Monday, April 21, 2014

പ്രവാസിയുടെ ചിറകുകൾ

പ്രവാസിക്ക് ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ 
അവനെന്നും വൈകീട്ട് ജോലി കഴിഞ്ഞ ശേഷം നേരെ നാട്ടിലേക്ക് പറക്കും. 
വീട്ടിലെത്തി എല്ലാരെയും ഒരു നോക്ക് കണ്ട്, സകുടുംബം അത്താഴം കഴിച്ചു കിടന്ന ശേഷം,
അടുത്ത ദിവസം അതി രാവിലെ  തിരിച്ചു ജോലി സ്ഥലത്തേക്ക് തന്നെ പറക്കും. 
പിന്നെ വൈകീട്ട് വീണ്ടും നാട്ടിലേക്ക് പറക്കും. 
പിന്നെ അതിന്റെ അടുത്ത ദിവസം രാവിലെ തിരിച്ചു വീണ്ടും ജോലി സ്ഥലത്തേക്ക് തന്നെ പറക്കും. 
അങ്ങിനെ പറന്നും, തിരിച്ചു പറന്നും, പിന്നെയും പറന്നും തിരിച്ചു പറന്നും ..

പക്ഷേ നിർഭാഗ്യവശാൽ പ്രവാസിക്ക് അങ്ങിനെയൊരു ചിറക് ഇല്ലാതായിപ്പോയി. 
ചിറകില്ലാത്ത പക്ഷിയായി, ചിറകൊടിഞ്ഞ മനസ്സുമായി, കിനാവുകളിൽ മാത്രം പറന്നു നടക്കാൻ വിധിക്കപ്പെട്ടവനാണ്  പ്രവാസി. 
ചിറകില്ലാത്ത കാലം വരെ, വാർഷിക അവധിക്കാലമാകും വരെ,  അവന് ആകാശത്തിലൂടെ പോകുന്ന വിമാനങ്ങളെ നെടുവീർപ്പോടെ നോക്കി നിൽക്കാനേ കഴിയൂ. 

പ്രവാസിയുടെ മനസ്സാണ് അവന്റെ ചിറകുകൾ. 
അത് സദാ നാട്ടിലേക്ക് ലക്ഷ്യം വച്ച്  ചിറക് വീശി കൊണ്ടേയിരിക്കും. 
അതൊരിക്കലും തളരില്ല, നാടിനെ ഓർക്കുമ്പോൾ കൂടുതൽ തളിർക്കുകയേയുള്ളൂ. 

-pravin-

24 comments:

  1. മാമലകൾക്കപ്പൂറത്ത് മരതകപ്പട്ടുടുത്ത്
    മലയാളമെന്നൊരു നാടുണ്ട് കൊച്ചു
    മലയാളമെന്നൊരു നാടുണ്ട്
    കാടും തൊടികളും കനകനിലാവത്ത്
    കൈ കൊട്ടി കളിക്കുന്ന നാടുണ്ട് (2)


    കായലും പുഴകളും കതിരണി വയലിനു
    കസവിട്ടു ചിരിക്കുമാ ദേശത്ത്
    തൈത്തെങ്ങിൻ തണലത്ത് താമരക്കടവത്ത്
    കിളിക്കൂട് പോലൊരു വീടുണ്ട് കൊച്ചു
    കിളിക്കൂട് പോലൊരു വീടുണ്ട്


    വീടിന്റെയുമ്മറത്ത് വിളക്കും കൊളുത്തിയെന്റെ
    വരവും കാത്തിരിക്കുന്ന പെണ്ണുണ്ട്
    കൈതപ്പൂ നിറമുള്ള കവിളത്ത് മറുകുള്ള
    കരിനീലക്കണ്ണുള്ള പെണ്ണുണ്ട്
    കരിനീലക്കണ്ണുള്ള പെണ്ണുണ്ട് (മാമലകൾക്കപ്പുറത്ത്...)


    എന്നെയും കാത്ത് കാത്ത് കണ്ണുനീർ തൂകുന്നോളേ
    നിന്നരികിൽ പറന്നെത്താൻ ചിറകില്ലല്ലോ
    നിന്നരികിൽ പറന്നെത്താൻ ചിറകില്ലല്ലോ
    മധുരക്കിനാവിന്റെ മായാവിമാനത്തിനു
    മനുഷ്യനെ കൊണ്ടു പോകാൻ കഴിവില്ലല്ലോ (2) (മാമലകൾക്കപ്പുറത്ത്...)

    ReplyDelete
    Replies
    1. എന്റെ പള്ളീ... ഇത്രേം ഞാൻ പ്രതീക്ഷിച്ചില്ല ..

      Delete
  2. സംഭവം മനസ്സിലായീ..........

    ReplyDelete
  3. തളരാത്ത മനസ്സുമായി കുടുംബഭാരം ചിറകിലേറ്റി നല്ലൊരു തീരം ലക്ഷ്യമാക്കി പറന്ന് അന്നം ശേഖരിച്ചുവരുന്ന പക്ഷികള്‍.......
    ആശംസകള്‍

    ReplyDelete
    Replies
    1. തളരാതെ പറക്കുന്ന ചിറകില്ലാത്ത പക്ഷി ..

      Delete
  4. പക്ഷേ 'ഇന്റർവലയും' ആ വലയിൽ കണ്ടുമുട്ടാവുന്ന കിളികളും വന്നതോടെ ഇന്ന് പല പ്രവാസികളും നാട്ടിലേക്ക് പറക്കാൻ മറന്നു പോകുന്നു എന്നതല്ലേ യാഥാർത്ഥ്യം ?

    ReplyDelete
    Replies
    1. ഏയ്‌ ...അങ്ങിനെ ഒന്നൂല്ല്യാ ട്ടോ ..

      Delete
  5. ചിറകില്ലാതെ പറക്കുന്ന പ്രവാസി....

    ReplyDelete
  6. കല്യാണം കയിഞ്ഞ് ഗള്ഫിലേക്ക് പറക്കേണ്ടി വന്നയിന്റെ കൊയപ്പാ അല്ലെ?? :P

    ReplyDelete
    Replies
    1. ഏയ് ..ഉവ്വോ...ഏയ്‌ ..അല്ലാന്നെ ..ചില തോന്നലുകള്‍

      Delete
  7. പ്രവാസം......
    പ്രയാസചിന്തകള്‍....
    നടക്കട്ടെ...... ജയ്‌-പ്രവാസി...!!

    ReplyDelete
  8. life is long ahead for you!
    Wait, Waiting for it is more spectacular than having it!

    ReplyDelete
  9. പ്രവാസത്തിൻറെ
    തിളങ്ങുന്ന മുഖം
    ലോകം ആസ്വദിക്കുമ്പോഴും
    ആയിരങ്ങളുടെ
    കണ്ണീരിൻറെയും
    വിയപ്പിൻറെയും ഗന്ധം
    അന്തരീക്ഷത്തിൽ
    അലയടിക്കുന്നുണ്ട്....അഭിനന്ദനങ്ങൾ .

    ReplyDelete
    Replies
    1. നല്ല നിരീക്ഷണം ... നന്ദി സുലൈമാൻക്കാ ..

      Delete
  10. സംഭവം മനസ്സിലായി ..കൂടെ കൊണ്ടുവന്നിട്ടില്ല അല്ലെ ?

    ReplyDelete
    Replies
    1. ഹ ഹാ ...പഹയാ ...ബുദ്ധി ഉണ്ട് ട്ടാ ..

      Delete
  11. ചിറകില്ലാത്ത പക്ഷിയായി, ചിറകൊടിഞ്ഞ മനസ്സുമായി,
    കിനാവുകളിൽ മാത്രം പറന്നു നടക്കാൻ വിധിക്കപ്പെട്ടവനാണ് പ്രവാസി.

    ReplyDelete