്ട് ഞാന്‍ തല തോര്‍ത്താതെ ആ കരയില്‍ തന്നെ കുറെ നേരം ഇരുന്നു. 

   ആരും വന്നില്ല, ഗുണ ദോഷിക്കാനും, തല തോര്‍ത്തി തരാനും. 

   തല തോര്‍ത്താഞ്ഞത് കൊണ്ടെനിക്ക്  പനിയും വന്നില്ല , ജലദോഷവും വന്നില്ല. 

   പക്ഷെ , ആ ഇരിപ്പിനിടയില്‍  ജീവിതത്തെ കുറിച്ചുള്ള ചിന്തകളുടെ ഒരു പുഴ എന്നെയും കൊണ്ട് എങ്ങോട്ടോ പോകുകയാണ്. 

   ഒറ്റപ്പെടലുകളില്‍ നിന്നും ഒളിച്ചോടാന്‍ എനിക്ക് താല്‍പ്പര്യം ഇല്ല. 

   ഒറ്റപ്പെടലുകളില്‍ നിന്നും ഒറ്റപ്പെടലുകളിലെക്കുള്ള ഈ യാത്ര എന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗമായി മാറി കൊണ്ടിരിക്കുന്നു. 

  ഒന്നും  ശാശ്വതമല്ല എന്നറിയാമെങ്കിലും , ഈ ഒറ്റപ്പെടലുകളില്‍ ഞാന്‍ എന്തിനെയൊക്കെയോ ഭയക്കുന്നുണ്ട്. 

  ഈ  ഒറ്റപ്പെടലിനെ തന്നെയാണോ ഞാന്‍ ഭയക്കുന്നത് ??? 

  ഒറ്റക്കിരുന്നു കൊണ്ട് തന്നെ ഞാന്‍ കുറെ നേരം ആലോചിച്ചു. . 

  അപ്പോഴേക്കും നിലാവ് അസ്തമിക്കാന്‍ തുടങ്ങിയിരുന്നു.

-pravin-

17 comments:

  1. ഒന്നും ശാശ്വതമല്ല എന്നറിയാമെങ്കിലും , ഈ ഒറ്റപ്പെടലുകളില്‍ ഞാന്‍ എന്തിനെയൊക്കെയോ ഭയക്കുന്നുണ്ട്.

    ഈ ഒറ്റപ്പെടലിനെ തന്നെയാണോ ഞാന്‍ ഭയക്കുന്നത് ???

    ഒറ്റക്കിരുന്നു കൊണ്ട് തന്നെ ഞാന്‍ കുറെ നേരം ആലോചിച്ചു. .

    ആഹാ അങ്ങനേയൊക്കെയാണോ കാര്മ്ന്ങൾ...! എന്നാൽ വിടില്ല ഞാൻ ഒരുത്തനേയും വിടില്ല. നന്നായിട്ടുണ്ട് എഴുത്ത്. ആശംസകൾ.

    ReplyDelete
    Replies
    1. മണ്ടൂസാ നന്ദി. ഒരുത്തനെയും വിടില്ല അല്ലേ ? ഹ ! ഹ.

      Delete
  2. ആരും വന്നില്ല ഗുണദോഷിക്കാനും,തല തോര്‍ത്തി തരാനും.
    ഒറ്റപ്പെടലിന്‍റെ വ്യഥ.
    ആശംസകള്‍

    ReplyDelete
  3. ഒറ്റ പെടല്‍ എന്ന് പറയുന്നത് മനസ്സിന്റെ ധൈര്യ ക്കുറവു അല്ലെ ഒരാളും ഒരിക്കലും ഒട്ടപെടുന്നില്ല
    ചുരുങ്ങിയ പക്ഷം കണ്ണീര്‍ എങ്കിലും അയാള്‍ക്ക് കൂട്ടുണ്ടാവും

    ReplyDelete
    Replies
    1. നന്ദി മൂസാക്ക. പറഞ്ഞത് ശരിയാകാം..എന്തോ എനിക്കങ്ങനെയും തോന്നിയിട്ടില്ല.

      Delete
  4. ''നീ ഒരു പാഴ്മരമാണ്...
    ഘോര മരുഭൂമിയുടെ വരണ്ട മാറില്‍ ,
    തിരസ്കാരത്തിന്റെ
    ഉച്ച വെയിലില്‍ വെന്ത്
    ദേഹം മുഴുവന്‍ ഉണങ്ങിക്കീറിയ
    വെറുമൊരു
    ഏകാകിപാഴ്മരം...!

    ReplyDelete
  5. ഒറ്റപ്പെടലിന്റെ വേദനകള്‍ നന്നായി പകര്‍ത്തി ...

    ReplyDelete
  6. അതാ പറഞ്ഞത് ഒറ്റക്കിരിക്കുമ്പോള്‍ കൂടെ ആരെങ്കിലുമൊക്കെ വേണമെന്ന്...
    ഇനി ഒറ്റക്കിരിക്കാന്‍ തോന്നുമ്പോള്‍ എന്നെ വിളിച്ചാല്‍ മതിയെന്ന് ഹി ഹി..

    ReplyDelete
    Replies
    1. ആ..ഇനി ഇപ്പൊ അതിന്റെ കുറവേ ഉള്ളൂ..ഇപ്പോള്‍ ഒറ്റപ്പെടുന്നെ ഉള്ളൂ..ഇനി നിന്നെ കൂടെ കൂട്ടി നിന്റെ ജാഡയും കൂടി കണ്ടു പേടിച്ചു ഇരിക്കാന്‍ എനിക്ക് വയ്യേ..നീ എന്നെ കൊമേഡിയന്‍ ആക്കാനല്ലേ അടുത്തേക്ക്‌ വരുന്നത്..നാളെ നീ അത് കാര്‍ട്ടൂണ്‍ വരച്ച് കൂലംകഷ്ക്കത്തില്‍ കൊടുക്കുകയും ചെയ്യും..അമ്പട വീരാ..അത് വേണ്ട..

      നന്ദി മഖ്‌ബൂ..

      Delete
  7. ഒരു കവിതയ്ക്ക് വേണ്ടിയുള്ള ചിന്തകളാണ്..
    ഒരു കുറിപ്പ് ആക്കിയത് നന്നായില്ലെന്നാണ് എന്റെ തോന്നല്‍.
    കവിതയ്ക്ക് ശ്രമിച്ചു നോക്കൂ.... അതിനുള്ള ഭാഷ കയ്യിലുണ്ടല്ലോ ?

    ReplyDelete
    Replies
    1. നന്ദി ..ഇസ്മൈല്‍ക്കാ..എനിക്ക് ഇങ്ങനെ തുറന്നു പറയുന്ന അഭിപ്രായങ്ങള്‍ വളരെ ഇഷ്ടമാണ്.

      എന്‍റെ തോന്നലുകള്‍ അതെ പടി പകര്‍ത്തുന്നു എന്ന് മാത്രം..ഇസ്മൈല്‍ക്കാ , കവിത എങ്ങനെയാ എഴുതുക എന്നൊന്നും ഒരു പിടിയുമില്ലാത്ത ആളാണ്‌ ഞാന്‍. ..

      സാധാരണക്കാരന് വായിച്ചാല്‍ മനസിലാകുന്ന വരികള്‍ എഴുതാതെ വിശ്വ സാഹിത്യം എഴുതുന്ന ആളുകളോട് ബഹുമാനം ഉണ്ട്. പക്ഷെ അത് വായിച്ച് മനസിലാക്കാന്‍ സാധിക്കാത്തത് കൊണ്ട് അവരോട് ആരാധനയില്ല. നമുക്ക് ഒന്നും സാധിക്കാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ അവരെ നമ്മള്‍ മാനിച്ചേ മതിയാകൂ.. ഇപ്പോള്‍ ആരാണ് അത്തരത്തിലുള്ള കവിത എഴുതാറുള്ളത് , അതും എനിക്കറിയില്ല.

      ഇസ്മൈല്‍ക്കായുടെ നല്ല അഭിപ്രായത്തെ ഞാന്‍ ഉള്‍ക്കൊള്ളുന്നു. നന്ദി.

      Delete