Monday, July 9, 2012

രക്തഗ്രൂപ്പ് നിര്‍ണയവും രക്തദാനവും - ഭാഗം 1

ഭാഗം 1 - രകതഗ്രൂപ്പ് നിര്‍ണയം 

ഞാന്‍ ഡിഗ്രിക്ക്  പഠിക്കുന്ന  സമയത്താണ്  കോളേജില്‍ രക്ത  ഗ്രൂപ്പ് നിര്‍ണയ  ക്യാമ്പ്‌ നടക്കുന്നത്. എനിക്കാണെങ്കില്‍ എന്‍റെ രക്ത  ഗ്രൂപ്പ്‌ എന്താണെന്ന്  അറിയുകയും ഇല്ല. അവസാനം എന്നാ പിന്നെ അത് കണ്ടു പിടിച്ചിട്ടു തന്നെ കാര്യം എന്ന് പറഞ്ഞു കൊണ്ട് ഞാനും രക്ത  ഗ്രൂപ്പ്‌ നിര്‍ണയം നടക്കുന്ന  ക്ലാസിലേക്ക്  പോയി. അവിടെ ചെന്ന്  ചോര കുത്തിയെടുക്കുന്ന  രംഗം കണ്ടപ്പോള്‍ തന്നെ എന്‍റെ തല  കറങ്ങാന്‍ തുടങ്ങി. സുഹൃത്തുക്കള്‍ എന്നെ അവിടെ നിന്നു പോകാനും സമ്മതിക്കുന്നില്ല. 

അവസാനം എന്‍റെ ഊഴം എത്തി. നഴ്സ്മാര്‍ എന്‍റെ  വിരലില്‍  സൂചി കൊണ്ടെത്ര കുത്തിയിട്ടും ചോര വന്നില്ല . പേന  പിടിച്ചിട്ടാണെന്ന് തോന്നുന്നു വിരലുകള്‍ക്ക്  ഭയങ്കര  ബലം. അവസാനം രണ്ടു വിരലിലും സൂചി കൊണ്ട് കുത്തി  കുത്തിയാണ് ഒരു തുള്ളി ചോര എടുത്തത്.  ചോര എടുത്ത ശേഷം ,  എന്‍റെ മുന്നില്‍ ഉള്ള  എല്ലാ നഴ്സുമാരും കൂടി സുദീര്‍ഘമായ  പരിശോധന  തുടങ്ങി. രക്തത്തുള്ളി തലങ്ങും, വിലങ്ങും വെളിച്ചത്തിലും, ഇരുട്ടിലും നോക്കി കൊണ്ടേ ഇരിക്കുന്നു. അവസാനം അവരെന്നോട് മാറി നില്‍ക്കാന്‍ പറഞ്ഞു. 

ഞാന്‍ നോക്കുമ്പോള്‍ എന്‍റെ പിന്നിലുള്ളവര്‍  എല്ലാവരും പെട്ടെന്ന്  തന്നെ ഗ്രൂപ്പ്‌ നിര്‍ണയം കഴിഞ്ഞു പോകുന്നു. എന്നെ എന്തിനാണിങ്ങനെ പരീക്ഷിക്കുന്നത് ?  അവസാനം ആകാംക്ഷയ്ക്ക് വിരാമമിട്ടു കൊണ്ട്, കാണാന്‍ സുന്ദരിയായ ഒരു നഴ്സ് എന്നോട് നാളെ തന്നെ അവരുടെ ആശുപത്രിയില്‍ രാവിലെ ഹാജരാകാന്‍ പറഞ്ഞു.  അപ്പോള്‍ തന്നെ എനിക്കൊന്നു ഉറപ്പായി. എന്തോ മാരകമായ രോഗം ഉണ്ടെനിക്ക്. അത് കൂടുതല്‍ വിശദീകരിച്ചു പറയാനായിരിക്കും എന്നോട് ആശുപത്രിയില്‍ വരാന്‍ പറയുന്നത്..  അങ്ങനെ ആലോചിച്ച് ആലോചിച്ച് ഞാന്‍ കാട് കയറി കൊണ്ടേ ഇരുന്നു. 

അവിടെ നിന്നും , പുറത്തിറങ്ങിയപ്പോള്‍ കോളേജ് വരാന്തയില്‍  വിഷണ്ണനായി നില്‍ക്കുന്ന  മറ്റൊരു ക്ലാസിലെ കൂട്ടുകാരനെയും ഞാന്‍ കണ്ടു.  അന്വേഷിച്ചപ്പോള്‍ ഒരു കാര്യം കൂടി മനസിലായി. അവനോടും അവര്‍ ഇത് തന്നെ പറഞ്ഞത്രെ. എന്തായാലും , പകുതി സമാധാനം കമ്പനി കിട്ടിയല്ലോ. മരിക്കുന്നേല്‍ ഇനി ഞങ്ങള്‍ രണ്ടാളും ഒപ്പം ഉണ്ടാകുമല്ലോ എന്ന  ആശ്വാസത്തില്‍  ആ ദിവസം തള്ളി നീക്കാന്‍ സഹായിച്ചു. വീട്ടിലൊന്നും ആരോടും ഒന്നും പറഞ്ഞില്ല. അന്ന് രാത്രി , വീട്ടില്‍ നല്ല ഭക്ഷണം ഒക്കെ ഉണ്ടാക്കിയെങ്കിലും എനിക്ക് കഴിക്കാന്‍ സാധിച്ചില്ല. അതല്ലേലും ആ ഒരവസ്ഥയില്‍ ആരും ഒന്നും കഴിക്കില്ല. എന്‍റെ അവസ്ഥ ഞാന്‍ വീട്ടുകാരോടും പറഞ്ഞില്ല. എത്രയും പെട്ടെന്ന് നേരം വെളുത്താല്‍ മാത്രം മതി എന്നായിരുന്നു ഏക പ്രാര്‍ത്ഥന. 

അങ്ങനെ, നേരം വെളുത്തു. കാലത്ത് നേരത്തെ കോളേജില്‍ എത്തി . അവിടെ നിന്ന് മറ്റേ സുഹൃത്തിനെയും കൂടെ കൂട്ടി കൊണ്ട്   കോളേജില്‍ നിന്നു ഞങ്ങള്‍ നേരെ ആശുപത്രിയിലേക്ക് പോയി. അവിടെ ചെന്നപ്പോള്‍, ആശുപത്രിക്കാരില്‍ നിന്നും   വീണ്ടും അതെ ദയനീയമായ നോട്ടത്തിനു ഞങ്ങള്‍ വിധേയരായി. അങ്ങനെ  വീണ്ടും ടെസ്റ്റിംഗ് തുടങ്ങി. എനിക്ക് ദ്വേഷ്യം വരുന്നു. ഡോക്റ്ററും നഴ്സുമാരും എന്തൊക്കെയോ കുത്തി കുറിക്കുന്നുണ്ടായിരുന്നു.   ഇതെല്ലാം കണ്ടു  സഹി കേട്ടപ്പോള്‍ , ദ്വേഷ്യം കൊണ്ട് ഡോക്ടറോട്  ഞാന്‍ ചോദിച്ചു 

"സത്യം പറ ഡോക്ടറെ ഞങ്ങള്‍ക്ക് എന്താ അസുഖം ? ,,,കാന്‍സര്‍ ആണോ ? ഇനി എത്ര ദിവസം കൂടി ബാക്കിയുണ്ട് ഞങ്ങള്‍ക്ക്..."

ഇത് കേട്ട ശേഷം ഡോക്ടര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു..

"അയ്യോ..നിങ്ങള്‍ക്ക് ഒരു അസുഖവുമില്ല. നിങ്ങളുടെത്  അപൂര്‍വ  രക്ത ഗ്രൂപ്പ്‌ ആയ   0-ve ആണ്. ഇന്നലെ കോളേജില്‍ വച്ച് ടെസ്റ്റ്‌ ചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് ഉറപ്പിച്ചു പറയാന്‍ പറ്റിയില്ല. അത് കൊണ്ടാണ് ഇവിടെ വന്നു മുഴുവന്‍ ലാബ്‌ ടെസ്റ്റ്‌ ചെയ്തു കൊണ്ട് അതുറപ്പിച്ചു പറയാം എന്ന് കരുതിയത്‌.,. അല്ലാതെ നിങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ലാ..പേടിക്കേണ്ട..ഹ ! ഹ ..പിന്നെ, നിങ്ങളുടെ രക്ത ഗ്രൂപ്പിന്‍റെ പ്രത്യേകത എന്താണെന്ന് കൂടി പറയാം. നിങ്ങളുടെ രക്തം ആര്‍ക്കു വേണമെങ്കിലും ദാനം ചെയ്യാം , പക്ഷെ O -ve  ഗ്രൂപ്പുകാര്‍ക്ക് അതെ  രക്തം തന്നെ കിട്ടിയാലേ സ്വീകരിക്കാന്‍ പറ്റൂ എന്ന് മാത്രം . അത് കൊണ്ട് നിങ്ങള്‍ ഒരു കാര്യം കൂടി ചെയ്യേണ്ടതുണ്ട്  . രക്ത ദാതാക്കളുടെ  മേല്‍വിലാസം എഴുതി സൂക്ഷിക്കുന്ന ആശുപത്രിയുടെ പുസ്തകത്തില്‍  നിങ്ങളുടെ പേരും കൂടി എഴുതി ചേര്‍ക്കൂ. ആവശ്യം വന്നാല്‍ വിളിക്കാമല്ലോ "

" ന്ഹെ ..വീണ്ടും പണി പാളിയോ...ഇനി ഇപ്പൊ ഇതിവിടെ എഴുതി വച്ചിട്ടു അടുത്ത പണി വേറെ കിട്ടുമോ? " ഞാന്‍ മനസ്സില്‍ ആലോചിച്ചു. പിന്നെ ചിരിച്ചു കൊണ്ട് ഡോക്റ്റരോട് പറഞ്ഞു . 

"അതിനെന്താ ...ഞങ്ങള്‍ എഴുതിക്കോളാം ..എന്തായാലും  സമാധാനമായി വേറെ  കുഴപ്പം ഒന്നുമില്ലാന്ന് പറഞ്ഞല്ലോ ..എന്നാലും ഇത് വല്ലാത്തൊരു ടെസ്റ്റിംഗ് തന്നെയായിരുന്നു ട്ടോ ഡോക്റ്ററെ. ."  മറ്റേ കൂട്ടുകാരന്‍ പറഞ്ഞു. 

മേല്‍വിലാസം എഴുതി കൊടുത്ത് കൊണ്ട് സന്തോഷമായി  ഞങ്ങള്‍ കോളേജിലേക്ക് മടങ്ങി.

(തുടരും)
                                                    ************************************
രണ്ടാം ഭാഗം വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക 
-pravin- 

36 comments:

  1. ഓ നെഗറ്റീവ് ആണല്ലേ....
    തേടി നടക്കുവാരുന്നു
    ഫയലില്‍ സൂക്ഷിച്ചിട്ടുണ്ട് കേട്ടോ.

    ReplyDelete
    Replies
    1. അജിത്തേട്ടാ...ആ ഫയലില്‍ തന്നെ സൂക്ഷിച്ച് വക്കുക,,ഞാന്‍ ഇവിടെ തന്നെ ഉണ്ട്..

      Delete
  2. കരിമ്പ് ജൂസിന്റെ മെഷീനില്‍ ഇട്ടാള്‍ ഒരു തുള്ളി ചോര കിട്ടോടാ നിനക്ക്....!!

    ReplyDelete
    Replies
    1. ഹി ഹി..പിന്നേ..ഇഷ്ടം പോലെ കിട്ടും..

      Delete
  3. ഹ ഹ എന്തായാലും പറഞ്ഞത് നന്നായി എന്‍റെ o + ആണ് :) ശേബീര്‍ക്ക പറഞ്ഞപോലെ എന്തെങ്കിലും ഉണ്ടോ എല്ലാം മൂട്ട കൊണ്ട് പോയില്ലേ

    ReplyDelete
    Replies
    1. ഷാജീ...എന്താ രണ്ടു തവണ കമെന്റ് വന്നിരിക്കുന്നല്ലോ ...രണ്ടു തവണ വായിച്ചോ ? എന്തായാലും നന്ദി ...മൂട്ടയോ അതെന്താ ? ഞാന്‍ ഈ സാധനത്തിനെ ഇത് വരെ കണ്ടിട്ടില്ലാ ട്ടോ..

      Delete
  4. ഹ ഹ അത് നന്നായി എന്റെ ഓ പോസടീവ് ആണ് , ഷെബീര്‍ ക്കാ പറഞ്ഞ പോലെ എന്തെങ്കിലും ഉണ്ടോ അതോ മൂട്ട കരാര് എടുത്തോ :)

    ReplyDelete
    Replies
    1. നമ്മള് രണ്ടും വിപരീത ബ്ലഡ്‌ ഗ്രൂപ്പ് ആണല്ലേ ...

      Delete
  5. രക്തം ദാനം ചെയ്തിട്ടുണ്ട്.. (അതൊരു സീരിയസി കഥ)
    പോസ്റ്റ് കൊള്ളാം.. ഇനിയിപ്പോള്‍ ആര്‍ക്കെങ്കിലും രക്തം വേണമെങ്കില്‍ അങ്ങോട്ട്‌ വിളിച്ചാല്‍ മതിയല്ലോ അല്ലെ.. മൊബൈല്‍ നമ്പര്‍ തരുമോ? :)

    ReplyDelete
    Replies
    1. രണ്ടാം ഭാഗം രക്ത ദാനം എഴുതി കൊണ്ടിരിക്കുന്നു..സന്തോഷം ..രക്തദാനം മഹാദാനം എന്നല്ലേ..അങ്ങനെ തന്നെ അല്ലേ..നമ്പര്‍ വേണേല്‍ തരാം..എനിക്ക് പ്രശ്നം ഒന്നുമില്ലാ ട്ടോ..

      നന്ദി അബൂതി..

      Delete
  6. ഇനീപ്പോ ഇരിക്കപ്പൊറുതിണ്ടാവില്ല.എല്ലാ ഗ്രൂപ്പിലും ചേരൂലൊ!മനസ്സുള്ളവരായാല്‍
    അങ്ങനെത്തന്നെ വേണം.
    എന്‍റെ മലയാളം ഫോണ്ട് കുറച്ചുദിവസമായി പണിമുടക്കിലായിരുന്നു അതുകാരണം
    എഴുതാനും കഴിഞ്ഞില്ല.സമരം തീര്‍ന്നപ്പോള്‍ തുടക്കം കുറിച്ചത് ജീവകാരുണ്യ
    രംഗത്ത്.സന്തോഷമായി.
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം തങ്കപ്പേട്ടാ...ഞാനും ആലോചിച്ചു എവിടാണ് ഇവിടൊന്നും കാണാനില്ലല്ലോ എന്ന്..എന്തായാലും നന്ദി വീണ്ടും വായനക്കായി തിരിച്ചെത്തിയതിനും അഭിപ്രായം പങ്കു വച്ചതിനും ..

      Delete
  7. വായിച്ചു തുടങ്ങിയപ്പോൾ എന്റേയും ഉറക്കം കെടുന്നതു പോലെ തോന്നി. എന്തായിരിക്കും പ്രശ്നം? പിന്നെ സന്തോഷമായി. ഒ ഗ്രൂപ്പാണ്‌..-. ഇനി പ്രവീണിന്‌ എല്ലാവർക്കും നന്മ പകർന്നു കൊടുത്ത്‌ കഴിയാമല്ലോ.

    ReplyDelete
    Replies
    1. രക്തദാനം ചെയ്യാന്‍ അവസരം കിട്ടിയപ്പോളൊക്കെ അത് ചെയ്തു..ഇതിന്‍റെ രണ്ടാം ഭാഗത്തില്‍ അതെഴുതിയിട്ടുണ്ട്..നന്ദി വിജയെട്ടാ..

      Delete
  8. പിന്നെ മറ്റൊന്നു കൂടി.- പേന പിടിക്കുന്നവന്റെ കയ്യിൽ ചോരയില്ലാത്തതാണിന്നത്തെ പ്രശ്നം!

    ReplyDelete
  9. ഒ നെഗറ്റീവ് അല്ലെ. ആ മേൽവിലാസവും ,ഫോൺനമ്പറും കൂടി ഒന്നു പ്രസിദ്ധീകരിക്കണം. ഇടക്കൊക്കെ ആർക്കെങ്കിലും ചോര ഊറ്റാമല്ലോ.

    ReplyDelete
    Replies
    1. ഹി..ഹി..പ്രദീപേട്ടാ..എന്തായാലും രണ്ടാം ഭാഗത്തില്‍ അതെല്ലാം പ്രസിദ്ധീകരിക്കുന്നുണ്ട് ...നന്ദി..

      Delete
  10. എന്റെ ചോര എന്റെ ഗ്രൂപ്പിന് മാത്രമേ പറ്റൂ...
    എന്നാ എനിക്ക് എല്ലാവരുടെയും ചോര പറ്റും...
    അതാണ്‌ ഞമ്മിന്റെ ചോരെടെ പ്രത്യേകത...
    HIV positive
    ഹഹ

    ReplyDelete
  11. പോസ്ടിയ ദിവസം ജൂലൈ ഒന്‍പത്??? അതായത് വെറും രണ്ടുദിവസം മുന്‍പ്‌???

    ഇതേ കഥ ഇതേ ബ്ലോഗില്‍ രണ്ടുമൂന്നു ആഴ്ച മുന്‍പ് വായിച്ചതാണല്ലോ ഞാന്‍ !!! സത്യമായിട്ടും ചുമ്മാതല്ല കേട്ടോ! ഇത് ഞാന്‍ ഇവിടെ തന്നെ മുന്‍പും വായിച്ച ഒരു ഓര്മ!

    ഈശ്വരാ!!!

    എനിക്ക് എന്താ നകുലേട്ടാ ...? ഞാന്‍ ഇപ്പൊ എന്താ വായിച്ചത്??? പറ നകുലേട്ടാ...!!!

    ReplyDelete
    Replies
    1. ഹി..ഹി..ഗംഗ പറഞ്ഞത് ശരിയാകും ചിലപ്പോള്‍..,..പക്ഷെ അതിവിടെ ആയിരിക്കില്ല വായിച്ചത്. ജോസ്സുവിന്‍റെ പുഞ്ചപ്പാടം ബ്ലോഗില്‍ "പിടി വിട്ട വാക്കും പണി കിട്ടിയ HIV വൈറസും" എന്ന പോസ്റ്റില്‍ ഈ അനുഭവം പങ്കു വച്ചിട്ടുണ്ട്. എന്‍റെ ബ്ലോഗില്‍ ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നതിന് വളരെ മുന്‍പ്, ഇതിന്‍റെ ഒരു ഭാഗം ഞാന്‍ അവിടെ ആണ് കമെന്റ് ആയി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

      അപ്പോള്‍ ഗംഗ രാത്രി "തോം തോം " ഡാന്‍സ് കളിയ്ക്കാന്‍ പുഞ്ചപ്പാടം വരെ പോയ സമയത്ത് ഇത് കണ്ടിട്ടുണ്ടായിരിക്കണം. അതാണിപ്പോള്‍ ഈ ഒരു ഓര്‍മ വരാന്‍ കാരണം. ഗംഗക്കു കാര്യം ഇപ്പോള്‍ പുടി കിട്ടിയോ ?

      Delete
    2. ഹാ! അങ്ങനെ പറ! ഇപ്പോഴല്ലേ സംഗതിയുടെ "കിടപ്പുവശം" മനസിലായത്!!! പുഞ്ചപ്പാടത്ത് പോയി ആ കമന്റ്‌ വീണ്ടും കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്‌ !

      ഗംഗയുടെ മനസിലെ അസുഖം വേരോടെ പിഴുതെറിഞ്ഞ സണ്ണി ... ഛെ, പ്രവീണ്‍ ഡോക്ടറിന് നന്ദി!

      അപ്പൊ ഇനി എനിക്ക് തെക്കിനിയിലോ കുക്കിനിയിലോ പുഞ്ചപ്പാടത്തോ എവിടാന്ന് വെച്ചാ പോവാല്ലോ!

      Delete
    3. ഹി.ഹി..ഗംഗക്കു ഇനി എവിടെ വേണേലും പോകാം..കഥകളിയും , കുച്ചുപ്പിടിയും സിനിമാടിക് ഡാന്‍സും അങ്ങനെ എന്താ വേണ്ടതെന്നു വച്ചാല്‍ കാണാം.. ഇങ്ങനെ തേജസ്സും ബോണസ്സും ഉള്ള ഒരു ഗംഗയെയാണ് വിഷ്ണുലോകത്തിനു ഞാന്‍ തരാം എന്ന് പറഞ്ഞത്..ഇനി പോ..പോയി ജീവിതം ആസ്വദിക്ക്...

      Delete
    4. അപ്പൊ ഇങ്ങള് ഓ-നെഗറ്റീവ്കാര്‍ക്ക് ചൊവ്വാ ദോഷവും രക്ത ഗ്രൂപ്പും ഒന്നും പ്രശ്നമേ അല്ലല്ലാ? അപ്പൊ ഇനി ഇങ്ങള് ആ ശ്രീദേവിയെ പ്രോപോസ് ചെയ്തിട്ട് വേഗം സലം വിട്ടോളീന്‍ .... ഹാഹാ!

      Delete
    5. ഹ..ഹ..അതെ അതെ..എന്‍റെ ഒരു ഇഷ്ടം വിഷ്ണുലോകത്തുള്ള ഒരാളോട് ഞാന്‍ പറഞ്ഞിട്ടുണ്ട് ...അമ്മയെ കൂട്ടി ഞാന്‍ ഒരു ദിവസം വരുന്നുണ്ട്, അപ്പോള്‍ മനസ്സ് കൊണ്ട് ഞങ്ങളെ അനുഗ്രഹിച്ചാല്‍ മതി...

      Delete
    6. അപ്പൊ നന്ദി നമസ്കാരം!

      (കഷ്ടപ്പെട്ട് പലരെയും ഭീഷണിപ്പെടുത്തി ഒപ്പിച്ച 100 ലൈക്ക്‌ ഇന്ന് തികഞ്ഞതെ ഉള്ളു... അതിനിടെ അവിടെ കേറിവന്നു ഇഷ്ടവും പറഞ്ഞോ? ... ഈശ്വരാ... ഒരു ബ്ലോഗ്ഗറുടെ രോദനം... രോദനം... രോദനം...!)

      Delete
  12. ഹഹഹ രക്ത ദാനത്തെ കുറിച്ചുള്ള നിരവധി കഥകൾ വായിച്ചു, അല്ല അനുഭവക്കുറിപ്പുകൾ

    റേയർ ഗ്രൂപ്പായത് കൊണ്ട് പ്രത്യേകം ശ്രദ്ധിക്കുക, ഒരേ ഗ്രൂപ്പിൽ പെട്ട് മറ്റുള്ളവരുമായി ബന്ധം സൂക്ഷിച്ചാൽ ഭാവിയിൽ പ്രയോജനപ്പെടും

    ReplyDelete
  13. എന്നതാണേലും ചോര ഇല്ലാത്തവൻ എന്ന് പറഞ്ഞില്ലല്ലോ.. ഭാഗ്യം ന്നെ..

    ReplyDelete
  14. "പേന പിടിച്ചിട്ടാണെന്ന് തോന്നുന്നു വിരലുകള്‍ക്ക് ഭയങ്കര ബലം"

    ഏതു പെണ്‍കുട്ടിക്ക് കത്തെഴുതാന്‍ ആയിരുന്നു ഈ ശ്രമം..?

    ReplyDelete
    Replies
    1. ശ്ശെടാ .. സെന്ടിമെന്സിൽ കേറി കോമഡി അടിക്കുന്നോ ..

      Delete