Wednesday, July 18, 2012

പൂച്ചകള്‍ ഇപ്പോഴും കരയുന്നു


സുകുവേട്ടന്‍ ഒരു പ്രത്യേക ടൈപ്പ് ആണ്. ആരോടും അധികം സംസാരിക്കില്ല.  കള്ള് കുടിച്ച്, മുഷിഞ്ഞ വേഷത്തില്‍, ആടി പാടി ശബ്ദമുണ്ടാക്കാതെ ഇടവഴിയിലൂടെ അയാള്‍ നടന്നു വരുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. സുകുവേട്ടനെ എനിക്ക് വെറും ഒരു  വര്‍ഷത്തെ കണ്ടു പരിചയമേ ഉള്ളൂ. നാട്ടിലെ ഒരു പാരലല്‍ കോളേജില്‍ അധ്യാപക വേഷത്തില്‍ ചിലപ്പോള്‍ കാണാം, ചിലപ്പോള്‍ ക്യാമറയും തൂക്കി പിടിച്ചു കൊണ്ട് വല്ല പാടത്തോ, മരങ്ങളുടെ ചുവട്ടിലോ, കാട് പിടിച്ച കിടക്കുന്ന കാവുകളുടെ ഭാഗത്തോ ഒക്കെ സുകുവേട്ടനെ കാണാം. അതിനുമപ്പുറം, സുകുവേട്ടനുമായി ഒരു ബന്ധവും ആദ്യ കാലത്ത് എനിക്കുണ്ടായിരുന്നില്ല. 

ടൌണില്‍ തന്നെയുള്ള ഒരു ലോഡ്ജിലെ ഒറ്റ മുറിയില്‍ ആയിരുന്നു ആദ്യ കാലങ്ങളില്‍ പുള്ളിയുടെ താമസം. പിന്നീട് നാട്ടിലെ കുഞ്ഞന്‍ നായരുടെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട് വാടകയ്ക്ക് എടുത്ത ശേഷം ഗ്രാമത്തില്‍ വന്നപ്പോഴാണ് ആളെ മുഖാമുഖം കാണാന്‍ കിട്ടുന്നത് തന്നെ. കണ്ടിട്ടും വലിയ കാര്യമൊന്നുമില്ല, എന്നും ഒരേ കള്ള് കുടി , ഒരേ നടപ്പ് , ഒരേ മുഖഭാവം. പക്ഷെ എല്ലാവരോടും വളരെ സൌമ്യമായി മാത്രമേ  സംസാരിക്കുന്നത് കണ്ടിട്ടുള്ളൂ. 

  പതിവ് പോലെ , സ്ക്കൂള്‍ വിട്ട ശേഷം ഇടവഴിയിലൂടെ അങ്ങനെ നടന്നു വരുമ്പോഴാണ് പത്മിനി ചേച്ചിയെ കാണുന്നത്. പത്മിനി ചേച്ചിയുടെ ഒക്കത്ത് ഒരു കുടം വെള്ളം ഉണ്ടായിരുന്നത് കൊണ്ട് ആടി പാടിയാണ് വരവ്. അത് കണ്ടപ്പോള്‍ സുകുവേട്ടന്‍ നടന്നു വരുന്നത് പോലെ തോന്നിയ ഞാന്‍ ചേച്ചിയോട് ചോദിച്ചു. 

"എന്താ ചേച്ചീ, സുകുവേട്ടന് പഠിക്കുകയാണോ ..ഒരു ആട്ടം..ഹി..ഹി.."

പൊതുവേ പത്മിനി ചേച്ചിക്ക് വെള്ളം കോരാന്‍ തന്നെ മടിയാണ്.  അപ്പോള്‍ പിന്നെ വെള്ളം കോരി നിറച്ച്,  കുടവും എടുത്ത് പ്രാകിയും പറഞ്ഞും വരുന്ന ചേച്ചിയോട് ഞാന്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ചാല്‍ എന്തായിരിക്കും എന്നോട് പറയുക. 

" ഡാ ചെക്കാ ..ഇയ്യ്‌ ന്‍റെ കയ്യീന്ന് വാങ്ങും..ഈ കൊടത്തിലെ വെള്ളം പോയാലും കുഴപ്പമില്ല, നിന്‍റെ മണ്ട ഞാന്‍ പൊട്ടിക്കും.."

"എന്റമ്മോ..ഇതിനു മാത്രം പറയാന്‍ ഞാന്‍ ഇപ്പൊ എന്താ ചേച്ചിയോട് പറഞ്ഞത്..നിങ്ങളുടെ വീട്ടില്‍ എത്രേം പെട്ടന്നു ഒരു കിണറു കുത്താന്‍ ഞാന്‍ ഗോപി മാമയോടു പറയാം..ഇന്നാ പിന്നെ ചേച്ചിയുടെ ഈ കഷ്ടപ്പാടൊക്കെ മാറും .." പറഞ്ഞു മുഴുമിപ്പിക്കും മുന്‍പേ കുടം നിലത്തു വച്ച് എനിക്ക് നേരെ ചേച്ചി തിരിഞ്ഞു എന്ന് കണ്ടപ്പോള്‍ ഞാന്‍ അവിടുന്ന് ഓടടാ ഓട്ടം ഓടി. 

അതിനു ശേഷം, ചേച്ചിയെ കാണുമ്പോഴൊക്കെ ഞാന്‍ സുകുവേട്ടന്റെ പേര് പറഞ്ഞു കളിയാക്കുമായിരുന്നു. പിന്നെ പിന്നെ ചേച്ചിക്കും ആ വിളി ഇഷ്ടപ്പെടാന്‍ തുടങ്ങി. ഒരു അവധിക്കാലത്ത്, ഉച്ച സമയം .  ചേച്ചിയുടെ വീട്ടിലെ പറമ്പിലുള്ള മാവിന്‍ ചുവട്ടില്‍ ഞങ്ങള്‍ ഒന്നിച്ചു മാങ്ങ പെറുക്കാന്‍ വേണ്ടി പോയ നേരത്ത് സുകുവേട്ടന്‍ ദൂരെ നിന്ന് നടന്നു വരുന്നത് കണ്ടു. പക്ഷെ, അന്നെന്തോ ആടിയാടിയല്ല വരുന്നത്. 

" ദെ ചേച്ചിയുടെ ആള് വരുണ്ടല്ലോ..." ഞാന്‍ ചേച്ചിയെ കളിയാക്കി കൊണ്ട് പറഞ്ഞു. 

"നീ പോടാ ചെക്കാ ...വെറുതെ അതും ഇതും പറഞ്ഞാലുണ്ടല്ലോ. എന്‍റെ ആള് ഇങ്ങനെ കള്ള് കുടിയനോന്നും ആവില്ല " ചേച്ചി പതിവില്ലാത്ത ഒരു നാണത്തോട് കൂടി അത് പറഞ്ഞിരിക്കാം. എന്തോ ഞാന്‍ അത് ശ്രദ്ധിച്ചില്ല. 

അന്ന് വൈകീട്ട് വീട്ടില്‍ പോകുന്ന വഴി ഞാന്‍ സുകുവേട്ടന്‍ താമസിക്കുന്ന വീടിനടുത്ത് കൂടിയാണ് പോയത് . ആ വീട് കണ്ടാല്‍ തന്നെ പേടിയാകും. മുറ്റത്ത്‌ നിറച്ചും കരിയിലകള്‍ വീണു കിടക്കുന്നു. അയയില്‍ അയാളുടെ കുറച്ചു തുണികള്‍ ഉണക്കാന്‍ ഇട്ടിരിക്കുന്നു. അപ്പുറത്തെ വീട്ടിലെ കോഴികള്‍ ആ വീടിനു ചുറ്റും എന്തൊക്കെയോ പരതി നടക്കുന്നു. 

 നീളമുള്ള മുള്‍ വേലിയുടെ ചെറിയ ഓട്ടകള്‍ക്കിടയില്‍  കൂടി ആ വീട്ടുമുറ്റവും  നോക്കി കൊണ്ട് ഇടവഴിയിലൂടെ നടന്നു നീങ്ങുമ്പോഴാണ്  അകത്തു നിന്ന് ഒരു പൂച്ച കുഞ്ഞിന്‍റെ കരച്ചില്‍ ഞാന്‍ കേട്ടത്. പൂച്ചകളെ വളരെ ഇഷ്ടമുള്ള ഞാന്‍ ആ വീടിന്‍റെ ഉമ്മറത്തേക്ക് ഓടി ചെന്ന് നോക്കി. എനിക്ക് സന്തോഷം അടക്കാന്‍ പറ്റിയില്ല. ഒരു കുഞ്ഞു കടലാസ് പെട്ടിക്കുള്ളില്‍ മൂന്നു ഭംഗിയുള്ള പൂച്ചക്കുട്ടികള്‍ അതിന്‍റെ അമ്മപ്പൂച്ചയുടെ പാല് കുടിച്ചു കൊണ്ടിരിക്കുന്നു. ഞാന്‍ പൂച്ചയുടെ അടുത്തു ചെന്ന് ഇരിക്കുകയായിരുന്നു. 

"എന്താ പൂച്ചക്കുട്ടികളെ ഇഷ്ടമായോ ..." പിന്നില്‍ നിന്ന് സുകുവേട്ടന്‍ പെട്ടെന്ന് ആ ചോദ്യം ചോദിച്ചപ്പോള്‍ ഞാന്‍ ഞെട്ടി പോയി. 
  
" ആ ഇഷ്ടായി ...നല്ല രസമുണ്ട്..എനിക്കിതിനെ തൊട്ടു നോക്കാന്‍ പറ്റ്വാ..." 

" ഏയ്‌ ..ഇപ്പൊ ചെറിയ കുട്ടികളല്ലേ..തൊടാന്‍ പറ്റില്ല. ഒരിത്തിരി കൂടി വലുതാവട്ടെ ..അപ്പൊ നീ തൊടുകയോ , കളിപ്പിക്കുകയോ എന്ത് വേണച്ചാല്‍ ചെയ്തോ ട്ടോ " വളരെ സ്നേഹത്തോടെ സുകുവേട്ടന്‍ എന്നെ ഉപദേശിച്ചു. 

പിന്നീട് ഞാന്‍ എന്നും സുകുവേട്ടന്റെ വീട്ടില്‍ പോയി പൂച്ചക്കുട്ടികള്‍ വലുതായോ എന്ന് നോക്കുമായിരുന്നു. ഒരിക്കല്‍ പത്മിനി ചേച്ചിയും എന്‍റെ കൂടെ വന്നു. അന്ന് സുകുവേട്ടന്‍ ആ വീട്ടില്‍ ഇല്ലായിരുന്നത് കൊണ്ട് ചുറ്റുപാട് മുഴുവന്‍ ഞങ്ങള്‍ നന്നായി നിരീക്ഷിച്ചു. വീടിന്‍റെ പിന്‍ഭാഗത്ത് ഒരു ചാക്ക് നിറയെ കാലിയായ  കള്ള് കുപ്പികള്‍ ഉണ്ടായിരുന്നു. വാതിലില്‍ ഞാന്‍ വെറുതെ തൊട്ടു നോക്കിയപ്പോള്‍ , അത് പൂട്ടിയിട്ടും ഇല്ലായിരുന്നു. 

ചേച്ചിയുടെ നിര്‍ബന്ധ പ്രകാരം അവസാനം വീടിനകത്ത്  കടന്നു. വീട് ആകെ അലങ്കോലാവസ്ഥയിലാണ്. അടുക്കും ചിട്ടയുമില്ലാതെ എല്ലാം ചിന്നി ചിതറി കിടക്കുന്നു. അവിടെ കിടന്നിരുന്ന ചില പുസ്തകങ്ങള്‍ പത്മിനി ചേച്ചി എടുത്തു നോക്കുന്നത് ഞാന്‍ കണ്ടു. അതെല്ലാം സുകുവേട്ടന്‍ എഴുതിയ പുസ്തകങ്ങള്‍ ആണെന്ന് മനസിലായി. ഒരു വര്‍ഷത്തോളമായി ഞങ്ങള്‍  കണ്ടു കൊണ്ടിരിക്കുന്ന ഒരു കള്ള് കുടിയന്‍ പെട്ടെന്നൊരു സാഹിത്യകാരന്‍ എങ്ങിനെയാണ് ആയതെന്ന ആശ്ചര്യത്തില്‍ ഞങ്ങള്‍ പരസ്പ്പരം നോക്കി. അതിലെ ചില പുസ്തകങ്ങള്‍ പത്മിനി ചേച്ചി കൈയ്യിലെടുത്തു കൊണ്ട് വീട്ടിലേക്കു മടങ്ങാം എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ വീട്ടിലേക്കു തിരിച്ചു. 

വായിച്ച പുസ്തകങ്ങള്‍ ചേച്ചി എന്നെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം തിരിച്ചേല്‍പ്പിച്ചു. പകരം, ബാക്കിയുള്ള പുസ്തകങ്ങളും ഇത് പോലെ വായിക്കാന്‍ കൊണ്ട് തരാന്‍ എന്നോട് പറഞ്ഞു. എനിക്കൊന്നും മനസിലായില്ല എന്താണ് നടക്കുന്നതെന്ന്. എന്തായാലും, വീട് സുകുവേട്ടന്‍ പൂട്ടി പോകാറില്ല എന്നുള്ളത് കൊണ്ട് ഈ പുസ്തക കൈമാറ്റം തകൃതിയായി നടന്നു. 

ഒടുക്കം സുകുവേട്ടന്‍ എഴുതിയ പുസ്തകങ്ങളും , സുകുവേട്ടന്‍ വായിച്ച പുസ്തകങ്ങളും എല്ലാം പത്മിനി ചേച്ചി വായിച്ചു കഴിഞ്ഞു എന്ന അവസ്ഥ വന്നപ്പോള്‍,  ഒരിക്കല്‍ കൂടി ആ ഭാര്‍ഗവീ നിലയത്തിലേക്ക് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ എനിക്ക് സ്ക്കൂള്‍ തുറക്കും, അപ്പോള്‍ ഇതിനൊന്നും എന്നെ കിട്ടില്ല എന്ന് തമാശയില്‍ ഞാന്‍ ചേച്ചിയോട് പറയുകയും ചെയ്തു. വീടിനകത്ത് കയറി ശേഷം ഞങ്ങള്‍ കണ്ടത് വിശ്വസിക്കാനേ പറ്റിയില്ല. അടുക്കും ചിട്ടയോടും മുറികളെല്ലാം  വൃത്തിയാക്കിയിരിക്കുന്നു. 

സുകുവേട്ടന്റെ മുറിയില്‍ മേശ പുറത്ത് കുറെ പേപ്പറുകള്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്തോ എഴുതി പൂര്‍ത്തിയാക്കാനുള്ള തത്രപ്പാടുകള്‍ ആ പേനക്കും ആ പേപ്പറിനും ഉള്ള പോലെ തോന്നി പോയി. സുകുവേട്ടന്‍ എഴുതിയ കടലാസിലെ ചില വരികള്‍ ചേച്ചി എന്നെ വായിച്ചു കേള്‍പ്പിച്ചു. 


"ഒരു വര്‍ഷത്തോളമായി ഞാന്‍ അനുഭവിക്കുന്ന കടുത്ത ദാരിദ്ര്യം. ഇന്ന് മാറും നാളെ മാറും എന്ന് കരുതി ഞാന്‍ എന്‍റെ പേന പോലും ചലിപ്പിച്ചില്ല. ഈ ദാരിദ്ര്യം ഇനി മാറില്ല. ഇതെന്നെ അലട്ടിക്കൊണ്ടിരിക്കുന്നു. കണ്ണുകള്‍ അടച്ചൊന്നു   സുഖമായി ഉറങ്ങാന്‍ പോലും പറ്റാതെ മദ്യത്തിന് അടിമപ്പെട്ട്, അടുക്കും ചിട്ടയുമില്ലതെയുള്ള   ഈ ജീവിത രീതിയില്‍ ഞാന്‍ വ്യസനിക്കുന്നു. എന്‍റെ  ആശയ ദാരിദ്ര്യം  തീരാന്‍ പോകുന്നു. എന്‍റെ ജീവിത രീതി മാറ്റി കുറിക്കപ്പെടാന്‍ പോകുന്നു. ......" 

അത്ര മാത്രമേ , ആ കടലാസില്‍ എഴുതിയിട്ടുള്ളൂ. ബാക്കി എഴുതാനുണ്ട് എന്നര്‍ത്ഥത്തില്‍ അപൂര്‍ണമായി എഴുത്ത് അവസാനിപ്പിച്ചിരിക്കുന്നു. കടലാസിനെ പഴയ പോലെ അവിടെ തന്നെ വച്ച ശേഷം ഞങ്ങള്‍ പുറത്തു കടന്നു. പക്ഷെ ചേച്ചി ആകെ അസ്വസ്ഥയായി കാണപ്പെട്ടു. ഞാന്‍ വഴി നീളെ ചേച്ചിയോട് സംസാരിച്ചപ്പോഴും എന്നോട് മൂളുക മാത്രം ചെയ്തപ്പോള്‍ എനിക്കത് മനസിലായിരുന്നു. 

രണ്ടു ദിവസങ്ങള്‍ക്കു ശേഷം, എന്‍റെ സ്ക്കൂള്‍ തുറന്നു. അന്ന് വൈകീട്ട് ഇടവഴിയിലൂടെ നടന്നു വരുമ്പോള്‍ വല്ലാത്തൊരു ദുര്‍ഗന്ധം തോന്നി. വഴിയില്‍ ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് സുകുവേട്ടന്റെ വീട്ടിലെ അമ്മപ്പൂച്ച ചത്ത്‌ കിടക്കുന്നത് കണ്ടത്. അതിനെ ഏതോ നായ്ക്കള്‍ കടിച്ചു കൊന്നതാണെന്ന് തോന്നും വിധം വിരൂപമായിരുന്നു. അതിന്‍റെ പാല് കുടിച്ചു നടന്ന കുട്ടികളെ ഞാന്‍ ഒരു നിമിഷം ഓര്‍ത്ത്‌ പോയി. വീട്ടില്‍ പോയി വേഷം മാറിയ ശേഷം, വേഗം സുകുവേട്ടന്റെ പൂച്ചക്കുട്ടികളെ കാണാന്‍ വേണ്ടി ഞാന്‍ ഓടി.

ആ ഓട്ടം ചെന്ന് നിന്നത് സുകുവേട്ടന്റെ വീട്ടു മുറ്റത്താണ്. അവിടെ എന്തോ ഒരുപാട് ആളുകള്‍ കൂടി നിന്നിരുന്നു.  എന്തിനാണ്  പോലീസുകാരെല്ലാം വന്നു നില്‍ക്കുന്നത് ?

 അകത്തു നിന്ന് ആളുകള്‍ സുകുവേട്ടനെ വെള്ളപുതപ്പിച്ചു  എടുത്തു വരുന്നത് കണ്ടതോട്‌ കൂടി എനിക്ക് കാര്യങ്ങള്‍ കൂടുതല്‍ മനസിലായി തുടങ്ങി. 

 മൃത ദേഹം വണ്ടിയില്‍ കയറ്റി കൊണ്ട് പോയ ശേഷവും ആളുകള്‍ അവിടവിടെയായി നില്‍ക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ കരഞ്ഞു കണ്ണ് കലങ്ങിയ പത്മിനി ചേച്ചിയെ താങ്ങി പിടിച്ചു കൊണ്ട് ഗോപി മാമയും അമ്മായിയും നില്‍ക്കുന്നത് അപ്പോഴാണ്‌ ഞാന്‍ കണ്ടത്. എന്‍റെ മനസ്സ് ശൂന്യമായി. ഒന്നുമറിയാതെ പകച്ചു നിന്ന എന്‍റെ കാലില്‍ തൊട്ടു തഴുകി കൊണ്ട് പൂച്ചക്കുട്ടികള്‍ കരയാന്‍ തുടങ്ങിയിരിക്കുന്നു. 

എന്തിനായിരിക്കും സുകുവേട്ടന്‍ ആത്മഹത്യ ചെയ്തത് ? ആശയ ദാരിദ്ര്യം ഒരു എഴുത്തുകാരനെ സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ തരത്തില്‍ ശല്യം ചെയ്തിട്ടുണ്ടാകുമോ? വിഷാദരോഗം വരാന്‍ മാത്രം സുകുവേട്ടനുണ്ടായിരുന്ന പ്രശ്നങ്ങള്‍  എന്തായിരുന്നു  ? പത്മിനി ചേച്ചി എന്ത് കൊണ്ട് പിന്നെ വിവാഹം കഴിച്ചില്ല?അവര്‍ തമ്മില്‍ സംസാരിച്ചിട്ടില്ലായിരുന്നു, പ്രണയിച്ചിട്ടില്ലായിരുന്നു എന്ന് ആരെക്കാളും കൂടുതല്‍ എനിക്കറിയാമായിരുന്നു.പിന്നെന്തിനു, നാട്ടുകാര്‍ ആ പാവത്തിന്‍റെ പേരില്‍ ഒരു ഇല്ലാത്ത പ്രണയ കഥ പാടി നടന്നു. ഒന്നിനും വ്യക്തമായ ഒരുത്തരം ഇന്നും എനിക്ക് കിട്ടിയിട്ടില്ല. 

വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷവും, ഇന്നും  പൂച്ചകള്‍ കരയുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത്  മരണത്തിന്‍റെ വീട്ടുമുറ്റത്ത് ഒരു കാഴ്ചക്കാരനായി മാത്രം നില്‍ക്കുന്ന എന്‍റെ പഴയ ബാല്യമാണ്. ഇന്ന് പത്മിനി ചേച്ചിയെ എന്‍റെ വിവാഹത്തിനു ക്ഷണിക്കാന്‍ വേണ്ടി പോയപ്പോഴും , അവിടെ വളര്‍ത്തുന്ന പൂച്ചകള്‍ എന്‍റെ കാലില്‍ തഴുകി കൊണ്ട് കരഞ്ഞു. പൂച്ചകളുടെ കരച്ചിലില്‍ മരണത്തിന്‍റെ മുഴക്കമുണ്ട് , താളമുണ്ട് , ഓര്‍മപ്പെടുത്തലുകളുണ്ട്. എന്നിട്ടും പൂച്ചകളെ ഇന്നും ഞാന്‍ ഇഷ്ടപ്പെടുന്നു, ഒരു പക്ഷെ പണ്ടത്തെക്കാളും കൂടുതല്‍. 

-pravin- 
മയില്‍‌പ്പീലി മാഗസിനില്‍ പബ്ലിഷ് ചെയ്തു വന്ന ഈ കഥ വായിക്കാന്‍ ഇവിടെ ക്ലിക്കുക . 
http://www.malayalamemagazine.com/Mayilppeeli/Issue4/

91 comments:

  1. പൂട്ടതെയും തഴുതിടാതെയും പോകുന്ന സുകുവേട്ടന്‍.....

    ReplyDelete
    Replies
    1. സുകുവേട്ടന് അതിലൊന്നും വിശ്വാസമേ ഉണ്ടായിരുന്നില്ല അജിത്തേട്ടാ ..

      Delete
  2. നൊമ്പരം ഉണര്‍ത്തുന്ന അനുഭവം തന്നെ അതിന്റെ ഓര്‍മ്മക്കാണോ ബ്ലോഗിലും പൂച്ചയെ വളര്‍ത്തുന്നെ

    ReplyDelete
    Replies
    1. പൂച്ചകളെ പണ്ട് മുതലേ വളരെ ഇഷ്ടമാണ്. പൂച്ച ഉറങ്ങുമ്പോള്‍ ങ്ങുര്‍......,...ങ്ങുര്‍ ,..എന്നൊരു ശബ്ദം ഉണ്ടാകില്ലേ ..അത് കേള്‍ക്കാനും വളരെ ഇഷ്ടമാണ് .. സമയം കിട്ടുമ്പോളൊക്കെ പൂച്ചയുമായി കളിയാണ്. പൂച്ച തല്ലുകൂടാന്‍ വരുന്നത് ഭയങ്കര രസമാണ്..അവനെ ദ്വേഷ്യം പിടിപ്പിച്ചു കഴിഞ്ഞാല്‍ , ശരിക്കും പിണങ്ങും..ഹി ഹി..അങ്ങനെ ഒരുപാടുണ്ട് പൂച്ച വിശേഷങ്ങള്‍.., അത് പിന്നൊരിക്കല്‍ പറയാം..

      നന്ദി ദേവാ..

      Delete
  3. പണ്ടത്തെ പ്രേമം ഇങ്ങനെയൊക്കെയായിരുന്നു. നിശ്ശബ്ദം, സാഹിത്യ സാന്ദ്രം, അവസാനം അശ്രു പൂരിതം. :)

    ReplyDelete
    Replies
    1. അങ്ങിനെ നമ്മൾ അറിയാത്ത എത്രയെത്ര നിശബ്ദ പ്രണയങ്ങൾ .. നന്ദി നാസർ ഭായ്

      Delete
  4. കൊള്ളാം മച്ചൂ... ഇഷ്ടപ്പെട്ട്

    ReplyDelete
    Replies
    1. നന്ദി സുമോ..എഴുത്ത് കൊളമായി എന്ന് കരുതിയാ തുടങ്ങിയത് തന്നെ..ഇപ്പോഴും എനിക്കൊരു തൃപ്തി ആയിട്ടില്ല.

      Delete
  5. മനോഹരമായ കൊച്ചു കഥ..

    ReplyDelete
    Replies
    1. നന്ദി നിസ്സാര്‍..,..ചോക്ക് പൊടിയില്‍ ഞാന്‍ വന്നിരുന്നു. വീണ്ടു വായനക്കായി അവിടേക്ക് വരാം ട്ടോ.

      Delete
  6. ഡാ നല്ല ഒരു കഥ/അനുഭവം....രണ്ടായാലും സംഗതി കൊള്ളാം...ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു...

    ReplyDelete
    Replies
    1. എടൊ പടോ...പെരുത്ത് നന്ദി ണ്ട് അഭിപ്രായത്തിനു ...

      Delete
  7. ഇതേ കഥാ പശ്ചാത്തലം ഏതോ മോഹന്‍ലാല്‍, പത്മ പ്രിയ ഒന്നിച്ചഭിനയിച്ച ഒരു സിനിമയില്‍ ഉള്ളത് പോലെ.. അതെന്റെ തോന്നലുകള്‍ ആണോ എന്നറിയില്ല, അത്മഹത്യ ചെയ്ത സുകുവേട്ടനല്ല മറിച്ചു കണ്ണടച്ച് പാല് കുടിക്കുന്ന പൂച്ച യോടൊപ്പമാണ് ഞാന്‍. എന്തെന്നാല്‍ എനിക്ക് പൂച്ചയെ അത്രമേല്‍ ഇഷ്ടമാണ്‌. ലിറ്റി എന്ന കുഞ്ഞന്‍ പൂച്ച അവള്‍ പാലുകുടിച്ചു ദാ മേശക്ക് താഴെ കയ്യില്‍ തല ചായ്ച്ച് പകലുറക്കം നടത്തുന്നു. ഈ ഉറക്കം ഇവിടെ കറങ്ങി നടക്കാറുള്ള എലീസാ (അനിയന്‍ അപ്പു നല്‍കിയതാന്ന് ഈ പേര്) എന്ന ചുണ്ടെലി വരുന്നത് വരേയുള്ളൂ. ഉണര്‍ന്നാല്‍ പിന്നെ രണ്ടുപേരും കൂടിയുള്ള കളി കാണാന്‍ നല്ല രസ്വാണ്. വര്‍ഗ്ഗ ശത്രുത ജീനില്‍ നിന്നും ഒഴിഞ്ഞു മാറിയ പുതു തലമുറയുടെ പ്രതീകമാണ് ഞങ്ങളുടെ ലിറ്റി. കുലംകുത്തികള്‍ക്ക് മനസ്സിലാകാത്ത ജനിതക പ്രത്യയശാസ്ത്രം..

    ReplyDelete
    Replies
    1. പത്മപ്രിയ - മോഹന്‍ലാല്‍ നായികാ നായകന്മാരായി അഭിനയിച്ച ഏക ചിത്രം വടക്കും നാഥന്‍ ആണ്. അതില്‍ ഇപ്രകാരം പറയുന്നുണ്ടോ എന്നെനിക്കു അറിയില്ല, ഓര്‍മയില്ല . എനിക്ക് വേണ്ടി ഇതിന്‍റെ ഉറവിടം ഒന്ന് കണ്ടെത്തി തരാമോ ? പ്ലീസ്..എന്നിട്ട് ഒന്ന് താരതമ്യം ചെയ്യണം എനിക്ക്.

      ഞാന്‍ പോലും അറിയാതെ എങ്ങിനെയാണ് എന്‍റെ അനുഭവങ്ങള്‍ക്ക് മറ്റൊരു കഥയുമായി സാമ്യത വന്നു പോയതെന്നോര്‍ത്തു ഞാന്‍ ഇപ്പോഴും ആശ്ചര്യപ്പെടുന്നു.

      പൂച്ചകളെ കുറിച്ച് പറയുന്ന മറ്റ് സിനിമകള്‍ എന്‍റെ ഓര്‍മയില്‍ വരുന്നതില്‍ ഒന്നാണ് സമ്മര്‍ ഇന്‍ ബത് ലഹേം ...

      ജ്വാല , നന്ദി ട്ടോ. പൂച്ചകളെ കുറിച്ച് നല്ലൊരു കുറിപ്പ് പങ്കു വച്ചതിനു. പിന്നേ, ഞാന്‍ അന്വേഷിക്കാന്‍ പറഞ്ഞ കാര്യം കിട്ടുകയാണ് എങ്കില്‍ പറയുമെന്ന് പ്രതീക്ഷിക്കുന്നു.

      Delete
    2. വടക്കും നാഥനില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം ചെറിയ സാമ്യങ്ങളോടെ പ്രതിഫലിക്കുന്നു. ഒരുപാട് നാള്‍ ആയി ഈ സിനിമ കണ്ടിട്ട്..അതിനാല്‍ തന്നെ കൃത്യമായി ഓര്‍മ്മ വരുന്നില്ല.

      സമൂഹത്തില്‍ നിന്ന് അകന്നു നില്‍ക്കുകയും മറ്റെന്തിനോടോ താല്പര്യവും ഉള്ള നായകനെ ആ സ്വഭാവം കൊണ്ട് ഇഷ്ടപെടുന്ന നായിക, തീരുമാനിച്ചുറപ്പിച്ച കല്യാണ നാളില്‍ അപ്രത്യഷമാകുന്നു. ഇവിടെ അത്മഹത്യ ചെയ്യുമ്പോള്‍ അവിടെ ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടം. അതിനു സുകുവിനെ പ്രേരിപ്പിക്കുന്നത് വിഷാദ രോഗ മാണെങ്കില്‍ സിനിമയില്‍ നായകന്‍റെ അടങ്ങാത്ത ഏകാന്തതയാണ്. സാധാരണ ജനങ്ങളില്‍ നിന്ന് വേറിട്ട അന്തര്‍മുഖ സ്വഭാവം രണ്ടു കഥാപാത്രങ്ങളിലും കാണാം. അവരെ സ്നേഹിക്കുന്ന നായികമാരെ അവര്‍ തിരിച്ചു പ്രണയിക്കുന്നുമില്ല. ഇവിടെ പത്മിനി ചേച്ചിയും പത്മ പ്രിയയും അവിവിവാഹിതരായി തുടരുന്നു.

      ഇത് ഇങ്ങനെയൊക്കെ തന്നെ അല്ലെങ്കില്‍ എന്നോട് ക്ഷമിക്കുമല്ലോ..

      Delete
    3. ഹ ..ഹ..ക്ഷമിച്ചിരിക്കുന്നു. ഒരിക്കലുമില്ല. ആകെയുള്ള സാമ്യത എനിക്ക് തോന്നുന്നു നായികയുടെ യഥാര്‍ത്ഥ പേര് പത്മ പ്രിയ എന്നതും ഇതിലെ കഥാപാത്രത്തിന്റെ പേര് പത്മിനി എന്നുള്ളതുമാണ്.

      പിന്നെ, വടക്കുംനാഥനില്‍ നായകന്‍ ഒരിക്കലും അന്തര്‍മുഖന്‍ അല്ല. സമൂഹവുമായി നല്ല രീതിയില്‍ തന്നെ അയാള്‍ സഹകരിച്ചു പോകുന്നുണ്ടെങ്കിലും, ചിത്തഭ്രമത്തിന് അടിമപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു രോഗിയുടെ ചേഷ്ടകള്‍ മാത്രമാണ് പലരോടും അയാള്‍ പ്രകടിപ്പിക്കുന്നത്.

      സിനിമയില്‍ നായകന്റെയും നായികയുടെയും വിവാഹം പണ്ട് മുതലേ നടത്തണം എന്ന ആഗ്രഹത്തിലാണ് രണ്ടു കൂട്ടരുടെയും വീട്ടുകാര്‍. എന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. പക്ഷെ, അസുഖബാധിതനായ താന്‍ ഒരു വിവാഹം കഴിക്കുന്നതിലൂടെ നായികയെ വിഷമിപ്പിക്കും എന്ന മുന്‍വിധിയോടു കൂടിയാണ് ആരോടും പറയാതെ നായകന്‍ ഒളിച്ചോടുന്നത്. അതിനര്‍ത്ഥം നായികയെ ഇഷ്ടമല്ല എന്നതായിരുന്നില്ല.

      അത് പോലെ തന്നെ, എന്‍റെ കഥയില്‍ ഒരു പ്രണയം വിവരിക്കപ്പെടുന്നില്ല . പത്മിനി ചേച്ചി കരയാന്‍ കാരണം കാമുകന്‍ മരിച്ചു എന്നൊരു അര്‍ത്ഥത്തിലും ആയിരുന്നില്ല. എന്‍റെ കൂടെ പണ്ട് പുസ്തകം പരതാന്‍ സുകുവേട്ടന്റെ വീട്ടില്‍ പോയ പോലെ , ഒറ്റയ്ക്ക് പത്മിനി ചേച്ചി സുകുവേട്ടന്‍ അവിടെയില്ല എന്ന് കരുതി പോയിരിക്കാം, ഒരു പക്ഷെ, പത്മിനി ചേച്ചിയായിരിക്കാം സുകുവേട്ടനെ മരിച്ച നിലയില്‍ ആദ്യം കാണുന്നത്. അത് കൊണ്ട് ഒച്ച വച്ചപ്പോള്‍ ഓടിക്കൂടിയ ജനങ്ങള്‍ അവരെ കമിതാക്കളായി ചിത്രീകരിക്കാന്‍ പിന്നീട് ശ്രമിച്ചത് കൊണ്ടാണ് പത്മിനി ചേച്ചി അവിവാഹിതയായി ഇന്നും തുടരുന്നത്.

      അതെ സമയം , പത്മ പ്രിയ സിനിമയില്‍ അവിവാഹിതയായി തുടരുന്നില്ല, നായകന്‍ മരിച്ചെന്നു പലരും പറഞ്ഞിട്ടും അതില്‍ വിശ്വസിക്കാതെ ഒരു ആശ്രമത്തില്‍ തുടരുകയാണ് ചെയ്യുന്നത്. അപ്പോഴും അവള്‍ക്കുള്ളില്‍ അയാള്‍ തന്നെയായിരുന്നു. നായകന്‍ അവസാനം തിരിച്ചെത്തുകയും അവളെ മറ്റൊരാള്‍ക്ക് വിട്ടു കൊടുക്കില്ല എന്നും പറയുന്നതിലൂടെ അവര്‍ രണ്ടു പേരും തമ്മിലുള്ള പണ്ടത്തെ പ്രണയത്തിന്റെ ഗാഡത സംവിധായകന്‍ നമ്മളോട് പറയാന്‍ ശ്രമിക്കുന്നുണ്ട്.

      ഒരു കാര്യത്തില്‍ സാമ്യത എനിക്ക് പറയാന്‍ പറ്റും, ഈ സിനിമയും എന്‍റെ ഇപ്പോഴത്തെ ഈ എഴുത്തും എനിക്ക് പൂര്‍ണ ആസ്വാദനമോ സംതൃപ്തിയോ തന്നിട്ടില്ല. ഒരു സ്വപ്നം ,ചില അനുഭവങ്ങള്‍ അതെല്ലാം ഒന്ന് മാറ്റിയെഴുതി ഇവിടെ. അത്ര മാത്രം.

      എന്തായാലും ജ്വാലയുടെ തുറന്ന മനസ്സിനെ ഞാന്‍ അംഗീകരിക്കുന്നു. ഇനിയും ഇത്തരം വിശദമായ നിരൂപണം പ്രതീക്ഷിക്കുന്നു. നന്ദി.

      Delete
  8. ഇഷ്ട്ടായി ഒന്നേ ചോദിക്കാനുള്ളൂ എന്തിനായിരിക്കും സുകുവേട്ടന്‍ ആത്മഹത്യ ചെയ്തത് ?.

    ReplyDelete
    Replies
    1. സുകുവേട്ടന്‍ ആത്മഹത്യ ചെയ്തത് വിഷാദ രോഗം കൊണ്ടെന്നു പറയപ്പെടുന്നു, എങ്കിലും എനിക്കെന്തോ അത് മാത്രമാണ് ആത്മഹത്യക്ക് കാരണം എന്ന് തോന്നുന്നില്ല.

      നന്ദി അനീഷ്‌..

      Delete
  9. ചില ചോദ്യങ്ങള്‍ക്ക് ഒരിക്കലും ഉത്തരം ലഭിക്കുകില്ല....അതിലൊന്നായി സുവേട്ടന്റെ മരണം....നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞു പ്രവീണിന്....ആശംസകള്‍....

    ReplyDelete
    Replies
    1. നന്ദി അനാമിക. ചില ചോദ്യങ്ങള്‍ക്ക് ചോദ്യങ്ങളായി തന്നെ തുടരാനാണ് നിയോഗം..

      Delete
  10. പൂച്ചയെക്കുറിച്ചുള്ള ഒരു "ഹൈക്കു" (അതോ ഹംക്കോ?) ഇന്നലെ മലയാളം ഗ്രൂപ്പില്‍ മണ്ടൂസന്‍ ഇട്ടിരുന്നു. അത് വായിച്ചു ചിന്തിച്ചത് പൂച്ചകളെ കുറിച്ചാണ്.
    നാട്ടില്‍ പൂച്ചകള്‍ക്ക് കഴിക്കാന്‍ ഇഷ്ടം പോലെ എന്തേലും കിട്ടും. ഇവിടെ ഗള്‍ഫില്‍ ഫ്ലാറ്റില്‍ നിന്നുള്ള ബാക്കി ഭക്ഷണങ്ങള്‍ പ്ളാസ്റ്റിക്ക് കവറിലാക്കി വെയിസ്റ്റ്‌ ബോക്സില്‍ കളയുന്നു.
    പൂച്ചപ്പുരാണം കെങ്കേമം!

    ReplyDelete
    Replies
    1. ഹ ..ഹ..കണ്ണൂരാനെ ഞാനും കണ്ടിരുന്നു മനേഷ് എഴുതിയ പൂച്ച ഹൈക്കു. അപ്പോള്‍ തന്നെ ഞാന്‍ അവനോടു പറഞ്ഞു നമ്മള്‍ രണ്ടാളും ഒരേ റൂട്ടില്‍ ഓടുന്ന ബസുകളാണ് എന്ന്. അവന്‍ പൂച്ചക്ക് ഹൈക്കു എഴുതിയപ്പോള്‍ , ഞാന്‍ പൂച്ചക്കൊരു ആത്മകഥ എഴുതി എന്ന് മാത്രം.

      നന്ദി കണ്ണൂരാന്‍ ..

      Delete
    2. അങ്ങനല്ല കണ്ണൂ, ഒരു ഹമുക്ക് ഒരു ഹൈക്കു ഇട്ടിരുന്നൂ ന്ന് പറ.

      Delete
  11. എന്തിനായിരിക്കും സുകുവേട്ടന്‍ ആത്മഹത്യ ചെയ്തത് ? ആശയ ദാരിദ്ര്യം ഒരു എഴുത്തുകാരനെ സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ തരത്തില്‍ ശല്യം ചെയ്തിട്ടുണ്ടാകുമോ? വിഷാദരോഗം വരാന്‍ മാത്രം സുകുവേട്ടനുണ്ടായിരുന്ന പ്രശ്നങ്ങള്‍ എന്തായിരുന്നു ? പത്മിനി ചേച്ചി എന്ത് കൊണ്ട് പിന്നെ വിവാഹം കഴിച്ചില്ല?അവര്‍ തമ്മില്‍ സംസാരിച്ചിട്ടില്ലായിരുന്നു, പ്രണയിച്ചിട്ടില്ലായിരുന്നു എന്ന് ആരെക്കാളും കൂടുതല്‍ എനിക്കറിയാമായിരുന്നു.പിന്നെന്തിനു, നാട്ടുകാര്‍ ആ പാവത്തിന്‍റെ പേരില്‍ ഒരു ഇല്ലാത്ത പ്രണയ കഥ പാടി നടന്നു. ഒന്നിനും വ്യക്തമായ ഒരുത്തരം ഇന്നും എനിക്ക് കിട്ടിയിട്ടില്ല.

    ചില ചോദ്യങ്ങൾക്ക് ഉത്തരവും മറുപടിയും കിട്ടണമെന്നത് വെറുമൊരു ആശയാണ് പ്രവീ ഈ ലോകത്ത്. അപ്പോൾ നമുക്കാ ചോദ്യവും അനുബന്ധ കാര്യങ്ങളും അങ്ങ് സൗകഎയമായങ്ങ് മറക്കാം. അങ്ങനേയല്ലേ ജീവിതത്തിന്റെ ഓരോ കാര്യങ്ങൾ ?

    നന്നായെഴുതീ ട്ടോ ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി മന്വാ...

      ചിലതിനെല്ലാം ഉത്തരം കിട്ടുന്നില്ല. ഇപ്പോഴും കിട്ടിയിട്ടും ഇല്ല. പക്ഷെ കിട്ടണം എന്ന വാശിയുണ്ട് ഒരുപാട് ..ഒരുപാട് വാശി..

      Delete
    2. അനേഷണം നമുക്ക് CBI കൈ മാറണമോ? ഞാന്‍ പൌരസമിതി പ്രസിഡണ്ട്‌ ആകാം.

      Delete
  12. hey, great to see you going in full swing...
    and making cats cry too....

    ReplyDelete
    Replies
    1. Ha Ha..deepu , very pleasure to see you here after a long time. Actually, Its not a story, something is happened somewhere ..really ..it was one of my dreams which i saw in the last month. That made me to write this.

      Thank u for ur visit and comments ..

      Delete
  13. അവസാന ഭാഗം ചിന്തിപ്പിച്ചു ..നൊമ്പരപ്പെടുത്തി .
    നന്നായെഴുതി ..ആശംസകള്‍ .

    ReplyDelete
    Replies
    1. നന്ദി സതീശാ..ജീവിതാവസാനം പലപ്പോഴും നമുക്ക് നൊമ്പരങ്ങള്‍ മാത്രമേ സമ്മാനിക്കൂ എന്ന് തോന്നുന്നു..

      Delete
  14. എനിക്ക് പൂച്ചയെ വലിയ താല്പര്യമില്ല. കുറെയെണ്ണത്തിനെ തട്ടിയിട്ടുണ്ട്. രണ്ടു കണ്ടനെ ശാപ്പിട്ടിട്ടുമുണ്ട്. :)

    ReplyDelete
    Replies
    1. ഹോ.. ദ്രോഹീ...നിന്‍റെ കാര്യം പോക്കാണ് ജോസ്സൂ..പൂച്ചകള്‍ക്ക് ഫയങ്കര പ്രതികാരബുദ്ധി ഉണ്ട്. ഈ ജന്മത്തില്‍ അല്ലെങ്കില്‍ അടുത്ത ജന്മത്തില്‍ പൂച്ചകള്‍ കൂട്ടം കൂടി നിന്നെ മാന്തും ..നോക്കിക്കോ. ഇനി കുറച്ചു ദിവസത്തിനുള്ളില്‍ നീ നോക്കുന്നിടത്തു മുഴുവന്‍ പൂച്ചകളായിരിക്കും. ചിലപ്പോള്‍ സ്വപ്നത്തിലും വരും നോക്കിക്കോ..

      Delete
    2. ഭാവിയില്‍ "പൂച്ച " എന്നാ പേരില്‍ ഒരു സിനിമക് സ്കോപ് ഉണ്ട് ( ഈച്ച ഫിലിം പോലെ )

      Delete
  15. നല്ല കഥ. മനുഷ്യരില്‍ മാത്രമല്ല ജീവികളിലും ധാരാളം കഥകള്‍ ഒളിഞ്ഞു കിടകുന്നുണ്ട്...
    അവകണ്ടെത്തുന്നതില്‍ ആണ് കഥാകാരന്റെ വിജയം....
    പ്രവി അതില്‍ ജയിച്ചിരിക്കുന്നു.

    ReplyDelete
    Replies
    1. സത്യം പറഞ്ഞാല്‍ പൂച്ചകളെ കുറിച്ച് കഥയില്‍ കൂടുതല്‍ പ്രാധാന്യത്തോട് കൂടെ ഞാന്‍ എഴുതിയിട്ടില്ല. ആ പേര് കൊടുക്കാന്‍ ഉണ്ടായ സാഹചര്യം മറ്റൊന്നായിരുന്നു. പറഞ്ഞു വന്ന കഥയ്ക്ക്, യാദൃശ്ചികമായാണ് ആ പേര് ഞാന്‍ കൊടുത്തത്.

      നന്ദി അബ്സര്‍ ഭായ്.

      Delete
  16. പ്രവീ,മനസ്സില്‍ വിഷ്വലൈസ് ചെയ്യാന്‍ പാകത്തില്‍ എഴുതിയിരിക്കുന്നല്ലോ..ഒരു സിനിമ കാണുന്ന പോലെ...നന്നായിരിക്കുന്നു

    ReplyDelete
    Replies
    1. വെള്ളീ, അത്രക്കും നന്നായെന്നു ഞാന്‍ വിശ്വസിക്കുന്നില്ല..ഹി ഹി...

      എന്‍റെ മനസ്സില്‍ തെളിഞ്ഞു വന്ന രൂപങ്ങള്‍ ഞാന്‍ ആത്മാര്‍ഥമായും പകര്‍ത്തി എന്നത് സത്യമാണ് . എന്തായാലും ബാക്കിയെല്ലാം നിങ്ങളുടെ തോന്നലുകള്‍ ആണ്.
      നന്ദി വെള്ളിക്കുളങ്ങരാ..

      Delete
  17. പ്രവീണ്‍ നന്നായിരിക്കുന്നു.ഒരടുക്കും ചിട്ടയും ഉണ്ട് എഴുത്തിന്.പിന്നെ പൂച്ചകളെ എന്നും എനിക്കിഷടമാണ്. എന്ന് കരുതി എപ്പോഴും എടുത്തു താലോലിക്കില്ല.മനസ്സില് സ്നേഹം തോന്നുന്ന ചില മുഹൂര്‍ത്തങ്ങളില്‍ മാത്രം അവയെയെടുത്തു ഓമനിക്കും,ചിലപ്പോള്‍അവയെ പേടിപ്പിക്കും. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ചില സമയങ്ങളില്‍ പൂച്ചകളെ നോക്കി പേടിപ്പിക്കുന്നതു ഒരു ഹരമായിരുന്നു. പൂച്ചയുടെ കണ്ണുകളില്‍ തുറിച്ചു നോക്കി ഇമ വെട്ടാതെ നോക്കി നില്‍ക്കും. കുറെക്കഴിയുമ്പോള്‍ പൂച്ച പേടിച്ചു ഓടിപ്പോകും.അപ്പോള്‍ വല്ലാത്ത ഒരു സംതൃപ്തിയായിരുന്നു മനസ്സില്‍. ബാല്യത്തിന്റെ ഓരോ വികൃതികള്‍....ഇന്നതെല്ലാം ഓര്‍ക്കുമ്പോള്‍ വല്ലാത്ത നഷ്ടബോധം. തിരിച്ചു കിട്ടാത്ത ബാല്യകാല സ്മൃതികള്‍ മനസ്സിനെ വല്ലാതെ വേട്ടയാടുന്നു.

    ReplyDelete
    Replies
    1. നന്ദി ഷമീം വിശദമായ അഭിപ്രായത്തിനും പൂച്ചകളെ കുറിച്ചുള്ള പഴയ ഓര്‍മ്മകള്‍ പങ്കിട്ടതിനും. പൂച്ചകളെ കണ്ണുരുട്ടി പേടിപ്പിച്ചു എന്ന് പറയുമ്പോള്‍, "മഴതുള്ളി കിലുക്കം " എന്ന സിനിമയില്‍ ദിലീപ് അവതരിപ്പിച്ച സോളമന്‍ എന്ന കഥാപാത്രത്തെ ഓര്‍മ വന്നു. അയാളും ഇത് പോലെ പൂച്ചയെ പേടിപ്പിക്കുന്ന ഒരു സീന്‍ സിനിമയിലുണ്ട്..

      എന്തയാലും സന്തോഷം ഷമീം..നന്ദി..

      Delete
  18. പ്രവീണ്‍ നന്നായി . സുകുവേട്ടനും പത്മിനി ചേച്ചിയും തമ്മില്‍ പ്രണയം ഇല്ലായിരുന്നു എന്ന് ഉറപ്പാണോ പ്രവീണ്‍ ? അടച്ചിടാതെ വീട് ആയാലും അനുവാദമില്ലാതെ കയറുന്നത് കുറ്റമാണ് കേട്ടോ .

    ReplyDelete
    Replies
    1. ഉറപ്പാണ്‌, അവര്‍ തമ്മില്‍ പ്രണയം ഇല്ലായിരുന്നു. ഒരു പക്ഷെ, സുകുവേട്ടന്റെ പുസ്തകങ്ങളിലൂടെ പത്മിനി ചേച്ചി സുകുവേട്ടനുമായി ഒരു ആത്മബന്ധം സൃഷ്ട്ടിച്ചിരിക്കാം.


      പത്മിനി ചേച്ചി കരയാന്‍ കാരണം കാമുകന്‍ മരിച്ചു എന്നൊരു അര്‍ത്ഥത്തിലും ആയിരുന്നില്ല. എന്‍റെ കൂടെ പണ്ട് പുസ്തകം പരതാന്‍ സുകുവേട്ടന്റെ വീട്ടില്‍ പോയ പോലെ , ഒറ്റയ്ക്ക് പത്മിനി ചേച്ചി സുകുവേട്ടന്‍ അവിടെയില്ല എന്ന് കരുതി പോയിരിക്കാം, ഒരു പക്ഷെ, പത്മിനി ചേച്ചിയായിരിക്കാം സുകുവേട്ടനെ മരിച്ച നിലയില്‍ ആദ്യം കാണുന്നത്. അത് കൊണ്ട് ഒച്ച വച്ചപ്പോള്‍ ഓടിക്കൂടിയ ജനങ്ങള്‍ അവരെ കമിതാക്കളായി ചിത്രീകരിക്കാന്‍ പിന്നീട് ശ്രമിച്ചത് കൊണ്ടാണ് പത്മിനി ചേച്ചി അവിവാഹിതയായി ഇന്നും തുടരുന്നത്.

      വീടിനകത്ത് കയറിയത് ഒരു കുറ്റമായിരുന്നു..പക്ഷെ അന്നത്തെ ആ ഒരു സാഹചര്യത്തില്‍ ചേച്ചി കൂടി നിര്‍ബന്ധിച്ചപ്പോള്‍..,...ക്ഷമിക്കൂ..

      നന്ദി ഗോപു..

      Delete
  19. ആശയ ദാരിദ്ര്യം ആത്മഹത്യയിലേക്ക് നയിക്കുമോ ? ഒരു തരത്തില്‍ പറഞ്ഞാല്‍ എഴുത്തുകാരനുണ്ടാവുന്ന ആശയ ദാരിദ്ര്യം വിഷാദ രോഗം തന്നെയാണ്.
    നന്നായിയെഴുതി പ്രവീണ്‍ ....

    ReplyDelete
    Replies
    1. പറഞ്ഞത് ശരിയാണ്..ആശയ ദാരിദ്ര്യം എഴുത്തുകാരന്‍റെ വിഷാദരോഗം തന്നെയാണ്. ആ അര്‍ത്ഥത്തിലാണ് അത് എഴുതിയത്. എനിക്ക് തോന്നുന്നു, ആ ഒരര്‍ത്ഥം മനസിലാക്കി വായിച്ച ഒരേ ഒരു വായനക്കാരന്‍ താങ്കള്‍ മാത്രമാണ്. ആദ്യം ഈ കഥയ്ക്ക് പേരിട്ടത് "ദാരിദ്ര്യം" എന്നായിരുന്നു, പിന്നെയാണ് പൂച്ചകളുടെ പേരിനു പ്രാധാന്യം കൊടുത്തത്.

      നന്ദി ഫയാസ്.

      Delete
  20. കൊള്ളാം നല്ല സുന്ദരമായി എഴുതി......
    " ഡാ ചെക്കാ ..ഇയ്യ്‌ ന്‍റെ കയ്യീന്ന് വാങ്ങും..ഈ കൊടത്തിലെ വെള്ളം പോയാലും കുഴപ്പമില്ല, നിന്‍റെ മണ്ട ഞാന്‍ പൊട്ടിക്കും.." (എന്നാലും ഇത് ചെയ്യാനുള്ള സൽബുദ്ധി പത്മിനിച്ചേച്ചിക്ക് തോന്നിയില്ലല്ലോ )

    ReplyDelete
    Replies
    1. ഹ..ഹ..അതല്ലേലും പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ല എന്നല്ലേ..നന്ദി Shejeer

      Delete
  21. eettante kalyanamano? (adithi)

    ReplyDelete
    Replies
    1. ങേ .. ഇപ്പ അങ്ങനാണോ മനസിലാക്കിയത് .. ബെസ്റ്റ് ബെസ്റ്റ് ..

      Delete
  22. സുന്ദരമായി കഥ. ഉത്തരം കിട്ടാത്ത ചോദ്യമായി, എന്നിലെ നൊമ്പരമായി ആ മരണം ഇപ്പോഴും അവശേഷിക്കുന്നു. നന്നായി എഴുതി. ആശംസകൾ.

    ReplyDelete
    Replies
    1. വിജയെട്ടാ, നന്ദി.. മറ്റുള്ളവരുടെ മരണങ്ങള്‍ പലപ്പോഴും ഭൂമിയിലും നമ്മുടെ മനസ്സിലും പലതും അവശേഷിപ്പിക്കുന്നു..അത് നമ്മള്‍ ആരും അന്വേഷിക്കുന്നില്ല പക്ഷെ..

      Delete
  23. ഒടുക്കം ഒരു നൂറു ചോദ്യങ്ങള്ളും മനസ്സിനെ ഉലയ്ക്കുന്ന ഒരു കഥയും...
    നല്ല രചന.. കഥാപാത്രങ്ങളെ ഒരു തിരശീലയില്‍ എന്നാ വണ്ണം കാണാനായി
    ഇനിയും പൂച്ചകള്‍ കരയട്ടെ

    ReplyDelete
    Replies
    1. നന്ദി അബൂതി..അതെ, പൂച്ചകള്‍ ഇപ്പോഴും പലയിടങ്ങളിലായി കരയുന്നുണ്ട്, നമ്മളാരും അറിയാതെ..

      Delete
  24. പൂച്ചകള്‍ കരയുന്നു..
    നമ്മളും കരയുന്നു..
    എല്ലാവരും കരയുന്നു..
    കരഞ്ഞുകൊണ്ട് ജനിക്കുന്നു..
    കരയിച്ചുകൊണ്ട് മരിക്കുന്നു..
    ഇന്ന് കരയുക, നാളെ ചിരിക്കാന്‍ ..

    ReplyDelete
    Replies
    1. ഹി..ഹി..നാളെ ചിരിക്കാന്‍ വേണ്ടി ഇന്ന് കരയാം. അപ്പൊ മറ്റന്നാള്‍ എന്ത് ചെയ്യും ?

      ശാശ്വതമായി ഒന്നും ഇല്ല എന്നാണു എനിക്ക് മനസിലാകുന്നത്.

      നന്ദി സഹയാത്രികന്‍ ..

      Delete
  25. വായനക്കാരന്‍റെ മനസ്സില്‍ നൊമ്പരത്തിന്‍റെ വിങ്ങലുണ്ടാക്കും തരത്തില്‍ നന്നായി
    അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  26. പോസ്റ്റ് ഇപ്പോഴാണ് വായിച്ചത്,

    കഥന രീതിയിൽ അല്ലാത്തത് കൊണ്ട് അനുഭവം തന്നെയാവുമെന്ന് വിശ്വസിക്കുന്നു... അല്ലെങ്കിൽ പ്രത്യേക കഥന രീതിയിൽ പറഞ്ഞ കഥ :)

    എന്തായാലും നല്ല വായന സുഖം നൽകി, പത്മിനി ചേച്ചിക്ക് സുകുവേട്ടനോട് തോന്നിയ അടുപ്പമെന്ത് കൊണ്ടെന്ന് വായനക്കാരനെ ശല്യപ്പെടുത്തുന്നു... മദ്യത്തിന്റെ മായാ ലോകത്ത് നിന്നും രക്ഷപ്പെടാനായിരിക്കും കഥാപാത്രം ആത്മഹത്യ ചെയ്തതെന്ന് വിശ്വസിക്കാനായിരിക്കും വായനക്കാർക്ക് താല്പര്യം...

    നല്ല എഴുത്തിന് ആശംസകൾ പ്രവീൺ

    ReplyDelete
    Replies
    1. മോഹി...സുകുവേട്ടന്‍ എന്തിനു മരിച്ചെന്നു സംബന്ധിച്ചുള്ള ചെറിയ ഊഹങ്ങള്‍ മേലെ പലര്‍ക്കും ഞാന്‍ വിശദീകരിച്ചു കൊടുത്തിട്ടുണ്ട്.

      നിരീക്ഷണം പങ്കു വച്ചതിനു നന്ദി മോഹി.

      Delete
  27. പ്രവീണ്‍ ഞാനിവിടെ ആദ്യമാണ്... കഥ (അതോ അനുഭവമോ) ഇഷ്ടപ്പെട്ടു... മദ്യപാനത്തിന്റെ അവസാനഘട്ടത്തില്‍ ആത്മഹത്യാപ്രവണതയുണ്ടാകാം. സുകുവേട്ടന്റെ ആത്മഹത്യാകാരണം അതുതന്നെ ആകണമെന്നില്ല. അഭിനന്ദനവും പ്രോത്സാഹനവും ജീവിക്കാന്‍ ആശ നല്‍കും. അവ കിട്ടാത്തതും സാമ്പത്തിക ബുദ്ധിമുട്ടും മറ്റുള്ളവരുമായി വലിയ സുഹൃദ്ബന്ധങ്ങളില്ലാത്തതുമൊക്കെ ആത്മഹത്യാചിന്തയിലേക്കു നയിക്കാം. എന്നാല്‍ ഇവയൊക്കെയുണ്ടെന്നുകരുതി ഒരാള്‍ ആത്മഹത്യ ചെയ്യണമെന്നുമില്ല. പൂച്ചയെ വളര്‍ത്തുന്നത് പൊതുവേ വാത്സല്യഭാവം ഉള്ളിലുള്ളവരാണ്. അപ്പോള്‍ വാത്സല്യം അനുഭവിക്കണമെന്ന ദാഹവും ഉള്ളില്‍ ഉണ്ടായിരുന്നിരിക്കാം. (ഇതൊക്കെ കുറേനാളുകളായുള്ള എന്റെ മനശാസ്ത്ര പഠനത്തില്‍നിന്ന് കിട്ടിയ അറിവുകളാണു കേട്ടോ. മനശാസ്ത്രപരമായി വളരെ യാഥാര്‍ത്ഥ്യബോധമുള്ള ഒരു കഥ...). സുകുവേട്ടനെ മരണത്തില്‍നിന്ന് രക്ഷിക്കാനായില്ലല്ലോ എന്ന ചിന്ത പത്മിനിച്ചേച്ചിയെ ഭാരപ്പെടുത്തുന്നുണ്ടാവാം. മനസ്സില്‍ തട്ടുന്ന കഥാകഥന രീതിയാണ്. അതു തുടരുക.
    ആശംസകള്‍... കൂടെ കൂടുന്നു.

    ReplyDelete
    Replies
    1. ബെഞ്ചി ചേട്ടാ, വിശദമായ അഭിപ്രായവും നിരീക്ഷണവും പങ്കിട്ടതിന് ഒരുപാട് നന്ദി. എനിക്ക് തോന്നുന്നു, ബെഞ്ചി ചേട്ടന്‍ എന്‍റെ എഴുത്തിനെ വളരെ ആഴത്തില്‍ മറ്റാരും ഇത് വരെ നിരീക്ഷിക്കാത്ത രീതിയിലാണ് അഭിപ്രായം പറഞ്ഞിരിക്കുന്നത്.

      പത്മിനി ചേച്ചിയുടെ ഇന്നത്തെ അവസ്ഥക്ക് കാരണം ഞാന്‍ മേലെ പലര്‍ക്കും ഒരു ഉത്തരമായി പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു.

      ഇത് എന്‍റെ അനുഭവമല്ല. വെറും തോന്നലുകള്‍ മാത്രം.

      എന്തായാലും ഈ കമെന്റ് എന്‍റെ ബ്ലോഗ്‌ ജീവിതത്തിലെ ഒരു മറക്കാനാകാത്ത അനുഭവമാണ്. ഒരിക്കല്‍ കൂടി നന്ദി .

      Delete
  28. ത്തരം കിട്ടാത്ത ചോദ്യങ്ങളുടെ പ്രളയം തന്നെയാണ് ചിലപ്പോഴൊക്കെ ജീവിതം..
    ഉള്ളില്‍ തൊടുന്ന കഥ വളരെ മനോഹരമായി അവതരിപ്പിച്ചു..ഭാവുകങ്ങള്‍..
    http://kannurpassenger.blogspot.in/2012/07/blog-post_19.html

    ReplyDelete
  29. കഥയായലും അനുഭവമായലും, വയികുമ്പോൾ ചിലയിടങ്ങൾ നന്നായ് സപ്ർശിച്ചു
    നന്നായി എഴുതി എന്ന് തന്നെ പറയാം...............
    ആശംസകൾ

    ReplyDelete
  30. നല്ല മനോഹരമായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍ പ്രവീണ്‍.

    ReplyDelete
  31. നിലവാരമുള്ള കഥ.നിശബ്ദ പ്രണയത്തിന്റെ കഥ വളരെ മനോഹരമായിട്ടുമുണ്ട്.തലക്കെട്ടും.
    (തലക്കെട്ട്‌ കണ്ടാണ് വായിക്കാന്‍ വന്നത്,പൂച്ചപ്രേമം കൊണ്ട്. ഒരു പൂച്ച സ്നേഹിയെക്കൂടി കണ്ടതില്‍ സന്തോഷം)

    ReplyDelete
    Replies
    1. അഭിപ്രായം പറഞ്ഞ വാചകങ്ങളെക്കാള്‍ കൂടുതല്‍ ഇഷ്ടമായ കാര്യം താങ്കള്‍ ഒരു പൂച്ച സ്നേഹി ആണെന്നുള്ളതാണ്. അത് കലക്കി. വായനക്കും അഭിപ്രായത്തിനും നന്ദി ട്ടോ.

      Delete
  32. മനസ്സിനെ സ്പര്‍ശിച്ച എഴുത്ത്. പൂച്ചകളെ എനിക്കും ഇഷ്ടാണ്‌ട്ടോ....

    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി മുബി. ഒരു പൂച്ച പ്രേമിയെ കൂടി കണ്ടതില്‍ സന്തോഷം ഉണ്ട് ട്ടോ.

      Delete
  33. ഒരു ഗ്രാമത്തിന്റെ ഇടവഴിയിലൂടെ സഞ്ചരിച്ചു കൊണ്ട് ഇതെല്ലം കാണുന്ന ഒരു പ്രതീതി ഉണ്ടായി. സുകുവേട്ടന്‍ നടന്നു നടന്നു അകന്നു പോകുന്നതും, ആ കാട് കയറിയ വീടും, പുസ്തകം വായിക്കുന്ന പെണ്‍കുട്ടിയും, പട്ടികള്‍ കടിച്ചു കൊന്ന അമ്മ പൂച്ചയും എല്ലാം എനിക്ക് പരിചയമുള്ളവരെ പോലെ എന്റെ മുന്നില്‍ ഓരോ ചിത്രങ്ങളായി നിന്നു. നന്നായി എഴുതിയിരിക്കുന്നു പ്രവീണ്‍,വായനക്കാരന്‍ വായിച്ചതു കണ്ടു തുടങ്ങിയാല്‍ അത് ഇരട്ടി ഭലം ചെയ്യും. ആശംസകള്‍, അടുത്ത കഥക്കായി കാത്തിരിക്കുന്നു.

    ReplyDelete
    Replies
    1. വിശദമായ അഭിപ്രായം പങ്കു വച്ചതിനും ബ്ലോഗ്‌ സന്ദര്‍ശനത്തിനും നന്ദി ബാനു ... വീണ്ടും കാണാം..

      Delete
  34. മനോഹരമായി പറഞ്ഞ നല്ലൊരു കഥ. ശരിക്കും ഇഷ്ടപ്പെട്ടു പ്രവീ..

    ReplyDelete
  35. നന്നായിട്ടുണ്ട്. വായിച്ചു പോകാന്‍ നല്ല സുഖവും.

    ReplyDelete
    Replies
    1. പൂച്ചകളെ കുറിച്ച് ഇങ്ങിനെ ഒരു തോന്നലാണ് അവിടെ പങ്കു വക്കാന്‍ തോന്നിയത്. വായനക്കും അഭിപ്രായത്തിനും നന്ദി ട്ടോ.

      Delete
  36. ഇപ്പൊ ഒരുതരം പൂച്ചകളെ ഗ്രൂപ്പില്‍ കണ്ടിട്ട ഇങ്ങു വന്നത്... നന്നായി എഴുതി.. ഇഷ്ട്ടപ്പെട്ടു... ആശംസകള്‍....

    ReplyDelete
  37. Nice.....nalla kadha.....Keep it up....enikkum eshttamannu poochakale...veetil undayirunnu....

    ReplyDelete
  38. പ്രവീണേ നല്ല എഴുത്ത്

    ReplyDelete
  39. മനോഹരമായ കൊച്ചു കഥ..

    ReplyDelete
  40. Replies
    1. ഹി ഹി .. ചന്തുവേട്ടാ സ്വീകരിച്ചിരിക്കുന്നു

      Delete
  41. praveen nannayitunde tto,njan vaayikumbol aa vazhiyil koode sanjarichu poya oru feeling...
    njanum oru poocha premi aanu ....
    njanum oru kadha ezhuthiyitunde,oru anubava kadha in my blog ...
    "njanum ente maavo groupum" in my www.4myamigos.blogspot.com

    ReplyDelete
    Replies
    1. ഒരു പൂച്ച പ്രേമിയെ കൂടി പരിചയപ്പെട്ടതിൽ സന്തോഷം ..

      Delete
  42. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരുടെ ജീവിതങ്ങള്‍ ഈ രീതിയില്‍ അവസാനിച്ചതായി കേട്ടിട്ടുണ്ട്. സുകുവേട്ടനും ആ ഗണത്തില്‍പ്പെടുന്ന ഒരാള്‍. പക്ഷെ പത്മിനിചേച്ചിയെ സുകുവേട്ടനുമായി കൂട്ടിയിണക്കാനും അതുവഴി അവരുടെ ജീവിതത്തിന്‍റെ തന്നെ ഗതി മാറ്റിമറിക്കാനും അറിഞോ അറിയാതെയോ പ്രവീണും കാരണക്കാരനായി എന്ന് സത്യം പിന്നീടെപ്പോഴെങ്കിലും കുറ്റബോധാത്തിനിടവരുത്തിയോ.? പത്മിനി ചേച്ചി സുകുവേട്ടനെ മനസ്സാ ഇഷ്ടപ്പെട്ടിരുന്നു എന്ന ഒരു ധ്വനി കഥയില്‍ ഉണ്ട്. ഒരു പക്ഷെ പത്മിനി ചേച്ചിയുടെ ഇഷ്ടം സുകുവേട്ടനോട് പറഞ്ഞിരുന്നെങ്കില്‍ മരണത്തിലേക്ക് അദ്ദേഹം പോകുമായിരുന്നോ..

    കഥയില്‍ ചോദ്യമില്ല;എങ്കിലും !!

    നല്ല കഥയ്ക്ക്‌ നല്ല ആശംസകള്‍.

    സസ്നേഹം,

    ReplyDelete
    Replies
    1. കഥയിലെന്ന പോലെ ജീവിതത്തിലും ചില ചോദ്യങ്ങൾക്ക് ഉത്തരമില്ല. കുറ്റബോധമില്ല .പക്ഷെ ചില തോന്നലുകൾ ഉണ്ട് .. അതിനെ എന്ത് പേര് പറയുമെന്ന് അറിയില്ല. അങ്ങിനെയെല്ലാം സംഭവിക്കണം എന്നത് ഒരു നിയോഗമായിരിക്കാം. അതിനൊരു നിമിത്തമായി പലരും . അവരെ കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ വരുന്ന ചിത്രം നിർത്താതെ കരയുന്ന പൂച്ചകളാണ് ...

      നന്ദി മുകേഷ് ..

      Delete
  43. നിശ്ചയമായും ഒരറ്റത്ത് ദുരന്തമുള്ള ഘോഷയാത്ര അല്ലെ ജീവിതം അല്ല പ്രണയം .........? ഏതോ പഴയ ദുരന്ത പര്യവസാനിയായ സിനിമയെ ഓര്‍മിപ്പിച്ചു ...........

    ReplyDelete
    Replies
    1. പ്രണയം പലപ്പോഴും ആഘോഷവും ദുരന്തവുമാണ് .. ജീവിതം ഇത് രണ്ടുമല്ലാതെ തുടരുന്ന മറ്റെന്തോ ആണ് ..

      Delete