Monday, March 2, 2015

ചൂടാക്കിയാൽ പണി കിട്ടും


എന്നെയെന്തിനാ എല്ലാവരും കൂടെയിങ്ങനെ ഇടക്കിടെ ചൂടാക്കുന്നത് ? - ഒരു ഇസ്തിരി പെട്ടിയുടെ ന്യായമായ സംശയം . 

കേട്ട ഭാവം നടിക്കാതെ ഞാന്‍ അവനെയങ്ങു ചൂടാക്കി വീണ്ടും. അവന്‍ ഇരട്ടി കലിപ്പില്‍ ചൂടായി. 

എന്റെ ഒരു പുത്തന്‍ ഷര്‍ട്ട്‌ കത്തിപ്പുകഞ്ഞത് മെച്ചം. 

ശ്ശൊ ..വേണ്ടായിരുന്നില്ല എന്ന് പിന്നെ ഞാന്‍. 

സ്വിച്ച് ഓഫാക്കി അവനെ തണുപ്പിച്ച ശേഷം റൂമിലേക്ക് നടക്കുമ്പോള്‍ എന്തിനോ കരിഞ്ഞ ഷര്‍ട്ട്‌ എന്നോട് ചോദിച്ചു. 

"ഇതിന്റെയൊക്കെ വല്ല കാര്യോം ഒണ്ടായിരുന്നോ. ."

അസ്ഥാനത്തുള്ള അവന്റെ ചോദ്യം എനിക്കത്ര പിടിച്ചില്ല. അപ്പോള്‍ തന്നെ അവനെ നാലായി മടക്കി ചുരുട്ടി അടുക്കളയിലെ കൈക്കില തുണിയാക്കിയ ശേഷമാണ് എനിക്ക് പിന്നെ സമാധാനം കൈ വന്നത്. 
-pravin-

15 comments:

  1. അപ്പോ ആരാ ശരിക്കും ചൂടന്‍?

    ReplyDelete
  2. "ഇതിന്റെയൊക്കെ വല്ല കാര്യോം ഒണ്ടായിരുന്നോ. .?

    ReplyDelete
  3. കുറ്റം മുഴുവൻ പാവം ഇസ്തിരിപ്പെട്ടിക്ക് ...!

    ReplyDelete
  4. ഷർട്ട്‌ കരിഞ്ഞാൽ എന്താ? പുതിയൊരു പാഠം പഠിച്ചില്ലേ?

    ReplyDelete
  5. അയണ്‍ ചെയ്യേണ്ടാത്ത ഫാബ്രിക് വന്നിട്ടുണ്ട്. ഇത്തിരിപ്പെട്ടിയോടൊന്ന് പറഞ്ഞേക്ക് അധികം നെഗളിക്കേണ്ടാന്ന്!!!

    ReplyDelete
  6. ഇതിന്റെയൊക്കെ വല്ല കാര്യോം ഒണ്ടായിരുന്നോ. .

    ReplyDelete
  7. ചൂടായാല്‍ പല കൃതവേഷം!
    ആശംസകള്‍

    ReplyDelete
  8. അതെ.. വല്ല കാര്യവുമുണ്ടാരുന്നോ ? :P

    ReplyDelete
  9. ആൻഡ്രോയിഡ് ആപ്പ് ഇറങ്ങിയിട്ടുണ്ട്. മൊബൈൽ ഫോൺകൊണ്ട് ഇസ്തിരിയിടുന്ന കാലത്ത് ആ പെട്ടിയും ചരിത്രസ്മാരകമാവും

    ReplyDelete
  10. ഇനി അടുക്കളയിലെ കലം ചോദിക്കും
    "ഈ കരിഞ്ഞ തുണി മാത്രമേ കിട്ടിയുള്ളോ എന്നെ പിടിക്കാൻ".
    രക്ഷയില്ല പ്രവീണ്‍.

    ReplyDelete
  11. ഇസ്തിരിപ്പെട്ടി ബ്രഡ്ടോസ്റ്റ് ഉണ്ടാക്കാനുള്ളതല്ലേ ?

    ReplyDelete
  12. അത് കൊണ്ട് ചൂടുള്ള പാത്രം പിടിച്ചിട്ടു വേണം നല്ലപാതി ചോദിക്കാന്‍ " എന്തിനാ എന്‍റെ കൈ പൊള്ളിയേന്ന്?"

    ReplyDelete