ഒരു മനുഷ്യന്‍ ഭൂമിയില്‍ ജനിച്ചു വീഴുന്ന ദിവസം തൊട്ട് അയാളുടെ ദിവസങ്ങളും എണ്ണപ്പെട്ടു കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങള്‍ എങ്ങിനെ ജീവിക്കണം , എന്തിനു ജീവിക്കണം, എവിടെ എത്തിപ്പെടണം, എന്നൊക്കെ തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണെന്ന് പറഞ്ഞു പഠിപ്പിക്കാന്‍ നടക്കുന്ന ഒരു സമൂഹം ഉറങ്ങുന്ന ഈ ഭൂമിയില്‍ ഞാനും ഒരു വിദ്യാര്‍ഥിയായി ജനിച്ചു. ഇനി ഓരോ ദിവസവും പഠനങ്ങളുടെയാണ്. ചിലപ്പോള്‍ ഗുരുക്കന്മാരു പോലുമില്ലാത്ത പഠന ശാലയില്‍ വെറും ഒരു വിദ്യാര്‍ഥി വേഷം കെട്ടി കൊണ്ട് നമുക്ക് മൃതിയടയെണ്ടി വരും. എനിക്കെന്തോ അങ്ങനെ ഒരു സാധാരണക്കാരനായി മരിക്കണ്ട എന്ന ഒരു തോന്നല്‍ പണ്ട് മുതലേ ഉണ്ടായിരുന്നു. ഞാന്‍ വെറുമൊരു മനുഷ്യന്‍, പലതുമാകാന്‍ കൊതിച്ചു, പക്ഷെ, അതൊന്നും ആയില്ല. ഇപ്പോള്‍ ഒരു അന്വേഷണ യാത്രക്കിടയില്‍, വഴിയിലെ ഒരു മരച്ചുവട്ടില്‍, അല്‍പ്പ നേരം വിശ്രമിക്കുന്ന വേളയില്‍ ഞാന്‍ പലതും ഓര്‍ത്ത് പോകുന്നു. പണ്ട് പഠിച്ചതും, പഠിക്കാഞ്ഞതുമായ പലതിനെ കുറിച്ചും..
ഭാഗം 1
എന്‍റെ കുട്ടിക്കാലം തൊട്ടേ കേള്‍ക്കുന്ന പലരുടെയും ശബ്ദങ്ങള്‍ ഇന്നും എന്‍റെ മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്. അന്ന് ഞാന്‍ ഒരു കുട്ടിയായി എല്ലാം കേട്ടു നിന്നിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം തുടങ്ങിയപ്പോള്‍ തറ പറ എന്നുച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ട് മറ്റെന്തൊക്കെയോ പഠിച്ചു. അതായിരുന്നു എന്‍റെ ജീവിതത്തിലെ ഓര്‍മയില്‍ തെളിയുന്ന ആദ്യ പഠനം. പിന്നെ പലരെയും നിരീക്ഷിക്കാന്‍ തുടങ്ങി. അന്നൊക്കെ ചെറിയ ജീവികളെയും പക്ഷികളെയും കുറിച്ചു ചിന്തിക്കുമായിരുന്നു. പക്ഷികള്‍ എങ്ങനെ പറക്കുന്നു, ചെടികള്‍ എങ്ങനെ ഉറങ്ങുന്നു , അവര്‍ എങ്ങിനെ സംസാരിക്കുന്നു അങ്ങനെ അങ്ങനെ ഓരോന്നും ചിന്തിക്കുമായിരുന്നു. ..മനുഷ്യരെ കുറിച്ചു ചിന്തിക്കാന്‍ അന്ന് ഞാന്‍ ശ്രമിച്ചില്ലേ ? അതോ മറന്നു പോയതാണോ ? പതിയെ പതിയെ ചിന്തകള്‍ക്കും വളര്‍ച്ച വെക്കാന്‍ തുടങ്ങി.അത് പക്ഷികളെ പോലെ ഒറ്റയ്ക്ക് പലയിടങ്ങളില്‍ പാറി നടന്ന് ഒരു നെല്‍ക്കതിരും കടിച്ചു പിടിച്ച് തിരിച്ചു വരുമായിരുന്നു. ഉറങ്ങുന്ന എന്‍റെ മനസ്സായിരുന്നു അതിന്‍റെ വിശ്രമ സ്ഥലം . അതിനെ കൂടെന്നോ , വീടെന്നോ വിളിക്കാം. അവരവിടെ സദാസമയവും കലപില ശബ്ദം ഉണ്ടാക്കി കൊണ്ടേയിരിക്കുന്നു.
എന്തൊക്കെയായിരുന്നു അന്ന് മാഷ് പഠിപ്പിച്ചു തന്നത്. ഇന്നതൊക്കെ ഓര്‍ത്ത് നോക്കുമ്പോള്‍ ചിരി വരുന്നു. പശു ഒരു വളര്‍ത്തു ജീവിയാണെന്നും പശു നമുക്ക് പാല് തരുന്നെന്നും പഠിപ്പിച്ചു. സത്യത്തില്‍ ഈ പശു നമ്മുടെ വീട്ടില്‍ എല്ലാ ദിവസവും വന്ന്, കാളിംഗ് ബെല്‍ അടിച്ച് , നമ്മളെ വിളിച്ചുണര്‍ത്തി പാല്‍ തരുന്നുണ്ടോ ? ഇല്ല ! ആ പശുവിന്‍റെ കുട്ടിക്ക് കുടിക്കാന്‍ വേണ്ടി ചുരത്തുന്ന പാലിനെ നമ്മള്‍ മോഷ്ടിച്ച് കുടിക്കുകയാണെന്ന് വേണം പഠിപ്പിക്കാന്‍. എന്‍റെ മനസ്സ് അന്നങ്ങനെ പറയേണ്ടിയിരുന്നു. പക്ഷെ ഞാന്‍ പറഞ്ഞില്ല. പകരം, മാഷ് പഠിപ്പിച്ചു തന്ന കുറെ നുണകള്‍ എഴുതി വച്ച് പരീക്ഷയില്‍ ഞാന്‍ ഒന്നാമനായി. അപ്പോളും പശു മനുഷ്യന് കുടിക്കാന്‍ പാല്‍ ചുരത്തിക്കൊണ്ടേയിരുന്നു. ഞാനാകട്ടെ , ആ പാല് കൊണ്ടുണ്ടാക്കിയ ചായ കുടിച്ചു കൊണ്ടേ ഇരുന്നു.
നിനക്കെന്താകാനാണ് താല്‍പ്പര്യം എന്ന് ആദ്യമായി മാഷ് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് ശാസ്ത്രഞ്ജന്‍ ആയാല്‍ മതിയെന്ന്. അന്നത് കേട്ടവര്‍ മുഴുവന്‍ ചിരിച്ചപ്പോള്‍, ഞാന്‍ വളരെ വിഷമത്തോടു കൂടി അവരെയെല്ലാം നോക്കി. അവര്‍ ചിരിച്ചത് ശരിയായിരുന്നെന്ന് പില്‍ക്കാലത്ത് എനിക്ക് മനസ്സിലായി.
വര്‍ഷങ്ങള്‍ കഴിഞ്ഞു. ഹൈ സ്കൂള്‍ ജിവിതം അവസാനിക്കാന്‍ പോകുന്നു. ജീവിതത്തെ വളരെ ലാഘവത്തോടെ കാണുന്ന ആ പത്താം ക്ലാസ് കാലത്ത് , അദ്ധ്യാപകന്‍ പറഞ്ഞ വാക്കുകള്‍ എനിക്കിപ്പോളും ഓര്‍മയുണ്ട്.
"കുട്ടികളെ , എല്ലാവരും നന്നായി പഠിച്ച് , നല്ല മാര്‍ക്ക് വാങ്ങിയാലെ, നല്ല വിദ്യാഭ്യാസവും നല്ല ജോലിയും നല്ല ജീവിതവും നിങ്ങള്‍ക്കുണ്ടാകൂ..ഈ പത്താം ക്ലാസ്സ് പരീക്ഷയാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ കടമ്പ."(അന്നായിരുന്നു "കടമ്പ " എന്ന വാക്ക് ആദ്യമായി കേട്ടതെന്നു തോന്നുന്നു.)
അന്ന് ഞാന്‍ കരുതി, ഈ പത്താം ക്ലാസ് കഴിഞ്ഞാല്‍ പിന്നെ ചാടാന്‍ വേറെ കടമ്പയൊന്നും ഉണ്ടാകില്ല എന്ന്. പക്ഷെ പ്ലസ്‌ട്ടുവില്‍ എത്തിയപ്പോള്‍ അവിടത്തെ മാഷുമാര്‍ വീണ്ടും ഒരു കടമ്പ കൂടി ചാടാന്‍ പറഞ്ഞു . വീണ്ടും അതൊക്കെ വിജയകരമായി ചാടിയപ്പോള്‍ ഞാന്‍ കരുതി ഇനിയൊന്നും പേടിക്കാനില്ല. എല്ലാത്തിനെയും നേരിടാനുള്ള എന്തെങ്കിലും ശക്തി നമുക്ക് കിട്ടുമായിരിക്കാം എന്നൊക്കെ. പിന്നെ , പിന്നെ എനിക്ക് തോന്നി തുടങ്ങി , ഇതെല്ലാം വെറും പറ്റീര് കളിയാണെന്ന്. പക്ഷെ അപ്പോളും എന്‍റെ മനസ്സില്‍ എന്തൊക്കെയോ ആകാനുള്ള കുറെ മോഹങ്ങളുണ്ടായിരുന്നു. എല്ലാം ശരിയാകുമായിരിക്കും. വീണ്ടും പഠനം തുടര്‍ന്നു. ബിരുദവും , ബിരുദാനന്തര ബിരുദവും കഴിഞ്ഞപ്പോളും പ്രത്യേക ഒരു ലക്ഷ്യവും മനസ്സില്‍ ഉണ്ടായില്ല. ഇതിങ്ങനെ പോയാല്‍ എവിടെയെത്തും ?
വിദ്യാര്‍ഥി ജീവിതത്തില്‍ പലതും പഠിച്ചു. ചരിത്രം , സയന്‍സ് , ഗണിതം , സാമൂഹ്യം , സാമ്പത്തികം , എന്ന് വേണ്ട പലതും. ലോക മഹായുദ്ധങ്ങളെ കുറിച്ചു പഠിച്ചത് ഭാവിയില്‍ നമ്മള്‍ തമ്മില്‍ യുദ്ധം ചെയ്യാനാണോ ? സയന്‍സ് പഠിച്ച് ശാസ്ത്രഞ്ജന്‍ , ഡോക്ടര്‍ ഒക്കെ ആകാന്‍ കൊതിച്ചവര്‍ ഇന്ന് കൂലിപ്പണിക്ക് പോകുന്നുണ്ട്. കോശത്തെ കുറിച്ചും കോശ വിഭജനത്തെ കുറിച്ചും പഠിച്ചു, പക്ഷെ ആര്‍ക്കും കാന്‍സര്‍ വന്നപ്പോള്‍ തടുക്കാനായില്ല. പഠിച്ചു ഡോക്ടര്‍ ആയവര്‍ സ്വന്തം ആരോഗ്യത്തെ രക്ഷിക്കാന്‍ അതെ വിഷയം പഠിച്ച മറ്റ് ഡോക്ടര്‍മാരെ കാണാന്‍ പോകുന്ന കാഴ്ചയും കാണേണ്ടി വന്നു. സൈനും കോസും മന : പാഠമാക്കി പഠിച്ചവര്‍ ഇന്ന് പലചരക്കു കച്ചവടം നടത്തുന്നു, പക്ഷെ പഠിച്ചതൊന്നും ആരും ഉപയോഗിച്ചതായി കണ്ടില്ല.
"പഠിച്ചതൊന്നും ജീവിതത്തില്‍ പ്രയോഗിക്കാന്‍ പറ്റുന്നിലെങ്കില്‍ പിന്നെന്തിനായിരുന്നു വിദ്യാഭ്യാസം എന്ന പ്രഹസനത്തില്‍ ഞാനും ഒരംഗമായത്? ഇതൊന്നുമല്ല, വേറെ എന്തൊക്കെയോ എനിക്കിനിയും പഠിക്കാനുണ്ട്. അതായിരുന്നു പഠിക്കേണ്ടിയിരുന്നത്. അതെന്തായിരുന്നു?"
ഞാന്‍ പോലുമറിയാതെ എന്‍റെ മനസ്സില്‍ ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ട് രണ്ടു വിഭാഗം ആളുകള്‍ തമ്മില്‍ ദ്വന്ദ യുദ്ധം തുടങ്ങിയിട്ട് നാളുകളായി. ആയിടക്കാണ് എല്ലാവരെയും ഞെട്ടിപ്പിച്ചു കൊണ്ട് ഞാന്‍ പ്രവാസത്തിനു ഒരുങ്ങുന്നത്. അത് കേട്ട ശേഷം, യുദ്ധം ചെയ്യുന്ന മനസ്സിലെ പോരാളികള്‍ താല്‍ക്കാലികമായി യുദ്ധം നിര്‍ത്തി.
പ്രവാസിയായി ഗള്‍ഫിലേക്ക് പറക്കാന്‍ വേണ്ടിയാണോ ഈശ്വരാ ഞാന്‍ ഇതൊക്കെ പഠിച്ചത് ? ആ ദ്വേഷ്യം കാരണം പ്രവാസിയായി പറന്നപ്പോളും, പഠിക്കാന്‍ പറഞ്ഞ പലതും ഞാന്‍ പഠിച്ചില്ല. "ഇനി എന്തൂട്ട് പഠിപ്പ് ഷ്ടാ ...ജീവിതം പോയില്ലേ.." എന്ന കണക്കെ മനസ്സ് മാറി പോയിരുന്നു.
ഭാഗം 2
വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഈ പ്രവാസത്തില്‍ എന്ത് നേടി.?.എന്ത് നഷ്ടപ്പെട്ടു ? ..എന്ത് കേട്ടു ? എന്ത് കണ്ടില്ല ?..ഒരായിരം ചോദ്യങ്ങള്‍.. ഈശ്വരാ വീണ്ടും പഴയ അതെ ശബ്ദങ്ങള്‍ ദൂരത്തു നിന്നും കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.
"പഠിച്ചതൊന്നും ജീവിതത്തില്‍ പ്രയോഗിക്കാന്‍ പറ്റുന്നിലെങ്കില്‍ പിന്നെന്തിനായിരുന്നു വിദ്യാഭ്യാസം എന്ന പ്രഹസനത്തില്‍ ഞാനും ഒരംഗമായത്? ഇതൊന്നുമല്ല, വേറെ എന്തൊക്കെയോ എനിക്കിനിയും പഠിക്കാനുണ്ട്. അതായിരുന്നു പഠിക്കേണ്ടിയിരുന്നത്. അതെന്തായിരുന്നു?"
ഞാന്‍ പോലുമറിയാതെ എന്‍റെ മനസ്സില്‍ ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ട് രണ്ടു വിഭാഗം ആളുകള്‍ തമ്മില്‍ ദ്വന്ദ യുദ്ധം തുടങ്ങിയിട്ട് നാളുകളായി. ആയിടക്കാണ് എല്ലാവരെയും ഞെട്ടിപ്പിച്ചു കൊണ്ട് ഞാന്‍ പ്രവാസത്തിനു ഒരുങ്ങുന്നത്. അത് കേട്ട ശേഷം, യുദ്ധം ചെയ്യുന്ന മനസ്സിലെ പോരാളികള്‍ താല്‍ക്കാലികമായി യുദ്ധം നിര്‍ത്തി.
പ്രവാസിയായി ഗള്‍ഫിലേക്ക് പറക്കാന്‍ വേണ്ടിയാണോ ഈശ്വരാ ഞാന്‍ ഇതൊക്കെ പഠിച്ചത് ? ആ ദ്വേഷ്യം കാരണം പ്രവാസിയായി പറന്നപ്പോളും, പഠിക്കാന്‍ പറഞ്ഞ പലതും ഞാന്‍ പഠിച്ചില്ല. "ഇനി എന്തൂട്ട് പഠിപ്പ് ഷ്ടാ ...ജീവിതം പോയില്ലേ.." എന്ന കണക്കെ മനസ്സ് മാറി പോയിരുന്നു.
ഭാഗം 2
വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഈ പ്രവാസത്തില്‍ എന്ത് നേടി.?.എന്ത് നഷ്ടപ്പെട്ടു ? ..എന്ത് കേട്ടു ? എന്ത് കണ്ടില്ല ?..ഒരായിരം ചോദ്യങ്ങള്‍.. ഈശ്വരാ വീണ്ടും പഴയ അതെ ശബ്ദങ്ങള്‍ ദൂരത്തു നിന്നും കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.
എന്‍റെ ഉള്ളിലെ മരിച്ചെന്നു കരുതിയ പോരാളികള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു കൊണ്ടിരിക്കുന്നു. പക്ഷെ ഇപ്പോള്‍ ശത്രുപക്ഷമില്ല. ഇരു വിഭാഗവും ഒരുമിച്ചിരിക്കുന്നു. അവര്‍ എന്നെ വരിഞ്ഞു മുറുക്കി എവിടെയോ കെട്ടിയിട്ടു. എന്നിട്ട് , എനിക്ക് ചുറ്റും എന്തൊക്കെയോ വിളിച്ചു കൂവിക്കൊണ്ട് നൃത്തം ചെയ്തു. ഒടുക്കം എന്നെ വരിഞ്ഞ കെട്ടുകള്‍ പൊട്ടിച്ചു കളഞ്ഞ ശേഷം അവര്‍ക്കൊപ്പം ഞാനും കൂടി. അവരെന്നോട് ഒരു ദൂര യാത്ര ചെയ്യാന്‍ പറയുകയും ചെവിയില്‍ എന്തൊക്കെയോ ഓതി തരുകയും ചെയ്തു.
"യഥാര്‍ത്ഥ ജീവിതം എന്താണ് ? എന്തിനു വേണ്ടിയാണ് ? ആത്യന്തികമായ ജീവിത ലക്‌ഷ്യം എന്താണ്? ഒരു മനുഷ്യന്‍റെ സാധാരണ ജീവിതം എന്ന് പറഞ്ഞാല്‍ കുടുംബ ജീവിതത്തില്‍ കുടുങ്ങി നില്‍ക്കുന്ന ഒന്നല്ലേ? അച്ഛനോടും അമ്മയോടും ഭാര്യയോടും മക്കളോടും ഉള്ള കടമകള്‍ മാത്രമാണോ ഒരാളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് ? ഇങ്ങനെ ജീവിച്ചു പോകുന്നതിനിടയില്‍ മറ്റെന്തെങ്കിലും തേടാന്‍ ഒരാള്‍ എന്ത് കൊണ്ട് തയ്യാറാകുന്നില്ല ? എന്താണ് പരമമായ സത്യം ? അതോ ഈ യാത്ര തന്നെയാണോ ജീവിതം..?..."
ഒരു കാര്യം ഉറപ്പ്, ഒരു വലിയ സത്യം ഇവിടെ എവിടെയോ ഒളിഞ്ഞു നില്‍ക്കുന്നുണ്ട്. അതെവിടെയെന്ന എന്‍റെ ഈ അന്വേഷണ യാത്രക്കിടയില്‍ പാഥേയവുമായി ഈ മരച്ചുവട്ടില്‍ ഞാന്‍ ഇരിക്കുംബോളും എനിക്ക് ചുറ്റും അവര്‍ നൃത്തം ചവിട്ടുന്നു. സമയം കളയാതെ , വീണ്ടും യാത്ര തുടരാന്‍ അവര്‍ പറയുമ്പോളും എനിക്കറിയില്ല എങ്ങോട്ട് പോകണമെന്ന്.
മുന്നില്‍ ഒരുപാട് വഴികളുണ്ട്. എങ്ങോട്ടും പോകാം. സ്ഥിരമായ ശരിയും തെറ്റും ഇല്ല എന്ന് തോന്നുന്ന തരത്തില്‍ അനന്തതയിലേക്ക് നീണ്ടു കിടക്കുന്ന വഴിത്താരകള്‍ എന്നെ വിളിച്ചു കൊണ്ടിരിക്കുന്നു.
എനിക്ക് ജരാനരകള്‍ ബാധിച്ചിരിക്കുന്നെങ്കിലും, ചിന്തകളിലെ എന്‍റെ യൌവ്വനം എനിക്ക് വീണ്ടും വീണ്ടും സഞ്ചരിക്കാന്‍ വേണ്ട ഊര്‍ജം പകര്‍ന്നു കൊണ്ടേയിരിക്കുന്നു. എന്‍റെ അസ്ഥികള്‍ക്ക് തേയ്മാനം സംഭവിക്കുന്നതിനും എത്രയോ മുന്‍പ്, പാതി വഴിയില്‍ വച്ച് ഞാന്‍ ഒരു പക്ഷെ വീണു പോയേക്കാം .. പക്ഷെ വീഴുന്നതിനു മുന്‍പ് , ഈ ഭൂമിയില്‍ ഒരിക്കല്‍ ഞാന്‍ ജീവിച്ചിരുന്നെന്ന് എന്നെങ്കിലും എന്നെ ബോധിപ്പിക്കാനെങ്കിലും ഈ വഴിത്താരയിലൂടെ ഞാന്‍ സഞ്ചരിക്കേണ്ടിയിരിക്കുന്നു.
ഇനി ദീര്‍ഘിപ്പിക്കുന്നില്ല, ഞാന്‍ യാത്ര തുടരട്ടെ.
-pravin-
നല്ല ചിന്തകള്‍.
ReplyDeleteയാത്ര തുടരുക അന്വേഷണമാണ് ജീവിതം!
ആശംസകളോടെ
ചിന്തിക്കുന്നവന് അറ്റമില്ലാത്ത ചിന്ത നല്‍കുന്നു ജീവിതം ..
ReplyDeleteഅവസാനിക്കുമെന്ന് ഉറപ്പുള്ള ഈ ജീവിതത്തിനു പല ലക്ഷ്യങ്ങളും ഉണ്ടെന്നു യാത്ര തുടരുന്ന ചിലര്‍ക്കെങ്കിലും മനസ്സിലായി കാണും ..
നല്ല ചിന്തകള്‍ പ്രവീ .കൊള്ളാം ഒരു വെത്യസ്തമായതും ചിന്തിപ്പിക്കുന്നതുമായ പോസ്റ്റ് സമ്മാനിച്ചതിനു നന്ദി .
യാത്ര തുടരുക കൂടെ ചിന്തകളും
ആശംസകള്‍
ഈയിടെയായി മറ്റുള്ളവരെ എങ്ങിനെ വട്ട് പിടിപ്പിക്കാം എന്ന് നോക്കുകയാണല്ലേ?........ സർവ്വം മായയാണു പ്രവീൺ...
ReplyDeleteഈ എഴുത്തിൽ ഒരു സ്വപ്നജീവിയുടെ മനസ്സ് കാണുന്നു... ഞാനും അങ്ങിനൊക്കെയാണു.
പിന്നെ, "സത്യത്തില്‍ ഈ പശു നമ്മുടെ വീട്ടില്‍ എല്ലാ ദിവസവും വന്ന്, കാളിംഗ് ബെല്‍ അടിച്ച് , നമ്മളെ വിളിച്ചുണര്‍ത്തി പാല്‍ തരുന്നുണ്ടോ ? ഇല്ല ! ആ പശുവിന്‍റെ കുട്ടിക്ക് കുടിക്കാന്‍ വേണ്ടി ചുരത്തുന്ന പാലിനെ നമ്മള്‍ മോഷ്ടിച്ച് കുടിക്കുകയാണെന്ന് വേണം പഠിപ്പിക്കാന്‍."
ഇതൊക്കെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
ഹി ..ഹി..വട്ടു ഞാന്‍ പിടിപ്പിക്കേണ്ട ആവശ്യമില്ല ല്ലോ..അതെ സര്‍വം മായ ആണ്..അവളെ തേടിയാണ് യാത്ര..മായയുടെ അച്ഛന്‍ എന്നെ പിന്തുടരുന്നുണ്ടോ എന്നൊരു സംശയവും ഇല്ലാതില്ല.
Deleteനന്ദി സുമോ..വീണ്ടും കാണാം..
കുട്ടിക്കാലത്തെ മനസിലെ ആഗ്രഹങ്ങൾ ജീവിത യാത്രയിൽ ചിലപ്പോൾ മറന്ന് പോകാം.. യാത്ര തുടരുക.. ആശംസകൾ..!!
ReplyDeleteGreat thoughts ..
ReplyDeleteI think Meaning of life can only be find in the existance of a God.
He has a plan 4 us
we just play the role thats all..
Great thoughts ..
ReplyDeleteI think Meaning of life can only be find in the existance of a God.
He has a plan 4 us
we just play the role thats all..
പുതിയ ചിന്തകളും തോന്നലുകളുമായി യാത്ര വിജയകരമായി തുടരട്ടെ.......
ReplyDelete:)
ഒന്നും പഠിക്കേണ്ടായിരുന്നു അല്ലേ. പഠിച്ചിരുന്നില്ലെങ്കിലും പ്രവീണ്‍ ശേഖര്‍ ഈ ബ്ലോഗ് എഴുതിയേനെ, മിഡില്‍ ഈസ്റ്റില്‍ വന്നേനെ. ഞാനും ഒന്നും പഠിക്കേണ്ടായിരുന്നു. എന്തായാലും ഇവിടെവരെയെത്തിയേനെ. ച്ഛെ. എല്ലാം വെറും മണ്ടത്തരം
ReplyDeleteha ..ha..not so ajithettaa..thanks..
Deleteപുതിയ കടമ്പകളും പരീക്ഷകളും പരീക്ഷണങ്ങളും തുടര്‍ന്നുകൊണ്ടെയിരിക്കുക....നന്നായിട്ടുണ്ട്
ReplyDeleteപരീക്ഷകള്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു..കടമ്പകള്‍ ചാടിക്കൊണ്ടേ ഇരിക്കുന്നു , പക്ഷെ വിജയം ....
Deleteനന്ദി സുഹൃത്തെ..
ചിന്തകള്‍ അങ്ങിനെയാണ് ഒരു മായലോകത്തേക്ക് നമ്മളെ കൊണ്ട് പോകും ചിന്തിക്കുന്നവനെ ദൃഷ്ടാന്ത മുള്ളു കേട്ടിട്ടില്ലേ ...ചിന്തിക്കൂ ..സ്വപ്നങ്ങള്‍ കാണൂ ...കാരണം ആ സ്വപ്നങ്ങള്‍ നമ്മുടെ പ്രതീക്ഷയാണ്
ReplyDeleteആ പ്രതീക്ഷ ക്രിയാത്മകതയിലേക്ക് വരുമ്പോഴാണ് നമ്മള്‍ വിജയത്തിന്റെ വഴിയിലേക്ക് എത്തുന്നത് .ജീവിതയാത്രയില്‍ കിരാത കരങ്ങള്‍ പിടി മുറുക്കാം തളരരുത് നല്ല ചിന്ത സമ്മാനിച്ച ഈ അക്ഷരങ്ങള്‍ ഇഷ്ടമായി .ഈ അക്ഷരങ്ങളെ പോലെ മനസ്സും നിഷ്കളങ്കമാണ് എന്നറിയാം തുടരുക സുഹൃത്തേ ഈ യാത്രാ .ഈ യാത്രയില്‍ നന്മകളെ ഉയര്‍ത്തിപ്പിടിക്കുക .ഒരിക്കല്‍ കൂടി എലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
അഭിപ്രായത്തിനും സന്ദര്‍ശനത്തിനും നന്ദി ഷാജി..
Deleteപ്രവീണിന് വട്ടായതാണോ വായനക്കാര്‍ക്ക് വട്ടായതാണോ അതു എനിക്ക് മാത്രമാണോ വട്ട്??
ReplyDeleteപശു രാവിലെ എണീറ്റ് വന്നു പാല് തരുന്നില്ലല്ലോ!!! അതിഷ്ടപ്പെട്ടു
സംശയം വേണ്ട , എല്ലാവര്‍ക്കും ഓരോ വട്ടുണ്ട്. അത് കൂടുതല്‍ മനസിലാകാന്‍ ഞാന്‍ മുന്നേ എഴുതിയ "അദൃശ്യ മാനസിക രോഗികള്‍ " കുറച്ചു വായിക്കുന്നത് നന്നായിരിക്കും. പക്ഷെ നിന്റെ കാര്യത്തില്‍ അവിടേം നില്‍ക്കുമെന്ന് തോന്നുന്നില്ല മോനെ..ഇത് കൈ വിട്ടു പോയ കേസല്ലേ..
Deleteനന്ദി റഷീ ദ്..
പോസ്റ്റ് വളെരെ നന്നായിരിക്കുന്നു.
ReplyDeleteഎന്നാല്‍,
ഉറക്കമൊഴിച്ചു ഇരുന്നു എഴുതിയ ഇതെല്ലാം ബൂലോക കള്ളന്മാര്‍ മോഷ്ടിച്ചാല്‍ എങ്ങിനെ ഉണ്ടാവും?
മോഷ്ടിക്കാതിരിക്കാന്‍ വഴിയുണ്ട്. ദാ.. ഈ ലിങ്കില്‍ പോയി അതിനുള്ള മരുന്ന് വാങ്ങിക്കൂ..
http://shahhidstips.blogspot.com/2012/05/blog-post_19.html#comment-form
പ്രവീണ്‍,
ReplyDeleteപൌലോ കൊയ്ലോയുടെ ആള്‍ക്കമിസ്റ്റ് എന്നാ പുസ്തകം വായിച്ചിട്ടില്ലെങ്കില്‍ വായിക്കണം. സീന്‍ പെന്‍ന്‍റെ "In to the Wild" എന്ന സിനിമയും കാണണം.
ഇതില്‍ രണ്ടിലും എന്തുകൊണ്ട് മനുഷ്യര്‍ തങ്ങളുടെ മനോവിചാരങ്ങള്‍ക്ക് അനുസൃനം പ്രവര്‍ത്തിക്കുന്നില്ല, അതിനു വിഖാതമാകുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ് എന്ന് വൃത്തിയായി പ്രതിപാദിച്ചിട്ടുണ്ട്.
പോരാത്തതിന് നമ്മുടെ ഹൃദ്യമാണ് അതില്‍ പകര്‍ത്തി വച്ചിരിക്കുന്നത്.
നന്ദി,
ജോസെലെറ്റ്
എന്റമ്മോ..ഈ വക ആളുകളുടെ പേര് പോലും ഞാന്‍ കേട്ടിട്ടില്ല. എന്തായാലും തപ്പി നോക്കാം..ഇംഗ്ലീഷ് പടം വളരെ ചുരുക്കം മാത്രമേ കണ്ടിട്ടുള്ളൂ..അതും ഹൊറര്‍ മാത്രം..ഇപ്പോള്‍ പറഞ്ഞ മാതിരി പടങ്ങള്‍ കണ്ടിരിക്കാന്‍ അല്ലെങ്കില്‍ മനസിലാക്കാനുള്ള ഒരു ഇത് എനിക്കുണ്ടാകുമോ എന്നറിയില്ല. എന്തായാലും ഇനി കണ്ട ശേഷം പറയാം ട്ടോ..
Deleteനന്ദി ജോസൂ..
പ്രിയപ്പെട്ട പ്രവീണ്‍,
ReplyDeleteവല്ലാതെ കാട് കയറി ചിന്തിക്കേണ്ട...!
ജീവിതാവസാനം വരെ നമ്മള്‍ പഠിച്ചു കൊണ്ടേയിരിക്കുന്നു. വായിക്കണം-ധാരാളം !
എഴുതുക. എഴുതിയതില്‍ നിന്നും ഒരുപാട് ദൂരം മുന്നോട്ടു പോവുക.
സസ്നേഹം,
അനു
നന്ദി..നമസ്ക്കാരം ..
Deleteകാടുകള്‍ കയറിയേ മതിയാകൂ..തരുന്ന വിഷയങ്ങള്‍ പഠിച്ചു മതിയായി ...വായിച്ച പുസ്തകങ്ങള്‍ ചിതലുമരിച്ചു..ഇനി ആകെയുള്ളത് ഞാനാണ്..മുന്നോട്ടു അന്വേഷിച്ച് അന്വേഷിച്ച് എങ്ങോ എത്തിയെ മതിയാകൂ..
പ്രിയപ്പെട്ട പ്രവീണ്‍,
ReplyDeleteവളരെ നന്നായിട്ടുണ്ട്....താങ്കളുടെ അവതരണ ശൈലി..! ഫോട്ടോസും മികച്ചത് ....
സ്നേഹം നിറഞ്ഞ ആശംസകള്‍ ...
നന്ദി രാജേഷ്..എഴുത്ത് ഒരു തോന്നലില്‍ എഴുതിയതാണ്, ശൈലി അതില്‍ താനേ വന്നു പോയതാണ്..പിന്നെ, ഫോട്ടോ എന്‍റെ അല്ല..
Deleteആദ്യമായിട്ടാ ഇവിടെ. നല്ല സുഖമുണ്ട് വായിക്കാൻ.എല്ലാം വായിക്കട്ടെ ഞാൻ. ഇനി എപ്പോഴും ഇവിടെയൊക്കെ കാണും. നല്ല എഴുത്താണ് കേട്ടോ.ആശംസകൾ
ReplyDeleteനന്ദി ഉഷാമ്മേ..ആദ്യമായിട്ടൊന്നുമല്ല ഇവിടെ ട്ടോ..ഇത് രണ്ടാം തവണയാണ്
Delete..
ആദ്യമായി മെയ് 2 ന് ആണ് ഇവിടെ വന്നത് .
ഈ ബ്ലോഗില്‍ ആദ്യം ഉഷാമ്മ വായിച്ച പോസ്റ്റ് ആണ്
-
എന്താണ് വര്‍ഗീയത ? ആരാണ് വര്‍ഗീയ വാദി ?"
പ്രവീണിന്‌റെ ചിന്തകള്‍ക്ക് വെറും തോന്നലുകളുടെ വിലയല്ലയുള്ളത് മറിച്ച് ഒരു തത്വ ചിന്തകന്‌റെ ധാര്‍ഷണികതയോടെ വാക്കുകളെ ബ്ളോഗിലേക്ക് പകര്‍ത്തിയതിനെ പ്രശംസിക്കാതെ വയ്യ. എന്തിന് പഠിച്ചു, ഗള്‍ഫില്‍ പോകാനോ എന്ന് ലേഖനത്തിന്‌റെ ആദ്യ ഭാഗത്ത് ചോദിക്കുന്നു. പഠനം കൊണ്‌ട് നമ്മള്‍ ഉദ്ദേശിക്കുന്ന ധര്‍മ്മമെന്താണോ അത് നിറവേറ്റപ്പെട്ടോ എന്ന് മാത്രം ചിന്തിക്കുക. ഗള്‍ഫിലേക്ക് പോകാന്‍ പണ്‌ട് കാലങ്ങളില്‍ പ്രത്യേകിച്ച് പഠനത്തിന്‌റെ ആവശ്യമൊന്നുമില്ലല്ലോ? മാനവ രാശിയോട് നിങ്ങള്‍ ചിന്തിക്കൂ, ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്‌ടെന്ന് ഖുറാന്‍ പഠിപ്പിക്കുന്നു. പ്രവീണ്‍ ചിന്തിക്കൂ, അപ്പോള്‍ പല കണ്‌ട് പിടുത്തങ്ങള്‍ ഉപോല്‍പലകമായി വരും... ആശംസകള്‍ , ഇനിയും സാധാരണ ബ്ളൊഗെഴുത്തില്‍ നിന്നും വ്യത്യസ്ഥമായുള്ള രചകളുമായി വരിക.... വായന പ്രോത്സാഹിപ്പിക്കുക.
ReplyDeleteനന്ദി മോഹി. ഞാന്‍ നേരത്തെ ആരോടോ പറഞ്ഞു, എനിക്ക് എഴുതാന്‍ അറിയില്ല, എഴുതിപോകുന്നതാണ്. മനസ്സ് ഉറങ്ങാതെ ചിന്തിക്കുമ്പോള്‍ ഉണ്ടാകുന്ന തോന്നലുകളുടെ വിരാമം മാത്രമാണ് എന്‍റെ ഈ എഴുത്തുകള്‍. എന്തായാലും ഞാന്‍ എഴുതിയതിനു എനിക്കറിയാത്ത പുതിയ അര്‍ത്ഥതലങ്ങള്‍ ഉണ്ടെന്നു അഭിപ്രായപ്പെട്ടതിന് നന്ദി.
Deleteസ്വന്തവും മനോഹരവുമായ പോസ്റ്റുകള്‍ ഉണ്ടാവട്ടെ.
ReplyDeleteഅപ്പോള്‍ ഈ പോസ്റ്റ് ഞാന്‍ വാടകയ്ക്ക് എടുത്തതായിട്ടാണോ കരുതിയത്.. ഇത് സ്വന്തം തന്നെ ആണ് ട്ടോ..പിന്നെ മനോഹരം അല്ല. ഇനി ആക്കാന്‍ ശ്രമിക്കാം..തുറന്ന അഭിപ്രായത്തിനു നന്ദി ..വീണ്ടും കാണാം..
Deleteതിരുത്ത്: സ്വന്തവും മനോഹരവുമായ പോസ്റ്റുകള്‍ ഇനിയും ഉണ്ടാവട്ടെ :)
Deleteസത്യത്തില്‍ ഈ പശു നമ്മുടെ വീട്ടില്‍ എല്ലാ ദിവസവും വന്ന്, കാളിംഗ് ബെല്‍ അടിച്ച് , നമ്മളെ വിളിച്ചുണര്‍ത്തി പാല്‍ തരുന്നുണ്ടോ ? ഇല്ല ! ആ പശുവിന്‍റെ കുട്ടിക്ക് കുടിക്കാന്‍ വേണ്ടി ചുരത്തുന്ന പാലിനെ നമ്മള്‍ മോഷ്ടിച്ച് കുടിക്കുകയാണെന്ന് വേണം പഠിപ്പിക്കാന്‍. എന്‍റെ മനസ്സ് അന്നങ്ങനെ പറയേണ്ടിയിരുന്നു. പക്ഷെ ഞാന്‍ പറഞ്ഞില്ല. പകരം, മാഷ് പഠിപ്പിച്ചു തന്ന കുറെ നുണകള്‍ എഴുതി വച്ച് പരീക്ഷയില്‍ ഞാന്‍ ഒന്നാമനായി. അപ്പോളും പശു മനുഷ്യന് കുടിക്കാന്‍ പാല്‍ ചുരത്തിക്കൊണ്ടേയിരുന്നു. ഞാനാകട്ടെ , ആ പാല് കൊണ്ടുണ്ടാക്കിയ ചായ കുടിച്ചു കൊണ്ടേ ഇരുന്നു.
ReplyDeleteവിദ്യാര്‍ഥി ജീവിതത്തില്‍ പലതും പഠിച്ചു. ചരിത്രം , സയന്‍സ് , ഗണിതം , സാമൂഹ്യം , സാമ്പത്തികം , എന്ന് വേണ്ട പലതും. ലോക മഹായുദ്ധങ്ങളെ കുറിച്ചു പഠിച്ചത് ഭാവിയില്‍ നമ്മള്‍ തമ്മില്‍ യുദ്ധം ചെയ്യാനാണോ ? സയന്‍സ് പഠിച്ച് ശാസ്ത്രഞ്ജന്‍ , ഡോക്ടര്‍ ഒക്കെ ആകാന്‍ കൊതിച്ചവര്‍ ഇന്ന് കൂലിപ്പണിക്ക് പോകുന്നുണ്ട്. കോശത്തെ കുറിച്ചും കോശ വിഭജനത്തെ കുറിച്ചും പഠിച്ചു, പക്ഷെ ആര്‍ക്കും കാന്‍സര്‍ വന്നപ്പോള്‍ തടുക്കാനായില്ല. പഠിച്ചു ഡോക്ടര്‍ ആയവര്‍ സ്വന്തം ആരോഗ്യത്തെ രക്ഷിക്കാന്‍ അതെ വിഷയം പഠിച്ച മറ്റ് ഡോക്ടര്‍മാരെ കാണാന്‍ പോകുന്ന കാഴ്ചയും കാണേണ്ടി വന്നു. സൈനും കോസും മന : പാഠമാക്കി പഠിച്ചവര്‍ ഇന്ന് പലചരക്കു കച്ചവടം നടത്തുന്നു, പക്ഷെ പഠിച്ചതൊന്നും ആരും ഉപയോഗിച്ചതായി കണ്ടില്ല.
"പഠിച്ചതൊന്നും ജീവിതത്തില്‍ പ്രയോഗിക്കാന്‍ പറ്റുന്നിലെങ്കില്‍ പിന്നെന്തിനായിരുന്നു വിദ്യാഭ്യാസം എന്ന പ്രഹസനത്തില്‍ ഞാനും ഒരംഗമായത്? ഇതൊന്നുമല്ല, വേറെ എന്തൊക്കെയോ എനിക്കിനിയും പഠിക്കാനുണ്ട്. അതായിരുന്നു പഠിക്കേണ്ടിയിരുന്നത്. അതെന്തായിരുന്നു?"
ഊ വക അപാര ചോദ്യങ്ങൾ ചോദിച്ച നീ തന്നെ അതിനുത്തരവും പറഞ്ഞിരിക്കുന്നു.
ഒരു കാര്യം ഉറപ്പ്, ഒരു വലിയ സത്യം ഇവിടെ എവിടെയോ ഒളിഞ്ഞു നില്‍ക്കുന്നുണ്ട്.
ആ സത്യം കണ്ടെത്തലാണ് ജീവിതം.! ആശംസകൾ.
സത്യം കണ്ടെത്തലാണ് ജീവിതം..ആഹാ..അതെന്നിക്ക് അങ്ങട് ബോധിച്ചു ട്ടോ..നന്ദി മനേഷ്..
Delete'പാതി വഴിയില്‍ വച്ച് ഞാന്‍ ഒരു പക്ഷെ വീണു പോയേക്കാം .. പക്ഷെ വീഴുന്നതിനു മുന്‍പ് , ഈ ഭൂമിയില്‍ ഒരിക്കല്‍ ഞാന്‍ ജീവിച്ചിരുന്നെന്ന് എന്നെങ്കിലും എന്നെ ബോധിപ്പിക്കാനെങ്കിലും ഈ വഴിത്താരയിലൂടെ ഞാന്‍ സഞ്ചരിക്കേണ്ടിയിരിക്കുന്നു.'
Deleteപ്രവീൺ ശേഖർ എന്ന ഞാൻ ഈ ലോകത്ത് ജീവിച്ചിരുന്നു എന്ന് സ്വയമെങ്കിലും ബോധ്യപ്പെടണം, അതിനു വേണ്ടി നീ ജീവിക്കേണ്ടിയിരിക്കുന്നു പ്രവീ, കൂടെ 'ആ സത്യം' കണ്ടെത്തുകയും ചെയ്യുക.!
പണ്ട് ഒരാള്‍ പറഞ്ഞത് പോലെ "ജനനത്തിനും മരണത്തിനും ഇടയിലുള്ള വെപ്രാളം" അത് മാത്രമാണ് ജീവിതം.അല്ലേ
ReplyDeleteഅത് ശരിയാണ്..വല്ലാത്തൊരു വെപ്രാളം പലപ്പോഴും എനിക്ക് തോന്നാറുണ്ട്..ഹ ഹ..നന്ദി ആര്‍ . കെ
Deleteയാത്ര എനിക്കും ഇഷ്ടമാണ്, എന്നാല്‍ ആ യാത്രയില്‍ ഇത്തരത്തിലുള്ള കൊനഷ്ടു ചോദ്യങ്ങള്‍ ഒന്നും ചോദിക്കാതെ സീറ്റില്‍ ചാരികിടന്നു ഞാന്‍ നന്നായി ഉറങ്ങും. പല യാത്രയിലും ആയിരം ചോദ്യങ്ങളുമായി ചിലര്‍ വരും, കയ്യില്‍ ഒരു ചെറിയ പുസ്തകവുമായി,...
ReplyDeleteചിന്തകള്‍ എല്ലാം തന്നെ കൊള്ളാം, എന്നാലും ഞാന്‍ അതിലെക്കൊന്നും ഇല്ല, അഞ്ചു മണിക്കുള്ള പാല്‍ ചായയും (പശു വീട്ടില്‍ വന്നു കാളിംഗ് ബെല് അടിച്ചു തന്നത്) പിന്നെ പഴമ്പൊരിയും കഴിക്കാന്‍ തയ്യാറെടുക്കട്ടെ...
ഹി..ഹി..ചിലരുടെ യാത്ര അങ്ങനെയാണ്..ഒട്ടും അലയാതെയുള്ള സുഖപ്രദമായ യാത്ര. അത് അവരെ എത്തിക്കുന്ന ലക്ഷ്യ സ്ഥാനവും വ്യത്യസ്തമാണ് . അടുക്കളയിലെ ഒരു മൂലയില്‍ നല്ല ചൂടുള്ള പഴം പൊരിയും പിന്നെ ആ പാല്‍ ചായയും കിട്ടാന്‍ വേണ്ടിയുള്ള യാത്ര പോലെ .. കൊള്ളാം..! രസകരം..
Deleteഇനിയും പഴംപൊരികള്‍ കഴിക്കാന്‍ ഭാഗ്യമുണ്ടാകട്ടെ..
അഭിപ്രായത്തിനോപ്പം മനുഷ്യനെ കൊതി പിടിപ്പിക്കുന്ന തരത്തില്‍ ഇങ്ങനെ ഒരു പഴം പൊരി ആശയം പങ്കു വച്ചതിനു നന്ദി ട്ടോ..
വായനയുടെ സുഖം പകരുന്ന തരത്തില്‍ പ്രവീണ്‍ വീണ്ടും എഴുതി..എല്ലാ വിധ ആശംസകളും
ReplyDeleteThank u shaji ..
Deleteമനശാസ്ത്രവും, സോഷ്യോളോജിയും, തത്വശാസ്ത്രവുമൊക്കെ വിളക്കി ചേര്‍ത്ത എഴുത്തുകളാണല്ലോ....
ReplyDeleteനല്ല നിരീക്ഷണങ്ങളാണ് പങ്കു വെക്കുന്നത്.....
ഭാവുകങ്ങള്‍ .....
നന്ദി പ്രദീപേട്ടാ.. ഹി ..ഹി അറിയാതെ തോന്നലുകള്‍ എഴുതിപോയപ്പോള്‍ പ്രദീപേട്ടന്‍ പറഞ്ഞ സംഗതികള്‍ ഒക്കെ എഴുത്തില്‍ വന്നതായിരിക്കാം..
Deleteശരിക്കും തീക്ഷ്ണമായ ചിന്തകള്‍..
ReplyDeleteഞാന്‍ ആരാണ്.. എന്താണ്....എന്താകണം..
ജീവിക്കാനുള്ള കാരണം നഷ്ടപ്പെടുമ്പോള്‍ ഞാന്‍ മരിക്കും എന്ന് പറഞ്ഞത് അലിജാ അലി ഇസ്സത്ത് ബെഗോവിച്ച്...- ജീവിതത്തില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ചിന്തകന്‍...
എന്താകണം വിദ്യാഭ്യാസം.. എന്തിനാകണം....
എന്നതൊക്കെ അടിസ്ഥാനപരമായ ചോദ്യങ്ങളാണ്....
ജീവിക്കാനല്ലെങ്കില്‍ പിന്നെന്തിനാണ് വിദ്യാഭ്യാസം...
to god through the education എന്ന് പണ്ട് പാഠപുസ്തകങ്ങളിലുണ്ടായിരുന്നു എന്ന് എവിടെയോ വായിച്ചതോര്‍ക്കു്ന്നു...
വിശാലാടിസ്ഥാനത്തില്‍ ചിന്ത അര്‍ഹിക്കുന്ന വിഷയങ്ങള്‍ തന്നെയാണ് പ്രവീണ്‍ ഭായ്....
തോന്നലുകള്‍ക്ക് തുടര്‍ച്ച ഉണ്ടാകട്ടെ .. ഞങ്ങള്‍ വായനക്കായി കാത്തിരിക്കുന്നു..
Maqbool- വിശാലമായ അഭിപ്രായത്തിനു നന്ദി.. പറഞ്ഞ പുസ്തകങ്ങളെയും ആളുകളെയും കുറിച്ച് ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്..ബാല രാമ , സിനിമ മാസിക അല്ലാതെ ഒന്നും കുട്ടിക്കാലത്ത് വായിച്ചതായി ഓര്‍ക്കുന്നില്ല. ഇന്നതില്‍ ഖേദിക്കുന്നു..
Deleteവീണ്ടും കാണാം..
നല്ല ചിന്തകള്‍, പ്രവീണ്‍ ...
ReplyDeleteThank you Shree...
Deleteപ്രവീൺ ശേഖർ എന്ന ഫോളോവെറെ ഞാൻ കാണാറുണ്ടെങ്കിലും പോസ്റ്റുകൾ വായിക്കാൻ സമയം കിട്ടാരില്ല അല്ലേ കഴിയാറില്ല...ഈ പൊസ്റ്റ് വായിച്ചിട്ടു അതോരു നഷ്ട്ടമായി തോന്നണൂ..
ReplyDeleteഎനിക്ക് വളരെ ഇഷ്ട്ടപ്പെട്ട ഈ എഴുത്തിനു ഒരു സലൂട്ട് ചെയ്യുന്നു.
പശൂവിൽ നിന്നും മോഷ്ട്ടിച്ചു കുടിക്കുന്നതാണു പാൽ എന്ന പ്രയോഗം ബോധിച്ചു.
മനസ്സിൽ നടക്കുന്ന യുദ്ധം അതും മനൊഹരമായി വർണ്ണിച്ചു.
പിന്നെയും ഉണ്ട് കൂട്ടുകാരാ..പറയാൻ....ബാക്കി നിർത്തുന്നു..അടുത്ത പോസ്റ്റിൽ പറയാം ട്ടോ ..അതും ഇതെ പൊലെ നന്നാക്കണം..
ഭാവുകങ്ങൾ....
സ്നെഹത്തൊടെ..
പൈമ.
നന്ദി പൈമാ..വീണ്ടും കാണാം.
Deleteജീവിതയാത്രയില്‍ ഇനിയുമുള്ള വിശ്രമവേളകളില്‍ ഈ മനോഭാവത്തില്‍ മാറ്റം വരും. ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍ ചിന്തകള്‍ സ്ഫുടം ചെയ്തെടുക്കുമ്പോള്‍ അറിഞ്ഞതും ധരിച്ചതുമായ പലകാര്യങ്ങളും തെറ്റെന്നും, ഒരുപക്ഷേ ആദ്യമറിഞ്ഞതുതന്നെയാണ് ശരി എന്നും തോന്നിയേക്കാം. ഒരു പത്തുവര്‍ഷം കഴിഞ്ഞ് ഈ വിഷയത്തില്‍ പ്രവീണിന്‍റെ ചിന്താഗതി എന്തായിരിക്കും എന്നറിയാന്‍ എനിക്കാകാംക്ഷയുണ്ട്. ഇപ്പറഞ്ഞത് തെറ്റെന്ന് അതിനര്‍ഥമില്ല കേട്ടോ.
ReplyDeleteawesome!!
ReplyDeleteവീണ്ടും രസകരമായി എഴുതി...കുറെ നേരം ഈ പോസ്റ്റിൽ മനസ്സിനെ പിടിച്ചിട്ടു ...അത് തന്നെ ആണ് വിജയം.
ReplyDelete