Monday, April 2, 2012

രാത്രിമഴ




തറവാട്ടിലെ പഴയ നലുകെട്ടിനുള്ളിലെ മരത്തിന്റെ ജനാലയില്‍ മുഖം അമര്‍ത്തി കൊണ്ട് അയാള്‍ പുറത്തേക്കു നോക്കി . നല്ല ചാറ്റല്‍ മഴ കൂടെ മിന്നലും. മഴ ചാറലുകള്‍ മുഖത്തേക്ക് വീശാന്‍ തുടങ്ങിയപ്പോളും, ജനാല ചാരാതെ ദൂരെ കാറ്റത്ത്‌ വളഞ്ഞാടുന്ന കവുങ്ങുകളെ മിന്നലിന്റെ വെളിച്ചത്തില്‍ നോക്കി നില്‍ക്കുകയായിരുന്നു അയാള്‍  . പഴയ മരത്തിന്റെ മണം അയാളെ പലതും ഓര്‍ത്തെടുക്കാന്‍ നിര്‍ബന്ധിച്ചു. ഒരു വലിയ മിന്നല്‍ വെളിച്ചം മുഖത്തേക്ക് വീശിയെങ്കിലും അയാള്‍ കണ്‍ പോളകള്‍ ചിമ്മിയില്ല. കണ്ണുകളില്‍ പെയ്തിറങ്ങിയ രാത്രിമഴയുടെ കാഴ്ചകള്‍ ഓര്‍മകളുടെ അകമ്പടിയോടെ  അയാളെയും മനസ്സിനെയും കൊണ്ട് എങ്ങോട്ടോ പോയിരിക്കുന്നു. 


  കുട്ടിക്കാലത്ത് ചേമ്പിന്‍ ഇലകള്‍ ചൂടി മഴ കൊള്ളാതെ  നടന്നതും, ചെളി വെള്ളം തെറുപ്പിച്ച് കൂട്ടുകാരുമായി തല്ലു കൂടിയതും, മഴ നനഞ്ഞു വന്നപ്പോള്‍ അമ്മ മട്ടി  ചൂരല്‍ കൊണ്ട് തല്ലിയതും, പിന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ സ്നേഹത്തോടെ പിറുപിറുത്തു കൊണ്ട് തോര്‍ത്തെടുത്ത് തല തോര്‍ത്തി തന്നതും, മച്ചില്‍ വച്ചിരിക്കുന്ന രസ്നാതി പൊടി തലയില്‍ അമര്‍ത്തി തിരുമ്മി തന്നതും എല്ലാം ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എന്തോ പോലെ. 

  ഇന്നിപ്പോള്‍ ആരുമില്ല തറവാട്ടില്‍ . അമ്മയും അച്ഛനും മരിച്ചതില്‍ പിന്നെ നാട്ടില്‍ വരാറ് പോലുമില്ല. പിള്ളേരുടെ ഭാവി ഓര്‍ത്തു കൊണ്ടാണ്  അമേരിക്കയില്‍  തന്നെ സ്ഥിര താമസം തുടങ്ങിയത്. തറവാട് തന്‍റെ പേരില്‍ എഴുതി വച്ചതായിരുന്നത് കൊണ്ട് അത് പിന്നീടു എപ്പോളെങ്കിലും വില്‍ക്കാനുള്ള ഒരു ഉദ്ദേശം ഉണ്ടായിരുന്നു. അമ്മയുടെ ആണ്ടിന് ബലി ഇടാന്‍ ഇത്തവണ വരാന്‍ മനസ്സ് നിര്‍ബന്ധിച്ചു  കൊണ്ടേ ഇരിക്കുമ്പോള്‍ പോലും ആ ചിന്ത  മനസ്സില്‍ ഉണ്ടായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. പക്ഷെ ,    ഇപ്പൊ എന്തോ മനസ്സ് വരുന്നില്ല- അമ്മയുടെയും അച്ഛന്റെയും ഫോട്ടോ നോക്കി കൊണ്ട് അയാളുടെ മനസ്സ് പറഞ്ഞു. 


"" ഹൂ ഈസ് ദിസ്‌ ഓള്‍ഡ്‌ വുമെന്‍ "" തന്റെ ചെറിയ മോന്‍ ഫോട്ടോ നോക്കി ചോദിച്ചപ്പോള്‍ പറഞ്ഞു കൊടുക്കാന്‍ അയാള്‍ ഏറെ ബുദ്ധി മുട്ടി. നാളെ തിരിച്ചു അമേരിക്കയിലോട്ടു തന്നെ പോകുകയാണ്. താന്‍ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു തന്‍റെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരാന്‍, പക്ഷെ അവര്‍ക്ക് വയസ്സയാപ്പോളും മരിക്കുന്ന സമയത്ത് പോലും അവരുടെ അടുത്ത് ഒന്നിരിക്കാന്‍ പോലും തനിക്കു സമയം കിട്ടിയില്ല എന്ന് എങ്ങനെ മനസാക്ഷിയോട് പറയും. ആ കടമൊക്കെ ഇനി എങ്ങനെ വീട്ടി തീര്‍ക്കും ..ബന്ധങ്ങളെ ഉപേക്ഷിച്ചു പ്രവാസം നടത്തി കാശുണ്ടാക്കി വരുമ്പോള്‍ അനുഭവിക്കാന്‍ ആരുമില്ലെകില്‍ പിന്നെന്തിനീ നെട്ടോട്ടം? അയാളുടെ മനസ്സ് കൂടുതല്‍ അസ്വസ്ഥമായിക്കൊണ്ടേ ഇരുന്നു. 



അയാളുടെ ഗദ്ഗദങ്ങള്‍ ആ നാലകത്ത് ശ്വാസം മുട്ടി മരിച്ചു കൊണ്ടിരിക്കുംബോളും   മനസ്സില്ലാ മനസ്സോടെ ഭാര്യയുടെ കൂടെ  നാളെ തിരിച്ചു പോകാനുള്ള  തയ്യാറെടുപ്പുകളില്‍ അയാള്‍ മുഴുകി കഴിഞ്ഞിരുന്നു.  



-pravin- 


7 comments:

  1. മനസ്സില്‍ തട്ടിയില്ല.
    ഒരു കഥയാക്കി എഴുതാമായിരുന്നു.

    ReplyDelete
  2. ഹും..ഇതൊക്കെ പണ്ട് എഴുത്ത് തുടങ്ങുന്ന സമയത്തുള്ളതാണ്..പിന്നെ കഥ മനസ്സില്‍ വന്നില്ല , ചില രംഗങ്ങള്‍ മാത്രം മനസ്സില്‍ തെളിഞ്ഞു വന്നു.. ഞങ്ങള്‍ ഹ്രസ്വ ചിത്രങ്ങള്‍ എടുക്കുന്ന ഒരു കൂട്ടം ഉണ്ട്..അവരുമായി ഞാന്‍ ഇടയ്ക്കു ഇത്തരം രംഗങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഇത് ആത്തരത്തില്‍ ഒരു ചിന്ത മാത്രമാണ്. ഒരിക്കല്‍ പുതുമഴ എന്ന ഒരു ഹ്രസ്വ ചിത്രം ഞങ്ങള്‍ നിര്‍മ്മിച്ച്‌ പഠിച്ച കോളേജില്‍ സമര്‍പ്പിച്ചു.

    ReplyDelete
  3. ഒരു ചിന്ത അവതരിപ്പിച്ചു എന്ന് മാത്രം. അല്ലെ? ഇങ്ങനെ തുടങ്ങണം. ഇനി കൂടുതല്‍ ആഴത്തിലുള്ള കഥകള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  4. സോണിചേച്ചിയുടെ അഭിപ്രായം തന്നെ തോന്നി അൽപ്പം...

    പക്ഷേ ഒരു കുറിപ്പ് എന്ന നിലയിൽ നല്ലതാണു...

    ReplyDelete
    Replies
    1. ഹും..അത് ശരിയാ..കുറിപ്പായി തന്നെ എഴുതിയതാണ്..കഥയാക്കാന്‍ തോന്നിയില്ല.

      Delete