ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട
എന്ന് ഒരു കാലത്ത് പറഞ്ഞിരുന്നു.
എന്ന് ഒരു കാലത്ത് പറഞ്ഞിരുന്നു.
അതൊരു നല്ല കാലം.
നല്ല ചങ്ങാതിമാരെ കിട്ടാന്‍ ഒരുപാട് കാലമെടുത്തിരുന്നു.
നല്ല ചങ്ങാതിമാരെ കിട്ടാന്‍ ഒരുപാട് കാലമെടുത്തിരുന്നു.
ഇന്ന് ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ചങ്ങാതിമാരുണ്ടായി ,
പക്ഷെ അവര്‍ കണ്ണാടി പോലെയായില്ല.
പക്ഷെ അവര്‍ കണ്ണാടി പോലെയായില്ല.
ഫേസ് ബുക്കിലും ട്വിട്ടരിലും കൂട്ടത്തിലും
ചങ്ങാതിമാര്‍ അങ്ങനെ പറന്നു നടക്കുന്നു.
ചങ്ങാതിമാര്‍ അങ്ങനെ പറന്നു നടക്കുന്നു.
ലൈക്കും കമന്റുമാണ് ഇന്നത്തെ സൌഹൃദങ്ങളുടെ മാനദണ്ഡം .
അത് ചെയ്യാത്തവന്‍റെ സൗഹൃദം വെറും മൂന്നാം കിടയായി മാറുന്നു.
അങ്ങിനെയെങ്കിലും നല്ല സൌഹൃദങ്ങള്‍ ഉണ്ടാകട്ടെ എന്ന് കരുതി
ചില അഭിപ്രായങ്ങള്‍ പങ്കു വക്കാന്‍ മുതിര്‍ന്നത് തെറ്റായി പോയോ ?
ചില അഭിപ്രായങ്ങള്‍ പങ്കു വക്കാന്‍ മുതിര്‍ന്നത് തെറ്റായി പോയോ ?
തുറന്ന അഭിപ്രായങ്ങള്‍ പറയുന്ന നിമിഷം
അകലുന്ന സൌഹൃദങ്ങള്‍ മനസ്സിന്‍റെ വേദനയായ് തുടരുന്നു.
അകലുന്ന സൌഹൃദങ്ങള്‍ മനസ്സിന്‍റെ വേദനയായ് തുടരുന്നു.
സൌഹൃദങ്ങളുടെ കണ്ണാടികള്‍ ഉടയുന്നു.
-pravin-
ഇനി ലൈകില്ലാഞ്ഞിട്ട് ചങ്ങാതി ആകാതെ പോകണ്ട
ReplyDeleteha ! ha ..just like a compromise knw?
Deleteസത്യസന്ധമായ അഭിപ്രായങ്ങള്‍ തുറന്നു പറയുമ്പോള്‍ തല്‍ക്ഷണം തകരുന്ന ബന്ധങ്ങള്‍ സുദൃഢസൌഹൃദങ്ങളായിരിക്കില്ല.
ReplyDeleteതെറ്റുകള്‍ ചൂണ്ടിക്കാട്ടാനും തെറ്റുണ്ടെങ്കില്‍ തിരുത്താനും
ഇല്ലെങ്കില്‍ മനസ്സിലാക്കി കൊടുക്കാനും പരസ്പരം
മനസ്സുണ്ടായാല്‍ സൌഹാര്‍ദ്ദം നിലനില്‍ക്കും.
സൌഹാര്‍ദ്ദങ്ങളുടെ കണ്ണാടികള്‍ ഉടയാതെ നിലനിര്‍ത്താം.
ആശംസകള്‍
തീര്‍ച്ചയായും. അത്തരം സൌഹൃദങ്ങള്‍ നില നിന്നു പോകില്ല. തെറ്റുകള്‍ ചൂണ്ടി കാണിക്കുന്നതോടു കൂടി മിത്രം ശത്രുവായി പരിണമിക്കുന്നതാണ് ഇന്നത്തെ അവസ്ഥ. ഉടയേണ്ട കണ്ണാടികള്‍ ഉടഞ്ഞേ മതിയാകൂ എന്ന് വാശി പിടിക്കുന്ന പോലെ.
Deleteസൗഹ്യദങ്ങള്‍ എന്ന് മാത്രമല്ല... അമ്മമക്കള്‍ ബന്ധമൊഴിച്ച് ( ചിലപ്പോഴതും)ഏതും ഒരു പരസ്പര പ്രതീക്ഷയുടേതാണു പ്രവീണ്‍, ചിലര്‍ ഒരു പാട് കെയര്‍ തരാറില്ലേ ? അവരാണു കൂടുതല്‍ കെയര്‍ ആഗ്രഹിക്കുന്നവര്‍..
ReplyDeleteശരിയായിരിക്കാം..എന്താ പറയുക..
Deleteതികച്ചും ശരിയാണ് ,, എന്റെ ഒരു കൂട്ടുകാരിക്ക് അവളുടെ ഫൈസ്ബൂകില്‍ 2300 ഫ്രെണ്ട്സ് ആണുള്ളത് ,, മണ്മറഞ്ഞ പ്രശസ്ത നടന്‍ പ്രേം നസീര്‍ ഒരിക്കല്‍ പറയുകയുണ്ടായി , 50 വര്‍ഷ കാലത്തേ ജീവിതത്തിനിടയില്‍ 50 പെരോടെങ്കിലും നമ്മള്‍ക്ക് സത്യസനന്ധ മായ ഒരടുപ്പം സൂക്ഷിക്കാന്‍ കഴിയുമോ എന്ന്, ......
ReplyDelete"50 പോയിട്ട് ഒരഞ്ച് എങ്കിലും ,, വേണ്ട അറ്റ് ലീസ്റ്റ് ഒന്നെങ്കിലും"
u are right..
Deleteഓണ്‍ലൈനില്‍ ഉള്ളതിലധികം ഓഫ് ലൈന്‍ ആയി കാര്യങ്ങള്‍ നടക്കട്ടെ ..
ReplyDeleteഒരുപാട് സൌഹൃദങ്ങള്‍ ഉണ്ടാവട്ടെ ..
ആശംസകള്‍
Thanks satheesh..
Deleteഓൺ ലൈനിലും നല്ല സൌഹൃദങ്ങളുണ്ട്.
ReplyDeleteഇല്ല എന്ന് ഞാനും പറഞ്ഞില്ല. നന്ദി.
Deleteപറയാനുള്ളത് പറഞ്ഞപ്പോള്‍ പലരും പലതും പറഞ്ഞു .അത് ഇഷ്ടമായില്ല എന്ന് തോന്നുന്നു ,എല്ലാ ആളുകള്‍ക്കും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകാം .ഓരോരുത്തരും അവരവരുടെ അഭിപ്രയങ്ങള്‍ പറയട്ടെ .എല്ലാത്തിനും മറുപടി കൊടുക്കാന്‍ നമുക്ക് കഴിയില്ല .എന്ന് കരുതി അതൊരു തോല്‍വിയായി കാണേണ്ട .ഞാന്‍ എന്‍റെ അഭിപ്രായം ആരെയും കൂസക്കാതെ പറയുന്നത് നിനക്ക് അറിയാലോ .
ReplyDeleteപിന്നെ വിതക്കുന്നതെ കൊയ്യുകയുള്ള്.നീ ആത്മാര്‍ഥമായി സ്നേഹിച്ചാല്‍ നിനക്ക് തിരിച്ചു കിട്ടും .പിന്നെ ലൈകും കമെന്റും നീ കുറ്റം പറയരുത് കൊടുത്തും വാങ്ങിയും മടുത്തപ്പോള്‍ . ബ്ലോഗ് ലോഗത്ത് ഇങ്ങിനെ നില്‍ക്കണം എന്ന് നിനക്ക് നന്നായി അറിയാം .അവിടെ സൌഹൃതതെക്കള്‍ മറ്റു പലതും പലരും ആഗ്രഹിക്കുന്നു. എല്ലാവരെയും എല്ലാ കാലത്തും നന്നാക്കി കൊണ്ട് നടക്കാന്‍ പറ്റില്ല . .നിനക്കും നല്ല സൌഹൃദങ്ങള്‍ ഉണ്ട് നീ കാണാതെ പോകുന്നു
ഇപ്പോഴും ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട .
ലൈക്ക് കൊണ്ടും കമന്റു കൊണ്ടും സൗഹൃദം അളക്കാമോ ?
ReplyDeleteകാണുമ്പോ ഒരു ചിരിയും രണ്ടു നല്ല വര്‍ത്തമാനവും ...
അത് തന്നെയല്ലേ ഓണ്‍ ലൈനിലെ ലൈക്കും കമന്റും ....?:))
ഇതിനുള്ള മറുപടി വേറൊരു ലേഖനമായ് ഞാന്‍ പോസ്റ്റ് ചെയ്യാം പ്രവി...പരസ്പരധാരനയില്ലാത്ത സൌഹൃതങ്ങള്‍ തുടരരുത് ...ആരായാലും...എന്തിന്റെ പേരിലായാലും....
ReplyDelete:)
ReplyDeleteആദ്യം നമ്മള്‍ ഒരു "സംഭവം" ആണെന്ന് സ്വയം കരുതാതിരിക്കുക. ബാക്കി എല്ലാം ശരിയാവും.
ReplyDeleteഓക്കേ ...ഞാന്‍ ഒരു സംഭവമേ അല്ല....ഹി ഹി.. ശരിയാണ് ഇപ്പൊ പ്രശ്നം കഴിഞ്ഞു ...
Delete