Wednesday, August 22, 2012

ഇതാണോ ഇത്ര വല്ല്യ ആനക്കാര്യങ്ങള്‍ !

അതെ, ഇത് വല്ല്യ ആനക്കാര്യം തന്ന്യാണ്. ന്താന്ന് വച്ചാല്‍ ആനകളെ കുറിച്ച് പറയാന്‍ പോകുന്ന കാര്യം ആനക്കാര്യം അല്ലാതെ പൂച്ചക്കാര്യം ആകുമോ ? പിന്നല്ല .. 

ആനകളെ കാണാത്തവര്‍ ആരും ഉണ്ടാകില്ല. കുഴിയാനയല്ല ട്ടോ സാക്ഷാല്‍ ആനയുടെ കാര്യമാണ് പറയുന്നത്. ആനകളെ ആദ്യമായിട്ട് ഞാന്‍ കാണുന്നത് മനിശ്ശെരിയിലെ എന്‍റെ അച്ഛമ്മയുടെ വീട്ടില്‍ വച്ചാണ്. അച്ഛമ്മക്ക്‌ ആനയോന്നും ഉണ്ടായിരുന്നില്ല. പക്ഷെ അച്ഛമ്മയുടെ തറവാട്ടു പറമ്പില്‍ ആണ് ആനകളെ കെട്ടി ഇടാറുണ്ടായിരുന്നത്. അത് കൊണ്ട് തന്നെ ഞങ്ങള്‍ക്ക് എപ്പോഴും ആനകളെ കാണാന്‍ സാധിച്ചിരുന്നു. അന്നൊക്കെ വേലി വക്കത്ത് പോയി നിന്ന് ആനയെ ഞാന്‍ സൂക്ഷിച്ച് നോക്കുമായിരുന്നു.

'ഹോ..എന്തൊരു വലുപ്പമാണ് ഈ ആനക്ക്. വലിയ ചെവി, മൂക്ക് ..കാലുകള്‍, വാല് ..നീണ്ട് വെളുത്ത കൊമ്പുകള്‍ , പക്ഷെ കണ്ണ് മാത്രം കുഞ്ഞുത്. ' അച്ഛമ്മക്കും മറ്റുള്ളവര്‍ക്കും ഞാന്‍ അങ്ങിനെയാണ് ആനയെ വിശദീകരിച്ചു കൊടുത്തത്. 

ആനയുടെ കൊമ്പ് അതിന്‍റെ പല്ലാണെന്ന് ഞാന്‍ തിരിച്ചറിയുന്നത്‌ കുറച്ചു കൂടി കാലം കഴിഞ്ഞാണ് . ശരിക്കും പറഞ്ഞാല്‍ എന്‍റെ ആദ്യത്തെ പല്ല് പറിഞ്ഞു വീഴാറായ സമയത്താണ് ആനയെ കുറിച്ച് ഞാന്‍ കൂടുതല്‍ അറിയുന്നത്. അന്നൊക്കെ പല്ല് പറിക്കുമ്പോള്‍ ഒരു സമ്പ്രദായം ഉണ്ട്. പറിച്ചെടുത്ത പല്ല് ഉള്ളന്‍ കയ്യില്‍ ചുരുട്ടി പിടിച്ചു കൊണ്ട് പുരപ്പുറത്തേക്ക് പ്രാര്‍ഥിച്ചു കൊണ്ട് ശക്തിയായി എറിയണം. 'ആനപ്പല്ല് പോയി കീരിപ്പല്ല് വരട്ടെ ' എന്ന് ഉറക്കെ പ്രാര്‍ഥിച്ചു കൊണ്ടാണ് പല്ലെടുത്ത് എറിയേണ്ടത്. 

ആനയെ എന്നും കാണുന്നതും കൊണ്ടും , ആനയെ ഇഷ്ടമായത് കൊണ്ടും ഞാന്‍ പല്ലെടുത്ത് പുരപ്പുറത്തേക്ക് എറിയുന്ന സമയത്ത് ചൊല്ലിയത് "കീരിപ്പല്ല് പോയിട്ട് ആനപ്പല്ല് വരട്ടെ ' എന്നായിരുന്നു. 'ഈശ്വരാ പണി പാളിയോ' എന്നാലോചിച്ചു കൊണ്ടാണ് അത് കേട്ടു നിന്നവര്‍ തലക്കു കയ്യും കൊടുത്തു നിന്നത്. 

എന്നെ അടുത്തേക്ക്‌ വിളിച്ചിട്ട് പഴയ വിശ്വാസങ്ങളുടെ പിന്‍ബലത്തില്‍ അച്ഛമ്മ പേടിപ്പിക്കുന്ന തരത്തില്‍ പറഞ്ഞു " അസ്സലായിട്ടുണ്ട് ട്ടോ, കീരിപ്പല്ലിനു പകരം നിയ്യ് കൊമ്പും വച്ച് നടന്നോ ഇനി മുതല്‍ .." 


'അതെന്താ അച്ഛമ്മേ, ആനപ്പല്ലും കൊമ്പും തമ്മില്‍ ബന്ധം .." എന്ന് ചോദിച്ചപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് വശം എനിക്ക് മനസിലാകുന്നത്. 

മനുഷ്യന്മാര്‍ക്ക് 32 പല്ല് എന്ന് പറയുന്ന പോലെ ആനകള്‍ക്ക് അതിന്‍റെ ജീവിതകാലത്ത് 28 പല്ലുകള്‍ ഉണ്ടാകും. അതില്‍ കൊമ്പുകളായി വരുന്ന 2 ഉളിപ്പല്ലുകള്‍ , പിന്നെ ഈ ഉളിപ്പല്ലുകളുടെ 2 പാല്‍പ്പല്ലുകള്‍, 12 ചെറിയ അണപ്പല്ലുകള്‍, 12 വലിയ അണപ്പല്ലുകള്‍ എന്നിവ അതില്‍ ഉള്‍പ്പെടും. ആനക്കൊമ്പുകള്‍ ഒരിക്കല്‍ പറഞ്ഞു പോയാല്‍ പിന്നൊരിക്കലും മുളക്കില്ല, പക്ഷെ മറ്റ് പല്ലുകള്‍ അഞ്ചു തവണ പുതുതായി മുളക്കപ്പെടും എന്ന് പറയുന്നു. മനുഷ്യന്മാരുടെ പല്ലുകള്‍ അടിയില്‍ നിന്ന് മുകളിലേക്ക് പൊങ്ങി വരുന്നത് പോലെയല്ല ആനക്ക് പല്ല് മുളക്കുന്നത്. ആനയുടെ പല്ലുകള്‍ പിന്നില്‍ നിന്നും മുന്നോട്ടു നീങ്ങി നീങ്ങി വരുകയാണത്രെ ചെയ്യുക. ആദ്യത്തെ പല്ലുകള്‍ തേയുന്ന സമയമാകുമ്പോഴേക്കും പുതിയ പല്ലുകള്‍ പിന്നില്‍ വന്നു സ്ഥാനമുറപ്പിച്ചിട്ടുണ്ടാകും . 

'അപ്പൊ ആനക്കൊമ്പ് ആനേടെ പല്ല് ആണല്ലേ ? " അച്ഛമ്മയോടുള്ള എന്‍റെ ചോദ്യം അതിശയം നിറഞ്ഞതായിരുന്നു. 


അങ്ങനെയാണെങ്കില്‍ ഇനിയിപ്പോ എനിക്ക് പുതിയ പല്ല് മുളക്കുമ്പോള്‍ അത് ആന കൊമ്പ് പോലെ ആയിരിക്കുമോ ? അച്ഛമ്മ പറഞ്ഞ പോലെ മറ്റുള്ളവരുടെ ഇടയില്‍ ആനക്കൊമ്പ് വച്ച് നടക്കേണ്ടി വരുമോ ഞാന്‍ ? അന്ന് രാത്രി അതിനെ കുറിച്ച് തന്നെ ഞാന്‍ ചോദിച്ചു കൊണ്ടേയിരുന്നു. ആ രാത്രി ഇടിയും മിന്നലോടും കൂടിയുള്ള നല്ല മഴയും കൂടി പെയ്തപ്പോള്‍ എന്‍റെ സംശയങ്ങള്‍ കൂടി. 

പിറ്റേന്ന് രാവിലെയാണ് എനിക്ക് മറ്റൊരു ബുദ്ധിയുദിച്ചത്. ഇന്നലെ രാത്രി പെയ്ത മഴയില്‍ ചിലപ്പോള്‍ പുരപ്പുറത്തുള്ള പല്ല് വെള്ളത്തില്‍ ഒലിച്ചു താഴെ വീണു കാണില്ലേ ? ചെന്ന് തിരഞ്ഞു നോക്കിയപ്പോള്‍ , മഴവെള്ളം വീണു കുഴിയായ ഭാഗത്ത് നിന്ന് ആ പല്ല് കിട്ടുകയും ചെയ്തു. ഭാഗ്യം!

പല്ലെടുത്തു കയ്യില്‍ പിടിച്ചു കൊണ്ട് "ഇന്നലെ പറഞ്ഞ ആനപ്പല്ല് നിക്ക് വേണ്ട , നിക്ക് കീരിപ്പല്ല് തന്നെ തന്നാല്‍ മതി ഈശ്വരാ .." എന്നും പ്രാര്‍ഥിച്ചു കൊണ്ട് പുരപ്പുറത്തേക്ക് തന്നെ ഒരൊറ്റ ഏറു വച്ച് കൊടുത്തു. ഹാവൂ..അപ്പോഴാണ്‌ സമാധാനമായത്. 

അങ്ങിനെ ഞാന്‍ വിജയശ്രീലാളിതനായി. പുതിയ പല്ലുകള്‍ മുളച്ചു വന്നു. അതില്‍ ചില ആനപ്പല്ലുകളും ചില കീരിപ്പല്ലുകളും ദൈവം എനിക്ക് തന്നു. അങ്ങിനെ ഭാവിയില്‍ ആനപ്പല്ലും കീരിപ്പല്ലും ഇട കലര്‍ന്ന പല്ലുകളുടെ ഉടമയാകുകയും ചെയ്തു. ദൈവത്തിന്‍റെ ഓരോ കാര്യങ്ങളേ.

കാലം കുറച്ചു കഴിഞ്ഞപ്പോഴേക്കും ആനകളെ ഞങ്ങളുടെ പറമ്പില്‍ കെട്ടാതെയായി. അവര്‍ക്കൊക്കെ പ്രത്യേക സൌകര്യങ്ങളോട് കൂടിയ വലിയ താവളങ്ങള്‍ അപ്പോഴേക്കും ആനയുടമ നിര്‍മിച്ചു കഴിഞ്ഞിരുന്നു. പിന്നെ , ആനകളെ കാണണം എന്നുണ്ടെങ്കില്‍ പൂരത്തിന് തന്നെ പോകണം എന്ന അവസ്ഥയായി മാറി. 

പൂരത്തിന് എഴുന്നെള്ളിച്ചു കൊണ്ട് പോകുന്ന ആനകളെ കുറിച്ച് ആലോചിട്ടുണ്ടോ. ആനകളെ കാണുമ്പോള്‍.പലപ്പോഴും പാവം തോന്നാറുണ്ട്. കാടുകളില്‍ അര്‍മാദിച്ചു നടക്കേണ്ട സമയത്ത് നാട്ടിലെ ചെണ്ടയുടേയും മറ്റ് മേളങ്ങളുടെയും ഇടയില്‍ മണിക്കൂറുകളോളം ജലപാനമില്ലാതെ ആനകള്‍ക്ക് നില്‍ക്കേണ്ടി വരുന്നു. 

അത് മാത്രമോ, ഒരു പൂരം കഴിഞ്ഞാല്‍ അടുത്ത പൂരം നടക്കുന്ന സ്ഥലങ്ങളിലെക്കൊക്കെ അതിനു ക്ഷീണം അകറ്റാന്‍ പോലും സമയം കൊടുക്കാതെ നടത്തി തന്നെ കൊണ്ട് പോകുന്നു. ഇനി നടത്താതെ ലോറിയില്‍ കൊണ്ട് പോകുന്ന വിദ്വാന്മാരും ഉണ്ട്. അത്തരത്തില്‍ ലോറിയില്‍ കൊണ്ട് പോകുമ്പോള്‍ അശ്രദ്ധ മൂലം അപകടം പറ്റി ഇന്നും മരണത്തോട് മല്ലിട്ട് കിടക്കുന്ന ആനകള്‍ കേരളത്തില്‍ ഉണ്ട്. 

മനുഷ്യന്‍ രണ്ടു ദിവസം വയ്യാതെയായി കിടക്കുമ്പോള്‍ തന്നെ നോക്കാന്‍ ആരുമില്ലാതെയാകുന്ന ഈ കാലത്ത് ആനയെ പോലെ വലിയൊരു ജീവിക്ക് എന്തെങ്കിലും അപകടം പറ്റിയാല്‍ എത്ര പേര്‍ എത്ര കാലത്തോളം ആ ആനക്ക് വേണ്ട തരത്തില്‍ ശുശ്രൂക്ഷ നല്‍കാന്‍ തയ്യാറാകും എന്നത് സംശയകരമായ ഒരു വസ്തുതയാണ്. 

ഒരു മുതിര്‍ന്ന ആനക്ക് ഒരു ദിവസത്തില്‍ ഏകദേശം 140-270 കിലോഗ്രാം ഭക്ഷണം കഴിക്കേണ്ടി വരുന്നു. അതിനു വേണ്ടി ഒരു ദിവസത്തില്‍ പതിനാറു മണിക്കൂറുകള്‍ വരെ ആനകള്‍ ചിലവഴിക്കുകയും ചെയ്യുന്നു . ഇങ്ങനെ കഴിക്കുന്ന ഭക്ഷണത്തില്‍ പകുതിയില്‍ അധികവും ദഹിക്കാതെ പുറത്തേക്ക് തന്നെ വിസര്‍ജ്ജിക്കപ്പെടുന്നുണ്ട്. ആനയുടെ ദഹനപ്രക്രിയയില്‍ ഉണ്ടാകുന്ന അപാകത മൂലമാണ് അതിനു ഇത്ര മേല്‍ ഭക്ഷണം കഴിക്കേണ്ടി വരുന്നതെന്ന് പറയപ്പെടുന്നു. 

മനുഷ്യനെ പോലെ ആനയും ഒരു സാമൂഹ്യ ജീവിയാണെന്ന് പറയാം. ചുമ്മാ പറയുന്നതല്ല ട്ടോ. മനുഷ്യന് ഇന്ന് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ചിട്ടയായ ജീവിതവും, സാമൂഹ്യ ജീവിതവുമെല്ലാം ആനകളുടെ പക്കല്‍ ഇപ്പോഴുമുണ്ട്. സംശയമുണ്ടെങ്കില്‍ നിങ്ങള്‍ കാട്ടിലെക്കൊന്നു പോയി നോക്കൂ. പുതുതായി ഉണ്ടാകുന്ന ആനക്കുട്ടികളെ നോക്കാന്‍ വളര്‍ത്തമ്മമാരെ പോലെ ഒരുപാട് പിടിയാനകള്‍ ഉണ്ടായിരിക്കുമത്രെ. ഒരു ദിവസം ഏകദേശം പതിന്നൊന്ന് ലിറ്റര്‍ പാല് വരെ ആനക്കുട്ടിക്ക് അമ്മയാന കൊടുക്കേണ്ടി വരുന്നു . അത്രയും പാല് ചുരത്താന്‍ നല്ല രീതിയില്‍ ഭക്ഷണം കഴിക്കുകയും തന്‍റെ ആരോഗ്യം കൂടി ശ്രദ്ധിക്കുകയും വേണമെന്നുള്ളത് കൊണ്ടാണ് അമ്മയാന കുട്ടിയുടെ സംരക്ഷണ ചുമതല വളര്‍ത്തമ്മമാര്‍ക്ക് വിട്ടു കൊടുക്കുന്നത്. പെണ്ണാനകളാണ് കുടുംബം ഉണ്ടാക്കുന്നത്‌.. എങ്കില്‍ കൂടി കുറച്ചു കാലങ്ങള്‍ കഴിഞ്ഞാല്‍ ഇവര്‍ മറ്റ് ആനക്കൂട്ടങ്ങളോട് ചേര്‍ന്ന് മറ്റൊരു കുടുംബം ഉണ്ടാക്കുന്നു. 

അങ്ങനെ ആനക്കുട്ടി തന്‍റെ മുതിര്‍ന്നവരെ കണ്ടു കൊണ്ട് പയ്യെ പയ്യെ വളരുന്നു. ഇതില്‍ പിടിയാനയും കൊമ്പനും ഉണ്ടായിരിക്കാം. കൊമ്പനാനകള്‍ ഒരു പ്രായമായിക്കഴിഞ്ഞാല്‍ കൂട്ടത്തില്‍ നിന്ന് ഒഴിഞ്ഞു മാറി നടക്കും. അവനാണ് നുമ്മ പറയുന്ന "കൊമ്പന്‍ മൂസ". മനുഷ്യന്മാരിലും ഇത്തരം കൊമ്പന്‍ മൂസമാര്‍ ഉണ്ടാകും. ആരോടും ഇണങ്ങാതെ ബ്രഹ്മചാരികളെ പോലെ ഇവര്‍ കാലങ്ങളോളം ഒറ്റക്കിങ്ങനെ അലഞ്ഞു നടക്കും. പിന്നെ ഒരവസരത്തില്‍ തന്‍റെ ശക്തി കാണിക്കാന്‍ തരത്തില്‍ മറ്റ് കൊമ്പന്മാരുമായി കൊമ്പ് കോര്‍ക്കും. ഇത്തരത്തില്‍ കൊമ്പ് കോര്‍ത്തു വമ്പനായ ആനക്ക് മാത്രമേ പെണ്ണാനയെ പ്രേമിക്കാനും ഇണ ചേരാനും യോഗമുള്ളൂ. മറ്റുള്ളവര്‍ അടുത്ത ശക്തി മത്സരത്തില്‍ പെണ്ണാനയുടെ മുന്നില്‍ ശക്തി തെളിയിക്കണം. 

അല്ല, ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം. ഇത്രേം വല്യ സംഭവമായ ഈ കൊമ്പന്മാരെയല്ലേ മനുഷ്യന്‍ വാരിക്കുഴിയില്‍ ചാടിക്കുന്നത്. എന്നിട്ടോ, താപ്പാനകളെ കൊണ്ട് ആ വാരിക്കുഴിയില്‍ നിന്ന് പൊക്കിയെടുത്ത് നാട്ടാനകളുടെ കൂട്ടത്തിലാക്കി പരിശീലനം ചെയ്യിപ്പിച്ചെടുത്ത ശേഷം പൂരത്തിനും , തടി മില്ലിലെ പണികള്‍ ചെയ്യിപ്പിക്കാനും കൊണ്ട് പോകുന്നു. അങ്ങനെ പവനായിയും ശവമായി എന്ന് പറയുന്ന പോലെ കാടിനെ കിടു കിടാ വിറപ്പിച്ച കൊമ്പന്‍മാരെല്ലാം ഇന്ന് നാട്ടിലെ വല്ല പൂര പറമ്പിലോ , കൂപ്പിലോ ഉണ്ടായിരിക്കും. 

മനുഷ്യന്‍ ആനയുടെ വലുപ്പത്തിന് മുന്നില്‍ എത്രയോ ചെറുതെന്ന് പറഞ്ഞിട്ടെന്താ കാര്യം, ആനയെയും മറ്റ് ജന്തു ജാലങ്ങളെയും മെരുക്കിയെടുക്കാനും ഒരു അടിമയെ പോലെ വളര്‍ത്താനും ഉള്ള ബുദ്ധിയും കഴിവുമെല്ലാം മനുഷ്യന് മാത്രം സ്വന്തം. 

ഒരു ജീവിതകാലം മുഴുവന്‍ ഒരു അടിമയെ പോലെ തന്‍റെ യജമാനന് വേണ്ടി സേവനമനുഷ്ടിക്കുകയും നന്ദി പ്രകടിപ്പികുകയും ചെയ്യുന്ന ഈ ജീവിയുടെ അവസാന കാലങ്ങളില്‍ പല യജമാനന്മാരും അതിനെ വേണ്ട വിധത്തില്‍ ശുശ്രൂക്ഷിക്കാന്‍ താല്‍പ്പര്യപ്പെടാറില്ല . ആനയെ പോലൊരു വലിയ ജീവിയെ ആയുഷ്ക്കാലം വരെ തീറ്റി പോറ്റുമ്പോഴുണ്ടാകുന്ന ഭാരിച്ച ചിലവിനും പുറമേ അവസാന കാലത്ത് അതിനു വേണ്ട ശുശ്രൂക്ഷ ചികിത്സ നല്‍കുകയും കൂടി ചെയ്‌താല്‍, അത് വരെ ആനയെ കൊണ്ടുണ്ടാക്കിയെടുത്ത ലാഭങ്ങളെല്ലാം നഷ്ടങ്ങളായി മാറാന്‍ അധിക സമയം വേണ്ടി വരില്ല എന്ന ദുഷിച്ച ചിന്ത കാരണം പല ആന മുതലാളിമാരും ഈ ജീവിയുടെ ആരോഗ്യ കാര്യങ്ങളില്‍ വേണ്ട ശ്രദ്ധ കൊടുക്കാറില്ല. അത് പലപ്പോഴും ആനകള്‍ക്ക് നരക യാതനകള്‍ ഉണ്ടാക്കി കൊടുക്കാറുമുണ്ട്. 

ഇങ്ങനെയൊക്കെ ദുരിതം സഹിച്ചു കൊണ്ട് ചരിയുന്ന ആനയുടെ കൊമ്പും, പല്ലും , വാല്‍ രോമങ്ങളും, നഖങ്ങളുമടക്കം ആന മുതലാളിമാര്‍ എടുത്തു സൂക്ഷിച്ച് വക്കുന്നത് തന്‍റെ പ്രിയപ്പെട്ട ആനയോടുള്ള സ്നേഹത്തിന്‍റെ ഭാഗമായാണ് എന്ന് വിശ്വസിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്. എല്ലാ ആന മുതലാളിമാരും ഇങ്ങനെയെന്നു പറയാന്‍ പറ്റില്ല, എങ്കില്‍ കൂടി മേല്‍പ്പറഞ്ഞ പ്രവണത കാണിക്കുന്ന മുതലാളിമാരാണ് ഭൂരിഭാഗവും ഇന്നുള്ളതെന്നു പറയേണ്ടിയിരിക്കുന്നു. 

പലപ്പോഴും പാപ്പാന്മാരെ ആനകള്‍ കുത്തി കൊന്നു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ മാത്രമാണ് ആനയെന്ന ജീവിക്ക് അനുഭവിക്കേണ്ടി വരുന്ന യാതനകളെ കുറിച്ച് പലരും ചര്‍ച്ച ചെയ്യാന്‍ പോലും ആഗ്രഹിക്കുന്നത്. ആനയോട് മനുഷ്യര്‍ ചെയ്യുന്ന ദ്രോഹത്തിന്റെ ഒരംശം പോലും ദ്രോഹം ആ ജീവി മനുഷ്യനോടു ചെയ്യുന്നില്ല എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. 

ആനയെ അണിയിച്ചൊരുക്കി പൂരത്തിനും ആഘോഷങ്ങള്‍ക്കും ,കൂപ്പിലെയും മറ്റ് സ്ഥലങ്ങളിലെയും ഭാരിച്ച പണികള്‍ ചെയ്യിക്കാന്‍ കൊണ്ട് പോകുന്നവര്‍ ആനയുടെ ആരോഗ്യ സംരക്ഷണാ ചുമതലകളുടെ കാര്യത്തിലും കൂടി മതിയായ ശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു. അതിനു കഴിയില്ല എന്ന് പൂര്‍ണ ബോധ്യമുള്ളവര്‍ ഒരിക്കലും കുടുംബ പ്രതാപം കാണിക്കാനും , ആനപ്രേമം കാണിക്കാനും വേണ്ടി ആനകളെ വാങ്ങുകയോ വളര്‍ത്തുകയോ ചെയ്യരുത്. അങ്ങിനെ ചെയ്‌താല്‍, അത് ആ മിണ്ടാ പ്രാണിയോടു ചെയ്യുന്ന കൊടും ക്രൂരതയായി മാത്രമേ വിലയിരുത്താന്‍ സാധിക്കൂ. 

-pravin- 

76 comments:

 1. നിനക്കെപ്പോളും പടക്കം പോട്ടിക്കലല്ലേ പണി.. ആനക്കാര്യത്തില്‍ എന്റെ വക ഒരു പടക്കം ((((((((((((((((((((((o))))))))))))))))))))) . അടുത്ത കാലത്തായി ചെരിയുന്ന അപകടം പറ്റുന്ന ആനകളുടെ എണ്ണം വളരെ കൂടിയിരിക്കുന്നു.. പണ്ടുള്ള അത്ര പോലും ശ്രദ്ധ ഇപ്പോള്‍ ലഭിക്കുന്നില്ലെ? നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാകുമ്പോളും?

  ReplyDelete
  Replies
  1. അതെ, നിസ്സാര്‍ ..നിയമങ്ങള്‍ കൂടുമ്പോഴും നിയമ ലഘനങ്ങള്‍ക്ക് കുറവ് വരുന്നില്ല.

   Delete
 2. അടുത്തിടെ ഗുരുവായൂരില്‍ പാപ്പാന്റെ പീഡനം മൂലം ചരിഞ്ഞ അര്‍ജുനന്‍ എന്ന ആനയെ ഓര്‍ത്തു പോയി...

  ReplyDelete
  Replies
  1. ഓര്‍ക്കാന്‍ അങ്ങിനെ എത്രയെത്ര ഗജ വീരന്മാര്‍...,..പാവങ്ങള്‍..,..സഹതപിക്കാന്‍ മാത്രമേ പലപ്പോഴും നമുക്ക് കഴിയുന്നുള്ളൂ ...

   Delete
 3. ആനക്കാര്യം കൊള്ളം പ്രവീ, പണ്ടെങ്ങോ പഠിച്ച ആന വിശേഷങ്ങള്‍ ഓര്‍മയില്‍ വന്നു. ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാത്ത അല്ലെങ്കില്‍ കൂടുതല്‍ അറിയാന്‍ ആഗ്രഹം കാണിക്കാത്ത ഒരു മൃഗം,ഇപ്പോ ആനയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഒന്ന് കാണാന്‍ ഒരാഗ്രഹം ഒക്കെ വന്നു തുടങ്ങി,നമ്മുടെ നാട്ടില്‍ മാത്രമാണ് മൃഗങ്ങളുടെ ആരോഗ്യ പരിരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കാത്തത് എന്ന് തോന്നുന്നു. അവസാന പറഞ്ഞ കാര്യങ്ങള്‍ നൂറു ശതമാനം യോജിക്കുന്നു . എല്ലാ ഭാവുകങ്ങളും നേരുന്നു !!!!

  ReplyDelete
  Replies
  1. ജോമോനെ...ആനയെ സമയം കിട്ടുമ്പോള്‍ ഒന്ന് മനസ്സിരുത്തി വീക്ഷിച്ചു നോക്കൂ...ആനയെ കുറിച്ച് ഒരുപാട് പഠിക്കാന്‍ ഉണ്ട്. മനുഷ്യനോടു ഇത്രയേറെ സമാനതകള്‍ ഉള്ള മറ്റൊരു ജീവിയില്ല എന്ന് വേണമെങ്കില്‍ പറയാം. അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ മനുഷ്യര്‍ ദുഖിക്കുന്ന ഒരു പതിവുണ്ടായിരുന്നു ...ഇന്നതില്ല എന്ന് തോന്നുന്നു. പക്ഷെ ആനകള്‍ക്ക് ഇപ്പോഴും അതൊക്കെയുണ്ട്‌. ആന ക്കൂട്ടത്തിലെ ഏതെങ്കിലും ഒരു ആന മരിച്ചാല്‍ ,മരിച്ച ആനയെ മറവു ചെയ്യുന്ന സമ്പ്രദായം അവര്‍ക്കിടയില്‍ ഉണ്ട്. കുറച്ചു കൂടി കഴിഞ്ഞാല്‍ , ജീര്‍ണിച്ച ആനയുടെ കൊമ്പും, അസ്ഥിയും ദൂരെ എവിടെയെങ്കിലും കൊണ്ട് പോയി നിക്ഷേപിക്കാനും ഇവര്‍ മറക്കാറില്ല. അങ്ങിനെ ഒരുപാടുണ്ട് ഈ പോസ്റ്റില്‍ ഞാന്‍ പറയാത്ത വിഷയങ്ങള്‍ ...

   Delete

 4. ഈ ആനയെ കുറിച്ചെല്ലാം നല്ല അറിവാണല്ലോ, പല്ലിന്റെയും എല്ലിന്റെയും എണ്ണമെല്ലാം വിശ്വസിക്കാമല്ലോ, പണ്ട് ആനെ കെട്ടുന്ന തറവാട്ടിലെയാ അല്ലെ, തഴമ്പ് ഉണ്ടോ, കാണിക്കണ്ട നല്ല ഒരു ആന വിവരണത്തിന് ആശംസകള്‍.

  കാലില്‍ ചങ്ങലയും തൂക്കി തുമ്പിക്കയ്യാല്‍ ച്ചുറ്റിപിടിച്ച ഓല കെട്ടുമായി റോഡിലൂടെ പോകുന്ന ഈ ഭീമാകാരനെ കാണുമ്പോള്‍ സങ്കടം വരും, പലപ്പോഴായി ഒഴുകി ഇറങ്ങിയ കണ്ണീര്‍ അവിടെ ഒരു ചാല്‍ വരചിട്ടുണ്ടാകും, വാലിന്റെ വണ്ണമുള്ള പാപ്പാനുമായ്‌ നീങ്ങുന്ന ഈ ഗജ വീരന്മാര്‍ ആര്‍ക്കും നൊമ്പരം ഉണര്‍ത്തും,

  സത്യം പറഞ്ഞാ ഇതിനെ കാണുന്നത് തന്നെ എനിക്ക് പേടിയാ, കുട്ടിക്കാലത്ത് പേടി മാറ്റാനായി അമ്പല മുറ്റത്ത്‌ കെട്ടിയിരുന്ന കുട്ടി കേശവന്റെ കുറുകെ നടത്തിയത് ഓര്‍മ്മയുണ്ട്, അന്നുമുതലാണ് പേടി കൂടിയത്. "ആന കുത്താന്‍ വന്നാല്‍ നേരെ ഓടരുത് വളഞ്ഞു പുളഞ്ഞു ഓടണം" അച്ചു അമ്മാന്റെ ശാസ്ത്രീയ ഉപദേശം കേട്ടത് മുതല്‍ സ്വപ്നത്തില്‍ എപ്പോ ആന കുത്താന്‍ വന്നാലും ഞാന്‍ അത് പ്രാവര്‍ത്തികമാക്കാറുണ്ട്.

  ഇന്നിവിടെ ആനയിറങ്ങി, നെറ്റിപട്ടം കെട്ടിയ രണ്ടു ഗജവീരന്മാര്‍, അകമ്പടിയായി ചെണ്ടമേളവും, പുലികളിയും, മൂന്നാല് മാവേലികളും പിന്നെ കുറെ കുട്ടികളും, ഓണമല്ലേ വല്ല സാംസ്ക്കാരിക ഘോഷയാത്രയും ആണെന്ന് തെറ്റിദ്ധരിക്കണ്ട ഓണത്തിന് ഉല്ഘാടിക്കുന്ന ജുവലറി യുടെ പരസ്യാര്തമായിരുന്നു, മാവേലിയും, ആനകളും, മറ്റും,

  "ഓണാശംസകള്‍"

  ReplyDelete
  Replies
  1. ഹ ..ഹ..ആനപ്പുറത്തു ഇത് വരെ കയറിയിട്ടില്ല ..എന്നാലല്ലേ തഴമ്പ് ഉണ്ടാകൂ..ആനയോട് എനിക്ക് ഭയങ്കര ഇഷ്ടമാണ്, പ്രേമമാണ് , സ്നേഹമാണ്...അത് കൊണ്ട് ആനയെ ചുറ്റി പറ്റി ഒരുപാട് സമയം അന്നൊക്കെ നിന്നിട്ടുണ്ട്. പല്ലുകളുടെ കാര്യത്തില്‍ ഒറ്റപ്പാലം മനിശ്ശേരി അര്‍ജുനന്റെ പപ്പാന്‍ ആണ് ഒരു വിവരണം തന്നത് . ഏകദേശം ശരിയാണ് ആദ്യം ഞാന്‍ എഴുതിയത്. പക്ഷെ , പിന്നീട് അതിനെ കുറിച്ച് സത്യസന്ധമായി നെറ്റില്‍ കൂടി ഞാന്‍ പരതിയപ്പോഴാണ് പണ്ടത്തെ ആളുകളുടെ ബുദ്ധി എനിക്ക് മനസിലായത്. അവരിതെല്ലാം എങ്ങനെയാണ് പണ്ട് കണ്ടു പിടിച്ചു പറഞ്ഞിരുന്നത് എന്നാലോചിച്ചു പോയി . ഇന്ന് നമുക്ക് അറിഞ്ഞ വിവരം ശരിയാണോ എന്ന് നോക്കാന്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും എല്ലാം ഉണ്ട്. പണ്ടത്തെ കാര്യം അതല്ല ല്ലോ. പൂര്‍വികരെ ഞാന്‍ നമിക്കുന്നു.

   ജ്വാല പറഞ്ഞത് പോലെ, പലപ്പോഴും ആനയെ കാണുമ്പോള്‍ ഞാന്‍ നോക്കാരുണ്ടായിരുന്നത് അതിന്‍റെ കണ്ണുകളിലെക്കായിരുന്നു. കരയാത്ത, കണ്ണീരൊലിക്കാത്ത, ആനക്കണ്ണുകള്‍ ഞാന്‍ കണ്ടതായി ഓര്‍ക്കുന്നു പോലുമില്ല. കാലുകളില്‍ വ്രണങ്ങള്‍ ഇല്ലാത്ത ആനകള്‍ ഇന്ന് ചുരുക്കമാണ്...

   ഒരുപാട് നന്ദി ജ്വാല , നല്ലൊരു ഓര്‍മ്മക്കുറിപ്പ്‌ സമ്മാനിച്ചതിന് ...

   Delete
 5. മനസ്സിന് അലയിളക്കം തട്ടിയോ ,മനസ്സ് കാടുകയറി .ആനയും പൂച്ചയെയും ഒക്കെ പറ്റിയാണ് എഴുതുന്നത്‌ .മനുഷ്യനേക്കാളും വില അവര്‍ക്കാണ് അത് കൊണ്ടാണോ .എന്തായാലും നന്നായിടുണ്ട് ആശംസകള്‍

  ReplyDelete
  Replies
  1. ഹ..ഹ..നല്ല ചോദ്യം..മനുഷ്യരെക്കാള്‍ കൂടുതല്‍ കഥ പറയാനുള്ളത് മൃഗങ്ങളുടെയാണ് എന്നത് കൊണ്ടാണ് അത്തരം വിഷയങ്ങളിലേക്ക് പോകുന്നത്. മനുഷ്യന്‍ ഒരു ഭയങ്കര സംഭവം ആണെന്ന് അവകാശപ്പെടുന്ന കൂട്ടത്തില്‍ ഞാനില്ല. പലപ്പോഴും മൃഗങ്ങളെ കണ്ടു പഠിക്കാന്‍ മനുഷ്യര്‍ക്ക്‌ ഒരുപാടുള്ളതായി തോന്നിയിട്ടുണ്ട്. പിന്നെ, സര്‍വോപരി നമ്മളെല്ലാവരും ദൈവ സൃഷ്ടികള്‍ തന്നെയല്ലേ? ആ ഒരു തുല്യത മനസ്സില്‍ കല്‍പ്പിക്കുന്നത് കൊണ്ട് നമ്മളാരും ആരെക്കാളും താഴാനോന്നും പോകുന്നില്ല. മറിച്ച് മനുഷ്യന്‍ അങ്ങിനെ ചിന്തിക്കുന്നത് കൊണ്ട് ചിലപ്പോള്‍ ലാലി നേരത്തെ സൂചിപ്പിച്ച പോലെ മനുഷ്യന് ചിലപ്പോള്‍ " വില " കൂടാന്‍ ചാന്‍സ് ഉണ്ട്..

   നന്ദി ലാലി..

   Delete
 6. ആനകളെ മനുഷ്യന്‍ അടിമയാക്കി വേദനിപ്പിക്കുന്നത് എനിക്കിഷ്ടമല്ല
  ആനക്കാര്യം പറഞ്ഞ പോസ്റ്റിനൊരു ആനമുട്ടന്‍ ആശംസ

  ReplyDelete
  Replies
  1. അജിത്തെട്ടന്, ഒരു ആനമുട്ടന്‍ നന്ദി ട്ടോ.

   Delete
 7. ആഹ.വല്ല്യേ ആനക്കാര്യാണല്ലൊ..!!

  ആനയെ കാണുമ്പോള്‍ കൌതുകത്തോടെ നോക്കാ..
  ഒന്നൂടെ അടുത്ത് ആന വരാച്ചാല്‍ ഒരിത്തിരി പേടിയോടെ എവിടേലും ചൂളാന്നല്ലാതെ എനിക്ക് അത്രയധികൊന്നും അറിയില്ലാര്‍ന്നു..
  നാട്ടിലെ കൂട്ടുകാര്‍ ഓരോ ആന വരുമ്പോഴും അതാ കണ്ടമ്പുള്ളി , അതാ മംഗലാംകുന്ന് ഗണപതി, കൂറ്റനാട് അര്‍ജ്ജുന്‍ , കര്‍ണ്ണന്‍ ന്നൊക്കെ പറയുമ്പോ ഞാന്‍ അതിശയിച്ചിട്ടുണ്ട്.. എങ്ങിനാ ഇവരൊക്കെ തിരിച്ചറിയണത് എന്ന് വിചാരിച്ചിട്ട്..
  പിന്നെ കൈരളി ടീവീലെ മാടമ്പിന്‍റെ പരിപാടിയുടെ വല്ല്യേ ആരാധകനായി..
  ടി വി കാണല്‍ നിര്‍ത്ത്യേപ്പൊ അതും നിന്നും..
  പിന്നെ ഇപ്പഴാ ഒരു ആനക്കാര്യം.. നന്നായിട്ടുണ്ട്..

  ആ പിന്നേയ് എന്നും ആനയെ കാണണെങ്കില്‍ ഞങ്ങള്‍ടെ നാട്ടിലേക്ക് പോന്നോളൂട്ടാ..
  കുരുവാടിക്കുളത്തില്‍ എന്നും ആനയെ കുളിപ്പിക്കണുണ്ടാവും..
  അല്ലെങ്കിന്‍ ശ്രീധരന്‍ വൈദ്യര്‍ടെ വീടിനു മുന്നിലൂടെ ഒന്ന് നടന്നാലും മതി..:)

  'ആനപ്പല്ല് പോയി കീരിപ്പല്ല് വരട്ടെ ' ഇത് ഞാനും ഒരു പാട് പറഞ്ഞിട്ടുണ്ട്..
  ഇന്നൊന്ന് കണ്ണാടിയില്‍ നോക്കണം വന്നത് ആനപ്പല്ലോ കീരിപ്പല്ലോന്ന്..:)

  നല്ല കുറിപ്പ് പ്രവീണ്‍..

  ReplyDelete
  Replies
  1. സമീരാ ...പ്രവാസികള്‍ക്ക് വേണ്ടി നമ്മുക്ക് ഇവിടെയും ഒരു ആന മേള നടത്തണം. ദുബായ് റോഡിലൂടെ ഒരു ആന സവാരി...ആനയോട്ടം...പിന്നെ ബീച്ചില്‍ ആനക്കുളി...നമുക്കൊന്ന് പ്ലാന്‍ ചെയ്യാം ട്ടോ.

   ഈ നല്ല കുറിപ്പിന് ഒരായിരം നന്ദി ..

   Delete
 8. ഇമ്മിണി വല്ല്യൊരു ആനക്കാര്യം :)

  ReplyDelete
 9. ഡാ സത്യത്തില്‍ നീയാരാ?? സിനിമാക്കാരനോ,പൂച്ചക്കാരനോ?,അതോ പാപ്പാനോ?? പാവം മൂസക്കാക്കിട്ട് തന്നെ പണികൊടുത്തല്ലേ...

  ReplyDelete
  Replies
  1. ഹ ..ഹ...മൂസാക്ക ഒന്നുമില്ലെങ്കിലും ഒരു കൊമ്പന്‍ അല്ലേ..അത് കൊണ്ട് പറഞ്ഞു പോയതാണ്.

   Delete
 10. ആനകളെക്കുറിച്ച് ആധികാരികമായ വിവരങ്ങളുടെ ശേഖരമായിരുന്നിട്ടും പ്രവീ നിങ്ങള്‍ ഇത് വരെ അവയെക്കുരിച്ചെഴുതിയില്ല എന്ന സത്യം എന്നെ അമ്പരപ്പിക്കുകയാണ്,
  >>>ഈ ജീവിയുടെ അവസാന കാലങ്ങളില്‍ പല യജമാനന്മാരും അതിനെ വേണ്ട വിധത്തില്‍ ശുശ്രൂക്ഷിക്കാന്‍ താല്‍പ്പര്യപ്പെടാറില്ല . ആനയെ പോലൊരു വലിയ ജീവിയെ ആയുഷ്ക്കാലം വരെ തീറ്റി പോറ്റുമ്പോഴുണ്ടാകുന്ന ഭാരിച്ച ചിലവിനും പുറമേ അവസാന കാലത്ത് അതിനു വേണ്ട ശുശ്രൂക്ഷ ചികിത്സ നല്‍കുകയും കൂടി ചെയ്‌താല്‍"<<< ഇങ്ങനത്തെ ആനകളെ വെള്ളാനകള്‍ എന്ന് പറയും. ആര്‍ക്കും വേണ്ടാത്ത വസ്തുക്കള്‍ സമ്മാനമായി ലഭിച്ച് ആ സമ്മാനം നിലനിര്‍ത്താന്‍ പ്രയാസപ്പെടുമ്പോള്‍ കിട്ടിയവന്‍ പറയും വേണ്ടായിരുന്നു ഈ വെള്ളാന. നന്ദി പ്രവീ, വ്യത്യസ്തമായ ഈ പോസ്റ്റിനു.

  ReplyDelete
  Replies
  1. ആരിഫ്ക്കാ , ആനകളെ പലപ്പോഴും കുട്ടിക്കാലം തൊട്ടു അടുത്തു കാണാനും , പാപ്പാന്മാരുമായി ഒരിത്തിരി നേരം സംസാരിക്കാനും അവസരം കിട്ടിയുണ്ട് എന്നതിലുപരി ഈ വിഷയത്തില്‍ എനിക്കത്ര വലിയ വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ ഈ വിഷയത്തെ കുറിച്ച് ഇക്കാലയളവിനുള്ളില്‍ പലരോടും ചോദിച്ചറിഞ്ഞതും, വായിച്ചറിഞ്ഞതും അങ്ങിനെ എല്ലാം കൂടിയുള്ള ഒരു ചെറു വിവരണം ഇവിടെ പങ്കു വച്ചെന്നു മാത്രം.

   ഞാന്‍ നേരത്തെ ആരോടോ പറഞ്ഞിരിക്കുന്നു, ഇന്ന് നമുക്ക് വിവരങ്ങള്‍ അന്വേഷിക്കാനും പഠിക്കാനും വിശാലമായ വിവര സാങ്കേതിക വിദ്യയുടെ ലോകമുണ്ട്. പണ്ടത്തെ ആളുകള്‍ നമുക്കോരോ കാര്യങ്ങള്‍ പറഞ്ഞു തന്നിരുന്നത് ഇതൊന്നുമില്ലാതെ ആണെങ്കില്‍ കൂടി, ആ വിവരങ്ങള്‍ക്കുള്ള ആധികാരികത ഇന്ന് നമ്മള്‍ എളുപ്പവഴിയില്‍ തേടി പിടിക്കുമ്പോള്‍ കിട്ടുന്നുണ്ടോ എന്ന് സംശയം ആണ്.

   നന്ദി ആരിഫ്ക്ക ..

   Delete
 11. കൊമ്പന്‍ മൂസ ബ്രഹ്മചാരിയാണ് എന്നുപറഞ്ഞപ്പോള്‍ ആദ്യം ഞെട്ടിപ്പോയി, :)
  ആകെ മൊത്തം ആനക്കാര്യം തരക്കേടില്ല. പുതിയ പല അറിവുകളും കിട്ടി.
  ആശംസകള്‍ പ്രവീണ്‍,

  ReplyDelete
  Replies
  1. ഹ ..ഹ..ജോസ്സൂ...ഞെട്ടണ്ട ..ആ മൂസ വേറെയാണ് .... വായനക്ക് നന്ദി ട്ടോ.

   Delete
 12. ആനകളെ എനിക്കും ഇഷ്ടാണ്... കൈരളിയില്‍ വന്നിരുന്ന ആനകളെ കുറിച്ചുള്ള പരിപാടി മുടങ്ങാതെ കാണുമായിരുന്നു. ചെറുപ്പത്തില്‍ ഞങ്ങളുടെ പ്രിയപ്പെട്ട ആനയായിരുന്നു പട്ടാമ്പി ഗുരുവായൂര്‍ അമ്പലത്തിലെ മണികണ്ടന്‍. കാലില്‍ എന്തിനാ ചങ്ങല ഇടുന്നത് എന്ന് പലപ്പോഴും ഞങ്ങള്‍ ചോദിക്കും, അതിനു കാരണവും ഉണ്ട്. തൊടിയില്‍ ഓടി ചാടി കളിക്കുന്ന പയ്യ്‌ക്കുട്ടിടെ കാലില്‍ ചങ്ങല ഒന്നും ഇല്ലല്ലോ...
  "ആന പല്ല് പോയി കീരിപല്ല് വരട്ടെ...." മക്കളുടെ പല്ല് പറിക്കുമ്പോള്‍ ഞാനും പറയിക്കാറുണ്ട് പ്രവീണ്‍... ഇഷ്ടായിട്ടോ ഈ ആനകാര്യം!

  ReplyDelete
  Replies
  1. ഇടക്കൊക്കെ കൈരളിയിലെ ആ ആന വിശേഷങ്ങള്‍ ഞാനും കാണാറുണ്ട്‌.,. പട്ടാമ്പി ഗുരുവായൂരില്‍ പലപ്പോഴും വരാറുണ്ട് എങ്കിലും ആ ആനയെ കണ്ട ഓര്‍മയില്ല എനിക്ക്. ഇനി അടുത്ത തവണ അവനെ കുറിച്ച് അന്വേഷിക്കണം .

   മുബി പറഞ്ഞ പോലെ, ആനയുടെ കാലില്‍ ചങ്ങലയിടാന്‍ പല കാരണങ്ങള്‍ ഉണ്ട്. പക്ഷെ ആനയുടെ കാലുകളില്‍ ചങ്ങലകള്‍ സൃഷ്ടിക്കുന്ന മുറിവുകളും വേദനകളും ഒരിക്കലും ഒന്നിനും ന്യായീകരണങ്ങള്‍ ആകുമെന്ന് തോന്നുന്നില്ല. തൊടിയില്‍ ഓടിക്കളിക്കുന്ന പശുവിന്‍റെ കാലില്‍ ചങ്ങലയില്ല, പക്ഷെ മൂഒക്കില്‍ മൂക്ക് കയറിടാന്‍ മനുഷ്യര്‍ മറക്കാറില്ല. എന്ത് ചെയ്യാം , അവറ്റകളോട് സഹിക്കാന്‍ പറയാം.

   ഈ വായനക്കും അഭിപ്രായത്തിനും നന്ദി ട്ടോ.

   Delete
 13. നിഷ്കളങ്കമായ ബാലകൌതുകങ്ങളില്‍ നിന്നുതുടങ്ങി ആന വിശേഷങ്ങള്‍ ചെറുതായി
  അവതരിപ്പിച്ചത് നന്നായിരിക്കുന്നു.
  ഓണാശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പേട്ടാ ...ഹൃദയം നിറഞ്ഞ ഓണം ആശംസകള്‍...,..വായനക്കും അഭിപ്രായത്തിനും നന്ദി ...

   Delete
 14. ആന ക്ലാസ്സ്‌ നന്നായി ഇഷ്ടംമായി കേട്ടോ.... പണ്ട് സ്കൂളില്‍ ഇങ്ങനെ ഒരു ചാപ്റ്റര്‍ മലയാളത്തില്‍ പഠിച്ചതോര്‍ത്തു. ഒരു ആന പഠന ശിബിരം എന്ന് തന്നെ പറയാം....

  ReplyDelete
  Replies
  1. ഹ..ഹ...ആന ക്ലാസ്സോ...വിഗ്നേഷേ ..ഈ വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി ട്ടോ.

   Delete
 15. ആന വിശേഷം അടിപൊളി. പണ്ടൊരു വാല്‍പ്പാറയിലേക്കുള്ള യാത്രയില്‍ ഒരാന ട്രാഫിക്‌ കണ്‍ട്രോള്‍ ചെയ്തു മറ്റുള്ള ആനകള്‍ക്ക് വഴികാട്ടുനത് കണ്ടിട്ടുമുണ്ട്. ആനപ്പല്ല് വിശേഷം ഒക്കെ പുതിയ അറിവാണ് കേട്ടോ.

  ReplyDelete
  Replies
  1. ആനകളൊരു സംഭവമാണ്. അവരെ കുറിച്ച് കുറെയേറെ മനുഷ്യന്‍ അറിയാന്‍ ബാക്കിയുണ്ട് ...വായനക്കും അഭിപ്രായത്തിനും നന്ദി ശ്രീജിത്ത്‌ ...

   Delete
 16. സ്മരണകളും സത്യങ്ങളും നന്നായി സമന്വയിപ്പിച്ച ഈ എഴുത്ത് നന്നായി. പണ്ട് പഠിച്ച ഒരു പദ്യം ഓര്‍മ വരുന്നു - 'അമ്പലഗോപുര നടയിലൊരാനക്കൊമ്പനെ ഞാന്‍ കണ്ടേ...' എന്നിങ്ങനെ തുടങ്ങുന്ന ആ വരികളിലൂടെ ആനയെ വര്‍ണ്ണിച്ചത് (വരികള്‍ പലതും മറന്നെങ്കിലും) ഇന്നും തെളിമയോടെ ഓര്‍ക്കുന്നു..

  ഈ ആനക്കാര്യങ്ങളും നന്ന്. മിണ്ടാപ്രാണികളുടെ വേദനകളും കരച്ചിലും ആര് കേള്‍ക്കാന്‍? എല്ലാം കച്ചവടമല്ലേ???

  ReplyDelete
  Replies
  1. അതെ , ആനകളെ പോലെ തന്നെ എല്ലാ മിണ്ടാ പ്രാണികളുടെയും വേദന നമ്മള്‍ മനസിലാക്കണം. അല്ലെങ്കില്‍ മനുഷ്യന്‍ , മനുഷ്യത്വം എന്നൊക്കെയുള്ള പദങ്ങള്‍ക്കു അര്‍ത്ഥമില്ലാതെ പോകും.

   വായനക്കും അഭിപ്രായത്തിനും നന്ദി ..

   Delete
 17. വളരെ സന്തോഷം , മുന്കാലുകളെ പോലെ തന്നെ പിന്കാലുകള്‍ മടങ്ങാന്‍ കഴിയുന്ന ഒരേ ഒരു ജീവിയാണ് ആന, അങ്ങനെ ഒരു പാട് പ്രത്യേകതകള്‍ ആനയ്ക്കുണ്ട്

  ഒരുപാട് ഓര്‍മ്മകള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു ഓണകാലം ആശംസിക്കുന്നു ഓണാശംസകള്‍

  ReplyDelete
  Replies
  1. ആനയെ കുറിച്ച് പുതിയൊരു വിവരവും കൂടി പങ്കു വച്ചതിനു നന്ദി പുണ്യാളാ,..

   ഓണം ആശംസകള്‍ ...

   Delete
 18. ഉത്സവത്തിനു നെറ്റിപട്ടം കെട്ടി ചെവിയും ആട്ടി നില്‍കുന്ന കൊമ്പനെ കാണുക ഒരു ചേലാ ..നെറ്റി പട്ടമില്ലാതെ മഴയും നനഞ്ഞു നില്‍കുന്ന കൊമ്പനെ കാണാന്‍ അതിനും ചേലാ...പക്ഷെ അടുത്തിടെ കൂട്ടുക്കാരന്‍ ആന പാപ്പാന്‍ ആണേ അവനെ കണ്ടപ്പോളാണ് ആനയെ അനുസരിപ്പിക്കുന്ന രീതിയൊക്കെ പറഞ്ഞു തന്നത്,അതോടെ ആനയെ കാണുബോള്‍ എന്റെ നോട്ടം കണ്ണുകളിലേക്കായി കണ്ടു നിക്കാന്‍ തോന്നില്ല പിന്നെ.അപ്പൊ പിന്നെ പഴയൊരു സിനിമ രംഗം ഓര്‍ത്തുചിരിക്കും ചുമ്മാ ആനയുണ്ട് അതിനെ മേയാന്‍ വിട്ടിരിക്കാ.

  ReplyDelete
  Replies
  1. അനീഷ്‌ പറഞ്ഞ ആ രംഗം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മഴവില്‍ക്കാവടി യിലാണ് ഉള്ളത്. ഭരതന്‍ ആ ഡയലോഗ് പറയുന്നത് കാണാന്‍ തന്നെ ഒരു ആന ചന്തമാണ് ..ഹ ഹ..

   നന്ദി അനീഷ്‌, ഒരു നല്ല കുറിപ്പ് പങ്കു വച്ചതിനു ..

   Delete
 19. നല്ല ആറിവ് ആനയോളം
  നല്ല വിവരണം വിവരവും
  നന്ദി

  ReplyDelete
  Replies
  1. അതിലും ആന അഭിപ്രായം പറഞ്ഞ നിനക്കും ഇരിക്കട്ടെ എന്‍റെ വക ഒരു ആന നന്ദി ..

   Delete
 20. ആനയെ കുറിച്ച് അറിവ് നല്‍കുന്ന തരത്തില്‍ ഉള്ള ഈ ആന പ്പുരാണം ഉഷാറായി
  എന്തിനാടാ നല്ലൊരു പോസ്ട്ടിന്റെ നടുക്ക എന്റെ പേര് തിരുകി കയറ്റി എരപ്പാക്കിയത്

  ReplyDelete
  Replies
  1. ഹ..ഹ..അതിപ്പോ വായിക്കുന്ന എല്ലാവര്‍ക്കും ബൂലോകത്ത് ഇങ്ങനെ ഒരു കൊമ്പന്‍ ഉണ്ട് എന്നറിയുമായിരിക്കില്ല,. പക്ഷെ ഇത് വായിക്കുമ്പോള്‍ ചിലപ്പോള്‍ ആ വഴി മനസിലാക്കാനും ഇടയുണ്ട് ..കൊമ്പന്‍ മൂസ എന്ന പേരില്‍ വേറെ കൊമ്പന്‍മാരില്ല എന്നുറപ്പാക്കുകയും ചെയ്യാം ..എങ്ങിനെ ണ്ട് ബുദ്ധി ..ബുഹ് ഹാ ഹാ...

   Delete
 21. ലേഖനം നന്നായി , പ്രവീൺ.ആനകളെ കുറിച്ച്‌ മനസ്സിലായി.
  പുതിയ അറിവുകൾ ധാരാളം.
  ഇനി വെള്ളാനകളെക്കുറിച്ച്‌;....

  ReplyDelete
  Replies
  1. വിജയെട്ടാ , നേരത്തെ ആരിഫ്ക്കായോടും ചോദിക്കണം എന്ന് കരുതിയതാണ് എന്താണീ 'വെള്ളാന' എന്ന പദപ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത് ? അതെങ്ങിനെയാണ് ആ പേര് വന്നത്. ? ഐരാവതം വെളുത്ത ആനയാണെന്ന് മാത്രമേ അറിയൂ ? പിന്നെ അറിയാവുന്നത് വെള്ളാനകളുടെ നാട് എന്ന സിനിമയാണ്. ? അന്നൊക്കെ മനസ്സില്‍ കാത്തു സൂക്ഷിച്ച ഒരു ചോദ്യം ഇന്നാണ് വീണ്ടും എനിക്ക് സംശയമായി പൊങ്ങി വന്നത്. അതെ കുറിച്ചുള്ള വിജയേട്ടന്റെ അറിവ് കൂടി പങ്കു വയ്ക്കുമെന്ന് കരുതുന്നു.

   Delete
 22. ആനയെ കുറിച്ച് ഒരുപാട് പുതിയ കാര്യങ്ങള്‍ കിട്ടി....
  നിത്യ ബ്രഹ്മചാരിയും പിതാവുമായ കൊമ്പന്‍മാര്‍ ബ്ലോഗ്‌ എഴുന്നതിനെ പറ്റിയും പറയാമായിരുന്നു....ഹിഹി...

  ആനകള്‍ ഇന്ന് വളരെയധികം പീഡനം അനുഭിക്കുന്നുണ്ട്.........

  ReplyDelete
  Replies
  1. അബ്സര്‍ ഭായ്, ... ബൂലോകത്ത് നമ്മുടെ മൂസാക്ക മാത്രമേ കൊമ്പനായിട്ടുള്ളൂ എന്നുറപ്പാക്കി എന്ന് മാത്രം .. അതില്‍ നമുക്ക് അഭിമാനിക്കാം ആ കൊമ്പന്‍ നമ്മുടെ ഗ്രൂപ്പില്‍ മാത്രം.

   Delete
 23. കറുത്ത അടിമ ... അറബിക്കഥകളിലൊക്കെ വായിച്ചു പതിഞ്ഞ പ്രയോഗം... ഇവരാണ് നമ്മുടെ നാട്ടിലെ ആ കാപ്പിരികള്‍ .. കണ്ണീരു കൊണ്ട് കഥ എഴുതിക്കുന്ന മിണ്ടാപ്രാണികള്‍ ... തന്നോളം പോന്ന പീഡന പര്‍വ്വങ്ങളെ ജീവിതമാകെ ഏറ്റു വാങ്ങി ഒടുവില്‍ തളര്‍ന്നു കഴിഞ്ഞാല്‍ കറി വേപ്പില പോലെ വലിച്ചെറിയപ്പെടുന്ന ഗജ വീരന്മാര്‍ ....!!
  നല്ല ഒരു വിവരണം തന്നു പ്രവീണ്‍ ... നന്ദി ആശംസ...:)

  ReplyDelete
  Replies
  1. പൂര്‍ണമായും യോജിക്കുന്നു ശലീര്‍ പറഞ്ഞതിനോട് ...നന്ദി ശലീര്‍ വായനക്കും അഭിപ്രായത്തിനും ...

   Delete
 24. ആനക്കാര്യം കേമായി

  ReplyDelete
 25. അങ്ങനെ ആനക്കുട്ടി തന്‍റെ മുതിര്‍ന്നവരെ കണ്ടു കൊണ്ട് പയ്യെ പയ്യെ വളരുന്നു. ഇതില്‍ പിടിയാനയും കൊമ്പനും ഉണ്ടായിരിക്കാം. കൊമ്പനാനകള്‍ ഒരു പ്രായമായിക്കഴിഞ്ഞാല്‍ കൂട്ടത്തില്‍ നിന്ന് ഒഴിഞ്ഞു മാറി നടക്കും. അവനാണ് നുമ്മ പറയുന്ന "കൊമ്പന്‍ മൂസ". മനുഷ്യന്മാരിലും ഇത്തരം കൊമ്പന്‍ മൂസമാര്‍ ഉണ്ടാകും. ആരോടും ഇണങ്ങാതെ ബ്രഹ്മചാരികളെ പോലെ ഇവര്‍ കാലങ്ങളോളം ഒറ്റക്കിങ്ങനെ അലഞ്ഞു നടക്കും.

  വളരെ വിശദമായി ഈ കുട്ടി-വലിയ കൗതുകങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങി ചെന്ന് കാര്യങ്ങൾ വിശദീകരിച്ചത് നല്ല ഇഷ്ടമായി. അതിൽ കൊമ്പൻ മൂസ ബ്രഹ്മചാരിയാണെന്ന് പറഞ്ഞത്,മ്മടെ മൂസാക്കയെ പറ്റിയല്ലാ ന്ന് മനസ്സിലായി,അവ ബ്രഹ്മചാരിയാ ന്ന് പറഞ്ഞപ്പോൾ തന്നെ.! ആശംസകൾ.

  ReplyDelete
  Replies
  1. മന്വാ...നന്ദി ഡാ,...നീ പറഞ്ഞ പോലെ അത് നമ്മടെ മൂസാക്ക അല്ല. ഹ ..ഹ ..

   Delete
 26. ആനയെ കുറിച്ചുള്ള പുതിയ കുറെ അറിവുകള്‍ തന്നു.
  സത്യം പറഞ്ഞാല്‍ ആനയുടെ രണ്ടു പല്ലുകളാണ് കൊമ്പെന്നറിയാം.
  അതിനുമപ്പുറം ഇവിടെ നിന്ന് കിട്ടിയതൊക്കെയും പുതിയതാണ്.

  പിന്നെ എഴുത്തിനെ കുറിച്ച്,
  സ്വന്തം ബാല്യാനുഭവങ്ങളിലൂടെ വന്ന്
  ആനയെ കുറിച്ചുള്ള വിവരങ്ങള്‍ തന്നത് നന്നായിരുന്നു.
  നല്ല ശൈലി.
  ഇന്‍ഫോര്‍മാറ്റീവ് ആയ ഒരു ലേഖനം.
  ഇഷ്ടപ്പെട്ടു.

  വേറെ കുറ്റം പറയാനൊന്നുമില്ല്ല. ലിങ്കിട്ടതും, സഹബ്ലോഗറെ
  സ്നേഹപൂര്‍വ്വം കളിയാക്കുന്നതുമൊക്കെ, ഹാസ്യബ്ലോഗുകളിലാക്കുന്നത്
  നന്നായിരിക്കും. കാരണം ഇത്തരം ബ്ലോഗുകള്‍ ആളുകള്‍ എടുക്കുന്നത്
  പുതിയ അറിവുകളെന്ന നിലക്കായിരിക്കും. ഓരോന്നിനും ഓരോ വേദികളില്ലേ?

  ആശംസകള്‍ :)

  ReplyDelete
  Replies
  1. വിശദമായ വായനക്കും അഭിപ്രായത്തിനും നന്ദി മെയ്‌ ഫ്ലവര്‍ ...മൂസയെ കുറിച്ച് ഞാന്‍ കളിയാക്കിയെഴുതിയതല്ല ട്ടോ. അതെഴുതി വരുന്ന സമയത്ത് ആ വാക്കാണ്‌ മനസ്സില്‍ വന്നത് എന്നത് കൊണ്ട് മാത്രം എഴുതിയതാണ് അത്. എന്തായാലും അഭിപ്രായത്തെ മാനിക്കുന്നു. ഇനി മുതല്‍ അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതായിരിക്കും.

   ഒരിക്കല്‍ കൂടി നന്ദി.

   Delete
 27. പ്രവീണേ ആനകാര്യം ജോറയല്ലോ. കുറെ കാര്യങ്ങള്‍ അറിയാനും പറ്റി. ആനയും പൂച്ചയെയും പോലെ പട്ടി, പന്നി ,ആട് ,പശു എന്നിവയെ കുറിച്ചും ഒരു വിവരണം പ്രതിഷിക്കുന്നു .

  ReplyDelete
  Replies
  1. ഹ..ഹ...പൂച്ചകളെ കുറിച്ച് ഒരു കഥ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. പട്ടിയെ പറ്റിയും എഴുതിയിട്ടുണ്ട്...ഇപ്പോള്‍ ആനയുമായി. ഇനി അടുത്തത്‌ എലിയെ കുറിച്ചാണ് ...അത് കഴിഞ്ഞു പശു ..പന്നിയും ആടും എന്‍റെ മനസ്സില്‍ ഇപ്പോള്‍ ഇല്ല.

   എന്തായാലും വായനക്കും അഭിപ്രായത്തിനും നന്ദി ഗോപൂ.

   Delete
 28. ഈ ആനക്കാര്യം ഇഷ്ടായി. ആനയെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ഓണാശംസകള്‍.

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി ..ഓണം ആശംസകള്‍

   Delete
 29. കീരിപ്പല്ല് പോയി ആനപ്പല്ല് വരട്ടെ എന്ന ചൊല്ല് കേട്ടപ്പോള്‍ കുട്ടിക്കാലത്തേക്ക്‌ പോയി :) ആനകള്‍ വന്യ ജീവികളാണ്‌, അവര്‍ക്ക്‌ അനുയോജ്യമായ വാസസ്ഥലം കാട്‌ തന്നെയാണ്‌. കാട്ടിലുള്ള മൃഗത്തിനെ നാട്ടിലേക്ക്‌ കൊണ്‌ട്‌ വന്ന് മെരുക്കി ജീവിപ്പിക്കുമ്പോള്‍ അത്‌ അനുഭവിക്കുന്ന യാതനകളും ക്രൂരതകളുമാണ്‌ മറ്റെന്തിനേക്കാളും കൂടുതല്‍. കാട്ടില്‍ സ്വൈരവിഹാരം നടത്തേണ്‌ട അതിനെ ഇവിടെ പിടിച്ചിടുന്ന മനുഷ്യന്‍മാരാണ്‌ യഥാര്‍ത്ഥ ക്രൂരര്‍..

  ReplyDelete
  Replies
  1. അതെ. പൂര്‍ണമായും യോജിക്കുന്നു. പണ്ട് കാലത്ത് ആനയെ പോലെഒരു ജീവിയെ കൊണ്ട് പണിയെടുപ്പിക്കാന്‍ മനുഷ്യന് ന്യായീകരണങ്ങള്‍ ഉണ്ടായിരുന്നു. ഇന്നിപ്പോ എല്ലാ വിധ യന്ത്ര സംവിധാനങ്ങളും ഉള്ളപ്പോഴും ആനയെ കൊണ്ട് അടിമപ്പണി ചെയ്യിക്കേണ്ട കാര്യമില്ല.

   Delete
 30. ഈ ആനപുരാണം എനികിഷ്ടമായി...വായനയില്‍ പുതിയ കുറെ അറിവുകള്‍ കിട്ടി...ഞങ്ങളുടെ പറമ്പില്‍ പണ്ട് ഉത്സവ സമയത്ത് ആനയെ കെട്ടുമായിരുന്നു.പേടിമാറ്റ്ന്‍ അതിന്റെ കലിനിടയിലൂടെ നൂണ്ടിടുണ്ട് ഞാന്‍..അന്നൊരു ആനവാല്‍ മോതിരം ഉണ്ടാക്കിക്കോ എന്ന് കൂട്ടുകാര്‍ പറയും...പക്ഷെ അതിന്റെ വാലിലെ രോമം മുറിച്ചാല്‍ വേദനിക്കില്ലേ എന്ന് കരുതി ആ മോഹം ഞാന്‍ ഉപേക്ഷിച്ചു .ഞങ്ങളുടെ നാട്ടില്‍ പല്ല് പറയുമ്പോള്‍ പുര പുറത്തേയ്ക്ക് ഏറിയും മുന്‍പേ :"എന്‍റെ പല്ല് കീരിക്ക് ...കീരിടെ പല്ല് എനിക്ക്"എന്ന് പറഞ്ഞാ എറിയാ...അവിടെ ആനയ്ക്ക് റോളില്ല :) ഇപ്പോള്‍ പക്ഷെ ആനയോട് എനിക്ക് സഹതാപം ആണ്..പാവം ജീവികളെ നമ്മുടെ മാത്രം സന്തോഷത്തിനായി എന്തിനിങ്ങനെ ഉപദ്രവിക്കുന്നു എന്നോര്‍ത്ത്...ഇത്തരം നല്ല ലേഖനങ്ങള്‍ ഇനിയും എഴുതൂ ..ഓണാശംസകള്‍ പ്രവി

  ReplyDelete
  Replies
  1. അആനാമീ ..ഛെ ..അനാമീ ..ആനയെ കെട്ടുക എന്ന് തന്നെയാണ് ഞാനും ഇവിടെ എഴുതിയിരിക്കുന്നത് , നീയും ഇവിടെ പറഞ്ഞിരിക്കുന്നത്. അത് തെറ്റാണു എന്നൊരു സുഹൃത്ത് ചൂണ്ടിക്കാണിച്ചു. ആനയെ തിളക്കുക എന്നത് തന്നെയാണ് ശരി എന്ന് മനസിലാക്കുന്നു.

   എന്തായാലും പല്ല് പറിക്കുന്ന സമയത്തും ഞങ്ങളുടെ നാട്ടില്‍ കീരിക്കൊപ്പം ആനയും കൂടി ഉണ്ട് ട്ടോ. ഈ അഭിപ്രായത്തിനും വായനക്കും നന്ദി ..നിനക്കും ഒരു വലിയ ആന ഓണം ആശംസകള്‍ നേരുന്നു.

   Delete
 31. നാട്ടില്‍ മാത്രമല്ല കാട്ടിലും ജീവിക്കാന്‍ നിവര്‍ത്തി ഇല്ലല്ലോ പാവങ്ങള്‍ക്ക് ....
  നല്ല പോസ്റ്റ്‌ ...ആശംസകള്‍

  ReplyDelete
  Replies
  1. വായനക്ക് നന്ദി അമ്മാച്ചു.

   Delete
 32. ആനക്കാര്യം അതിശയത്തോടെ വായിച്ചു... നല്ല എഴുത്ത്...

  "കീരിപ്പല്ല് പോയിട്ട് ആനപ്പല്ല് വരട്ടെ '

  ഇനീം സമയമുണ്ട്.. ഒറിജിനൽ ആനക്കൊമ്പ് മുളക്കട്ടെ...

  ReplyDelete
  Replies
  1. സുമോ ....ഇനി സമയമില്ല. ഇനി പല്ല് പോയാല്‍ മുളക്കില്ല. ആനക്കൊമ്പ് എന്തൊക്കെ പറഞ്ഞാലും ഒരു പ്രൌഡി തന്നെയാണ് ല്ലേ. അത് കരുതി നമ്മളത് വച്ച് നടന്നാല്‍ പരമ ബോറാകുമെന്നെ !

   നന്ദി സുമോ..

   Delete
  2. Gനമസ്തേ പ്രവീണ്‍ ഭായ്

   ആനക്കാര്യം, ശ്ശി കാര്യമായി തന്നെ എഴുതി.....പല്ലിന്‍റെ കാര്യം പറഞ്ഞപോഴാ ഓര്‍ത്തത്‌, എന്‍റെയും കുട്ടിക്കാലത്ത് ഞാനും ചെയ്തിട്ടുണ്ട് അങ്ങനെ .. എന്നിട്ട് പിറ്റേദിവസം ടെറസില്‍ പൊയ് നോക്കിയിട്ടുമുണ്ട് :)

   ആശംസകള്‍ :)

   Delete
  3. നമസ്തേ മഹേഷ്‌ ..

   പല്ലിന്റെ കാര്യം ഒരു വിധം എല്ലാവര്‍ക്കും കുട്ടിക്കാലത്ത് ഉണ്ടായ ഒരു അനുഭവം തന്നെയായിരിക്കാം .. എന്തായാലും വായനക്കും അഭിപ്രായത്തിനും നന്ദി മഹേഷ്‌...,..വീണ്ടും കാണാം ..

   Delete
 33. കൊള്ളാം.......... ഇഷ്ടായി

  ReplyDelete
 34. ആനക്കാര്യം രസകരമായി പറഞ്ഞൂട്ടൊ..കൂടെ കുറേ പുതിയ അറിവുകളും..

  ആനചങ്ങലയുടെ കിലുക്കം അകലേനിന്ന് കേള്‍ക്കുമ്പോഴേ റോഡിലേക്കോടിയിരുന്ന കുട്ടിക്കാല ഓര്‍മ്മകളും പുന്നത്തൂര്‍ ആനക്കോട്ട കാണാന്‍ പോയ ഓര്‍മ്മകളുമെല്ലാം എല്ലാം....
  പണ്ട് ഡ്രോയിങ്ങ് മാഷ് പറയും ആനയെ വരയ്ക്കുന്നതില്‍ ഏറ്റവും ബുദ്ധിമുട്ട് ആനക്കണ്ണ് വരയ്ക്കാനാണെന്ന്. നല്ല ടാലന്‍റുള്ളവര്‍ക്കേ അത് പെര്‍ഫക്റ്റായി വരയ്ക്കാനാവൂന്ന്..!

  ReplyDelete
  Replies
  1. പറഞ്ഞ പോലെ ഞാന്‍ ആന ചങ്ങലയുടെ കിലുക്കം കേട്ടിട്ട് വര്‍ഷങ്ങള്‍ ആകുന്നു. നാട്ടില്‍ വന്നപ്പോഴോന്നും ആനയെ കണ്ടതായി ഓര്‍ക്കുന്നില്ല..ഇനി അടുത്ത തവണ വരുമ്പോള്‍ ആനക്കോട്ടയില്‍ പോയി ആനയെ മതി മറന്നൊന്നു കാണണം ..

   Delete
 35. കൊച്ചിന്‍ ഹനീഫ പറയുന്നതു പോലെ പ്രവീണും പറയുമോ. എനിക്ക് ആന ബി. എ യില്‍ സപ്രിട്ടിക്കറ്റുണ്ടെന്ന്.. .

  ReplyDelete
  Replies
  1. ആനക്ക് ബോറടിച്ചു എന്ന് പറയുന്ന രംഗം ഓര്‍ക്കുന്നു...ഹി ഹി...അത് പോലെ മഴവില്‍ക്കാവടിയില്‍ പറവൂര്‍ ഭരതന്‍ പറയുന്നില്ലേ പറയുന്നില്ലേ "ആനെയെ മേയാന്‍ വിട്ടിരിക്കുകയാണ്" എന്ന് ..ഹി ഹി..അങ്ങിനെ ആന രംഗങ്ങള്‍ ചിരി ഉണര്‍ത്തിയ സിനിമകള്‍ ഒരുപാടുണ്ട് ..

   Delete
 36. ആനകളെക്കുറിച്ചുള്ള ഈ ലേഖനം
  വളരെ ഇഷ്ടമായി....

  എനിക്കേറ്റവും പ്രിയപ്പെട്ട ഒരു വിഭാഗമാണ്‌ ഈ കരിവീരന്മാര്‍....,...

  നന്നായി...
  അനുമോദനങ്ങള്‍...

  ReplyDelete
 37. കാര്യമായിട്ട് ജോലിയൊന്നുമില്ലാതെ റൂമിൽ ഇരുന്നപ്പോലാണ് എന്റ്റെ ഇഷ്ട മൃഗമായ ആനെയെ കാണാം എന്ന ആഗ്രഹത്തോടെ തേടി ഇറങ്ങിയത്‌ ആനെയും
  കണ്ടു ആനക്കാര്യവും വായിച്ചു .....എന്റ്റെ തോന്നലുകളിലെ ഇതാണോ ഇത്ര വല്ല്യ ആനക്കാര്യം .....വളരെ നന്നായിട്ടുണ്ട് ...അഭിനന്ദനങ്ങൾ പ്രവീണ്‍

  ReplyDelete