Tuesday, March 5, 2013

കാക്കപ്പുള്ളി


അവളുടെ മുഖസൌന്ദര്യം കൊണ്ട് തന്നെയായിരിക്കണം ഒരുപാട് ചെറുപ്പക്കാര്‍ അവളോട്‌ പ്രേമാഭ്യര്‍ഥന നടത്തിയിട്ടുണ്ടാകുക. പക്ഷെ ആരോടും അനുകൂലമായൊരു മറുപടി പറയാതെ അവള്‍ ഒഴിഞ്ഞു മാറിക്കൊണ്ടേയിരുന്നു. ചെറുപ്പക്കാരില്‍ പലരും അവളെ അപ്സരസ്സിനോട് ഉപമിച്ചും ലോക സൌന്ദര്യത്തിന്റെ പ്രതീകമായി കണ്ടും വാനോളം പുകഴ്ത്തി. അതിനൊന്നും ചെവി കൊടുക്കാന്‍ പോലും അവള്‍ നിന്നില്ല. പ്രേമാഭ്യര്‍ഥനകള്‍ അവള്‍ക്കൊരു നിത്യ സംഭവമായി മാറിയതിനാല്‍ അവളതില്‍ ഒട്ടും തന്നെ അലോസരപ്പെട്ടതുമില്ല. എവിടെയോ അതിലൊരു ആനന്ദം അവള്‍ കണ്ടെത്തിയിരിക്കുന്നു. പ്രണയിക്കുന്നതിനേക്കാള്‍, പ്രണയം അനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍, പ്രണയം നിരസിക്കുന്നതിലാണ് അവള്‍ സന്തോഷം  കണ്ടെത്തിയിരുന്നത് .  

അവളുടെ ചുണ്ടിന്‍റെ വലതു ഭാഗത്തെ ഭംഗിയുള്ള കാക്കപ്പുള്ളിയാണ്  അവളെ കൂടുതല്‍ സൗന്ദര്യവതിയാക്കിയിരുന്നതെന്നായിരുന്നു ചെറുപ്പക്കാരുടെ ഇടയിലുണ്ടായിരുന്ന ആ കാലത്തെ സംസാരം.  ആ ചുണ്ട് കൊണ്ടുള്ള ഒരു ചുംബനം കൊതിച്ചവരും അക്കൂട്ടത്തില്‍ ഉണ്ടാകാം . പക്ഷെ വെറുമൊരു പ്രേമാഭ്യര്‍ഥന പോലും സ്വീകരിക്കാന്‍ തയ്യാറല്ലാത്ത അവളില്‍ നിന്ന് ആര്‍ക്കെങ്കിലും ഒരു ചുംബനം ലഭിക്കുമോ ? എത്ര വലിയ നടക്കാത്ത സ്വപ്നം അല്ലെ ?

കാലം കടന്നു പോയി. ചെറുപ്പക്കാര്‍ പലരും വിവാഹിതരായി. പ്രേമാഭ്യര്‍ത്ഥനകള്‍ കുറഞ്ഞു വന്നു. അവള്‍ക്കും വിവാഹ പ്രായമായി. പക്ഷെ ശുദ്ധ ജാതകക്കാരിയായ അവള്‍ക്ക് അത്ര പെട്ടെന്നൊന്നും വിവാഹം ശരിയാകുന്ന ലക്ഷണമേ ഇല്ലായിരുന്നു. അവളെ വിവാഹം കഴിക്കാന്‍ വിധിച്ചിട്ടുള്ള, എങ്ങു നിന്നോ വരാനുള്ള  ഒരു ശുദ്ധ ജാതകക്കാരനെയും പ്രതീക്ഷിച്ച്‌ അവളുടെ വീട്ടുകാര്‍ നെടുവീര്‍പ്പോടെ കാത്തിരുന്നു. 

വര്‍ഷങ്ങള്‍ എത്ര വേഗത്തിലാണ് കടന്നു പോയതെന്നു ചില സാഹചര്യങ്ങളില്‍ നമ്മള്‍ അതിശയത്തോടെ ചിന്തിക്കും.അവളുടെ  വീട്ടുകാരും  അങ്ങിനെ തന്നെ ചിന്തിച്ചു കാണും. വിവാഹ പ്രായമെത്തിയ ഏതൊരു പെണ്ണിന്‍റെ വീട്ടിലും അങ്ങിനെ ഒരാധി ഒളിഞ്ഞു നടക്കുന്നുണ്ടാകും. കടന്നു പോകുന്ന കാലത്തെയും പെണ്ണിനേയും  നോക്കി കൊണ്ട് ആ ആധി ചിരിച്ചു കൊണ്ടേയിരിക്കും. അതാണ്‌ പതിവ്. പക്ഷെ അവളുടെ കാര്യത്തില്‍ ആധിക്ക് പോലും ചിരിക്കാന്‍ സാധിച്ചിരുന്നില്ല.  വീട്ടുകാരുടെ ഇഷ്ടം മാത്രം നോക്കി, അവര് പറഞ്ഞതെല്ലാം അനുസരിച്ച് ജീവിക്കുന്ന ഒരു പെണ്‍കുട്ടിയെ  ഈ കാലത്ത് വേറെ എവിടെ കാണാൻ കിട്ടും  ? അങ്ങിനെയുള്ള ഒരു പെണ്‍കുട്ടി സുമംഗലിയാകാതെ നില്‍ക്കുന്നത് ആധിക്കെന്നല്ല ആര്‍ക്കും തന്നെ അത്ര സുഖമുള്ള കാഴ്ചയായിരുന്നില്ല . 

 ആ കാലങ്ങളില്‍ അവള്‍ അതീവ ദുഖിതയായി കാണപ്പെട്ടു. പഠിത്തം മുഴുവനാക്കിയ ശേഷം ജോലിക്ക് ഒരുപാട് ശ്രമിച്ചെങ്കിലും ഒന്നും ശരിയായില്ല.  പിന്നെപ്പിന്നെ  വീട്ടില്‍ നിന്ന് ഒട്ടും പുറത്തിറങ്ങാതെയായി. വല്ലപ്പോഴും അമ്പലത്തില്‍ പോകുന്ന ഒരു ശീലമുണ്ടായിരുന്നു അവള്‍ക്ക്. ഇപ്പോള്‍ അതുമില്ല. പോയാല്‍ തന്നെ പ്രാര്‍ഥിക്കാന്‍ അവള്‍ക്കു സാധിച്ചിരുന്നില്ല. കല്യാണം ശരിയായോ അല്ലെങ്കില്‍  എന്തെ ശരിയാകാത്തത് എന്നൊക്കെ  ചോദിച്ചുള്ള നാട്ടുകാരുടെ കുശലാന്വേഷണങ്ങള്‍ അവളെ അത്ര മാത്രം മടുപ്പിച്ചിരുന്നു. അപ്പോഴേക്കും  അവള്‍ പൂര്‍ണമായും ഒരു   അന്തര്‍മുഖയായി പരിണമിക്കപ്പെട്ടിരുന്നു .  

വീടിന്‍റെ തട്ടിന്‍ മുകളിലുള്ള മുറി കുറെ കാലമായി  അടച്ചിടാറാണ് പതിവെങ്കിലും ഈയിടെയായി അവള്‍  ആ മുറിയിലാണ് ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് . ആ മുറിയുമായി അവള്‍ക്കു  വര്‍ഷങ്ങളുടെ അടുപ്പമുണ്ട് . കുട്ടിക്കാലം തൊട്ടു വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആ തട്ടിന്‍ പുറത്തു ചിലവിട്ട നിമിഷങ്ങള്‍ അവളോര്‍ത്തു കൊണ്ടേയിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ ഒളിച്ചു കളിച്ചതും, ഉത്സവ കാലത്ത് പൂതത്തെയും തറയേയും പേടിച്ചു ഓടി ഒളിച്ചതും , പഠന കാലത്ത് തികഞ്ഞ നിശബ്ദതയില്‍ ഒറ്റക്കിരുന്നു പഠിച്ചതും , അങ്ങിനെയങ്ങിനെ തട്ടിന്‍ പുറത്തെ ഓര്‍മകളുടെ അറ്റം തേടി  കൊണ്ട് അവളുടെ മനസ്സ് സദാ അലഞ്ഞു കൊണ്ടിരുന്നു. ഇടക്കെവിടെയോ  തനിക്കു നേരെ പ്രണയ ലേഖനം നീട്ടിയ ചെറുപ്പക്കാരുടെ മുഖങ്ങള്‍ അവ്യക്തമായി അവളുടെ മനസ്സില്‍ ഒന്നിന്നു പിന്നാലെ ഒന്നായി വന്നു പോയി . 

തട്ടിന്‍ മുകളിലെ ആ പഴയ അലമാര കണ്ണാടിയില്‍ അവള്‍ മറ്റാരുടെയോ മുഖത്തേക്കെന്ന പോലെ  നോക്കി നിന്നു . കണ്ണാടിയോട് കൂടുതല്‍ ചേര്‍ന്ന് നിന്ന ശേഷം കൈ കൊണ്ട് ചുണ്ടിലെ ആ കാക്കപ്പുള്ളിയെ തൊട്ടു നോക്കി. പിന്നെ കൈ കൊണ്ട് അതിനെ മറച്ചു പിടിച്ചു. എന്നിട്ടവള്‍ കണ്ണാടി നോക്കി എന്തിനോ പൊട്ടിക്കരഞ്ഞു . 

ഏറ്റവും ഒടുവില്‍ അവള്‍ക്കു വന്ന വിവാഹാലോചന മുടങ്ങിയതിന് കാരണം അവളുടെ ചുണ്ടിലെ കാക്കാപ്പുള്ളിയായിരുന്നു എന്ന കാര്യം അവള്‍ ഓര്‍ത്തു . ജാതകവും കുടുംബവും എല്ലാം ഒത്തു വന്നപ്പോള്‍ പെണ്ണ് കാണാന്‍ വന്ന ചെക്കനു മുന്നില്‍ അവള്‍ നിര്‍വികാരയായി പോയി നിന്നു. പെണ്ണിനോട് തനിച്ചൊന്നു സംസാരിക്കണം എന്ന് ചെറുക്കന്‍ പറഞ്ഞപ്പോള്‍ അതില്‍ പുതുമയൊന്നും തോന്നിയില്ല. ഇന്ന് എല്ലാ പെണ്ണ് കാണലും ഇഷ്ട്ടപ്പെടലും ഒക്കെ നടക്കുന്നത് അങ്ങിനെയാണല്ലോ !

എന്നെ ഇഷ്ടമായോ എന്ന് ചെറുക്കന്‍ ചോദിച്ചപ്പോള്‍ മറുപടിയായി അവള്‍ ചിരിക്കുക മാത്രമാണ് ചെയ്തത്. ആ ചിരിയില്‍ അവളുടെ ചുണ്ടിന്‍റെ വലതു ഭാഗത്ത്  വിരിഞ്ഞു വന്ന കാക്കപ്പുള്ളിയെ നോക്കി കൊണ്ട് ചെക്കന്‍ അതൃപ്തി പ്രകടിപ്പിച്ചു. ചുണ്ടോടു ചേര്‍ന്ന് കാക്കപ്പുള്ളി ഉള്ള പെണ്ണിന്‍റെ സ്വഭാവ ശുദ്ധിയെ സംശയിക്കണമത്രേ, അവള്‍ അന്യപുരുഷന്മാരെ എപ്പോഴും ആഗ്രഹിക്കുമത്രേ, അവള്‍ ചുംബന വിഷയത്തില്‍ കൂടുതല്‍ തല്‍പ്പരയാകുമത്രേ! എങ്ങിനെ എന്തെല്ലാം വിശദീകരണങ്ങളാണ് അയാള്‍ അവളുടെ ചുണ്ടിലെ കാക്കപ്പുള്ളിയെ കുറിച്ച് പറഞ്ഞത്. 

ഒരര്‍ത്ഥത്തില്‍ ആ കല്യാണം നടക്കാഞ്ഞതു നന്നായെന്നു  അവള്‍ പിന്നീട് ആശ്വസിക്കുകയുണ്ടായി. പക്ഷെ പിന്നെയും പിന്നെയും ഇതേ കാരണത്താല്‍ വിവാഹാലോചനകള്‍ മുടങ്ങി കൊണ്ടിരുന്നാല്‍  സമൂഹത്തിന്  ആ പെണ്ണിനോടുള്ള കാഴ്ചപ്പാട് എന്തായിരിക്കും ? 

കണ്ണുകള്‍ തുടച്ച ശേഷം അവളെന്തോ മനസ്സില്‍ തീരുമാനിച്ചു. അവളുടെ മനസ്സില്‍ കൂരിരുട്ട് നിറച്ചു  കൊണ്ട് കാക്കപ്പുള്ളി പിന്നെയും പിന്നെയും വലുതായിക്കൊണ്ടേയിരുന്നു. 

-pravin- 

110 comments:

  1. കാക്കപ്പുള്ളി .... നന്നായിരിക്കുന്നു ട്ടോ

    ReplyDelete
  2. കാക്കപുള്ളി കാരണം, പുള്ളിക്കാരി നോട്ടപ്പുള്ളി ആയി അല്ലെ ??.അന്നും, ഇന്നും....

    ReplyDelete
    Replies
    1. ഹ ഹ .. നോട്ടപ്പുള്ളിയോ ? ഉം .. അതും ശരിയാണ് .. വ്യത്യസ്ത വീക്ഷണം . നന്ദി മഹേഷ്‌ ..

      Delete
  3. നന്നായി എഴുതി. ഇഷ്ടപ്പെട്ടു.

    please check for updates FB Linked Aggregator

    ReplyDelete
    Replies
    1. ഈ വരവിനും വായനക്കും നന്ദി .. ലിങ്ക് ഞാന്‍ ചെക്ക് ചെയ്യുന്നുണ്ട് .

      Delete
  4. പിന്നെ അവള്‍ കരഞ്ഞോ,,,...


    ഒരു കാക്കപുള്ളിയുടെ കഥ നന്നായി.

    ReplyDelete
    Replies
    1. ഇല്ല .. പിന്നീട് അവള്‍ കരഞ്ഞിരിക്കാന്‍ വഴിയില്ല ..

      Delete
  5. പോരട്ടെ ഇനിയും പുള്ളികളും കാക്കപുള്ളികളും..

    ReplyDelete
    Replies
    1. ഹി ഹി .. ഇനി വരാനുള്ളത് ഒരു കൊലപ്പുള്ളിയുടെ കഥയാണ് ..

      Delete
  6. കാക്കാപുള്ളി കഥ ഇഷ്ടായിട്ടോ...

    ReplyDelete
  7. വായിച്ചു ...പ്രവീണിന്റെ ശൈലിയില്‍ നിന്ന് ഒരു മാറ്റം തോന്നി ..എന്തായാലും കൊള്ളാം ട്ടോ ..

    ReplyDelete
  8. തുടക്കംമുതല്‍ പകുതിവരെ ആരോടോ കഥ പറയുന്ന ഒരു ശൈലിപോലെ തോന്നി, പിന്നെ അത് ശരിയായി കുറെക്കൂടെ നന്നാക്കാന്‍ പ്രവീണിന് കഴിയുമായിരുന്നു. എങ്കിലും മോശമായില്ല , നല്ല കഥ

    ReplyDelete
    Replies
    1. സത്യം ! എനിക്ക് എന്തോ എഴുതി തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന ഐഡിയ ആയിരിക്കില്ല പകുതിയെത്തുമ്പോള്‍ . അതാണ്‌ പ്രശ്നം . കഥ എന്നത് ഒരിക്കലും ഒരാളുടെയും സ്വന്തമല്ല . അത് മറ്റാരുടെയോ ആണ് . അത് പൊതുവായി പറയുന്നിടത്ത് നല്ലൊരു ശൈലി രൂപപ്പെടുത്താന്‍ നമുക്ക് സാധിച്ചില്ലെങ്കില്‍ തീര്‍ച്ചയായും അതൊരു പരാജയമാണ് എന്ന് ഞാന്‍ കരുതുന്നു .

      ഈ തുറന്ന അഭിപ്രായത്തിനു ഒരായിരം നന്ദി . ഞാന്‍ അടുത്ത തവണ കൂടുതല്‍ ശ്രദ്ധിക്കാം ..

      Delete
  9. കൊള്ളാം.. നന്നായി പറഞ്ഞു.. :)

    ReplyDelete
  10. സൂപ്പര്‍ പ്രവീണ്‍ ... എനിക്ക് എഴുത്തിന്റെ ശൈലിയും അവതരണവും ഭാഷയും വളരെ ഇഷ്‌ടമായി. 'അവളെ' കുറിച്ച് എഴുതാന്‍ 'അവനു' കഴിയുക എന്നത് വലിയ കാര്യമാണ്. ഒരിക്കല്‍ ആകര്‍ഷണമായിരുന്ന സംഗതി എത്ര പെട്ടന്ന് തിരിഞ്ഞു വന്നു അല്ലെ?കൊള്ളാം..
    പ്രവീണ്‍ എഴുതിയതില്‍ ഞാന്‍ കൂടുതല്‍ അനുഭവങ്ങളാണ് വായിച്ചിട്ടുള്ളത് . കഥ എഴുത്തിലെ പ്രവീണ്യംഇതില്‍ പ്രകടമാണ് . അടുത്ത കഥ വേഗം പോരട്ടെ..!!

    ReplyDelete
    Replies
    1. "ഒരിക്കല്‍ ആകര്‍ഷണമായിരുന്ന സംഗതി എത്ര പെട്ടന്ന് തിരിഞ്ഞു വന്നു അല്ലെ?"
      ..
      ..
      അമ്മുട്ടി .. ഹി ഹി .. ഇത്ര മാത്രമേ ഈ എഴുത്തിലൂടെ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ .. അത് കഥയായോ ലേഖനമായോ എന്നൊന്നും എനിക്കറിയില്ല . മനസ്സില്‍ തോന്നിയത് എഴുതി എന്ന് മാത്രം .. വായനക്കും അഭിപ്രായത്തിനും നല്ല നിരീക്ഷണത്തിനും നന്ദി ട്ടോ .

      Delete
  11. നന്നായിരിക്കുന്നു കഥ.
    ആസ്വാദ്യകരമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
    സൌമ്യയും,സല്‍ഗുണസമ്പന്നയുമായ ആ പെണ്‍കുട്ടിയുടെ ആകര്‍ഷണീയമായ
    കാക്കപ്പുള്ളി പിന്നെയുംപിന്നെയും വലുതാക്കികൊണ്ടു വരേണ്ടയിരുന്നില്ല.
    അവസാന ഈ ഭാഗം ശോഭപരത്തിയിരുന്ന കഥക്ക് അല്പം മങ്ങലേല്‍പ്പിച്ചിട്ടുണ്ടോ എന്നൊരു സംശയംഎനിക്ക്.കഥ ഇഷ്ടപ്പെട്ടതോണ്ട് കുറിച്ചതാണ് !
    താമസിച്ചാലും ഇങ്ങ്നെയുള്ളോര്‍ക്ക് അനുയോജ്യമായ ബന്ധം കിട്ടുമെന്നുള്ളത്
    ഉറപ്പാണ്.....
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പേട്ടാ .. അവസാന ഭാഗം കാക്കപ്പുള്ളി വലുതായി എന്ന് പറഞ്ഞത് അവളുടെ മാനസിക സംഘര്‍ഷത്തിന്റെ പശ്ചാത്തലം കണക്കിലെടുത്താണ് . ശരിയേത് തെറ്റേത് എന്നറിയാതെ കണ്ണാടിക്കു മുന്നില്‍ നിന്നിരുന്ന അവളുടെ മനസ്സിലാണ് കാക്കപുള്ളി വലുതാകുന്നതും ഇരുട്ട് പരത്തുന്നതും .

      നല്ല നിര്‍ദ്ദേശത്തിനും അഭിപ്രായത്തിനും ഒരായിരം നന്ദി ..

      Delete
  12. പുതിയ കഥാതന്തുവിൽ നല്ലൊരു കഥ പറഞ്ഞു, കാക്കാപുള്ളി"
    കൊള്ളാം

    ReplyDelete
  13. "ചുണ്ടോടു ചേര്‍ന്ന് കാക്കപ്പുള്ളി ഉള്ള പെണ്ണിന്‍റെ സ്വഭാവ ശുദ്ധിയെ സംശയിക്കണമത്രേ, അവള്‍ അന്യപുരുഷന്മാരെ എപ്പോഴും ആഗ്രഹിക്കുമത്രേ, അവള്‍ ചുംബന വിഷയത്തില്‍ കൂടുതല്‍ തല്‍പ്പരയാകുമത്രേ! " പുതിയ അറിവാണ് കേട്ടോ... ഹഹഹ ആശംസകള്‍ !

    ReplyDelete
    Replies
    1. ഹ ഹ . ഇത് പോലെ കുറെ കാര്യങ്ങള്‍ സമൂഹത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ട് . ഇതൊക്കെ ചെറിയ കാര്യങ്ങള്‍ മാത്രം ..

      Delete
  14. നല്ല കഥ പ്രവീണ്‍, ഇഷ്ടായി.

    ReplyDelete
  15. Replies
    1. ഹി ഹി .. അംജത് ഭായ് .. രണ്ടുമല്ല . പൂര്‍ണ വളര്‍ച്ച പ്രാപിച്ചാല്‍ മാത്രമേ ഇത് ഏതു തരക്കാരന്‍ ആണെന്ന് മനസിലാകുകയുള്ളൂ . ഞാനും അതോര്‍ത്തു കിളി പോയി ഇരിക്കുകയാണ് . ശരിയാകും . അല്ലാതെ എവിടെ പോകാന്‍ ?

      Delete
    2. നല്ലൊരു തീം ആണ് . കൈ വിട്ടു പോകുമുന്നെ ശരിയാക്കൂ ... കാത്തിരിക്കുന്നു.

      Delete
    3. ഏയ്‌ ,,, ഇനി അതിന്റെ മേല്‍ മെനക്കെടാന്‍ വയ്യ അംജത് ഭായ് .. ഹി ഹി .. മടി മടി .. അടുത്ത തവണ നോക്കാം ..

      Delete
  16. ദോശ തിരിച്ചിട്ട പോലെയായി അല്ലെ?

    ReplyDelete
  17. യുവത്വത്തിന്റെ പ്രസരിപ്പില്‍ നമ്മുടെ കണ്ണിലുള്ള എല്ലാ പെണ്ണുങ്ങളും വലിയ മോഹിനിയായി തോന്നും. അവളുടെ യഥാര്‍ത്ഥ ജീവിതം കാണാന്‍ നമ്മുടെ കാഴ്ച്ചയെ മറിച്ചിട്ടാല്‍ മതി. അതിനാരും മിനക്കെടാറില്ല. നമ്മുടെ കാഴ്ച അവളുടെ സൌന്ദര്യത്തില്‍ തട്ടി തടയുന്നു.
    --
    ഈ ശുദ്ധജാതകം എന്നാലെന്താ ?

    ReplyDelete
    Replies
    1. ശുദ്ധ ജാതകം എന്ന് പറഞ്ഞാല്‍ .. എന്താ പ്പോ പറയുക . ദോഷങ്ങള്‍ ഒന്നുമില്ലാത്ത ജാതകം . അതില്‍ കുറെ സന്ധികള്‍ ഉണ്ട് . ദശാ സന്ധി അത് ഇത് എന്നൊക്കെ പറഞ്ഞിട്ട് വേറെയും എന്തൊക്കെയോ ഉണ്ട് . ഇത് പൂര്‍ണമായും ഒത്തു വരുന്ന ജാതകങ്ങള്‍ തമ്മിലുള്ള കല്യാണമേ മംഗളം ആകൂ എന്നാണു വിശ്വാസം . ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ശുദ്ധജാതകക്കാരുടെ കല്യാണം ശരിയാകാന്‍ പൊതുവെ സമയം എടുക്കാറുണ്ട് . ഇത് പോലെയുള്ള മറ്റൊരു ജാതകമാണ് ചൊവ്വ ദോഷക്കാരുടെ . ഈ രണ്ടിലും ജാതകം പൂര്‍ണ പൊരുത്തം നോക്കി മാത്രമേ കല്യാണം നിശ്ചയിക്കൂ . അല്ലെങ്കില്‍ ഭാര്യയോ ഭര്‍ത്താവോ ആരെങ്കിലും തട്ടിപ്പോകുകയോ, അനിഷ്ട സംഭവങ്ങള്‍ തുടര്‍ച്ചയായി അവരുടെ കുടുംബത്തില്‍ സംഭവിക്കുകയോ ചെയ്യും എന്നതാണ് വിശ്വാസം . ആ വിശ്വാസം പലരുടെയും കാര്യത്തില്‍ അച്ചട്ടായി നടന്നിട്ടുള്ളത് കൊണ്ട് ആരും ഈ സ്വന്തം മക്കളുടെ കാര്യം വരുമ്പോള്‍ ഈ വിഷയത്തില്‍ റിസ്ക്‌ എടുക്കാറില്ല . ചുരുക്കി പറഞ്ഞാല്‍ ചെറിയ ദോഷങ്ങള്‍ ഉള്ള ജാതകക്കാര്‍ക്ക് വിവാഹ വിഷയത്തില്‍ പേടിക്കേണ്ടതില്ല . ഈ വിഷയത്തില്‍ കുറെ അധികം ഉണ്ട് പറയാന്‍ .. ഇത്രയും ചുരുക്കമാണ് കേട്ടോ ..

      Delete
  18. വിഷയത്തിനെക്കാള്‍ എഴുത്തിന്റെ രീതി വളരെ ഇഷ്ടപ്പെട്ടു.ലളിതം,ഹൃദ്യം.ആശംസകള്‍

    ReplyDelete
  19. സ്വഭാവവുമായി പൊരുത്തമില്ലാത്ത ധാരാളം സംഭവങ്ങള്‍ ഇത്തരം പുറം കാഴ്ചകളെ അടിസ്ഥാനമാക്കി മമെനയുന്നതും രസിക്കുന്നതും വിശ്വസിക്കുന്നതും എത്ര പേരുടെ ജീവിതമാണ് തകര്ത്തിരിക്കുക.

    ReplyDelete
    Replies
    1. അങ്ങിനെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടായിരിക്കാം എന്ന് തന്നെ തോന്നുന്നു രാംജിയെട്ടാ ..

      Delete
  20. നല്ല കഥ പ്രവീണ്‍ ഭായ് ആശംസകള്‍ ...ചിലര്‍ അങ്ങിനെയാണ് പലതും പറഞ്ഞു ജീവിതം നശിപ്പിക്കും .തുടക്കം കണ്ടപ്പോള്‍ എന്റെ ഒരു കഥയുമായി(ഞാന്‍ അവിവാഹിതയാണ് ) സാമ്യം തോന്നി ..പിന്നെ ട്രാക്ക്‌ മാറി ..ഞാനും ഭയപെട്ടു നമ്മള്‍ പിന്നെ സലിംകുമാര്‍ ബ്ലെസി പോലെ ശീതസമരം നടത്തേണ്ടി വരുമോ എന്ന് ..ആശംസകള്‍

    ReplyDelete
    Replies
    1. ങേ ... തുടക്കം അങ്ങിനെ തോന്നിയെങ്കില്‍ പ്രമോദ് ഭായിയുടെ ആ കഥ എന്താണെന്ന് അറിയാന്‍ എനിക്ക് ആകാംക്ഷ ഉണ്ട് . ഹി ഹി .. ഞാന്‍ ഒന്ന് വായിക്കട്ടെ ..

      Delete
  21. കാക്കപുള്ളിയുടെ കഥ നന്നായി..ആശംസകള്‍ .... കാത്തിരിക്കുന്നു.ഇനിയും നല്ല കഥക്കായി ,,,,,,,

    ReplyDelete
  22. നന്നായി പറഞ്ഞു..ആശംസകള്‍..! :)

    ReplyDelete
  23. ജാതകവും കാക്കപ്പുള്ളിയുടെ “കള്ളലക്ഷണങ്ങളും” ചേർന്ന് ഒരു യുവതിയുടെ ജന്മം അനിശ്ചിതത്വത്തിലാഴ്ത്തുന്നത് ലളിതഭാഷയിൽ പറഞ്ഞു. പക്ഷെ എങ്ങുമെത്തിക്കാതെ പൊടുന്നനെ നിർത്തിയപോലെ അനുഭവപ്പെട്ടു. ആശംസകൾ.

    ReplyDelete
    Replies
    1. അവസാനം എന്ത് എന്നത് മനപൂര്‍വം എഴുതാതെ വിട്ടതാണ് . ഒരു പക്ഷെ അവള്‍ ജീവിതം അവസാനിപ്പിച്ചിരിക്കാം . അല്ലെങ്കില്‍ മനസ്സില്‍ ഇരുട്ടുമായി ജീവിക്കാന്‍ വിധിക്കപ്പെട്ടവള്‍ . അങ്ങിനെ കുറെയേറെ കാര്യങ്ങള്‍ അനുമാനിക്കാം . ഇവിടെ അവള്‍ക്കു എന്തുണ്ടായി എന്ന് പറയുന്നതിനേക്കാള്‍ എന്തായിരുന്നു അവള്‍ എന്ന് പറയാനാണ് ഞാന്‍ കൂടുതല്‍ ശ്രമിച്ചത് . അത് കൊണ്ട് തന്നെ മറ്റൊരു രീതിയില്‍ അവസാനിപ്പിച്ചാല്‍ അത് ശരിയാകില്ല എന്ന് തോന്നിപ്പോയി .

      വിലയേറിയ അഭിപ്രായത്തിനും നിര്‍ദ്ദേശത്തിനും ഒരായിരം നന്ദി ഉസ്മാന്ക്ക ..

      Delete
  24. "ഒരു പെണ്‍കുട്ടി സുമംഗലിയാകാതെ നില്‍ക്കുന്നത് ആധിക്കെന്നല്ല ആര്‍ക്കും തന്നെ അത്ര സുഖമുള്ള കാഴ്ചയായിരുന്നില്ല "
    സുന്ദരമായ വരികള്‍...
    കഥ ഇങ്ങനെ അര്ധോക്തിയില്‍ വിരമിക്കണം...
    എങ്കിലെ അത് നമ്മെ തുടര്‍ച്ചയായി അസ്വസ്തപ്പെടുതൂ....
    നീ ഒരിക്കല്‍ പറഞ്ഞ പോലെ, ചില വേദനകള്‍ ഒരു സുഖമുള്ള ഏര്‍പ്പാടാണ്...

    ReplyDelete
    Replies
    1. ഈ നല്ല വാക്കുകള്‍ക്കും അഭിപ്രായത്തിനും ഒരായിരം നന്ദി പ്രിയ അന്‍വര്‍ക്കാ .. സുഖമുള്ള വേദനകള്‍ തരാന്‍ ഓര്‍മകള്‍ക്കെന്ന പോലെ മറ്റൊന്നിനും സാധിക്കില്ല ഈ ലോകത്തില്‍ .

      Delete
  25. കൊള്ളാം നന്നായിരിക്കുന്നു -
    "കാക്കപ്പുള്ളി ഒടുവില്‍ ഓ.വി വിജയന്‍റെ 'അരിമ്പാറ'
    പോലെ ആയോ?

    ReplyDelete
    Replies
    1. നന്ദി രഘുവേട്ടാ .. അരിമ്പാറ ഞാന്‍ വായിച്ചിട്ടില്ല. വായന പൊതുവെ കുറവാണ് . പറഞ്ഞ സ്ഥിതിക്ക് ആ പുസ്തകം കിട്ടുമോന്നു ഒന്ന് നോക്കട്ടെ .

      Delete
  26. ഈ കാക്കപുള്ളി ലാളിത്യമുള്ളതായി

    ReplyDelete
  27. കാക്കാപ്പുള്ളിയുടെ ഒക്കെ ഒരു കാര്യം ... നന്നായിട്ടുണ്ട് പ്രവീ

    ReplyDelete
  28. ഒന്നുകൂടി തേച്ചുമിനുക്കിയാല്‍ ഗമണ്ടന്‍ കഥയാക്കാം..

    ReplyDelete
    Replies
    1. ഹി ഹി .. മഖ്‌ബൂ .. ഇനി തേച്ചു മിനുക്കിയാല്‍ ചിലപ്പോള്‍ കഥയെ ഉണ്ടാകില്ല .. ഒന്നാമതു ഈ ത്രെഡ് വികസിപ്പിച്ചാല്‍ അത് വല്ലാതെ നീണ്ടു പോകും . ഒരു കൈ വിട്ട കളിയാകും അത് . മുന്നോരിക്കല്‍ പാളങ്ങളിലൂടെ എന്ന കഥയില്‍ ഞാന്‍ അത് പരീക്ഷിച്ചു കുളമായതാണ് .. അത് കൊണ്ട് ഇനി തേച്ചു മിനുക്കാനുള്ള ത്രാണിയില്ല മുത്തെ .. ഹി ഹി ..

      Delete
  29. അന്ധവിശ്വാസങ്ങളില്‍ തകര്‍ന്നു പോകുന്ന ജീവിതങ്ങള്‍... ചൊവ്വയും, ശുദ്ധനും ഒക്കെ കൂടി തകര്‍ത്തത് എത്രയോ പെണ്‍കുട്ടികളുടെ വര്‍ണ്ണശബളാമായ കിനാവുകളെയാണ്... കാക്കപ്പുള്ളിയുമായി ചേര്‍ത്തു ഗണിച്ചുണ്ടാക്കുന്ന വേറെയും കുറെ തോന്ന്യാസങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നു..!!
    ഹാ എത്ര പരിതാപകരമാണ് നമ്മുടെ സമൂഹത്തിന്‍റെ അവസ്ഥ..... ഒരു പല്ലി ചിലച്ചാല്‍ പോലും ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നത്ര നിസ്സാരമായ ജീവിതങ്ങളാണ് പലരുടെയും...
    പറയാന്‍ തിരഞ്ഞെടുത്ത വിഷയം നന്നായി...മേലെ പലരും പറഞ്ഞപോലെ ഇത്തിരി കൂടി വികസിപ്പിക്കാമായിരുന്നു....
    ആശംസകള്‍സുഹൃത്തേ. :)

    ReplyDelete
    Replies
    1. തുറന്ന അഭിപ്രായത്തിനും നിര്‍ദ്ദേശത്തിനും ഒരായിരം നന്ദി സുഹൃത്തേ .. താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു . ഒരു പല്ലി ചിലച്ചാല്‍ പോലും തകരുന്ന ജീവിതങ്ങള്‍ ... മനോഹരമായ നിരീക്ഷണം ..

      ഈ വിഷയം വികസിപ്പിക്കാന്‍ സാധിച്ചില്ല എന്നത് ആലോചിക്കുമ്പോള്‍ എനിക്കും വിഷമം ഉണ്ട് .. പോട്ടെ .. ഇനി അടുത്ത തവണ മറ്റൊരു വിഷയത്തില്‍ ശ്രമിക്കാം ..

      Delete
  30. കാക്കപ്പുള്ളി കൊള്ളാം പ്രവിയേട്ടാ....
    --
    'നിര്‍വികരയായി' എന്നത് നിര്‍വികാരയായി എന്ന് തിരുത്തുമല്ലോ .. അല്ലെ ?

    ReplyDelete
    Replies
    1. ഓക്കേ .. ഇപ്പോഴാണ് ശ്രദ്ധിക്കുന്നത് .. തിരുത്താം ട്ടോ ..

      Delete
  31. നന്നായിട്ടുണ്ട്

    ReplyDelete
  32. പ്രവീണ്‍ ശേഖറിന്‍റെ കഥ ഭയങ്കര ആകാംക്ഷയോടെ-
    -യാണ് വായിക്കാന്‍ തുടങ്ങിയത്. ഒട്ടും നിരാശപ്പെടുത്തിയില്ല.
    അസ്സലായിരുന്നു.
    'ശുദ്ധജാതക'ത്തിന് പ്രയോരിറ്റിയുള്ളപ്പോള്‍ ഒരു അമ്പലവും,
    കുളിക്കടവും,സര്‍പ്പക്കാവും,ഒക്കെ മേമ്പൊടിയായി ചേര്‍ത്തിരുന്നെങ്കില്‍
    'കാക്കപ്പുള്ളി'ഒന്നുകൂടി കൊഴുത്തേനേയെന്ന ഒരു തോന്നല്‍ ഇല്ലാതില്ല.

    എന്‍റെ ട്യുഷന്‍ ടീച്ചര്‍ക്ക്‌, ഞാന്‍ (ഹൈസ്കൂളില്‍)) പഠിക്കുന്ന സമയത്ത്)
    ഒരു ചൊവ്വാദോഷത്തിന്‍റെ പേരില്‍ 38)മത്തെ വയസ്സിലാണ് വിവാഹം
    നടന്നത്.വിവാഹശേഷം മൂന്ന് വര്‍ഷത്തിന്നുള്ളില്‍ അവരുടെ ഭര്‍ത്താവ്
    അത്മഹത്യ ചെയ്തു. ഏതാണ്ട് രണ്ട് വര്‍ഷത്തിനു ശേഷം ടീച്ചറും മരിച്ചു.
    സ്വഭാവിക മരണമോ, ആല്‍മഹത്യയോ എന്ന് ഒരു പിടിയും കിട്ടിയില്ല
    എന്‍റെ അയല്‍വാസിയായിരുന്നു.
    ഈ ജാതകദോഷം എന്നത് ഒരു
    റിയാലിറ്റിയാണെന്ന് എനിയ്ക്ക് തോന്നുന്നു.
    എന്തായാലും കഥാനായികയില്‍, കാക്കപ്പുള്ളി ഒഴിച്ച് നിര്‍ത്തിയാല്‍
    പിന്നെ ഞാന്‍ കണ്ടത് എന്‍റെ "വിജയമണി" ടീച്ചറെതന്നെയായിരുന്നു.

    അനുമോദനങ്ങള്‍...,...

    ഇനി അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.

    ReplyDelete
    Replies
    1. കഥ ഒന്ന് കൂടി കൊഴുപ്പിക്കാമായിരുന്നു എന്ന് പലരും ഇവിടെ അഭിപ്രായപ്പെട്ടു കണ്ടു .. പക്ഷെ ഞാൻ നിസ്സഹായനാണ് ട്ടോ .. ഹി ഹി .. മനസ്സിൽ രൂപെപ്പെട്ടത് അത് പോലെ പകർത്തി എഴുതിയെന്നു മാത്രം ..

      ജാതകവും മറ്റും പൂർണമായും ശരിയാണ് എന്നോ തെറ്റാണ് എന്നോ ഞാൻ പറയില്ല . ശരിയും തെറ്റും ആപേക്ഷികം എന്ന പോലെ തന്നെയാണ് ഈ വക കാര്യങ്ങളിലെ സത്യവും മിഥ്യയും .. പക്ഷെ ഒന്നുണ്ട് , ഇത്തരം വിശ്വാസങ്ങളുടെ ഭാഗമായി സമൂഹത്തിൽ ഉടലെടുത്ത ഒരുപാട് അന്ധവിശ്വാസങ്ങൾ .. അതിനെ എതിർക്കേണ്ടതുണ്ട് .. അത് എതിർക്കപ്പെടെണ്ടത് അവിശ്വാസം കൊണ്ടും യുക്തിവാദം കൊണ്ടുമല്ല താനും . മാനവികതയും മനുഷ്യത്വവും തന്നെ വേണ്ടിയിരിക്കുന്നു .

      നന്ദി അലി ഭായ് ..

      Delete
  33. ചുണ്ടിലെ കാക്കപ്പുള്ളിക്ക് ഇങ്ങനെ ഒരു പ്രശ്നമുണ്ടെന്നു ഒരിക്കൽ ആരോ പറഞ്ഞു കേട്ടിട്ടുണ്ട് . നന്നായി എഴുതിയ നല്ലൊരു കഥ .

    ReplyDelete
    Replies
    1. ഹോ .. ഇത് പറഞ്ഞു കേട്ട ഒരാളെയെങ്കിലും പരിചയപ്പെട്ടതിൽ സന്തോഷം .. ബാക്കിയെല്ലാരും ഇത് പുളുവാണ് എന്ന് കരുതിയെന്ന് തോന്നുന്നു . ഇങ്ങിനെയുള്ള പറച്ചിലുകൾ സമൂഹത്തിൽ നിലനിൽക്കുന്നു എന്നത് സത്യമാണ് ..

      നന്ദി നീലിമ

      Delete
  34. കാക്കപുള്ളി നന്നായിട്ടുണ്ട്
    ആശംസകള്‍. :-)

    ReplyDelete
  35. ജാതക ദോഷങ്ങളെയും ദാശാസന്ധികളെയും ഭയാശങ്കകളോടെ നോക്കി കാണുന്ന പെണ്‍കുട്ടികള്‍ക്ക് ഇങ്ങിനെ ഒരു ശാപവും നേരിടെണ്ട ഗതികേടോ???

    മറുകിന്റെയും കാക്കപ്പുള്ളിയുടെയും മറ്റും പേരില്‍ കൂടി അവരുടെ ജീവിതം പരീക്ഷണമാക്കിയാല്‍ അവസാനം അവരുടെ മുന്നില്‍ കാക്കക്കപ്പുള്ളികള്‍ വളര്‍ന്നു വലുതായി കൊണ്ടിരിക്കുക തന്നെ ചെയ്യും.

    നല്ല ഒരു കഥ ,,,, മികച്ച ആവിഷ്കാരത്തോടെ പങ്കു വെച്ചു

    ആശംസകള്‍ ... പ്രവീണ്‍

    ReplyDelete
    Replies
    1. നന്ദി വേണുവേട്ടാ .. അന്ധവിശ്വാസങ്ങളുടെ കാക്കപ്പുള്ളികൾ ഉണ്ടാകാതിരിക്കട്ടെ .. ഉള്ള കാക്കപ്പുള്ളികൾ വലുതാകാതെയും ഇരിക്കട്ടെ ..

      Delete
  36. ആ കാക്കപ്പുള്ളിക്കാരിയെ ഞാന്‍ പെണ്ണ് കണ്ട കുട്ടികളില്‍ കണ്ടില്ലല്ലോ എന്നാണു ഞാന്‍ ചിന്തിച്ചത്. കണ്ടിരുന്നു എങ്കില്‍ ഒരുപക്ഷെ ചരിത്രം മറ്റൊന്നാകുമായിരുന്നു.

    ReplyDelete
    Replies
    1. ആ നല്ല മനസ്സിന് ഒരായിരം അഭിവാദ്യങ്ങൾ സഖാവേ ..

      Delete
  37. ചില അടയാളങ്ങള്‍ ഇങ്ങനെയാണ് ....

    ReplyDelete
  38. Replies
    1. ഹി ഹി .. സ്വീകരിച്ചിരിക്കുന്നു

      Delete
  39. different story ... good one but iniyum venamaayirunu

    ReplyDelete
  40. "ചുണ്ടോടു ചേര്‍ന്ന് കാക്കപ്പുള്ളി ഉള്ള പെണ്ണിന്‍റെ സ്വഭാവ ശുദ്ധിയെ സംശയിക്കണമത്രേ, അവള്‍ അന്യപുരുഷന്മാരെ എപ്പോഴും ആഗ്രഹിക്കുമത്രേ, അവള്‍ ചുംബന വിഷയത്തില്‍ കൂടുതല്‍ തല്‍പ്പരയാകുമത്രേ! "

    ഞാന്‍ വളരെ വികൃതമായി അപലപിക്കുന്നു .

    ReplyDelete
    Replies
    1. ഞാനും യോജിക്കുന്നു .. വികൃതമായി അപലപിക്കേണ്ട ഒരു വിഷയം തന്നെയാണിത് ... നന്ദി തോന്നിവാസി പെണ്ണെ ..

      Delete
  41. ചുണ്ടോടു ചേര്‍ന്ന് കാക്കപ്പുള്ളി ഉള്ള ആണിനെ പറ്റി ഇങ്ങനെ വല്ലതും ആരേലും പറയുന്നുണ്ടോ? :)

    മ്മക്കുണ്ടേ...ഒരെണ്ണം!!!


    ന്‍റെ കല്യാണം!! :D

    ReplyDelete
    Replies
    1. ഹ ഹ ..ലിബ്യെ ,,,നീ പേടിക്കണ്ട ... നീ ചുള്ളനല്ലേ ... നിനക്ക് അത് വെറും കാക്കപ്പുള്ളി അല്ല ..ബ്യൂട്ടി സ്പോട്ടാണ് ..ബ്യൂട്ടി സ്പോട്ട് ..മനസിലായോ ?

      Delete
  42. ഒരു കാക്കപ്പുള്ളി ഒരു വ്യക്തിയുടെ സ്വഭാവത്തെ സ്വാധീനിക്കും എന്ന് പറയുന്നത് വലിയൊരു വിഡ്ഢിത്തം തന്നെയാണ്. പെണ്‍കുട്ടികള്‍ക്ക്‌ മുഖത്ത് ഉണ്ടാകുന്ന മറുക്‌, കാക്കപ്പുള്ളി...നല്ലൊരു ആകര്‍ഷണം തന്നെയാണ്. പഴയ നദി മേനകയെ ഓര്‍ക്കാം.
    ഈ കഥ വായിച്ചപ്പോള്‍ പണ്ടെവിടെയോ വായിച്ച ഒരു നോവല്‍ ഓര്മ വന്നു....ആരുടെ എന്നൊന്നും ഓര്‍ക്കാന്‍ കഴിഞ്ഞില്ല...ഒരു സ്ത്രീയുടെ മുഖത്ത് ഉണ്ടായിരുന്നു അരിമ്പാറ ആയിരുന്നു അതിന്റെ വിഷയവും.

    ReplyDelete
    Replies
    1. ഷൈജൂ .. മേനകയെ എനിക്കും ഇഷ്ടമാണ് .. എന്ത് ഭംഗിയാ ആ മറുക് കാണാൻ ... ഇവിടെ ഈ കഥയിൽ ഞാൻ പറയുന്ന പെണ്‍ കുട്ടിക്കും ഒരു കാലത്ത് അത് ഭംഗിയുടെ പര്യായമായിരുന്നു ..പിന്നെപ്പോഴോ ആണ് സമൂഹം ആ കാക്കപ്പുള്ളിയെ ദുർവ്യാഖ്യാനം ചെയ്തത് ...

      Delete
  43. ഇങ്ങനെ ഒരൂ കഥ വന്നത് അറിഞ്ഞതിയില്ലല്ലോ.
    ഒരു സില്ലി കാരണം കൊണ്ട് വിവാഹം മുടങ്ങുമോ
    കഥയ്ക്ക് ഒരു പിക് അപ് വന്നില്ല കേട്ടോ

    ReplyDelete
    Replies
    1. ഇതൊരു സില്ലി കാരണമായി നമ്മൾ കാണും .. പക്ഷെ ഇത് വല്യ പ്രശ്നമായി കാണുന്നവരുടെ ഇടയിലൂടെയാണ് ഞാൻ കഥ പറഞ്ഞത് ... സമൂഹത്തിൽ ഇങ്ങിനെ ഒരു അടക്കം പറച്ചിൽ ഉണ്ട് .. കഥയ്ക്ക് പിക് അപ് വന്നില്ല എന്നെനിക്കും അനുഭവപ്പെട്ടിരുന്നു .. അംജത് ഭായിയും അത് തന്നെ പറഞ്ഞു .. പക്ഷെ പിന്നെ ഞാനിനി രണ്ടാം വട്ടം ഇത് വീണ്ടും മാറ്റിയെഴുതാൻ പോയാൽ "എന്റെ തോന്നലുകളിൽ " മായം ചേർത്ത പോലെയാകും .. എനിക്ക് തോന്നിയത് അത് പോലെയങ്ങു പറഞ്ഞു എന്ന് മാത്രം ... അടുത്ത കഥയിൽ നന്നാക്കി എഴുതാൻ ശ്രമിക്കും .. നന്ദി അജിത്തേട്ടാ ..

      Delete
  44. നല്ല രസമുള്ള കഥപറച്ചിൽ ഞാൻ അവസാനം വരേയും അവളേയൊരു സ്വപ്നകാമുകൻ വന്ന് കൊണ്ടോവും ന്ന് കരുതീ ട്ടോ. മനസ്സിൽ എന്റെ അപ്പൂസുട്ടി കയറിപ്പറ്റുന്നതിന് മുന്നെയാണേൽ ഞാനാ കാക്കാ പുള്ളിക്കാരിക്ക് ഒരു ജീവിതം കൊടുത്തിരുന്നു.!
    എനിക്ക് നല്ലയിഷ്ടമാ ചുണ്ടിലെ കാക്കാപുള്ളി,
    കാരണം ഉമ്മയ്ക്ക് പെട്ടിക്കടേൽ പോവണ്ടല്ലോ ?
    ഹാഹാഹാഹാ
    ആശംസകൾ.

    ReplyDelete
    Replies
    1. ഹ ഹ ...മന്വാ ... പെട്ടിക്കടയോ ...??? നീ വിഷമിക്കല്ലെടാ ... അപ്പൂസൂട്ടി വരും ...ഉറപ്പായിട്ടും വരും ... നമ്മള് ഇഷ്ട്ടപ്പെടുന്നവരെ , അവരിപ്പോ നമ്മളെ തിരിച്ചു ഇഷ്ട്ടപ്പെടുന്നില്ലെങ്കിൽ കൂടി കാത്തിരിക്കാൻ പറ്റുക എന്നതൊരു സുഖമല്ലേ ..

      Delete
  45. നന്നായി കഥ പറഞ്ഞു പ്രവീനെട്ടാ.,

    ആശംസകള്‍....

    ReplyDelete
    Replies
    1. വായനക്കും ഈ അഭിപ്രായത്തിനും നന്ദി ട്ടോ ..

      Delete
  46. Replies
    1. ഹി ഹി തകര്‍ത്തെന്നോ...എന്റെ പള്ളീ

      Delete
  47. തുടക്കം ഇഷ്ട്ടമായി. പക്ഷെ അന്ത്യം മികച്ചതായി തോന്നിയില്ല.

    ReplyDelete
    Replies
    1. വരവ് വച്ചിരിക്കുന്നു . അടുത്ത തവണ ശ്രദ്ധിക്കാം . നന്ദി തുമ്പീ

      Delete
  48. തുടക്കം ഇഷ്ട്ടമായി. പക്ഷെ അന്ത്യം ശുഭമാക്കാമായിരുന്നു.. ആശംസകൾ

    ReplyDelete
    Replies
    1. ങും ..ഇനി അടുത്ത തവണ നോക്കാം .. അന്ത്യം ശുഭാമാക്കാനാണ് പാട്

      Delete
  49. valare nannayirikkunnu Bhadra...... oru padu vedana thonni.... thatti purathe muriyum...... avalude ottappedalukalum okke.... ugran...congratz dear

    ReplyDelete
    Replies
    1. താങ്ക്യു മച്ചാ .. നിന്റെ കയ്യിന്നൊക്കെ ഇങ്ങിനെ ഒരു കമെന്റ് കിട്ട്വാന്നു വച്ചാൽ അതെനിക്കൊരു ക്രെഡിറ്റ് ആണ് ..

      Delete
  50. ഇതു ഗൊള്ളാമല്ലോ

    ReplyDelete
    Replies
    1. സത്യമാണോഡേയ് ..ശരിക്കും ഗൊള്ളാമോ ? സുമോ ..

      Delete
  51. പ്രവീണ്‍,,, നല്ല കഥ നന്നായി അവതരിപ്പിച്ചു, പാവപ്പെട്ട പൂവാലന്‍ മാരുടെ പ്രേമാപ്ലിക്കെഷന്‍ നിഷ്കരുണം ചവറ്റുകൊട്ടയില്‍ ഇടുന്ന എല്ലാവര്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ,,
    ബൈ ദി ബൈ നമുക്ക് വിഷയത്തിലേക്ക് വരാം ഈ ചുണ്ടില്‍ കാക്കാപുള്ളി ഉള്ളവരെ അപ്പൊ ഇത്തിരി സൂക്ഷിക്കണം അല്ലേ,,

    ReplyDelete
    Replies
    1. അത് ശരി.. അപ്പൊ രാമായണം മുഴുവൻ പറഞ്ഞു തന്നിട്ട് കാക്കപ്പുള്ളി ഇപ്പൊ ആരാ എന്ന് ചോദിച്ച പോലെയായല്ലോ ഈശ്വരാ ..

      Delete
  52. കാക്കപ്പുള്ളി നല്ല പുള്ളിയാണല്ലോ ...ഹ..ഹ..

    പ്രവീണ്‍ തമാശ യായി പറഞ്ഞു എങ്കിലും ചിന്തിക്കേണ്ടതുണ്ട് ചില അന്ധവിശ്വാസങ്ങൾ പല കുടുംബങ്ങളും തകർത്തിട്ടുണ്ട്. അത് പിന്നെയും പിന്നെയും വരും തലമുറകളിലെക്കും പടരുന്നു പകര്ച്ചവ്യദിയായി

    ReplyDelete
    Replies
    1. പൈമാ ... ഞാൻ തമാശ പറഞ്ഞതല്ല ട്ടോ ..സീരിയസായിട്ടും ഇങ്ങിനെ ഉണ്ട് ... നന്ദി പൈമാ

      Delete
  53. വളരെ സത്യസന്ധമായ കഥ .
    ഞങ്ങളുടെ നാട്ടിൽ ഇത് പോലെ പലതും ഉണ്ടായിട്ടുണ്ട്
    എനിക്ക് ചൊവ്വാ ദോഷവും പാപ ജാതകവും ആയിരുന്നു .
    അത് കൊണ്ട് ഈൗ വിഷമങ്ങൾ ഒക്കെ നന്നായി അറിയാം .
    എന്റെ മാമീടെ മോൾക്കും ചൊവ്വാ ദോഷം ആയിരുന്നു .
    പൊരുത്തം നോക്കാതെ വിവാഹം കഴിച്ചു .
    3 വർഷം ആയപ്പോൾ ഒരു തലവേദന വന്നു അവൾ മരിച്ചു .

    ReplyDelete
    Replies
    1. പൊരുത്തം നോക്കി കല്യാണം കഴിച്ചിരുന്നെങ്കിൽ അവർ രക്ഷപ്പെടുമായിരുന്നോ ? ജാതകത്തിൽ പല സത്യങ്ങളും ഒളിച്ചിരിക്കുന്നുണ്ട് . എന്ന് കരുതി അത് മാത്രമാണ് സത്യം എന്ന് പറയ വയ്യ .

      Delete
  54. മറുക് ഉണ്ട് എന്ന് വച്ച് ഒരു പെണ്‍കുട്ടിയുടെ വിവാഹം മുടങ്ങിയിട്ടുണ്ട് .
    അത് പോലെ മീശ ഉണ്ടേലും .

    ReplyDelete
    Replies
    1. കറക്റ്റ് ... ഇത് പോലെ കുറെ പേരുടെ ജീവിതം വഴി മുട്ടിയിട്ടുണ്ട് ..

      Delete