Monday, April 2, 2012

ചെമ്പരത്തി


എന്‍റെ നൊമ്പരങ്ങള്‍ ആരുമറിയുന്നില്ല. എല്ലാവര്‍ക്കും റോസാ പൂവിനോടാണ് ഇഷ്ടം മുഴുവന്‍. . ഞാന്‍ എന്ത് തെറ്റ് ചെയ്തു എന്നെ ഇങ്ങനെ ഉപേക്ഷിക്കാന്‍ ? എല്ലാവരും എന്നെ ഭ്രാന്തിയാക്കുന്നു ഓരോന്ന് പറഞ്ഞു കൊണ്ട്. 

പണ്ടൊക്കെ ആളുകള്‍ക്ക് എന്നെ എന്തിഷ്ടമായിരുന്നു. രാവിലെ അമ്പലത്തില്‍ പോകുമ്പോള്‍ എന്നെ ദേവന്‍റെ പൂജക്ക്‌ വേണ്ടി കൊണ്ട് പോയിരുന്നു. നിങ്ങളുടെ വീട്ടിലെ പെണ്ണുങ്ങള്‍ക്ക്‌ തലയില്‍ തേക്കാനും, എണ്ണ കാച്ചാനും എന്നെ ആവശ്യമായിരുന്നു. ഇപ്പോള്‍ നിങ്ങളെല്ലാവരും കൂടി അകലെ ഉള്ള എന്‍റെ ബന്ധുക്കളെ ഒക്കെ കൊന്നൊടുക്കി. ഭാഗ്യം കൊണ്ടാ ഞാന്‍ ഇപ്പോളും ജീവിക്കുന്നത്. 

പക്ഷെ ഇപ്പൊ, ഈ പഴയ തറവാട്ടിന്റെ മുറ്റത്ത്‌ പോലും എന്നെ വളരാന്‍ അനുവദിക്കുന്നില്ല ഈ പുതിയ തലമുറ. പണ്ട് തറവാട്ടിലെ മുത്തശ്ശി ഉള്ള കാലത്ത് എന്നില്‍ നിന്നും മരുന്നും എണ്ണയും ഒക്കെ ഉണ്ടാക്കിയിരുന്നു. മുത്തശ്ശി കഴിഞ്ഞ മാസം മരിച്ചപ്പോള്‍ വന്ന മക്കളെല്ലാം കൂടെ ഈ തറവാട് റിസോര്‍ട്ട് ആക്കാന്‍ പോകുകയാണ്. ഇന്നലെ ഒരു ലോറി നിറച്ചു പുതിയ കുറെ പൂചെട്ടികളും പേരറിയാത്ത കുറെ ചെടികളും ഇവിടെ എത്തിയിട്ടുണ്ട്. തറവാടിന്റെ തെക്കെപുറത്തു നിന്ന് വന്ന കാറ്റാണ് എന്നോട് പറഞ്ഞത്. അവന്‍ മാത്രമാണ് എനിക്കിവിടെ സംസാരിക്കാന്‍ ഉള്ളു. അകലെ ചെട്ടിയില്‍ വച്ചിരിക്കുന്ന ചെടിയോടു ഞാന്‍ ഒന്ന് ചിരിച്ചു നോക്കിയെങ്കിലും ഭയങ്കര ഗൌരവക്കാരിയാണ്‌,,... പൂക്കളും ചിരിച്ചില്ല. കാറ്റ് പറഞ്ഞ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. അവരൊക്കെ വലിയ വീട്ടിലെ സല്‍ക്കാര റൂമിലാണ് ഇരിക്കാറ് പോലും. വെയിലും മഴയും പ്രകശവും ഇഷ്ടമില്ലാ തോന്നുന്നു. 

രാവിലെ ഒരു വണ്ടിയുടെ ശബ്ദം കേട്ടിട്ട് ഞാന്‍ തല ഉയര്‍ത്തി നോക്കിയപ്പോള്‍ ആനയപ്പോലെ തുമ്പി കൈ ഉള്ള ഒരു മഞ്ഞ നിറമുള്ള യന്ത്രം എനിക്ക് നേരെ വരുന്നത് കണ്ടു. പിന്നീട് എന്നെ വേരോടെ പുഴ്ക്കിയെറിഞ്ഞു. എന്നെ അടുത്തുള്ള പുഴയില്‍ മറ്റു അവശിഷ്ട വസ്തുക്കളുടെ കൂടെ എറിഞ്ഞു അവര്‍. എന്നിട്ടും എന്‍റെ ജീവന്‍ പോയിരുന്നില്ല. എവിടെയെങ്കിലും ഒരിത്തിരി മണ്ണുള്ള സ്ഥലത്ത് അടിഞ്ഞു കൂടാന്‍ സാധിച്ചാല്‍ ഞാന്‍ രക്ഷപെട്ടു എന്ന് കരുതി . അതിനു ഈ പുഴയില്‍ മണ്ണും മണലും കൂടി കലര്‍ന്ന് കിടക്കുകയാണ്, പിന്നെങ്ങനാ... ഒടുക്കം കിട്ടിയ സ്ഥലത്ത് ഞാന്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് മഴയും കാറ്റും വന്നത്. പുഴവെള്ളം എന്നെയും കൊണ്ട് കുറെ ദൂരം പോയിക്കാണും. ഞാന്‍ ഒരു കാട്ടാറ്‌ വഴി മറ്റെങ്ങോ എത്തി. 

കണ്ണ് തുറന്നു ഞാന്‍ ചുറ്റും നോക്കി. ഇല്ല, എനിക്കൊന്നും പറ്റിയിട്ടില്ല. ഞാന്‍ പൂര്‍ണമായും സുരക്ഷിതയാണ് .ഇതൊരു കാടാണ്. ഇവിടെയെങ്കിലും എനിക്കാരെയും പേടിക്കാതെ ജീവിക്കാന്‍ പറ്റുമോ എന്നറിയില്ല. എന്നെ തിരിച്ചറിയാത്ത ഈ കാട്ടില്‍ വേരുറപ്പിക്കാന്‍ ഒരു ശ്രമം നല്ലതാണ്. എന്തായാലും എന്നെ ഭ്രാന്തിയായി കാണുന്ന നാട്ടിലേക്ക് മരിക്കേണ്ടി വന്നാലും ഞാനില്ല. 

അല്ലെങ്കില്‍ തന്നെ ഞാന്‍ എന്തിനു തിരിച്ചു പോകണം ? എന്നെ ഭ്രാന്തുമായിഉപമിച്ചു കൊണ്ടിരിക്കുകയും ഭ്രാന്തന് ചൂടാനുള്ള വെറും ഒരു പൂവായി സങ്കല്‍പ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു നാട്ടിലെ എല്ലാവര്‍ക്കും ഞാന്‍ ഇല്ലാതായപ്പോള്‍ സമാധാനമായി കാണുമെന്നു കരുതുന്നു. 

-pravin-

41 comments:

  1. "ചെമ്പരത്തി പൂവേ ചൊല്ലൂ ദേവനെ നീ കണ്ടോ"? എന്നാ ഗാനം ഓര്‍മ്മ വരുന്നു..ഇത് വായിച്ചപ്പോള്‍.

    ReplyDelete
    Replies
    1. നല്ല കാര്യം..മാണിക്യക്കല്ല് എന്ന സിനിമയിലെ ചെമ്പരത്തി ഗാനം ഓര്‍മ വന്നില്ലല്ലോ ..

      Delete
  2. ചെമ്പരത്തിപ്പൂവിനും ഒരു നല്ല കാലം വരും..........

    ReplyDelete
    Replies
    1. വരുമെന്ന് പ്രതീക്ഷിക്കാം ചന്തുവേട്ടാ..

      Delete
  3. കലികാലം.... അല്ലാണ്ടെന്താ പറയാ.... :)

    ReplyDelete
  4. hi, naushu..glad to see u here...

    കലികാലത്തെ കുറ്റം പറഞ്ഞു സഹതാപം രേഖപെടുത്തുന്നത് ഒരു പഴക്കമായി മാറിയിരിക്കുന്നു അല്ലേ..

    ReplyDelete
  5. സത്കാരമുറിയിലെ നോക്കുകൊത്തിയല്ല.
    ദൈവത്തിനു ചൂടാനുള്ളവളാണ്‌.
    എല്ലാം തിരിച്ചു വരുന്ന ഒരു കാലം വരും.

    ReplyDelete
    Replies
    1. Kalavallabhaa...വരുമെന്ന് വെറുതെയെങ്കിലും പ്രതീക്ഷിക്കാം..

      Delete
  6. ഈ ചെമ്പരത്തി പൂവിന്റെ വിലാപം ഇഷ്ടായി ...

    ചെമ്പരത്തിയെപോലെ പലതും പുതു തലമുറക്ക് വേണ്ടതായിരിക്കുന്നു ????

    ReplyDelete
    Replies
    1. പഴമയിലെ നന്മയുടെ ഒരു തുരുമ്പ് പോലും പുതു തലമുറക്ക്‌ കിട്ടുമെന്ന് വിചാരിക്കേണ്ട വേണുവേട്ടാ.. വേണമെങ്കില്‍ ഒരു ദീര്‍ഘ ശ്വാസം വിടാം..അത്ര തന്നെ..

      Delete
  7. മണമില്ലെങ്കിലും ഒരുപാട് ഗുണങ്ങള്‍ ഉള്ള പൂവാണ് ചെമ്പരത്തി. ഇക്കാലത്ത്‌ പൂവും, മനുഷ്യനും, മരങ്ങളുമെല്ലാം വിലപിക്കുകതന്നെയല്ലേ. ഇതൊക്കെ ആരോട് പറയാന്‍ അല്ലെ. :(

    ReplyDelete
    Replies
    1. മറുപടിയായി എന്‍റെ ദീര്‍ഘ നിശ്വാസങ്ങള്‍.. മാത്രം..

      Delete
  8. ചെമ്പരത്തി നിറയെ പൂക്കട്ടെ .

    ReplyDelete
  9. സത്യത്തില്‍ ആര്‍ക്കാണ് ഭ്രാന്ത്‌? ചെമ്പരത്തിക്കോ?? അത് ചെവിയില്‍ ചൂടുന്നവനോ??

    ReplyDelete
    Replies
    1. ആ ചോദ്യം തന്നെയാണ് എന്നെയും അലട്ടിയത്..ഒരു കാര്യം ഉറപ്പ്, ചെമ്പരത്തിക്കല്ല ഭ്രാന്ത്..മറ്റാര്‍ക്കോ..

      Delete
    2. റാഷി..ഇപ്പം ....ചിലപ്പോൾ....നിന........കും !!

      Delete
    3. കച്ചറകളെല്ലാം എത്തിയല്ലേ...മാനേ പ്രവീണേ ഇവരെല്ലാം വിളഞ്ഞ വിത്തുകളാണ് കെട്ടാ

      Delete
    4. മോഹിയുദ്ധീനെ...മാനെ ...ഇവരുടെ വിളവു നമുക്ക് ഒരുമിച്ചങ്ങു കൊയ്തെടുത്താലോ ?

      Delete
  10. പണ്ട് വട്ടന്മാരുടെ ചെവിയില്‍ തിരുകാന്‍ ഈ പൂവ് ആവശ്യമായിരുന്നല്ലോ! ഇന്ന് അങ്ങനെ ചെയ്തിരുന്നെങ്കില്‍, വംശനാശം സംഭവിച്ചു പോയേനെ!!!!
    എഴുത്തില്‍ ഒരു കുട്ടിത്തം തങ്ങി നില്‍ക്കുന്നുണ്ട്. എഴുതിത്തെളീയൂ...ആശംസകള്‍!

    ReplyDelete
    Replies
    1. നന്ദി ചീരാ മുളകെ...ആ ഹു ..പേര് വിളിച്ചപ്പോള്‍ തന്നെ ഒരെരിവ്.. ശരിയാണ്..എഴുത്തില്‍ ഞാന്‍ എപ്പോളും ഒരു കുട്ടിയാണ്.. അത് കൊണ്ട് കുട്ടിത്തം നിറഞ്ഞു നില്‍ക്കുന്നുണ്ടാകും ചിലപ്പോള്‍ ...എന്‍റെ ചിന്തകളില്‍ വാര്‍ദ്ധക്യം വരട്ടെ , അപ്പോള്‍ ഞാന്‍ എഴുതി തെളിയുമായിരിക്കും അല്ലേ ..

      Delete
    2. ഹ, ഹ... ചീരാമുളകേ... അത് കൊള്ളാം.

      Delete
  11. പ്രിയപ്പെട്ട പ്രവീണ്‍,
    ഇത് കൊള്ളാലോ.......!ആരാ പറഞ്ഞെ, ചെമ്പരത്തി പൂക്കള്‍ ആര്‍ക്കും ഇഷ്ടല്ല്യാന്നു?എനിക്ക് ഈ നാടന്‍ പൂക്കള്‍ ഒത്തിരി ഇഷ്ടമാണ്.ഇപ്പോഴും ധാരാളം അമ്പലങ്ങളിലും പൂജാമുറികളിലും പൂജക്ക്‌ ചെമ്പരത്തി പൂക്കള്‍ തന്നെയാണ് ശരണം!
    പിന്നെ, ഇടക്കരെങ്കിലും ചെവിക്കിടയില്‍ ഈ പൂവൊന്നു തിരികിക്കോട്ടേ....സാരമില്ല.
    അല്ല, വീട്ടില്‍ ചെമ്പരത്തിയുണ്ടോ? :)
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. വീട്ടില്‍ ചെമ്പരത്തി ഉണ്ട്.. പഴയ കാലത്തെ ചെമ്പരത്തി അല്ലാന്നു മാത്രം.. എന്തോ പഴയ ചെമ്പരത്തി മണ്ണില്‍ പിടിക്കുന്നില്ലാ..ഒക്കെ കരിഞ്ഞു പോകുന്നു..കാണുമ്പോള്‍ വിഷമം..അമ്പലത്തില്‍ വാരസ്യാരും പറഞ്ഞു ഇപ്പോള്‍ ഒട്ടും കിട്ടനില്ലാന്നു..പ്രസാദം തരുമ്പോള്‍ നോക്കി..അതിലും ഇല്ല..

      Delete
  12. ഗുണമുള്ള ആ പഴയ നാടന്‍ ചെമ്പരത്തി ഇപ്പോള്‍ മിക്കയിടത്തും കാണാനില്ല, അവയ്ക്ക് പകരം ഇറക്കുമതി ചെയ്ത പൂക്കള്‍. ഇനി ചെമ്പരത്തി ഉണ്ടെങ്കില്‍ത്തന്നെ മറ്റുപല വെറൈറ്റികള്‍. ഒന്ന് തേച്ചുകുളിക്കാന്‍ പോലും കൊള്ളില്ല. അല്ല, അതിനിപ്പോ ആരാ ചെമ്പരത്തിത്താളി തേച്ചുകുളിക്കുന്നെ, ഉള്ളവര്‍ കൂടി അത് കുപ്പിയിലാക്കി വാങ്ങിയല്ലേ ഉപയോഗിക്കുന്നെ. ചെമ്പരത്തിയുടെ ദു:ഖം കാണാനും ഒരാളുണ്ടായി.

    ReplyDelete
    Replies
    1. സോണി ..പറഞ്ഞ പോലെ ഇപ്പൊ ആര്‍ക്കും വേണ്ട അതൊന്നും.. ഹും..എന്താ ചെയ്യുക

      Delete
  13. ഫൂലൊകത്തെ എല്ലാരും എനി ചെമ്പരത്തി പൂവും ചൂടി വരേണ്ടിവരുമൊ....

    ReplyDelete
  14. നില്പ് ഇത്തിരി ഗമയിൽ ആണെങ്കിലും പാവം ചെമ്പരത്തി... :(

    ReplyDelete
  15. ഗ്രാമീണ ഭംഗി എന്ന് പറയുന്നതെ തന്നെ ചെമ്പരത്തിയല്ലേ, അതുകൊണ്ട് ചെമ്പരത്തി വിഷമിക്കേണ്ട

    ReplyDelete
  16. വ്യത്യസ്തമായത്... നന്നായി...

    പൂക്കളെ നോക്കൂ വെളുത്തിരിക്കുന്നു...
    പിച്ചിയല്ല വിഷം തിന്ന തെച്ചി...

    ReplyDelete
  17. നന്നായിടുണ്ട് പ്രവീണ്‍..എന്നാലും ഒരല്പം കൂടി പെര്‍ഫെക്ഷന്‍ ആവാമായിരുന്നു.ഉള്‍ക്കൊള്ളിച്ച സംഗതികള്‍ എല്ലാം ഇഷ്ടമായി.

    ReplyDelete
    Replies
    1. അമ്മൂട്ടി, ഇത് പഴയ പോസ്റ്റാണ് ട്ടോ. അതിന്റേതായ അഴ കുഴാ എഴുത്തും ഇതില്‍ മുഴച്ചു കാണും..ഹി.ഹി...ഇപ്പോളല്ലേ എഴുതിയത് നാലാള് വായിക്കാന്‍ തുടങ്ങിയത് ...പണ്ടൊക്കെ..എഴുതും , പോസ്റ്റ്‌ ചെയ്യും..പോസ്റ്റ്‌ ചെയ്യും എഴുതും..പിന്നേം .. .എഴുതും , പോസ്റ്റ്‌ ചെയ്യും..പോസ്റ്റ്‌ ചെയ്യും എഴുതും..പിന്നേം .. .എഴുതും , പോസ്റ്റ്‌ ചെയ്യും..പോസ്റ്റ്‌ ചെയ്യും എഴുതും..പിന്നേം .എഴുതും , പോസ്റ്റ്‌ ചെയ്യും..പോസ്റ്റ്‌ ചെയ്യും എഴുതും..പിന്നേം ..

      ഹ ഹ..ഇപ്പൊ വിചാരിക്കും..ചെമ്പരത്തി ചൂടാനായി ന്നു ല്ലേ. ആ നിലപാടിനോടുള്ള വിയോജിപ്പാണ് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്...

      വായനക്കും അഭിപ്രായത്തിനും നന്ദി ട്ടോ.

      Delete
    2. ഹിഹിഹി..ഞാന്‍ ശരിക്ക് ഉദ്ദേശിച്ചത് തന്നെയാണ് പ്രവീണ്‍ പറഞ്ഞത്.എഴുത്തിന്റെ ഫ്ലോവില്‍ എന്തോ പ്രശ്നം പോലെ തോന്നി.
      വാക്കുകള്‍ മുഴച്ച് നില്‍ക്കുന്ന ഒരിത്.പ്രവീണിന്റെ പുതിയ പോസ്റ്റുകള്‍ വായിച്ച് പരിചയം ഉള്ളത് കൊണ്ടാവും അത് വേഗം ഫീല്‍ ചെയ്തത്.കുഴപ്പമില്ല,എല്ലാപേരുടെയും ആദ്യ കാല രചനകള്‍ ഇങ്ങനെ ഒക്കെ തന്നെയാ..എന്റെയും അതേ.ഇപ്രൂവ്മെന്റ്റ് എന്നത് മോശം കാര്യം അല്ലല്ലോ..ഇനിയും ഇനിയും അങ്ങനെ ഉയരട്ടെ..

      Delete
    3. ങ്ഹാ...ഈ അകമഴിഞ്ഞ പ്രോത്സാഹനത്തിനു നന്ദി നമസ്ക്കാരം ...

      Delete
  18. ഞാനും ആ ചെമ്പരത്തി പൂവിനോപ്പം സഞ്ചരിച്ചു എന്നതാണ് സത്യം .ചെമ്പരത്തിയെ എനിക്ക് ഇഷ്ടമ ( ഭ്രാന്തന്‍ ആയിടല്ല കേട്ടോ ) . എല്ലാ പൂകള്‍ക്കും അതിന്റെതായ സ്ഥാനം ഉണ്ട് . ലളിതമെങ്കിലും നന്നായി എഴുതി . ആശംസകള്‍ .

    ReplyDelete
    Replies
    1. Gopu, വായനക്കും അഭിപ്രായത്തിനും നന്ദി ട്ടോ.

      Delete
  19. ഞാൻ എന്റെ മുടിയിൽ നിന്നെ ആണ് ചുടുന്നത് പൂവേ.....

    ReplyDelete