Wednesday, September 2, 2015

നുഴഞ്ഞു കയറ്റം

രാജ്യങ്ങളിലേക്കെന്ന പോലെ 
ലോകങ്ങളിലേക്കിനി നുഴഞ്ഞു കയറണം. 
അതിർത്തീ രേഖകളില്ലാത്ത, 
കാവൽക്കാരില്ലാത്ത ലോകങ്ങളിലേക്ക് 
പ്രധാന കവാടങ്ങളിൽ കൂടി 
ഏകനായ് നുഴഞ്ഞു കയറണം.

ഏകനായ് ഏകനായ് മാത്രം 
നുഴഞ്ഞു  കയറണം.
പ്രകാശത്തെയും ശൂന്യതയേയും
മറി കടന്നു കൊണ്ട് അറ്റമില്ലാത്ത
ലോകങ്ങളിലേക്കങ്ങനെ യാത്ര തുടർന്ന്
കൊണ്ടേയിരിക്കണം.

ഭൂതവും  വർത്തമാനവും മറന്ന്
ഭാവിയിലേക്കുള്ള ഉറ്റു നോക്കലുകളില്ലാതെ
അജ്ഞാത ലോകങ്ങളിലേക്കങ്ങിനെ  നുഴഞ്ഞു കയറുമ്പോൾ
ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുക
കാവൽക്കാരും ചോദ്യ കർത്താക്കളും
നിയമപാലകരും ഭരണകൂടങ്ങളും ഒന്നുമില്ലാത്ത
സ്വാതന്ത്ര്യത്തിന്റെ പുതിയ  വ്യവസ്ഥിതിയെയായിരിക്കും.
-pravin-

10 comments:

  1. അവിടെയെത്തിക്കഴിഞ്ഞാലുടൻ ആദ്യം ചെയ്യുന്നത് ഒരു ഗേറ്റ് ഉണ്ടാക്കുക ആയിരിക്കും. കാവൽക്കാരനെ കിട്ടിക്കഴിഞ്ഞാൽ അതും.

    ReplyDelete
  2. അതിര്‍ത്തിരേഖകളും,കാവല്‍ക്കാരും ഇല്ലാത്തിടത്തെന്തിന് നുഴഞ്ഞുകയറണം?
    നെഞ്ചുവിരിച്ച് ധൈര്യമായങ്ങനെ മുന്നോട്ടുപോകണം........
    ആശംസകള്‍

    ReplyDelete
  3. സിനിമ മാത്രം അല്ല ല്ലേ

    ReplyDelete
  4. സുന്ദരമായ ഭാവന. പക്ഷെ, എന്തിനാണ്‌ നുഴഞ്ഞുകയറുന്നത് എന്നു മനസ്സിലാകുന്നില്ല. കാവൽക്കാരും ചോദ്യകർത്താക്കളും നിയമപാലകരും ഭരണകൂടവും ഒന്നുമില്ലാത്ത സ്വാതന്ത്ര്യത്തിന്റെ വ്യവസ്ഥിതിയ്‌ലേക്ക് സ്വച്ഛന്ദമായി കടന്നു ചെല്ലാമല്ലോ. അതോ ഇനി നുഴഞ്ഞുകയറ്റത്തിന്‌, ഗേറ്റ് തുറന്നാണ്‌ കിടക്കുന്നതെങ്കിലും മതിൽ ചാടിക്കടക്കുന്നതിലാണ്‌ ത്രില്ല് എന്നു പറയുന്നതുപോലെ എന്തെങ്കിലും രസമുണ്ടാവുമോ...

    ReplyDelete
  5. ഏകനായ് ഏകനായ് മാത്രം
    നുഴഞ്ഞു കയറണം.
    പ്രകാശത്തെയും ശൂന്യതയേയും
    മറി കടന്നു കൊണ്ട് അറ്റമില്ലാത്ത
    ലോകങ്ങളിലേക്കങ്ങനെ യാത്ര തുടർന്ന്
    കൊണ്ടേയിരിക്കണം.

    ReplyDelete
  6. എന്നിട്ട് ഉടനെ അവിടെ കൊടി നാട്ടണം!
    അടയാളമില്ലാത്ത കരിങ്കൊടി

    ReplyDelete
  7. വെടി വയ്ക്കും. നുഴഞ്ഞുകയറരുത്

    ReplyDelete
  8. ഭാവനക്കും സ്വപ്നങ്ങൾക്കും അതിരുകളില്ല.....

    ReplyDelete
  9. ഏകനായ് മാത്രം നുഴഞ്ഞുകയറണം..
    എന്നിട്ടെല്ലാം സ്വന്തമാക്കണം

    ReplyDelete
  10. അതിരുകൾ തിരിക്കണം..
    മതിലുകൾ കെട്ടണം...
    അന്യർക്ക് പ്രവേശനം ഇല്ല എന്ന ഒരു ബോർഡും വെക്കണം...

    ReplyDelete