Monday, June 18, 2012

ബുദ്ധനും പ്രവാചകനും നിസ്സഹായരാകുമ്പോള്‍..


1978 മുതല്‍ മ്യാന്മര്‍ ഭരണകൂടത്തില്‍ നിന്നും അടിച്ചമര്‍ത്തല്‍ ഭീകരത അനുഭവിച്ചു കൊണ്ടിരിക്കുന്ന  ജനവിഭാഗമാണ് രോഹിങ്ക്യ മുസ്ലീങ്ങള്‍. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു ജനവിഭാഗമായാണ് ഇവര്‍ അറിയപ്പെടുന്നത് പോലും. 

മ്യാന്മറിലെ റഖിനിയ സംസ്ഥാനത്തില്‍  പൊട്ടിപ്പുറപ്പെട്ട ബുദ്ധ - മുസ്ലീം വര്‍ഗീയ സംഘര്‍ഷത്തിനു  ശേഷം മ്യാന്‍മറില്‍ തീര്‍ത്തും ഒറ്റപ്പെട്ടു പോയ ഇവര്‍ ജന്മനാടായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ബംഗ്ലാദേശുകാര്‍ ഇവരെ തങ്ങളുടെ നാട്ടുകാരായി അംഗീകരിക്കുന്നില്ല. അതെ സമയം,  ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞു കയറിയ വെറും കുടിയേറ്റക്കാരാണ് രോഹിങ്ക്യകള്‍ എന്ന് മ്യാന്മര്‍ ഭരണകൂടം വാദിക്കുകയും ഇവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുമ്പോള്‍ കടുത്ത മൌനം പാലിക്കുകയും ചെയ്യുന്നു. 

മ്യാന്‍മറില്‍ ഉടലെടുത്ത ബുദ്ധ- മുസ്ലീം വര്‍ഗീയ സംഘര്‍ഷം കൊടുമ്പിരി കൊള്ളുമ്പോഴും തീരക്കടലില്‍ ഉലഞ്ഞു കൊണ്ടിരിക്കുന്ന   ഒരു ചെറിയ മത്സ്യബന്ധന ബോട്ടില്‍  ഒന്നുമറിയാതെ ചിരിക്കുകയാണ് നവജാത ശിശു. അവനു പകര്‍ന്നു കൊടുക്കേണ്ടത് മാതൃത്വം എന്ന ജന്മാവകാശമാണോ അതോ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മാറില്‍ നിന്ന്  നാല് തുള്ളി വെളുത്ത ജലാംശാമോ എന്ന ഗാഡ ചിന്തയില്‍ ദൂരെ  കരയിലേക്ക് കണ്ണെടുക്കാതെ നോക്കി നില്‍ക്കുകയാണ് അവന്‍റെ അമ്മ റസിയ. 

അവനു ജന്മം കൊടുത്ത് കൊണ്ട് താനും ഒരു മനുഷ്യ സ്ത്രീയാണെന്ന് മാനവരാശിക്ക്  മുന്നില്‍ തെളിയിക്കപ്പെട്ടുവെങ്കിലും , ജനിച്ച നാട്ടില്‍ തന്‍റെ പൌരത്വം ആരും അംഗീകരിച്ചു തരുന്നില്ലല്ലോ  എന്നോര്‍ത്ത്  ആ മെലിഞ്ഞ സ്ത്രീ വീണ്ടും വിതുമ്പാന്‍ തുടങ്ങിയിരിക്കുന്നു. അമ്മക്കൊപ്പം ഒന്നുമറിയാതെ, മടിയില്‍ കിടക്കുന്ന  ആ കുഞ്ഞും കരഞ്ഞു. പക്ഷെ,  അതും ആരും കേള്‍ക്കുന്നില്ല. അതിര്‍ത്തികളിലാത്ത ദൂരെ  ദൂരേക്ക്‌ എങ്ങോ പാഞ്ഞു പോകുന്ന കടല്‍ കാറ്റ്  ആ രോദനങ്ങളെ ആ തീരക്കടലില്‍ തന്നെ നിശബ്ദമാക്കി കളഞ്ഞിരിക്കുന്നു. ഭര്‍ത്തവായ ഹിദായത്തുള്ളയുടെ മുഖത്തേക്ക് ദയനീയമായി നോക്കി കൊണ്ട് റസിയ അയാളോടെന്തോ പറഞ്ഞു. കൂടെ ആ ബോട്ടില്‍ ഉണ്ടായിരുന്ന വൃദ്ധയായ രണ്ടു സ്ത്രീകളും അത് തന്നെ ഏറ്റു പറഞ്ഞു. മൂത്ത മകന്‍ ഇമ്രാന് കഴിക്കാന്‍ ഒരു ചെറിയ പൊതിയില്‍ നിന്നെന്തോ എടുത്തു  കൊടുത്ത് കൊണ്ട് റസിയ വീണ്ടും കരയാന്‍ തുടങ്ങി. 

രണ്ടു വൃദ്ധകളെയും, മൂത്ത മകനെയും,റസിയയെയും ദിവസങ്ങള്‍ മാത്രം  പ്രായമുള്ള മകനെയും നോക്കിക്കൊണ്ട്‌ ഹിദായത്തുള്ള  ബോട്ടില്‍ ഘടിപ്പിച്ച മോട്ടോര്‍ ചലിപ്പിച്ചു. ബംഗ്ലാദേശ് തീരത്ത്‌ എത്തിയ  സമയത്ത്, അവിടെ കാവല്‍ നിന്നിരുന്ന അതിര്‍ത്തി രക്ഷാ സേന, അവരെ  ജന്മ നാട്ടില്‍ കാലു കുത്താന്‍ പോലും സമ്മതിച്ചില്ല. 

ഹിദായത്തുള്ള ദയനീയമായി അവരോടു കൈ കൂപ്പിക്കൊണ്ട്‌ കരഞ്ഞു പറഞ്ഞെങ്കിലും നിയമത്തിന്‍റെ കാവല്‍ ഭടന്മാര്‍ അവരെ കടലിലേക്ക്‌ തന്നെ പറഞ്ഞയച്ചു. കടലിന്‍റെ അഗാധ നീലിമയിലേക്കെന്ന പോലെ ബോട്ടുമായി ദൂരേക്ക്‌ ഹിദായത്തുള്ളയും കുടുംബവും മറഞ്ഞു. 

ഇതൊരു കഥയല്ല. ബംഗ്ലാദേശ് തീരത്ത് എത്തിപ്പെടുന്ന ഓരോ രോഹിങ്ക്യ മുസ്ലീമും അനുഭവിക്കുന്ന വേദനയാണ്. യഥാര്‍ത്ഥത്തില്‍ ഇവരെ  എന്ത് പേര് വിളിക്കും ? രോഹിങ്ക്യ മുസ്ലീമുകള്‍ എന്നോ, ബംഗ്ലാദേശികള്‍ എന്നോ, അതോ അഭയാര്‍ഥികള്‍ എന്നോ?  ഈ ഭൂമിയില്‍ അഭയാര്‍ഥികളായി മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ എത്രയോ പേരുണ്ട് . പക്ഷെ,   ഇവിടെ അഭയാര്‍ഥികള്‍ എന്ന പേരിനു പോലും ഇവര്‍ അര്‍ഹാരാകുന്നില്ല എന്നതാണ് സത്യം. 

ബുദ്ധനും പ്രവാചകനും പഠിപ്പിച്ച  ആത്മീയ വചനങ്ങള്‍ക്കും ദൈവ വചനങ്ങള്‍ക്കും  ചെവി കൊടുക്കാതെ രണ്ടു രാജ്യങ്ങളും ആര്‍ക്കൊക്കെയോ നേരെ ആക്രോശിക്കുന്നു. മ്യാന്മറിനും ബംഗ്ലാദേശിനും ഇടക്കുള്ള സമുദ്രാതിര്‍ത്തിയില്‍  അഭയാര്‍ഥികള്‍ എന്ന് കപട വിധിയെഴുതപ്പെട്ട  ഒരു ജനതയ്ക്ക് മുന്നില്‍ ബുദ്ധനും പ്രവാചകനും ഒന്നും മിണ്ടാതെ , നിസ്സഹായരായി നില്‍ക്കുകയാണ്. 


-pravin-

31 comments:

  1. ബുദ്ധനും പ്രവാചകനും മാത്രമല്ലല്ലോ, ദൈവപുത്രനുംആനേകം ദേവന്മാരും ജനിച്ച് വളർന്നിട്ടും ഈ നാടെന്താ ഇങ്ങനെയായത് ? അതങ്ങനേയാണ് പ്രവീ, ചില ചോദ്യങ്ങൾക്ക് ഉത്തരങ്ങളില്ല, ചില സംഭവങ്ങൾക്ക് വിശദീകരണവും.! ഇതെല്ലാം വേണം,എല്ലാത്തിനും ഉത്തരങ്ങളും,എല്ലാത്തിനും വിശദീകരണങ്ങളും വേണം എന്ന് ശാഠ്യം പിടിച്ച് ജീവിക്കുന്നത് അത്ര നല്ലതല്ല ട്ടോ.
    നിന്റെ ആകുലതകളും ഉത്കണ്ഠകളും എല്ലാം അർത്ഥവത്താണ് ട്ടോ. ആശംസകൾ.

    ReplyDelete
  2. എനിക്കൊന്നും മനസ്സിലായില്ല മാഷേ..

    ReplyDelete
    Replies
    1. ഹി.ഹി..ചിലപ്പോഴൊക്കെ എനിക്കും അങ്ങനെയാ.. പിന്നെ സമയം കുറെ കഴിയുമ്പോള്‍ മനസിലാകുകയും ചെയ്യാറുണ്ട്.

      എന്തായാലും സത്യസന്ധമായ അഭിപ്രായം രേഖപ്പെടുത്തിയത് എനിക്കിഷ്ടമായി ട്ടോ. നന്ദി.

      Delete
  3. സമകാലികവും, ചരിത്രവും തോന്നലുകളും കൂടിക്കുഴഞ്ഞ് വല്ലാത്തൊരു പരുവത്തിലാനല്ലോ പ്രവീണേ വായനകാരന് കിട്ടുന്നത്.

    ReplyDelete
    Replies
    1. ഹി..ഹി..ഇനി നിങ്ങള് വായനക്കാര് അതിനെ വേറൊരു പരുവത്തിലാക്കിയെടുത്താല്‍ മതിയാകും..

      Delete
  4. രാജ്യവും ആശയവും തമ്മിലടിക്കുമ്പോള്‍ ..
    അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യരുടെ രോദനം

    ReplyDelete
  5. അഭയകേന്ദ്രത്തിനായ് അലയുന്നവരുടെ മുഖങ്ങൾക്ക്, മതവർഗ്ഗഭേദങ്ങളില്ല. ജീവിതാവകാശം നഷ്ടപ്പെട്ട നിസ്സംഗതയുടെ കരുവാളിച്ച നിറം.

    പ്രവീണ്‍ ആശംസകള്‍..

    ReplyDelete
    Replies
    1. വളരെ നല്ല വീക്ഷണം പങ്കു വച്ചതിനു നന്ദി ജെഫൂ..

      Delete
  6. ദയനീയസ്ഥിതി. ചെകുത്താനും കടലിനും നടുക്ക അകപ്പെട്ടുപോവുക എന്നത് ഇതുതന്നെയല്ലേ? പക്ഷെ അഭയം തേടിയെത്തുന്ന രാജ്യത്തിന്റെ സ്ഥിതി കൂടി പരിഗണിക്കപ്പേടേണ്ടതാണ്.

    ReplyDelete
    Replies
    1. തീര്‍ച്ചയായും അതും നമുക്ക് പരിഗണിക്കേണ്ടി വരും അജിത്തേട്ടാ... പിന്നെ എന്താണ് ഇതിനൊരു പോംവഴി ?

      Delete
  7. ഇവിടെ കൃഷ്ണന്തെ രൂപത്തില്‍ വന്ന് ഇന്ത്യക്ക് അവരെ സീകരിച്ചുകൂടെ?.

    ReplyDelete
    Replies
    1. ഹ ഹ. അത് കലക്കി. നല്ല ചിന്ത.

      Delete
  8. രാജ്യങ്ങള്‍ തങ്ങളുടെ പരിധികള്‍ വികസിക്കാന്‍ ശ്രമിക്കുമ്പോള്‍ ,മനസാക്ഷിക്കും ,ജനിച്ച മണ്ണിനും ,മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിനും യാതൊരു വിലയുമില്ല .സമകാലീന ചിന്തയിലെ ചിത്രങ്ങള്‍ നൊമ്പരപ്പെടുത്തുന്നു .

    ReplyDelete
  9. മനുഷ്യന്‍ ആദ്യം മനസ്സിലാക്കേണ്ടത് മനുഷ്യ ഹൃദയങ്ങലാണ്. മനുഷ്യ ജീവിതങ്ങളാണ്.. അപ്പോള്‍ പിന്നെ ആര്‍ക്കും ഒന്നും മനസ്സിലാവാതെ വരില്ല.
    നല്ല പോസ്റ്റ്. ഇത്തരം ഒരു വിഷയം കുറച്ചു കൂടി നന്നായി പറയാമായിരുന്നു എന്ന് തോന്നുന്നു..
    ഒരു കാര്യം ഉറപ്പാണ്.. ഇതൊരു വര്‍ഗീയ ലഹളയിലും തോല്ലുക്കത്തു മനുഷ്യത്വമാണ്‌..

    ReplyDelete
    Replies
    1. ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ ആധികാരികമായി എഴുതാനുള്ള ചരിത്ര ബോധം എനിക്കില്ലാഞ്ഞത് കൊണ്ടാണ് കൂടുതല്‍ വിശദീകരണം എന്ന സാഹസത്തിനു മുതിരാഞ്ഞത്. ഈ വിഷയത്തെ കുറിച്ചുള്ള ഫോട്ടോകള്‍ കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ ഒരു നൊമ്പരം , അതാണ്‌ സത്യത്തില്‍ ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

      നന്ദി അബൂതി..

      Delete
  10. ബുദ്ധന്‍റെയും,പ്രവാചകന്‍റെയും അനുയായികള്‍ ആ മഹാന്മാര്‍ ലോകത്തിനു
    നല്‍കിയ പ്രവചനങ്ങളെങ്കിലും ഓര്‍ത്തിരുന്നുവെങ്കില്‍.........
    നല്ല ചിന്തകള്‍.
    ആശംസകള്‍

    ReplyDelete
  11. :( ആശംസകള്‍ പ്രവീണ്‍ .......... താങ്കളുടെ ഈ ചിന്തകള്‍ എല്ലാവര്ക്കു തോന്നിയിരുന്നെങ്കില്‍ ..... ലോകം എന്നെ രക്ഷപ്പെട്ടേനെ

    ReplyDelete
  12. ലോകത്തെവിടെയും മനുഷ്യന്‍ അനുഭവിക്കുന്ന യാതനകള്‍ക്കും വേദനനക്ള്‍ക്കും വികാരങ്ങള്‍ക്കും ഒരേ നിറവും ഭാവമാന് ഇതൊന്നും അധികാരവര്ഗ്ഗത്ത്തിനു മനസിലവുകയില്ല....

    പട്ടിണിയും യുദ്ധവും കലഹവും നടക്കുന്ന എല്ലാ നാടുകളിലും മനുഷ്യന്‍ ഇതൊകെതന്നെയാണ് അനുഭവിക്കുന്നത് , സ്വന്തം നാട്ടില്‍ പോലും അഭയാര്‍ഥിയെ പോലെ അനാഥരായി

    എനിക്കറിയില്ലായിരുന്നു ഈ സംഭവം വിവരണത്തിന് നന്ദി ഭാവുകങ്ങള്‍

    ReplyDelete
  13. വായിച്ചു പ്രവീണ്‍ , നല്ല ശ്രമം ...

    ReplyDelete
  14. ചിത്രങ്ങള്‍ കഥ പറയുന്നിവിടെ .......നല്ല ശ്രമാം പ്രവീണ്‍ ജീ ....

    ReplyDelete
  15. വായിച്ചു കാര്യങ്ങളൊകെ ഒരു വിധം മനസ്സിലാക്കി, സമയക്കുറവ് മൂലം കമെന്റ് നീട്ടുന്നില്ല

    ആശംസകൾ പ്രവീൺ

    ReplyDelete
  16. ചെകുത്താനും നടുക്കടലിനും ഇടയ്ക്കു എന്ന് കേട്ടിട്ടേ ഉള്ളൂ...ഇപ്പോള്‍ അതും കണ്ടു. ഇനി എന്തൊക്കെ കാണണം. :(

    ReplyDelete
  17. പ്രവീണ്‍,

    ഇരിപ്പിടം പറയുന്നു....

    http://irippidamweekly.blogspot.com/2012/06/blog-post_23.html

    ReplyDelete
  18. ഇവര്‍ പ്രശ്നമുണ്ടാക്കി ബംഗ്ലാദേശില്‍ നിന്നും പലായനം ചെയ്തവര്‍ ആണ്..( മുന്‍ഗാമികള്‍) ഒരു തരത്തില്‍ പിഗ്മികള്‍ . മതമല്ല കാര്യം മനുഷ്യന്റെ സ്വഭാവം ആണ് ശ്രദ്ധിക്കേണ്ടത്... അറബി ഇടം കൊടുത്ത ഒട്ടകതിനോടാണ്‌ ഇവരെ ഉപമിക്കേണ്ടത് എന്നാണു കുറച്ചു ചരിത്രം പരതിയപ്പോള്‍ എനിക്ക് മനസ്സില്‍ ആയത്.. എന്നാലും ഈ പോസ്റ്റിനെ പ്രകീര്‍ത്തിക്കുന്നു "മനുഷ്യത്വം" എന്ന തത്വത്തിനാല്‍... !

    ReplyDelete
    Replies
    1. മനുഷ്യത്വം എന്ന തത്വം തന്നെയാണ് ഞാനും ഉദ്ദേശിച്ചത്. ഇവര്‍ പലായനം ചെയ്തവര്‍ ആയിരിക്കാം അല്ലാതിരിക്കാം, പക്ഷെ ഇന്നവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടിനു മുന്നില്‍ പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു വലിയ സമൂഹത്തോട് കരുണ കാണിക്കുന്നതില്‍ ഇരു രാജ്യങ്ങള്‍ക്കും നയതന്ത്രപരമായി ആലോചിക്കേണ്ട ആവശ്യമുണ്ടോ ?

      . നല്ല കാഴ്ചപ്പാടിന് നന്ദി അംജത്.

      Delete
  19. ITS GOOD CREATION. I REMEMBER THE STORIES OF ORU VADAKAN VEERA GADHA AND PAZHASSI RAJA OF MT VASU DEVAN NAIR.

    ReplyDelete