ബലിച്ചോറ് തിന്നു വളർന്നൊരു കാക്ക മരിച്ചപ്പോൾ
അതിന് ബലിയിടാനാരും വന്നില്ല.
ബലിയിടാനാരും വരാതെ വരാതെ
ബലിച്ചോറ് കിട്ടാതെ കിട്ടാതെ
ബാക്കിയുള്ള കാക്കകളെല്ലാം
പിന്നെ പട്ടിണി കിടന്നു മരിച്ചു.
കാക്കകൾ കൂട്ടം കൂട്ടമായി ചത്തൊടുങ്ങിയപ്പോൾ
കുയിലിനു മാത്രം നിരാശ
മുട്ടയിടാൻ കുയിലിനു പിന്നെപ്പിന്നെ മടി.
മുട്ടയിടാതെയിടാതെ കുയിലുകളെല്ലാം
പ്രായം ചെന്ന് മരിച്ചു -
കുയിൽ വംശം തന്നെ ഇല്ലാതായി.
ഇക്കഥയറിയാത്തൊരു ന്യൂജനറേഷൻ കുട്ടി
ഫ്ലാറ്റിന്റെ ജനൽ വഴി പാടി
കൂ ...കൂ ...കൂ ...
മറുതലക്കിലെ ഫ്ലാറ്റിന്റെ മുകളിലത്തെ നിലയിൽ
അച്ഛന് ബലിയിടുന്ന ഒരു മകൻ കൈ കൊട്ടി വിളിച്ചു
കാ ..കാ ..കാ ..
-pravin-
കാക്കയെയും വിട്ടില്ല അല്ലെ...?
ReplyDeleteവംശനാശഭീഷണി!
ReplyDeleteആശംസകള്‍
കാക്കേ കാക്കേ കൂടെവിടെ എന്ന പാട്ട് അപ്പോഴും കേള്‍ക്കുന്നുണ്ടായിരുന്നു
ReplyDeleteഇനിയെന്തിനു കാക്കയും കൊക്കും മയിലും കുയിലും ...?കാടില്ല മലയില്ല,പുഴയില്ല തുഴയില്ല .....!!വിനാശകാലേ വിപരീത ബുദ്ധിയെന്നതും പതിരായ പഴമ്പുരാണങ്ങള്‍ !
ReplyDeleteചിരിപ്പിക്കീന്ന..ചിന്തിപ്പിക്കുന്ന നല്ലൊരു ഗദ്യ കവിത
ReplyDeleteവെറും തോന്നലുകളല്ല - കാവ്യത്മകമായ യാഥാർത്ഥ്യ വിവരണങ്ങൾ
ReplyDeleteമനോഹരമായ ചിന്തകൾ ...തുടരുക .
ReplyDeleteപേടിപ്പെടുത്തുന്ന സത്യങ്ങള്‍!
ReplyDeleteസമകാലീന യാഥാർത്ഥ്യങ്ങൾ ....!
ReplyDeleteനല്ല ആശയം. പക്ഷേങ്കി ......
ReplyDeleteഎല്ലാം സങ്കൽപ്പങ്ങൾ അല്ലേ. അച്ഛനെ സങ്കൽപ്പിച്ച്,അമ്മയെ സങ്കൽപ്പിച്ച്.... അങ്ങിനെ . ഇനി കാക്ക വന്നു എന്ന് കൂടി സങ്കൽപ്പിയ്ക്കും. നന്നായി പ്രവീണ്‍
ReplyDeleteപൊടിഞ്ഞുപോകുന്നു ഓർമ്മകൾ പോലും...
ReplyDeleteകാകനില്ലാത്തകാലം
ReplyDeleteഒപ്പം കോകിലവും