ജീവിച്ചിരിക്കുന്ന ഏതൊരാള്‍ക്കും ഒരു മേല്‍വിലാസം ഉണ്ടാകും. ഒരു ഭിക്ഷക്കാരനെ സംബന്ധിച്ചിടത്തോളം , അയാള്‍ രാത്രി തല ചായ്ക്കുന്ന പീടികത്തിണ്ണയോ തെരുവോ അല്ലെങ്കില്‍ മരച്ചുവടോ അങ്ങനെ എന്തെങ്കിലുമായിരിക്കും അയാളുടെ മേല്‍വിലാസം. മരിച്ചവരുടെ കാര്യത്തില്‍ എല്ലാവര്ക്കും ഒരേ ഒരു മേല്‍വിലാസമേ ഉണ്ടാകൂ എന്ന് തോന്നുന്നു.
പക്ഷെ , മരിച്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും അജ്ഞാത ശവങ്ങള് എന്ന പേരില്‍ കഴിയുന്ന ഒരു വര്‍ഗം ഉണ്ട് . പ്രവാസ ജീവിതത്തിനിടയില്‍ അവിചാരിതമായി മരണം കടന്നു വരുമ്പോള്‍ ഊരും പേരും അറിയാതെ മോര്‍ച്ചറികളില്‍ ഒരാളാലും തിരിച്ചറിയപ്പെടാത്ത രൂപത്തില്‍ ഉറങ്ങുന്ന മനുഷ്യരാണ് അജ്ഞാത ശവങ്ങള്.
അവരുടെ മേല്‍വിലാസം എന്തായിരിക്കും, എന്തായിരുന്നു എന്നൊക്കെ ആര് ചിന്തിക്കാന്‍ അല്ലേ ? ഞാനും അതിനെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. പക്ഷെ ഈ അടുത്ത കാലത്ത് അതെ കുറിച്ച് ചിന്തിക്കേണ്ടി വന്നു. ഇന്നും എന്റെ ചിന്തകളില്‍ നീറുന്ന ഒരു വേദനയായി ആ ദുരനുഭവം തങ്ങി നില്ക്കുന്നു.
മണലാരണ്യത്തില്‍ വിനോദയാത്രക്ക് പോയ ചില കൂട്ടുകാര്‍ ഫോട്ടോ എടുക്കുന്ന ധൃതിയിലായിരുന്നു. ഇരുന്നും കിടന്നും കെട്ടിപ്പിടിച്ചും ഫോട്ടോകള്‍ എടുത്തു കൊണ്ടിരിമ്പോഴാണ് ഉണങ്ങി ശോഷിച്ച ഒരു കറുത്ത വിറകു കൊള്ളി മണലില്‍ പൊങ്ങി നില്‍ക്കുന്നത് കണ്ടത്. ഫോട്ടോക്ക് പോസ് ചെയ്യാന്‍ പുതിയ ഒരായുധം കിട്ടിയല്ലോ എന്ന ചിന്തയില്‍ കൂട്ടത്തിലൊരുത്തന് അതെടുക്കാനായി അതിനടുത്തേക്ക് ഓടിപ്പോയി.ചെറിയ രീതിയില്‍ മണല്‍ക്കാറ്റ് വീശുന്നുണ്ടായിരുന്നു അപ്പോള്‍,.
നേരം ഇരുട്ടും മുന്‍പേ മടങ്ങണം എന്ന ചിന്താഗതിക്കാരനായ ജോസ് അവനെ തിരിച്ചു വിളിച്ചെങ്കിലും ദൂരേക്ക് ഓടി മറഞ്ഞ അവന് അത് കേട്ടില്ല. ജോസും കൂട്ടരും ഒടുക്കം അവനു പിന്നാലെ ഓടി.
നേരം ഇരുട്ടും മുന്‍പേ മടങ്ങണം എന്ന ചിന്താഗതിക്കാരനായ ജോസ് അവനെ തിരിച്ചു വിളിച്ചെങ്കിലും ദൂരേക്ക് ഓടി മറഞ്ഞ അവന് അത് കേട്ടില്ല. ജോസും കൂട്ടരും ഒടുക്കം അവനു പിന്നാലെ ഓടി.
അടുത്തെത്തിയ കൂട്ടുകാര്‍ കറുത്ത വിറകു കൊള്ളി പിടിച്ചു വലിച്ചപ്പോള്‍ മണലില്‍ നിന്നും പൊങ്ങി പുറത്തേക്ക് വന്നത് കരിഞ്ഞുണങ്ങിയ ഒരു മനുഷ്യരൂപമായിരുന്നു. കറുത്ത വിറകു കൊള്ളി പോലെ മണലില്‍ പൊങ്ങി നിന്നിരുന്നത് അയാളുടെ കൈകളായിരുന്നു. ഒരു സഹായ ഹസ്തത്തിനായി ആ കൈകളും കൊതിച്ചിരിക്കാം. എല്ലാവരും അവിടെ നിന്നും ഒരു നടുക്കത്തോടെ ഓടി വണ്ടിയില്‍ കയറി. കാറ്റ് ശക്തമായി കൊണ്ടിരിക്കുന്നു. കാറ്റില്‍ പറന്നു വരുന്ന മണല്‍ത്തരികള്‍ അപ്പോളേക്കും വീണ്ടും ആ മനുഷ്യരൂപത്തെ മണലിനടിയില്‍ ഒളിപ്പിച്ചു കഴിഞ്ഞിരുന്നു. അജ്ഞാത ശവത്തിന്റെ മേല്‍വിലാസം അന്വേഷിക്കാന്‍ ഈ മരുഭൂമിയില്‍ ഇനി ആരെങ്കിലും വരുമോ ?
"വര്‍ഷങ്ങളായി ഓന് ഗള്‍ഫ് നാട്ടില്‍ പോയിട്ട്, എന്നിട്ടും ഓന് ഇത് വരെയും എനിക്ക് ഒരു ഫോറിന് സാധനമോ പൈസയോ ഒന്നും അയച്ചു തരാന്‍ സൌകര്യപ്പെട്ടിട്ടില്ല. ഓന്റെ കെട്ടിയോളെ വരെ ഓന് വിളിച്ചിട്ട് കാലങ്ങളായി..ഇത്രേം കാലായിട്ട് ഓന് കുടുംബത്തിലെ ഒരു കാര്യം പോലും അറിഞ്ഞിട്ടില്ല.. ഞങ്ങടെ കണ്ണീരിന്റെ ശാപം കാരണം ഒരു കാലത്തും ഓന് ഗതി പിടിക്കില്ല." ചില പ്രവാസി കുടുംബങ്ങളില്‍ ഇങ്ങനെയെല്ലാം സംസാരിക്കുന്നുണ്ടായിരിക്കാം. അവരെ ചുറ്റിപ്പറ്റി, എല്ലാം കണ്ടും കേട്ടും കൊണ്ട് അജ്ഞാതരായ പല ആത്മാക്കളും തേങ്ങുന്നത് അവരറിയുന്നുണ്ടോ ?
മരുഭൂമിയില്‍ കൂട്ടുകാര്‍ കണ്ട കാര്യം അവര്‍ ആരോടും പറയില്ല എന്ന കാര്യം എനിക്കുറപ്പാണ്. എന്നെങ്കിലും ആരെങ്കിലും മരുഭൂമിക്കടിയില്‍ ഉറങ്ങുന്ന ആ ശരീരത്തെ അന്വേഷിച്ചു വരും. ഈ ഭൂമിയില്‍ എവിടെയോ ആ ശരീരത്തെ ജീവനോട് കൂടി കാത്തിരിക്കുന്ന ഒരു ഭാര്യയോ, അച്ഛനോ, അമ്മയോ ആരെങ്കിലും ഉണ്ടാകും. സത്യങ്ങളൊന്നും അറിയാതെ കാലങ്ങളോളം അവര്‍ കാത്തിരിക്കും. വരുമെന്ന പ്രതീക്ഷയില്‍ കാലങ്ങളോളം കാത്തിരിക്കാനുള്ള ശക്തി ദൈവം അവര്‍ക്ക് കൊടുക്കട്ടെ.
മരുഭൂമിയില്‍ മാത്രമല്ല, കടലിന്റെ ആഴങ്ങളിലും, കൊടുങ്കാടുകളിലും, കൊക്കകളുടെ താഴ്വാരങ്ങളിലും, പാറക്കെട്ടുകള്‍ക്കിടയിലും മഞ്ഞു മലകളിലും, അങ്ങനെ കുറെയേറെ സ്ഥലങ്ങളിലെല്ലാം മേല്‍വിലാസമില്ലാതെ കാലങ്ങളായി ഉറങ്ങിക്കിടക്കുന്നവര് ഉണ്ട്. രാത്രികളില്‍ നമ്മള് ഉറങ്ങാന്‍ കിടക്കുമ്പോള്‍ നാളെ എവിടെ ഉറങ്ങേണ്ടി വരുമെന്ന കാര്യം നമ്മളാരും ആലോചിക്കാറില്ല. നമുക്ക് ഉറപ്പ് പറയാന്‍ പറ്റാത്തൊരു കാര്യമായി നമ്മളില്‍ തന്നെ അതവശേഷിക്കുന്നു.
-pravin-
ഉള്ളില്‍ കദനത്തിന്റെ വിങ്ങലുണ്ടാക്കുന്ന രചന.
ReplyDeleteരചനയില്‍ കൂടി മനസ്സില്‍ പ്രതിബിംബിക്കുന്ന രൂപങ്ങള്‍.
അവരുടെ ജീവിതചരിത്രങ്ങള്‍.............
എത്രയെത്ര ഹതഭാഗ്യര്‍.......അവരുടെ വരവും കാത്ത്...
പ്രതീക്ഷയോടെ..............
ആശംസകള്‍
മറുപടിയായി..എന്റെ നിശ്വാസങ്ങള്‍ മാത്രം..
Deleteഅവരുടെ അനുഭവം മനസ്സില്‍ നൊമ്പരമാവുന്നു.
ReplyDeleteഇങ്ങനെ ആരുമറിയാതെ അവസാനിച്ചുപോകുന്ന എത്ര പേര്!
മറുപടിയായി..എന്റെ നിശ്വാസങ്ങള്‍ മാത്രം..
Deleteമരുഭൂമിയുടെ പരിരംഭണത്തില്‍ ഞെരിഞ്ഞില്ലതായ ജീവിതങ്ങള്‍ നിരവധിയാണ്. യുഗങ്ങളായി മരുഭൂമി വിഴുങ്ങിയ ജീവനുകളാണ് പിന്നീട് പെട്രോള്‍ ആക്കി മരുഭൂമിയിലെ രാജ്യങ്ങള്‍ കാശുകാരായത്. ഇരയെ പിടിച്ച് യജമാനന് കൊടുക്കുന്ന സത്യസന്ധനായ ഒരു നായയെ പോലെ അവ ഇന്നും ഈ ഏര്‍പ്പാട് തുടരുന്നത്. നല്ല എഴുത്ത് പ്രവീണ്‍. പുതിയ പോസ്റ്റിടുമ്പോള്‍ മെയ്ല് ചെയ്യണം അല്ലെങ്കില്‍ ശ്രധിച്ചെന്ന് വരില്ല. ആശംസകള്‍.
ReplyDeleteആരിഫ്ക്ക , നന്ദി. തീര്‍ച്ചയായും ഞാന്‍ പുതിയ പോസ്റ്റുകള്‍ ഇടുന്ന സമയത്ത് മെയില്‍ ചെയ്യാം. ഞാന്‍ താങ്കളുടെ ചില പോസ്റ്റുകള്‍ വായിച്ചിട്ടുണ്ട്. മണികള്‍ മുഴങ്ങുന്നത് ആര്‍ക്കു വേണ്ടി എന്ന ലേഖനം ആദ്യം വായിച്ചപ്പോള്‍ തന്നെ ഞാന്‍ കിടുങ്ങി പോയി. ഞാന്‍ എന്റെ അഭിപ്രായം ഇങ്ങനെയാണ് അവിടെ കുറിച്ചത് ..
Delete" ആരിഫ്ക്ക , താങ്കളുടെ ലേഖനം എനിക്കിഷ്ടപ്പെട്ടു. ഞാനെന്ന വായനക്കാരന്റെ (വായനക്കാരന് അല്ല എങ്കിലും ചുമ്മാ )അറിവില്ലായ്മ ചൂണ്ടി കാണിക്കുന്നതായിരുന്നു താങ്കളുടെ പല രാഷ്ട്രീയ പരാമര്‍ശങ്ങളും എഴുത്തും. ഒരുപാട് വിവരങ്ങള്‍ എനിക്ക് ഇതിലൂടെ കിട്ടിയതിനു ചെറിയ നന്ദിയെങ്കിലും പറഞ്ഞില്ലെങ്കില്‍ അത് മോശമല്ലേ ..അത് കൊണ്ട് ആരിഫ്ക്കക്ക് ഒരു വലിയ നന്ദി ഞാന്‍ പറയുന്നു. എഴുത്തിലെ എനിക്ക് വായിച്ചു പോലും പരിചയമില്ലാത്ത ഭാഷാപ്രയോഗങ്ങള്‍ എന്നെ ത്രസിപ്പിച്ചു. ഇനിയും അത് വായിക്കാന്‍ തോന്നുന്ന വിധം ഒരു പുതുമ എല്ലാ വരികളിലും ദൃശ്യമാണ്.
ആദ്യമായാണ് താങ്കള്‍ എഴുതുന്ന ഒരു ലേഖനം ഞാന്‍ വായിക്കുന്നത്. ഇനിയങ്ങോട്ട് ഞാന്‍ താങ്കളുടെ സ്ഥിരം വായനക്കാരനാണ്.
വേറൊരു ബ്ലോഗും വായിക്കുമ്പോള്‍ കിട്ടാതിരുന്ന പലതും താങ്കളുടെ ബ്ലോഗില്‍ ഉണ്ട്. ഒരു തരം ആകര്ഷണത മാത്രമായി എനിക്കതിനെ കാണാന്‍ സാധിക്കുന്നില്ല. "
ആ എന്നെ സംബന്ധിച്ചിടത്തോളം താങ്കളുടെ ഒരു കമന്റ് എനിക്ക് കിട്ടിയത് ഒരു വലിയ അവാര്‍ഡ് കിട്ടിയ പോലെയാണ്. ഞാന്‍ എഴുതുന്ന കാര്യങ്ങള്‍ താങ്കളെ പോലുള്ളവര്‍ക്ക് വായിക്കാന്‍ പോയിട്ട് ഒന്ന് നോക്കാന്‍ പോലും തോന്നിക്കാത്ത നിലവാരം കുറഞ്ഞ എന്തോ കുറെ വാചകങ്ങള്‍ മാത്രമായിരിക്കാം എന്ന ഒരു അപകര്‍ഷതാ ബോധം എന്നിലുണ്ട്. എങ്കിലും ഇപ്പോള്‍ ഞാന്‍ കുറച്ചു സന്തോഷവാനാണ്. എന്താണ് കാരണം എന്നറിയില്ല.
താങ്കളുടെ ലേഖനങ്ങള്‍ വായിക്കാന്‍ ഞാന്‍ ഇനിയും വളരേണ്ടതുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു.. അതാണ് മറ്റ് ചില ലേഖനങ്ങള്‍ വായിച്ചിട്ടും കമന്റ് ചെയ്യാതെ മടങ്ങിയത്. ഒന്നും വിചാരിക്കരുത് ആരിഫ്ക്ക.
മനസ്സില്‍ ഒരു നൊമ്പരമായല്ലോ താങ്കളുടെ രചന ...
ReplyDeleteആശംസകള്‍ ..നന്ദി
നൊമ്പരങ്ങള്‍ ഒരിക്കലും പൂര്‍ണമായും മനസ്സില്‍ നിന്ന് മായ്ക്കപെടില്ല. സത്യമുള്ള വികാരമാണ് നൊമ്പരം.
Deleteമരുഭൂമികള്‍ തട്ടി എടുക്കുന്ന ജീവിതം
ReplyDeleteപുഴകള്‍ തട്ടി കൊണ്ട് പോവുന്ന ജിവിതം
മഴയും കാറ്റും വലിച്ചിഴച്ചു കൊണ്ട് പോവുന്ന ജീവിതം
നാമറിയുന്നില്ല നാളെ നാം എന്താവുമെന്ന്
പല അനുഭവങ്ങളും നമ്മുടെ മനസുകള്‍ പോള്ളുന്നവയാണ്
എഴുത്ത് തുടരുക , ആശംസകള്‍
Thanks..
Deleteമനസ്സില്‍ തട്ടുന്ന ഭാഷയില്‍ ഒരു ചിന്താശകലം ..ആരും തിരിഞ്ഞുനോക്കാത്തവരിലേക്ക് ഒരെഴുത്തുകാരന്റെ ശ്രദ്ധ തിരിയുമ്പോള്‍ ആണ് അവനില്‍ ഒരു മനുഷ്യസ്നേഹിയെ കണ്ടെത്താന്‍ കഴിയുന്നത് . എഴുത്തിന്റെ വഴിയില്‍ ഏറെ മുനോട്ടു പോകാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു ..
ReplyDeleteനന്ദി രമേഷേട്ടാ..
Deleteസംഭവം ശരിയാണു.. പക്ഷേ മരിച്ച് കഴിഞ്ഞ് മേല്‍വിലാസങ്ങള്‍ക്ക് പ്രസക്തിയുണ്ടോ
ReplyDeleteജീവിച്ചിരിക്കുമ്പോള്‍ മേല്‍വിലാസത്തിനു പ്രസക്തി ഉണ്ടെങ്കില്‍ മരിച്ചു കഴിഞ്ഞാലും ഉണ്ടാകേണ്ടേ..?
Deleteപ്രവീണേ ആദ്യമേ ചോദിക്കട്ടെ എഴുതിയത് ഉള്ളത് തന്നെയാണോ? അതോ ബ്ലോഗിന്റെ പേരുപോലെ വെറും തോന്നലുകലാണോ? ലേബല്‍ വച്ചിട്ടില്ല? :)
ReplyDeleteഎന്തായാലും സംഗതി നമുക്കാര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ്. ഒറ്റയ്ക്ക് പോകുമ്പോള്‍ ഇടിച്ചിട്ട ഒരു വണ്ടിയോ, കൂട്ട് കൂടുമ്പോള്‍ ഒരു കശപിശയോ ഒക്കെ നമ്മെയും ഇതുപോലെ വിറകുകൊള്ളിപോലെ ആക്കിയേക്കാം.............
സമയം പോലെ ഇതും ഒന്ന് നോക്കിയെക്ക്, അത്തരത്തില്‍ ഒരു സംഭവം ആകാവുന്ന കഥയാണ്......പിന്‍വിളി
ഹ ! ഹ.. ജോസൂ//....ഒരു വല്ലാത്ത ചോദ്യമായല്ലോ ഇതിപ്പോ..ലാബെലുകളില് എനിക്ക് വിശ്വാസമില്ല. എന്റെ തോന്നലുകളും, ചെറിയ ഒരു അനുഭവം കൂടി ഉണ്ടായപ്പോള്‍ എഴുതിയതാണിത്.
Deleteപ്രവീണേ ഇത് അനുഭവ കഥയാണോ വരികളില്‍ നൊമ്പരം പടര്‍ന്നു ,ഇപ്പോഴും എത്രപേര്‍ കാത്തിരിക്കുനുണ്ട്
ReplyDeleteതന്റെ പ്രിയപ്പെട്ട ആളെ ഒന്ന് കാണാന്‍ .ഈ ചിന്ത മനസ്സിനെ സ്പര്‍ശിച്ചു
എല്ലാം കൂടിക്കലര്‍ന്നതാണ് ഷാജീ ഈ ജീവിതം ...എന്റെ മനസ്സ് ഉറങ്ങിയ ഓര്മ എനിക്കില്ല. ആ ഓര്‍മയാണ് ഇത്. സ്വപ്നം കണ്ടതാണോ യാഥാര്‍ത്ഥ്യം ആയിരുന്നോ എന്ന് ഓര്‍ത്തെടുക്കാന്‍ പറ്റാത്ത ഒരു വരണ്ട ഓര്മ കുറിപ്പാണ് ഇത്.
Deleteസന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി ഷാജീ..
വല്ലാതെ വിഷമിപ്പിച്ചു കളഞ്ഞല്ലോ ഡിയര്‍ ഈ പോസ്റ്റ്
ReplyDeleteപ്രത്യേകിച്ച് പ്രവാസികള്‍ ഇത് വായിക്കുമ്പോള്‍ അറിയാതെ അവന്റെ കണ്ണുകള്‍ നിറഞ്ഞു പോകും
ആ മണലില്‍ പൂഴ്ന്നു പോയത് സ്വപ്നങ്ങള്‍ നെയ്തു കൂട്ടി നൊമ്പരങ്ങള്‍ അടക്കി പിടിച്ച ഒരു പ്രവസിയുടെതാവം ..അല്ലങ്കില്‍ മോഹങ്ങളോട് വിടപറഞ്ഞു ആശകലോടും വിട പറഞ്ഞു ജീവിതം പടുത്തുയര്‍ത്താന്‍ വന്ന ഒരു പാവം ജന്മമാവാം ..
വാക്കുകളില്ല സഖേ നനായി വേദനിച്ചു പ്രത്യേകിച്ച് ടെന്‍ഷന്‍ അടിച്ചിരിക്കുന്ന സമയത്ത് വായിച്ചത് കൊണ്ടാവാം
പാവം നമ്മള് പ്രവാസികള്‍ മേല്‍ വിലാസം ഇല്ലാത്തവരില്‍ പെടാതിരിക്കട്ടെ ..നാഥാ നീ മാത്രം ഞങ്ങള്‍ക്ക് തുണ
ആശംസകള്‍ ഡിയര്‍
thank you rashee
Deleteമനസ്സില്‍ തട്ടി പ്രവീണ്‍..
ReplyDeleteനന്ദി Jefu
Deleteഉയര്‍ന്ന ചിന്ത, ഉള്ളില്‍ തട്ടിയ എഴുത്ത്, അഭിനന്ദനങ്ങള്‍ പ്രവീണ്‍.
ReplyDeleteനന്ദി അരുണ്‍..,..
Deletekollam...nalla post..kooduthal onnum parayan vayya..athraykk touching ayitund..congrats praveen.
ReplyDeleteThank you
Deleteഇത് വല്ലാത്തൊരു നോവാണ് ..പ്രവീ
ReplyDeleteഇന്ന് ജീവിക്കനമെന്നെല്ലാതെ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാന്‍ നമുക്ക് സമയമില്ല , അപൂര്‍വ്വം ചിലര്‍ ഒഴിച്ച് !
അസ്രൂസാശംസകള്‍ ...
സത്യം
Deleteഎത്ര പേരുടെ പ്രതീക്ഷയും പ്രാര്‍ത്ഥനയും ഒക്കെ ആയിരിക്കാം ഇതുപോലെ അനാഥ പ്രേതങ്ങളായി ഒടുങ്ങുന്നത്?
ReplyDeleteതീർച്ചയായും ..
Delete