Monday, October 1, 2012

ഇന്ന് ഞാന്‍ ..നാളെ നീ ..അത്ര മാത്രം


'ഈ വലിയ വീട്ടില്‍ താന്‍ ഒറ്റക്കൊന്നുമല്ല താമസിക്കുന്നത്. മക്കളും കൊച്ചുമക്കളും എല്ലാവരുമുണ്ട്‌.,. എങ്കിലും എന്തോ,  ചില സമയത്തൊക്കെ വല്ലാത്തൊരു ഒറ്റപ്പെടലും മൂകതയുമാണ്. ഒരു പക്ഷെ പ്രായമായി വരുന്നത് കാരണമുള്ള തന്‍റെ തോന്നലുകള്‍ മാത്രമാകാം ഇതെല്ലാം. മക്കള്‍ക്കും മരുമക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഈയിടെയായി തന്നോടൊന്നു മിണ്ടാന്‍ പോലും സമയമില്ലേ ? ഇത്രയ്ക്കു തിരക്കാണോ ഇവര്‍ക്കൊക്കെ ? താന്‍ കിടപ്പിലായാലും ഇവരിങ്ങനെ തന്നെയാകുമോ പെരുമാറുക ? അതിയാന്‍ മരിച്ച ശേഷം തന്നോട് നേരം പോലെ സംസാരിക്കാന്‍ പോലും ഇവിടെയാര്‍ക്കും സമയമില്ല.' കുഞ്ഞന്നാമ്മ ഒരു വലിയ നെടുവീര്‍പ്പോട് കൂടെ മരിച്ചു പോയ തന്‍റെ ഭര്‍ത്താവിന്‍റെ ഫോട്ടോ നോക്കി മറ്റെന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു. എന്തായിരിക്കും ഇത്തരം നെടുവീര്‍പ്പുകള്‍ക്ക് സമൂഹത്തോട് പറയാനുണ്ടാകുക ? ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍ ? 

ഒക്ടോബര്‍ ഒന്ന്, ലോക വൃദ്ധദിനമായി ആചരിക്കുന്നു. ആര്‍ക്കും ഇത്തരം  ദിവസങ്ങളെ കുറിച്ചോര്‍ക്കാന്‍ സമയം ഇല്ല. ഇനി ഉണ്ടെങ്കില്‍ തന്നെ പ്രണയ ദിനം, സൌഹൃദ ദിനം, പുതുവത്സര ദിനം അങ്ങിനെയുള്ള കുറെയേറെ കച്ചവട ദിനങ്ങള്‍ മാത്രമല്ലേ നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും ഓര്‍ത്ത്‌ വക്കാന്‍ താല്‍പ്പര്യമുള്ളൂ. ആരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല. എല്ലാവര്‍ക്കും തിരക്കാണ്. സത്യത്തില്‍ എന്താണ് ഈ തിരക്ക് ? എന്തിനാണ് നമ്മള്‍ തിരക്കുന്നത്?  കുറെ ആലോചിച്ചാല്‍ ഒന്നിനും ഒരു വ്യക്തമായ ഉത്തരം ഉണ്ടാകില്ല. പക്ഷെ നമ്മള്‍ ഈ ലോകത്തുള്ള ഒരു വിഭാഗം മനുഷ്യരെ കുറിച്ച് ഇടക്കെങ്കിലും  "തിരക്കുന്നത് " വളരെ നന്നായിരിക്കും. ആരെയെന്നല്ലേ , പഴുത്ത പ്ലാവിലകള്‍ കണക്കെ  ഭൂമിയിലേക്ക്‌ കൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്ന, വാര്‍ദ്ധക്യത്തില്‍ ഒറ്റപെട്ടു പോകുന്ന, അല്ലെങ്കില്‍ വൃദ്ധര്‍ എന്ന പേരില്‍ സ്വന്തം കുടുംബത്തിലും അനാഥാലയങ്ങളിലും ശരണാലയങ്ങളിലും  ഒതുങ്ങി കൂടുന്ന ഒരു സമൂഹത്തെ കുറിച്ച്. 

മക്കളും കൊച്ചു മക്കളുമായി സന്തോഷത്തോടെ ഇരിക്കുന്ന സമയത്തായിരിക്കും, ഭാര്യയോ ഭര്‍ത്താവോ ആരെങ്കിലും ഒരാള്‍ പെട്ടെന്ന് മരണമടയുന്നത്.   അതിനു ശേഷമായിരിക്കാം ഒരു പക്ഷെ വയസ്സായതും, അത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും അതിലേറെ ഒറ്റപ്പെട്ടു എന്ന തോന്നലും അവരുടെ മനസ്സിലേക്ക്  കടന്നു വരുന്നത്. ഇതിനിടയില്‍ വയസ്സാം കാലത്ത് തങ്ങളെ ശുശ്രൂക്ഷിക്കേണ്ട മക്കളില്‍ നിന്നും അവഗണന കൂടി നേരിടേണ്ടി വന്നാല്‍ വയസായ ആ അച്ഛനോ അമ്മക്കോ ഉണ്ടാകുന്ന വേദന എന്ത് വലുതായിരിക്കും എന്ന് പറഞ്ഞറിയിക്കാന്‍ ആകില്ല. അത് നമുക്ക് മനസിലാക്കി തരാന്‍ അവര്‍ക്കും ആയെന്നു വരില്ല. പക്ഷെ , കാലം നമുക്ക് പിന്നീട് ആ വേദന തീര്‍ച്ചയായും മനസിലാക്കി തരും. അന്ന് നമുക്ക് ചിലപ്പോള്‍ കുറ്റബോധം ഉണ്ടായിരിക്കാം , പക്ഷെ എന്ത് കാര്യം ? 

ഈ അടുത്ത്  വെക്കേഷന് നാട്ടിൽ  പോയപ്പോള്‍ ദൂരെയുള്ള ഒരു സുഹൃത്തിന്‍റെ വീട്ടില്‍ ഞാന്‍ പോയിരുന്നു. ആദ്യമായിട്ടാണ് അവിടെ ഞാന്‍ പോകുന്നത്. അവന്‍റെ വീട്ടില്‍ ആരൊക്കെയുണ്ട് എന്നതിനെ കുറിച്ച് എനിക്കൊരു ധാരണയും ഉണ്ടായിരുന്നില്ല. ഞാന്‍ അവിടെയെത്തിയ വേളയില്‍ തന്നെ അവന്‍റെ അച്ഛനും അമ്മയും എന്നെ സ്നേഹത്തോടെ സ്വീകരിക്കുകയും പലഹാരങ്ങള്‍ കഴിക്കാന്‍ തരുകയും ചെയ്തു. അതിനെല്ലാം ശേഷം വൈകീട്ട്  ഞങ്ങള്‍ ഒന്നിച്ചു സിനിമയ്ക്കു പോയി. സിനിമ കണ്ടു  വീട്ടില്‍ വന്ന ശേഷംഅവിടത്തെ ജോലിക്കാരി തയ്യാറാക്കിയ ഭക്ഷണം  നല്ല സ്വാദോടെ കഴിക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ തന്നെ എനിക്ക് തിരിച്ചു എന്‍റെ നാട്ടിലേക്ക് പുറപ്പെടെണ്ടിയിരുന്നു. ആ സമയത്താണ്, താഴെ മുറിയില്‍ നിന്ന് എന്തൊക്കെയോ ഉച്ചത്തിലുള്ള സംസാരം ഞാന്‍ കേള്‍ക്കുന്നത്. അവിടെ ചെന്ന് നോക്കിയപ്പോഴാണ് സുഹൃത്ത് എന്നോട്  കാര്യങ്ങള്‍ പറയുന്നത്. അവിടെയുള്ള ഒരു ഇരുട്ട് മുറിയില്‍  കാലങ്ങളായി സുഖമില്ലാതെ അവന്‍റെ അപ്പാപ്പന്‍ കിടക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനു രാവിലെ ശ്വാസം മുട്ട് കൂടിയത് കാരണം ഡോക്ടറെ വിളിക്കാനുള്ള ശബ്ദ കോലാഹലമായിരുന്നു ഞാന്‍ കേട്ടത്. 

ആ വീട്ടില്‍ ഒരു പകലും ഒരു രാത്രിയും കഴിഞ്ഞ എന്നോട് അവരെന്തിന് ഇക്കാര്യം മറച്ചു വച്ച് എന്നെനിക്കറിയില്ല. എന്ത് കാരണം തന്നെയായാലും എനിക്കതിനോട് യോജിക്കാനായിരുന്നില്ല. അത് കൊണ്ട് തന്നെ ഡോക്ടര്‍ വന്ന് പോയ ശേഷം, അദ്ദേഹം സുഖപ്പെട്ടു എന്നുറപ്പായ ശേഷം ആ വൃദ്ധനെ ഞാന്‍ നേരിട്ട് കണ്ടു. എന്നെയും സുഹൃത്തിനെയും മറ്റുള്ളവരെയും  ഒരുമിച്ചു കണ്ട നേരം അദ്ദേഹത്തിന്‍റെ കണ്ണുകളില്‍  കണ്ണ് നീരിന്‍റെ തിളക്കം വര്‍ദ്ധിച്ചു. അല്‍പ്പ നേരം ആ കണ്ണുകളിലേക്കു ഞാന്‍ നോക്കി. അതില്‍ നിറഞ്ഞു നിന്ന ദയനീയതുടെ അളവ് ഒരു പക്ഷെ കടലിനേക്കാള്‍, അല്ല ആകാശത്തിനെക്കള്‍ പരപ്പുണ്ടായിരുന്നു എന്നാണു എനിക്ക് തോന്നിയത്. 

അദ്ദേഹത്തോട് എനിക്കൊന്നും സംസാരിക്കാനുണ്ടായിരുന്നില്ല എങ്കില്‍ കൂടി എന്തൊക്കെയോ ഞാന്‍ സംസാരിച്ചു. ഏതോ അവ്യക്തമായ ഭാഷയില്‍ അദ്ദേഹം എന്നോടും. ആ പറഞ്ഞത് മുഴുവന്‍ സന്തോഷം ഉള്ള വാര്‍ത്തകള്‍ ആയിരുന്നോ ? അതോ സങ്കടം ഉള്ള വാര്‍ത്തകളോ ? എനിക്കറിയില്ലായിരുന്നു. എല്ലാം ഞാന്‍ മനസിലാക്കുന്നു എന്നര്‍ത്ഥത്തില്‍ തലയാട്ടി കൊണ്ട് ഒരു നല്ല ശ്രോതാവാകുക  എന്നത് മാത്രമായിരുന്നു ആ സമയത്ത് എന്‍റെ ലക്ഷ്യം. എന്നോട് സംസാരിക്കുമ്പോള്‍ അദ്ദേഹം ചിരിച്ചു കൊണ്ട് കരയുകയായിരുന്നു എന്ന് പറയാനേ സാധിക്കുന്നുള്ളൂ. ആ കൂടിക്കാഴ്ക്കയില്‍  ഞാന്‍ അനുഭവിച്ച അല്ലെങ്കില്‍ എനിക്ക് മനസിലായ യാഥാര്‍ത്ഥ്യങ്ങള്‍ ഒരുപാടായിരുന്നു.  

അന്ന് വൈകീട്ട് എല്ലാവരോടും യാത്ര പറഞ്ഞു പോരുമ്പോള്‍  ആ വീട്ടിലേക്കു തിരിഞ്ഞു നോക്കാന്‍ ഞാന്‍ മടിച്ചു. റെയില്‍വേ സ്റ്റേഷനില്‍ എന്നെ കൊണ്ട് ചെന്നാക്കിയ സുഹൃത്തിനോട് ഞാന്‍ പറഞ്ഞു "ഞാന്‍ വിളിക്കും ..അപ്പാപ്പന്റെ വിവരങ്ങള്‍ അറിയാന്‍ ..". അവന്‍റെ മുഖത്ത്  എന്തിന്റെയോ ഒരു കുറ്റ ബോധം നിഴലിച്ചിരുന്നു. പരിഭവങ്ങള്‍ ഒന്നുമില്ല എന്ന് പറഞ്ഞു കൊണ്ട് , എനിക്ക് പോകാനുള്ള ട്രെയിനിലേക്ക്‌ ഞാന്‍ വലിഞ്ഞു കയറി. അവനെയും  ഞാന്‍ തിരിഞ്ഞു നോക്കിയില്ല. 

അവധി കഴിഞ്ഞ ശേഷം,  അല്‍ ഐനില്‍ എത്തിയ സമയത്ത് രണ്ടു മൂന്നു തവണ ഞാന്‍ അവനെ വിളിച്ചു. അന്നെല്ലാം അപ്പാപ്പന്റെ ചെവിയില്‍ ഫോണ്‍ അല്‍പ്പ നേരം വച്ച് കൊടുക്കാനും അവന്‍ മറന്നില്ല. ഞാനും അദ്ദേഹവും പരസ്പ്പരം മനസിലാകാത്ത എന്തൊക്കെയോ ചോദ്യങ്ങളും ഉത്തരങ്ങളും പറഞ്ഞു കൊണ്ടേയിരുന്നു. 

 അല്‍ ഐനില്‍ നിന്ന് അബുധാബിയിലേക്ക് മാറ്റം കിട്ടിയ സമയത്ത് സുഹൃത്ത് എന്നെ  രണ്ടു മൂന്നു തവണ  വിളിച്ചെങ്കിലും മറ്റ് ചില കാരണങ്ങളാല്‍..  ആ ഫോണ്‍ കാളുകള്‍  ഒന്നും  തന്നെ എനിക്ക്  അറ്റന്‍ഡ് ചെയ്യാനായില്ല . അതിനു രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ അവനെ  തിരികെ വിളിച്ചു. അപ്പാപ്പന്‍ മരിച്ച വിവരം പറയാനായിരുന്നു അവന്‍ എന്നെ ആ ദിവസം വിളിച്ചു കൊണ്ടിരുന്നത് എന്നറിഞ്ഞപ്പോള്‍ അപ്പാപ്പനോട് എന്തോ വലിയ ഒരപരാധം എന്‍റെ ഭാഗത്ത് നിന്നും സംഭവിച്ച പോലെ ഞാന്‍ സംശയിച്ചു . അവസാനമായി എനിക്ക് വേണമെങ്കില്‍ അപ്പാപ്പനോട് പതിവ് പോലെ സംസാരിക്കാമായിരുന്നു. പക്ഷെ..അതിനൊന്നും കാത്തു നില്‍ക്കാതെ അപ്പാപ്പന്‍ പോയി. ഇരുട്ടുമുറികളും ഒറ്റപ്പെടലും ഇല്ലാത്ത ഏതോ ലോകത്തേക്ക്. 

മനുഷ്യന്‍ ആരാണ് ? എന്താണ് എന്നൊക്കെ മനസിലാക്കാന്‍ ഏറ്റവും എളുപ്പം ആശുപത്രികള്‍ സന്ദര്‍ശിക്കുകയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അപകടം പറ്റി കിടപ്പിലായവരും ,  കാന്‍സര്‍ പോലെ ഗുരുതര രോഗങ്ങള്‍  ബാധിച്ചു  ചികിത്സ തേടിയെത്തുന്ന  രോഗികളും,   മരണത്തോട് മല്ലിടുന്നവരും  അങ്ങിനെ കുറെ പേര്‍ ആശുപത്രി മുറികളില്‍ ഉണ്ടാകും. ആ പരിസരത്തിലൂടെ ഒരല്‍പ്പ നേരം സഞ്ചരിക്കുമ്പോള്‍ നമുടെ മനസ്സിലേക്ക് കയറി വരുന്ന തത്വശാസ്ത്രം  ആരും പഠിപ്പിച്ചു തരുന്നതല്ല എന്നതാണ് വിചിത്രം. 

ഒരു കാലത്ത് എന്തൊക്കെ പ്രതാപത്തോടെ  കഴിഞ്ഞവരാണെങ്കിലും, പലതിന്റെയും പേരില്‍ പരസ്പ്പരം കലഹിച്ചവരാണെങ്കിലും ആശുപത്രിയിലെ ഇത്തരം അവസ്ഥകളിലേക്ക് മാറപ്പെട്ടാല്‍ നമുക്കൊന്നും മനസ്സില്‍ ഒരു ദുഷിപ്പും സൂക്ഷിക്കാന്‍ സാധിക്കില്ല. മനുഷ്യന്‍ അവിടെ  വച്ചാണ് അവനവനിലേക്ക്‌ തിരിഞ്ഞു നോക്കുന്നത് എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. അവിടെയുള്ള ഓരോരുത്തരോടും ഒരിത്തിരി നേരം സംസാരിച്ചു നോക്കിയാല്‍ നമുക്കത് മനസിലാകും. കുറ്റബോധവും, മരണ ഭീതിയും, ജീവിക്കാനുള്ള കൊതിയും എല്ലാം പല പല മുഖങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്നത്  കണ്ടിട്ടുണ്ട്. അവര്‍ക്കൊന്നും ജാതിയുമില്ല, മതവുമില്ല, പ്രായ വ്യത്യാസങ്ങളും ഇല്ല.

ഇതിന്‍റെ തന്നെ മറ്റൊരവസ്ഥയാണ് വാര്‍ദ്ധക്യ കാരണങ്ങളാല്‍ വീടുകളിലും ആശുപത്രികളിലും ഒറ്റപ്പെട്ട്, മക്കളില്‍ നിന്നെല്ലാം അവഗണന നേരിട്ട ശേഷം, ജീവനുള്ള പ്രതിമകള്‍ കണക്കെ മൂകരായി  മാറുന്ന വൃദ്ധ സമൂഹത്തിലും കാണാന്‍ കഴിയുന്നത്.

വാര്‍ദ്ധക്യം ഒരു രോഗമല്ല. പക്ഷെ, പിന്നിട്ട ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാനും അവനവനെ വിലയിരുത്താനും കിട്ടുന്ന  ഒരപൂര്‍വ അവസരമാണ്. ആ തിരിഞ്ഞു നോട്ടത്തില്‍ ഓര്‍ക്കാനും വിശകലനം ചെയ്യാനും നന്മയുടെ മുന്‍‌തൂക്കം ഉണ്ടെങ്കില്‍ ഓരോ മനുഷ്യ ജന്മവും സഫലമായി എന്ന് തന്നെ പറയാം.

വാര്‍ദ്ധക്യത്തെ അംഗീകരിക്കാനും വൃദ്ധരായ മാതാ പിതാക്കളെ ശുശ്രൂക്ഷിക്കാനും സംരക്ഷിക്കാനും സര്‍വോപരി അവരെ സ്നേഹിക്കാനും നമ്മുടെ സമൂഹത്തിനു സാധിക്കണം.  അങ്ങിനെയങ്കില്‍ മാത്രമേ നമ്മുടെ വാര്‍ദ്ധക്യത്തില്‍ നന്മയുടെ  കണക്കു പുസ്തകം നെഞ്ചോട്‌ ചേര്‍ത്തു വക്കാന്‍ നമുക്ക് സാധിക്കുയുള്ളൂ.

ആഘോഷിക്കുന്നതിനും ആശംസിക്കാനും വേണ്ടി ഓരോ ദിവസങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ ഒട്ടും യോജിപ്പില്ല എങ്കില്‍ കൂടി ലോക വൃദ്ധദിനം പോലെയുള്ള ചില ദിവസങ്ങള്‍ സാമൂഹ്യമായ  ഒരു ഓര്‍മപ്പെടുത്തലാണ്. ഇത്തരം സാമൂഹിക ദിവസങ്ങളെ  ഒരു പരിധിക്കപ്പുറം വിമര്‍ശന വിധേയമാക്കുന്നതില്‍ കഴമ്പില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. 

വാര്‍ദ്ധക്യം എന്നത്, അച്ഛനമ്മമാരെ മാത്രം തേടി വരുന്ന ഒരവസ്ഥയാണെന്ന മനോഭാവമുള്ളവരെ ഓര്‍മിപ്പിക്കാന്‍ വൃദ്ധ സമൂഹത്തിന്റെ കൈയ്യില്‍  ഒറ്റ  വാക്കേയുള്ളൂ ;  "ഇന്ന് ഞാന്‍ നാളെ നീ ". അത്ര മാത്രം. 

-pravin-
ഇതുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റ് വായിക്കുവാന്‍ ഇവിടെ ക്ലിക്കുക ..
ദിവസങ്ങള്‍ ആഘോഷിക്കപ്പെടുമ്പോള്‍..

68 comments:

  1. ലോകം എല്ലാ നല്ലതും ഓരോരോ ദിനങ്ങളിലെ ആഘോഷങ്ങളായി ചുരുങ്ങുന്നത് എനിക്കത്രയ്ക്ക് നല്ലതായി തോന്നുന്നില്ല. പിന്നെ ഒരു സമാധാനം,ആ ദിനങ്ങളിലെങ്കിലും അതോർമ്മയുണ്ടാകുന്നു എന്നതാണ്. പക്ഷെ എന്നാലും ആ ഒരു രീതിയോട് എനിക്ക് യോജിക്കാനാവുന്നില്ല,ഇതല്ല ഒന്നും. ആശംസകൾ.

    ReplyDelete
    Replies
    1. തീര്‍ച്ചയായും അങ്ങിനെ ഓരോ ദിവസങ്ങളിലേക്ക് ചുരുങ്ങുന്നത് എനിക്കും യോജിക്കാനാകുന്നില്ല. ഇവിടെ ഈ വൃദ്ധ ദിനം എന്നത് ഒരിക്കലും ഒരു ആഘോഷമോ ആശംസാ ദിനമോ അല്ല. ഈ ദിവസം ഇതിന്റെ പേരില്‍ അറിയപ്പെടുന്ന സമയത്ത് എന്‍റെ മനസ്സില്‍ വന്ന ചില തോന്നലുകള്‍ പങ്കു വച്ചെന്നു മാത്രം.

      Delete

  2. എന്റെ നാട്ടില്‍ ക്രിസ്ത്യന്‍ സമുദായം മറ്റുള്ളവരെക്കാള്‍ കൂടുതല്‍ സാമ്പത്തിക ഭദ്രത കൈവരിച്ചിട്ടുണ്ട്. അതിനു പ്രധാന കാരണം അവര്‍ക്കിടയില്‍ ഉണ്ടായിരുന്ന വിദ്യാഭാസം ആണ്. അതിനാല്‍ വളരെ പണ്ട് തന്നെ ഫാമിലി സ്റ്റാറ്റസോട് കൂടി വിദേശത്തു ജോലി ലഭിച്ചവര്‍ ആണ് കൂടുതലും. മിക്ക വീടുകളിലും പ്രായമായ അപ്പനും അമ്മയും തനിയെ ആയിരിക്കും. അതിനാല്‍ തന്നെ ഇവരുടെ മക്കള്‍ അവധിക്കു നാട്ടില്‍ വരുമ്പോള്‍ സമൂഹത്തിനു അവരോടു ഒരു തരം പുച്ഛമാണ്. ഈ സമൂഹം എന്ന് പറയുന്നവര്‍ വിദേശ ഭാഗ്യം കിട്ടാത്തവരാണ്.

    ഇങ്ങനെയുള്ള ഒരു നാട്ടു സാഹചര്യത്തില്‍ ആണ് സുനില്‍ അച്ചായന്റെ സവിശേഷത ഞാന്‍ ഓര്‍ക്കുന്നത്. വിദേശത്തു ഷിപ്പ് മായി ബന്ധപ്പെട്ടു ഏതോ കമ്പനിയില്‍ നല്ല ജോലി, ഭാര്യ അവിടെ തന്നെ നല്ല ഒരു ഹോസ്പിറ്റലില്‍ ഡോക്ടറും. അങ്ങനെ ഇരിക്കെ ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് പുള്ളിയുടെ അപ്പച്ചന് അസുഖം വന്നു. വീട്ടില്‍ മറ്റാരും ഇല്ല എന്നാ കാരണത്താലും അവരുടെ വാര്‍ധക്യ കാലത്ത് അവരോടൊപ്പം ഉണ്ടാകണമെന്നുമുള്ള ആഗ്രഹത്താലും അദ്ദേഹം ആ ജോലി രാജിവെക്കുകയും കുടുംമ്പ സമേതം നാട്ടില്‍ വരികയും ചെയ്തു. അതുവരെയുണ്ടായിരുന്ന സമ്പാദ്യത്തില്‍ നിന്ന് ചെറിയ വരുമാനം ലഭിക്കത്തക്ക വിധത്തില്‍ ചിലതൊക്കെ നാട്ടില്‍ ചെയ്തുകൊണ്ട് മാതാപിതാക്കളോടൊപ്പം ഇപ്പോഴും കഴിയുന്നു. ഒരു ഡോക്ടറുടെ ഭാവങ്ങളില്ലാതെ ഒരു വീട്ടമ്മയായി കഴിയുന്ന അമ്മാമയോടും ഒരു പ്രത്യേക ആദരവ് നമ്മള്‍ക്ക് തോന്നും.

    "വാര്‍ദ്ധക്യത്തെ അംഗീകരിക്കാനും വൃദ്ധരായ മാതാ പിതാക്കളെ ശുശ്രൂക്ഷിക്കാനും സംരക്ഷിക്കാനും സര്‍വോപരി അവരെ സ്നേഹിക്കാനും നമ്മുടെ സമൂഹത്തിനു സാധിക്കണം."

    ഈ വരികളില്‍ അടങ്ങിയ സന്ദേശമാണ് മേല്‍ പറഞ്ഞ അവരുടെ ജീവിതം.

    "അങ്ങിനെയങ്കില്‍ മാത്രമേ നമ്മുടെ വാര്‍ദ്ധക്യത്തില്‍ നന്മയുടെ കണക്കു പുസ്തകം നെഞ്ചോട്‌ ചേര്‍ത്തു വക്കാന്‍ നമുക്ക് സാധിക്കുയുള്ളൂ".

    അത്രയ്ക്ക് അങ്ങ് പോണോ...ഏറിയാല്‍ ഒരു നാല്പത്തഞ്ചു...ഈ വാര്‍ധക്യം എന്ന് പറയുന്നത് ഇനിയുള്ള തലമുറയില്‍ വിരളമായിരിക്കും..

    ഈ സുദിനത്തില്‍ ഇത്തരം ഒരു ഓര്‍മ്മ പങ്കുവെച്ചതിനു ആശംസകള്‍.


    ReplyDelete
    Replies
    1. ഈ പോസ്റ്റ് വായിച്ച ശേഷം ഹൃദ്യമായ ഒരു കുറിപ്പ് പങ്കു വച്ചതിനു ആദ്യമേ നന്ദി പറയട്ടെ . ജ്വാല പറഞ്ഞ പോലെ അച്ഛനെയും അമ്മയെയും വയസാം കാലത്ത് നോക്കാന്‍ നമ്മള്‍ അടുത്തുണ്ടായില്ലെങ്കില്‍ ജീവിതം അര്‍ത്ഥശൂന്യമാണ് എന്ന് തന്നെ ഞാന്‍ കരുതുന്നു. ഞാന്‍ എപ്പോഴും ആലോചിക്കുന്ന ഒരു കാര്യമാണ് അത്. നമ്മള്‍ ജനിച്ച ശേഷം നമ്മുടെ വളര്‍ച്ചയുടെ ഓരോ കാലഘട്ടത്തിലും നമ്മുടെ കൂടെ ഉണ്ടായിരുന്നവരെ വിട്ടു വിദേശത്തു ജോലി ചെയ്യേണ്ട ഒരു അവസ്ഥ ഞാന്‍ അടക്കം പലര്‍ക്കും സംഭവിക്കുന്നുണ്ട്. പക്ഷെ ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ നല്ല തീരുമാനങ്ങളിലേക്ക് പലരെയും നയിച്ചേക്കാം.

      ജ്വാല പറഞ്ഞ മറ്റൊരു കാര്യം സത്യമാണ്...ഇനിയുള്ള തലമുറ വാര്‍ദ്ധക്യം അനുഭവിക്കാന്‍ ഇടയില്ല. ഞാന്‍ എഴുതി വന്നപ്പോള്‍ അത് ആലോചിച്ചില്ല. ഓരോ അത്യാഗ്രഹങ്ങള്‍ ല്ലേ ..ഹി ഹി...

      നന്ദി ജ്വാല.

      Delete
  3. ഒക്ടോബര്‍ ഒന്ന്, ലോക വൃദ്ധദിനമായി ആചരിക്കുന്നു. ആര്‍ക്കും ഇത്തരം ദിവസങ്ങളെ കുറിച്ചോര്‍ക്കാന്‍ സമയം ഇല്ല. ഇനി ഉണ്ടെങ്കില്‍ തന്നെ പ്രണയ ദിനം , സൌഹൃദ ദിനം , പുതുവത്സര ദിനം അങ്ങിനെയുള്ള കുറെയേറെ കച്ചവട ദിനങ്ങള്‍ മാത്രമല്ലേ നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും ഓര്‍ത്ത്‌ വക്കാന്‍ താല്‍പ്പര്യമുള്ളൂ.
    വളരെ നല്ല ആശയം പ്രവീണ്‍. താങ്കളുടെ പോസ്റ്റുകളില്‍ നിറഞ്ഞു നില്‍ക്കുന്ന സാമൂഹിക നന്മയെ എടുത്തു പറയാതെ വയ്യ!!
    മണ്ടൂസന്‍ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. പുതുവത്സരദിനം പോലെ ദിവസത്തിനു മാത്രം പ്രാധാന്യം നല്‍കുന്ന ദിനങ്ങളൊഴിച്ച് ബാക്കി എല്ലാം എല്ലാ ദിവസവും കൊണ്ടാടപ്പെടേണം.

    ReplyDelete
    Replies
    1. ദിവസങ്ങള്‍ കടന്നു പോകുകയാണ്....ചിലതെല്ലാം നമ്മെ പലതും ഓര്‍മപ്പെടുത്തുന്നു...ചിലതെല്ലാം മറക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതിനടിയില്‍ ചിന്തിക്കാനുള്ള അവസരം മനുഷ്യനാണ്.. അത് വേണ്ട പോലെ ചെയ്‌താല്‍ ദിവസങ്ങളുടെ പേരില്‍ നടക്കുന്ന പല പ്രഹസനങ്ങളും നമുക്ക് ഒഴിവാക്കാന്‍ സാധിക്കുന്നതാണ് ...

      അഭിപ്രായത്തിനും നിരീക്ഷണത്തിനും നന്ദി അരുണ്‍....,..

      Delete
  4. വാര്‍ദ്ധക്യം ഒരു തിരിച്ചു പോക്കാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഏറെ കൊതിച്ചിരുന്ന , വാശിയോടെ സ്നേഹം പിടിച്ചു വാങ്ങിയിരുന്ന ബാല്യത്തിലേക്കുള്ള തിരിച്ചു പോക്ക്. പക്ഷെ എത്ര പേര്‍ക്കിന്നാ സ്നേഹം ലഭ്യമാകുന്നു. ?? വാര്‍ദ്ധക്യം ഇന്ന് ഒരു ശല്യമാണ്. എവിടെയൊക്കെയോ മനസ്സിലെ നന്മ നമുക്ക് വറ്റിയിരിക്കുന്നു. ഇത്തരം ദിനങ്ങള്‍ക്ക് ഒരു ഓര്‍മ്മപ്പെടുതല്‍ ആകാനേ കഴിയൂ. എങ്കിലും അതും ഒരു അനിവാര്യതയാണ്. ഒരു Speed Breaker പോലെ പിടിച്ചു നിര്‍ത്തി ഒരു ഓര്‍മ്മപ്പെടുത്തല്‍

    ReplyDelete
    Replies
    1. അതെ..നിസാര്‍ പറഞ്ഞതിനോട് യോജിക്കുന്നു....ഇത് വെറുമൊരു ഓര്‍മപ്പെടുത്തല്‍ മാത്രമാണ്. അതെ സമയം ഇന്നിന്റെ അനിവാര്യതയുമാണ് ...

      വായനക്കും , നിരീക്ഷണത്തിനും നന്ദി നിസാര്‍ ...

      Delete
  5. വാര്‍ദ്ധക്യത്തെ അംഗീകരിക്കാനും വൃദ്ധരായ മാതാ പിതാക്കളെ ശുശ്രൂക്ഷിക്കാനും സംരക്ഷിക്കാനും സര്‍വോപരി അവരെ സ്നേഹിക്കാനും നമ്മുടെ സമൂഹത്തിനു സാധിക്കണം. അങ്ങിനെയങ്കില്‍ മാത്രമേ നമ്മുടെ വാര്‍ദ്ധക്യത്തില്‍ നന്മയുടെ കണക്കു പുസ്തകം നെഞ്ചോട്‌ ചേര്‍ത്തു വക്കാന്‍ നമുക്ക് സാധിക്കുയുള്ളൂ.

    നല്ല ചിന്തകള്‍ , എല്ലാ നന്മകളും കൂട്ടുകാരാ

    ReplyDelete
    Replies
    1. തിരിച്ചും എല്ലാ നന്മകളും നേരുന്നു കൂട്ടുകാരാ....വായനക്കും അഭിപ്രായത്തിനും നന്ദി രൈനീ...

      Delete
  6. ലോക വൃദ്ധദിനത്തില്‍--,-ഒക്ടോബര്‍ 1 -ഇത്തരമൊരു നല്ല പോസ്റ്റ് പങ്കുവെച്ചത്
    ഉചിതമായി.
    ആശംസകള്‍

    ReplyDelete
  7. വൃദ്ധരായ എന്‍റെ മാതപിതാക്കള്‍ക്ക് അരുചിതമായി എന്തെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണേ ദൈവമേ എന്ന് പ്രാര്‍ത്ഥിക്കാന്‍ ഈ പോസ്റ്റ്‌ ഉപകരിച്ചു എന്ന് സന്തോഷത്തോടെ അറിയിക്കട്ടെ.

    ReplyDelete
    Replies
    1. നന്ദി ശ്രീജി ... അങ്ങിനെയൊരു ചിന്ത എന്‍റെ ഈ എളിയ പോസ്റ്റ് കൊണ്ട് ശ്രീജിക്ക് ഉണ്ടായി എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് അതിയായ സന്തോഷം ഉണ്ട് ..

      Delete
  8. ആദ്യമായിട്ട് ;...ഇങ്ങനെ ഒരു പോസ്റ്റ്‌ എഴുതിയതിനു നന്ദി..പറയട്ടെ..! പ്രവീണിന്റെ 'തോന്നലുകള്‍ക്ക് 'നന്മയുടെയും സ്നേഹത്തിന്റെയും തിളക്കം ഉണ്ട്...ഈ പോസ്റ്റിന്റെ ആദ്യ വരികള്‍ വായിക്കുമ്പോള്‍ ഒരു ആശയ കുഴപ്പം തോന്നുണ്ട് .പ്രവീണ്‍...!(മുഖത്തു വെളുക്കാനുള്ള ക്രീമും, തലയില്‍ ഹെയര്‍ ക്രീമും തേച്ച്‌, ദേഹത്ത് മുഴുവന്‍ സ്പ്രേയും അടിച്ച്, അടുക്കള ഭാഗത്തേക്ക് ഓടി ചെന്ന്, വേഗത്തില്‍ എന്തൊക്കെയോ വായ്ക്കകത്തു കുത്തി കയറ്റിയ ശേഷം, കോളേജു ബാഗും തോളിലിട്ടു കൊണ്ട്,സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു കൊച്ചു മകന്‍ . സ്റ്റാര്‍ട്ട്‌ ചെയ്ത ശേഷം, ചീറിയ വേഗത്തില്‍ റോഡിലേക്ക് പാഞ്ഞു പോയ കൊച്ചു മകനെ നോക്കി കൊണ്ട് ഉമ്മറത്തെ ചാരു കസേരയില്‍ ഇരുന്നിരുന്ന മുത്തച്ഛന്‍ വലിയൊരു നെടുവീര്‍പ്പോടെ മനസ്സില്‍ എന്തോ പറഞ്ഞിരിക്കുന്നു.)

    പ്രവീണിന്റെ അതി മനോഹരമായ ഈ രചനക്ക് എന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍...........!

    ReplyDelete
    Replies
    1. രാജേഷ് പറഞ്ഞത് ശരിയാണ് ...ആദ്യ ഖണ്ഡികയില്‍ എനിക്കും ഒരു തൃപ്തിയായിട്ടില്ല..അവിടെ എന്തൊക്കെയോ മാറ്റി എഴുതേണ്ടതുണ്ട് ... എന്തയാലും തുറന്ന അഭിപ്രായത്തിനും നിര്‍ദ്ദേശത്തിനും ഹൃദയം നിറഞ്ഞ നന്ദി പറയട്ടെ ..

      Delete
  9. ഈ വൃദ്ധ ദിനത്തില്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ വായിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട് പ്രവീണ്‍.ഇതേ വിഷയത്തിനായി ഞാനും ഒരു പോസ്റ്റ്‌ തയ്യാറാക്കിവരുകയായിരുന്നു.ചില തിരക്കുകള്‍ കാരണം മുഴുവനാക്കാന്‍ സാധിച്ചില്ല.പണം സമ്പാദിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍,പ്രായമായ മാതാപിതാക്കളെ അവഗണിക്കുന്ന എത്രയോ പേരെ നാം ദിനവും കാണുന്നു.പ്രവീണിന്റെ ഈ പോസ്റ്റ്‌ അവരുടെയൊക്കെ ഉള്ളിലൊരു നേരിയ നൊമ്പരമെങ്കിലും ഉളവാക്കട്ടെ എന്ന് ആശിക്കുന്നു!!
    ആശംസകള്‍ പ്രവീണ്‍!!!!




















    ReplyDelete
    Replies
    1. മോഹനേട്ടാ ...വളരെ നന്ദി ഈ വായനക്കും അഭിപ്രായത്തിനും. ഈ പോസ്റ്റ് വായിച്ച ശേഷം ആര്‍ക്കെങ്കിലും അങ്ങിനെ ഒരു ചിന്ത ഉണ്ടാകുന്നുവെങ്കില്‍ അതാണ്‌ എനിക്ക് ഏറ്റവും സന്തോഷം തരുന്ന കാര്യം...

      Delete
  10. പ്രവീണ്...
    ഈ പോസ്റ്റിനെ എത്ര അഭിനന്ദിച്ചാലും മതിയാല്ല..
    ഇതൊരു മനുഷ്യനും വാര്ദ്ധക്ക്യത്തെ കണ്ടു മുട്ടും..
    പക്ഷെ ചില മനുഷ്യര്‍ അത് തിരിച്ചറിയുന്നില്ല എന്ന് മാത്രം..

    സ്വന്തം മാതാപിതാക്കള്‍ വാര്ദ്ധക്ക്യത്തില്‍ എത്തിയിട്ടും (അവരെ പരിചരിച്ചു) സ്വര്‍ഗം നേടാത്തവരുടെ മേല്‍ അല്ലാഹു കരുണയുടെ നോട്ടം നോക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചത്‌ പ്രവാചകനാണ്‌..

    ജ്വാലയുടെ കമന്റു പോസ്റ്റിനോളം മികച്ചു നില്‍ക്കുന്നു.... അഭിനന്ദനാല്‍..

    ReplyDelete
    Replies
    1. അതെ അബൂതി ...ജ്വാലയുടെ കമെന്റ് ശരിക്കും ഹൃദ്യമായിരുന്നു ...മനസ്സില്‍ തട്ടി ശരിക്കും ... അബൂതി പറയുന്ന പോലെ വാര്‍ദ്ധക്യം വരെ ഇനിയുള്ള തലമുറ എത്തുമോ എന്നത് സംശയമാണ്, ആ കാര്യം ജ്വാല എന്നെ ഓര്‍മിപ്പിച്ചപ്പോഴാണ് ആ ചിന്ത ഒരബദ്ധം ആണോ എന്ന് എനിക്കും തോന്നിയത്.

      വായനക്കും അഭിപ്രായത്തിനും നന്ദി അബൂതി ..

      Delete
  11. തികച്ചും പ്രസക്തവും അഭിനന്ദനാര്‍ഹാവുമായ പോസ്റ്റ്‌.
    നാളെ നമ്മള്‍ക്ക് ജീവന്‍ ഉണ്ടെട്ങ്കില്‍ നമ്മളും ഈ അവസ്ഥയില്‍ എത്തും എന്നത് നിസ്സംശയം ആണ്.

    പഴുത്തില വീഴുമ്പോള്‍ പച്ചികള്‍ വീഴാന്‍ തയ്യാറെടുപ്പ് നടത്തുകയാണ് വേണ്ടത്. അല്ലാതെ ചിരിക്കാന്‍ ശ്രമിക്കുകയല്ല എന്ന ഓര്‍മ്മപ്പെടുത്തലോടെ .....

    ReplyDelete
    Replies
    1. അതെ ..പഴുത്തിലകള്‍ വീഴുമ്പോള്‍ പച്ചിലകള്‍ ചിരിക്കരുത്.. അത് നല്ലൊരു ഓര്‍മപ്പെടുത്തല്‍ തന്നെയാണ് ... വായനക്കും അഭിപ്രായത്തിനും നന്ദി അബ്സര്‍ ഭായ്...

      Delete
  12. പ്രവീണ്‍ ബ്ലോഗ്‌ notification കിട്ടിയങ്കിലും ഇവിടെയെത്താന്‍ അല്‍പ്പം വൈകിപ്പോയി
    ശരിയാണ് മാതാപിതാക്കളെ അവഗണനയോട് കാണുന്ന പുത്തന്‍ തലമുറ, "ഇന്നു ഞാന്‍ നാളെ നീ"
    എന്ന കുറിപ്പൊന്നു ഓര്‍ത്തു വെച്ചെങ്കില്‍ എന്നോര്ത്തുപോയി , അവര്‍ക്കതിനെവിടെ സമയം,
    തിരക്കുപിടിച്ചുള്ള ഓട്ട മത്സരത്തില്‍ ആണല്ലോ, എന്തെല്ലാമോ സ്വരുക്കൂട്ടാം എന്ന തത്രപ്പാടില്‍
    അവര്‍ ഓട്ടം തുടരുന്നു. പാലൂട്ടി വളര്‍ത്തിയ അച്ഛനമ്മമാരെ സൌകര്യപൂര്‍വ്വം അവര്‍ മറക്കുന്നു.
    ഈ വയോജന ദിനത്തില്‍ ഇതൊരു ഓര്‍മ്മപ്പെടുത്തലായി അവര്‍ എടുത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു
    നമുക്ക് നമ്മുടെ വൃദ്ധ ജനങ്ങളെ മറക്കാതിരിക്കാം. കുറിപ്പ് നന്നായി, പക്ഷെ ചിത്രങ്ങള്‍ ഓരോ കൊണിലോട്ടു
    മാറ്റിയാല്‍ പോസ്റ്റു കുറേക്കൂടി കാണാന്‍ ചന്തമുണ്ടാകും
    ആശംസകള്‍

    ReplyDelete
    Replies
    1. പ്രവീണ്‍ ഒരു കാര്യം പറയാന്‍ വിട്ടു പോയി
      ഇതോടുള്ള ബന്ധത്തില്‍ അനുയോജ്യമായ ഒരു ലിങ്ക് ചേര്‍ക്കാന്‍ വിട്ടു പോയി.
      അമ്മമാരെ ആദരിക്കുന്നതിനായി അടുത്തിടെ സംഘടിപ്പിച്ച
      ഒരു ചടങ്ങിന്റെ വീഡിയോ എന്റെ ബ്ലോഗില്‍ ചേര്‍ത്തതു
      ഇവിടെ കാണുക


      അമ്മമാരെ നമുക്ക് മറക്കാതിരിക്കാം "മാതാവിന്റെ കാല്‍ച്ചുവട്ടില്‍ സ്വര്‍ഗ്ഗം"

      Delete
    2. പ്രിയപ്പെട്ട ഫിലിപ്പേട്ടാ, വിശദമായ വായനക്കും നിരീക്ഷണത്തിനും അഭിപ്രായത്തിനും നിര്‍ദ്ദേശത്തിനും ഒത്തിരി നന്ദി . ഫോട്ടോ ഞാന്‍ വശങ്ങളിലേക്ക് മാറ്റിയിട്ടുണ്ട് . ഒരു ഫോട്ടോ നടുക്കില്‍ തന്നെ വച്ചു. കാരണം , അത് സൈടിലേക്കു മാറ്റുമ്പോള്‍ അക്ഷരങ്ങള്‍ ആകെ ചിതറി പോകുന്നു.

      Delete
    3. പ്രിയ പ്രവീണ്‍,
      നന്നായി, ഇപ്പോള്‍ കുറേക്കൂടി ചന്തം ഏറിയതുപോലെ.
      അത് സാരമില്ല അതവിടെത്തന്നെ കിടക്കട്ടെ ഒപ്പം ആ
      ചിത്രത്തിന്റെ സൈസ് കുറേക്കൂടി കൂട്ടി ഇടുക
      ആശംസകള്‍

      Delete
  13. വായിച്ചു പോയതാ... കമന്റ്‌ ഇട്ടില്ല. എന്തോ ഒരു പ്രയാസം. കണ്ണെത്ത ദൂരത്തുള്ള മക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥനയോടെ അവരുടെ തിരിച്ചു വരവും കാത്തിരിക്കുന്ന എല്ലാ മാതാപിതാക്കളെയും കാക്കണേ റബ്ബേ...

    ReplyDelete
    Replies
    1. മുബിയുടെ പ്രാര്‍ഥന ദൈവം കേള്‍ക്കുമാരകട്ടെ ...ആമേന്‍ .. വായനക്കും പ്രാര്‍ത്ഥനക്കും നന്ദി മുബീ.

      Delete
  14. എത്താൻ വൈകി ,

    സാമൂഹ്യപ്രാധാന്യമർഹിക്കുന്ന ഒരു വിഷയം നന്നായി കൈകാര്യം ചെയ്തു എന്നൊക്കെയെഴുതിയാൽ ഒരു സാധാരണ കമന്റ് മാത്രമാവും, എനിക്കിത് ഇഷ്ടപ്പെട്ടു.
    നമുക്കും പക്ഷേ ചില വേദനകളുണ്ട്, പ്രായമായിതുടങ്ങിയ അച്ഛനും അമ്മയും നാട്ടിൽ കഴിയുമ്പോൾ അവരെ വേണ്ടരീതിയിൽ നോക്കാനാവാതെ കുറച്ചുകാലം കൂടിയെങ്കിലും മറുനാട്ടിൽ കഴിയേണ്ടി വരുന്നതിനെപറ്റി.

    ReplyDelete
    Replies
    1. സുമോ...നീ പറഞ്ഞത് ശരിയാണ് ...ആ വേദന പ്രവാസികള്‍ക്ക് തീര്‍ച്ചയായും ഉണ്ട്. ഇതെഴുതുമ്പോള്‍ ഞാന്‍ അതും ആലോചിച്ചിരുന്നു. ഈ അടുത്ത കാലത്ത് ഒരു പ്രവാസി പറയുകയുണ്ടായി , ഇരുപതു വര്‍ഷത്തെ അയാളുടെ പ്രവാസ ജീവിതത്തിനിടയില്‍ വെറും രണ്ടു വര്‍ഷ കാലമാണ് കുടുംബത്തോടൊപ്പം അയാള്‍ ചിലവഴിച്ചതെന്നു... ഇതിനിടയില്‍ ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ വല്ലാത്തൊരു ശൂന്യത തന്നെയാകും ദര്‍ശിക്കാന്‍ സാധിക്കുക ...

      എന്തൊക്കെ നഷ്ടപ്പെട്ടാലും , പ്രവാസം ദീര്‍ഘ കാലത്തേക്ക് നീട്ടാന്‍ തുനിയരുത് ... അച്ഛനമ്മമാരുടെ വാര്‍ദ്ധക്യ കാലത്ത് നമ്മള്‍ കൂടെ തന്നെയുണ്ടാകണം.

      Delete
  15. പ്രായം ഒരിക്കലും ഒരു കുറ്റമല്ല .........നമ്മുടെയൊക്കെ തന്നെ തേട്ടങ്ങളുടെ ഒരു വലിയ ഉത്തരമാണ് .എല്ലാവര്ക്കും പരാതിയാണ് ,സമയം പോകുന്നില്ല .നേരം പോക്കിന് എന്തെല്ലാം മാര്‍ഗങ്ങള്‍ നമ്മള്‍ കണ്ടെത്തുന്നു .പാര്‍ക്കുകള്‍ ,മരച്ചുവടുകള്‍ എല്ലാം വാര്‍ധക്യത്തെ വരവേല്‍ക്കാനുള്ള കേന്ദ്രങ്ങളാക്കി നാം .നേരമില്ല ഒന്നിനും .സ്വന്തം വാര്‍ദ്ധക്യത്തെ കുറിച്ച് ചിന്തിക്കുക .അപ്പോള്‍ നമ്മുടെ സമൂഹത്തിലെ വൃദ്ധന്മാരെ കുറിച്ചും അവരോടു നമുക്കുള്ള ബാധ്യതകളെ കുറിച്ചും മനസിലാകും .........ജീവിതത്തില്‍ നിന്നും നരകത്തിലേക്കുള്ള ദൂരം സ്വന്തം വീട്ടില്‍ നിന്നും വൃദ്ധ സദനങ്ങളിലെക്കുള്ള ദൂരമാണ് ....നല്ല ചിന്തനീയമായ എഴുത്ത് ...തുടരുക ആശംസകള്‍

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും അതിലുമുപരി നല്ല ചിന്തകള്‍ പങ്കു വച്ചതിനും നന്ദി കരണ്‍...,...

      Delete
  16. നല്ല പോസ്ടാണ് പ്രവീണ്‍, വേറൊരു ചിന്ത പങ്കുവക്കട്ടെ.
    പ്രായമായ ദമ്പതികളില്‍ ഭര്‍ത്താവു മരിച്ചാല്‍ പിന്നിട്ട ജീവിതകാലത്തെയും മക്കളുടെയും കൊച്ചുമക്കള്ടെയും സമരണകളും അയവിറക്കി സ്ത്രീ ശിഷ്ടകാലം ജീവിക്കുന്നു. എന്നാല്‍ ഒരു പുരുഷന് ബാക്കി ജീവിതം ദുസ്സഹമാകുന്നു. മിക്കവാറും പേര്‍ വീണ്ടും വിവാഹിതരാകുന്നു, കാരണം ഒരു തുണയില്ലാതെ അവനു ബുദ്ധിമുട്ടാണ് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതുകൊണ്ട് ആരുടെയെങ്കിലും അപ്പനപ്പൂപ്പന്‍മാര്‍ അങ്ങനൊരു പൂതി പ്രകടിപ്പിച്ചാല്‍ പരിഹസിക്കരുത്. :)

    ReplyDelete
    Replies
    1. ജോസു പറഞ്ഞ കാര്യം ഞാനും പലപ്പഴും ചിന്തിച്ചിട്ടുണ്ട് .. പ്രായമായവരുടെ കാര്യത്തില്‍ മാത്രമല്ല ചെറുപ്പക്കാരുടെ ഇടയിലും ഇതുണ്ട് ... ഭര്‍ത്താവ് മരിച്ചു ഒറ്റക്കായി പോയ ഒരു സ്ത്രീ മറ്റൊരു വിവാഹം കഴിക്കാന്‍ തയ്യാറാകുമ്പോള്‍ സമൂഹം അവരെ വല്ലാതെ ക്രൂശിക്കാറുണ്ട്...അതെ സമയം ഭാര്യ മരിച്ചു പോയാല്‍ മറ്റൊരു സ്ത്രീയെ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കാത്ത പുരുഷന്മാരെ വേണമെങ്കില്‍ സമൂഹം മുന്‍കൈ എടുത്തു കൊണ്ട് തന്നെ കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന അവസ്ഥയും നിലവിലുണ്ട്. സമൂഹത്തിന്റെ ഈ ഇരട്ട താപ്പു നയം എനിക്ക് പിടി കിട്ടുന്നില്ല.

      വായനക്കും അഭിപ്രായത്തിനും നിരീക്ഷണത്തിനും ഒത്തിരി നന്ദി ജോസു ..

      Delete
  17. ഓരോ പ്രായത്തിലും ആ പ്രായമാണ് എന്നും എന്ന ചിന്തയാണ് മനുഷ്യനെ നയിക്കുന്നത്. പ്രായമായവരെ അവഗണിക്കുന്നതും പരിഹസിക്കുന്നതും ഒരു പരിധി വരെ ഈ കാരണത്താലാനെന്നു തോന്നുന്നു. ഞാന്‍ നാളെ എന്ന ചിന്തയില്‍ മറ്റവനെക്കാള്‍ എങ്ങിനെ ഉയര്‍ന്നു നില്‍ക്കാം എന്നല്ലാതെ പ്രായമാകും എന്ന ചിന്ത അവന്‍ ഓര്‍ക്കാറില്ല. ഒരു ചെറിയ കാരണം മാറ്റങ്ങള്‍ സംഭവിച്ചപ്പോള്‍ അണുകുടുംബമായി വിഭജിക്കപ്പെട്ടു എന്നതും ഉണ്ട്.
    എന്തൊക്കെയായാലും എന്തിന്റെ പേരിലായാലും പ്രായമായവരെ അവഗണിക്കുന്നത് ഒരിക്കലും നീതികരിക്കാന്‍ ആവാത്തതാണ്.
    നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. അതെ, രാംജിയെട്ടന്‍ പറഞ്ഞതിനോട് യോജിക്കുന്നു.
      വായനക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി രാംജിയെട്ടാ ...

      Delete
  18. നാമുള്‍പ്പെടുന്ന പുതിയ തലമുറയ്ക്ക് ചുളുങ്ങിയതൊന്നും ഇഷ്ടമല്ല. മെഴുക് പുരട്ടിയ ആപ്പിള്‍ പോലുള്ള ചുളുക്ക് വീഴാത്തവ മാത്രമേ സ്വീകരിക്കൂ. നമ്മള്‍ എപ്പഴും ഭംഗിയുടെ കൂടെ പോകുന്നു. ബാഹ്യമായ ഭംഗികളില്‍ നമ്മള്‍ ഒതുങ്ങിക്കൂടുന്നു. ഫേസ്ബുക്കില്‍ കയറിയിറങ്ങി നോക്കൂ! നമ്മള്‍ എത്ര നല്ല ആള്‍ക്കാര്‍ ! എല്ലാ നന്മകള്‍ക്കും നമ്മള്‍ ലൈക്ക് അടിക്കുന്നു. എന്നാല്‍ നമ്മള്‍ ശരിക്കും അങ്ങനെതന്നെയാണോ? എല്ലാറ്റിന്റെയും ദോഷവശങ്ങളും നാം അനുഭവിക്കേണ്ടിയിരിക്കുന്നു. കാലോചിതമായ കുറിപ്പ്. വളരെ നന്നായിരിക്കുന്നു പ്രവീണ്‍ .....

    ReplyDelete
    Replies
    1. വിനോദ് ഭായ് പറഞ്ഞത് ശരിയാണ് .. നമ്മുടെ സദാചാര ബോധവും , ധാര്‍മികതയും നന്മയും എല്ലാം ഫേസ് ബുക്കില്‍ മാത്രമായി ഒതുങ്ങി കൂടുകയാണ് . . കാലം എന്ന തിരിച്ചറിവിന്റെ പാതയില്‍ നമുക്ക് സഞ്ചരിച്ചേ മതിയാകൂ ..

      വായനക്കും അഭിപ്രായത്തിനും നന്ദി ..

      Delete
  19. നല്ല ചിന്തകള്‍ തന്നെ പ്രവിയേട്ടാ ..

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി സംഗീ ..

      Delete
  20. വാര്‍ധക്യത്തിലെ ഒറ്റപ്പെടലുകള്‍ ശരിക്കും അലട്ടും. നല്ല ചിന്തകള്‍....

    ReplyDelete
    Replies
    1. അങ്ങിനെയുള്ള ഒറ്റപ്പെടലുകള്‍ അതിജീവിക്കാന്‍ എല്ലാവര്‍ക്കും മന :ശക്തി ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു .

      Delete
  21. നല്ല പോസ്റ്റ്‌ പ്രവീണ്‍ഏട്ടാ.അവഗണിക്കുന്നവര്‍ അവരുടെ മക്കളില്‍ നിന്നും തിരിച്ച് ഇതുപോലൊക്കെ പ്രതീക്ഷിച്ചാല്‍ മതി !വൃദ്ധരായ മാതാപിതാക്കളെ അവഗണിക്കുന്ന ഇന്നത്തെ സമൂഹത്തിലും അവരെ പൊന്നുപോലെ നോക്കുന്ന മക്കളും കൊച്ചു മക്കളും ധാരാളം പേരുണ്ട് .

    ReplyDelete
    Replies
    1. അതെ. അച്ഛനമ്മമാരെ പൊന്നു പോലെ നോക്കുന്ന മക്കളും ഇന്നുണ്ട് ...അത് മറക്കുന്നില്ല . സ്വന്തം അച്ഛനമ്മമാര്‍ അല്ലാത്തവരെ പോലും അതെ സ്ഥാനം കൊടുത്ത് നന്നായി നോക്കുന്ന ചിലരെങ്കിലും സമൂഹത്തിലുണ്ട് എന്നത് ഇന്നത്തെ തലമുറയ്ക്ക് പ്രോത്സാഹനമാണ് .

      Delete
  22. നല്ല നിരീക്ഷണങ്ങള്‍, വയോജനങ്ങള്‍ അവഗണിക്കപ്പെടേണ്‌ടവരല്ല, കാരണം നമുക്കും അതുപോലെ ഒരവസ്ഥ വരാനുണ്‌ടെന്ന് മനസ്സിലാക്കിയാല്‍ പിന്നെ എല്ലാവരും യുക്തിയോടെ മാത്രമേ വയോജനങ്ങളുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുകയുള്ളൂ.... പ്രായമായവര്‍ തളര്‍ന്ന് പോയവരാവാം... അവരെ നാം സ്നേഹിക്കണം ശുശ്രൂഷിക്കണം കാരണം അവര്‍ക്ക്‌ വേറെ ഒരു അത്താണിയില്ല...

    ReplyDelete
    Replies
    1. തീര്‍ച്ചയായും അവഗണിക്കപ്പെടെണ്ട ഒരു ജന വിഭാഗമല്ല ഇവര്‍ . നിരന്തരമായ ബോധവല്‍ക്കരണം സമൂഹത്തില്‍ വേണ്ടതുണ്ട് .

      Delete
  23. ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു..കൂട്ടിചേര്‍ത്ത സംഭവങ്ങളും ഉള്‍ക്കൊള്ളിച്ച അനുഭവവും വിഷയത്തിന്റെ തീവ്രത അനുഭവിപ്പിചു .. പ്രവീണ്‍ കണ്ഗ്രാട്സ്സ്

    ReplyDelete
    Replies
    1. നന്ദി അമ്മൂട്ടി. ഇത് വെറുമൊരു കഥയോ അനുഭവ കുറിപ്പോ മാത്രമായി കാണാതിരിക്കാന്‍ വായനക്കാര്‍ക്ക് കഴിയട്ടെ എന്ന് മാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ .

      Delete
  24. വാര്‍ദ്ധക്യം എന്നത് തങ്ങള്‍ക്കുമൊരിക്കല്‍ വന്നുചേരുന്നതാണെന്ന്‍ തിരിച്ചറിവുണ്ടാവുകയാണു ഓരൊരുത്തര്‍ക്കും വേണ്ടത്. നല്ല കുറിപ്പ്. അഭിനന്ദങ്ങള്‍ പ്രവീണ്‍..

    ReplyDelete
    Replies
    1. അതെ ആ തിരിച്ചറിവാണ് വേണ്ടത് ...നന്ദി ശ്രീ ..

      Delete
  25. വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലുകള്‍ പലപ്പോഴും തലമുറകളുടെ
    വീക്ഷണവ്യത്യാസത്തില്‍ നിന്നും ഉണ്ടാവുന്നതാണ്...
    അവരുടെ ഗൃഹാതുരത്വം നമുക്കും, നമ്മുടെ പരക്കംപാച്ചില്‍ അവര്‍ക്കും
    ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാവും..
    നല്ല തോന്നലുകള്‍..
    നന്നായി പറഞ്ഞു പ്രവീണ്‍.

    ReplyDelete
    Replies
    1. അതെല്ലാം ഒരു കാലത്ത് നമുക്കെല്ലാവര്‍ക്കും ഉള്‍ക്കൊണ്ടേ മതിയാകൂ എന്ന സത്യത്തെ തിരിച്ചറിയണം ..

      നന്ദി പല്ലവി .

      Delete
  26. നാളയിലേക്ക് നോക്കുവാന്‍ മനുഷ്യന് മടിയാണ് ,ഇന്നിന്റെ സുഗത്തിലാണ് നാം എന്നും ജീവിക്കുന്നത്.അല്ലെങ്കില്‍ തിരിഞ്ഞു നോക്കിയാണ് നാം ജീവിതം പഠിക്കുന്നത് അല്ലാതെ മുന്നോട്ടു നോക്കിയല്ല
    ഹൃധയമുല്ലൊരു തലമുറ എന്ന് ഉണ്ടാകുമോ ?
    നന്നായി എഴുതി ആശംസകള്‍


































































    ReplyDelete
    Replies
    1. നല്ലത് പ്രതീക്ഷിക്കാം ...അത്ര മാത്രം...

      Delete
  27. ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ചില ബന്ധു വീടുകളില്‍ പോയി..വര്‍ഷങ്ങള്‍ക്ക് ശേഷം പോയതാണ്. കാര്യമായ അടുപ്പം കുറെ നാളുകളായി ഇല്ലാതായിരുന്നു. നമ്മളായിട്ട് ഉണ്ടാക്കാം എന്ന് കരുതി...ചെന്നപ്പോള്‍ മിക്ക വീടുകളും ഒരുമാതിരി വൃദ്ധ സദനം പോലെ കിടക്കുന്നു. പെണ്മക്കളെ കെട്ടിച്ചു വിട്ടു. ആണ്മക്കള്‍ ഗള്‍ഫില്‍ കുടുംബ സമേതം താമസിക്കുന്നു. ഒന്നോ രണ്ടോ കൊല്ലം കൂടുമ്പോള്‍ വരും..അത്ര മാത്രം!

    എന്റെ മാത്രുസഹോദരിയുടെ കാര്യം ഏറെ കഷ്ടമാണ്..അഞ്ചു മക്കള്‍...മൂത്ത രണ്ടു പെണ്മക്കള്‍ കല്യാണം കഴിഞ്ഞു. മൂത്ത ആണ് വേറെ, താമസിക്കുന്നു..ആള്‍ ബഹറൈനില്‍ വിത്ത്‌ ഫാമിലി. രണ്ടാമന്‍ ഇതേപോലെ കുവൈറ്റില്‍. മൂന്നാമത്തെ മകന്‍ ഇളയവന്‍ എന്ന എല്ലാ ആനുകൂല്യങ്ങളും വാത്സല്യങ്ങളും അനുഭവിച്ചു വളര്‍ന്നവന്‍ ഒരു ശ്രീലങ്കക്കാരിയെ കെട്ടി കുവൈറ്റില്‍..ഇടയ്ക്കു നാട്ടില്‍ വരും..സൌകര്യത്തിനായി കൊച്ചിയില്‍ ഒരു ഫ്ലാട്ടെടുത് അവിടെ കുടിയിരിക്കും...ഏതാനും ദിവസത്തേക്ക്. എന്റെ മൂത്തുമ്മ ഇതിനിടക്ക് കിടപ്പിലായി..മൂത്താപ്പ ജീവനോടെ ഉള്ളത് കാരണം നോക്കാന്‍ ഒരാളുണ്ട്. പിന്നെ വീടും പണിയും നോക്കാന്‍ ഒരു വേലക്കാരി വരും. ഒരുതരം മരവിച്ച ചിരി ചിരിക്കാന്‍ ശ്രമിക്കുന്ന അവരുടെ മുഖങ്ങള്‍ കുറെ ദിവസത്തേക്ക് മനസ്സില്‍ മിന്നി മറഞ്ഞിരുന്നു. അത് ഈ കുറിപ്പ് വായിച്ചപ്പോള്‍ വീണ്ടും മനസ്സിലേക്ക് വന്നു...ഏറ്റവും രസം മൂത്ത മകന്‍ താമസിക്കുന്നത് എന്റെ വീടിനു ഏതാനും മീറ്ററുകള്‍ അകലെയാണ്...ഇവരെയൊക്കെ ജനിച്ച നാള്‍ മുതല്‍ നോക്കിയിട്ടുള്ളതാണ് എന്റെ ഉമ്മ. എന്നിട്ടും ഞങ്ങള്‍ അവന്റെ വീടിനടുത് താമസിക്കുന്നു എന്നറിഞ്ഞിട്ടു പോലും കുഞ്ഞുമ്മാനെ (എന്റെ മാതാവ്) ഒന്ന് കാണാന്‍ അവന്‍ വന്നിട്ടില്ല.

    ReplyDelete
    Replies
    1. ഇതൊക്കെയാണ് ഇന്നത്തെ ഓരോ അവസ്ഥകള്‍. ...,..കഷ്ടം തോന്നുന്നു..അറിയാതെയെങ്കിലും ഇടക്കൊക്കെ നമ്മളും ഈ നശിച്ച ചിന്താഗതിയുടെ ഭാഗമായി പോയിട്ടുണ്ടോ എന്ന് സംശയിക്കുന്നു.... അതില്‍ നിന്ന് ഒരു മാറ്റം ഇനിയുള്ള തലമുറയില്‍ നിന്ന് പ്രതീക്ഷിക്കാനും പറ്റുന്നില്ല..പിന്നെന്തു എന്നത് ചോദ്യമായി അവശേഷിക്കുന്നു...അതിനടിയില്‍ നമ്മുടെ ചില ഓര്‍മപ്പെടുത്തലുകളും വൃദ്ധ സമൂഹത്തിന്റെ ചില നെടുവീര്‍പ്പുകളും തനിച്ചാകുന്നു ...

      Delete
  28. നമ്മുടെ ആശുപത്രിയില്‍ തന്നെ ഞാന്‍ ഇത് പോലെ എന്ത് മാത്രം കാഴ്ചകള്‍ കാണുന്നു.. ലോകം അങ്ങനെ ആണ്.. നമ്മളെങ്കിലും മാറി ചിന്തിച്ചു തുടങ്ങിയില്ലേല്‍ ലോകം വെറും പാപികളുടെ പറുദീസാ ആയി മാറും എന്ന് മാത്രം കുറിക്കട്ടെ..
    നല്ല രചന.. നന്മയുള്ള ചിന്തകള്‍.. ഭാവുകങ്ങള്‍...

    ReplyDelete
    Replies
    1. നന്ദി മനോജ്‌ ഭായ് ... നമുക്ക് നല്ലത് പ്രതീക്ഷിക്കാം ...നമ്മളെങ്കിലും മാറി ചിന്തിച്ചേ മതിയാകൂ ...

      Delete
  29. നമ്മെയും അതികം വിദൂരം അല്ലാതെ കാത്തിരിക്കുന്ന വാര്‍ദ്ധക്യം .........എല്ലാവരും അങനെ ഇടയ്ക്കു എങ്കിലും ഓര്‍ത്താല്‍ മാതാ പിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ കഴിയും...എല്ലാവരെയും ഒറ്റപെടുന്ന വേദനപ്പെടുതുന്ന വാര്‍ധക്യവും അല്ലാത്തതുമായ അവസ്ഥ കളില്‍ നിന്നും ദൈവം കാത്തു രക്ഷിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു...ആശംസകള്‍ പ്രവീണ്‍

    ReplyDelete
  30. സമാധാനത്തോടെയും സന്തോഷത്തോടെയും വിശ്രമ ജീവിതം നയിക്കേണ്ട വാർധക്യകാലത്ത് നമ്മുടെ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കുന്ന നമ്മൾ നമ്മുടെ മക്കളാൽ പുറംതള്ളപ്പെടാതിരിക്കട്ടെ...

    ReplyDelete
    Replies
    1. അതെ ... അതിനായി നമുക്ക് ശ്രമിക്കാം ..പ്രാര്‍ഥിക്കാം ..

      Delete
  31. ഇങ്ങനെയൊരു പോസ്റ്റ് വന്നിട്ടും എങ്ങനെയെന്റെ കണ്ണില്‍ പെടാതെ പോയി എന്നതാണാശ്ചര്യം

    ങാ, പിന്നെ ഞാന്‍ ഒരു ചെറുപ്പക്കാരനായതുകൊണ്ട് ഇതില്‍ എന്തഭിപ്രായം പറയാനാണ്...!!

    ReplyDelete
  32. സ്നേഹവും പരിചരണവും കൊതിക്കുന്ന സമയത്തെ തിരസ്കാരം..
    മനസ്സുള്ള ഇതു മനുഷ്യനെയും ജീവിതം മടുപ്പിക്കുന്ന ഒരു അവസ്ഥയാണ് അത് .. ഏതു ജോലിയുടെയും തിരക്കിന്റെയും പേര് പറഞ്ഞായാലും.. മാതാ പിതാക്കളെയോ മക്കളെയോ അവഗണിക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കുവാന്‍ കഴിയില്ല .. നാളെ നമ്മെ പരിച്ചരിക്കേണ്ട കുട്ടികളെ നമ്മള്‍ ഇന്ന് അവഗണിക്കുമ്പോള്‍.. നമ്മളും കരുതിക്കൊള്ളുക.. വിതച്ചതെ കൊയ്യൂ.. എന്ന്.. നല്ല ഒരു കുറിപ്പ് മാഷെ...... എല്ലാം വായിച്ചു ശുഭാപ്തി വിശ്വാസത്തില്‍ ഒരു നിശ്വാസം ഉതിര്‍ക്കുമ്പോഴും... ചോദ്യ ചിഹ്നങ്ങള്‍ പോലെ നമ്മുടെ നാട്ടിലും മുളച്ചു പോങ്ങുകയാണ് വൃദ്ധ സദനങ്ങള്‍....!!!

    ReplyDelete
  33. താങ്കളുടെ ബ്ലോഗ്‌ പരാമര്‍ശിക്കപ്പ്ട്ടിരിക്കുന്നു ഈ ലിങ്കില്‍ കാണുക. ഏരിയലിന്റെ കുറിപ്പുകള്‍

    ReplyDelete
  34. വാര്‍ദ്ധക്യം എന്നത്, അച്ഛനമ്മമാരെ മാത്രം തേടി വരുന്ന ഒരവസ്ഥയാണെന്ന മനോഭാവമുള്ളവരെ ഓര്‍മിപ്പിക്കാന്‍ വൃദ്ധ സമൂഹത്തിന്റെ കൈയ്യില്‍ ഒറ്റ വാക്കേയുള്ളൂ ; "ഇന്ന് ഞാന്‍ നാളെ നീ ". അത്ര മാത്രം.

    ReplyDelete
  35. വീണ്ടും കാണാനും ഓര്‍ക്കാനുമായി...........
    ആശംസകള്‍

    ReplyDelete
  36. Praveen i posted few comments earlier,
    Thanks again for the re-post.
    indeed a timely one.
    Keep inform.
    Best regards

    ReplyDelete
  37. Praveen i posted few comments earlier,
    Thanks again for the re-post.
    indeed a timely one.
    Keep inform.
    Best regards

    ReplyDelete