അലസ്സന്റെ മനസ്സ് ചെകുത്താന്റെ കൊട്ടാരമാണെന്ന് ആരോ പറഞ്ഞു. അന്ന് മുതല്‍ ഞാനിത്തിരി അലസനാകാന്‍ തുടങ്ങി. കാരണം ചെകുത്താനെ എനിക്കത്രക്കും ഇഷ്ടമായിരുന്നു. ചെകുത്താനെ ഞാന്‍ ഇഷ്ടപെടാന്‍ കാരണം ദൈവമാണ്. എപ്പോളൊക്കെ ചെകുത്താന്മാര്‍ പല രൂപത്തില്‍ വന്നു എന്നെ ശല്യം ചെയ്യുകയോ അല്ലെങ്കില്‍ എന്‍റെ മനസ്സിലേക്ക് അവരുടെ ചിന്തകള്‍ ആക്രമണം നടത്തുകയോ ചെയ്യുമ്പോള്‍ ഞാന്‍ ദൈവത്തെ വിളിച്ചു കരയുകയും , ആ ചെകുത്താന്മാരെ കൊന്നു കൊണ്ട് എന്നെ അദ്ദേഹം രക്ഷിക്കുകയും ചെയ്തിട്ടുണ്ട് . ദൈവവുമായി അകന്നു നില്‍ക്കുമ്പോള്‍ ചെകുത്താന്മാര്‍ വീണ്ടും വരുന്നു. അപ്പോള്‍ പിന്നെ ഞാന്‍ എന്തിനു ചെകുത്താനെ വെറുക്കണം അല്ലെങ്കില്‍ പേടിക്കണം ? അവര്‍ കാരണമല്ലേ എനിക്ക് ദൈവത്തോട് കൂടുതല്‍ കൂടുതല്‍ അടുക്കാന്‍ സാധിക്കുന്നത്. .?
-pravin-
അല്ലെങ്കിലും ചെകുത്താന്‍ ഇല്ലെങ്കില്‍
ReplyDeleteദൈവത്തിനെന്താ ഒരു വില, ല്ലേ?
ഹും.. അതെ സോണി ...
Delete:)
ReplyDeleteചെകുത്താനെ ഇഷ്ടപ്പെട്ടതുകൊണ്ട് അലസനായതോ അതോ അലസത ഇഷ്ടപ്പെട്ടതുകൊണ്ട് ചെകുത്താനെ ഇഷ്ടമാണെന്ന് വെറുതെ പറഞ്ഞതോ?
ReplyDeleteഹും! ഒക്കെ മനസ്സിലാവുന്നുണ്ട്.
ഹോ!!! ഒടുക്കത്തെ ഭാവന തന്നെ. ചെകുത്താനെ ഇഷ്ടപ്പെടാനുള്ള കാരണം ഗംഭീരമായി. കൊല്ലം, എഴുത്തുക്കാര്‍ ഇങ്ങനെ മാറി ചിന്തിക്കണം.
ReplyDelete:)
Delete