Monday, October 13, 2014

ചരമകോളം



ഈ ഭൂമിയിൽ  ഇത്രയുമധികം പേർ ജനിച്ചിരുന്നോ? 
ചരമ കോളം വായിക്കുമ്പോൾ ഞാൻ ചിന്തിച്ചു. 

എത്ര വ്യത്യസ്തരായ മനുഷ്യർ. 
ദേശവും ഭാഷയും മതവും ഒന്നിക്കുന്ന കോളം. 
സ്ഥായിയായ മുഖഭാവങ്ങൾ. 
ഒരു പോലെ ദുഖാർത്തരായ വരികൾ.  

പഴം പൊരി പൊതിഞ്ഞു കൊണ്ട് വന്ന പത്രം. 
ചരമ കോളത്തിൽ നിന്ന് ഒരേ കോലാഹലം. 
 അവർ ഒരേ സ്വരത്തിൽ പറഞ്ഞു
"എണ്ണ പഴകിയിരിക്കുന്നു മോനെ, മഞ്ഞൾപ്പൊടിയിലും മായം"

പഴംപൊരി ഞാൻ ഉപേക്ഷിച്ചു. 
കൂടെ ആ പത്രവും. 

ഈ ഭൂമിയിൽ ഇങ്ങിനെയുള്ള ആളുകളും ജീവിച്ചിരുന്നോ ?
ആ...അറിയില്ല ..ഞാൻ ആ  ചിന്ത അവസാനിപ്പിച്ചു. 
-pravin-

12 comments:

  1. ഉവ്വ്! പഴം‌പൊരി കണ്ടപ്പൊ പിന്നെ ചിന്തിക്കാൻ നേരം ഇല്യാലൊ!

    ReplyDelete
  2. ചെറുത് പറഞ്ഞത് സത്യമല്ലേ പ്രവീ?

    ReplyDelete
  3. ഹഹാ’ന്ന് ഒരു സ്മൈലി ചേര്‍ക്കാന്‍ മറന്നുപോയി. അതുംകൂടെ കൂട്ടി വായിക്കണംട്ടാ!

    ReplyDelete
  4. പഴംപൊരിമരണങ്ങൾ

    ReplyDelete
  5. എത്ര വ്യത്യസ്തരായ മനുഷ്യർ.
    ദേശവും ഭാഷയും മതവും ഒന്നിക്കുന്ന കോളം.
    സ്ഥായിയായ മുഖഭാവങ്ങൾ.
    ഒരു പോലെ ദുഖാർത്തരായ വരികൾ.

    ReplyDelete
  6. പഴംപൊരി തിന്നുന്ന നേരത്താണോ പ്രവി നീ ഇതൊക്കെ വായിച്ച് ചിന്തിച്ചു കൂട്ടിയത്... വെറുതെ മനുഷ്യനെ ബേജാറാക്കാന്‍!

    ReplyDelete
  7. അത്രേയുള്ളൂ, ചരമക്കോളത്തിന്റെ പ്രസക്തി...!

    ReplyDelete
  8. ആ ചിന്ത അവസാനിപ്പിക്കേണ്ടിയിരുന്നില്ല.. ആരംഭത്തില്‍ തന്നെ അര്‍ത്ഥവും വ്യാപ്തിയും അതിനുണ്ടായിരുന്നു.. ചിലപ്പോളത് ചരമകോളത്തിലൊതുങ്ങാതെ മറ്റെവിടേയ്ക്കെങ്കിലും എത്തുമായിരുന്നു...

    ReplyDelete
  9. നാളെയുടെ പത്രത്തിൽ ഒരു ചരമ വാർത്ത പഴം പൊരിയാൽ മറക്കപ്പെട്ട് ആരും കാണാതെ ചുരുട്ടിക്കൂട്ടപ്പെടുന്നത് ചിന്തയിലേക്കെത്തുന്നു..

    ReplyDelete
  10. നമ്മുടെ പത്രങ്ങളില്‍ വരുന്ന ചരമകോളങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട??..നല്ല കട്ടി മീശ,കുസൃതി തുളുമ്പും കണ്ണുകള്‍..നല്ല കറു കറുത്ത തലമുടി..കണ്ടാല്‍ ഒരു ഇരുപതോ..ഇരുപത്തഞ്ചോ!!.."ന്‍റെ പടച്ചവനെ!..ആളിത്ര വേഗം വടിയായാ "ന്നു കരുതി വിഷമത്തോടെ താഴെ കാണുന്ന കുറിപ്പ് വായിക്കുമ്പോള്‍ നാമൊന്നു ഞെട്ടും..ചെമ്മനാട്ടുകര ദേവസ്സി മകന്‍ ജോയി..വയസ്സ്:88..അടുത്തതോ" ന്‍റെ പടച്ചവനെ..ഞാനെപ്പഴാ മരിച്ചേ "..എന്ന കൌതുകത്തോടെ നിറഞ്ഞ ചിരിയുമായി മുറുക്കി ചുവപ്പിച്ച ചുണ്ടുകളോടെ റെസിയ!...അതിനുമപ്പുറം..ഒട്ടൊരു വിഷാദത്തില്‍ കല്യാണ വേഷത്തോടെ മ്മടെ ശാന്ത!..മരണം ആരുടെതാണേലും,എവിടെയാണേലും വേദനയാണ്..പക്ഷെ അതൊരുതരം കോമാളി പോലെ....അതും ഒരു വേദനയല്ലേ?..പിന്നെ ഇതെന്തിനാപ്പോ ഈ ഫോട്ടൊക്കെ ഇടുന്നേന്നു ചോദിക്കുന്നില്ല..അതൊക്കെ ഓരോരുത്തരുടെ ഇഷട്ടം,,,മുന്പൊരിക്കല്‍ പറഞ്ഞത് പോലെ..എന്നെ പോലെ ഒരു സാധാരണ വീട്ടമ്മയുടെ പത്രധര്‍മ്മം ന്താന്നു വെച്ചാ ആവശ്യാനുസരണം ഇതൊക്കെയങ്ങു കീറി..കുട്ടികളുടെ അപ്പി കോരുകോ..അടുപ്പില്‍ തീ കൊളുത്തുകയോ ഒക്കെ തന്നെ..അതോണ്ട് ചരമ കോളത്തില്‍ ഫോട്ടോ ഇടുമ്പോഴേലും ഒന്ന് ശ്രദ്ധിച്ചാല്‍ നന്നാര്‍ന്നു ല്ലേ?..rr

    ReplyDelete
  11. കൊഴിയുന്ന ഇലകള്‍

    ReplyDelete
  12. പഴംപൊരി മേണ്ടിച്ചാ, ആദ്യം അത് തിന്നണം എന്നിട്ടേ ചിന്തിക്കാൻ പോകാവു.... ഇപ്പൊ പഴം പൊരി മേടിച്ച കാശ് പോയില്ലേ ??


    :)

    ReplyDelete