Tuesday, February 17, 2015

തലയിലെഴുത്ത്

ഒരു കഷ്ണം റബ്ബർ കൊണ്ട് 
മൂപ്പിലാൻ പണ്ടെഴുതി
പിടിപ്പിച്ചതെല്ലാം 
ഒന്ന് മായ്ച്ചു കളയണം
പിന്നെ വാങ്ങണം 
സ്വന്തമായി നല്ലൊരു പേന
പിന്നെ എഴുതി തുടങ്ങണം 
ഒന്ന് തൊട്ട് ആദ്യം മുതൽ. 

എനിക്കെന്റെ തലയിൽ 
എഴുതാനാകില്ല പകരം 
ഞാൻ നിങ്ങളുടെ തലയിലും 
നിങ്ങൾ എന്റെ തലയിലും 
എഴുതുമെങ്കിൽ മാത്രം 
പുതിയൊരു തരം 
തലയിലെഴുത്തൊന്നു 
പരീക്ഷിച്ചു നോക്കാം നമുക്ക്. 

നഷ്ട്ടപ്പെടാൻ സ്വന്തമായൊരു 
ഉണക്ക തല മാത്രം ബാക്കിയെങ്കിൽ 
പിന്നെയെന്തിന് നമ്മളത് 
പരീക്ഷിക്കാതിരിക്കണം ?

-pravin-

9 comments:

  1. മൂപ്പിലാൻ പണ്ട് ഓരോരുത്തരുടേയും
    ഉണക്ക തലയിൽ എഴുഠിയിട്ടതൊന്നും പിന്നീടൊരിക്കലും
    ഏതൊരു റബ്ബറുകൊണ്ടും മായ്ക്കുവാൻ സാധിച്ചാലല്ലേ , ഇപ്പറഞ്ഞ
    പിന്നീടുള്ളതൊക്കെ നടക്കൂ...അല്ലേ

    ReplyDelete
  2. തലവര തൂത്താല്‍ പോവില്ല പ്രവീ...

    ReplyDelete
  3. ദൈവം എഴുതിയപ്പോൾ പക്ഷപാദിത്വം കാണിച്ചില്ല. ( പിന്നെ തമ്മിൽ വ്യത്യാസങ്ങൾ വന്നത് മുജ്ജന്മ ജീവിതം കൂട്ടി കിഴിച്ച് കണക്കുകൾ ഉണ്ടാക്കി യപ്പോഴാണ്).

    ഐഡിയ നല്ലത്. ഓരോരുത്തരും ആത്മാർത്ഥമായി, സത്യ സന്ധമായി എഴുതിയാൽ പുതിയൊരു തലയിൽ എഴുത്ത് ഉണ്ടാകും എന്നത് തീർച്ച. പക്ഷേ എഴുതുമോ? ഓരോരുത്തരും മറ്റുള്ളവന്റെ തലയിൽ അതി വികൃതമായി ആയിരിയ്ക്കും വരയ്ക്കുക.

    കവിത കൊള്ളാം.

    ReplyDelete
  4. തോന്നലുകൾ കവിതകളായിക്കൊണ്ടിരിക്കുന്നു

    ReplyDelete
  5. മണ്ടേല്‍ ഉള്ളത് മാന്തിയാല്‍ മാറില്ല എന്നാണല്ലോ??

    ReplyDelete

  6. നഷ്ട്ടപ്പെടാൻ സ്വന്തമായൊരു
    ഉണക്ക തല മാത്രം

    ReplyDelete
  7. തലേലെഴുത്ത് അമര്‍ത്തിച്ചെരച്ചാല്‍ മാറുവോന്ന് ചോദിക്കാറുണ്ട്!

    ReplyDelete
  8. പരസ്പരസഹായസഹകരണസംഘം...
    ആശംസകള്‍

    ReplyDelete
  9. എന്തിനും ഏതിനും സ്വയം പരിശ്രമിക്കാതെ തലേലെഴുത്ത് എന്ന് പറയുന്നതിന് പകരം ആലോചിക്കാവുന്ന കാര്യമാ ഇത്.. (y)

    ReplyDelete