Sunday, May 6, 2012

കാലുകള്‍


ഔസേപ്പേട്ടന്‍ ആശുപത്രിയിലാണ് എന്നറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ അവിടെക്കോടി ചെന്നു. ഓടി ചെല്ലാന്‍ മാത്രം എനിക്ക്  അദ്ദേഹത്തോട്  വലിയ   കടപ്പാട്  ഉണ്ടെന്നു തന്നെ കൂട്ടിക്കോളൂ. 

ഔസേപ്പേട്ടന്‍ നല്ല സംസാരപ്രിയനാണ്. ഇപ്പോഴും എനിക്ക് നാട്ടിന്‍പുറത്തെ പഴയ കഥകളൊക്കെ പറഞ്ഞു തരും. ആശുപത്രിയാണോ എന്നൊന്നും ഞാന്‍ നോക്കിയില്ല അദ്ദേഹത്തിന്‍റെ ബന്ധുക്കളെയെല്ലാം വകഞ്ഞു മാറ്റി ഞാന്‍ അദ്ദേഹത്തിന്‍റെ കിടക്കക്ക് സമീപം കസേരയിട്ട് ഇരുന്ന് ,   വളരെ പക്വമായി  സംസാരം തുടങ്ങി. പതിവ് പോലെയല്ല ഔസേപ്പേട്ടന്‍ സംസാരിക്കാന്‍ തുടങ്ങിയത്. കഥകള്‍ക്ക് പകരം അന്ന് ഔസേപ്പേട്ടന്‍ മറ്റെന്തൊക്കെയോ പറയാന്‍ തുടങ്ങി.  ഒരു ചെറിയ  കുട്ടി  ശ്രദ്ധിക്കുന്ന പോലെ ഞാന്‍ അദ്ദേഹത്തിന്‍റെ മുഖത്തേക്ക് നോക്കി. 

 "പണ്ടത്തെ പോലെയല്ല , കുറച്ചു നടക്കുമ്പോള്‍ തന്നെ രണ്ടു കാലുകളും വല്ലാതെ വേദനിക്കുന്നു. മിലിട്ടറിയില്‍ ആയിരുന്ന സമയത്ത് എന്തോരം മലകള്‍ ഓടിയും ചാടിയും കയറിയിരുന്നതാണ്. ഇപ്പോള്‍ എന്ത് പറ്റി എനിക്ക്? ഔസേപ്പേട്ടന്‍ ഒരു ചെറിയ  വിഷമത്തോടു കൂടെ പഴയ ഓര്‍മ്മകള്‍ പറയാന്‍ തുടങ്ങി. 

" ഇല്ല . ഒന്നും സംഭവിച്ചിട്ടില്ല. പഴയ പോലെ ഇനിയും നമുക്ക്  പറമ്പിലൂടെ കൃഷി കാര്യങ്ങള്‍ നോക്കി, കഥകള്‍ പറഞ്ഞ് ഓടിയും ചാടിയും നടക്കാം ഔസേപ്പെട്ടാ..." ഞാന്‍ അദ്ദേഹത്തിന്‍റെ പഴയ ഊര്‍ജ്വസ്വലത വീണ്ടെടുക്കാന്‍  തരത്തില്‍ ആശ്വസിപ്പിച്ചു. 

"കൊതി തീര്‍ന്നിട്ടില്ല ഈ ഭൂമിയില്‍ കാല്‍ ചവിട്ടി നടന്നിട്ട്, അപ്പോളേക്കും ഈ ആശുപത്രി കിടക്കയില്‍ എന്നെ കര്‍ത്താവ് എന്തിനാ ഇങ്ങനെ കൊണ്ട് കിടത്തിയത് .എനിക്ക്  പ്രായമായെന്നും   , ഷുഗര്‍ കൂടുതലാണ്   എന്നൊക്കെ മക്കള്‍ ശബ്ദമടക്കി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്  .. എന്തോ..എനിക്ക് അത് വിശ്വസിക്കാനേ പറ്റുന്നില്ല. .."  ഔസേപ്പേട്ടന്‍ ഞാന്‍ കൊടുത്ത നാടന്‍ നേന്ത്ര പഴം കഴിക്കുന്നതിനിടയില്‍ എന്നോട് വളരെ വേദന കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു. 

"ഹാഹ് ...കാലുകളില്‍ വേദന തുളച്ചു കയറുന്നു. എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല .... എനിക്കിങ്ങനെ കിടക്കാന്‍ പറ്റില്ല. ഒന്ന് പറമ്പിലൂടെ നടന്നു തുടങ്ങിയാലേ ഇനി ഇത് ശരിയാകൂ..അല്ലാതെ.. ഇതിപ്പോ എന്നാത്തിനാ എന്നെ ഇങ്ങനെ ആശുപത്രി കിടക്കയില്‍  കിടത്തിയിരിക്കുന്നത് .. ഇന്ന് കൂടി കഴിഞ്ഞാല്‍ പോകാം എന്നല്ലേ പറഞ്ഞത്..പിന്നെന്താ ആരും ഒന്നും പറയാത്തത് ?" 

ഔസേപ്പേട്ടന്‍  വിഷാദരൂപം കൈക്കൊണ്ടു കൊണ്ട്  കൂടുതല്‍ വാചാലനായിക്കൊണ്ടിരിക്കുന്നു. 

ഞാന്‍ മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കിയപ്പോളെക്കും, നേഴ്സ് ഔസേപ്പെട്ടനുള്ള വീല്‍ ചെയറുമായി വന്നു. ഞാന്‍ ഔസേപ്പെട്ടനെ താങ്ങി പിടിച്ചു. മറ്റുള്ളവരും സഹായത്തിനെത്തി. 

വണ്ടിയില്‍ കയറാന്‍ തിടുക്കം കാണിച്ച ഔസേപ്പേട്ടന്‍  കൈ കിടക്കയില്‍ കുത്തി അമര്‍ത്തി എണീക്കാന്‍ ശ്രമിച്ചു. ഞാന്‍ അദ്ദേഹത്തെ കൂടുതല്‍ ചേര്‍ത്തു പിടിച്ചു. തന്നെ പുതച്ചിരുന്ന പുതപ്പു നഴ്സ് മാറ്റുന്നതിനിടയില്‍ വെള്ള തുണി കൊണ്ട് പഞ്ഞി വച്ച് കെട്ടിയ ഇടതു കാലിനെ നോക്കി അദ്ദേഹം പൊട്ടിക്കരയാന്‍ തുടങ്ങി. ഞാനും പതിയെ  ആ കാലുകളിലേക്ക് നോക്കി.  ആ  കാല്‍  മുറിച്ചു മാറ്റപ്പെട്ടിരിക്കുന്നു എന്ന് ഒരു നിമിഷത്തിന്‍റെ കാഴ്ചയില്‍ തന്നെ എനിക്ക് ബോധ്യപ്പെട്ടു. ഞാന്‍ തല വെട്ടിച്ചു മാറ്റി, അദ്ദേഹത്തെ കെട്ടിപിടിച്ചു കരഞ്ഞു. ഇനി ഒരിക്കലും അദ്ദേഹത്തിനു എന്‍റെ കൂടെ പറമ്പില്‍ കൂടെ ഓടി ചാടി നടക്കാന്‍ ആകില്ല എന്ന യാഥാര്‍ത്ഥ്യം എനിക്ക് മനസിലായി വരാന്‍ വളരെ സമയം എടുത്തു. 

വര്‍ഷങ്ങള്‍ക്കിപ്പുറം പഴയ ചിരിയും കളിയും കഥ പറച്ചിലുമായി ഔസേപ്പെട്ടനെ വീല്‍ ചെയറില്‍ ഇരുത്തിക്കൊണ്ട്   പാടത്തും പറമ്പിലൂടെയും   ഉന്തി നടക്കുമ്പോള്‍ ഞങ്ങള്‍ രണ്ടു പേരും ആശുപത്രിയില്‍ വച്ച്   കരഞ്ഞു കളഞ്ഞ കണ്ണീര്‍ തുള്ളികളെയും   വിധി എന്ന കുട്ടിക്കുരങ്ങനെയും നോക്കി കൊഞ്ഞലം കാണിക്കാന്‍ പഠിച്ചിരുന്നു. 
-pravin-

39 comments:

  1. എല്ലാം വിധി തന്നെ അല്ലെ അങ്ങനെ സമാധാനിക്കാം അല്ലെ

    ReplyDelete
  2. വര്‍ഷങ്ങള്‍ക്കിപ്പുറം , പഴയ ചിരിയും കളിയും കഥ പറച്ചിലുമായി ഔസേപ്പെട്ടനെ വീല്‍ ചെയറില്‍ ഇരുത്തിക്കൊണ്ട് പാടത്തും പറമ്പിലൂടെയും ഉന്തി നടക്കുമ്പോള്‍ ഞങ്ങള്‍ രണ്ടു പേരും ആശുപത്രിയില്‍ വച്ച് കരഞ്ഞു കളഞ്ഞ കണ്ണീര്‍ തുള്ളികളെയും വിധി എന്ന കുട്ടിക്കുരങ്ങനെയും നോക്കി കൊഞ്ഞലം കാണിക്കാന്‍ പഠിച്ചിരുന്നു.


    അദ്ദാണു ജീവിതം...

    നന്നായെടേ കഥ....

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. നഷ്ടപ്പെടുമ്പോഴാണ് നഷ്ടപ്പെട്ടതിന്‍റെ നഷ്ടം തിരിച്ചറിയുന്നത്.
    പിന്നെ വിധിയെന്ന് കരുതി കഴിയുക.
    നന്നായിട്ടുണ്ട് രചന.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ..തങ്കപ്പന്‍ ചേട്ടാ..ശരിയാണ് വിധിയെ നമ്മള്‍ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

      Delete
  5. വായിക്കുമ്പോള്‍ എവിടെയൊക്കെയോ വിങ്ങലുണ്ടാക്കുന്ന കഥ..

    ReplyDelete
    Replies
    1. നല്ല മനസ്സുകളില്‍ മാത്രമേ മറ്റുള്ളവരുടെ വേദന മനസിലാക്കുമ്പോള്‍ വിങ്ങലുണ്ടാകൂ. നന്ദി സുനി.

      Delete
  6. ഈ മനുഷ്യന്‍ മനുഷ്യന്‍ എന്ന് പറയുന്നത് ഒരല്‍ഭുതജീവിയെന്നാണെനിക്ക് തോന്നുന്നത്. ഏത് സാഹചര്യത്തോടും പൊരുത്തപ്പെട്ട്....അംഗങ്ങളോരോന്ന് പോയാലും പിന്നെയും ഉള്ളതുകൊണ്ട് സ്വപ്നവും കണ്ട്....ലോകം വിട്ട് പിരിയാന്‍ മടിച്ച്....ജീവനെ അള്ളിപ്പിടിച്ച്....

    ReplyDelete
  7. മുമ്പുണ്‌ടായിരുന്ന ഒന്ന് നഷ്ടപ്പെടുമ്പോളുണ്‌ടാകുന്ന വേദന അത്‌ അസഹ്യമാണ്‌. പ്രത്യേകിച്ചും ശാരീരികാവയങ്ങള്‍... നല്ല എഴുത്തിന്‌ അഭിനന്ദനങ്ങള്‍ പ്രവീണ്‍ !!! പോസ്റ്റിന്‌റെ എണ്ണം മാസത്തില്‍ രണ്‌ടാക്കിയാല്‍ കൂടുതലാളുകള്‍ പോസ്റ്റുകള്‍ വായിക്കും... :) തുടരെ പോസ്റ്റിട്ടാല്‍ എല്ലവരിലും എത്തില്ല...

    ReplyDelete
    Replies
    1. നന്ദി മോഹി..ശരിയാണ്, ശാരീരികാവയവങ്ങള്‍ ജീവിത യാത്രാ മദ്ധ്യേ നഷ്ടപ്പെടുന്നവന്റെ വേദന വളരെ വലുത് തന്നെയാണ്.

      Delete
  8. നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ ഉണര്‍ത്തി ഈ കഥ...!

    ReplyDelete
    Replies
    1. ഓര്‍മ്മകള്‍ തന്നെ വലിയ ഒരു നൊമ്പരമല്ലേ ചേച്ചീ. കഴിഞ്ഞ കാലം തിരിച്ചു കിട്ടില്ല എന്ന തിരിച്ചറിവില്‍ ഉണ്ടാകുന്ന നൊമ്പരം.

      Delete
  9. നല്ലതായി എഴുതി..

    വിപരീത സാഹചര്യങ്ങളിലും പോസ്ടീവായി ചിന്തിക്കാന്‍ കഴിയുക എന്നുള്ളത് ഭാഗ്യമാണ്..

    ReplyDelete
    Replies
    1. അതെ. വിപരീത സാഹചര്യങ്ങളില്‍ അങ്ങനെ ചിന്തിക്കാന്‍ കഴിയുമെങ്കില്‍ അത് വലിയ ഒരു കാര്യം തന്നെയാണ്. നന്ദി ജ്വാല.

      Delete
  10. നല്ല എഴുത്തു........ആശംസകള്‍

    ReplyDelete
  11. valare nannayittundu,..... aashamsakal...... blogil puthiya post..... CINEMAYUM, PREKSHAKANUM AAVASHYAPPEDUNNATHU........ vaayikkane............

    ReplyDelete
    Replies
    1. thank you.. i have read your new article and posted my opinion too.

      Delete
  12. സിമ്പിള്‍ കഥ...

    ReplyDelete
  13. നല്ല കഥ
    ആശംസകള്‍

    ReplyDelete
  14. ഇത് കഥ മാത്രമാവട്ടെ

    ReplyDelete
  15. ചിലതൊക്കെ നഷ്ടപ്പെടുമ്പോഴാണ് ശരിക്കും നമുക്കതിന്റെ വില മനസ്സിലാകുന്നത്....
    ഒട്ടേറെ ചിന്തകള്‍ക്ക് വഴിവെട്ടുന്ന പോസ്റ്റ്..

    ReplyDelete
  16. വിധിയുടെ കളികള്‍.....

    ആശംസകള്‍...

    ReplyDelete
  17. മുമ്പോട്ട്‌ ജീവിക്കാനല്ലേ കഴിയൂ, ഇതിലൊന്നും തളരാതെ മുമ്പോട്ട്‌ തന്നെ പോവാന്‍ കഴിയട്ടെ

    ReplyDelete
  18. വര്‍ഷങ്ങള്‍ക്കിപ്പുറം , പഴയ ചിരിയും കളിയും കഥ പറച്ചിലുമായി ഔസേപ്പെട്ടനെ വീല്‍ ചെയറില്‍ ഇരുത്തിക്കൊണ്ട് പാടത്തും പറമ്പിലൂടെയും ഉന്തി നടക്കുമ്പോള്‍ ഞങ്ങള്‍ രണ്ടു പേരും ആശുപത്രിയില്‍ വച്ച് കരഞ്ഞു കളഞ്ഞ കണ്ണീര്‍ തുള്ളികളെയും വിധി എന്ന കുട്ടിക്കുരങ്ങനെയും നോക്കി കൊഞ്ഞലം കാണിക്കാന്‍ പഠിച്ചിരുന്നു.

    ഇങ്ങനെ പരാശ്രയത്തിൽ ജീവിക്കുമ്പോഴറിയാം, അതിന്റെ ബുദ്ധിമുട്ടുകൾ. അങ്ങനൊരു ജീവിതത്തേക്കാൾ നല്ലത് മരണമാണെന്ന് ചിന്തിച്ച് പോകുന്ന ഒരു അവസ്ഥയാ പ്രവീൺ അത്.! വികാരങ്ങൾ ശരിയായി പങ്കു വച്ചു,വരച്ചു കാട്ടി. നല്ല കഥ പ്രവീൺ. ആശംസകൾ.

    ഇതിലെ ആ ഫോട്ടോയിൽ രണ്ട് കാലുമുണ്ടല്ലോ ? അതെന്താ ഒറ്റക്കാലുള്ള ഫോട്ടോ കിട്ടീലേ?

    ReplyDelete
    Replies
    1. തീര്‍ച്ചയായും വളരെ ബുദ്ധിമുട്ട് തന്നെയാണ് ആ അവസ്ഥ. അത് എനിക്ക് നന്നായി മനസിലാക്കാന്‍ സാധിക്കാറുമുണ്ട് . കഥയില്‍ ഞാന്‍ അതെഴുതാന്‍ കാരണം , ..ആ സാഹചര്യവുമായി പൊരുത്തപ്പെട്ടെ മതിയാകൂ എന്ന വിധിയുടെ നിര്‍ബന്ധിത്വത്തെ അംഗീകരിക്കാന്‍ മടിയുള്ള എന്‍റെ മനോഭാവം തന്നെയാണ്. വിധിയോടുള്ള ദ്വേഷ്യവും പരിഹാസവുമാണ് ചിലപ്പോള്‍ വേദന കടിച്ചു പിടിച്ചു പോലും നമ്മള്‍ പറയാന്‍ ശ്രമിക്കുക. തോറ്റു പോയെങ്കിലും വിധിയുടെ മുന്നില്‍ തോല്‍ക്കാന്‍ മനസ്സില്ല എന്നാരെയോ ബോധിപ്പിക്കാന്‍ ഒരു ശ്രമം മാത്രം. പോസിറ്റീവ് ആയി ചിന്തിക്കു എന്ന് പറയാന്‍ എല്ലാവര്‍ക്കും എളുപ്പമാണ്, എനിക്ക് അത് പലപ്പോഴും ചെയ്യാന്‍ സാധിക്കാറില്ല.

      ഫോട്ടോയിലെ രണ്ടു കാലുകള്‍ കഥാവസാനം ഒന്നായി കുറഞ്ഞെന്നു മാത്രം. അതിനു ഫോട്ടോ വേണ്ട എന്ന് തോന്നി.

      നന്ദി മനേഷ്

      Delete
  19. പ്രവീണ്‍ വിവരിച്ച അവസ്ഥ കാണുന്നവ്ര്‍ക്കുപോലും താങ്ങാനാവാത്ത ഒന്നാണ്. ഫുട്ബോള്‍ കളിക്കാരന്റെ വലതുകാല്‍ പോകുന്നപോലയല്ലേ മണ്ണിനെ ചുംബിച്ചു നടന്ന ഒരു കര്‍ഷകന്‍റെ കാല്‍പാദങ്ങള്‍! എന്റെ ഓര്‍മ്മയില്‍ അടുത്തറിയാവുന്ന അറിയാവുന്ന ചില മുഖങ്ങള്‍ തെളിഞ്ഞു വന്നു.!
    എങ്കിലും ചെറിയ നാളുകള്‍ കൊണ്ട് ഏതൊരു ജീവിതാവസ്ഥയെയും, പരിതസ്ഥിതിയും ഉള്‍ക്കൊള്ളാനാവുംവിധം മനുഷ്യമനസ്സിനെ ഈശ്വരന്‍ പരുവപ്പെടുത്തിയിരിക്കുന്നു.

    ചുരുക്കം വരികളില്‍ ലളിതമായ നല്ലൊരു കുറിപ്പ്,
    ആശംസകള്‍!!!!!!

    ReplyDelete
    Replies
    1. "എങ്കിലും ചെറിയ നാളുകള്‍ കൊണ്ട് ഏതൊരു ജീവിതാവസ്ഥയെയും, പരിതസ്ഥിതിയും ഉള്‍ക്കൊള്ളാനാവുംവിധം മനുഷ്യമനസ്സിനെ ഈശ്വരന്‍ പരുവപ്പെടുത്തിയിരിക്കുന്നു."
      വളരെ ശരിയാണ്.. എനിക്കും അങ്ങനെ തോന്നി പോയി.
      നന്ദി ..ജോസൂ..

      Delete
  20. angane oral undo etta? sarikkumulla nadanna kadhayano ithu?(adithi)

    ReplyDelete
  21. കഥ കുറച്ചു കൂടി പൊലിപ്പിക്കാമായിരുന്നു..

    ReplyDelete
    Replies
    1. ഇത് പണ്ടത്തെ ഒരു പോസ്റ്റായിരുന്നു. അടുത്ത തവണ എന്തായാലും ശ്രദ്ധിക്കാം . നന്ദി

      Delete
  22. ithoru kathayalla... jeevithamaanu...
    athu konduthanne abhipraayangalkk prasakthi illa ennu thonnunnu... ormakal......

    ReplyDelete
  23. കഥയുടെ ഒടുവില്‍എത്തിയപ്പോള്‍. കണ്ണ് നിറഞ്ഞു..
    കണ്ണുള്ളപ്പോള്‍ കാഴ്ച്ചയുടെ വില അറിയില്ലെന്ന് പറഞ്ഞപോലെ...:(

    ReplyDelete