ഭാഗം 1
യാത്ര ചെയ്യുമ്പോളാണ് മൊബൈല്‍ നമുക്ക് വളരെ ഉപകാരമായി തോന്നുക. പക്ഷെ ചിലപ്പോള്‍ ഇതും ഒരു പൊല്ലാപ്പായി മാറും .ഒരിക്കല്‍ തൃശ്ശൂരില്‍ നിന്നും പട്ടാമ്പിയിലേക്കുള്ള ഒരു ഒരു ബസ് യാത്രയില്‍ എന്‍റെ അടുത്തിരുന്ന ഒരു കക്ഷിക്ക് ഫോണ്‍ വന്നു. ചെറിയ മയക്കത്തില്‍ ആയിരുന്ന ഞാന്‍ അയാളുടെ റിംഗ് ടോണ്‍ കേട്ടു കൊണ്ട് ഞെട്ടി എണീറ്റു. അയാള്‍ സീറ്റില്‍ ചാരി കിടന്നു കൊണ്ട് പതിയെ സംസാരിക്കുന്നത് എനിക്ക് കേള്‍ക്കാം.
"എടീ ഞാന്‍ ഇപ്പോള്‍ കോഴിക്കോട് എത്തും .. പിന്നെ ഒരു അഞ്ചു മിനുട്ടിനുള്ളില്‍ അയാളെ പോയി കണ്ടു സംസാരിച്ച ശേഷം പറയാം , എത്ര പണം വേണ്ടി വരുമെന്ന്. "
ങേ ..ഞാന്‍ വണ്ടി മാറി കയറിയോ ..എനിക്ക് പട്ടാമ്പിയിലെക്കാ പോകേണ്ടത്..അല്ലാതെ കോഴിക്കോട് അല്ല ..പക്ഷെ ഇതിപ്പോ ആരോടെങ്കിലും ചോദിക്കാന്‍ പറ്റുമോ ...ചോദിച്ചാല്‍ തന്നെ , എല്ലാവരും ഞാന്‍ ഒരു പൊട്ടനാണോ എന്നും, വണ്ടി എങ്ങോട്ടാണെന്ന് നോക്കാതെയാണോ കയറിയതെന്നൊക്കെ കരുതില്ലേ ...അല്ല ഈ കണ്ടക്റ്റര്‍ പിന്നെന്തിനാ പൈസ വാങ്ങിയത്.. .. അയാള്‍ക്ക് പറയാമായിരുന്നില്ലേ.. .. ഇനി ഇപ്പൊ തൃശൂര്‍ വഴിയിലെങ്ങാനും വേറെ പട്ടാമ്പി എന്ന സ്ഥലമുണ്ടോ? ആകെ കണ്ഫൂഷന്‍ ആയല്ലോ..അങ്ങനെ ആകെ ഭേജാറായി ഇരിക്കുന്ന സമയത്ത് ഞാന്‍ പതിയെ എന്‍റെ അടുത്തിരിക്കുന്ന ആളോട് ഫോണ്‍ സംഭാഷണത്തിനു ശേഷം എനിക്ക് തെറ്റ് പറ്റിയതാണോ എന്നറിയാന്‍ വേണ്ടി ഒരു നമ്പരിട്ടു കൊണ്ട് ചോദിച്ചു.
"അല്ല ചേട്ടന്‍ കോഴിക്കോട് എവിടെയാണ് ഇറങ്ങുന്നത് ? എനിക്ക് കോഴിക്കോടിനു മുന്നിലെ ഒരു സ്ടോപ്പിലാണ് ഇറങ്ങേണ്ടത്.. പറഞ്ഞാല്‍ വലിയ ഉപകാരമായേനെ..എന്നാല്‍ അതിനനുസരിച്ചു ഇറങ്ങാമല്ലോ എന്ന് കരുതിയാണ്.."
"അയ്യോ.. ഇത് അതിനു കോഴിക്കോട് പോകുന്ന ബസ് അല്ല..പട്ടാമ്പി പോകുന്ന ബസ് ആണ് .നിങ്ങക്ക് ബസ് മാറി ട്ടോ..ഇപ്പൊ ഇവിടെ ഇറങ്ങിക്കോ..എന്നാല്‍ വേറെ ബസ് കിട്ടും. ഞാന്‍ നിര്‍ത്തിക്കാം വണ്ടി.." എന്നൊക്കെ ഉച്ചത്തില്‍ സംസാരിച്ചു കൊണ്ട് മറ്റ് യാത്രക്കാരുടെ ശ്രദ്ധ മുഴുവന്‍ എന്നിലേക്ക് തിരിച്ചു വിട്ടു.
"അല്ല ഞാന്‍ ..ഞാന്‍ പറയുന്നത് ..ഞാന്‍ പറയുന്നത് ഒന്ന്..അല്ല..ഒന്ന് പറയാന്‍..സമ്മതിക്കു..." ഞാന്‍ അങ്ങനെയൊക്കെ പറയുന്ന സമയം കൊണ്ട് കണ്ടക്ടര്‍ എന്‍റെ അടുത്തെത്തി..പിന്നെ അയാളുടെ വക ചോദ്യങ്ങള്‍ തുടങ്ങി കഴിഞ്ഞു.
"നീ പിന്നെന്തിനാ എന്നോട് പട്ടാമ്പിയിലേക്ക് ടിക്കറ്റ് വേണമെന്ന് പറഞ്ഞത്.?.കോഴിക്കോട് പോകണമെങ്കില്‍ വേറെ ബസ് കിട്ടുമായിരുന്നല്ലോ..ഒരു പണി ചെയ്യ്..ഈ പൈസ പിടിച്ചോ..ഈ സ്ടോപ്പ് വരെയുള്ള ചാര്‍ജ് എടുത്തിട്ടുണ്ട്. ഇവിടെ ഇറങ്ങിക്കോ..സമയം കളയണ്ട " കണ്ടക്ടര്‍ വളരെ സ്നേഹത്തോടെ ആ പണി ചെയ്തു.
ടിം..ടിം..വണ്ടി ബെല്ലടിച്ചു നിര്‍ത്തി..
എന്‍റെ ബാഗും സാധനങ്ങളും കൈയ്യില്‍ എടുത്തു തരുന്ന സമയത്തും എന്നെ ഒന്നും പറയാന്‍ സമ്മതിക്കാതെ ആ സഹയാത്രികന്‍ എന്നെ സഹായിച്ചു കൊണ്ടേ ഇരുന്നു. ഒടുക്കം എനിക്ക് പറയാന്‍ സമയം കിട്ടിയപ്പോള്‍ ഞാന്‍ അയാളോട് പറഞ്ഞു.
"നന്ദി ചേട്ടാ..എനിക്ക് തെറ്റ് പറ്റി. ചേട്ടന്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ കോഴിക്കോട് പോകേണ്ട ഞാന്‍ പട്ടാമ്പിയില്‍ എത്തിയേനെ. "
ടിം.ടിം..ബെല്‍ മുഴങ്ങി. വണ്ടി എന്നെ തനിച്ചാക്കി കൊണ്ട് പട്ടാമ്പിയിലേക്ക് പാഞ്ഞു.
ബാഗും പൊക്കി പിടിച്ചു കൊണ്ട് ഒരു ഓണം കേറാ മൂലയില്‍ പട്ടാംബിയിലെക്കുള്ള ബസ് ഞാന്‍ വീണ്ടും കാത്തു നില്‍ക്കുംബോളും മനസ് നിറയെ ആ കാല മാടന്റെ മുഖവും ആ ഫോണ്‍ വിളിയും നിറഞ്ഞു നിന്നു. അയാള്‍ മൊബൈലില്‍ ആരെയോ പറ്റിച്ചു കൊണ്ടിരിക്കുന്ന ഒരു ചതിയനായിരുന്നോ ? അറിയില്ല.
അപ്പോളേക്കും പട്ടാമ്പിയിലേക്കുള്ള എന്‍റെ ബസ് വന്നു. ഞാന്‍ വീണ്ടും അതെ പോലൊരു സീറ്റില്‍ ഇരിപ്പുറപ്പിച്ചു. ദൈവമേ ..ഇനി അത് പോലുള്ള ചെകുത്താന്മാര്‍ എന്നെ വഴി തെറ്റിക്കാന്‍ വേണ്ടി എന്‍റെ അടുത്തു വന്നിരുന്നു ഫോണ്‍ ചെയ്യല്ലേ. ..അല്ല എന്‍റെയും തെറ്റുണ്ട് ...വാ തുറന്നു പറയാമായിരുന്നില്ലേ? എന്തിനാ നുണ പറയാന്‍ പോയത്. എന്‍റെ ഉള്ളില്‍ നിന്നും എന്നെയും ആരോ കുറ്റപ്പെടുത്തി.
ഭാഗം 2
ചില കശ്മലന്മാര്‍ ഈ മൊബൈല്‍ ഫോണ്‍ സൈലന്റ് മോഡില്‍ ഇടില്ല. ഏത് മരണ വീട്ടില്‍ പോയാലും അതിങ്ങനെ ഉച്ചത്തില്‍ പാടി കൊണ്ടേയിരിക്കും. അതോ.. പാടുന്ന പാട്ട് ഒരു രംഗബോധമില്ലാത്ത ഒന്നായിരിക്കും. മരണ വീട്ടില്‍ ഒരുത്സവ പ്രതീതി സൃഷ്ടിക്കാന്‍ തക്ക ശബ്ദമുള്ള മൊബൈലുകളാണ് ചൈനക്കാരുടെത്. ഒരു രക്ഷയും ഇല്ല.. ഇത്തരം മൊബൈലുകള്‍ റിംഗ് ചെയ്‌താല്‍, ചിലപ്പോള്‍ മരിച്ചു കിടക്കുന്ന ആള്‍ വരെ എണീറ്റു നിന്നു ഇവനെയൊക്കെ തെറി വിളിക്കും . .
ചില തിക്കും തിരക്കുമുള്ള യാത്രയിലോ മറ്റ് തിരക്ക് പിടിച്ച ഇടങ്ങളിലോ അല്ലെങ്കില്‍ നാലാളോട് സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്തോ ആകും മൊബൈല്‍ റിംഗ് ചെയ്യുക. എല്ലാവരും കാണ്‍കെ നമ്മള്‍ പറയും ..
"വല്ലാത്തൊരു കഷ്ടം.. ഏത് സമയത്തും എനിക്കിങ്ങനെ കാളുകള്‍ വന്നു കൊണ്ടേയിരിക്കും..ചിലപ്പോള്‍ ഈ മോബൈലങ്ങു പൊട്ടിച്ചു കളഞ്ഞാലോ എന്നും വിചാരിക്കാറുണ്ട്..പക്ഷെ ഇന്നത്തെ കാലത്ത് ഇതില്ലാതെ നമ്മുടെ ഒരു പണിയും നടക്കില്ലാ ല്ലോ ..അതോര്‍ത്തു കൊണ്ടാ പിന്നെ..."
അല്‍പ്പം ജാടയൊക്കെ ആരും കാണിച്ചു പോകുന്ന ഒരു സാഹചര്യം ..ഇത് പോലൊരു സാഹചര്യത്തില്‍ ഇത് പോലെയുള്ള കുറച്ചു ഡയലോഗുകള്‍ ഞാനും ആള്‍ക്കൂട്ടത്തില്‍ മുഴക്കി കൊണ്ട് ഫോണ്‍ ചെവിയോടു ചേര്‍ത്തു വച്ച് കൊണ്ട് പറഞ്ഞു.
" ഹലോ..."
മറുഭാഗത്ത് നിന്നും ഞാന്‍ കേട്ടത് മറ്റൊന്നായിരുന്നു.
"ഇപ്പോള്‍ തിരഞ്ഞെടുക്കൂ നിങ്ങള്‍ക്കിഷ്ടമുള്ള ഗാനങ്ങള്‍.. നിങ്ങളുടെ ഹെലോ ടൂണ്‍ സെറ്റ് ചെയ്യാന്‍............."
കാര്യം പിടി കിട്ടിയ ഞാന്‍ ഒട്ടും ചമ്മലില്ലാതെ ഫോണ്‍ ചെവിയില്‍ നിന്നും മാറ്റാതെ തന്നെ ആ കാള്‍ കട്ട് ചെയ്യുകയും ഒരു ഒഫീഷ്യല്‍ സംസാരമെന്ന രീതിയില്‍ തുടരുകയും ചെയ്തു.. അങ്ങനെ ഫോണില്‍ തിരക്കുള്ള എന്നെ കാത്തു കൊണ്ട് മറ്റുള്ളവര്‍ അവരുടെ സംസാരം പാതി വഴിക്ക് നിര്‍ത്തി കൊണ്ട് എന്നെ തന്നെ നോക്കി നില്‍ക്കുന്ന സമയം .. എന്‍റെ ചെവിയില്‍ കിടന്നു കൊണ്ട് മൊബൈല്‍ ഉറക്കെ ചീറി വിളിച്ചു. ദൈവമേ..ചതിച്ചു ആരോ എന്നെ ഫോണ്‍ ചെയ്തിരിക്കുന്നു.
എന്‍റെ ഞെട്ടലില്‍ ഫോണ്‍ നിലത്തു വീഴുകയും നിലത്തു കിടന്നു ബാക്കി കരയുകയും ചെയ്തു. എല്ലാ മാന്യന്മാര്‍ക്കും എന്നെ കൊന്നു കൊല വിളിക്കാന്‍ കിട്ടിയ അവസരം അവര്‍ നന്നായി ഉപയോഗിക്കുകയും ചെയ്തു.
ആ സമയത്ത് വിളിക്കാന്‍ തോന്നിയ എന്‍റെ ഏറ്റവും അടുത്ത സുഹൃത്തിനെ , ഈ സംഭവത്തോട് കൂടി ഞാന്‍ ആജന്മ ശത്രുവായി പ്രഖ്യാപിച്ചു.
പിന്നീടൊരിക്കലും ഞാന്‍ മൊബൈല്‍ ഫോണ്‍ സൈലെന്റ് മോഡില്‍ ഇടാതെ ആള്‍ക്കൂട്ടത്തില്‍ പോകാറില്ല. ഇപ്പോളും ഇടക്കൊക്കെ അന്നത്തെ പോലെ സര്‍വീസ് കാളുകള്‍ എനിക്ക് വരാറുണ്ട്, ഒന്നുമറിയാത്ത പോലെ മൊബൈല്‍ ചെവിയില്‍ വച്ച് കാള്‍ കട്ട് ചെയ്യും. എന്നിട്ട് ഒട്ടും ചമ്മല്‍ കാണിക്കാതെ ഞാന്‍ അവരുമായി ഇപ്പോളും ഒഫീഷ്യല്‍ സംസാരം തുടരുന്നു.
ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ ഞാന്‍ അത് തുടര്‍ന്നോട്ടെ. ...ഇനി ആ സമയത്ത് നിങ്ങളാരും വിളിച്ചു എന്‍റെ ചെവിയില്‍ വൈബ്രേഷന്‍ ഉണ്ടാക്കാഞ്ഞാല്‍ മതി.
-pravin-
മൊബൈല്‍ വരുത്തിവെക്കുന്ന പൊല്ലാപ്പുകള്‍ വളരെ നന്നായിട്ടുണ്ട് പ്രവീണ്‍. താങ്കളില്‍നിന്നും ഇനിയും ഇതുപോലെയുള്ള നല്ല കുറിപ്പുകള്‍ വരുമല്ലോ.
ReplyDeleteഎല്ലാ കാര്യത്തിലും വളരെ ശ്രദ്ധിച്ചു് ഇടപ്പെട്ടാല്‍ പൊല്ലാപ്പില്ലാതെ കഴിക്കാം
ReplyDeleteഅല്ലേ?
ആശംസകള്‍
അതെ തങ്കപ്പന്‍ ചേട്ടാ ...എടുത്തു ചാടി എന്തെങ്കിലും ചെയ്യുന്നതിന് മുന്നേ ഒരിത്തിരി ആലോചിക്കണമായിരുന്നു..ഹ ! ഹ..
Deleteഇനിയുമെത്ര കിടക്കുന്നു മൊബൈല്‍ വിശേഷങ്ങള്‍..
ReplyDeleteഎഴുത്ത് തുടരട്ടെ..
Thanks Khaadu
Deleteഇതൊന്നും മൊബൈലിന്റെ കുഴപ്പമല്ലല്ലോ, ആവശ്യമില്ലാതെ ഓരോ കുഴീലേയ്ക്ക് സ്വയം ചെന്ന് വീണതല്ലേ !
ReplyDeleteശരിയാണ്. ഇതൊന്നും മൊബൈലിന്റെ കുഴപ്പം അല്ല. എന്‍റെ കുഴപ്പമാണ്..പക്ഷെ എനിക്ക് മൊബൈലിനെ കുറ്റം പറഞ്ഞെ മതിയാകൂ..അത് കൊണ്ട് തന്നെയാണ് ഇങ്ങനെ എഴുതിയത്..
Deleteആദ്യഅനുഭവം കൊള്ളാം. സ്ഥിരമായി കേള്‍ക്കുന്നതാണ്, ഇതുപോലുള്ളവ. ഒരിക്കല്‍ തൃശൂരില്‍നിന്ന് ഏറണാകുളത്തേയ്ക്ക് പോകുമ്പോള്‍ ഇതുപോലെ ഒരാള്‍... ബസ് എറണാകുളം എത്താന്‍ അഞ്ചുമിനിട്ട് കൂടിയേയുള്ളൂ. അപ്പോള്‍ എന്‍റെ അടുത്തിരുന്ന ആള്‍ ഫോണില്‍ പറയുന്നു, ഞാനിപ്പോള്‍ തൃശൂര്‍ നില്‍ക്കുന്നതെയുള്ളൂ, ഏറണാകുളത്ത് എത്താന്‍ ഇനിയും രണ്ടുമണിക്കൂര്‍ എടുക്കുമെന്ന്. മുന്‍പും ഇങ്ങനെ പലതും കേട്ടിട്ടുള്ളതുകൊണ്ട് മനസ്സില്‍മാത്രം ഒന്ന് ഊറിച്ചിരിച്ചു.
ReplyDeleteഅതെ..ഇത് പോലെ പലര്‍ക്കും സംഭവിച്ചിരിക്കാം..അത് കൊണ്ട് തന്നെ ഈ വിവരണത്തിന് വലിയ പ്രസക്തിയൊന്നുമില്ല.
Deletehttp://vishnulokam.com/?p=420
ReplyDeleteWoww..manesh...thanks..that was a super link....
Deleteഅഹ..........നന്നായിട്ടുണ്ട്
ReplyDeleteThanks sreekumar..
Deleteമൊബൈല്‍ പൊല്ലാപ്പുകള്‍ ഒരുപാട് ഉണ്ട്...
ReplyDeleteരണ്ടെണ്ണം ഇവിടെ വായിക്കാം...
മൊബൈല്‍ സുന്ദരിയോട് ഒരു അഭ്യര്‍ത്ഥന...
കുറ്റിപ്പുറത്തെ കാമുകന്മാര്‍ ....
പോസ്റ്റ് നന്നായിട്ടുണ്ട്...
ആശംസകള്‍..
രണ്ടും വായിച്ചു ട്ടോ. അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നന്ദി അബ്സര്‍..
Deleteപോസ്റ്റ് കൊള്ളാം കെട്ടോ
ReplyDeleteThanks tto..
Deleteഉപദ്രവങ്ങലെക്കാള്‍ കൂടുതല്‍ ഉപകാരം ആണ് ഉള്ളത് എന്തേ....
ReplyDeleteathu correct...
Deleteആശംസകള്‍..വീണ്ടും വരാം.. ആദ്യ അനുഭവം ഇഷ്ടായി..
ReplyDeleteനന്ദി..അഖി..വീണ്ടും കാണാം..
Deleteഎന്നാലും ആ സുഹൃത്ത് ചെയ്തത് വലിയ ചെയ്ത്തായിപ്പോയി! എങ്കിലും നമുക്കൊരു നല്ല പോസ്റ്റു വായിക്കാന്‍ സാധിച്ചു.
ReplyDeleteനന്നായിട്ടുണ്ട് ...
ReplyDeleteThank u
Deleteരണ്ടും കലക്കി...!!! ഇതുപോലെ എന്റെ കുറെയേറെ മൊബൈല്‍ അനുഭവങ്ങള്‍ (ഞാന്‍ മറ്റുള്ളോരെ പറ്റിച്ചത് ഉള്‍പ്പെടെ) എഴുതിയ ഒരു പോസ്റ്റ് ഇവിടെ കാണാം - http://vishnulokam.com/?p=420
ReplyDeleteമൊബൈല്‍ ഓരോ ദിവസവും ഓരോ കോമഡി വീതം ഒപ്പിക്കുന്നുണ്ട്...! സത്യം..!
വിഷ്ണു..പണ്ട് ഇത് ഞാന്‍ എഴുതിയ സമയത്ത് മനേഷ് എന്നൊരു ബ്ലോഗര്‍ ഈ ലിങ്ക് തന്നിരുന്നു. അന്ന് തന്നെ ഞാന്‍ അത് വായിച്ചു..അഭിപ്രായം അവിടെ രേഖപ്പെടുത്താന്‍ സാധിക്കാത്തത് കൊണ്ട് എനിക്ക് ലിങ്ക് തന്ന ആളോടാണ് ഞാന്‍ മറുപടി പറഞ്ഞത്..എന്തായാലും താങ്കളെ പരിചയപ്പെട്ടതില്‍ സന്തോഷം..
Deleteannu vilichath aarayirunnu etta???hi hi......(adithi)
ReplyDeleteഹിഹിഹിഹി..എനിക്ക് ആദ്യത്തെ അനുഭവം ഇഷ്ടപ്പെട്ടു...നന്നായി...!!രണ്ടാമത്തെ ക്രൂരമായിപ്പോയി..ഹിഹിഹിഹി..!!!
ReplyDeleteഹ..ഹ..എനിക്കും ആ സമയത്ത് അങ്ങിനെ തന്നെയാണ് തോന്നിപ്പോയത്...തികച്ചും ക്രൂരവും പൈശാചികവും ...
Delete