Sunday, February 1, 2015

അതിജീവന വസന്തം

വൈകിയെത്തുമ്പോൾ മാത്രമേ 
വസന്തത്തിനു മണമുള്ളൂ. 
അപ്പോൾ മാത്രമേ അതിനെ വസന്തം
എന്ന് വിളിക്കാൻ പോലും തോന്നുന്നുമുള്ളൂ. 
വരണ്ടു വറ്റി വിളറി കിടക്കുന്ന 
ഒരു പാടത്തിന് നടുവിൽ 
ഒരു പുൽ നാമ്പ് കിളിർത്തു നിൽക്കുന്നതും, 
തൊട്ടടുത്ത പറമ്പിൽ സമൃദ്ധിയായി 
പച്ചപ്പുല്ല് തഴച്ചു വളരുന്നതുമായ 
കാഴ്ചകളിൽ എന്റെ കണ്ണും മനസ്സും 
അറിയാതെ നിറഞ്ഞു പോകുന്നത് 
വരണ്ട ആ പാടത്തിന്റെ നെഞ്ചിൽ 
ധൈര്യത്തോടെ കിളിർത്തു 
നിൽക്കുന്ന ആ ഒരൊറ്റയാനായ 
പുൽ നാമ്പിനെ കാണുമ്പോഴാണ്. 
ഒരു വിപ്ലവകാരിയുടെ ശരീര 
ഭാഷയാണ് ആ പുൽ നാമ്പിന്. 
അതിജീവനത്തിന്  ഭീഷണിയായി 
ആകാശത്തിന്റെ ഒരു ഭാഗത്ത് 
സൂര്യൻ നിന്ന് കത്തുമ്പോഴും 
പുൽ നാമ്പ് കണ്‍ ചിമ്മാതെ 
നോക്കി നിന്നത് ചക്രവാള ദൂരത്തിൽ 
ഒരുമിച്ചു കൂടുന്ന മഴക്കാറുകളെ. 
വരണ്ട പാടം പ്രതീക്ഷയോടെ 
പുൽനാമ്പിന്റെ വേരുകളെ 
ആശ്ലേഷിക്കുകയായിരുന്നു അപ്പോൾ. 
-pravin-

11 comments:

  1. ആ പുൽനാമ്പ് അതിവിക്കട്ടെ !
    ആ അതിജീവനത്തെ മാത്രമേ
    ജിവിതം എന്ന് വിളിക്കാൻ തോന്നൂ
    സൂര്യ കിരണങ്ങൾ അതിനു
    ജീവനായ് ഭവിക്കട്ടെ !
    കാറ്റൊന്നു തഴുകി
    അതിൻ ജീവൻ ഉണർത്തട്ടെ!

    ReplyDelete
  2. ഏതു തളര്‍ച്ചയേയും അതിജീവിക്കട്ടേ...

    ReplyDelete
  3. അതിജീവനം ഒറ്റയ്ക്ക സാധ്യമല്ല. രണ്ട ആനകള്‍ തമ്മില്‍ യുദ്ധം ചെയ്യുമ്പോള്‍ പാവം പുല്‍ക്കൊടികളാണത്രെ ചതഞ്ഞരയുക.

    ReplyDelete
  4. പരിപാടികള്‍ക്ക് നേരത്തെയെത്തുന്നവരേക്കാള്‍ വൈകിയെത്തുന്ന പ്രമുഖര്‍ക്കാണല്ലോ പ്രാധാന്യം!
    ആശംസകള്‍

    ReplyDelete
  5. വ്യത്യസ്ഥതയാണ് വ്യക്തിത്വത്തിന്റെ അടിസ്ഥാനം.....

    ReplyDelete

  6. അതിജീവനം ..
    ജീവിക്കണമെന്ന് വാശിയുള്ളവന്റെ ..
    ജീവിത വാക്യം
    ആശംസകൾ

    ReplyDelete
  7. വരണ്ട ആ പാടത്തിന്റെ നെഞ്ചിൽ
    ധൈര്യത്തോടെ കിളിർത്തു
    നിൽക്കുന്ന ആ ഒരൊറ്റയാനായ
    പുൽ നാമ്പിനെ കാണുമ്പോഴാണ്.
    ഒരു വിപ്ലവകാരിയുടെ ശരീര
    ഭാഷയാണ് ആ പുൽ നാമ്പിന്.

    ഹും ...
    വിപ്ലവ നാമ്പുകളൊക്കെ മുതളാളിത്ത കാളകൾ വന്ന് തിന്നു മുടിക്കുകയാണിപ്പോൾ കേട്ടൊ പ്രവീൺ

    ReplyDelete
  8. ഞാന്‍ ഇത്തിരി വൈകിയോ :)

    ReplyDelete
  9. സൂര്യൻ നിന്ന് കത്തുമ്പോഴും
    പുൽ നാമ്പ് കണ്‍ ചിമ്മാതെ
    നോക്കി നിന്നത് ചക്രവാള ദൂരത്തിൽ
    ഒരുമിച്ചു കൂടുന്ന മഴക്കാറുകളെ.
    വരണ്ട പാടം പ്രതീക്ഷയോടെ
    പുൽനാമ്പിന്റെ വേരുകളെ
    ആശ്ലേഷിക്കുകയായിരുന്നു അപ്പോൾ.
    നല്ല വരികള്‍ പവി

    ReplyDelete
  10. ഒരിടത്ത് പ്രതികൂല പരിത സ്ഥിതികളെ അതിജീവിച്ച് വളരുന്നു. മറ്റൊരിടത്ത് സഹ ജീവികളോട് മല്ലടിച്ച് മത്സരിച്ച് വളരുന്നു.

    ReplyDelete